Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amit Shah

സഹകരണ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി സ്ഥാപിക്കും: അമിത് ഷാ

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്ത് സ​ഹ​ക​ര​ണ ലൈ​ഫ് ഇ​ന്‍ഷ്വ​റ​ന്‍സ് ക​മ്പ​നി സ്ഥാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ഹ​ക​ര​ണ, ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ. ​ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​ഹ​ക​ര​ണ അ​ധി​ഷ്ഠി​ത ടാ​ക്‌​സി സ​ര്‍വീ​സാ​യ ഭാ​ര​ത് ടാ​ക്‌​സി​യു​ടെ മാ​തൃ​ക​യി​ലാ​കും ഈ ​ക​മ്പ​നി.

ഇ​തോ​ടൊ​പ്പം സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ മൊ​ത്ത​ത്തി​ലു​ള്ള പ്ര​യോ​ജ​ന​ത്തി​നാ​യി യൂ​ട്ടി​ലി​റ്റി അ​ഗ്ര​ഗേ​റ്റ​റും തു​ട​ങ്ങു​മെ​ന്നു ഷാ ​അ​റി​യി​ച്ചു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍ക്കു മെ​ച്ച​പ്പെ​ട്ട നി​ര​ക്കും സു​ര​ക്ഷി​ത സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​ഭ​വ ശേ​ഖ​ര​ത്തി​നു​മു​ള്ള സ്ഥാ​പ​ന​മാ​ണ് യൂ​ട്ടി​ലി​റ്റി അ​ഗ്ര​ഗേ​റ്റ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ്.

ഗു​ജ​റാ​ത്തി​ലെ ആ​ന​ന്ദി​ല്‍ "ത്രി​ഭു​വ​ന്‍' സ​ഹ​ക​ര​ണ സ​ര്‍വ​ക​ലാ​ശാ​ല സ്ഥാ​പി​ക്കു​മെ​ന്നും ഷാ ​പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ആ​രം​ഭി​ച്ചു മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഭാ​ര​ത് ടാ​ക്‌​സി ര​ണ്ടു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും 500 ന​ഗ​ര​ങ്ങ​ളി​ലേ​ക്കും കൂ​ടി വ്യാ​പി​പ്പി​ക്കും.

സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ഞ്ചാം സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ല്‍ഹി​യി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജാ​പ്പ​നീ​സ് ക​മ്പ​നി​യു​മാ​യു​ള്ള സം​യു​ക്ത സം​രം​ഭ​ത്തി​ലൂ​ടെ വ​ളം ഉ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​മാ​യ ഇ​ഫ്കോ ഇ​ഫ്‌​കോ- ടോ​ക്കി​യോ എ​ന്ന പേ​രി​ല്‍ ഇ​തി​ന​കം ഇ​ന്‍ഷ്വ​റ​ന്‍സ് രം​ഗ​ത്തു പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ന്നു മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ക്ഷീ​രം, പ​ഞ്ച​സാ​ര, വ​ളം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങി​നി​ല്‍ക്കാ​തെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്കും വ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ല്‍ ഏ​ക​ദേ​ശം 8.5 ല​ക്ഷം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലാ​യി 30 കോ​ടി​യി​ല​ധി​കം അം​ഗ​ങ്ങ​ളു​ണ്ട്. സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ വി​വ​ര​ശേ​ഖ​രം (ഡാ​റ്റാ​ബേ​സ്) മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

2047ഓ​ടെ വി​ക​സി​ത ഭാ​ര​തം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ല്‍ സ​ഹ​ക​ര​ണ മേ​ഖ​ല നി​ര്‍ണാ​യ​ക പ​ങ്കു വ​ഹി​ക്കു​മെ​ന്ന് ഷാ ​ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

National

ഓ​പ്പ​റേ​ഷ​ന്‍ മ​ഹാ​ദേ​വി​ലൂ​ടെ പ​ഹ​ല്‍​ഗാം ഭീ​ക​ര​രെ വ​ധി​ച്ചു; അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ന്‍ മ​ഹാ​ദേ​വി​ലൂ​ടെ പ​ഹ​ല്‍​ഗാ​മി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ ച​ര്‍​ച്ച തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് അ​മി​ത് ഷാ ​ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണം ന​ട​ത്തി​യ സു​ലൈ​മാ​ൻ, അ​ഫ്ഗാ​ൻ, ജി​ബ്രാ​ൻ എ​ന്നീ മൂ​ന്ന് പേ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച വ​ധി​ച്ച​ത്.

ഇ​വ​രി​ല്‍​നി​ന്ന് പ​ഹ​ല്‍​ഗാ​മി​ല്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ ആ​യു​ധ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ട്ട ര​ണ്ട് ഭീ​ക​ര​രു​ടെ വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍​ഡ് ല​ഭി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ത​ന്നെ ഓ​പ്പ​റേ​ഷ​ന്‍ മ​ഹാ​ദേ​വ് ആ​രം​ഭി​ച്ചി​രു​ന്നു. ഭീ​ക​ര​രെ​യും അ​വ​രെ സ​ഹാ​യി​ച്ച​വ​രെ​യും വ​ധി​ച്ചു.

ഈ ​മാ​സം 22നാ​ണ് ഭീ​ക​ര​രെ​ക്കു​റി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​രം കി​ട്ടി​യ​ത്. ഭീ​ക​ര​ര്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് മു​മ്പേ ത​ട​ഞ്ഞി​രു​ന്നു.

പാ​ക്കി​സ്ഥാ​ന് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കാ​നാ​ണ് മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി പി.​ചി​ദം​ബ​രം ശ്ര​മി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. പാ​ക്കി​സ്ഥാ​നെ സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ പ്ര​തി​പ​ക്ഷ​ത്തി​ന് എ​ന്താ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Latest News

Corehub Up