NRI
ഹൂസ്റ്റൺ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ 40 മണിക്കൂർ ആരാധന
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ ഇടവകയുടെ പ്രധാന തിരുനാളിനുള്ള ആത്മീയ ഒരുക്കത്തിന്റെ ഭാഗമായി 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന ഒക്ടോബർ രണ്ട് മുതൽ നാല് വരെ നടത്തപ്പെടുന്നു.
രണ്ടിന് രാവിലെ ഒമ്പതിന് വിശുദ്ധ കുർബാനയോടെയാണ് ദിവ്യകാരുണ്യ ആരാധന ആരംഭിക്കുന്നത്. തുടർന്ന് ഇടവകയിലെ വിവിധ കൂടാരയോഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള സമയക്രമമനുസരിച്ച് രണ്ട് മണിക്കൂർ വീതം ആരാധനയ്ക്ക് നേതൃത്വം നൽകും.
എന്നാൽ നിശ്ചിത സമയങ്ങളിൽ മാത്രമല്ല, ആരാധന നടക്കുന്ന എല്ലാ സമയങ്ങളിലും വിശ്വാസികൾക്ക് വ്യക്തിപരമായും കുടുംബമായും എത്തി പ്രാർഥിക്കാവുന്നതാണ്. നാലിന് രാവിലെ 7.30നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ 40 മണിക്കൂർ ആരാധന സമാപിക്കും.
കുട്ടികളെയും യുവജനങ്ങളെയും പ്രത്യേകമായി ഈ ദിവ്യകാരുണ്യ ഭക്തിയിൽ പങ്കെടുപ്പിക്കണമെന്ന് ഇടവക വികാരി കുടുംബങ്ങളോട് അഭ്യർഥിച്ചു. കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന.
യേശുക്രിസ്തുവിന്റെ യഥാർഥ സാന്നിധ്യത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനും വ്യക്തിപരമായ മാനസാന്തരത്തിനും കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള പ്രാർഥനയ്ക്കുമായി ഈ ഭക്താചരണം നടത്തപ്പെടുന്നു.
NRI
ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ മലയാളി ക്രിസ്ത്യൻ യുവാക്കൾക്കായി "ഫാൾ ഇൻ മലയാലവ്' (Fall in MalayaLove - FIM) സംഘടിപ്പിക്കുന്ന നാലാമത് വാർഷിക സിംഗിൾസ് സ്പീഡ് ഡേറ്റിംഗ് സംഗമം ഒക്ടോബർ 17ന് ടെക്സസിലെ ഹൂസ്റ്റണിൽ നടക്കും.
ക്രിസ്തീയ സഭാവിഭാഗങ്ങളിൽ പെട്ട 24നും 38നും ഇടയിൽ പ്രായമുള്ള ഉദ്യോഗസ്ഥരായ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് കൂട്ടായ്മ ഒരുക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിൽ നിന്നുള്ള പങ്കാളികൾ ഇതിൽ പങ്കെടുക്കും.
എഫ്ഐഎമ്മിന്റെ ശാസ്ത്രീയവും സുതാര്യവുമായ മാച്ച് മേക്കിംഗ് രീതിയിലൂടെ, ഓരോ പങ്കാളിക്കും അനുയോജ്യരായ 10 മുതൽ 20 വരെ വ്യക്തികളുമായി നേരിട്ട് സംസാരിക്കാനും സൗഹൃദം പങ്കുവയ്ക്കാനും അവസരമുണ്ടാകും.
വൺ-ഓൺ-വൺ സംഭാഷണങ്ങൾക്ക് പുറമേ, പങ്കാളികൾക്കായി വിവിധ ഗെയിമുകൾ, ഇന്ററാക്ടീവ് പ്രോഗ്രാമുകൾ, ലൈവ് എന്റർടൈൻമെന്റ്, അത്താഴ വിരുന്ന് എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംഗമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി പേർ ഇതിനോടകം വിവാഹിതരായതായി സംഘാടകർ അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.fallinmalayalove.com വെബ്സൈറ്റു വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
NRI
ഹൂസ്റ്റൺ: ചങ്ങനാശേരി മുൻ എംഎൽഎയും കേരള കോൺഗ്രസ് സെൻട്രൽ കമ്മിറ്റി അംഗവുമായ അഡ്വ. ജോബ് മൈക്കിളിന് ഹൂസ്റ്റണിലെ ഇന്ത്യൻ - യുഎസ് ചേംബർ ഓഫ് കൊമേഴ്സിൽ സ്വീകരണം നൽകി.
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്, പ്രവാസി കേരള കോൺഗ്രസ്, ഫോമ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് ജോമോൻ ഇടയാടി അധ്യക്ഷത വഹിച്ചു.
ബ്രൂസ് കൊളമ്പേൽ എംസിയായി ചടങ്ങ് നിയന്ത്രിച്ചു. ഫിനാൻസ് ഡയറക്ടർ സണ്ണി കരിക്കൽ മുഖ്യാതിഥിയായ ജോബ് മൈക്കിളിനെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു.
ചങ്ങനാശേരിയുടെ വികസനത്തിനായി ജോബ് മൈക്കിൾ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജോമോൻ ഇടയാടി പറഞ്ഞു.
അഡ്വ. ജോബ് മൈക്കിൾ മുമ്പും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് സണ്ണി കാരിക്കൽ ഓർമിപ്പിച്ചു.
NRI
ഹൂസ്റ്റൺ: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 (കൊയ്ത്തുത്സവം) ഒക്ടോബർ 31 വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ ദേവാലയ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ നടക്കും.
ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് തയാറാക്കിയ ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 ലോഗോ റവ.ഫാ. പി.കെ. വർഗീസ് പ്രകാശനം ചെയ്തു.
ഇടവക വികാരി റവ.ഫാ. രാജേഷ് കെ. ജോൺ, റവ.ഫാ. മാത്തുക്കുട്ടി വർഗീസ് കോറെപ്പിസ്കോപ്പാ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇടവക സെക്രട്ടറി മോൻസൺ പുന്നൂസും ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ സുബിൻ ജോണും ചേർന്ന് ലോഗോ റവ.ഫാ. പി. കെ. വർഗീസിന് സമർപ്പിച്ചു.
ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഫുഡ് കൂപ്പണിന്റെ ആദ്യ വിൽപ്പന ഡോ. എബ്രഹാം മാർ സെറാഫിം, ഇടവകയിലെ സീനിയർ അംഗമായ റവ.ഫാ. പൗലോസ് പീറ്ററിന് ആദ്യ ഫുഡ് കൂപ്പൺ നൽകി വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിച്ചുവരുന്നു.
കേരളത്തിന്റെ തനത് രുചികൾക്കൊപ്പം വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ ഒരുക്കുന്ന ഫുഡ് സ്റ്റാളുകൾ, തട്ടുകട, ചായക്കട എന്നിവ ഉൾപ്പെടെ രുചിവൈവിധ്യങ്ങളുടെ വലിയൊരു ഉത്സവത്തിനാണ് ഇത്തവണ സെന്റ് മേരീസ് വേദിയൊരുക്കുന്നത്.
NRI
ഹൂസ്റ്റൺ: നിരണം കടപ്ര പാറയിൽ കുറ്റിക്കാട്ടിൽ വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (78) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത തിരുവല്ല കാവുംഭാഗം പണിക്കരു വീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ഷീബ ചെറിയാൻ, സൂസൻ മിഥുൻ, എലിസബത്ത് വർഗീസ്. മരുമക്കൾ: ചെറിയാൻ കോരുത് , മിഥുൻ രാജു, ബിനോയ് തോമസ് (എല്ലാവരും ഹൂസ്റ്റൺ).
സംസ്കാര ശുശ്രൂഷകളും പൊതുദർശനവും ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 11.30 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ നടക്കും (5810 Almeda Genoa Rd, Houston, TX 77048).
ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ സംസ്കാരം നടക്കും.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണത്തിന്റെ ലൈവ് സ്ട്രീം ലിങ്ക്: https://www.youtube.com/live/cG5R1Z4rz54
കൂടുതൽ വിവരങ്ങൾക്ക്: ബിനു അലക്സ് - 832 348 3711.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു. ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധനവുണ്ടായി. ലേബർ ഡേ ആഘോഷങ്ങളുടെ ഭാഗമായി യാത്രയ്ക്കൊരുങ്ങുന്ന അമേരിക്കൻ ജനതയ്ക്ക് തിരിച്ചടിയായി ഇന്ധനവിലയിലെ കുത്തനെയുള്ള വർധന.
ടെക്സസിലെ ഹൂസ്റ്റണിൽ കഴിഞ്ഞ വർഷത്തെ ലേബർ ഡേ സമയത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ ഗാലന് ഏകദേശം ഒരു ഡോളറിന്റെ (92 സെന്റ്) വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ഗ്യാസ്ബഡി നൽകുന്ന കണക്കനുസരിച്ച് അമേരിക്കയിലെ ദേശീയ ശരാശരി ഇന്ധനവില ഗാലന് 4.12 ഡോളറാണ്. എന്നാൽ ഹൂസ്റ്റണിൽ ഇത് 3.68 ഡോളറോളമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഹൂസ്റ്റണിൽ ഗാലന് 2.76 ഡോളർ മാത്രമായിരുന്നു വില. 15 ഗാലൻ ശേഷിയുള്ള ഒരു വാഹനം പൂർണമായി പെട്രോൾ അടിക്കാൻ കഴിഞ്ഞ വർഷത്തെക്കാൾ 14 ഡോളറോളം അധികം ചെലവാക്കേണ്ടി വരും.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇന്ധനവിലയുള്ള ലേബർ ഡേയാണ് ഇത്തവണത്തേതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിലക്കയറ്റം സാധാരണക്കാരുടെ യാത്രാ ബജറ്റിനെ കാര്യമായി ബാധിച്ചതോടെ വാഹനം ഉപയോഗിക്കുന്നത് കുറച്ചും കുറഞ്ഞ നിരക്കിലുള്ള പമ്പുകൾ കണ്ടെത്തിയും ചെലവ് ചുരുക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ താമസിക്കുന്ന ഷേർലി ഏബ്രഹാം (62) അന്തരിച്ചു. ഭർത്താവ് ഷാജി ഏബ്രഹാം. പൊതുദർശനം ഞായറാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ ഹൂസ്റ്റണിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, 4637 W Orem Dr, Houston, TX 77045-ൽ നടക്കും.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ St. Ignatious Syriac Orthodox Cathedral, 2707 Dove Creek Ln, Carrollton, TX 75006-ൽ നടക്കും.
തുടർന്ന് Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007-ൽ മൃതദേഹം സംസ്കരിക്കും.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്ന ഈ മഹോത്സവം ശനിയാഴ്ച ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെയാണ് ഫെസ്റ്റ്.
വിവിധ ഇടവകകളിൽ നിന്നുള്ള കലാസാംസ്കാരിക പരിപാടികൾ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ അവതരിപ്പിക്കുന്നതിനായി ഇടവകകളിലെ ടീമുകൾ ഇതിനോടകം തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
ഫെസ്റ്റിന്റെ പ്രത്യേക ആകർഷണമായി ഹൂസ്റ്റണിലെ പ്രമുഖ കലാകാരനായ മെവിൻ ജോൺ എബ്രഹാം രചനയും സംവിധാനവും നിർവഹിക്കുന്ന "ദി റെഡീമർ' എന്ന ബൈബിൾ ലഘുനാടകം (മലയാളം) അരങ്ങേറും.
ക്രിസ്തീയ സന്ദേശവും കലാമികവും സമന്വയിപ്പിക്കുന്ന ഈ അവതരണം പ്രേക്ഷകർക്ക് വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നാടകത്തിൽ അണിനിരക്കുന്ന 40ൽ പരം കലാപ്രതിഭകൾ അവരുടെ അഭിനയ മികവ് പ്രകടിപ്പിക്കും
മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജി ജൂലി മാത്യു, ക്യാപ്റ്റൻ മനു പൂപ്പാറയിൽ തുടങ്ങി സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വൈദിക ശ്രേഷ്ഠരും ചടങ്ങിൽ പങ്കെടുക്കും.
എക്യുമെനിക്കൽ തട്ടുകടയും ചായക്കടയും
കലാപരിപാടികൾക്കൊപ്പം രുചിയുടെ വൈവിധ്യവും ഫെസ്റ്റിന്റെ പ്രധാന ആകർഷണമായിരിക്കും. ഇതിന്റെ ഭാഗമായി എക്യുമെനിക്കൽ അടുക്കളയും തട്ടുകടയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനത് രുചികൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളാണ് സന്ദർശകർക്കായി തയാറാക്കുന്നത്.
ഹൂസ്റ്റണിലെ പാചക രംഗത്ത് ഏറെ പരിചയസമ്പത്തുള്ള മൈസൂർ തമ്പി എക്യുമെനിക്കൽ അടുക്കളയുടെ മേൽനോട്ടം വഹിക്കും.
ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി 15, 10 ഡോളർ നിരക്കുകളിലുള്ള ഭക്ഷണ കൂപ്പണുകൾ ബന്ധപ്പെട്ട ഇടവകകളിലെ ഐസിഇസിഎച്ച് പ്രതിനിധികളിൽ നിന്നും ലഭിക്കുന്നതാണ്.
ആത്മീയതയും ഇന്ത്യൻ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും സൗഹൃദവും ഒരുമയും ആഘോഷിക്കുന്ന ഈ മഹോത്സവത്തിലേക്ക് ഹൂസ്റ്റണിലെ മുഴുവൻ മലയാളി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
ഫെസ്റ്റിന്റെ വിജയത്തിനായി ഐസിഇസിഎച്ച് കമ്മിറ്റിയും എക്യുമെനിക്കൽ ഫെസ്റ്റ് കമ്മിറ്റിയും വിവിധ പ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ടുപോകുകയാണ്.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്) - 832 997 9788, റവ.ഫാ. ഡോ.ബിന്നി ഫിലിപ്പ് (വൈസ് പ്രസിഡന്റ്) - 281 886 2013, ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ജീമോൻ റാന്നി (ഫെസ്റ്റ് കൺവീനർ) - 832873 0023, മിൽറ്റ മാത്യു (പ്രോഗ്രാം കോഓർഡിനേറ്റർ) - 832 744 9691.
NRI
ഹൂസ്റ്റൺ: ഇൻഡസ് ലയൺസ് ക്ലബ് അംഗങ്ങൾ സ്റ്റാഫോർഡിലെ മാക്സ് ഫ്യൂഷൻ റസ്റ്ററന്റിൽ ആഘോഷങ്ങളും വൈവിധ്യമാർന്ന വിനോദങ്ങളുമായി ഓണം ആഘോഷിച്ചു. പരിപാടിയോടൊപ്പം നടത്തിയ ലൈൻസ് ക്ലബ് മീറ്റിംഗിന്റെ തുടക്കത്തിൽ തോമസ് അഗസ്റ്റിന്റെ (കുഞ്ഞു) ഭാര്യ ലിസി തോമസിന്റെ അകാല വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ലയൺസ് ക്ലബ് പ്രസിഡന്റ് ബോസ് കുര്യൻ ഓണസന്ദേശം നൽകി. പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹൂസ്റ്റണിലെ പേഴ്സണൽ ഇൻജുറി ട്രയൽ അറ്റോർണി തോമസ് ഡാനിയേൽ, റോയൽ ഓക്സ് ലയൺസ് ക്ലബ് പ്രസിഡന്റ് ലയണസ് എമി നിസിയാൻസിയൻ എന്നിവർ ഓണാഘോഷങ്ങൾക്ക് ആശംസകൾ അർപ്പിച്ചു.
NRI
ഹൂസ്റ്റൺ: കേരളത്തിന്റെ തനതായ ആയോധനകലയായ കളരിപ്പയറ്റിന്റെ കരുത്തും മനോഹാരിതയും അച്ചടക്കവും അമേരിക്കൻ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ച് ഹൂസ്റ്റൺ ദിവാൻ കളരി ശ്രദ്ധേയമായി.
ഹൂസ്റ്റണിലെ ഓണാഘോഷ വേദിയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സാംസ്കാരിക പൈതൃകം പുതിയ തലമുറയ്ക്കും പ്രവാസി സമൂഹത്തിനുമായി അരങ്ങേറിയത്.
മികച്ച ചുവടുകൾ, മെയ്വഴക്കം, പ്രതിരോധമുറകൾ എന്നിവയുടെ മനോഹരമായ ഏകോപനമാണ് ഈ കളരിപ്പയറ്റ് പ്രദർശനത്തിൽ കാണാനായത്.
കളരിപ്പയറ്റ് കേവലം ഒരു യുദ്ധമുറ മാത്രമല്ല, മറിച്ച് ശരീരത്തെയും മനസിനെയും ഒരുപോലെ പരിശീലിപ്പിക്കുന്ന ഒരു ലൈഫ്സ്റ്റൈലും കേരളത്തിന്റെ സാംസ്കാരിക ഓർമയുടെ ഭാഗവുമാണ്.
മെയ്വഴക്കം, ബാലൻസ്, ഏകാഗ്രത, വേഗത, ആത്മനിയന്ത്രണം, ധൈര്യം എന്നിവ വളർത്താൻ ഈ പരിശീലന രീതി സഹായിക്കുന്നു. പരമ്പരാഗതമായി കളരിപ്പയറ്റ് അഭ്യസിക്കുന്ന സ്ഥലത്തെ കളരി എന്നും പരിശീലകനെ ഗുരുക്കൾ എന്നുമാണ് വിളിക്കുന്നത്.
ഓണം എന്നത് ഒരു ആഘോഷം മാത്രമല്ല, തലമുറകളെ അവരുടെ വേരുകളുമായി ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക അനുഭവം കൂടിയാണ്. അതുകൊണ്ടുതന്നെ ഓണാഘോഷ വേദിയിൽ ഈ അവതരണം നടത്തിയതിന് പ്രത്യേക പ്രാധാന്യമുണ്ട്.
നാട്ടിൽനിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് കേരളത്തെ വെറും ഭക്ഷണത്തിലൂടെയും വസ്ത്രത്തിലൂടെയും പാട്ടിലൂടെയും നൃത്തത്തിലൂടെയും മാത്രമല്ല, നമ്മുടെ തനതായ ശരീരസംസ്കാരത്തിലൂടെയും ആയോധന പൈതൃകത്തിലൂടെയും പരിചയപ്പെടുത്തുകയാണ് ദിവാൻ കളരി ചെയ്യുന്നത്.
മതം, പ്രായം, സ്ത്രീ-പുരുഷ ഭേദം എന്നിവയ്ക്കതീതമായ ഒരു പരിശീലന കേന്ദ്രമാണ് ദിവാൻ കളരി. എല്ലാവർക്കും ഒരുപോലെ കടന്നുവരാനും പഠിക്കാനും വളരാനും കഴിയുന്ന ഒരിടമായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്.
ശരീരത്തെ ഒരു ആയുധമാക്കുന്നതിനേക്കാൾ, അതിനെ അറിയാനും നിയന്ത്രിക്കാനും സംരക്ഷിക്കാനും പഠിപ്പിക്കുന്ന ഇടമാണിത്. കുട്ടികൾക്കും കൗമാരക്കാർക്കും മുതിർന്നവർക്കുമായി പരിശീലനം നൽകുന്നുണ്ടെന്നും ശരീരവഴക്കം, ബാലൻസ്, ഏകാഗ്രത, കോഓർഡിനേഷൻ, ആത്മവിശ്വാസം എന്നിവയാണ് പ്രധാന നേട്ടങ്ങളെന്നും ദിവാൻ കളരിയുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.
പ്രവാസലോകത്തെ കുട്ടികൾക്ക് കേരളത്തിന്റെ പൈതൃകവുമായി ജീവനുള്ള ഒരു ബന്ധം സ്ഥാപിക്കാൻ ഇത് വലിയ അവസരമാണ് നൽകുന്നത്. ഇതിനുമുൻപും ടെക്സസിലെ മറ്റൊരു മലയാളി ഓണാഘോഷ വേദിയിൽ ഇവരുടെ പ്രത്യേക കളരിപ്പയറ്റ് പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.
കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കുമായി ദിവാൻ കളരിയിൽ സ്ഥിരമായി ക്ലാസുകൾ നൽകുന്നുണ്ട്. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രി ഏഴ് മുതൽ ഒമ്പത് വരെയും ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പരിശീലന സമയം.
NRI
ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റൺ നഗരത്തിൽ ബയൂകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ തുടർച്ചയായി മൃതദേഹങ്ങൾ കണ്ടെത്തുന്നത് വീണ്ടും ആശങ്ക ഉയർത്തുന്നു. ജൂലൈ 29 മുതൽ ഓഗസ്റ്റ് 20 വരെയുള്ള ഏകദേശം നാലാഴ്ചയ്ക്കിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുറഞ്ഞത് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ബയൂകൾ, റിട്ടൻഷൻ പോണ്ട്, ഹൈവേ മേൽപ്പാലത്തിനടിയിലെ സ്ഥലം, സ്കൂൾ ക്യാമ്പസ് എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹൂസ്റ്റൺ മേഖലയിലെ ബയൂകളിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നത് പുതിയ സംഭവമല്ല.
Harris County Medical Examiners Office-ൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം 2017 മുതൽ 2026 ഫെബ്രുവരി വരെ 208 മൃതദേഹങ്ങൾ ഹ്യൂസ്റ്റൺ മേഖലയിലെ ബയൂകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ പല മരണങ്ങളുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും എല്ലാം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നാലാഴ്ചയ്ക്കിടെ ഏഴ് കണ്ടെത്തലുകൾ
ജൂലൈ 29ന് Sims Bayou സമീപത്ത് പുല്ലുവെട്ടുന്നതിനിടെ തൊഴിലാളികളാണ് 33 വയസുള്ള Yvonne Lopez എന്ന യുവതിയുടെ ഭാഗികമായി കത്തിയ മൃതദേഹം കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
ഓഗസ്റ്റ് 10ന് മാത്രം ഹൂസ്റ്റണിലെ വിവിധ ഭാഗങ്ങളിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. Brays Bayou-യിൽ ഒരു പുരുഷന്റെ മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയപ്പോൾ, North Eldridge Parkway സമീപം അഴുകിയ നിലയിൽ മറ്റൊരു മൃതദേഹവും കണ്ടെത്തി.
അതേ ദിവസം Interstate 45 മേൽപ്പാലത്തിനടിയിൽ കത്തിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഈ കേസിൽ ദുരൂഹ സാഹചര്യം സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 11-ന് Memorial Hermann Southeast Hospital സമീപത്തെ റിട്ടൻഷൻ പോണ്ടിൽ മറ്റൊരു മൃതദേഹം കണ്ടെത്തി.
പ്രാഥമിക അന്വേഷണത്തിൽ കുറ്റകൃത്യത്തിന്റെ വ്യക്തമായ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേ ദിവസം Buffalo Bayou കരയിൽ അഴുകിയ നിലയിൽ ഒരു പുരുഷന്റെ മൃതദേഹവും കണ്ടെത്തി; ശരീരത്തിൽ വ്യക്തമായ പരിക്കുകളുടെ അടയാളങ്ങൾ ഉണ്ടായിരുന്നില്ല.
ഏറ്റവും ഒടുവിൽ ഓഗസ്റ്റ് 20-ന് Houston ISD-യുടെ Attucks Middle School ക്യാമ്പസിലെ ആളൊഴിഞ്ഞ ഭാഗത്ത് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. സ്കൂൾ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവം സ്കൂളുമായി ബന്ധപ്പെട്ടതല്ലെന്നും വിദ്യാർഥികൾക്കും ജീവനക്കാർക്കും ഭീഷണി ഉണ്ടായിരുന്നില്ലെന്നും HISD വ്യക്തമാക്കി.
തുടർച്ചയായി മൃതദേഹങ്ങൾ കണ്ടെത്തുന്നത് സോഷ്യൽ മീഡിയയിൽ ‘ഹൂസ്റ്റണിൽ സീരിയൽ കില്ലർ ഉണ്ടോ?’ എന്ന തരത്തിലുള്ള സംശയങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ഏഴ് മരണങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും Houston Police പുറത്തുവിട്ടിട്ടില്ല. ഓരോ കേസും പ്രത്യേകം അന്വേഷിക്കുകയാണ്.
മുൻപ് ബയൂകളിൽ മൃതദേഹങ്ങൾ തുടർച്ചയായി കണ്ടെത്തിയപ്പോഴും സമാനമായ സീരിയൽ കില്ലർ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ കേസുകൾ തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്ന് പൊലീസ് അന്നും വ്യക്തമാക്കിയിരുന്നു.
