x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ത​ന്ത്ര ഇ​ന്ത്യ​യെ ക​ണ്ട മൂ​ക​സാ​ക്ഷി

സ​നു സി​റി​യ​ക് 
Published: August 9, 2026 01:49 AM IST | Updated: August 9, 2026 01:49 AM IST

സ്വാ​ത​ന്ത്ര്യ​ത്തി​ന് മു​മ്പും ശേ​ഷ​വു​മു​ള്ള ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ഭ​ര​ണ​ഘ​ട​നാ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ​യും ച​രി​ത്ര ഏ​ടു​ക​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ അ​തി​ലെ പ്ര​ധാ​ന സ്മാ​ര​ക​മാ​ണ് പ​ഴ​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ സെ​ന്‍​ട്ര​ല്‍ ഹാ​ള്‍. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യം കൊ​ളോ​ണി​യ​ലി​സ​ത്തി​ന്‍റെ അ​ടി​മ​ത്ത​ത്തി​ല്‍​നി​ന്ന് മോ​ചി​ത​രാ​യി സ്വ​യം​ഭ​ര​ണാ​ധി​കാ​ര റി​പ്പ​ബ്ലി​ക്കാ​യി മാ​റി​യ​തി​ന് 98 അ​ടി വ്യാ​സ​മു​ള്ള അ​ഷ്‌​ട​ഭു​ജാ​കൃ​തി​യി​ലു​ള്ള സൗ​ധം സാ​ക്ഷി​യാ​യി. പ​ഴ​യ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഒ​രു ഭാ​ഗ​മെ​ന്നു പ​റ​ഞ്ഞ് ഇ​ന്ത്യാ​ച​രി​ത്ര​ത്തി​ല്‍​നി​ന്ന് സെ​ന്‍​ട്ര​ല്‍ ഹാ​ളി​നെ മാ​റ്റി നി​ര്‍​ത്താ​നാ​വി​ല്ല.

പൗ​രാ​ണി​ക സ്മാ​ര​ക​ങ്ങ​ളേ​റെ​യു​ള്ള ഡ​ല്‍​ഹി​യി​ല്‍ ഒ​രു നൂ​റ്റാ​ണ്ട് മാ​ത്രം പ​ഴ​ക്ക​മു​ള്ള ഒ​ന്നാ​ണെ​ങ്കി​ലും വ​ള​രെ പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന ഇ​ട​മാ​ണ് സെ​ന്‍​ട്ര​ല്‍ ഹാ​ള്‍. ഭ​ര​ണ​ഘ​ട​ന​യു​ടെ നി​ര്‍​മാ​ണം, സ്വാ​ത​ന്ത്ര്യ​കൈ​മാ​റ്റം എ​ന്നി​വ​യ്ക്കെ​ല്ലാം സാ​ക്ഷ്യം വ​ഹി​ച്ച ഹാ​ൾ ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ഭാ​ഗ​ധേ​യം എ​ഴു​തി​ച്ചേ​ര്‍​ക്ക​പ്പെ​ട്ട പ​വി​ത്ര​മാ​യ വേ​ദി​യാ​ണ്. സ്വാ​ത​ന്ത്ര്യ​പ്പു​ല​രി ഭാ​ര​ത​മ​ണ്ണി​നെ പു​ല്‍​കി​യ നി​മി​ഷം പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു ത​ന്‍റെ വി​ഖ്യാ​ത​മാ​യ ‘ട്രി​സ്റ്റ് വി​ത്ത് ഡെ​സ്റ്റി​നി’ (വി​ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച) പ്ര​സം​ഗ​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​തി​ന് സെ​ന്‍​ട്ര​ല്‍ ഹാ​ള്‍ സാ​ക്ഷി​യാ​യി.

