x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​​ഭ​​വ് ഇം​​പാ​​ക്ട്


Published: April 30, 2026 12:52 AM IST | Updated: April 30, 2026 12:52 AM IST

ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 19-ാം സീ​​സ​​ണി​​ലെ ത​​രം​​ഗം ആ​​രാ​​ണെ​​ന്ന​​തി​​ന് ഒ​​രു​​ത്ത​​രം മാ​​ത്രം. രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ 15കാ​​ര​​നാ​​യ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി.

2026 സീ​​സ​​ണി​​ലെ 40 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ മോ​​സ്റ്റ് വാ​​ല്യു​​ബി​​ള്‍ പ്ലെ​​യ​​ര്‍ (എം​​വി​​പി) പ​​ട്ടി​​ക​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​നം അ​​ല​​ങ്ക​​രി​​ക്കു​​ന്ന​​തും വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി ത​​ന്നെ. ഈ ​​സീ​​സ​​ണി​​ല്‍ ഏ​​റ്റ​​വും ആ​​ദ്യം 400 റ​​ണ്‍​സ് പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​തും ഈ ​​കൗ​​മാ​​ര​​താ​​രം. ഒ​​മ്പ​​ത് മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ വൈ​​ഭ​​വ്, 44.44 ശ​​രാ​​ശ​​രി​​യി​​ല്‍ 400 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി.

മ​​ത്സ​​ര​​ത്തി​​ന്‍റെ ഗ​​തി​​നി​​ര്‍​ണ​​യി​​ക്കു​​ന്ന സം​​ഭാ​​വ​​ന​​യു​​ടെ ക​​ണ​​ക്കാ​​ണ് എം​​വി​​പി​​യി​​ല്‍ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ക​​ളി​​ക്കാ​​രു​​ടെ ബാ​​റ്റിം​​ഗ്/​​ബൗ​ളിം​​ഗ് പ്ര​​ക​​ട​​നം ഒ​​രു മ​​ത്സ​​ര​​ത്തി​​ല്‍ എ​​ത്ര​​മാ​​ത്രം ഇം​​പാ​​ക്ട് ഉ​​ണ്ടാ​​ക്കു​​ന്നു എ​​ന്ന​​താ​​ണ് ഇ​​വി​​ടത്തെ അ​​ള​​വു​​കോ​​ല്‍.

►എം​​വി​​പി പ​​ട്ടി​​ക◄

ഈ ​​സീ​​സ​​ണി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഇം​​പാ​​ക്ട് കാ​​ഴ്ച​​വ​​ച്ച താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ 495.9 റേ​​റ്റിം​​ഗു​​മാ​​യാ​​ണ് വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള​​ത്. ഇം​​പാ​​ക്ട് പെ​​ര്‍ മാ​​ച്ച് റേ​​റ്റിം​​ഗ് 55. അ​​താ​​യ​​ത് ഒ​​രു മ​​ത്സ​​ര​​ത്തി​​ല്‍ വൈ​​ഭ​​വി​​ന്‍റെ ഇം​​പാ​​ക്ട്, ടീ​​മി​​ന്‍റെ ആ​​കെ കോ​​ണ്‍​ട്രി​​ബ്യൂ​​ഷ​​ന്‍റെ പ​​കു​​തി​​യി​​ല്‍ അ​​ധി​​കം വ​​രും.

►റ​​ബാ​​ഡ, അ​​ഭി​​ഷേ​​ക്◄

എം​​വി​​പി ഓ​​ഫ് ദ ​​സീ​​രീ​​സ് പ​​ട്ടി​​ക​​യി​​ല്‍ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യു​​ടെ പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള​​ത് ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ പേ​​സ​​ര്‍ ക​​ഗി​​സൊ റ​​ബാ​​ഡ​​യാ​​ണ്. ആ​​ദ്യ 40 മ​​ത്സ​​ര​​ങ്ങ​​ള്‍ (പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ് x രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ് പോ​​രാ​​ട്ടം വ​​രെ) പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍, റ​​ബാ​​ഡ​​യു​​ടെ ഇം​​പാ​​ക്ട് റേ​​റ്റിം​​ഗ് 409.5. ഇം​​പാ​​ക്ട് പെ​​ര്‍ മാ​​ച്ച് 51.1. എ​​ട്ട് മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്ന് 35 റ​​ണ്‍​സും 13 വി​​ക്ക​​റ്റും റ​​ബാ​​ഡ ഇ​​തു​​വ​​രെ സ്വ​​ന്ത​​മാ​​ക്കി.

രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ ഇം​​ഗ്ലീ​​ഷ് പേ​​സ​​ര്‍ ജോ​​ഫ്ര ആ​​ര്‍​ച്ച​​ര്‍ (400.9), സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ ഇ​​ടം​​കൈ ഓ​​പ്പ​​ണ​​ര്‍ അ​​ഭി​​ഷേ​​ക് ശ​​ര്‍​മ (385.3), പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സി​​ന്‍റെ ഓ​​പ്പ​​ണ​​ര്‍ പ്രി​​യാ​​ന്‍​ഷ് ആ​​ര്യ (382.9), സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ ടോ​​പ് ഓ​​ര്‍​ഡ​​ര്‍ ബാ​​റ്റ​​ര്‍ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ (381.7), ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന്‍റെ മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍ സ​​ഞ്ജു സാം​​സ​​ണ്‍ (369.4) എ​​ന്നി​​വ​​രാ​​ണ് എം​​വി​​പി പ​​ട്ടി​​ക​​യി​​ല്‍ ആ​​ദ്യ ഏ​​ഴ് സ്ഥാ​​ന​​ത്ത് നി​​ല​​വി​​ല്‍ ഉ​​ള്ള​​ത്.

Tags : Vaibhav Impact IPL T20 Cricket

Recent News

Corehub Up