x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13 പന്തിൽ വെടിക്കെട്ട് ഫിഫ്റ്റിയുമായി ഉർവിൽ, ഒപ്പം ഹൃദയം തൊടുന്നൊരു കുറിപ്പും

സൂരജ് സുധീർ
Published: May 10, 2026 07:51 PM IST | Updated: May 10, 2026 07:51 PM IST

ചെ​ന്നൈ: ക്രി​ക്ക​റ്റ് ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ചു​കൊ​ണ്ട് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​ന്‍റെ യു​വ​താ​രം ഉ​ർ​വി​ൽ പ​ട്ടേ​ൽ ച​രി​ത്ര​നേ​ട്ടം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ​തി​രെ ചെ​ന്നൈ​യി​ലെ ചെ​പ്പോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വെ​റും 13 പ​ന്തി​ൽ നി​ന്നാ​ണ് ഉ​ർ​വി​ൽ ത​ന്‍റെ അ​ർ​ഥ​സെ​ഞ്ച്വ​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​തോ​ടെ 2023-ൽ ​യ​ശ​സ്വി ജ​യ്‌​സ്വാ​ൾ സ്ഥാ​പി​ച്ച ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ അ​ർ​ഥ​സെ​ഞ്ച്വ​റി​യെ​ന്ന റെ​ക്കോ​ർ​ഡി​നൊ​പ്പം ഉ​ർ​വി​ലി​ന്‍റെ പേ​രും ചേ​ർ​ക്ക​പ്പെ​ട്ടു. 204 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​ക്ക് വേ​ണ്ടി 7 പ​ടു​കൂ​റ്റ​ൻ സി​ക്സ​റു​ക​ളും ഒ​രു ഫോ​റും പ​റ​ത്തി​ക്കൊ​ണ്ട് അ​വി​ശ്വ​സ​നീ​യ​മാ​യ പോ​രാ​ട്ട​മാ​ണ് ഈ 27-​കാ​ര​ൻ കാ​ഴ്ച​വെ​ച്ച​ത്.

നേ​ര​ത്തെ 16 പ​ന്തി​ൽ അ​ർ​ഥ​സെ​ഞ്ച്വ​റി നേ​ടി​യ സു​രേ​ഷ് റെ​യ്‌​ന​യു​ടെ റെ​ക്കോ​ർ​ഡ് ത​ക​ർ​ത്ത ഉ​ർ​വി​ൽ, സി​എ​സ്‌​കെ നി​ര​യി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ അ​ർ​ഥ​സെ​ഞ്ച്വ​റി​യെ​ന്ന റെ​ക്കോ​ർ​ഡും സ്വ​ന്ത​മാ​ക്കി.

മ​ത്സ​ര​ത്തി​ലെ ഈ ​റെ​ക്കോ​ർ​ഡ് പ്ര​ക​ട​ന​ത്തേ​ക്കാ​ൾ ഉ​പ​രി​യാ​യി ഗാ​ല​റി​യെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യെ​യും വി​കാ​രാ​ധീ​ന​രാ​ക്കി​യ​ത് താ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക ആ​ഘോ​ഷ​മാ​യി​രു​ന്നു. അ​ർ​ഥ​സെ​ഞ്ച്വ​റി പി​ന്നി​ട്ട ഉ​ട​ൻ ത​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നും ഒ​രു ചെ​റി​യ കു​റി​പ്പ് പു​റ​ത്തെ​ടു​ത്ത താ​രം അ​ത് ക്യാ​മ​റ​ക​ളെ കാ​ണി​ച്ചു.

"അ​ച്ഛാ, ഇ​ത് അച്ഛന് വേ​ണ്ടി​യു​ള്ള​താ​ണ്" എ​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സ​ന്ദേ​ശ​മാ​യി​രു​ന്നു അ​തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​സീ​സ​ണി​നി​ടെ പി​താ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ടീം ​ക്യാ​മ്പ് വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്ന ഉ​ർ​വി​ൽ, ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് ന​ട​ത്തി​യ ഈ ​ഉ​ജ്ജ്വ​ല തി​രി​ച്ചു​വ​ര​വ് ആ​രാ​ധ​ക​രു​ടെ ക​ണ്ണു​നി​റ​യി​ച്ചു.

ചെ​പ്പോ​ക്കി​ലെ ഗാ​ല​റി​യും സി​എ​സ്‌​കെ ഡ​ഗ്ഔ​ട്ടും ഒ​രേ​പോ​ലെ എ​ഴു​ന്നേ​റ്റു​നി​ന്ന് ഈ ​യു​വ​താ​ര​ത്തി​ന് ആ​ദ​ര​വ് ന​ൽ​കി​യ​പ്പോ​ൾ അ​ത് ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി.

ഉ​ർ​വി​ലി​ന്‍റെ ഈ ​ത​ക​ർ​പ്പ​ൻ തു​ട​ക്കം ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ കൂ​റ്റ​ൻ ല​ക്ഷ്യം മ​റി​ക​ട​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സ് ല​ക്നോ​വി​നെ​തി​രെ ആ​ധി​കാ​രി​ക വി​ജ​യം നേ​ടു​ക​യും ചെ​യ്തു.

Tags : UrvilPatel CSK IPL2026 ChennaiSuperKings FastestFifty

Recent News

Corehub Up