മരണങ്ങളുടെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്മോർട്ടം, ടോക്സിക്കോളജി ഉൾപ്പെടെയുള്ള ഫോറൻസിക് പരിശോധനകൾ നിർണായകമാണ്. വെള്ളത്തിൽ ഏറെനാൾ കിടന്ന മൃതദേഹങ്ങളുടെ കാര്യത്തിൽ മരണകാരണം കണ്ടെത്തുന്നത് കൂടുതൽ സങ്കീർണമാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നാലാഴ്ചയ്ക്കിടെ ഏഴ് മൃതദേഹങ്ങൾ പൊതുസ്ഥലങ്ങളിൽ കണ്ടെത്തിയ സംഭവം ഹ്യൂസ്റ്റണിൽ വീണ്ടും സുരക്ഷാ ആശങ്കകൾക്കും സോഷ്യൽ മീഡിയ ചർച്ചകൾക്കും കാരണമായിരിക്കുകയാണ്. കേസുകളിൽ അന്വേഷണം തുടരുകയാണ്.
NRI
ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര വിശ്വാസികളുടെ നേതൃത്വത്തിൽ ഹൂസ്റ്റണിലെ റോസെൻബെർഗിലുള്ള എപിക് സെന്ററിൽ തിരുവോണം ഉജ്വലമായി ആഘോഷിച്ചു. ഓഗസ്റ്റ് 23ന് നടന്ന ആഘോഷത്തിൽ നാലായിരത്തിലധികം പേർ പങ്കെടുത്തു.
താലപ്പൊലി, ചെണ്ടമേളം, കളരിപ്പയറ്റ് തുടങ്ങി വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് മാവേലിത്തമ്പുരാനെ ആഘോഷപൂർവം സ്വീകരിച്ചത്. 270 പേർ ഒരേ വേഷത്തിലും ഭാവത്തിലും താളത്തിലും അംഗചലനങ്ങളിലുമായി അവതരിപ്പിച്ച മെഗാ തിരുവാതിര ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മഞ്ജുനാഥ്, ജഡ്ജി സുരേന്ദ്രൻ പട്ടേൽ, പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള വമ്പൻ കൃഷിത്തോട്ടത്തിൽ വിളയിച്ച പച്ചക്കറികൾ ഉപയോഗിച്ച് ക്ഷേത്ര പാചകശാലയിൽ ഒരുക്കിയ മെഗാ സദ്യയും ശ്രദ്ധേയമായി.
ഏകദേശം 35 വിഭവങ്ങളടങ്ങിയ സദ്യയിൽ തൃശൂർ അമ്പിസ്വാമിയുടെ പാലടപ്രഥമനും ഉൾപ്പെട്ടിരുന്നു. 4,200ഓളം അതിഥികൾക്ക് സദ്യ ഒരുക്കി. വിവിധ ഡാൻസ് സ്കൂളുകൾ അവതരിപ്പിച്ച നൃത്തങ്ങൾ, ഗാനങ്ങൾ, സ്കിറ്റുകൾ, മറ്റ് കലാപരിപാടികൾ എന്നിവ ആഘോഷത്തിന് കൂടുതൽ നിറം പകർന്നു.
ഇതിനിടെ ക്ഷേത്രത്തോട് ചേർന്നുള്ള 8.5 ഏക്കർ സ്ഥലവും അതിലെ 8.5 മില്യൺ ഡോളർ മൂല്യമുള്ള സ്വത്തും ശ്രീ മാധവൻപിള്ള സിപിഎ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് സംഭാവനയായി നൽകിയതായി രേഖാമൂലം അറിയിച്ചത് ആഘോഷവേദിയിൽ വലിയ സന്തോഷത്തിനും പ്രശംസയ്ക്കും ഇടയാക്കി.
ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ സീനിയർ ലൈഫ് മെമ്പർമാരെ ജീവൻ സാധന പുരസ്കാരം നൽകി ആദരിച്ചു. ക്ഷേത്ര പ്രസിഡന്റ് ഡോ. രാമദാസിന്റെയും സുനിൽ നായരുടെയും നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ നടന്നത്.
ആഘോഷം വിജയകരമാക്കാൻ സഹകരിച്ച എല്ലാ ഹൂസ്റ്റൺ നിവാസികൾക്കും ക്ഷേത്ര ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. ഇതോടെ ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി.
NRI
ഹൂസ്റ്റൺ: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിന്റെ പുതിയ ദേവാലയ കെട്ടിടത്തിന്റെ വിശുദ്ധ കൂദാശ ഓഗസ്റ്റ് 21, 22 തീയതികളിൽ വിവിധ ആത്മീയ ശുശ്രൂഷകളോടെ നടത്തപ്പെടും. ഹൂസ്റ്റണിലെ 13218 Player Street-ലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് കൂദാശ നടക്കുന്നത്.
സൗത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ്, കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ.യാക്കോബ് മാർ ഐറേനിയോസ്, അടൂർ-കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം എന്നിവർ വിശുദ്ധ കൂദാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
1986-ൽ പൂർത്തീകരിച്ച് കൂദാശ ചെയ്ത നിലവിലെ ദേവാലയ കെട്ടിടം നിരവധി വർഷങ്ങളായി വളർന്നുവരുന്ന ഇടവക സമൂഹത്തിന്റെ ആരാധനാ ആവശ്യങ്ങൾ വിശ്വസ്തതയോടെ നിറവേറ്റിവരികയായിരുന്നു. എന്നാൽ, കാലക്രമേണ ഇടവകാംഗങ്ങളുടെ എണ്ണം വർധിച്ചതോടെ നിലവിലെ സൗകര്യങ്ങൾ പരിമിതമാകുകയും ആരാധനയ്ക്കും വിവിധ ശുശ്രൂഷകൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു.
കൂടുതൽ വിശാലവും സൗകര്യപ്രദവുമായ ഒരു ആരാധനാ കേന്ദ്രത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, നിലവിലെ നിർമ്മാണ കമ്മിറ്റി 2020-ൽ ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രാർഥനയുടെയും സമർപ്പണത്തിന്റെയും ഉദാരമായ സംഭാവനകളുടെയും ഇടവകാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെയും ഫലമായി, 12,000 ചതുരശ്ര അടി വിസ്തീർണവും ഏകദേശം 450 പേർക്ക് ഇരിക്കാവുന്ന സൗകര്യവുമുള്ള അതിമനോഹരമായ പുതിയ ആരാധനാ കേന്ദ്രം ഇന്ന് പൂർത്തിയായിരിക്കുകയാണ്. 48 ലക്ഷം ഡോളർ (4.8 മില്യൺ ഡോളർ) ചെലവിലാണ് ഈ മഹത്തായ ആരാധനാ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
പുതിയ ആരാധനാ കേന്ദ്രം ഒരു കെട്ടിടം മാത്രമല്ല; വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും സാക്ഷ്യമാണ്. വരും തലമുറകൾക്കും വിശ്വാസ സമൂഹത്തിനും അനുഗ്രഹമായി മാറുന്ന ഈ പുതിയ ദേവാലയം ദൈവത്തിന്റെ മഹത്തായ അനുഗ്രഹത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
ഓഗസ്റ്റ് 17 തിങ്കളാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാർഥനയും വിശുദ്ധ കുർബാനയും നടക്കും. ആഗസ്റ്റ് 18 ചൊവ്വാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥനയും ഭക്തിഗാനവും തുടർന്ന് അഭിവന്ദ്യ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ ധ്യാനപ്രസംഗവും ഉണ്ടായിരിക്കും. ഓഗസ്റ്റ് 19 ബുധനാഴ്ച അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ധ്യാനപ്രസംഗം നടത്തും. ഓഗസ്റ്റ് 20 വ്യാഴാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാർഥനയും ഗാനശുശ്രൂഷയും തുടർന്ന് ആർച്ചഞ്ചൽ റാഫേൽ കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച് വികാരി റവ. അബൂന ടോബിയ മനോലി ധ്യാനപ്രസംഗം നടത്തും.
ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 5ന് മെത്രാപ്പോലീത്തമാരെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കും. 5.30ന് പുതിയ ദേവാലയത്തിലേക്കുള്ള പ്രദക്ഷിണവും 5.45ന് പൊതുസമ്മേളനവും നടക്കും. വൈകിട്ട് 6.45ന് കൂദാശയുടെ ഒന്നാം ഭാഗം ആരംഭിക്കും.
ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 7ന് കൂദാശയുടെ രണ്ടാം ഭാഗവും തുടർന്ന് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും നടക്കും. രാവിലെ 11.30ന് അനുസ്മരണവും ധ്യാനവും, ഉച്ചയ്ക്ക് 12.30ന് കൈമുത്തും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും. വികാരി: റവ. ഫാ. വറുഗീസ് തോമസ്, അസിസ്റ്റന്റ് വികാരി: റവ. ഫാ. ജോൺ വറുഗീസ്, ട്രസ്റ്റി: വിനു വർഗീസ്, സെക്രട്ടറി: യൽദോ പീറ്റർ, പ്രോജക്ട് മാനേജർ: ജിജേഷ് വർഗീസ്, കൺസ്ട്രക്ഷൻ ലീഡ്: ആഷ്ലി ജോർജ്, ഫിനാൻസ് ലീഡ്: ബെൻസൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
NRI
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയുടെ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് കർമ്മം നടന്നു. ഇന്ത്യയിലെ മിയാവോ രൂപതാ മെത്രാൻ മാർ ജോർജ് പള്ളിപ്പറമ്പിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
അറ്റോർണി ഫിലോൺ ട്രാൻ, മുൻ സിറ്റി കൗൺസിൽ അംഗം ജെഫ്രി ബോണി, ഹണ്ടിംഗ്ടൺ ബാങ്ക് പ്രതിനിധി ആഷ് പുതുച്ചിറയിൽ, ഫോർസൈറ്റ് ഡെവലപ്പേഴ്സ് പ്രസിഡന്റ് അനീഷ് സൈമൺ എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ.
ഗ്രൗണ്ട് ബ്രേക്കിംഗ് കർമ്മത്തിന് മുന്നോടിയായി മാർ ജോർജ് പള്ളിപ്പറമ്പിൽ, വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
പ്രോജക്ട് കോഓർഡിനേറ്റർ ജാസിം ജേക്കബ് തയ്യിൽപുത്തൻപുരയിൽ അതിഥികളെ പരിചയപ്പെടുത്തുകയും ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. പുതിയ കെട്ടിടത്തിന് ഹൊറൈസൺ സെന്റർ എന്ന് നാമകരണം ചെയ്തതായി വികാരി ഫാ. എബ്രഹാം മുത്തോത്ത് അറിയിച്ചു.
ട്രസ്റ്റി കോഓർഡിനേറ്റർ സാജി മാരങ്ങാട്ടിൽ നന്ദി രേഖപ്പെടുത്തി. കാറ്റക്കിസം ഡയറക്ടർ ജോൺസൺ വട്ടമറ്റത്തിൽ മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിച്ചു.
NRI
ഹൂസ്റ്റൺ: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ വലിയ പെരുന്നാൾ ഈ മാസം 16ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള പെരുന്നാൾ കൊടിയേറ്റ് ഈ മാസം ഒമ്പതിന് വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ നിർവഹിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് ഈ മാസം ഒന്ന് മുതൽ 13 വരെ എല്ലാ ദിവസവും രാത്രി ഏഴിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന, തുടർന്ന് നേർച്ച എന്നിവ ഉണ്ടായിരിക്കും.14ന്രാത്രി ഏഴിന് വിശുദ്ധ കുർബാനയോടെ 15 ദിവസത്തെ നോമ്പിന്റെ സമാപനമായ നോമ്പുവിടൽ നടക്കും.
തുടർന്ന് റവ. ഫാ. പി. കെ. വർഗീസ് ഭക്തിനിർഭരമായ വചനപ്രഘോഷണം നടത്തും. ശനിയാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരവും തുടർന്ന് റവ. ഫാ. പി. കെ. വർഗീസിന്റെ വചനപ്രഘോഷണവും നടക്കും. തുടർന്ന് ഭക്തിനിർഭരമായ റാസയും നേർച്ചയും ഉണ്ടായിരിക്കും.
NRI
ഹൂസ്റ്റൺ: മാവേലിക്കര പൗവത്തികുന്നേൽ കുടുംബാംഗവും ചിത്രമെഴുത്ത് കെ.എം. വർഗീസിന്റെ മകനുമായ വർഗീസ് കെ. വർഗീസ് (ശാന്തൻ 87) ഹൂസ്റ്റണിൽ അന്തരിച്ചു.
ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, പിന്നീട് അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു. ഷിക്കാഗോയിലും പിന്നീട് ഹൂസ്റ്റണിലും വിശ്രമ ജീവിതം നയിച്ചുവരുകയായിരുന്നു.
ഹൂസ്റ്റൺ മെട്രോയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ: വത്സ വർഗീസ്. മക്കൾ: റോബിൻ, ലിന്റാ. മരുമക്കൾ: മേവ്, രുപ്.
NRI
ഹൂസ്റ്റൺ: ഫോമയുടെ ജന്മനാടായ ഹൂസ്റ്റണിൽ ഒൻപതാമത് ഫോമാ അന്താരാഷ്ട്ര കൺവൻഷന് തുടക്കമായി. സാംസ്കാരിക ഘോഷയാത്രയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പൊതുസമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി.
മുഖ്യാതിഥിയായി പങ്കെടുത്ത തൃത്താല എംഎൽഎ വി.ടി. ബൽറാം, അമേരിക്കൻ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ ഫോമ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ചു.
അമേരിക്കൻ മലയാളികൾ കേരളത്തിന്റെ സാമൂഹിക വികസനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും കേരളത്തിൽ ഫോമ നടപ്പാക്കുന്ന വിവിധ ചാരിറ്റി പദ്ധതികൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ വളരുന്ന പുതുതലമുറകളിലേക്ക് മലയാളി സ്വത്വവും സാംസ്കാരിക പൈതൃകവും എത്തിക്കുന്ന ഫോമയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഫോമയുടെ കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ചു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും കേരളം നേരിട്ട മഹാപ്രളയകാലത്തും ഫോമ നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അവർ പറഞ്ഞു.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി (ICECH) സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ ഫെസ്റ്റ് 2026-ന്റെ ഫുഡ് കൂപ്പൺ വിൽപ്പനയുടെ കിക്ക് ഓഫ് നടന്നു.
സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു ട്രഷറർ രാജൻ അങ്ങാടിയിലിന് ആദ്യ കൂപ്പൺ കൈമാറി. ഞായറാഴ്ച 4.30ന് ഹൂസ്റ്റണിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിൽ സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരതിനു ശേഷം നടന്ന പ്രത്യേക സമ്മേളനത്തിലാണ് കിക്ക് ഓഫ് ചടങ്ങു നടന്നത്.
വിവിധ സഭകളിൽ നിന്നുള്ള അംഗങ്ങളും വൈദികരും പങ്കെടുത്തു. പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു.
റവ. ദീപു എബി ജോൺ, റവ. ജോൺ വിൽസൺ, റവ.ഫാ. ജെക്കു സഖറിയ, റവ. രാജേഷ് ജോൺ, റവ.ഫാ. മാത്യു ജോർജ്, റവ.ഡോ . ജോബി മാത്യു, റവ.ഫാ. ജോൺസൻ പുഞ്ചക്കോണം, മിൽറ്റ മാത്യു, നൈനാൻ വീട്ടിനാൽ, ഡോ. അന്ന കെ. ഫിലിപ്പ്, ഫാൻസിമോൾ പള്ളത്തുമഠം, ജിനോ ജേക്കബ്, ജോൺസൻ ഉമ്മൻ, എബി മാത്യു, ജോൺസൺ കല്ലുംമൂട്ടിൽ, ബിനു സഖറിയ, ഷോബിൻ മാത്യു, ഷിജു മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എക്യുമെനിക്കൽ ഫെസ്റ്റിന്റെ കൺവീനർ തോമസ് മാത്യു (ജീമോൻ റാന്നി) എക്യൂമെനിക്കൽ ഫെസ്റ്റിന്റെ പ്രാധാന്യം വിശദീകരിച്ചു. എല്ലാ എക്യുമെനിക്കൽ സഭകളെയും ഒരേ കുടക്കീഴിൽ ഒരുമിപ്പിച്ച് ഐക്യവും സൗഹാർദ്ദവും സഹോദര്യവും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികൾ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ഇടവകകളിൽ നിന്നും പരിപാടികൾ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.
ഹൂസ്റ്റണിലെ വിവിധ എക്യുമെനിക്കൽ സഭകളെ ഒരുമിപ്പിക്കുന്ന ഈ മഹോത്സവം ആത്മീയതയും സാംസ്കാരിക വൈവിധ്യവും സാഹോദര്യവും ആഘോഷിക്കുന്ന ശ്രദ്ധേയ വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
"എക്യുമെനിക്കൽ ഫെസ്റ്റ്' സെപ്റ്റംബർ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി ഒമ്പത് വരെ ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ബാങ്ക്വറ്റ് ഹാളിൽ നടക്കും.
ഹൂസ്റ്റണിലെ വിവിധ ഇന്ത്യൻ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഐസിഇസിഎച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ സാംസ്കാരിക-മേളയോടനുബന്ധിച്ചു എക്യൂമെനിക്കൽ അടുക്കളയും (തട്ടുകട) ക്രമീകരിച്ചിട്ടുണ്ട്. .
വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. കപ്പ & മീൻ കറി, കേരള സ്പെഷ്യൽ കപ്പ ബിരിയാണി, ബീഫ് കറി, മലബാർ പൊറോട്ട, മസാല ദോശ തുടങ്ങിയ വിഭവങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ഹൂസ്റ്റണിലെ പാചക രംഗത്തെ പരിചയ സമ്പന്നനായ മൈസൂർ തമ്പി അടുക്കളയുടെ കലവറയ്ക്കു മേൽനോട്ടം വഹിക്കും. 15 ഡോളർ, 10 ഡോളർ നിരക്കുകളിൽ ഫുഡ് കൂപ്പണുകൾ ലഭ്യമാണ്.
3.30 മുതൽ എല്ലാ ഇടവകകളിൽ നിന്നും ടീമുകളെ പങ്കെടുപ്പിക്കത്തക്കവണ്ണം ലൈവ് ബാൻഡ് (ഇൻസ്ട്രുമെന്റൽ മ്യൂസിക്) മത്സരം നടക്കും. 5:30 മുതൽ ഓരോ ഇടവകളിൽ നിന്നുമുള്ള സാംസ്കാരിക പരിപാടികൾ നടക്കും.
7.30ന് ഹൂസ്റ്റണിലെ പ്രമുഖ കലാകാരൻ മെവിൻ ജോൺ എബ്രഹാം രചനയും സംവിധാനവും നിർവഹിക്കുന്ന "ദി റെഡീമർ" എന്ന ബൈബിൾ ലഘുനാടകം നടത്തപ്പെടും. ഫുഡ് കൂപ്പണുകളുടെ പ്രിന്റിങ് സ്പോൺസർ ജെയിംസ് ഈപ്പനെ (AB World Food Market. Pearland) എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു. .
ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും ഒരുമയും ആഘോഷിക്കുന്ന ഈ മേളയിൽ ഹൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികളെയും ഇന്ത്യൻ സമൂഹത്തെയും സംഘാടകർ ഹാർദ്ദവമായി ക്ഷണിച്ചു.
1981-ൽ രൂപീകൃതമായ ഐസിഇസിഎച്ച്, ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിച്ച് ആത്മീയ, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്ന പ്രമുഖ സംഘടനയാണ്.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്) - 832 997 9788, ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ജീമോൻ റാന്നി (ഫെസ്റ്റ് കൺവീനർ) - 832 873 0023, മിൽറ്റ മാത്യു (പ്രോഗ്രാം കോർഡിനേറ്റർ) - 832 744 9691, ഫാൻസിമോൾ പള്ളത്തുമഠം (ലൈവ് ബാൻഡ് കോഓർഡിനേറ്റർ) - 713 933 7636.
NRI
ന്യൂജഴ്സി: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2026-27ലെ നാഷണൽ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം ഹൂസ്റ്റണിലെ വിൻധം ഹോട്ടലിൽ ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30നു നടക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് രാജു പള്ളത്ത് അറിയിച്ചു.
അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകർക്കും പ്രമുഖർക്കും ഒപ്പം കേരളത്തിൽ നിന്നുള്ള വിശിഷ്ട അതിഥികളും സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യ പ്രസ് ക്ലബിന്റെ മുൻ പ്രസിഡന്റുമാരും അഡ്വൈസറി ബോർഡ് ചെയർമാൻമാരുമടക്കം മുൻനിര നേതാക്കളെല്ലാം സമ്മേളനത്തിനായി എത്തിച്ചേരും.
ഐപിസിഎൻഎ പ്രസിഡന്റ് രാജു പള്ളത്ത് ജനറൽ സെക്രട്ടറി അനിൽ ആറന്മുള, ട്രെഷറർ ജയൻ ജോസഫ്, വൈസ് പ്രസിഡന്റ് അനിൽ മറ്റത്തിക്കുന്നേൽ, ജോയിന്റ് സെക്രട്ടറി സിമി ജെസ്റ്റോ, ജോയിന്റ് ട്രെഷറർ കവിത നായർ എന്നിവരുടെ നേതൃത്വത്തിലാണ് വരുന്ന രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ നടക്കുക.
അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ, പ്രസിഡന്റ് എലെക്ട് ഷിജോ പൗലോസ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകാൻ എത്തും. അതേ വേദിയിൽത്തന്നെ ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനവും നടക്കും.
നാഷണൽ കമ്മിറ്റിയുടെയും ചാപ്റ്ററിന്റെയും ഉദ്ഘാടനങ്ങൾക്കുള്ള ഒരുക്കങ്ങൾ ഭംഗിയായി നടക്കുന്നതായി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫിന്നി രാജു, സെക്രട്ടറി ജീമോൻ റാന്നി, ട്രെഷറർ വിജു വർഗീസ് എന്നിവർ പറഞ്ഞു.
NRI
ഹൂസ്റ്റൺ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം സന്ദർശിച്ച മാർ റാഫേൽ തട്ടിലിന് ഇടവക സമൂഹം ഉജ്വല സ്വീകരണം നൽകി.
തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തും ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടും ചടങ്ങിൽ പങ്കെടുത്തു.
ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ദൈവാലയത്തിലെത്തിയ വിശിഷ്ടാതിഥികളെ വികാരി ഫാ. അബ്രാഹം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, ട്രസ്റ്റി ജെയിംസ് വടക്കേക്കര എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
NRI
ഹൂസ്റ്റൺ: പ്രശസ്ത സുവിശേഷപ്രസംഗകനും സമർപ്പിത ശുശ്രൂഷകനുമായിരുന്ന റവ. ഡോ. ജേക്കബ് കുര്യൻ (തമ്പി 85) ഹൂസ്റ്റണിൽ അന്തരിച്ചു.
ത്യാഗപൂർണമായ ജീവിതവും ദൈവവചന പ്രഘോഷണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും പതിറ്റാണ്ടുകളായി നിർവഹിച്ച വിശ്വസ്ത ശുശ്രൂഷയും കൊണ്ട് അദ്ദേഹം അനേകരുടെ ജീവിതത്തെ സ്വാധീനിച്ച ആത്മീയ നേതാവായിരുന്നു.
വേൾഡ് ഔട്ട്റീച്ച് മിനിസ്ട്രിസിന്റെ സ്ഥാപകൻ കൂടിയാണ് പരേതൻ. കേരളത്തിൽ പുനലൂർ ആസ്ഥാനമായി ബൈബിൾ സ്കൂൾ, ഓർഫെനജ്, സഭാ പ്രവർത്തങ്ങൾ ഒക്കെ നടത്തിയിരുന്നു.
അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യവും ശുശ്രൂഷയുടെ പാരമ്പര്യവും വരും തലമുറകൾക്കും പ്രചോദനമായി നിലനിൽക്കുമെന്ന് സഹപ്രവർത്തകരും വിശ്വാസികളും അനുസ്മരിക്കുന്നു.
ഭാര്യ: ലീലമ്മ കുര്യൻ. മക്കൾ ആൻ & പ്രെസ്റ്റ്ലി തോമസ്, എലിസബത്ത് & ജോജോ ജേക്കബ്, ജോർജ് & റിനി കുര്യൻ, റേച്ചൽ കുര്യൻ.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ Elim Church, 3200 S. Richey St.Houston, TX 77017.
