x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ; ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നുംആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​ക്കും ജ​​യം


Published: April 8, 2026 11:00 PM IST | Updated: April 8, 2026 11:00 PM IST

മാ​​ഡ്രി​​ഡ്/​​ലി​​സ്ബ​​ണ്‍: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ആ​​ദ്യ​​പാ​​ദ ക്വാ​​ര്‍​ട്ട​​റി​​ല്‍ ജ​​ര്‍​മ​​ന്‍ വ​​മ്പ​​ന്മാ​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നും ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ലീ​​ഡേ​​ഴ്‌​​സാ​​യ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​ക്കും ജ​​യം.

എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക്, സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ​​യാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്. മാ​​ഡ്രി​​ഡി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​യ സാ​​ന്‍റി​​യാ​​ഗൊ ബ​​ര്‍​ണ​​ബ്യു​​വി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ 2-1ന് ​​ആ​​യി​​രു​​ന്നു ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ജ​​യം.

ഡി​​യ​​സ്, കെ​​യ്ന്‍

ഒ​​മ്പ​​താം മി​​നി​​റ്റി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ഗോ​​ള്‍ മു​​ഖ​​ത്ത് ഹാ​​രി കെ​​യ്‌​​നും ദ​​യോ​​ട്ട് ഉ​​പ​​മെ​​കാ​​നോ​​യും ചേ​​ര്‍​ന്ന് ഭീ​​തി​​പ​​ട​​ര്‍​ത്തി. കെ​​യ്‌​​ന്‍റെ ക്രോ​​സി​​ല്‍ ഉ​​പ​​മെ​​കാ​​നോ തൊ​​ടു​​ത്ത ഷോ​​ട്ട് റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ കാ​​രേ​​റ​​സ് ഗോ​​ള്‍​ലൈ​​ന്‍ ര​​ക്ഷ​​പ്പെ​​ടു​​ത്ത​​ലി​​ലൂ​​ടെ ത​​ട​​ഞ്ഞു. 28-ാം മി​​നി​​റ്റി​​ല്‍ ബ​​യേ​​ണി​​ന്‍റെ സെ​​ര്‍​ജ് ഗ്നാ​​ബ്രി​​യു​​ടെ പോ​​യി​​ന്‍റ് ബ്ലാ​​ങ്ക് ഷോ​​ട്ട് റ​​യ​​ല്‍ ഗോ​​ള്‍ കീ​​പ്പ​​ര്‍ ആ​​ന്‍​ഡ്രി ലു​​നി​​ന്‍ ര​​ക്ഷ​​പ്പെ​​ടു​​ത്തി. തൊ​​ട്ട​​ടു​​ത്ത മി​​നി​​റ്റി​​ല്‍ കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ​​യി​​ലൂ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ആ​​ക്ര​​മ​​ണം. 32-ാം മി​​നി​​റ്റി​​ല്‍ ബ​​യേ​​ണി​​ന്‍റെ ജോ​​ഷ്വ ഹി​​മ്മി​​ച്ചി​​ന്‍റെ ഗോ​​ള്‍ ഷോ​​ട്ടും ല​​ക്ഷ്യം ക​​ണ്ടി​​ല്ല.

ബ​​യേ​​ണി​​ന്‍റെ ഇ​​ട​​വി​​ടാ​​തെ​​യു​​ള്ള ആ​​ക്ര​​മണം 41-ാം മി​​നി​​റ്റി​​ല്‍ ല​​ക്ഷ്യം​​ക​​ണ്ടു. ഗ്നാ​​ബ്രി​​യു​​ടെ അ​​സി​​സ്റ്റി​​ല്‍ ബ​​യേ​​ണി​​ന്‍റെ ലൂ​​യി​​സ് ഡി​​യ​​സ് ബോ​​ക്‌​​സി​​ന്‍റെ മ​​ധ്യ​​ഭാ​​ഗ​​ത്തു​​നി​​ന്നു തൊ​​ടു​​ത്ത ഷോ​​ട്ട് റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ വ​​ല​​യി​​ല്‍. 1-0ന് ​​ബ​​യേ​​ണ്‍ മു​​ന്നി​​ല്‍.

ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് ലീ​​ഡ് ഉ​​യ​​ര്‍​ത്തു​​ന്ന​​തു ക​​ണ്ടാ​​ണ് ര​​ണ്ടാം പ​​കു​​തി തു​​ട​​ങ്ങി​​യ​​ത്. 46-ാം മി​​നി​​റ്റി​​ല്‍ ഹാ​​രി കെ​​യ്ന്‍ ബോ​​ക്സിനു പു​​റ​​ത്തു​​നി​​ന്നു തൊ​​ടു​​ത്ത ഷോ​​ട്ട് ഗോ​​ള്‍ വ​​ല​​യു​​ടെ വ​​ല​​ത് താ​​ഴേ​​ത്ത​​ട്ടി​​ല്‍ വി​​ശ്ര​​മി​​ച്ചു. മൈ​​ക്ക​​ല്‍ ഒ​​ലി​​സി​​ന്‍റെ അ​​സി​​സ്റ്റി​​ലാ​​യി​​രു​​ന്നു ഹാ​​രി കെ​​യ്‌​​ന്‍റെ ഗോ​​ള്‍. സീ​​സ​​ണി​​ല്‍ ഹാ​​രി കെ​​യ്‌​​ന്‍റെ 49-ാം ഗോ​​ള്‍. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ 11-ാമ​​ത്തെ​​യും.

ഗോ​​ള്‍ മ​​ട​​ക്കാ​​നു​​ള്ള റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ശ്ര​​മം 74-ാം മി​​നി​​റ്റി​​ല്‍ ഫ​​ലം ക​​ണ്ടു. ട്രെ​​ന്‍റ് അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ അ​​ര്‍​നോ​​ള്‍​ഡി​​ന്‍റെ ക്രോ​​സി​​ല്‍​നി​​ന്ന് കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ മാ​​ഡ്രി​​ഡി​​ന്‍റെ ആ​​ശ്വാ​​സ ഗോ​​ള്‍ നേ​​ടി.

മ​​ത്സ​​രം പൂ​​ര്‍​ണ​​മാ​​യി ബ​​യേ​​ണി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ല്‍ 52 ശ​​ത​​മാ​​നം പ​​ന്ത് നി​​യ​​ന്ത്രി​​ച്ച​​ത് ജ​​ര്‍​മ​​ന്‍ സം​​ഘം. എ​​ന്നാ​​ല്‍, ഗോ​​ള്‍ ഷോ​​ട്ടി​​ല്‍ (9-8) റ​​യ​​ല്‍ മാ​​ഡ്രി​​ഡ് മു​​ന്നി​​ട്ടു​​നി​​ന്നു. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ തോ​​ത് അ​​ള​​ക്കു​​ന്ന കോ​​ര്‍​ണ​​ര്‍ കി​​ക്കി​​ല്‍ (11-8) ബ​​യേ​​ണി​​നാ​​യി​​രു​​ന്നു മു​​ന്‍​തൂ​​ക്കം.

സേ​​വിം​​ഗി​​ല്‍ മി​​ക​​ച്ച പ്ര​​ക​​ട​​നം (9-5) ബ​​യേ​​ണി​​ന്‍റെ​​താ​​യി​​രു​​ന്നു. ഗോ​​ള്‍ വ​​ല​​യ്ക്കു മു​​ന്നി​​ല്‍ മാ​​നു​​വ​​ല്‍ നോ​​യ​​ര്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് താ​​ര​​ങ്ങ​​ളാ​​യ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ​​യും എം​​ബ​​പ്പെ​​യു​​ടെ​​യും ഗോ​​ള്‍ ശ്ര​​മ​​ങ്ങ​​ള്‍​ക്കു ത​​ട​​യി​​ട്ടു.

Tags : UEFA Champions League Bayern Munich Arsenal FC win

Recent News

Corehub Up