x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​രു​ക​ൾ മാ​ഞ്ഞാ​ൽ ശാ​ന്തം സ​മു​ദ്രം

ടി.​എ. ജോ​ർ​ജ്
Published: August 9, 2026 02:30 AM IST | Updated: August 9, 2026 02:30 AM IST

ശാ​ന്ത​സ​മു​ദ്ര​ത്തി​ന്‍റെ നീ​ല​പ്പ​ര​പ്പി​ൽ വി​ധി വ​ര​ച്ചി​ട്ട ചെ​റു ബി​ന്ദു​പോ​ലെ​യാ​ണ് തു​വാ​ലു. ക​ട​ലി​ന്‍റെ ത​ലോ​ട​ലേ​റ്റ് ശാ​ന്ത​മാ​യി ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന ഈ ​കു​ഞ്ഞ​ൻ രാ​ജ്യ​ത്തി​ന് മ​ണ​ൽ​ത്തി​ട്ട​ക​ളും തെ​ങ്ങി​ൻ​തോ​പ്പു​ക​ളും അ​തി​രു തീ​ർ​ക്കു​ന്നു. കാ​വ​ലി​ന് പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ നി​റ​സ​മൃ​ദ്ധി​യും. വി​ശാ​ല​മാ​യ പ​സ​ഫി​ക്കി​ലെ ഒ​ന്പ​ത് പ​വി​ഴ​ദ്വീ​പു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ തു​വാ​ലു ഒ​രു പ​റു​ദീ​സ ത​ന്നെ​യാ​ണെ​ന്നു പ​റ​യാം.
സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഏ​താ​നും അ​ടി മാ​ത്രം ഉ​യ​ർ​ന്നാ​ണ് ഈ ​രാ​ജ്യം നി​ല​കൊ​ള്ളു​ന്ന​ത്. എ​ങ്ങോ​ട്ടു തി​രി​ഞ്ഞാ​ലും നീ​ല​ക്ക​ട​ലി​ന്‍റെ അ​ഗാ​ധ​മൗ​നം മാ​ത്രം.

തെ​ങ്ങി​ൻ​തോ​പ്പു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​ന്ദ​മാ​രു​ത​നും പ​ര​മ്പ​രാ​ഗ​ത​മാ​യ പോ​ളി​നേ​ഷ്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ ഈ​ണ​ങ്ങ​ളും ഇ​വി​ട​ത്തെ പ​ക​ലു​ക​ളെ മ​നോ​ഹ​ര​മാ​ക്കു​ന്നു. വ​ലി​യ ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​ത്ത, ക​ട​ലി​നെ അ​റി​ഞ്ഞു ജീ​വി​ക്കു​ന്ന സ​മാ​ധാ​ന​പ്രി​യ​രാ​യ ജ​ന​ത​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. തി​ര​മാ​ല​ക​ൾ തീ​ര​ത്തോ​ടു കി​ന്നാ​രം പ​റ​യു​ന്ന ഈ ​നാ​ടി​നു പ​ക്ഷേ, പ​റ​യാ​നു​ള്ള​ത് അ​തി​ജീ​വ​ന​ത്തി​ന്‍റെ ഒ​രു ക​ണ്ണീ​ർ​ക്ക​ഥ കൂ​ടി​യാ​ണ്.

ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ ഇ​ര

ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടി 48 വ​ർ​ഷ​മാ​കു​ന്പോ​ൾ ഈ ​ദ്വീ​പ് രാ​ജ്യം അ​തി​ജീ​വ​ന ഭീ​ഷ​ണി​യി​ലാ​ണ്. ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ​യ​ല്ല, ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ അ​ധി​നി​വേ​ശം. ദി​വ​സം ചെ​ല്ലും​തോ​റും ക​ര​യെ സ​മു​ദ്രം വി​ഴു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആ​ഗോ​ള​താ​പ​ന​വും കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും മൂ​ലം സ​മു​ദ്ര​നി​ര​പ്പ് ഉ​യ​രു​മ്പോ​ൾ ആ​ദ്യം മു​ങ്ങി​പ്പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് തു​വാ​ലു. രാ​ജ്യ​ത്തെ ഒ​ന്പ​ത് കോ​റ​ൽ ദ്വീ​പു​ക​ളി​ൽ ര​ണ്ടെ​ണ്ണം ഇ​തി​ന​കം ക​ട​ലെ​ടു​ത്തു​ക​ഴി​ഞ്ഞു.

2050ഓ​ടെ രാ​ജ്യം മു​ഴു​വ​ൻ സ​മു​ദ്ര​ത്തി​ന​ടി​യി​ലാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​താ​യ​ത് ഇ​നി ആ​യു​സ് കേ​വ​ലം 24 വ​ർ​ഷം മാ​ത്രം! അ​ധി​കം വൈ​കാ​തെ ത​ങ്ങ​ളു​ടെ കൊ​ച്ചു​രാ​ജ്യം ഭൂ​പ​ട​ത്തി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യേ​ക്കാ​മെ​ന്ന തി​രി​ച്ച​റി​വോ​ടെ​യാ​ണ് ഇ​വി​ട​ത്തെ ഓ​രോ ത​ല​മു​റ​യും ജീ​വി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളി​ൽ പ​ല​രും ഇ​തി​ന​കം​ത​ന്നെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​ക്ക​ഴി​ഞ്ഞു.
മ​നു​ഷ്യ​ന്‍റെ അ​മി​ത​ചൂ​ഷ​ണം പ്ര​കൃ​തി​യെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ ജീ​വി​ക്കു​ന്ന ഒ​രു മു​ന്ന​റി​യി​പ്പു​കൂ​ടി​യാ​ണ് ഈ ​രാ​ജ്യം.

ഡി​ജി​റ്റ​ൽ ലോ​ക​ത്തെ അ​മ​ര​ത്വം

രാ​ജ്യ​ത്തെ ക​ട​ൽ വി​ഴു​ങ്ങി​യാ​ലും ഒ​രു ജ​ന​ത എ​ന്ന നി​ല​യി​ലു​ള്ള ത​ങ്ങ​ളു​ടെ സ്വ​ത്വ​വും സം​സ്കാ​ര​വും ച​രി​ത്ര​വും ലോ​കാ​വ​സാ​നം​വ​രെ നി​ല​നി​ർ​ത്താ​നാ​ണ് തു​വാ​ലു നി​വാ​സി​ക​ളു​ടെ തീ​രു​മാ​നം. ഇ​തി​നാ​യി ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ൽ രാ​ജ്യ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​വ​ർ. ത​ങ്ങ​ളു​ടെ ദ്വീ​പു​ക​ളെ​യും സം​സ്കാ​ര​ത്തെ​യും "മെ​റ്റാ​വേ​ഴ്സ്'​എ​ന്ന ഡി​ജി​റ്റ​ൽ ലോ​ക​ത്തേ​ക്ക് പു​നഃ​സൃ​ഷ്‌​ടി​ച്ച്, വ​രും​ത​ല​മു​റ​യ്ക്കാ​യി സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​വ​ർ. ഭൂ​മി​യി​ൽ​നി​ന്നു മാ​ഞ്ഞു​പോ​യാ​ലും മ​നു​ഷ്യ​ന്‍റെ സൈ​ബ​ർ ലോ​ക​ത്ത് തു​വാ​ലു എ​ന്നും ജീ​വി​ക്കു​മെ​ന്ന​ർ​ഥം.

രാ​ജ്യം ഭൗ​തി​ക​മാ​യി ഇ​ല്ലാ​താ​യാ​ലും ഭ​ര​ണം, പൗ​ര​ത്വം, ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ എ​ന്നി​വ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും ക്ലൗ​ഡ് നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ലൂ​ടെ​യും തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കാ​നാ​ണ് ഇ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

രാ​ജ്യ​ത്തെ മ​നോ​ഹ​ര​മാ​യ ദ്വീ​പു​ക​ൾ, ക​ട​ൽ​ത്തീ​ര​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത കെ​ട്ടി​ട​ങ്ങ​ൾ, സാം​സ്കാ​രി​ക അ​ട​യാ​ള​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഡി​ജി​റ്റ​ലാ​യി മെ​റ്റാ​വേ​ഴ്സി​ൽ പു​നഃ​സൃ​ഷ്‌​ടി​ക്കും. വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി (വി​ആ​ർ), ഓ​ഗ്‌​മെ​ന്‍റ​ഡ് റി​യാ​ലി​റ്റി (എ​ആ​ർ) തു​ട​ങ്ങി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ൾ​ക്ക് പ​ര​സ്പ​രം ഇ​ട​പ​ഴ​കാ​നും ജോ​ലി​ചെ​യ്യാ​നും ഗെ​യി​മു​ക​ൾ ക​ളി​ക്കാ​നും സാ​ധി​ക്കു​ന്ന ത്രി​മാ​ന (ത്രീ​ഡി) ഡി​ജി​റ്റ​ൽ ലോ​ക​മാ​ണു മെ​റ്റാ​വേ​ഴ്സ്.

ത​ന​ത് ഭാ​ഷ, പാ​ട്ടു​ക​ൾ, നൃ​ത്ത​ങ്ങ​ൾ, ച​രി​ത്ര​രേ​ഖ​ക​ൾ, ക​ഥ​ക​ൾ എ​ന്നി​വ​യെ​ല്ലാം ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ചു​വ​യ്ക്കും. ഭാ​വി​ത​ല​മു​റ​യ്ക്ക് വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി​യി​ലൂ​ടെ സ്വ​ന്തം ജ​ന്മ​നാ​ട്ടി​ൽ ജീ​വി​ക്കു​ന്ന അ​നു​ഭ​വം ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കും. ത​ങ്ങ​ളു​ടെ രാ​ജ്യം ക​ട​ലെ​ടു​ക്കു​മെ​ന്ന യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ട്, സ്വ​ന്തം സം​സ്കാ​ര​ത്തെ ഡി​ജി​റ്റ​ൽ ലോ​ക​ത്തേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ച് അ​ന്യം​നി​ന്നു പോ​കാ​തി​രി​ക്കാ​നു​ള്ള ഈ ​കൊ​ച്ചു​രാ​ജ്യ​ത്തി​ന്‍റെ ശ്ര​മം ലോ​ക​മെ​മ്പാ​ടും വ​ലി​യ ശ്ര​ദ്ധ​യും ആ​ദ​ര​വും നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

"ക​ര​ക​യ​റ്റാ​ൻ'​ഓ​സ്ട്രേ​ലി​യ

ക​ട​ൽ വി​ഴു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന തു​വാ​ലു​വി​നെ ക​ര​ക​യ​റ്റാ​ൻ പ​ദ്ധ​തി​യു​മാ​യി ഓ​സ്ട്രേ​ലി​യ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 2023ൽ ​ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സും തു​വാ​ലു പ്ര​ധാ​ന​മ​ന്ത്രി കൊ​സി​യ നാ​ടാ​നോ​യും ത​മ്മി​ൽ ഒ​പ്പി​ട്ട ക​രാ​ർ​പ്ര​കാ​രം പ്ര​തി​വ​ർ​ഷം 280 തു​വാ​ലു​വ​ൻ പൗ​ര​ന്മാ​ർ​ക്ക് വീ​സ അ​നു​വ​ദി​ക്കും. ഇ​തു​വ​ഴി ഓ​സ്ട്രേ​ലി​യ​യി​ൽ സ്ഥി​ര​മാ​യി താ​മ​സി​ക്കാ​നും ജോ​ലി ചെ​യ്യാ​നും പ​ഠി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണു ല​ഭി​ക്കു​ന്ന​ത്. ക​രാ​ർ​പ്ര​കാ​ര​മു​ള്ള ആ​ദ്യ കു​ടി​യേ​റ്റം ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ൽ ന​ട​ന്നു.

