x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​​ജ രാ​​ജ രാ​​ജ​​സ്ഥാ​​ന്‍...


Published: March 19, 2026 11:53 PM IST | Updated: March 19, 2026 11:53 PM IST

സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ ചേ​​ട്ടാ വി​​ളി ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ലോ​​കം ആ​​ദ്യം ശ്ര​​വി​​ച്ച​​ത് ഐ​​പി​​എ​​ല്ലി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ ടീം ​​ക്യാ​​മ്പി​​ല്‍​വ​​ച്ചാ​​യി​​രു​​ന്നു. അ​​ങ്ങ​​നെ ഇം​​ഗ്ലീ​​ഷ് താ​​രം ജോ​​സ് ബ​​ട്‌​‌​ല​​ര്‍ ജോ​​സേ​​ട്ട​​നാ​​യി...

ആ​​ദ്യം ജോ​​സേ​​ട്ട​​നും പി​​ന്നാ​​ലെ സ​​ഞ്ജു ചേ​​ട്ട​​നും രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ് വി​​ട്ടു. 2008ലെ ​​പ്ര​​ഥ​​മ ഐ​​പി​​എ​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ്, ര​​ണ്ടാം കി​​രീ​​ട സ്വ​​പ്‌​​ന​​ത്തോടെ രാ​​ജ​​കീ​​യ ടീ​​മു​​മാ​​യാ​​ണ് ഇ​​ത്ത​​വ​​ണ എ​​ത്തു​​ന്ന​​ത്. കു​​മാ​​ര്‍ സം​​ഗ​​ക്കാ​​ര​​യാ​​ണ് പ​​രി​​ശീ​​ല​​ക​​ന്‍. ക്യാ​​പ്റ്റ​​ന്‍: റി​​യാ​​ന്‍ പ​​രാ​​ഗ്. വൈ​​സ് ക്യാ​​പ്റ്റ​​ന്‍: ര​​വീ​​ന്ദ്ര ജ​​ഡേ​​ജ.

ജ​​ഡേ​​ജ + ജ​​യ്‌​​സ്വാ​​ള്‍ + വൈ​​ഭ​​വ്

സ​​ഞ്ജു സാം​​സ​​ണി​​നു പ​​ക​​ര​​മാ​​യി രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ് ട്രേ​​ഡിം​​ഗി​​ലൂ​​ടെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത് ഇ​​ന്ത്യ​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച സ്പി​​ന്‍ ഓ​​ള്‍ റൗ​​ണ്ട​​ര്‍​മാ​​രി​​ല്‍ ഒ​​രാ​​ളാ​​യ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യെ​​യാ​​ണ്. 2008ല്‍ ​​രാ​​ജ​​സ്ഥാ​​ന്‍ ഐ​​പി​​എ​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ​​പ്പോ​​ള്‍ ജ​​ഡേ​​ജ നി​​ര്‍​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ചി​​രു​​ന്നു. ജ​​ഡേ​​ജ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ് ടീ​​മി​​നു വീ​​ണ്ടും കി​​രീ​​ടം സ​​മ്മാ​​നി​​ക്കു​​മോ എ​​ന്നു ക​​ണ്ട​​റി​​യ​​ണം.

ലോ​​ക ക്രി​​ക്ക​​റ്റി​​ലെ​​ത​​ന്നെ ഏ​​റ്റ​​വും സ്‌​​ഫോ​​ട​​നാ​​ത്മ​​ക ഓ​​പ്പ​​ണിം​​ഗ് ജോ​​ഡി​​യാ​​ണ് രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന് ഇ​​ത്ത​​വ​​ണ​​യു​​ള്ള​​ത്. കൗ​​മാ​​ര സൂ​​പ്പ​​ര്‍ സ്റ്റാ​​റാ​​യ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യും യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ളു​​മാ​​ണ് രാ​​ജ​​സ്ഥാ​​ന്‍റെ ഓ​​പ്പ​​ണിം​​ഗ് ചു​​മ​​ത​​ല വ​​ഹി​​ക്കു​​ക. ഇ​​രു​​വ​​രും ഇ​​ടം​​കൈ ബാ​​റ്റ​​ര്‍​മാ​​രാ​​ണ്.

