Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conference

എസ്ഡി സന്യാസിനീ സമൂഹം ശതാബ്‌ദി സമ്മേളനം ഇന്ന്

ആ​​​ലു​​​വ: അ​​​ഗ​​​തി​​​ക​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ (സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ദ ​​​ഡെ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്- എ​​​സ്ഡി) ശ​​​താ​​​ബ്‌​​​ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഇ​​​ന്നു ന​​​ട​​​ക്കും. ആ​​​ലു​​​വ തോ​​​ട്ടു​​​മു​​​ഖം എ​​​സ്ഡി ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ രാ​​​വി​​​ലെ 10.30ന് ​​​കൃ​​​ത​​​ജ്ഞ​​​താ ദി​​​വ്യ​​​ബ​​​ലി. 2.30ന് ​​​ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍, ഡ​​​ല്‍ഹി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​നി​​​ല്‍ കൂ​​​ട്ടോ, വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള മെ​​​ത്രാ​​​ന്മാ​​​ര്‍, വൈ​​​ദി​​​ക​​​ര്‍, വൈ​​​ദി​​​ക, സ​​​മ​​​ര്‍പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​താ​​​ക്ക​​​ള്‍, അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, അ​​​ഭ്യു​​​ദ​​​യ​​​കാം​​​ക്ഷി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

ശ​​​താ​​​ബ്‌​​​ദി​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​ദ്യ​​​വ്ര​​​തം സ്വീ​​​ക​​​രി​​​ച്ച എ​​​സ്ഡി സ​​​ന്യാ​​​സി​​​നി​​​മാ​​​ർ​​​ക്കു സ്വീ​​​ക​​​ര​​​ണ​​​വും സ​​​മ​​​ര്‍പ്പി​​​ത​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ 25, 50 വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ എ​​​സ്ഡി സ​​​ന്യാ​​​സി​​​നി​​​മാ​​​ർ​​​ക്ക് അ​​​നു​​​മോ​​​ദ​​​ന​​​വും ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു. ശ​​​താ​​​ബ്‌​​​ദി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ മെ​​​ത്രാ​​​ന്മാ​​​ര്‍ നാ​​​ളെ എ​​​സ്ഡി ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ ഒ​​​രു​​​മി​​​ച്ചു​​​ചേ​​​രും. വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​സ​​​മൂ​​​ഹ​​​ബ​​​ലി. മു​​​ൻ ജ​​​ന​​​റ​​​ല്‍ കൗ​​​ണ്‍സി​​​ലു​​​ക​​​ളി​​​ലെ അം​​​ഗ​​​ങ്ങ​​​ള്‍ 24ന് ​​​ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ ഒ​​​ത്തു​​​ചേ​​​രും.

ധ​​​ന്യ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി സ്ഥാ​​​പി​​​ച്ച എ​​​സ്ഡി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ലെ 1400 ല​​​ധി​​​കം സ​​​ന്യാ​​​സി​​​നി​​​മാ​​​ര്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും 12 വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ‍യും ആ​​​റു പ്രോ​​​വി​​​ന്‍സു​​​ക​​​ളി​​​ലാ​​​യി പ്രേ​​​ഷി​​​ത​​​ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്നു​​​ണ്ട്.

Kerala

കോ​ല​ക്കു​ന്നേ​ൽ കു​ടും​ബ​യോ​ഗം സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​നം ര​ണ്ടി​ന്

എ​​​ടൂ​​​ർ: കോ​​​ല​​​ക്കു​​​ന്നേ​​​ൽ - മാ​​​ഞ്ചി​​​റ​​​യി​​​ൽ കു​​​ടും​​​ബ​​​യോ​​​ഗ​​​ത്തി​​​ന്‍റെ സി​​​ൽ​​​വ​​​ർ ജൂ​​​ബി​​​ലി സ​​​മ്മേ​​​ള​​​നം മേ​​​യ് ര​​​ണ്ടി​​​ന് എ​​​ടൂ​​​ർ കാ​​​രാ​​​പ​​​റ​​​മ്പി​​​ലു​​​ള്ള കോ​​​ല​​​ക്കു​​​ന്നേ​​​ൽ ജോ​​​ജോ​​​യു​​​ടെ ഭ​​​വ​​​ന​​​ത്തി​​​ൽ ന​​​ട​​​ക്കും.

