x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി സൂ​ര്യ​കു​മാ​ർ; മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ


Published: April 4, 2026 05:25 PM IST | Updated: April 4, 2026 05:25 PM IST

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 162 റ​ൺ​സാ​ണെ​ടു​ത്ത​ത്.

നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും രോ​ഹി​ത് ശ​ർ​മ​യു​ടെ​യും ന​മാ​ൻ ദി​റി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും ബ​ല​ത്തി​ലാ​ണ് മും​ബൈ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വ് 51 റ​ൺ​സാ​ണെ​ടു​ത്ത​ത്. 36 പ​ന്തി​ൽ മൂ​ന്ന് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സൂ​ര്യ​കു​മാ​റി​ന്‍റെ ഇ​ന്നിം​ഗ്സ്.

രോ​ഹി​ത് ശ​ർ​മ 35 റ​ൺ‌​സും ന​മാ​ൻ ദി​ർ 28 റ​ൺ​സു​മെ​ടു​ത്തു. ഡ​ൽ​ഹി​ക്ക് വേ​ണ്ടി മു​കേ​ഷ് കു​മാ​ർ ര​ണ്ട് വി​ക്ക​റ്റും ലും​ഗി എ​ൻ​ഗി​ഡി​യും അ​ക്സ​ർ പ​ട്ടേ​ലും വി​പ്‌​രാ​ജ് നി​ഗ​മും ടി. ​ന​ട​രാ​ജ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Tags : ipl 2026 mumbai indians delhi capitals score

Recent News

Corehub Up