ഇ​തി​നെ "ദ​ത്തെ​ടു​ക്ക​ൽ' എ​ന്നു ല​ളി​ത​മാ​യി പ​റ​യാ​മെ​ങ്കി​ലും, യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ത് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഒ​പ്പു​വ​ച്ച ച​രി​ത്ര​പ​ര​മാ​യ ഔ​ദ്യോ​ഗി​ക ക​രാ​റാ​ണ്. ഓ​സ്ട്രേ​ലി​യ-​തു​വാ​ലു ഫാ​ലെ​പി​ലി യൂ​ണി​യ​ൻ ക​രാ​ർ എ​ന്നാ​ണ് ഉ​ട​മ്പ​ടി അ​റി​യ​പ്പെ​ടു​ന്ന​ത്. ലോ​ക​ത്തി​ൽ​ത്ത​ന്നെ ഇ​ത്ത​ര​മൊ​രു "ക്ലൈ​മ​റ്റ് മൈ​ഗ്രേ​ഷ​ൻ'​ക​രാ​ർ ആ​ദ്യ​മാ​യാ​ണ്.

ഓ​സ്‌​ട്രേ​ലി​യ​യി​ൽ എ​ത്തു​ന്ന തു​വാ​ലു നി​വാ​സി​ക​ൾ​ക്ക് അ​വി​ട​ത്തെ പൗ​ര​ന്മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തു​പോ​ലെ ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ല​ഭ്യ​മാ​കും. കൂ​ടാ​തെ അ​വ​ർ​ക്ക് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും യാ​ത്ര ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വു​മു​ണ്ടാ​യി​രി​ക്കും.
ക​രാ​ർ​പ്ര​കാ​രം രാ​ജ്യ​ത്തെ ത​ക​ർ​ന്ന തീ​ര​പ്ര​ദേ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഓ​സ്ട്രേ​ലി​യ 16 ദ​ശ​ല​ക്ഷം ഓ​സ്ട്രേ​ലി​യ​ൻ ഡോ​ള​റി​ന്‍റെ സ​ഹാ​യ​പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​സ​ഫി​ക് ദ്വീ​പു​രാ​ജ്യ​ങ്ങ​ളി​ൽ ചൈ​ന ന​ട​ത്തു​ന്ന കൈ​ക​ട​ത്ത​ൽ ത​ട​യു​ക​യെ​ന്ന​തും ഉ​ട​ന്പ​ടി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ച​രി​ത്ര​ത്തി​ലൂ​ടെ

ഹ​വാ​യി​ക്കും ഓ​സ്‌​ട്രേ​ലി​യ​യ്ക്കും മ​ധ്യ​ത്തി​ലാ​യി ദ​ക്ഷി​ണ പ​സ​ഫി​ക് (ശാ​ന്ത) സ​മു​ദ്ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സ്വ​ത​ന്ത്ര പോ​ളി​നേ​ഷ്യ​ൻ ദ്വീ​പു​രാ​ഷ്‌‌​ട്ര​മാ​ണ് തു​വാ​ലു. ഭൂ​വി​സ്തൃ​തി​യു​ടെ കാ​ര്യ​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ നാ​ലാ​മ​ത്തെ രാ​ജ്യ​വും. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് വ​ള​രെ കു​റ​ച്ചു​മാ​ത്രം ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ഒ​മ്പ​ത് പ​വി​ഴ​ദ്വീ​പു​ക​ളും മ​റ്റു ദ്വീ​പു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ത് വെ​റും 26 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ മാ​ത്രം ഭൂ​വി​സ്തൃ​തി​യു​ള്ള​തും ഏ​ക​ദേ​ശം 11,000 ജ​ന​സം​ഖ്യ മാ​ത്ര​മു​ള്ള​തു​മാ​യ ഒ​റ്റ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നു​മാ​ണ്.

ഫു​നാ​ഫു​ട്ടി ആ​ണ് തു​വാ​ലു​വി​ന്‍റെ ത​ല​സ്ഥാ​നം. 1978ൽ ​ബ്രി​ട്ട​നി​ൽ​നി​ന്നും സ്വാ​ത​ന്ത്ര്യം നേ​ടി​യ രാ​ജ്യം 2000ൽ ​ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യി​ൽ അം​ഗ​മാ​യി. ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വാ​ണ് രാ​ഷ്‌​ട്ര​ത്ത​ല​വ​ൻ. കൃ​ഷി​യും മ​ത്സ്യ​ബ​ന്ധ​ന​വു​മാ​ണ് പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ. വി​ദേ​ശ ക​പ്പ​ലു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന നാ​വി​ക​ർ അ​യ​യ്ക്കു​ന്ന പ​ണ​വും അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ്യ​ബ​ന്ധ​ന പെ​ർ​മി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​വും രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ കാ​ര്യ​മാ​യി സ്വാ​ധീ​നി​ക്കു​ന്നു. പു​റം​ലോ​ക​ത്തു​നി​ന്ന് അ​ധി​കം ആ​ളു​ക​ൾ എ​ത്താ​ത്ത, മ​ലി​ന​മാ​കാ​ത്ത പ്ര​കൃ​തി​സൗ​ന്ദ​ര്യ​മു​ള്ള ഒ​രി​ട​മാ​ണി​ത്.

മ​നു​ഷ്യ​വാ​സം തു​ട​ങ്ങി​യ​ത് 3000 വ​ർ​ഷം മു​മ്പ് 

തു​വാ​ലു ദ്വീ​പു​ക​ളി​ൽ ഏ​ക​ദേ​ശം 3000 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മ​നു​ഷ്യ​വാ​സം ആ​രം​ഭി​ച്ച​താ​യാ​ണ് ച​രി​ത്ര​കാ​ര​ന്മാ​രും പു​രാ​വ​സ്തു ഗ​വേ​ഷ​ക​രും ക​ണ​ക്കാ​ക്കു​ന്ന​ത്. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ സ​മോ​വ, ടോം​ഗ, മ​റ്റ് സ​മീ​പ​ദ്വീ​പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കു​ടി​യേ​റി​യ പോ​ളി​നേ​ഷ്യ​ൻ നാ​വി​ക​രാ​യി​രു​ന്നു ഇ​വി​ട​ത്തെ താ​മ​സ​ക്കാ​ർ. തു​വാ​ലു​വി​ലെ ജ​ന​ങ്ങ​ളു​ടെ ഭാ​ഷ​യും സം​സ്കാ​ര​വും ആ​ചാ​ര​ങ്ങ​ളു​മെ​ല്ലാം സ​മോ​വ​ൻ, ടോം​ഗ​ൻ സം​സ്കാ​ര​ങ്ങ​ളു​മാ​യി വ​ള​രെ​യേ​റെ സാ​മ്യ​മു​ള്ള​താ​കാ​ൻ കാ​ര​ണ​വും ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​മാ​ണ്.

വാ​മൊ​ഴി​യാ​യി കൈ​മാ​റി​വ​ന്ന വം​ശാ​വ​ലി ച​രി​ത്ര​ങ്ങ​ൾ​ക്ക് ഏ​ക​ദേ​ശം 300 വ​ർ​ഷ​ത്തെ പ​ഴ​ക്കം മാ​ത്ര​മേ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നു​ള്ളൂ​വെ​ങ്കി​ലും പു​രാ​വ​സ്തു ഗ​വേ​ഷ​ണ​ങ്ങ​ളും ഭാ​ഷാ​ശാ​സ്ത്ര​പ​ര​മാ​യ തെ​ളി​വു​ക​ളും ഇ​വി​ട​ത്തെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ കാ​ല​ഘ​ട്ട​ത്തെ സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. 5000 വ​ർ​ഷം മു​മ്പ് സ​മു​ദ്ര​നി​ര​പ്പ് ഉ​യ​ർ​ന്ന​പ്പോ​ൾ ഇ​വി​ട​ത്തെ ആ​ദ്യ​കാ​ല ഭൗ​തി​ക തെ​ളി​വു​ക​ളെ​ല്ലാം ക​ട​ലി​ന​ടി​യി​ലാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