അതേ സഭാ മന്ദിരത്തിൽ വച്ച് സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മുതൽ.
സംസ്കാരം രണ്ടിന് South Park Funeral Home,1310 N.Main St.Pearland, TX 77581ൽ വച്ച് നടക്കും.
NRI
ഹൂസ്റ്റൺ: ചിറ്റാട്ടില് ജോര്ജ് മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: മേരി ജോര്ജ് (പാറപ്പുറം). മക്കള്: ബെനിറ്റ ഫ്ലെമിംഗ് (യുഎസ്എ), ബിന്സി ചാക്കോ (യുഎസ്എ), സോണിയ ജിമ്മി (കൂരാച്ചുണ്ട്, കോഴിക്കോട്).
മരുമക്കള്: ഫ്ലെമിംഗ് ജോര്ജ് (യുഎസ്എ), ചാക്കോ കോര (ഷാജി, യുഎസ്എ), ജിമ്മി ബാസ്റ്റിന് (കൂരാച്ചുണ്ട്, കോഴിക്കോട്).
സഹോദരങ്ങള്: മാത്യു ചിറ്റാട്ടില്, ജോയ് ചിറ്റാട്ടില്, പരേതയായ സിസ്റ്റര് സ്കൊളാസ്റ്റിക്ക (അച്ചാമ്മ), സിസ്റ്റര് സിസിലി (സെലിയമ്മ), സിസ്റ്റര് അക്വില (മേരി), ഡോ. സിസ്റ്റര് ക്ലോഡിയ (ലിസി).
സംസ്കാരം പിന്നീട് ഹൂസ്റ്റൺ സെന്റ് മേരീസ് പേർലാൻഡ് കാത്തലിക് ദേവാലയത്തിൽ നടക്കും.
NRI
ഹൂസ്റ്റൺ: ചങ്ങനാശേരി അതിരൂപതാംഗവും വത്തിക്കാന്റെ അന്തർദേശീയ മതസൗഹാർദ കാര്യാലയത്തിന്റെ (Dicastery for Interreligious Dialogue) പ്രിഫെക്ടുമായ കർദിനാൾ മാർ ജോർജ് കൂവക്കാടിന് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ ആവേശോജ്വലമായ സ്വീകരണം നൽകി.
ഞായറാഴ്ച രാവിലെ 11.15ന് ദൈവാലയാങ്കണത്തിൽ എത്തിയ കർദിനാളിനെ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാർ, സിസ്റ്റേഴ്സ്, ഇടവകജനം എന്നിവർ ചേർന്ന് സ്വീകരിച്ച് ആനയിച്ചു.
NRI
ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യൻ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) 2026ലെ ദേശീയ കോൺഫറൻസ് ജൂലൈ 23 മുതൽ 26 വരെ ടെക്സസിലെ ഹൂസ്റ്റൺ പട്ടണത്തിൽ മാരിയറ്റ് വെസ്റ്റ്ചസ് ഹോട്ടലിൽ നടക്കും.
"പ്രെസെർവ് ദി അനോയ്ന്റിംഗ്' (മത്തായി 25:8-9) എന്നതാണ് സമ്മേളനത്തിന്റെ തീം. നാല് ദിവസങ്ങളിലായി ആത്മീയ ആരാധന, പ്രസംഗങ്ങൾ, പ്രാർഥന, കുടുംബസംഗമം, യുവജന-കുട്ടികളുടെ പ്രത്യേക സെഷനുകൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്.
സമ്മേളനത്തിൽ റവ. ജോ തോമസ്, റവ. ഡോ. സണ്ണി പ്രസാദ്, റവ. നിരുപ് അൽഫോൻസ്, റവ. ഡോ. ടി. ജെ. സാമുവേൽ, റവ. തോമസ് ഫിലിപ്പ്, റവ. കിപ്ലിൻ ബാച്ചിലർ, റവ. ദിലീപ് ത്യാഗരാജ്, സിസ്റ്റർ ഡോ. ആഷ്ലി പ്രത്യാശ്, റവ. ജോൺ തോമസ്, റവ. ജോർജ് പി. ചാക്കോ, റവ. ഡോ. കോശി വൈദ്യൻ, റവ. ബോവാസ് മാത്യു, സിസ്റ്റർ ഡോ. ഗ്രേസ് ഗീവർഗീസ്, പ്രൊഫ. എലിസബത്ത് സൈമൺ എന്നിവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും.
ഹൂസ്റ്റൺ മാരിയറ്റ് വെസ്റ്റ്ചസ് ഹോട്ടലിൽ നടക്കുന്ന ഈ കോൺഫറൻസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഹൂസ്റ്റൺ: അമയന്നൂർ തേമ്പള്ളിയിലായ വള്ളികാട്ടിൽ വെ.റവ.തോമസ് ഇട്ടി കോർ എപ്പിസ്കോപ്പായുടെ ഭാര്യ ഏലിയാമ്മ ഇട്ടി (78) അമേരിക്കയിൽ ഹൂസ്റ്റണിൽ അന്തരിച്ചു.
അരീപ്പറമ്പ് ചെന്നിക്കര കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
NRI
ടെക്സസ്: ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബിന്റെ 2026 - 2027 ലയൺസ് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പുതിയ അംഗങ്ങളുടെ സ്വീകരണവും ഗംഭീരമായി നടന്നു.
ഹൂസ്റ്റണിലെ 230 ബ്ലോക്ക് റോഡിലുള്ള ക്ലബ്ഹൗസിൽ നടന്ന ചടങ്ങിൽ ക്ലബ് അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സാമൂഹിക നേതാക്കൾ, കമ്യൂണിറ്റി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ സേവന പാരമ്പര്യം ഉയർത്തിപ്പിടിച്ച് പുതിയ നേതൃത്വത്തിന് തുടക്കം കുറിച്ച ചടങ്ങ് സേവനത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമായി മാറി.
NRI
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ ഈ വർഷത്തെ മലയാളം ക്ലാസുകളുടെ ഔപചാരികമായ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവഹിക്കപ്പെട്ടു.
ഞായറാഴ്ച നടന്ന ചടങ്ങിൽ, യുണൈറ്റഡ് കിംഗ്ഡം (യുകെ) ക്നാനായ കത്തോലിക്കാ എപ്പാർക്കിയൽ കോർഡിനേറ്റർ റവ.ഫാ. സുനി പടിഞ്ഞാറേക്കര ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
അമേരിക്കയിൽ വളരുന്ന നമ്മുടെ കുട്ടികൾക്ക് മലയാള ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഫാ. സുനി പടിഞ്ഞാറേക്കര മുഖ്യപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
മുതിർന്നവരുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നതിനും നമ്മുടെ സമ്പന്നമായ സംസ്കാരം, ആരാധനാക്രമം, പൈതൃകം എന്നിവ ആഴത്തിൽ മനസിലാക്കുന്നതിനും മാതൃഭാഷാ പഠനം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ചടങ്ങിൽ ഇടവക വികാരി റവ. ഫാ. അബ്രഹാം മുത്തോലത്ത് അധ്യക്ഷത വഹിച്ചു. കുട്ടികളെ ഈ കോഴ്സിലേക്ക് അയക്കാൻ താല്പര്യം കാണിച്ച മാതാപിതാക്കളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ഈ മലയാളം പഠനക്ലാസ് നമ്മുടെ കുടുംബങ്ങൾക്കും സമൂഹത്തിനും ഒന്നുപോലെ എത്രത്തോളം പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.
അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റെജി എസ്ജെസി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവമായ പങ്കാളിത്തത്തെ അവർ അഭിനന്ദിച്ചു.
ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മാത്യു പനംതാനമ്പറമ്പിൽ നന്ദി രേഖപ്പെടുത്തി. ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
നിലവിൽ 45 വിദ്യാർഥികളും എട്ട് സന്നദ്ധ അധ്യാപകരുമാണ് ഈ പുതിയ അധ്യയന വർഷത്തെ ക്ലാസുകളിൽ പങ്കാളികളാകുന്നത്.
NRI
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ 2026ലെ ഇടവക മിഷൻ കൺവൻഷൻ ജൂലൈ രണ്ട് മുതൽ നാല് വരെ ദിവസങ്ങളിൽ എല്ലാ ദിവസവും രാത്രി ഏഴിന് ഇടവക ദേവാലയത്തിൽ നടക്കും (5810 Almeda Genoa Rd, Houston, Texas 77048).
ഇടവകയുടെ ആത്മീയ നവീകരണത്തിനും വിശ്വാസ വളർച്ചയ്ക്കുമായി സംഘടിപ്പിക്കുന്ന ഈ കൺവൻഷനിൽ മുഖ്യപ്രഭാഷകനായി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് വികാരി റവ. ഏബ്രഹാം വി. സാംസൺ സന്ദേശം നൽകും.
കൺവൻഷനിൽ ട്രിനിറ്റി ചർച്ച് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജോ എം. ജേക്കബ് (വികാരി) - 832 898 8699, റവ. സോനു എസ്. വർഗീസ് (അസി. വികാരി) - 713 408 7394, എം. ജോർജ് കുട്ടി - 832 298 8739, ഏബ്രഹാം ഇടിക്കുള - 713 614 9381, ഏബ്രഹാം മാത്യു (ജോയ് മണ്ണിൽ) - 281 745 1459.
NRI
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ 2026 ആദ്യഫല ശേഖരണവും മാർത്തോമ്മാ ശ്ലീഹയുടെ ദുക്റാന പെരുന്നാളും ജൂൺ 28 മുതൽ ജൂലൈ അഞ്ച് വരെ നടക്കും.
ജൂൺ 28ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ജൂലൈ അഞ്ചിന് വിശുദ്ധ കുർബാനയോടും അനുബന്ധ ശുശ്രൂഷകളോടും കൂടി സമാപിക്കും. ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമപ്പെരുന്നാളും ഈ അവസരത്തിൽ ഭക്തിപൂർവം ആചരിക്കും.
ജൂൺ 28 - ആദ്യഫല ശേഖരണപെരുന്നാൾ
28ന് രാവിലെ 7.30ന് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും തുടർന്ന് കൊടിയേറ്റും വിളവെടുപ്പ് ലേലം (Harvest Auction) എന്നിവ നടക്കും. രാവിലെ 11.30ന് നടക്കുന്ന ആദ്യഫല ശേഖരണപെരുന്നാൾ ആശീർവാദ പ്രാർഥനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
"നിന്റെ സമ്പത്തുകൊണ്ടും നിന്റെ സകലവിളവിന്റെയും ആദ്യഫലങ്ങളാലും യഹോവയെ മാനിക്ക' (സദൃശവാക്യങ്ങൾ 3:9) എന്ന തിരുവചനത്തെ ആസ്പദമാക്കി ദൈവത്തിന് നന്ദി അർപ്പിക്കുന്ന ആത്മീയ ആഘോഷമായാണ് ആദ്യഫല ശേഖരണപെരുന്നാൾ ക്രമീകരിച്ചിരിക്കുന്നത്.
ജൂലൈ മൂന്ന് - മാർത്തോമ്മാ ശ്ലീഹയുടെ ദുക്റാന
വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരത്തോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.
ജൂലൈ നാലിന് - കുടുംബസംഗമവും ബസാറും
രാവിലെ ഒമ്പത് മുതൽ വാർഷിക ബസാർ, എംഎംവിഎസ്, സൺഡേ സ്കൂൾ, എംജിഒസിഎസ്എം. ഒസിവൈഎം, ഫോക്കസ്, പ്രയർ ഗ്രൂപ്പ്, തുടങ്ങി വിവിധ ആത്മീയ സംഘടനകൾ ഒരുക്കുന്ന വിവിധ പരിപാടികൾ, പ്രഭാതഭക്ഷണം, കുട്ടികളുടെ വിനോദപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, വ്യാപാര സ്റ്റാളുകൾ എന്നിവ ഈ വർഷത്തെ കുടുംബസംഗമത്തിന്റെ പ്രത്യേകത ആയിരിക്കും.
വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരം, ഹൂസ്റ്റൺ വൈദീക സംഘത്തിന്റെ ഗാനശുശ്രൂഷ, പ്രഭാഷണം, റാസ, ലഘുഭക്ഷണം എന്നിവയോടെ ആഘോഷങ്ങൾ സമാപിക്കും.