രാ​​​വി​​​ലെ8.30 ന് ​​​എ​​​ടൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ള്ളി​​​യി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മെരി​​​റ്റ​​​സ് മാ​​​ർ ജോ​​​ർ​​​ജ് ​ഞ​​റ​​​ള​​​ക്കാ​​​ട്ടി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മൂ​​​ഹ​​​ബ​​​ലി​​​യോ​​​ടെ യോ​​​ഗ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.

പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി ജോ​​​ർ​​​ജ് കോ​​​ല​​​ക്കു​​​ന്നേ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ 10.30 ന് ​​​ജൂ​​​ബി​​​ലി സ​​​മ്മേ​​​ള​​​നം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മെരി​​​റ്റ​​​സ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​​റ​​​ള​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ജൂ​​​ബി​​​ലി സ്മ​​​ര​​​ണി​​​ക സ​​​ജീ​​​വ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.

വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​ജ​​​യം നേ​​​ടി​​​യ​​​വ​​​രെ ആ​​​ദ​​​രി​​​ക്കും. എ​​​ടൂ​​​ർ ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​തോ​​​മ​​​സ് വ​​​ട​​​ക്കേ​​​മു​​​റി അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം​​​ന​​​ട​​​ത്തും. ഫാ. ​​​ജ​​​യ്‌​​​സ​​​ൺ കോ​​​ല​​​ക്കു​​​ന്നേ​​​ൽ, ഫാ. ​​​ബെ​​​ന്നി ചി​​​റ​​​ക്കു​​​ഴി, ഫാ. ​​​സു​​​നി​​​ൽ മ​​​ക്ക​​​നാ​​​ൽ, സ്ഥാ​​​പ​​​ക പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ർ​​​ഗീ​​​സ് കോ​​​ല​​​ക്കു​​​ന്നേ​​​ൽ, തോ​​​മ​​​സ് അ​​​ഗ​​​സ്റ്റി​​​ൻ എ​​​ടൂ​​​ർ, അ​​​ൽ​​​ഫോ​​​ൻ​​​സ വ​​​ണ്ടാ​​​ക്കു​​​ന്നേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. സെ​​​ക്ര​​​ട്ട​​​റി ജി​​​ജു റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

District News

മൊ​റാ​ർ​ജി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

കൊ​ല്ലം : ഭ​ര​ണ​പ്ര​തി​പ​ക്ഷ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ സ്വീ​കാ​ര്യ​നാ​യ രാ​ഷ്്‌ട്രീയ​ക്കാര​ൻ, ഗാ​ന്ധി​ജി​ക്കു​മു​ന്പു ഗാ​ന്ധി​സം ജീ​വി​ത​ത്തി​ൽ​ പ​ക​ർ​ത്തി​യ വ്യ​ക്തി എ​ന്നീ നി​ല​ക​ളി​ൽ തി​ള​ങ്ങി​യ വ്യ​ക്തി​യാ​ണ് മൊ​റാ​ർ​ജി ദേ​ശാ​യി​യെ​ന്ന് മു​ൻ മ​ന്ത്രി ഡോ.​നീ​ല​ലോ​ഹി​ത ​ദാ​സ​ൻ​ നാ​ടാ​ർ. മൊ​റാ​ർ​ജി ദേ​ശാ​യി​യു​ടെ ച​ര​മ വാ​ർ​ഷി​ക-​അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫോ​റം ഉ​പര​ക്ഷാ​ധി​കാ​രി ത​കി​ടി കൃ​ഷ്ണ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. ഫോ​റം പ്ര​സി​ഡ​ന്‍റ് കെ.​പി.​ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​

ഫാ.​ഡി.​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൽ,ക​ണ്ട​ച്ചി​റ യേ​ശു​ദാ​സ്,ആ​ർ​ത​ർ ലോ​റ​ൻ​സ്, മു​ഹ​മ്മ​ദ് ഖാ​ൻ, ബി.​ധ​ർ​മരാ​ജ​ൻ,നാ​സ​ർ ച​ക്കാ​ല,ഓ​ച്ചി​റ യൂ​സ​ഫ് കു​ഞ്ഞ്,ജോ​സ​ഫ് ക്ല​മ​ന്‍റ്, മം​ഗ​ല​ത്ത് നൗ​ഷാ​ദ്,ജി​തി​ൻ കു​മാ​ർ,ഡോ.​എം.​എം.​കു​ഞ്ഞു,ജി​തി​ൻ കു​മാ​ർ,ഏ.​സൗ​ദ, ലൈ​ല മോ​ന​ച്ച​ൻ, അ​ജ​ന്ത ജ്വോ​ഷ്വ, എ.​സാ​വി​ത്രി, എ​ൽ.​മോ​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Kerala

കത്തോലിക്ക കോൺഗ്രസ് ജന്മവാർഷിക സമ്മേളനം; പ​​താ​​ക, ദീ​​പ​​ശി​​ഖ പ്ര​​യാ​​ണ​​ങ്ങ​ൾ ഇ​ന്ന് ക​ണ്ണൂ​രി​ൽ

ക​​ണ്ണൂ​​ർ: ‘സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണം രാ​​ഷ്‌​​ട്രപു​​രോ​​ഗ​​തി​​ക്ക് ’ എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​വു​​മാ​​യി അ​​ഖി​​ല കേ​​ര​​ള ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സി​​ന്‍റ 108 -ാം ജ​​ന്മ​​വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​ത്തി​ന്‍റെ​യും മ​ഹാ​റാ​ലി​യു​ടെ​യും മു​ന്നോ​ടി​യാ​യി​ട്ടു​ള്ള പ​​താ​​ക, ദീ​​പ​​ശി​​ഖ പ്ര​​യാ​​ണ​​ങ്ങ​ൾ ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തും.

ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് പാ​​ല​​ക്കാ​​ട്‌ രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ബോ​​ബി ബാ​​സ്റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ താ​​മ​​ര​​ശേ​​രി രൂ​​പ​​ത​​യി​​ലൂ​​ടെ ക​​ട​​ന്നു​​വ​​രു​​ന്ന ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ്‌ പ​​താ​​കപ്ര​​യാ​​ണ​​വും ക​​ണ്ണൂ​​ർ പെ​​രി​​ങ്ക​​രി​​യി​​ൽ ആ​​ന​​യു​​ടെ കു​​ത്തേ​​റ്റു മ​​രി​​ച്ച ജ​​സ്റ്റി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽനി​ന്നാ​രം​ഭി​ക്കു​ന്ന ദീ​​പ​​ശി​​ഖ പ്ര​​യാ​​ണ​​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​​ണ്ണൂ​​ർ മ​​ഹാ​​ത്മ മ​​ന്ദി​​ര​​ത്തി​​നു സ​​മീ​​പ​​ത്ത് സം​​ഗ​​മി​​ക്കും.

അ​വി​ടെനി​ന്ന് ഒ​രു​മി​ച്ച് ക​​ണ്ണൂ​​ർ പോ​​ലീ​​സ് മൈ​​താ​​നി​​യി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ള്ളോ​​പ്പ​​ള്ളി ന​​ഗ​​റി​​ൽ എ​​ത്തി​​ച്ചേ​​രും. തു​ട​ർ​ന്ന്, ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തും.

വൈ​​കു​​ന്നേ​​രം ആ​​റി​നു ക​​ണ്ണൂ​​ർ തെ​​ക്കി​​ബ​​സാ​​റി​​ലു​​ള്ള തി​​രു​​ക്കു​​ടും​​ബ ദേ​​വാ​​ല​​യ​​ത്തി​​ൽ ഗ്ലോ​​ബ​​ൽ വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി ന​​ട​​ക്കും. നാ​ളെ ​രാ​​വി​​ലെ 9.30ന് ​​ക​​ണ്ണൂ​​ർ ശ്രീ​​പു​​രം ക്നാ​​നാ​​യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ്‌ പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ന​​ട​​ക്കും.

​ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നാ​ണ് ഒ​രു​ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന മ​ഹാ​റാ​ലി. തു​ട​ർ​ന്ന് ക​​ണ്ണൂ​​ർ പോ​​ലീ​​സ് മൈ​​താ​​നി​​യി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ള്ളോ​​പ്പ​​ിള്ളി ന​​ഗ​​റി​​ൽ​ ന​ട​ക്കു​ന്ന അ​​ന്ത​​ർ​​ദേ​​ശീ​​യ സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ സ​​മ്മേ​​ള​​നം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

District News

ബൈ​ബി​ൾ സൊ​സൈ​റ്റി ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം

തി​രു​വ​ന​ന്ത​പു​രം: ദൈ​വ​വ​ച​നം മ​നു​ഷ്യ​ന് എ​ക്കാ​ല​വും പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​താ​ണെ​ന്നും ഓ​രോ ദി​വ​സ​വും പു​തി​യ അ​നു​ഭ​വ​ത്തി​ലേ​ക്കും അ​നു​ഭൂ​തി​യി​ലേ​ക്കും ന​യി​ക്കു​വാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്നും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ്. ബൈ​ബി​ൾ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ്.

