പുതുച്ചേരി: 76-ാമത് ദേശീയ ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി കേരള പെണ്‍കുട്ടികള്‍ ക്വാര്‍ട്ടറില്‍. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളം 67-49ന് ഉത്തര്‍പ്രദേശിനെ കീഴടക്കി.
ലീഗില്‍ ഒരു തോല്‍വിപോലും ഇല്ലാതെയാണ് കേരളത്തിന്റെ കുതിപ്പ്. കേരളത്തിനായി ക്ലോഡിയ ഒണ്ടേന്‍ 18 പോയിന്റ് നേടി. കെ. ആര്‍ത്തിക (16), സുഭദ്ര ജയകുമാര്‍ (15) എന്നിവരും തിളങ്ങി. കേരളത്തിന്റെ ആണ്‍കുട്ടികളും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
Tags : Kerala Group Champion Basketball