സാവോ പോളോ: ബ്രസീല്‍ മുന്‍ ഫുട്ബോള്‍ താരം റോബര്‍ട്ടോ കാര്‍ലോസ് ഹാര്‍ട്ട് സര്‍ജറിക്കു വിധേയമായി. ശസ്ത്രക്രിയയ്ക്കു വിധേയനായെന്നും എന്നാല്‍, ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നും ആരോഗ്യവാനായിരിക്കുന്നു എന്നും റോബര്‍ട്ടോ കാര്‍ലോസ് അറിയിച്ചു.
ഫുട്ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഫുള്‍-ബാക്ക് താരമായാണ് റോബര്‍ട്ടോ കാര്‍ലോസ് വിശേഷിപ്പിക്കപ്പെടുന്നത്. 2002 ഫിഫ ലോകകപ്പ് ബ്രസീല്‍ നേടിയപ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു.