x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ല​ണ്ട് ന​ൽ​കി​യ ജീ​വ​ശ്വാ​സം; പാ​ക്കി​സ്ഥാ​ന്‍റെ സെ​മി സാ​ധ്യ​ത ഇ​ങ്ങ​നെ

വെബ് ഡെസ്‌ക്
Published: February 28, 2026 12:12 AM IST | Updated: February 28, 2026 12:12 AM IST

കൊ​ളം​ബോ: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​ന് ജീ​വ​ശ്വാ​സം ന​ൽ​കി ഇം​ഗ്ല​ണ്ട്. ന്യൂ​സി​ല​ൻ​ഡി​നെ നാ​ല് വി​ക്ക​റ്റി​ന് ഇം​ഗ്ല​ണ്ട് വീ​ഴ്ത്തി​യ​തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ സെ​മി​ഫൈ​ന​ൽ സാ​ധ്യ​ത ജീ​വി​ച്ച​ത്.

ശ​നി​യാ​ഴ്ച ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ അ​വ​സാ​ന സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന പാ​ക്കി​സ്ഥാ​ൻ ആ​ദ്യം ബാ​റ്റ് ചെ​യ്താ​ൽ 64 റ​ൺ​സി​നും റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ആ​ണെ​ങ്കി​ൽ 13.1 ഓ​വ​റി​ലും വി​ജ​യം നേ​ട​ണം. എ​ങ്കി​ൽ മാ​ത്ര​മേ റ​ൺ​ശ​രാ​ശ​രി​യി​ൽ ന്യൂ​സി​ല​ൻ​ഡി​നെ മ​റി​ക​ട​ന്ന് അ​വ​സാ​ന നാ​ലി​ൽ സ്ഥാ​നം നേ​ടാ​ൻ ക​ഴി​യൂ.

ഗ്രൂ​പ്പ് ര​ണ്ടി​ലെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഇം​ഗ്ല​ണ്ട് സെ​മി ബ​ർ​ത്ത് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. നാ​ള​ത്തെ പാ​ക്ക്-​ല​ങ്ക മ​ത്സ​ര ഫ​ല​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ സാ​ധ്യ​ത​ത​ക​ളും നി​ല​നി​ൽ​ക്കു​ന്ന​ത്. സൂ​പ്പ​ർ എ​ട്ടി​ലെ ന്യൂ​സി​ല​ൻ​ഡ്-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​തി​നാ​ൽ ഇ​രു​ടീ​മി​നും ഓ​രോ പോ​യി​ന്‍റ് ല​ഭി​ച്ചി​രു​ന്നു.

പി​ന്നാ​ലെ ശ്രീ​ല​ങ്ക​യെ ന്യൂ​സി​ല​ൻ​ഡ് തോ​ൽ​പ്പി​ച്ച​തോ​ടെ അ​വ​ർ​ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. പാ​ക്കി​സ്ഥാ​നും ല​ങ്ക​യെ തോ​ൽ​പ്പി​ച്ചാ​ൽ മൂ​ന്ന് പോ​യി​ന്‍റാ​കും. അ​പ്പോ​ഴാ​ണ് റ​ൺ​ശ​രാ​ശ​രി സെ​മി​ഫൈ​ന​ൽ സ്ഥാ​ന​ക്കാ​ര​നെ നി​ശ്ച​യി​ക്കു​ന്ന​ത്.

Tags : t-20 world cup cricket pakistan semi final

Recent News

Corehub Up