ബൈ​ബി​ൾ സൊ​സൈ​റ്റി റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​വ​ലി​യാ​ർ ഡോ. ​കോ​ശി എം. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ ഓ​ക്സി​ലി​യ​റി സെ​ക്ര​ട്ട​റി റ​വ. ജേ​ക്ക​ബ് ആ​ന്‍റ​ണി കൂ​ട​ത്തി​ങ്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

സാ​ൽ​വേ​ഷ​ൻ ആ​ർ​മി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ കേ​ണ​ൽ ജേ​ക്ക​ബ് ജോ​സ​ഫി​നെ ആ​ദ​രി​ച്ചു. റ​വ. ഡോ. ​വെ​ൽ​വ​റ്റ് ജോ​ണ്‍, റ​വ. ഡ​ബ്ല്യു ലി​വി​ങ്സ്റ്റ​ണ്‍, റ​വ. എ.​ആ​ർ. നോ​ബി​ൾ, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ​ത​ർ ജേ​ക്ക​ബ്, കേ​ണ​ൽ എ​ൻ.​ഡി. ജോ​ഷ്വാ, എം. ​സ​ന്തോ​ഷ് കു​മാ​ർ, ജി. ​ഗു​ണ​മ​ണി, പി. ​തോ​മ​സ് കോ​ശി, കു​ഞ്ഞു​കു​ഞ്ഞ​മ്മ ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

NRI

ഹെ​വ​ന്‍​ലി ഫീ​സ്റ്റ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഡാ​ള​സി​ല്‍

 

ഡാ​ള​സ്: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സ്വ​ര്‍​ഗീ​യ വി​രു​ന്നി​ന്‍റെ (ഹെ​വ​ന്‍​ലി ഫീ​സ്റ്റ്) ര​ണ്ടാ​മ​ത് വാ​ർ​ഷി​ക ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് മാ​ര്‍​ച്ച് ആ​റ് മു​ത​ല്‍ എ​ട്ട് ഞാ​യ​ര്‍ വ​രെ ഡാ​ള​സി​ലു​ള്ള ശാ​രോ​ണ്‍ ഇ​വ​ന്‍റ് സെ​ന്‍റ​റി​ല്‍ (940 Barnes Bridge Rd, Mesquite TX 75150) ന​ട​ക്കും.

ഡോ. ​മാ​ത്യു കു​രു​വി​ള (ത​ങ്കു ബ്ര​ദ​ര്‍), ഡോ.​തോ​മ​സ് ഏ​ബ്ര​ഹാം (തോ​മ​സു​കു​ട്ടി ബ്ര​ദ​ര്‍) തു​ട​ങ്ങി​യ​വ​ർ മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കും. റോ​ണ​ക്ക് ബ്ര​ദ​ര്‍, അ​ഡ്വ. ബി​നോ​യ് ബ്ര​ദ​ര്‍ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്‌​ട്രേ​ഷ​നും: www.heavenlyfeastusa.com, 469 258 0325, 516 499 0687.

District News

മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ല്‍ ദ്വി​ദി​ന അ​ന്താ​രാ​ഷ്‌ട്ര കോ​ണ്‍​ഫ​റ​ന്‍​സ്

തി​രു​വ​ല്ല: മാ​ര്‍ അ​ത്താ​നാ​സി​യോ​സ് കോ​ള​ജ് ഫോ​ര്‍ അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ല്‍ (മാ​ക്ഫാ​സ്റ്റ്) ദ്വി​ദി​ന അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കും.


വി​ക​സി​ത ഭാ​ര​ത് 2047 സു​സ്ഥി​ര ഭാ​വി​ക്കാ​യി ബി​സി​ന​സ്, ടെ​ക്‌​നോ​ള​ജി, കം​പ്യൂ​ട്ടേ​ഷ​ണ​ല്‍ ഗ​ണി​ത​ശാ​സ്ത്ര​ത്തി​ന്‍റെ ഏ​കീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യ കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള പോ​ലീ​സ് മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് നി​ര്‍​വ​ഹി​ക്കും.

കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​എം. രാ​കേ​ഷ് കൃ​ഷ്ണ​ൻ, കാ​ന​ഡ​യി​ലെ ഒ​റ​ണ്ടോ​യി​ല്‍ നി​ന്നു​ള്ള ആ​മ​സോ​ണ്‍ വെ​ബ് സ​ര്‍​വീ​സ​സി​ലെ ക്ലൗ​ഡ് എ​ന്‍​ജി​നി​യ​ര്‍ റാ​ണി സു​സ​ന്‍ ഉ​മ്മ​ൻ, ഒ​മാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റി​ലെ സീ​നി​യ​ര്‍ ല​ക്ച​റ​ര്‍ (ഗ​ണി​ത​ശാ​സ്ത്രം) ഡോ. ​ഏ​ബ്ര​ഹാം വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ വി​വി​ധ ടെ​ക്‌​നി​ക്ക​ല്‍ സെ​ഷ​നു​ക​ള്‍ ന​യി​ക്കും. ഇ​വ​ര്‍​ക്കു പു​റ​മേ ഇ​ന്ത്യ​യ്ക്ക​ക​ത്തും യു​എ​സ്എ, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള ഗ​വേ​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

വി​വി​ധ ട്രാ​ക്കു​ക​ളി​ലാ​യി ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും മി​ക​ച്ച പ്ര​ബ​ന്ധ​ങ്ങ​ള്‍​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ളും കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും. മാ​ക്‌​ഫാ​സ്റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വ​ര്‍​ഗീ​സ് കെ. ​ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ക്ഫാ​സ്റ്റ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റും മാ​നേ​ജ​രു​മാ​യ ഫാ. ​ഈ​പ്പ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പ്ര​സം​ഗി​ക്കും

Kerala

എം​എ​സ്എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​മ്രാ​ൻ ​ഖാ​ന്‍റെ ചി​ത്രം; വി​വാ​ദ​മാ​യ​പ്പോ​ൾ പി​ൻ​വ​ലി​ച്ചു

മ​​​ല​​​പ്പു​​​റം: മ​​​ല​​​പ്പു​​​റ​​​ത്തു ന​​​ട​​​ക്കു​​​ന്ന എം​​​എ​​​സ്എ​​​ഫ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള തീം ​​​സോം​​​ഗി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ​​​ ഖാ​​​ന്‍റെ ചി​​​ത്രം. സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ പി​​​ൻ​​​വ​​​ലി​​​ച്ചു.

എ​​​ഐ തീം ​​​ഗാ​​​ന​​​മാ​​​ണ് വി​​​വാ​​​ദ​​​മാ​​​യ​​​ത്. അ​​​ന്ത​​​രി​​​ച്ച മു​​​സ്‌​​​ലിം ലീ​​​ഗ് നേ​​​താ​​​ക്ക​​​ളാ​​​യ സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ, മു​​​ഹ​​​മ്മ​​​ദ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, ഇ.​​​അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രും നി​​​ല​​​വി​​​ലെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളോ​​​ടൊ​​​പ്പ​​​മാ​​​ണ് ഇ​​​മ്രാ​​​ൻ ​ഖാ​​​ന്‍റെ ചി​​​ത്ര​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

2.47 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള എ​​​ഐ വീ​​​ഡി​​​യോ​​​യി​​​ൽ 2.23 മി​​​നി​​​റ്റി​​​ലാ​​​യി​​​രു​​​ന്നു ഇ​​​മ്രാ​​​​ന്‍റെ ചി​​​ത്ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ എ​​​സ്എ​​​ഫ്ഐ നേ​​​താ​​​ക്ക​​​ളും സാ​​​മൂ​​​ഹി​​​ക നി​​​രീ​​​ക്ഷ​​​ക​​​രും ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​ക​​​ളി​​​ൽ​​നി​​​ന്ന് എം​​​എ​​​സ്എ​​​ഫ് തീം ​​​സോം​​​ഗ് മാ​​​റ്റി​​​യ​​​ത്.