ബാ​​റ്റിം​​ഗ്

വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി, യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍ എ​​ന്നി​​വ​​ര്‍​ക്കൊ​​പ്പം വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സു​​കാ​​ര​​നാ​​യ വെ​​ടി​​ക്കെ​​ട്ടു​​കാ​​ര​​ന്‍ ഷിം​​റോ​​ണ്‍ ഹെ​​റ്റ്‌​​മെ​​യ​​ര്‍, വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ ധ്രു​​വ് ജു​​റെ​​ല്‍, ക്യാ​​പ്റ്റ​​ന്‍ റി​​യാ​​ന്‍ പ​​രാ​​ഗ്, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ എ​​ന്നി​​വ​​രും ബാ​​റ്റിം​​ഗി​​ല്‍ രാ​​ജ​​സ്ഥാ​​നു ക​​രു​​ത്താ​​ണ്. ഡൊ​​ണോ​​വ​​ന്‍ ഫെ​​രേ​​ര, ലു​​വാ​​ന്‍ പ്രെ​​ട്ടോ​​റി​​യ​​സ് എ​​ന്നീ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍​മാ​​രും രാ​​ജ​​സ്ഥാ​​ന്‍ ക്യാ​​മ്പി​​ലു​​ണ്ട്. യു​​ദ്ധ്‌​വീ​​ര്‍ സിം​​ഗി​​ന്‍റെ ബൗ​​ളിം​​ഗി​​നൊ​​പ്പം ബാ​​റ്റിം​​ഗും ഉ​​പ​​കാ​​ര​​പ്പെ​​ടും.

സാം ​​ക​​റ​​ന്‍, ബൗ​​ളിം​​ഗ്

ഇം​​ഗ്ലീ​​ഷ് താ​​രം ജോ​​ഫ്ര ആ​​ര്‍​ച്ച​​ര്‍, ന്യൂ​​സി​​ല​​ന്‍​ഡി​​ല്‍​നി​​ന്നു​​ള്ള ആ​​ദം മി​​ല്‍​നെ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ക്കാ​​രാ​​യ ന​​ന്ദ്രെ ബ​​ര്‍​ഗ​​ര്‍, മ​​ഫാ​​ക, തു​​ഷാ​​ര്‍ ദേ​​ഷ്പാ​​ണ്ഡെ, സ​​ന്ദീ​​പ് ശ​​ര്‍​മ എ​​ന്നി​​വ​​രാ​​ണ് പേ​​സ് ബൗ​​ളിം​​ഗ് സം​​ഘ​​ത്തി​​ലു​​ള്ള​​ത്. മ​​ല​​യാ​​ളി​​താ​​രം വി​​ഘ്‌​​നേ​​ഷ് പു​​ത്തൂ​​ര്‍, ര​​വി ബി​​ഷ്‌​​ണോ​​യ് എ​​ന്നി​​വ​​രാ​​ണ് ടീ​​മി​​ലെ സ്‌​​പെ​​ഷ​​ലി​​സ്റ്റ് സ്പി​​ന്ന​​ര്‍​മാ​​ര്‍.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് സാം ​​ക​​റ​​ന്‍ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന​​തു രാ​​ജ​​സ്ഥാ​​നു തി​​രി​​ച്ച​​ടി​​യാ​​ണ്. 2026 ലോ​​ക​​ക​​പ്പി​​ല്‍ ഇം​​ഗ്ല​​ണ്ടി​​നാ​​യി സാം ​​ക​​റ​​ന്‍ മി​​ക​​ച്ച ഓ​​ള്‍ റൗ​​ണ്ട് പ്ര​​ക​​ട​​നം ന​​ട​​ത്തി​​യി​​രു​​ന്നു. ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ല്‍​നി​​ന്ന് ട്രേ​​ഡിം​​ഗി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു സാം ​​ക​​റ​​ന്‍ രാ​​ജ​​സ്ഥാ​​നി​​ല്‍ എ​​ത്തി​​യ​​ത്.

Tags : IPL Rajasthan T20 cricket

Recent News

Corehub Up