ജൂലൈ അഞ്ച് - മാർത്തോമ്മാ ശ്ലീഹയുടെ ദുക്റോനോ പെരുന്നാൾ ദിനം
രാവിലെ എട്ടിന് പ്രഭാത നമസ്കാരത്തോടനുബന്ധിച്ച് വിശുദ്ധ കുർബാനയ്ക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വഹിച്ച് വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്യും.
തുടർന്ന് 11ന് ഈ വർഷം ഗ്രാജ്വുറ്റ് ചെയ്ത വിദ്യാർഥികളെയും 90 വയസിനു മുകളിലുള്ള മുതിർന്ന ഇടവകാംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് നടക്കും. തുടർന്ന് ആശീർവാദ പ്രാർഥനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
എല്ലാവർക്കും സ്വാഗതം
മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മീയതയും നസ്രാണി പാരമ്പര്യവും സമൂഹസൗഹൃദവും ഒരുമിപ്പിക്കുന്ന ഈ മഹോത്സവത്തിലേക്ക് എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഹൂസ്റ്റൺ മലയാളി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.
പെരുന്നാൾ ആഘോഷങ്ങൾ വികാരി റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, സഹവികാരിമാരായ റവ. ഫാ. ജോൺസൺ പുഞ്ചക്കോണം, റവ. ഫാ. ടെജി എബ്രഹാം, ട്രസ്റ്റി തോമസ് പണിക്കർ, സെക്രട്ടറി മനോജ് മാത്യു, മാനേജിംഗ് കമ്മിറ്റി, വിവിധ ആത്മീയ സംഘടനകൾ, പെരുന്നാൾ കൺവീനർമാരായ ജിജോ കാവനാൽ, മത്തായി കുര്യൻ, വിനു കുര്യൻ, പോൾ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ച് വരുന്നു.
വിലാസം: St. Thomas Orthodox Cathedral 2411 5th Street, Stafford, Texas 77477.
NRI
ഹൂസ്റ്റൺ: എറണാകുളം കീഴില്ലം പതിക്കൽ പരേതരായ പൈലി ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകൻ പതിക്കൽ ജെ. സ്റ്റീഫൻ (78) അന്തരിച്ചു. പരേതൻ ഹൂസ്റ്റൺ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ (STECI) ഹൂസ്റ്റൺ ഇടവകയിലെ സജീവ അംഗമായിരുന്നു.
പരേതൻ ഇന്ത്യൻ ആർമിയിലും യുഎഇ ആർമിയിലും നിരവധി വർഷങ്ങൾ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ റേച്ചൽ സ്റ്റീഫൻ (പൊന്നമ്മ) കളമശേരി തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ലിമ ജോസഫ്, സുമ മാത്യു ( ഇരുവരും ഹൂസ്റ്റൺ). മരുമക്കൾ: ഡോ. ബിനി ജോസഫ്, മഗേഷ് മാത്യു (ഇരുവരും ഹൂസ്റ്റൺ)
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 12.30 വരെ ഹൂസ്റ്റണിലെ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ദേവാലയത്തിൽ (16520 Chimney Rock Road, Houston, TX 77053).
ശുശ്രൂഷകൾക്ക് ശേഷം ഉച്ച കഴിഞ്ഞ് രണ്ടിന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (1310 N. Main Street, Pearland, TX 77581) മൃതദേഹം സംസ്കരിക്കും
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്: https://www.youtube.com/live/kJCfaQQnu6Q?reload=9&feature=share.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ബിനി ജോസഫ് - 870 918 7538, മഗേഷ് മാത്യു - 832 359 5702.
NRI
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റി വാർഷിക ജനറൽ ബോഡി പ്രവീൺ ഗോപിനാഥിന്റെ അധ്യക്ഷതയിൽ കൂടി.
വിനീത വാസുദേവൻ (പ്രസിഡന്റ്), ടീന ജെയ്സ് (വൈസ് പ്രസിഡന്റ്), ദീപു കുര്യൻ (സെക്രട്ടറി), ലതാ പ്രവീൺ (ജോയിന്റ് സെക്രട്ടറി), അനൂപ് കുമാർ പ്രകാശൻ (സോഷ്യൽ മീഡിയ കോഓർഡിനേറ്റർ), കുരുവിള മാത്യു (പ്രോഗ്രാം കോഓർഡിനേറ്റർ), ബിനിത ജോർജ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വാർഷിക റിപ്പോർട്ടും വാർഷിക കണക്കും ജനറൽ ബോഡി പാസാക്കി.
NRI
ഹൂസ്റ്റൺ: തൃശൂർ പൂരത്തിന്റെ മഹിമയും ആചാര വൈഭവവും കലാ സമ്പന്നതയും അമേരിക്കൻ മണ്ണിൽ അതേ പ്രൗഢിയോടെ പുനരാവിഷ്കരിച്ച "പൂരപ്പറമ്പിലെ ഹൂസ്റ്റൺ പൂരം 2026' മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭവമായി മാറി.
ഏകദേശം 1500ഓളം ആളുകളുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷം ഹൂസ്റ്റണിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായി ശ്രദ്ധേയമായി. എല്ലാ കലാകാരന്മാരും സംഘടനാ ഭാരവാഹികളും പൂരം പ്രേമികളും അണിനിരന്ന വർണാഭമായ ഘോഷയാത്ര ആഘോഷത്തിന് ആവേശം പകർന്നു.
താളക്രമത്തിലും മേള ക്രമത്തിലും വളരെ പ്രശസ്തരായ പല്ലാവൂർ സഹോദന്മാരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ചെണ്ടമേളം കാണികളിൽ തൃശൂർ പൂരം നേരിട്ട് അനുഭവിക്കുന്ന പ്രതീതിയാണ് സൃഷ്ടിച്ചത്.
മുപ്പത് അടി ഉയരത്തിൽ പ്രത്യേകമായി നിർമ്മിച്ച ശ്രീ വടക്കുംനാഥ ക്ഷേത്രത്തിന്റെ മാതൃകയും കുടയും ആലവട്ടവും വെൺചാമരവുമായി അണിഞ്ഞൊരുക്കിയ 15 ആനകളുടെ ദൃശ്യാവിഷ്കാരവും ആഘോഷത്തിന്റെ മുഖ്യ ആകർഷണങ്ങളായി.
തൃശൂരിൽ നിന്ന് പ്രത്യേകമായി എത്തിച്ച കുടകളും വെൺചാമരങ്ങളും ഹൂസ്റ്റണിലെ പൂരം പ്രേമികൾ സ്വന്തം കൈകളാൽ നിർമിച്ച കാവടിയും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. മെഗാ തിരുവാതിര, വീരനാട്യം, കാവടിയാട്ടം, ഫയർ ഡാൻസ് എന്നിവ ഉൾപ്പെടെയുള്ള തുടർച്ചയായ കലാപരിപാടികളിൽ നൂറിലധികം കലാകാരന്മാർ പങ്കെടുത്തത് ആഘോഷത്തിന് മാറ്റുകൂട്ടി.
അമേരിക്ക മുഴുവനും പൂരം ആസ്പദമാക്കി സംഘടിപ്പിച്ച ദേശീയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. തൃശൂർ പൂരത്തിന്റെ ഓർമകൾ പുതുക്കുന്ന തരത്തിൽ ഒരുക്കിയ 25ഓളം സ്റ്റാളുകളുള്ള പൂരം എക്സിബിഷൻ വലിയ ജനശ്രദ്ധ നേടി. പൂരം ചരിത്രം അവതരിപ്പിച്ച പ്രത്യേക പ്രദർശനവും സന്ദർശകരുടെ പ്രശംസ പിടിച്ചുപറ്റി.
തൃശൂരിന്റെ അഭിമാനങ്ങളായ വ്യവസായ പ്രമുഖൻ ജോയ് ആലുക്കാസ്, മിത്ര ഗ്രൂപ്പ്, മാലിയേക്കൽ ഫൗണ്ടേഷൻ, പ്രശസ്ത ഗായകൻ ഫ്രാങ്കോ എന്നിവരുള്പ്പെടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പത്തോളം പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.
ആകാശം വർണാഭമാക്കിയ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ആഘോഷത്തിന്റെ ഉച്ചകോടിയായി മാറി. തുടർന്ന് ഗായകൻ ഫ്രാങ്കോ ഒരുക്കിയ സംഗീത വിരുന്നും വള്ളാടൻ നെവിൻ തകർത്താടിയ ലൈവ് ഡിജെയും കാണികൾക്ക് ആവേശത്തിന്റെ പുതിയ അനുഭവം സമ്മാനിച്ചു.
കലയും കലാകാരനും ജീവിക്കുന്നത് നല്ല ആസ്വാദകരിലൂടെയാണ് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഹൂസ്റ്റൺ പൂരം 2026 ധനിഷ, സാം സുരേന്ദ്രൻ, ജോൺ ആന്റണി കാട്ടൂകാരൻ, ജിനോ ജോൺസ് പള്ളത്ത്, ഡോ. സതീഷ് ചിയ്യാരത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളുടെ അശ്രാന്ത പരിശ്രമവും സംഘാടന മികവും ആഘോഷത്തിന്റെ വിജയത്തിന് കരുത്തായി.
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും തൃശ്ശൂർ പൂരത്തിന്റെ ആത്മാവും അമേരിക്കൻ മലയാളികളുടെ ഹൃദയങ്ങളിലേക്ക് എത്തിച്ച "പൂരപ്പറമ്പിലെ ഹൂസ്റ്റൺ പൂരം 2026' പ്രവാസ ലോകത്ത് മലയാളി സംസ്കാരത്തിന്റെ ശക്തമായ അടയാളപ്പെടുത്തലായി മാറിയതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടതോടെ സദിര് കഴിഞ്ഞു യവനിക താണു പൂരപ്പറമ്പിൽ ആളൊഴിഞ്ഞു.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിൽ സ്ത്രീകളെ തോക്കുചൂണ്ടി ക്രൂരമായി ലൈംഗികാക്രമണത്തിന് ഇരയാക്കിയ 20 വയസുകാരന് കോടതി നാല് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജെയ്ഡൻ ഡെമൗഷെ എന്ന യുവാവിനാണ് ഹാരിസ് കൗണ്ടി കോടതി കടുത്ത ശിക്ഷ നൽകിയത്.
2024 ഒക്ടോബർ, നവംബർ മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. നോർത്ത് ഹൂസ്റ്റണിലെ ഏക്കേഴ്സ് ഹോംസ് പ്രദേശത്തെ അപ്പാർട്ട്മെന്റുകളിൽ താമസിച്ചിരുന്ന അഞ്ച് സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടത്.
മുഖംമൂടി ധരിച്ചും തോക്ക് ചൂണ്ടിയും അപ്പാർട്ട്മെന്റുകളിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണങ്ങൾ. ഇരകളിൽ ചിലർ കോടതിയിൽ നൽകിയ സാക്ഷിമൊഴികളിൽ, സംഭവത്തിന് ശേഷം വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണെന്നും മാനസികമായി തകർന്നുപോയെന്നും വ്യക്തമാക്കി.
ഇയാൾക്കെതിരേയുള്ള നാല് ലൈംഗികാക്രമണ കേസുകളിൽ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജി പേറ്റൻ പീബിൾസ് നാല് വ്യത്യസ്ത ജീവപര്യന്തം ശിക്ഷകൾ വിധിച്ചത്.
കോടതി വിധിയനുസരിച്ച് പ്രതിക്ക് 2056ന് മുമ്പ് യാതൊരു കാരണവശാലും പരോൾ ലഭിക്കില്ല. സമൂഹത്തിന് ഭീഷണിയായ ഒരു അക്രമിക്കെതിരേ അതിജീവിച്ചവരുടെ ധീരതയെ മാനിച്ചുകൊണ്ട് നൽകിയ മാതൃകാപരമായ ശിക്ഷയാണിതെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.
NRI
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ മേയ് 31ന് ഭക്തിനിർഭരമായ വണക്കമാസ സമാപനം ആഘോഷിച്ചു. ഇടവകയിലെ ലീജിയൻ ഓഫ് മേരി സംഘടനയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഭംഗിയായി സംഘടിപ്പിച്ചത്.
ഞായറാഴ്ച രാവിലെ 7.30ന് വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി, ലീജിയൺ ഓഫ് മേരി അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തജന പങ്കാളിത്തത്തോടെ സുപ്രാധാനമായ ഘോഷയാത്ര നടന്നു.
