x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി ശി​ല്‍​പ്പം നീ​ക്കംചെ​യ്യും


Published: May 28, 2026 12:21 AM IST | Updated: May 28, 2026 12:21 AM IST

കോ​ല്‍​ക്ക​ത്ത: ഡി​സം​ബ​റി​ല്‍ കൊ​ട്ടി​ഘോ​ഷി​ച്ച്, കോ​ല്‍​ക്ക​ത്ത​യി​ല്‍ അ​നാ​ച്ഛാ​ദം ചെ​യ്ത അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള​ര്‍ ല​യ​ണ​ല്‍ മെ​സി​യു​ടെ കൂ​റ്റ​ന്‍ ശി​ല്‍​പ്പം നീ​ക്കംചെ​യ്യും.

സു​ര​ക്ഷാ​പ്ര​ശ്‌​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. മെ​സി​യു​ടെ ‘ഗോ​ട്ട് ടൂ​ര്‍ ഓ​ഫ് ഇ​ന്ത്യ' പ​രി​പാ​ടി​ക്കി​ടെ​യാ​ണ് 21 മീ​റ്റ​ര്‍ (70 അ​ടി) ഉ​യ​ര​മു​ള്ള കൂ​റ്റ​ന്‍ പ്ര​തി​മ സ്ഥാ​പി​ച്ച​ത്.

കാ​റ്റി​ല്‍ പ്ര​തി​മ ആ​ടു​ന്ന​തി​നാ​ല്‍ സു​ര​ക്ഷാ പ്ര​ശ്‌​ന​മു​ണ്ടെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ ക​ണ്ടെ​ത്തി. അ​തോ​ടെ പ്ര​തി​മ ക​യ​ര്‍ ഇ​ട്ട് കെ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Messi statue removed Kolkata

Recent News

Corehub Up