വേ​ണു നാ​യ​ർ; ക​ല​യു​ടെ വ​ഴി​യി​ലൂ​ടെ വേ​റി​ട്ട സ​ഞ്ചാ​രം
കു​ഞ്ഞു​സി​നി​മ​ക​ൾ​കൊ​ണ്ട് ക​ല​യു​ടെ വ​ഴി​ക​ളി​ൽ വേ​റി​ട്ടൊ​രു­­­­ സ​ഞ്ചാ​ര​മാ​ണ് സം​വി​ധാ​യ​ക​ൻ വേ​ണു നാ​യ​രു​ടേ​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടോ​ള​മാ​യി പ​ര​സ്യ​ചി​ത്ര​ങ്ങ​ളും ഡോ​ക്യുമെ​ന്‍റ​റി​ക​ളും ടെ​ലി​ഫി​ലി​മു​ക​ളും സീ​രി​യ​ലു​ക​ളു​മു​ൾ​പ്പെ​ടെ നൂ​റി​ലേ​റെ ക​ഥേ​ത​ര ചി​ത്ര​ങ്ങ​ൾ; മി​ത്തോ​ള​ജി ഓ​ഫ് ആ​റ​ന്മു​ള മെ​റ്റ​ൽ മി​റ​ർ, ഫാ​മിം​ഗ് ഒൗ​വ​ർ ഫ്യൂ​ച്ച​ർ, ന​ന്പ​ർ 40 റെ​യി​ൻ തു​ട​ങ്ങി​യ ഹ്ര​സ്വ​സി​നി​മ​ക​ളി​ലൂ​ടെ നി​ര​വ​ധി ദേ​ശീ​യ -അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ. ത​ന്‍റെ ആ​ദ്യ ഫീ​ച്ച​ർ ഫി​ലിം ജ​ല​സ​മാ​ധി പ്രേ​ക്ഷ​ക​രു​ടെ സ​മ​ക്ഷം എ​ത്തി​ക്കാ​നൊ​രു​ങ്ങു​ന്ന വേ​ണു​വി​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ...

സേ​തു​വി​ന്‍റെ അ​ട​യാ​ള​ങ്ങ​ളി​ൽ നി​ന്നും

മ​ല​യാ​ള​ത്തി​ന്‍റെ ക​ഥാ​കാ​ര​ൻ സേ​തു​വി​ന്‍റെ ര​ച​ന​യി​ൽ 2002-ൽ ​ജ​ല​സ​മാ​ധി എ​ന്ന പേ​രി​ൽ ക​ഥ​യാ​യും 2005-ൽ ​അ​ട​യാ​ള​ങ്ങ​ൾ എ​ന്ന പേ​രി​ൽ നോ​വ​ലാ​യു​മെ​ത്തി​യ പ്ര​മേ​യ​മാ​ണ് ജ​ല​സ​മാ​ധി. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളി​ൽ പ്രാ​യ​മാ​യ​വ​രെ ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്ന ത​ലൈ​ക്കൂ​ത്ത​ൽ എ​ന്ന ദു​രാ​ചാ​ര​ത്തെ​ക്കു​റി​ച്ചാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. പ്രാ​യ​മാ​യി എ​ന്ന കാ​ര​ണ​ത്താ​ൽ മു​ൻ ത​ല​മു​റ​യെ മ​ന​പൂ​ർ​വം മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടേ​ണ്ട തു​ണ്ടോ? സേ​തു ക​ഥ​യി​ലൂ​ടെ ചോ​ദി​ച്ച​ത് ഞാ​ൻ സി​നി​മ​യി​ലൂ​ടെ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.

സൗ​ഹൃ​ദം തു​ണ​യ്ക്കു​ന്നു

ദ​യാ​വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു തി​ര​ക്ക​ഥ സി​നി​മ​യ്ക്കു വേ​ണ്ടി ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​ത് വാ​യി​ച്ച് തി​രു​ത്തി ന​ൽ​കാ​ൻ സു​ഹൃ​ത്താ​യ സേ​തു​വി​നെ സ​മീ​പി​ച്ചു. 90 ക​ളു​ടെ തു​ട​ക്ക​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥ​ക​ൾ സീ​രി​യ​ലാ​യി സം​വി​ധാ​നം ചെ​യ്ത​തു മു​ത​ലു​ള്ള ബന്ധ​മു​ണ്ട്. അ​പ്പോ​ഴാ​ണ് ജ​ല​സ​മാ​ധി​യെ​ന്ന ത​ന്‍റെ തി​ര​ക്ക​ഥ​യെപ്പറ്റി അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. അ​ത് വാ​യി​ച്ച​തോ​ടെ സി​നി​മ​യാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ് ന​ട​ൻ എം.​എ​സ്.​ഭാ​സ്ക​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി. കു​മ​ളി, മ​റ​യൂ​ർ, ഇ​ടു​ക്കി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്.

നാ​ട​ക​ത്തി​ൽ നി​ന്നു സി​നി​മ​യി​ലേ​ക്ക്

കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​രാ​ണ് സ്ഥ​ലം. ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കുന്ന സമയത്ത് ഹൃ​ദ​യം എ​ന്ന പേ​രി​ൽ സ്കൂ​ളി​ലൊ​രു നാ​ട​കം ചെ​യ്ത​തിനു ന​ല്ല പ്രോ​ത്സാ​ഹ​നമാണ് കിട്ടിയത്. അ​വി​ടെ നി​ന്നു​മാ​ണ് സി​നി​മാ സ്വ​പ്നം മ​ന​സി​ലേ​ക്ക് ക​യ​റു​ന്ന​ത്. കോ​ള​ജ് പ​ഠ​നം ക​ഴി​ഞ്ഞാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കെ​ത്തി ദൂ​ര​ദ​ർ​ശ​നു വേ​ണ്ടി സീ​രി​യ​ലു​ക​ൾ ചെ​യ്ത് ക​രി​യ​ർ തു​ട​ങ്ങു​ന്ന​ത്.

ക​ല​യ്ക്കൊ​രു ല​ക്ഷ്യ​മു​ണ്ട്

ജ​ല​സ​മാ​ധി പോ​ലൊ​രു ച​ല​ച്ചി​ത്രം സ​മൂ​ഹം കാ​ണേ​ണ്ട​തു​ണ്ട്. കാ​ര​ണം മ​നു​ഷ്യ​രു​ടെ ബോ​ധ​മ​ണ്ഡ​ല​ത്തി​ൽ പോ​സി​റ്റീ​വാ​യ ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​ക​ണം സി​നി​മ​ക​ൾ എ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​രം ഓ​ഫ് ബീ​റ്റ് സി​നി​മ​ക​ൾ ഒ​രു​ക്കാ​ൻ മ​ല​യാ​ള​ത്തി​ൽ ഇ​ന്നു നി​ർ​മാതാ​ക്ക​ളി​ല്ല എ​ന്നു പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. അ​തുകൊ​ണ്ടാ​ണ് ജ​ല​സ​മാ​ധി സ്വ​യം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഭാ​ര്യ ഗു​ർ​ദീ​പാ​ണ് കോ-​പ്രൊ​ഡ്യൂ​സ​ർ.­

ഡി. ​ദി​ലീ​പ്