തിരുവനന്തപുരം: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേയ്ക്ക്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരന്പരയ്ക്കാണ് ടീം തിരുവനന്തപുരത്ത് എത്തുന്നത്.
അഞ്ച് മത്സരങ്ങളുടെ പരന്പരയിൽ മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും.
തിരുവനന്തപുരത്ത് ഡിസംബര്‍ 26,28,30 ദിവസങ്ങളിലാണ് മത്സരങ്ങള്‍. ആദ്യ രണ്ട് മത്സരം വിശാഖപട്ടണത്ത് നടക്കും. ലോകകപ്പ് ജയത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.
ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി വിനോദ് കുമാര്‍ അറിയിച്ചു.