സിറക്പൂർ: ഒളിന്പിക് ഹോക്കി മെഡൽ ജേതാവ് ഗുർബക്സ് സിംഗ് ഗ്രെവാൾ (84) അന്തരിച്ചു. സിറക്പൂരിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
1968ലെ മെക്സിക്കോ സിറ്റി ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഗ്രേവാൾ.
അപൂർവമായ ഒരു നേട്ടവും ഗുർബക്സ് ആ ഒളിന്പിക്സിൽ കുറിച്ചു. സഹോദരൻ ബൽബീർ സിംഗ് ഗ്രെവാളിനൊപ്പമാണ് അദ്ദേഹം ആ ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ഹോക്കി കളത്തിലെ കരിയറിനപ്പുറം ഗ്രേവാൾ വെസ്റ്റേണ്‍ റെയിൽവേയിൽ സീനിയർ സ്പോർട്സ് ഓഫീസറായി സേവനമനുഷ്ഠിച്ചു. രാജസ്ഥാനിൽ നിന്നുള്ള നിരവധി താരങ്ങളെ ഉൾപ്പെടെ റെയിൽവേസ് ഹോക്കിയിലേക്ക് കണ്ടെത്തുന്നതിലും പ്രതിഭകളെ വാർത്തെടുക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
മുംബൈയിലെ ജോലിയിൽനിന്ന് വിരമിച്ച ശേഷവും അദ്ദേഹം കായിക ഭരണത്തിൽ സജീവമായി ഇടപെട്ടു. മുംബൈ ഹോക്കി അസോസിയേഷന്റെ ഓണററി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
Tags : Gurbax Singh Grewal passes awsay Hockey Medel winner