x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ- ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ടെ​​സ്റ്റ് ഇ​​ന്ന്


Published: November 22, 2025 01:23 AM IST | Updated: November 22, 2025 01:23 AM IST

ഗോ​​ഹ​​ട്ടി: വി​​ജ​​യം മാ​​ത്രം മു​​ന്നി​​ൽ​​ക്ക​​ണ്ട് ഇ​​ന്ത്യ ഇ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും. സ്പി​​ന്നി​​നെ തു​​ണ​​യ്ക്കു​​ന്ന പി​​ച്ചി​​ൽ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ക​​ട​​പു​​ഴ​​കി 30 റ​​ണ്‍​സ് തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി​​യ ഇ​​ന്ത്യ​​ക്ക് പ​​ര​​ന്പ​​ര ന​​ഷ്ട​​മാ​​കാ​​തി​​രി​​ക്കാ​​ൻ ജ​​യി​​ച്ചേ തീ​​രൂ.

മ​​ത്സ​​രം തോ​​റ്റാ​​ലും സ​​മ​​നി​​ല​​യാ​​യാ​​ലും പ​​ര​​ന്പ​​ര ന​​ഷ്ട​​മാ​​കു​​മെ​​ന്ന​​തി​​നാ​​ൽ ജ​​യി​​ച്ചേ തീ​​രൂ. മ​​റി​​ച്ചാ​​യാ​​ൽ 10 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​പ്പു​​റം ഇ​​ന്ത്യ​​യെ വീ​​ഴ്ത്തി പ്രോ​​ട്ടീ​​സ് ക​​പ്പു​​യ​​ർ​​ത്തും. അ​​തേ​​സ​​മ​​യം ക്യാ​​പ്റ്റ​​ൻ ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന്‍റെ അ​​ഭാ​​വ​​വും ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​ണ്. ഗി​​ല്ലി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ ഋ​​ഷ​​ഭ് പ​​ന്ത് ടീ​​മി​​നെ ന​​യി​​ക്കും. ഗി​​ല്ലി​​ന് പ​​ക​​രം സാ​​യ് സു​​ദ​​ർ​​ശ​​നോ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലോ ടീ​​മി​​ലെ​​ത്തി​​യേ​​ക്കും.

കോ​​ൽ​​ക്ക​​ത്ത​​യി​​ലെ തോ​​ൽ​​വി​​യു​​ടെ ക്ഷീ​​ണം തീ​​ർ​​ക്കാ​​ൻ ജ​​യം മാ​​ത്രം ല​​ക്ഷ്യ​​മി​​ട്ട് ഇ​​ന്ത്യ ഇ​​റ​​ങ്ങു​​ന്പോ​​ൾ ര​​ണ്ടാം ടെ​​സ്റ്റും ജ​​യി​​ച്ച് പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കാ​​നാ​​ണ് ദ​​ക്ഷി​​ണാ​​ഫി​​ക്ക​​യെ​​ത്തു​​ന്ന​​ത്.

ഗോ​​ഹ​​ട്ടി​​യി​​ൽ ആ​​ദ്യം

ഏ​​ക​​ദി​​ന, ട്വ​​ന്‍റി20 മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് വേ​​ദി​​യാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഗോ​​ഹ​​ട്ടി ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​ന് വേ​​ദി​​യാ​​കു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ലെ മു​​പ്പ​​താ​​മ​​ത്തെ ടെ​​സ്റ്റ് വേ​​ദി​​യെ​​ന്ന നേ​​ട്ട​​വും ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തോ​​ടെ ഗ ഗോ​​ഹ​​ട്ടിക്ക് സ്വ​​ന്ത​​മാ​​കും.

ഇ​​ന്ത്യ​​യു​​ടെ വ​​ട​​ക്കു കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ സൂ​​ര്യാ​​സ്ത​​മ​​യം നേ​​ര​​ത്തേ ആ​​യ​​തി​​നാ​​ൽ പ​​തി​​വി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി മ​​ത്സ​​രം നേ​​ര​​ത്തേ തു​​ട​​ങ്ങും. രാ​​വി​​ലെ ഒ​​ന്പ​​തി​​നാ​​ണ് മ​​ത്സ​​രം തു​​ട​​ങ്ങു​​ക. 8.30ന് ​​ടോ​​സി​​ടും.

