ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ ജൈത്രയാത്ര തുടർന്ന് എഫ്സി ബാഴ്സലോണ. ശനിയാഴ്ച നടന്ന മത്സരത്തിൽ ബാഴ്സ ഗെറ്റാഫെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഫെർമിൻ ലോപസും മാർകസ് റാഷ്ഫോർഡും ആണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ കണ്ടെത്തിയത്. ലോപസ് 45+1-ാം മിനിറ്റിലും റാഷ്ഫോർഡ് 74-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ 85 പോയിന്റായി ബാഴ്സലോണയ്ക്ക്. നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ. 74 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാമതുള്ളത്.