വ​രു​മാ​ന​ത്തി​ന് ഇ​ന്‍റ​ർ​നെ​റ്റ് ഡൊ​മെ​യ്നും

ഈ ​രാ​ജ്യ​ത്തി​ന് ചി​ല കൗ​തു​ക​ക​ര​മാ​യ വി​ശേ​ഷ​ങ്ങ​ളു​മു​ണ്ട്. തു​വാ​ലു​വി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഫു​നാ​ഫു​ട്ടി​യി​ലെ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള റ​ൺ​വേ ലോ​ക​പ്ര​ശ​സ്ത​മാ​ണ്. ആ​ഴ്ച​യി​ൽ ചി​ല ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​വി​ടെ വി​മാ​ന​ങ്ങ​ൾ വ​രു​ന്ന​ത്. വി​മാ​ന​മി​ല്ലാ​ത്ത ബാ​ക്കി സ​മ​യ​ങ്ങ​ളി​ൽ റ​ൺ​വേ നാ​ട്ടു​കാ​ർ​ക്ക് ഫു​ട്ബോ​ളും വോ​ളി​ബോ​ളും ക​ളി​ക്കാ​നും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ന​ട​ക്കാ​നും ഒ​ത്തു​കൂ​ടാ​നു​മു​ള്ള പൊ​തു​മൈ​താ​ന​മാ​യി മാ​റു​ന്നു. വി​മാ​നം വ​രു​മ്പോ​ൾ മാ​ത്രം സൈ​റ​ൺ മു​ഴ​ക്കി ആ​ളു​ക​ളെ മാ​റ്റും.

ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്കും ലൈ​വ് സ്ട്രീ​മിം​ഗ് സൈ​റ്റു​ക​ൾ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട ഇ​ന്‍റ​ർ​നെ​റ്റ് ഡൊ​മെ​യ്‌​നാ​ണ് ".tv'. തു​വാ​ലു​വി​നാ​യു​ള്ള ഔ​ദ്യോ​ഗി​ക ഇ​ന്‍റ​ർ​നെ​റ്റ് ഡൊ​മെ​യ്‌​ൻ കോ​ഡാ​ണി​ത് (ഇ​ന്ത്യ​യ്ക്ക് .in എ​ന്ന​തു​പോ​ലെ). ഈ ​ഡൊ​മെ​യ്ൻ വ​ലി​യ ക​മ്പ​നി​ക​ൾ​ക്കു ലീ​സി​ന് ന​ൽ​കി​യ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​നു രൂ​പ തു​വാ​ലു​വി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​ണ്.

ഭീ​ഷ​ണി മു​ന്നി​ൽ​ക്ക​ണ്ട് മാ​ല​ദ്വീ​പ്, കി​രി​ബാ​ത്തി മാ​ർ​ഷ​ൽ ദ്വീ​പു​ക​ളും

ഭൂ​മി നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​ണു കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും ആ​ഗോ​ള​താ​പ​ന​വും. ഹി​മാ​നി​ക​ൾ ഉ​രു​കു​ന്ന​തു​മൂ​ലം സ​മു​ദ്ര​നി​ര​പ്പ് അ​തി​വേ​ഗം ഉ​യ​രു​ക​യാ​ണ്. ഇ​തി​ന്‍റെ നേ​രി​ട്ടു​ള്ള ഇ​ര​ക​ൾ പ​സ​ഫി​ക്, ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ങ്ങ​ളി​ലെ താ​ഴ്ന്ന ദ്വീ​പു​രാ​ഷ്‌​ട്ര​ങ്ങ​ളാ​ണ്.

ത​ങ്ങ​ളു​ടെ നി​ല​നി​ല്പു​ത​ന്നെ അ​പ​ക​ട​ത്തി​ലാ​യ, ഭാ​വി​യി​ൽ ഭൂ​പ​ട​ത്തി​ൽ​നി​ന്നു​ത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​യേ​ക്കാ​മെ​ന്ന ഭീ​തി​യി​ൽ ക​ഴി​യു​ന്ന വേ​റെ​യും രാ​ജ്യ​ങ്ങ​ളു​ണ്ട്. ഇ​തി​ൽ പ്ര​ധാ​നം മാ​ല​ദ്വീ​പാ​ണ്. കേ​ര​ള​ത്തോ​ട് അ​ടു​ത്തു​കി​ട​ക്കു​ന്ന, വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ മാ​ല​ദ്വീ​പ് ലോ​ക​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഇ​വി​ട​ത്തെ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ദ്വീ​പു​ക​ളും സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഒ​രു മീ​റ്റ​ർ മാ​ത്രം ഉ​യ​ര​ത്തി​ലാ​ണു​ള്ള​ത്.