ല​​ഞ്ചി​​നു മുമ്പേ ടീ ​​ബ്രേ​​ക്ക്

ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ അ​​പൂ​​ർ​​വ​​മാ​​യി മാ​​ത്രം സം​​ഭ​​വി​​ക്കാ​​റു​​ള്ള ല​​ഞ്ചി​​ന് മു​​ന്പു​​ള്ള ടീ ​​ബ്രേ​​ക്കി​​ന് ര​​ണ്ടാം ടെ​​സ്റ്റ് സാ​​ക്ഷ്യം വ​​ഹി​​ക്കും. സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ പ​​ക​​ൽ ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ദ്യം ല​​ഞ്ച് ബ്രേ​​ക്കും പി​​ന്നീ​​ട് ടീ ​​ബ്രേ​​ക്കു​​മാ​​ണ് ഉ​​ണ്ടാ​​കാ​​റു​​ള്ള​​ത്.

രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ 11 വ​​രെ​​യാ​​യി​​രി​​ക്കും ഗോ​​ഹ​​ട്ടി ടെ​​സ്റ്റി​​ലെ ആ​​ദ്യ സെ​​ഷ​​ൻ. ഇ​​തി​​നു​​ശേ​​ഷ​​മാ​​യി​​രി​​ക്കും ടീ ​​ബ്രേ​​ക്ക്. ആ​​ദ്യ സെ​​ഷ​​നു​​ശേ​​ഷം ടീ ​​ബ്രേ​​ക്കാ​​യ​​തു​​കൊ​​ണ്ടുത​​ന്നെ 20 മി​​നി​​റ്റ് ഇ​​ട​​വേ​​ള മാ​​ത്ര​​മാ​​യി​​രി​​ക്കും ഉ​​ണ്ടാ​​കു​​ക. 11.20ന് ​​വീ​​ണ്ടും മ​​ത്സ​​രം തു​​ട​​ങ്ങു​​ക​​യും 1.20ന് ​​ര​​ണ്ടാം സെ​​ഷ​​ൻ പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യും ചെ​​യ്യും. ഇ​​തി​​നു​​ശേ​​ഷ​​മാ​​യി​​രി​​ക്കും ല​​ഞ്ച് ബ്രേ​​ക്ക്. 1.20 മു​​ത​​ൽ ര​​ണ്ട് മ​​ണി വ​​രെ​​യാ​​യി​​രി​​ക്കും ല​​ഞ്ച് ബ്രേ​​ക്ക്. ര​​ണ്ട് മ​​ണി​​ക്ക് വീ​​ണ്ടും തു​​ട​​ങ്ങു​​ന്ന മ​​ത്സ​​രം നാ​​ലു മ​​ണി​​യോ​​ടെ പൂ​​ർ​​ത്തി​​യാ​​കും.

പ​​ന്തെ​​റി​​യാ​​ൻ റ​​ബാ​​ദ​​യി​​ല്ല

ഗോ​​ഹ​​ട്ടി​​യി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കും തി​​രി​​ച്ച​​ടി. ര​​ണ്ടാം ടെ​​സ്റ്റി​​ലും സ്റ്റാ​​ർ പേ​​സ​​ർ കാ​​ഗി​​സോ റ​​ബാ​​ദ ക​​ളി​​ക്കി​​ല്ലെ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നാ​​യ​​ക​​ൻ തെം​​ബ ബൗ​​മ വ്യ​​ക്ത​​മാ​​ക്കി.
കോ​​ൽ​​ക്ക​​ത്ത​​യി​​ൽ ന​​ട​​ന്ന ആ​​ദ്യ ടെ​​സ്റ്റി​​ലും പ​​രി​​ക്കു​​മൂ​​ലും റ​​ബാ​​ദ​​ക്ക് ക​​ളി​​ക്കാ​​നാ​​യി​​രു​​ന്നി​​ല്ല. അ​​തേ​​സ​​മ​​യം റ​​ബാ​​ദ​​ക്ക് പ​​ക​​രം ലു​​ങ്കി എ​​ൻ​​ഗി​​ഡി​​യെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ടീ​​മി​​ലു​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

