x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്ര​സിം​ഗ് റൂ​മി​ൽ പു​ക​വ​ലി; റി​യാ​ൻ പ​രാ​ഗി​ന് പി​ഴ


Published: April 30, 2026 03:23 PM IST | Updated: April 30, 2026 03:23 PM IST

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ ഡ്ര​സിം​ഗ് റൂ​മി​ൽ ഇ - ​സി​ഗ​ര​റ്റ് വ​ലി​ച്ച രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ റി​യാ​ൻ പ​രാ​ഗി​ന് ബി​സി​സി​ഐ പി​ഴ ചു​മ​ത്തി. മാ​ച്ച് ഫീ​യു​ടെ 25 ശ​ത​മാ​നം പി​ഴ​യും ഒ​രു ഡീ​മെ​റി​റ്റ് പോ​യി​ന്‍റു​മാ​ണ് ചു​മ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് താ​ര​ത്തി​നോ​ട് ബി​സി​സി​ഐ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഐ​പി​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 2.21 ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ലെ​വ​ൽ 1 കു​റ്റ​മാ​ണ് താ​ര​ത്തി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ സ്‌​റ്റേ​ഡി​യ​ത്തി​ലും ഡ്ര​സിം​ഗ് റൂ​മി​നും അ​ക​ത്തും ഡ​ഗൗ​ട്ടി​ലും പു​ക​വ​ലി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. 2019 മു​ത​ൽ ഇ​ന്ത്യ​യി​ൽ ഇ -​സി​ഗ​ര​റ്റു​ക​ൾ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പ​രാ​ഗി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബി​സി​സി​ഐ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Tags : vaping incident match fee bcci riyan parag

Recent News

Corehub Up