ഇ​​​മ്രാ​​​ൻ​​​ ഖാ​​​ന്‍റെ ചി​​​ത്രം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി എ​​​സ്എ​​​ഫ്ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​സ്. സ​​​ഞ്ജീ​​​വ് രം​​​ഗ​​​ത്തെ​​​ത്തി. മ​​​ത​​​രാ​​ഷ്‌​​ട്ര​​വാ​​​ദം ഉ​​​യ​​​ർ​​​ത്തി​​​യും മ​​​നു​​​ഷ്യ​​​രെ മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കൊ​​​ന്നൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ നേ​​​താ​​​വി​​​നോ​​​ട് എം​​​എ​​​സ്എ​​​ഫി​​​ന് എ​​​ന്തു ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ പി.​​​എ​​​സ്. സ​​​ഞ്ജീ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

സ​ഹ്യാ​ദ്രി പ​രി​സ്ഥി​തി സ​മ്മേ​ള​ന​ത്തി​ന് ശ​നി​യാ​ഴ്ച തൃ​ക്കൈ​പ്പ​റ്റ​യി​ല്‍ തു​ട​ക്കം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി, ഹ്യൂം ​സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ക്കോ​ള​ജി ആ​ന്‍​ഡ് വൈ​ല്‍​ഡ് ലൈ​ഫ് ബ​യോ​ള​ജി, ന​ന്‍​മ​മ​രം കൂ​ട്ടാ​യ്മ എ​ന്നി​വ സ​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന സ​ഹ്യാ​ദ്രി പ​രി​സ്ഥി​തി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച വ​യ​നാ​ട് തൃ​ക്കൈ​പ്പ​റ്റ ഉ​റ​വ് ബാം​ബു ഗ്രോ​വി​ല്‍ ആ​രം​ഭി​ക്കും.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ​രി​സ്ഥി​തി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, ശാ​സ്ത്ര​ജ്ഞ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 9.30ന് ​ഗോ​വ പീ​സ് ഫൗ​ണ്ടെ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ കു​മാ​ര്‍ ക​ലാ​ന​ന്ദ് മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ നാ​ശ​വും പു​ന​രു​ജ്ജീ​വ​ന​വും, ഇ​ന്ത്യ​യി​ല്‍ അ​തി​വേ​ഗം മാ​റ്റു​ന്ന പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ള്‍, വി​ക​സ​ന ന​യ​ങ്ങ​ള്‍, തീ​ര​ദേ​ശ പ​രി​സ്ഥി​തി​യും വെ​ല്ലു​വി​ളി​ക​ളും, നാ​ട​ന്‍ മ​രു​ന്നു​ക​ളു​ടെ നാ​ശം, ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ള്‍, മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ സ​മ്മേ​ള​നം ച​ര്‍​ച്ച ചെ​യ്യും.

സെ​ന്‍​ട്ര​ല്‍ എം​പ​വേ​ഡ് ക​മ്മി​റ്റി മു​ന്‍ അം​ഗം മ​ഹേ​ന്ദ്ര വ്യാ​സ്, നാ​ഷ​ണ​ല്‍ വൈ​ല്‍​ഡ് ലൈ​ഫ് ബോ​ര്‍​ഡ് മു​ന്‍ അം​ഗം പ്ര​വീ​ണ്‍ ഭാ​ര്‍​ഗ​വ്, മു​ന്‍ ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ പ്ര​കൃ​തി ശ്രീ​വാ​സ്ത​വ, കെ​എ​ഫ്ആ​ര്‍​ഐ മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സി.​എ​സ്. ഈ​സ, കെ​എ​ഫ്ആ​ര്‍​ഐ ചീ​ഫ് സ​യ​ന്‍റി​സ്റ്റ് ഡോ.​ടി.​വി. സ​ജീ​വ്, കു​ഫോ​സ് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ. ബി​ജു​കു​മാ​ര്‍, ഡോ.​കെ.​വി. തോ​മ​സ്, ഫോ​റ​സ്ട്രി കോ​ള​ജ് മേ​ധാ​വി ഡോ.​ന​മീ​ര്‍, സീ​ക്ക് ഡ​യ​റ​ക്ട​ര്‍ ടി.​പി. പ​ദ്മ​നാ​ഭ​ന്‍, കെ. ​സ​ഹ​ദേ​വ​ന്‍, ഫി​ഷ് എ​ക്‌​സ്‌​പേ​ര്‍​ട്ട് ഡോ.​സി.​പി. ഷാ​ജി, ഡോ. ​ജാ​ഫ​ര്‍ പാ​ലോ​ട്, ഡോ. ​ഉ​ഷ, ഡോ.​ശ്രീ​ധ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ഡോ.​എ​ബി ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