തുടർന്ന് ലീജിയൻ ഓഫ് മേരി അംഗങ്ങൾ മാതാവിന്റെ രൂപത്തിന് മുന്നിൽ റോസാപ്പൂക്കൾ സമർപ്പിച്ചു പ്രാർഥിച്ചു.
NRI
ഹൂസ്റ്റൺ: റോസമ്മ എബ്രഹാം അർഥശേരിൽ (76) ഹൂസ്റ്റണിൽ അന്തരിച്ചു. കേരളത്തിൽ പോത്താനിക്കാട് പെരിങ്ങാറപിള്ളിൽ കുടുംബാംഗമാണ്. 1983 മുതൽ ഷിക്കാഗോയിൽ നഴ്സ് ആയി സേവനമനുഷ്ഠിച്ചു.
ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം 2019ൽ ടെക്സസിലെ ഹൂസ്റ്റണിലുള്ള മിസോറി സിറ്റിയിൽ താമസമാക്കി. റോസമ്മയും കുടുംബാംഗങ്ങളും മിസോറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗങ്ങളാണ്.
ഭർത്താവ് ജോൺ എബ്രഹാം അർഥശേരിൽ. മക്കൾ: ജോൺസൺ എബ്രഹാം, ജോസഫ് എബ്രഹാം. മരുമക്കൾ: സിന്ധു എബ്രഹാം, രഞ്ജു എബ്രഹാം.
ജൂൺ നാലിന് വൈകുന്നേരം ആറ് മുതൽ ഏഴ് വരെ സെന്റ് ജോസഫ് സീറോമലബാർ കത്തോലിക്ക ഫൊറോനാ പള്ളിയിൽ വച്ച് പൊതുദർശനവും പ്രാർഥനയും നടക്കും. (Address: 211 Present Street, Missouri City, TX 77581).
ജൂൺ ആറിന് രാവിലെ 10ന് പിയർലാൻഡ് സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ പള്ളിയിൽ (Address: 1610 Oday Road, Pearland, TX 77581) വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
തുടർന്ന് രാവിലെ 11ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (Address: 1310 N. Main St. Pearland, TX 77581) മൃതദേഹം സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് എബ്രഹാം - 773 704 6346.
NRI
ഹൂസ്റ്റൺ: ടെക്സസ്സിലെ ഹൂസ്റ്റൺ നഗരത്തിലും പരിസരപ്രദേശങ്ങളിലും ശനിയാഴ്ച ഉണ്ടായ ശക്തമായ കൊടുങ്കാറ്റിലും മഴയിലും റിക്കാർഡ് ഇടിമിന്നൽ രേഖപ്പെടുത്തി.
പുലർച്ചെ മൂന്നു മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനുള്ളിൽ 56,000-ത്തിലധികം തവണയാണ് മേഘങ്ങളിൽ നിന്ന് ഭൂമിയിലേക്ക് മിന്നലേറ്റതെന്ന് എനർജി കമ്പനിയായ സെന്റർപോയിന്റ് അറിയിച്ചു.
ശക്തമായ ഇടിമിന്നലിനെ തുടർന്ന് പ്രദേശത്തെ ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഏകദേശം 1,90,000 ഉപഭോക്താക്കളെയാണ് വൈദ്യുതി തടസം ബാധിച്ചത്.
എന്നാൽ ഞായറാഴ്ച രാവിലെയായപ്പോഴേക്കും ഭൂരിഭാഗം സ്ഥലങ്ങളിലെയും തകരാറുകൾ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.
ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇടിമിന്നൽ ഉണ്ടാകുന്ന നഗരങ്ങളിലൊന്നാണ് ഹൂസ്റ്റൺ.
NRI
ഹൂസ്റ്റൺ: ടെക്സസിലെ ഹൂസ്റ്റണിൽ അന്തരിച്ച ഹൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗം കെ. കെ. കുര്യന്റെ (ബേബി - 76, കോട്ടയം കുഞ്ഞത്തൻപറമ്പിൽ കുടുംബാംഗം) പൊതുദർശനവും സംസ്കാരവും തിങ്കളാഴ്ച നടക്കും.
ട്രാവൻകൂർ റയോൺസിൽ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച പരേതൻ 2002-ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി.
ഭാര്യ: മറിയമ്മ കുര്യൻ പെരുമ്പാവൂർ കൊച്ചാക്കൻ കുടുംബാംഗമാണ്. മക്കളും മരുമക്കളും : ബിജു & ക്രിസ്റ്റീന, ബിനു & ജിൻസി, ബിബു & മെർലിൻ (എല്ലാവരും ഹൂസ്റ്റൺ). സഹോദരങ്ങൾ: ജോൺ കുര്യൻ, ജോർജ് കുര്യൻ, സൂസി ജോർജ്, ഓമന ജെയിംസ്.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 10.30ന് റോഷറോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പെയർലാൻഡിലെ സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
ശുശ്രൂഷകൾ: True Light Christian Assembly 5115 FM 521 Rd, Rosharon, TX 77583.
സംസ്കാരം: South Park Funeral Home & Cemetery 1310 N Main St, Pearland, TX 77581.
കൂടുതൽ വിവരങ്ങൾക്ക്: ബിബു - 281 745 3995, ബിജു - 520 223 3396, ബിനു - 832 310 3317.
NRI
ഹൂസ്റ്റൺ: കേരളത്തിലെ ആദ്യ കലാലയമായ കോട്ടയം സിഎംഎസ് കോളജിന്റെ പൂർവവിദ്യാർഥികളും മുൻ അധ്യാപകരും ഒരുമിച്ചുകൂടിയ അലുംമ്നി സംഗമം സൗഹൃദത്തിന്റെയും ഓർമകളുടെയും മനോഹര വേദിയായി മാറി.
ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ഗ്രേറ്റർ ഹൂസ്റ്റണിലെ സെന്റ് തോമസ് ചർച്ച് ഫെല്ലോഷിപ്പ് ഹാളിൽ നടന്ന സമ്മേളനത്തിലാണ് സിഎംഎസ് കോളജ് അലുംമ്നി ഹൂസ്റ്റൺ ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.
റവ. ദീബു എബി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഎംഎസ് കോളജിന്റെ മുൻ പ്രിൻസിപ്പൾ പ്രഫ. ഡോ. റോയ് സാം ഡാനിയേൽ മുഖ്യാതിഥിയായി പങ്കെടുത്തു.
സിഎംഎസ് കോളജിലെ കെമിസ്ട്രി വിഭാഗത്തിലെ മുൻ പ്രഫസറായ പ്രഫ. സക്കറിയ ഉമ്മൻ സ്വാഗതം ആശംസിച്ചു.
NRI
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ ആദ്യകുർബാന സ്വീകരണ ശുശ്രൂഷകൾ (Solemn Reception of Holy Communion) മേയ് രണ്ടിന് പ്രൗഢഗംഭീരമായി നടന്നു.
ഇടവകയിലെ 30 കുട്ടികളാണ് അന്നേദിവസം വിശുദ്ധ കുർബാന സ്വീകരിച്ച് ദിവ്യകാരുണ്യ നാഥനെ ഹൃദയത്തിലേറ്റിയത്. ഇടവക വികാരി റവ.ഫാ. എബ്രഹാം മുത്തോലത്ത് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, ഫാ. തോമസ് മേത്താനാത്ത് ഒഎസ്എച്ച്, ഫാ. ജോപ്പൻ ചെത്തിക്കുന്നേൽ ഫിലിപ്പ് ഒഎസ്എച്ച്, ഫാ. ലിജോ കൊച്ചുപറമ്പിൽ, ഫാ. അനീഷ് പരപ്പനാട്ട് എന്നിവർ സഹകാർമികരായിരുന്നു.
NRI
ഹൂസ്റ്റൺ: ചെങ്ങന്നൂർ ചെറിയനാട് പടിഞ്ഞാറെ നാക്കോലക്കൽ വീട്ടിൽ പരേതനായ നക്കോലക്കൽ ചാക്കോ വർഗീസിന്റെയും സൂസൻ വർഗീസിന്റെയും മകനായ രഞ്ജൻ വർഗീസ് (53) അന്തരിച്ചു. ഭാര്യ ബിൻസി വർഗീസ്.
മെമ്മോറിയൽ സർവീസ് ഞായറാഴ്ച വെെകുന്നേരം 5.30 മുതൽ 8.30 വരെ, ഹോം ഗോയിംഗ് സർവീസ് തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 11 മണി വരെ.
വിലാസം: Christian Assembly of Houston, 11120 South Post Oak Rd, Houston, TX- 77035. Live stream : youtube.com/watch?v=gHmCwvys8-c.
NRI
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിരുന്ന മൂന്നു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം ചെന്നൈ ആവഡി സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന റവ. ജീവൻ ജോണിനും കുടുംബത്തിനും ഇടവക സമുചിത യാത്രയപ്പ് നൽകി.
ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ശേഷം ട്രിനിറ്റി ദേവാലയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ വികാരി റവ. ജിജോ എം. ജേക്കബ് അധ്യക്ഷത വഹിച്ചു. ഇടവക ഗായകസംഘത്തിന്റെ പ്രാരംഭ ഗാനത്തിന് ശേഷം ജോൺ ഫിലിപ്പ് പ്രാർഥിച്ചു.
ഇടവക സെക്രട്ടറി ഫാ. അജിത് വർഗീസ് കുടുംബത്തിനും യാത്രാമംഗളങ്ങൾ ആശംസിച്ചു കൊണ്ട് ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് റവ. ജിജോ എം.ജേക്കബ് അധ്യക്ഷപ്രസംഗം നടത്തി.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ ബൈബിൾ സെമിനാരിയുടെ (എച്ച്ബിഎസ്) നാലാമത് ഗ്രാജുവേഷൻ സർവീസ് മേയ് 16ന് രാവിലെ 10.30ന് ഹൂസ്റ്റണിലെ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ ചർച്ചിൽ (11120 S. Post Oak Road) നടക്കും.
കലിഫോർണിയയിൽ പ്രവർത്തിക്കുന്ന വില്ല്യം കേറി ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ് റവ.ഡോ. പോൾ കോർണേലിയസ് മുഖ്യ പ്രഭാഷണം നടത്തും.
2018ൽ സ്ഥാപിതമായ ഹൂസ്റ്റൺ ബൈബിൾ സെമിനാരി, ക്രിസ്തുവിൽ കേന്ദ്രീകൃതമായ ആത്മീയ നേതാക്കളെ വളർത്തുവാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അമേരിക്കയിലെ വിവിധ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് തിയോളജിക്കൽ വിദ്യാഭ്യാസം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: www.hbsedu.org
NRI
ഹൂസ്റ്റൺ: ഞായറാഴ്ച സ്റ്റാഫോർഡ് സിവിക് സെന്ററിൽ നടക്കുന്ന ഫണ്ട്റൈസിംഗ് ടാലന്റ് ഫെസ്റ്റ് വേൾഡ് മലയാളി കൗൺസിൽ എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ഹൂസ്റ്റണിലും പരിസരങ്ങളിലുമുള്ള മലയാളി സമൂഹത്തെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
വെെകുന്നേരം അഞ്ചിനാണ് പരിപാടി ആരംഭിക്കുന്നത്. പ്രവേശനം പാസ് മൂലം.
NRI
ഹൂസ്റ്റണ്: പ്രതീക്ഷയ്ക്ക് പ്രചോദനം നല്കുന്നതിനും ജീവിതങ്ങളെ മാറ്റുന്നതിനുമുള്ള ഒരു മനോഹരമായ ബോളിവുഡ് രാത്രി. ഇത് സംസ്കാരം, വിനോദം, ജീവകാരുണ്യപ്രവര്ത്തനങ്ങള് എന്നിവയുടെ അസാധാരണമായ ഒരു സായാഹ്നമാണ്. ഈ അത്യുജ്ജല ബോളിവുഡ് ആഘോഷം 2026 ഏപ്രില് 18 ശനിയാഴ്ച വൈകുന്നേരം ആറിന് മിസ്സോറി സിറ്റിയിലുള്ള സെന്റ് ജോസഫ്സ് ഹാളില് നടക്കുക.