സ​മു​ദ്ര​നി​ര​പ്പ് ഇ​തേ​പ​ടി ഉ​യ​ർ​ന്നാ​ൽ ഈ ​നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ മാ​ല​ദ്വീ​പി​ന്‍റെ ഭൂ​രി​ഭാ​ഗ​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കൃ​ത്രി​മ ദ്വീ​പു​ക​ളും ക​ട​ൽ​ഭി​ത്തി​ക​ളും അ​വ​ർ നി​ർ​മി​ക്കു​ന്നു​ണ്ട്. ഭീ​ഷ​ണി നേ​രി​ടു​ന്ന മ​റ്റൊ​രു രാ​ജ്യം ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ 33 പ​വി​ഴ​ദ്വീ​പു​ക​ൾ ചേ​ർ​ന്ന കി​രി​ബാ​ത്തി​യാ​ണ്. സ​മു​ദ്ര​നി​ര​പ്പ് ഉ​യ​രു​ന്ന​തു​മൂ​ലം ഇ​വി​ടു​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റി ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഭാ​വി​യി​ൽ രാ​ജ്യം ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന തി​രി​ച്ച​റി​വി​ൽ ത​ങ്ങ​ളു​ടെ ജ​ന​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ഫി​ജി​യി​ൽ കി​രി​ബാ​ത്തി സ​ർ​ക്കാ​ർ മു​ൻ​കൂ​ട്ടി ഭൂ​മി വാ​ങ്ങി​ക്ക​ഴി​ഞ്ഞു.

മാ​ർ​ഷ​ൽ ദ്വീ​പു​ക​ളാ​ണ് ഭീ​ഷ​ണി നേ​രി​ടു​ന്ന മ​റ്റൊ​രു രാ​ജ്യം. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ മ​റ്റൊ​രു മ​നോ​ഹ​ര​മാ​യ ദ്വീ​പു​സ​മൂ​ഹ​മാ​ണി​ത്. സ​മു​ദ്ര​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നൊ​പ്പം ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റു​ക​ളും വേ​ലി​യേ​റ്റ​ങ്ങ​ളും ഇ​വ​രു​ടെ നി​ല​നി​ല്പി​നു ഭീ​ഷ​ണി​യാ​കു​ന്നു. ത​ല​സ്ഥാ​ന​മാ​യ മ​ജൂ​റോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പ​ല​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​കാ​റു​ണ്ട്. വ​രും​ദ​ശ​ക​ങ്ങ​ളി​ൽ ഈ ​രാ​ജ്യം മ​നു​ഷ്യ​വാ​സ​ത്തി​ന് യോ​ഗ്യ​മ​ല്ലാ​താ​യി മാ​റു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ഈ ​രാ​ജ്യ​ങ്ങ​ളു​ടെ നാ​ശം കേ​വ​ലം ഭൂ​മി ന​ഷ്‌​ട​പ്പെ​ട​ൽ മാ​ത്ര​മ​ല്ല നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള അ​മൂ​ല്യ​മാ​യ സം​സ്കാ​ര​ങ്ങ​ൾ, ഭാ​ഷ​ക​ൾ, ജ​ന​ത​യു​ടെ സ്വ​ത്വം എ​ന്നി​വ​യാ​ണ് ആ​ഗോ​ള​താ​പ​നം മൂ​ലം ക​ട​ലി​ൽ ല​യി​ച്ചു​പോ​കാ​ൻ പോ​കു​ന്ന​ത്. വി​ക​സി​ത​രാ​ജ്യ​ങ്ങ​ളു​ടെ അ​മി​ത​മാ​യ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​ന്‍റെ വി​ല ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത് പാ​വ​പ്പെ​ട്ട ഈ ​ദ്വീ​പു​വാ​സി​ക​ളാ​ണ് എ​ന്ന​ത് ക്രൂ​ര​മാ​യ യാ​ഥാ​ർ​ഥ്യ​മാ​ണ്.

Tags : Ocean Peace SundayDeepika

Recent News

Corehub Up