District News

സ്‌​കൂ​ൾ വാ​ർ​ഷി​ക സ​മ്മേ​ള​നം

മ​ങ്കൊ​മ്പ്: കൈ​ന​ടി എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വാ​ർ​ഷി​ക സ​മ്മേ​ള​നം വെ​ളി​യ​നാ​ട് ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തം​ഗം ബി​ജി​ൻ .ആ​ർ. ഭ​ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ക​മ്പി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ കൈയെഴുത്തു മാ​സി​ക​യു​ടെ പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു. സ്‌​കൂ​ളി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​യ​ൽ ജോ​മോ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ സി​ൽ​ജോ .സി. ​ക​ണ്ട​ത്തി​ൽ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സു​നി​ൽ ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷേ​ർ​ളി​ക്കു​ട്ടി ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കെ​എ​ടി​എ​ഫ് ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം

പെ​രി​ന്ത​ൽ​മ​ണ്ണ: അ​തി​ജീ​വി​ക്കാം ക​രു​ത്താ​ർ​ജി​ക്കാം എ​ന്ന പ്ര​മേ​യ​വു​മാ​യി ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (കെ​എ​ടി​എ​ഫ് ) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​ബി. ഫ​സ​ൽ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. അ​ബ്ദു​ൾ​ഷ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഹു​സൈ​ൻ പാ​റ​ൽ പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സി​യാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ടി. ഷ​ഫീ​ഖ്, വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ഫൈ​സ​ൽ ഷാ​ന​വാ​സ്, സ​മ​ദ്, മു​ഹ​മ്മ​ദ് ഷം​സു​ദീ​ൻ, എം. ​നൗ​ഫ​ൽ ന​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ത്രി​ദി​ന സ​മ്മേ​ള​നം ഡാ​ള​സി​ൽ 31 മു​ത​ൽ

ഡാ​ള​സ്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) ദ്വൈ​വാ​ർ​ഷി​ക ത്രി​ദി​ന സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 31, ന​വം​ബ​ർ 1, 2 തീ​യ​തി​ക​ളി​ൽ ഡാ​ല​സി​ൽ ന​ട​ക്കും. പ്ര​ശ​സ്ത പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സു​നി​ൽ പി. ​ഇ​ള​യി​ടം സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​കും.

ഡോ. ​എം.​വി. പി​ള്ള, നി​രൂ​പ​ക​ൻ സ​ജി എ​ബ്ര​ഹാം തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ്ര​ധാ​ന അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ഡാ​ളസി​ലെ എം.​എ​സ്.​ടി - തെ​ക്കേ​മു​റി ന​ഗ​റി​ലാ​ണ് സ​മ്മേ​ള​ന​ത്തി​ന് വേ​ദി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ശ​ങ്ക​ർ മ​ന (ടെ​ന്ന​സി) ആ​ണ് ലാ​ന​യു​ടെ പ്ര​സി​ഡ​ന്‍റ്. സാ​മു​വ​ൽ പ​ന​വേ​ലി (ടെ​ക്സ​സ്) സെ​ക്ര​ട്ട​റി​യാ​യും ഷി​ബു പി​ള്ള (ടെ​നി​സി) ട്ര​ഷ​റ​റാ​യും മാ​ലി​നി (ന്യൂ​യോ​ർ​ക്ക്), ജോ​ൺ കൊ​ടി​യ​ൻ (ക​ലി​ഫോ​ർ​ണി​യ), ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (ഡാളസ്) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യും സം​ഘ​ട​ന​യെ ന​യി​ക്കു​ന്നു.

എം.​എ​സ്.​ടി. ന​മ്പൂ​തി​രി, എ​ബ്ര​ഹാം തെ​ക്കേ​മു​റി, എ​ബ്ര​ഹാം തോ​മ​സ്, ജോ​സ​ഫ് ന​മ്പി​മ​ഠം തു​ട​ങ്ങി​യ​വ​ർ മു​ൻ​കാ​ല​ങ്ങ​ളി​ൽ ലാ​ന​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​രാ​യി സം​ഘ​ട​ന​യെ ന​യി​ച്ച​ത്.

സാം​സ്കാ​രി​ക-​സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന ത്രി​ദി​ന സ​മ്മേ​ള​നം നോ​ർ​ത്ത​മേ​രി​ക്ക​യി​ലെ സാ​ഹി​ത്യ സ്നേ​ഹി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

Latest News

Corehub Up