K-Rail Survey

ഗി​​ൽ മ​​ട​​ങ്ങി

ര​​ണ്ടാം ടെ​​സ്റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ​​നി​​ന്ന് ആ​​ദ്യ ടെ​​സ്റ്റി​​നി​​ടെ പ​​രി​​ക്കേ​​റ്റ ക്യാ​​പ്റ്റ​​ൻ ശു​​ഭ്മാ​​ൻ ഗി​​ല്ലി​​നെ ഒ​​ഴി​​വാ​​ക്കി. ക​​ഴു​​ത്തി​​ന് പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലു​​ള്ള ഗി​​ൽ കൂ​​ടു​​ത​​ൽ പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കും ചി​​കി​​ത്സ​​യ്ക്കു​​മാ​​യി സ്പെ​​ഷ്യ​​ലി​​സ്റ്റി​​നെ സ​​മീ​​പി​​ക്കാ​​ൻ വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ മും​​ബൈ​​യി​​ലേ​​ക്ക് മ​​ട​​ങ്ങി.

ഗി​​ൽ വ്യാ​​ഴാ​​ഴ്ച ടീ​​മി​​നൊ​​പ്പം പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യി​​രു​​ന്നി​​ല്ല. ഫി​​റ്റ്ന​​സ് തെ​​ളി​​യി​​ക്കു​​ന്ന​​തി​​നാ​​യി വെ​​ള്ളി​​യാ​​ഴ്ച അ​​ന്തി​​മ ഫി​​റ്റ്ന​​സ് പ​​രി​​ശോ​​ധ​​ന​​യ്ക്ക് വി​​ധേ​​യ​​നാ​​കേ​​ണ്ട​​താ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ബി​​സി​​സി​​ഐ മെ​​ഡി​​ക്ക​​ൽ ടീം ​​റി​​സ്ക് എ​​ടു​​ക്ക​​രു​​തെ​​ന്ന് നി​​ർ​​ദേ​​ശി​​ച്ച​​തി​​നാ​​ൽ അ​​ദ്ദേ​​ഹം ഫി​​റ്റ്ന​​സ് പ​​രി​​ശോ​​ധ​​ന​​യി​​ൽ നി​​ന്ന് പിന്‍മാറി. ഗി​​ല്ലി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ഋ​​ഷ​​ഭ് പ​​ന്ത് ന​​യി​​ക്കും.

ആ​​ദ്യ ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് ഗി​​ല്ലി​​ന് ക​​ഴു​​ത്തു​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. വെ​​റും മൂ​​ന്ന് പ​​ന്ത് മാ​​ത്ര​​മാ​​ണ് താ​​രം നേ​​രി​​ട്ട​​ത്. പി​​ന്നീ​​ട് സ്കാ​​നിം​​ഗ് അ​​ട​​ക്ക​​മു​​ള്ള പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്ക് വി​​ധേ​​യ​​നാ​​യ ഗി​​ല്ലി​​ന് വീ​​ണ്ടും ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങാ​​നായി​​ല്ല.

ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 124 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം പി​​ന്തു​​ട​​ർ​​ന്ന ഇ​​ന്ത്യ 93 റ​​ണ്‍​സി​​ന് ഓ​​ൾ ഒൗ​​ട്ടാ​​യി 30 റ​​ണ്‍​സി​​ന്‍റെ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​പ്പോ​​ൾ ഗി​​ല്ലി​​ന്‍റെ അ​​ഭാ​​വം ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി​​രു​​ന്നു.

Tags : India-South Africa second Test guwahati test Test Cricket

Recent News

Corehub Up