x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടും ക​ൽ​പ്പി​ച്ച് കേ​ര​ളം; ജ​ല​ജ് സ​ക്സേ​ന​യും ആ​ദി​ത്യ സ​ർ​വ​തെ​യും തി​രി​ച്ചെ​ത്തു​ന്നു

സ്പോർട്സ് ഡെസ്ക്
Published: July 27, 2026 12:43 PM IST | Updated: July 27, 2026 12:47 PM IST

ജലജ് സക്സേന, ആദിത്യ സർവാതെ.

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി​ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കി​രീ​ടം ല​ക്ഷ്യ​മി​ട്ട് കേ​ര​ളാ ടീ​മി​ൽ അ​ഴി​ച്ചു​പ​ണി. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ജ​ല​ജ് സ​ക്സേ​ന​യും ആ​ദി​ത്യ സ​ർ​വ​തെ​യും വീ​ണ്ടും ടീ​മി​ലെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 2024-25 സീ​സ​ണി​ൽ കേ​ര​ള​ത്തെ ഫൈ​ന​ലി​ലെ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച ഇ​രു​വ​രും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ടീം ​വി​ട്ടു​പോ​യി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ജ​ല​ജ് സ​ക്സേ​ന മ​ഹാ​രാ​ഷ്ട്ര​യ്ക്കും ആ​ദി​ത്യ സ​ർ​വ​തെ ഛത്തീ​സ്‌​ഗ​ഡി​നു​മാ​ണ് ക​ളി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​സീ​സ​ണി​ൽ വീ​ണ്ടും കേ​ര​ള​ത്തി​നാ​യി പാ​ഡ​ണി​യാ​ൻ ഇ​രു​വ​രും സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം പു​തി​യ സീ​സ​ണി​ൽ കേ​ര​ള സീ​നി​യ​ർ ടീ​മി​നെ വി​ഷ്ണു വി​നോ​ദ് ന​യി​ക്കാ​നാ​ണ് സാ​ധ്യ​ത.

ക​ഴി​ഞ്ഞ ര​ഞ്ജി സീ​സ​ണി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ലും വി​ഷ്ണു ത​ന്നെ​യാ​യി​രു​ന്നു ടീ​മി​നെ ന​യി​ച്ച​ത്. സ​ഞ്ജു സാം​സ​ൺ ല​ഭ്യ​മാ​കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം കേ​ര​ള​ത്തി​നാ​യി ക​ള​ത്തി​ലി​റ​ങ്ങും. കേ​ര​ള​ത്തെ ആ​ദ്യ​മാ​യി ര​ഞ്ജി ട്രോ​ഫി സെ​മി​ഫൈ​ന​ലി​ലും ഫൈ​ന​ലി​ലും ന​യി​ച്ച മു​ൻ ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് പ്ര​ധാ​ന സീ​നി​യ​ർ താ​ര​ങ്ങ​ളും ടീ​മി​ൽ അ​ണി​നി​ര​ക്കും.

Tags : Ranji Trophy Kerala Team Jalaj Saxena Aditya Sarwate Cricket Kerala Cricket

Recent News

Corehub Up