ലൈ​ബ്ര​റി​യി​ല്‍​നി​ന്നു സെ​ന്‍​ട്ര​ല്‍ ഹാ​ളി​ലേ​ക്ക്

1911ലാ​ണ് ഇ​ന്ത്യ​യു​ടെ ത​ല​സ്ഥാ​നം കോ​ല്‍​ക്ക​ത്ത​യി​ല്‍​നി​ന്നു ഡ​ല്‍​ഹി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ബ്രി​ട്ടീ​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ള്‍ തീ​രു​മാ​നി​ച്ച​ത്. രാ​ഷ്്‌​ട്രീ​യം, ഭ​ര​ണ​പ​രം, ഭൂ​മി​ശാ​സ്ത്രം തു​ട​ങ്ങി വി​വി​ധ കാ​ര​ണ​ങ്ങ​ളാ​യി​രു​ന്നു അ​തി​നു പി​ന്നി​ല്‍. ഇ​തോ​ടെ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളേ​റെ​യും ഡ​ല്‍​ഹി​യി​ലേ​ക്ക് ചേ​ക്കേ​റി​ത്തു​ട​ങ്ങി. ഡ​ല്‍​ഹി ത​ല​സ്ഥാ​ന ന​ഗ​ര​മാ​ക്കാ​നു​ള്ള തീ​രു​മാ​നം പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​നി​ര്‍​മാ​ണ​ത്തി​ലേ​ക്കു വ​ഴി​തു​റ​ന്നു. വി​ഖ്യാ​ത ബ്രി​ട്ടീ​ഷ് വാ​സ്തു​ശി​ല്‍​പി​ക​ളാ​യി​രു​ന്ന സ​ര്‍ എ​ഡ്വി​ന്‍ ലു​ട്ട്യ​ന്‍​സും സ​ര്‍ ഹെ​ര്‍​ബ​ര്‍​ട്ട് ബേ​ക്ക​റും ചേ​ര്‍​ന്നാ​യി​രു​ന്നു നി​ര്‍​മാ​ണം.

പ​ഴ​യ ഡ​ല്‍​ഹി​യെ ന്യൂ ​ഡ​ല്‍​ഹി​യാ​ക്കി മാ​റ്റി​യ​തി​ല്‍ ഈ ​ശി​ല്‍​പ്പി​ക​ളു​ടെ പ​ങ്ക് വ​ലു​താ​ണ്. 1921 ഫെ​ബ്രു​വ​രി 12ന് ​പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു. ഡ്യൂ​ക്ക് ഓ​ഫ് കൊ​നോ​ട്ട് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ആ​ര്‍​ത​ര്‍ രാ​ജ​കു​മാ​ര​നാ​യി​രു​ന്നു ത​റ​ക്ക​ല്ലി​ട​ല്‍ നി​ര്‍​വ​ഹി​ച്ച​ത്. ആ​റ് വ​ര്‍​ഷ​ത്തോ​ള​മെ​ടു​ത്ത നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി 1927 ജ​നു​വ​രി 18ന് ​അ​ന്ന​ത്തെ വൈ​സ്രോ​യി​യും ഗ​വ​ര്‍​ണ​ര്‍ ജ​ന​റ​ലു​മാ​യി​രു​ന്ന ഇ​ര്‍​വി​ന്‍ പ്ര​ഭു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​ക്കാ​ല​ത്ത് 83 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു നി​ര്‍​മാ​ണ ചെ​ല​വ്.

മ​ന്ദി​ര​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ വ​ലി​യ വൃ​ത്താ​കൃ​തി​യി​ലു​ള്ള ഹാ​ളാ​ണ് സെ​ന്‍​ട്ര​ല്‍ ഹാ​ള്‍. തു​ട​ക്ക​ത്തി​ൽ സെ​ന്‍​ട്ര​ല്‍ ലെ​ജി​സ്ലേ​റ്റീ​വ് അ​സം​ബ്ലി​യു​ടെ​യും കൗ​ണ്‍​സി​ല്‍ ഓ​ഫ് സ്റ്റേ​റ്റ്സി​ന്‍റെ​യും സം​യു​ക്ത ലൈ​ബ്ര​റി​യാ​യാ​ണ് സെ​ന്‍​ട്ര​ല്‍ ഹാ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. 1946ല്‍ ​ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​നാ നി​ര്‍​മാ​ണ സ​ഭ രൂ​പീ​ക​രി​ച്ച​പ്പോ​ള്‍ പ്ര​തി​നി​ധി​ക​ള്‍​ക്ക് ഒ​രു​മി​ച്ചി​രി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ ഇ​ടം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ലൈ​ബ്ര​റി ഹാ​ളി​നെ ഭ​ര​ണ​ഘ​ട​നാ സ​ഭ​യു​ടെ ആ​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സെ​ന്‍​ട്ര​ല്‍ ഹാ​ളാ​യി പ​രി​ണ​മി​ച്ചു. ഇ​തോ​ടെ സ്വാ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ പി​റ​വി​ക്ക് മു​മ്പു​ള്ള പ​ല അ​സു​ല​ഭ മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍​ക്കും ഇ​ത് വേ​ദി​യാ​യി.

സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ ഏ​തൊ​രാ​ളെ​യും വി​സ്മ​യി​പ്പി​ക്കു​ന്ന ക​ലാ​സൃ​ഷ്‌​ടി​ക​ളു​ണ്ട്. സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളെ​യും രാ​ഷ്‌​ട്ര​ശി​ല്‍​പ്പി​ക​ളെ​യും ഓ​ര്‍​മി​പ്പി​ക്കു​ന്ന 24 ഓ​യി​ല്‍ ചി​ത്ര​ങ്ങ​ള്‍ ഹാ​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ക​ര​കൗ​ശ​ല​സൃ​ഷ്‌​ടി​ക​ളും ശി​ല്‍​പ​ങ്ങ​ളും ഉ​ള്‍​വ​ശം മ​നോ​ഹ​ര​മാ​ക്കു​ന്നു. സെ​ന്‍​ട്ര​ല്‍ ഹാ​ള്‍ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത് പ്ര​ധാ​ന​മാ​യി മൂ​ന്ന് സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ്.

ഭ​ര​ണ​ഘ​ട​ന​യു​ടെ പി​റ​വി

1946 ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് ഡോ.​സ​ച്ചി​ദാ​ന​ന്ദ സി​ന്‍​ഹ​യു​ടെ താ​ത്ക്കാ​ലി​ക അ​ധ്യ​ക്ഷ​ത​യി​ല്‍ ഭ​ര​ണ​ഘ​ട​നാ നി​ര്‍​മാ​ണ സ​ഭ​യു​ടെ ആ​ദ്യ​യോ​ഗം സെ​ന്‍​ട്ര​ല്‍ ഹാ​ളി​ലാ​ണ് ചേ​ര്‍​ന്ന​ത്. തു​ട​ര്‍​ന്ന് ഡോ. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലും ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ലും ഡ്രാ​ഫ്റ്റിം​ഗ് ക​മ്മി​റ്റി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലും ഭ​ര​ണ​ഘ​ട​നാ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് വ​ര്‍​ഷ​വും 11 മാ​സ​വും 18 ദി​വ​സ​വും ദീ​ര്‍​ഘി​ച്ച തീ​വ്ര​സം​വാ​ദ​ങ്ങ​ള്‍ ന​ട​ന്ന​തും ഈ ​ഹാ​ളി​ലാ​ണ്. 1949 ന​വം​ബ​ര്‍ 26ന് ​ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച​തും ഇ​വി​ടെ​ത്ത​ന്നെ.

സ്വാ​ത​ന്ത്ര്യ കൈ​മാ​റ്റം

കൊ​ളോ​ണി​യ​ലി​സ​ത്തി​ന് അ​ന്ത്യം കു​റി​ച്ച് ബ്രി​ട്ടീ​ഷ് പ​താ​ക താ​ഴ്ത്തി ഇ​ന്ത്യ​യു​ടെ ത്രി​വ​ര്‍​ണ​പ​താ​ക പാ​റി​ച്ച​തും വൈ​സ്രോ​യ് ലോ​ര്‍​ഡ് മൗ​ണ്ട്ബാ​റ്റ​ണി​ല്‍​നി​ന്ന് അ​ധി​കാ​ര​കൈ​മാ​റ്റം ന​ട​ന്ന​തി​നും ഈ ​ഹാ​ളി​ന്‍റെ ചു​വ​രു​ക​ള്‍ സാ​ക്ഷി​യാ​ണ്.

സം​യു​ക്ത സ​മ്മേ​ള​ന​ങ്ങ​ള്‍

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ല്‍ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും ഒ​ന്നി​ച്ചി​രി​ക്കു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ള്‍​ക്ക് വേ​ദി​യാ​യ​ത് സെ​ന്‍​ട്ര​ല്‍ ഹാ​ളാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ ഓ​രോ വ​ര്‍​ഷ​ത്തെ​യും ആ​ദ്യ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് രാ​ഷ്‌​ട്ര​പ​തി ന​ട​ത്തു​ന്ന ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ങ്ങ​ളും ഇ​വി​ടെ​യാ​യി​രു​ന്നു. വി​വി​ധ രാ​ഷ്‌​ട്ര​പ​തി​മാ​ര്‍ 86 ത​വ​ണ സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ പാ​ര്‍​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. 41 രാ​ഷ്‌​ട്ര ത​ല​വ​ന്മാ​ര്‍ ഇ​വി​ടെ പാ​ര്‍​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡൈ്വ​റ്റ് ഐ​സ​ന്‍​ഹോ​വ​ര്‍, റി​ച്ചാ​ര്‍​ഡ് നി​ക്സ​ണ്‍, ബി​ല്‍ ക്ലി​ന്‍റ​ണ്‍, ബ​രാ​ക് ഒ​ബാ​മ തു​ട​ങ്ങി​യ​വ​ര്‍ ഇ​വ​രി​ല്‍ പ്ര​ധാ​നി​ക​ളാ​ണ്. പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം വ​ന്ന​തോ​ടെ സം​യു​ക്ത​സ​മ്മേ​ള​ന​ങ്ങ​ള്‍ പു​തി​യ കെ​ട്ടി​ട​ത്തി​ലെ ലോ​ക്സ​ഭാ ഹാ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

