x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ർ​ന്ന​ടി​ഞ്ഞ് ന്യൂ​സി​ല​ൻ​ഡ്; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 92 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം


Published: March 15, 2026 01:17 PM IST | Updated: March 15, 2026 02:48 PM IST

മൗ​ണ്ട് മൗ​ൻ​ഗ​നു​യ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ആ​ദ്യം ബാ​റ്റ് ചെ​യ്ത് ന്യൂ​സി​ല​ൻ​ഡ് 14.3 ഓ​വ​റി​ൽ 91 റ​ൺ​സിൽ ഔ​ൾ​ഔ​ട്ടാ​യി. ഇ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​ജ​യ​ല​ക്ഷ്യം 92 ആ​യി.

ന്യൂ​സി​ല​ൻ​ഡ് നി​ര​യി​ൽ ജെ​യിം​സ് നീ​ഷ​ത്തി​നും ക്യാ​പ്റ്റ​ൻ മി​ച്ച​ൽ സാ​ന്‍റ്ന​റി​നും കോ​ൽ മ​ക്‌​കോ​ഞ്ചി​ക്കും മാ​ത്രം പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. 26 റ​ൺ​സെ​ടു​ത്ത നീ​ഷം ആ​ണ് ടോ​പ്സ്കോ​റ​ർ.

സാ​ന്‍റ്ന​റും മ​ക്‌​കോ​ഞ്ചി​യും 15 റ​ൺ‌​സ് വീ​തം എ​ടു​ത്തു. ബെ​വോ​ൺ‌ ജേ​ക്ക​ബ്സ് 10 റ​ൺ​സ് സ്കോ​ർ ചെ​യ്തു. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി എ​ൻ​കോ​ബ​നി മോ​കൊ​യെ​ന മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. ജെ​റാ​ൾ​ജ് കോ​ട്സെ, ഒ​ട്ട്നെ​യ്ൽ ബാ​ർ​ട്ട്മാ​ൻ, ക്യാ​പ്റ്റ​ൻ കേ​ശ​വ് മ​ഹാ​രാ​ജ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

 

Tags : t20 match new zealand south africa score

Recent News

Corehub Up