ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെ തളച്ച് ടോട്ടനം ഹോട്ട്സ്പർ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഡൊമിനിക്ക് സോബോസ്ലായ് ആണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. റിച്ചാർലിസൺ ആണ് ടോട്ടനത്തിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ലിവർപൂളിന് 49 പോയിന്റും ടോട്ടനത്തിന് 30 പോയിന്റുമായി. ലീഗ് ടേബിളിൽ നിലവിൽ ലിവർപൂൾ അഞ്ചാം സ്ഥാനത്തും ടോട്ടനം 16-ാം സ്ഥാനത്തുമാണുള്ളത്.
Tags : english premier league football match liverpool fc tottenham hotspur