സൗ​ഹൃ​ദ സം​ഭാ​ഷ​ണ വേ​ദി

ക​ക്ഷി രാ​ഷ്്‌​ട്രീ​യ​ത്തി​ന​പ്പു​റം മ​റ്റൊ​രു പ്രാ​ധാ​ന്യം​കൂ​ടി സെ​ന്‍​ട്ര​ല്‍ ഹാ​ളി​നു​ണ്ടാ​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സൗ​ഹൃ​ദ സം​ഭാ​ഷ​ണ വേ​ദി കൂ​ടി​യാ​യി​രു​ന്നു ഇ​വി​ടം. പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​ട​ലെ​ടു​ക്കാ​റു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും ത​ര്‍​ക്ക​ങ്ങ​ളും സൗ​ഹാ​ര്‍​ദ​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള നി​ഷ്പ​ക്ഷ ഇ​ട​മാ​യി​രു​ന്ന സെ​ന്‍​ട്ര​ല്‍ ഹാ​ള്‍. ഏ​ഴു പ​തി​റ്റാ​ണ്ടോ​ളം ഭ​ര​ണ​പ​ക്ഷ​ത്തെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും നേ​താ​ക്ക​ള്‍ അ​നൗ​ദ്യോ​ഗി​ക​മാ​യി ക​ണ്ടു​മു​ട്ടു​ന്ന വേ​ദി​യാ​യു​മാ​യി​രു​ന്നു. മ​ന്ത്രി​മാ​രും ഭ​ര​ണ​പ്ര​തി​പ​ക്ഷ എം​പി​മാ​രും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ഹാ​ളി​ൽ സ​മ്മേ​ളി​ച്ചു.

പ്ര​ധാ​ന വാ​ര്‍​ത്ത​ക​ളും അ​റി​യി​പ്പു​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന പ്ര​സ് ഗാ​ല​റി കൂ​ടി​യാ​യി​രു​ന്നു സെ​ന്‍​ട്ര​ല്‍ ഹാ​ള്‍. പു​തി​യ പാ​ര്‍​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ലേ​ക്ക് അ​ധി​കാ​ര കേ​ന്ദ്രം കു​ടി​യേ​റി​യ​പ്പോ​ള്‍ ഇ​ന്ത്യ​ക്ക് മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ​വി​ശേ​ഷ​ത ന​ഷ്‌​ട​മാ​യി. പ​ര​സ്പ​ര സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ന് പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് ഒ​രു വേ​ദി​യി​ല്ല.

പു​തി​യ ചു​വ​ടു​വ​യ്പ് 

2023 സെ​പ്റ്റം​ബ​റി​ല്‍ പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ക​യും സ​ഭാ​ന​ട​പ​ടി​ക​ള്‍ അ​വി​ടേ​ക്ക് മാ​റ്റുു​ക​യും ചെ​യ്തു. 2023 സെ​പ്റ്റം​ബ​ര്‍ 19ന് ​പ​ഴ​യ പാ​ര്‍​ല​മെ​ന്‍റി​ലെ സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന അ​വ​സാ​ന വി​ശേ​ഷാ​ൽ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഈ ​മ​ന്ദി​ര​ത്തെ സം​വി​ധാ​ന്‍ സ​ദ​ന്‍ എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

പാ​ര്‍​ല​മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും സം​വി​ധാ​ന്‍ സ​ദ​ന്‍ എ​ന്ന പേ​രി​ല്‍ പ​ഴ​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​വും സെ​ന്‍​ട്ര​ല്‍ ഹാ​ളും ച​രി​ത്ര​സ്മാ​ര​ക​മാ​യി നി​ല​കൊ​ള്ളു​ന്നു. പ​ല നി​ര്‍​ണാ​യ​ക ഓ​ഫീ​സു​ക​ള്‍ ഇ​പ്പോ​ഴും അ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ണ്ടെ​ങ്കി​ലും ചു​രു​ക്കം ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ഹാ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഭാ​ര​തം എ​ന്ന മ​ഹ​ത്താ​യ ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക്കി​ന്‍റെ ഉ​ദ​യ​ത്തി​നും വ​ള​ര്‍​ച്ച​യ്ക്കും സാ​ക്ഷ്യം​വ​ഹി​ച്ച സൗ​ധം വ​രും ത​ല​മു​റ​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​യി നി​ല​കൊ​ള്ളും.

Tags : Silent Witness Free India Sunday Deepika

Recent News

Corehub Up