മുംബൈ: ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം പുരുഷ-വനിതാ താരങ്ങളായ യശസ്വി ജയ്സ്വാളിനും ഷെഫാലി വര്‍മയ്ക്കും ദേശീയ ഉത്തേജക മരുന്നു വിരുദ്ധ ഏജന്‍സി (നാഡ) നോട്ടീസ് അയച്ചു.
ഉത്തേജക പരിശോധനയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ വര്‍ഷം നിശ്ചയിച്ചിരുന്ന പരിശോധനയ്ക്ക് ഇരുവരും ഹാജരായിരുന്നില്ല.
നാഡയുടെ രജിസ്റ്റേര്‍ഡ് ടെസ്റ്റിംഗ് പൂള് (ആര്‍ടിപി) ഭാഗമായ ഇരുവരും പരിശോധനയ്ക്കു ഹാജരാകാതിരുന്നതില്‍ ഇതുവരെ വിശദീകരണം നല്‍കിയില്ല. ഇക്കാര്യം ബിസിസിഐയെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെയും നാഡ ഔദ്യോഗികമായി അറിയിച്ചു.
താരങ്ങള്‍ക്ക് വിശദീകരണം നല്കാന് ഏഴു ദിവസത്തെ സമയം അനുവദിച്ചു. 2028ലെ ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഉത്തേജക മരുന്നു വിരുദ്ധ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഉത്തേജക മരുന്നു വിരുദ്ധ നിയമപ്രകാരം 12 മാസത്തിനുള്ളില്‍ മൂന്ന് തവണ നാഡയുടെ പരിശോധനയില്‍നിന്ന് വിട്ടുനിന്നാല്‍ നിയമലംഘനമായി കണക്കാക്കും.
രണ്ട് വര്‍ഷം വരെ വിലക്ക് ലഭിക്കാവുന്ന കുറ്റമാണിത്. ജയ്സ്വാളിനും ഷെഫാലിക്കും ആദ്യത്തെ വീഴ്ചയാണെങ്കിലും തുടര്‍നടപടികള്‍ ഒഴിവാക്കാന്‍ വിശദീകരണം നല്‍കേണ്ടതുണ്ട്.
Tags : Jaiswal Shefali Nada Notice