മുംബൈ: ഐപിഎൽ പതിനെട്ടാം സീസണ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ രാജസ്ഥാൻ റോയൽസിന് വൻ തിരിച്ചടി.
സ്റ്റാർ ഓൾറൗണ്ടർ സാം കറൻ അരക്കെട്ടിനേറ്റ പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽനിന്ന് പുറത്തായി. നവംബറിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്നാണ് സാം കറൻ രാജസ്ഥാനിലെത്തിയത്.
മാർച്ച് അഞ്ചിന് നടന്ന ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരേയാണ് സാം കറൻ അവസാനമായി കളിച്ചത്. ലോകകപ്പിന് പിന്നാലെ റിപ്പോർട്ട് ചെയ്യപ്പെട്ട പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പിന്മാറ്റം.
സഞ്ജു സാംസണെ ചെന്നൈയ്ക്ക് നൽകി പകരമായി രവീന്ദ്ര ജഡേജയ്ക്കൊപ്പമാണ് സാം കറൻ രാജസ്ഥാൻ നിരയിലെത്തിയത്. സാം കറന്റെ പകരക്കാരനെ രാജസ്ഥാൻ റോയൽസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Tags : Sanju IPL T20 cricket Rajastan royals Sam Curran