’പ്രതീക്ഷ പ്രകാശിപ്പിക്കുക.ദയ പങ്കിടുക. ജീവിതങ്ങളെ മാറ്റുക’ എന്ന ലയ്ന്സ് ക്ലബ്ബിന്റെ ശക്തമായ സന്ദേശത്തെ ചുറ്റിപ്പറ്റിയുള്ള ഈ പരിപാടിഒരു ദൗത്യാധിഷ്ഠിത സംരംഭമാണിത്. ഭിന്നശേഷിക്കാര്ക്കും ശാരീരികവൈകല്യമുള്ള വ്യക്തികള്ക്കും വീല്ചെയര് റാമ്പുകള് നിര്മ്മിക്കല്,വീടില്ലാത്തവര്ക്കും ഭക്ഷ്യസുരക്ഷയില്ലാത്ത കുടുംബങ്ങള്ക്കും ഭക്ഷണം നല്കല്, സാധ്യത കുറഞ്ഞ ജനവിഭാഗങ്ങള്ക്ക്സൗജന്യ വാക്സിനുകളും നേത്ര പരിശോധനകളും നല്കല്, മരം നടുന്നതിലൂടെയുംസമൂഹ ശുചീകരണ ശ്രമങ്ങളിലൂടെയും പരിസ്ഥിതി സുസ്ഥിരതപ്രോത്സാഹിപ്പിക്കല് അവിസ്മരണീയമായ ഒരു സാംസ്കാരിക അനുഭവം ഈ ആത്യന്തിക ബോളിവുഡ് രാത്രി സമൂഹത്തെ സന്തോഷത്തിന്റെയും ഔദാര്യത്തിന്റെയും പങ്കിട്ട മനുഷ്യത്വത്തിന്റെയും ആത്മാവില് ഒരുമിച്ച് കൊണ്ടുവരാന് ലക്ഷ്യമിടുന്നു.
ഇന്ഫ്യൂസ്ഡ് പെര്ഫോമിംഗ് ആര്ട്സിന്റെപ്രശസ്ത ആര്ട്ടിസ്റ്റിക് ഡയറക്ടര് ടിന ബോസിന്റെ സൃഷ്ടിപരമായകാഴ്ചപ്പാടില് പൂര്ണതയോടെ രൂപകല്പന ചെയ്തിരിക്കുന്ന ഈ മഹത്തായ പ്രദര്ശനം അതിശയകരമായ നൃത്ത പ്രകടനങ്ങള്,ബ്ലോക്ക്ബസ്റ്റര് ബോളിവുഡ് സംഗീതം, അതിശയിപ്പിക്കുന്ന ഫാഷന് ഡിസ്പ്ലേ എന്നിവയുടെ തടസ്സമില്ലാത്ത മിശ്രിതമാണ്. നൂതനമായ നൃത്തസംവിധാനത്തിനും കലാപരമായ വൈഭവത്തിനും പേരുകേട്ട ടിനബോസ്, 2011 മുതല് അമേരിക്കയിലും കാനഡയിലുമായി 1,500-ലധികം വേദികള്കാണികളെ അത്ഭുത സപ്ദ്ധരാക്കി പ്രൊഫഷണല് നര്ത്തകരുടെ ഒരു പവര്ഹൗസ്ടീമിനെ നയിക്കുന്നു.
ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ്പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ബഹുമാനാര്ഥം നടന്നചരിത്രപ്രസിദ്ധമായ ഹൗഡി മോദി പരിപാടിയില് ആഗോളതലത്തില്ടെലിവിഷനില് പ്രക്ഷേപണം ചെയ്ത ബോളിവുഡ് ഫിനാലെ പ്രകടനം അവരുടെ ശ്രദ്ധേയമായ യാത്രയില് ഉള്പ്പെടുന്നു.
ഹ്യൂസ്റ്റണ് റോക്കറ്റ്സിലും എൻബി അഹാഫ്ടൈം ഷോകളിലും പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സാന്നിധ്യംപ്രകടിപ്പിച്ചുകൊണ്ട് ഇന്ഫ്യൂസ്ഡ് പെര്ഫോമിംഗ് ആര്ട്സ് വിനോദമേഖലയിലും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഈ അസാധാരണമായ നിര്മ്മാണംവെറുമൊരു ഷോ എന്നതിലുപരി ബോളിവുഡിന്റെ ഏറ്റവും തിളക്കമുള്ളആഘോഷമാണിത്. വര്ണ വിസ്മയം തീര്ക്കുന്ന മനം മയക്കുന്നവേഷഭൂഷാദികളാലും, സ്പന്ദിക്കുന്ന താളങ്ങള്, ആശ്വാസകരമാ യനൃത്തസംവിധാനം എന്നിവയാല്, ഈ പരിപാടി ഊര്ജ്ജം, ചാരുത, ശുദ്ധമാ യവിനോദം എന്നിവയാല് നിറഞ്ഞ ഒരു ആഴത്തിലുള്ള അനുഭവം വാഗ്ദാനംചെയ്യുന്നു.
ഇന്ഡസ് ലയണ്സ് ക്ലബ് ഹ്യൂസ്റ്റണ് സമൂഹത്തെ ഈ മനോഹരമായസായാഹ്നത്തിന്റെ ഭാഗമാകാനും ഇന്ത്യന് സംസ്കാരത്തിന്റെ സമ്പന്നതയുംഊര്ജ്ജസ്വലതയും ഒരു മഹത്തായ വേദിയില് പ്രദര്ശിപ്പിക്കുന്ന ഒരുലോകോത്തര പ്രകടനത്തിന് സാക്ഷ്യം വഹിക്കാനും സ്നേഹപൂര്വ്വംക്ഷണിക്കുന്നു. സംസ്കാരം കാരുണ്യത്തെ കണ്ടുമുട്ടുന്ന ഒരുസായാഹ്നത്തിനായി ഞങ്ങളോടൊപ്പം ഒന്നിച്ച് ചേരൂ ദാനത്തിലൂടെ നമുക്ക്വഴി തെളിക്കാം, അഭിനിവേശം പ്രകടനത്തെ നേരിടുകയും പാരമ്പര്യം ആധുനികവൈ ഭവത്തെ കണ്ടുമുട്ടുകയും ചെയ്യുന്ന ഒരു രാത്രിയില് ഞങ്ങളോടൊപ്പംചേരൂ. ഈ ധന്യ മുഹൂര്ത്തം സമ്പന്നമാക്കൂ.
വാര്ത്ത: ശങ്കരന്കുട്ടി, ഹൂസ്റ്റന്.
NRI
ഹൂസ്റ്റൺ: ഈസ്റ്റ് ഹൂസ്റ്റണിലെ ക്ലിന്റൺ പാർക്ക് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ എഫ്ബിഐയുടെ നേതൃത്വത്തിൽ വിവിധ സുരക്ഷാ ഏജൻസികൾ സംയുക്തമായി പരിശോധന നടത്തി.
കോടതി ഉത്തരവിനെത്തുടർന്ന് നടത്തിയ ഈ ഓപ്പറേഷനിൽ നാലോളം വീടുകളിൽ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എഫ്ബിഐക്ക് പുറമെ ഹൂസ്റ്റൺ പോലീസ്, യുഎസ് മാർഷൽസ്, ടെക്സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് തുടങ്ങിയ ഏജൻസികൾ ഈ നീക്കത്തിൽ പങ്കെടുത്തു.
മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്ഡ് നടന്നതെന്നാണ് സൂചന. സൂര്യോദയത്തിന് മുമ്പ് തന്നെ പ്രദേശം വളഞ്ഞ ഉദ്യോഗസ്ഥർ വീടുകളിൽ നിന്ന് ബോക്സുകളിൽ തെളിവുകൾ ശേഖരിക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.
ആറ് മാസം മുമ്പ് ഇതേ പ്രദേശത്ത് നടന്ന സമാനമായ റെയ്ഡിന്റെ തുടർച്ചയാണിതെന്ന് ചില താമസക്കാർ വിശ്വസിക്കുന്നു. എത്രപേർ അറസ്റ്റിലായെന്നോ ഇവർക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ എന്താണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങൾ എഫ്ബിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ചിലരെ മണിക്കൂറുകളോളം തടഞ്ഞുവച്ച ശേഷം വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്.
NRI
ടെക്സസ്: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഒരാഴ്ച നീണ്ടുനിന്ന വിശുദ്ധ വാര കർമങ്ങൾ ഈസ്റ്റർ ദിനത്തിൽ സമുചിതമായ ആഘോഷങ്ങളോടെ സമാപിച്ചു. ഇടവകാംഗങ്ങളുടെ വലിയ പങ്കാളിത്തത്തോടെ നടന്ന ശുശ്രൂഷകൾ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഉജ്ജ്വല സാക്ഷ്യമായി മാറി.
യേശുക്രിസ്തുവിന്റെ പുനരുഥാനത്തിന്റെ സന്തോഷത്തിൽ ഊന്നിയായിരുന്നു ഈസ്റ്റർ ആഘോഷങ്ങൾ. പ്രത്യാശയുടെയും പുതിയ ജീവന്റെയും മരണത്തിന്മേലുള്ള വിജയത്തിന്റെയും സന്ദേശങ്ങൾ വിശ്വാസികൾക്കിടയിൽ പങ്കുവയ്ക്കപ്പെട്ടു. "മിശിഹാ ഉയിർത്തെഴുന്നേറ്റു! സത്യമായും അവൻ ഉയിർത്തെഴുന്നേറ്റു!' എന്ന ആശംസകളോടെ വിശ്വാസികൾ പരസ്പരം സ്നേഹവും ഈസ്റ്റർ മംഗളങ്ങളും കൈമാറി.
ഈസ്റ്റർ സന്ദേശം നൽകിക്കൊണ്ട് ബിഷപ് ഡോ. ഫിലിപ്പോസ് മാർ സ്റ്റേഫാനോസ് സംസാരിച്ചു. യേശുക്രിസ്തുവിന്റെ ജീവിതവും മരണവും പുനരുഥാനവും കേവലം ഒരു കെട്ടുകഥയല്ല, മറിച്ച് ചരിത്രപരമായ യാഥാർഥ്യവും ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന സത്യവുമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർഥമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാപത്തെയും മരണത്തെയും ജയിച്ച ക്രിസ്തുവിന്റെ പുനരുഥാനം കൃപയുടെ ഉറവിടമാണെന്നും സഭയുടെ നിലനിൽപ്പും പ്രബോധനങ്ങളും ഈ സത്യത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുഥാനത്തിലൂടെയും മനുഷ്യത്വം ദൈവകൃപയാൽ രൂപാന്തരപ്പെട്ടുവെന്നും നമ്മൾ ദൈവമക്കളായി ഉയർത്തപ്പെട്ടുവെന്നും ബിഷപ് ഓർമിപ്പിച്ചു.
ജീവിതത്തിലെ സാമ്പത്തികമോ, കുടുംബപരമോ, ഔദ്യോഗികമോ ആയ ഏതു പ്രതിസന്ധികളിലും ദൈവകൃപയുടെ സാന്നിധ്യം അനിവാര്യമാണ്.
NRI
ഹൂസ്റ്റൺ: മാവേലിക്കര പൈനുംമൂട് ജോൺസൺ വില്ലയിൽ സാമുവേൽ ജോണിന്റെയും സിസിലിക്കുട്ടി സാമുവേലിന്റെയും മകൾ സിനു.സി. സാമുവേൽ (49) അന്തരിച്ചു. ഭർത്താവ്: നരേന്ദർ റെഡ്ഡി (റെയ്), മക്കൾ: നേഹ, ജയ്.
ഉപരിപഠനാർഥം 2000ലാണ് സിനു അമേരിക്കയിലെത്തിയത്. ന്യൂയോർക്ക്, കണക്ടികട്ട്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു.
ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാ. രാജേഷ് കെ. ജോൺ സഹോദരി ഭർത്താവാണ്.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 8.30 മുതൽ 10.30 വരെ St. Mary’s Malankara Orthodox Church,9915 Belknap Road, Sugar Land, TX 77498ൽ.
തുടർന്ന് 12ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും (South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581).
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ
Funeral Link: https://www.youtube.com/live/bQyfR_g42FY?si=2SYvgTqEL8Vc89yu.
Cemetery Link: https://www.youtube.com/live/W0zPjYvYqgA?si=7peVMJfzc9lB9l1g.
കൂടുതൽ വിവരങ്ങൾക്ക്: ടാജി - 479 270 9106, ഗോഡ്ലി - 914 519 8911, യാഡ്ലി - 914 519 8793.
NRI
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ ഈ വർഷത്തെ ആദ്യ കുടുംബസംഗമം കരിക്കൽസ് റാഞ്ചിൽ വച്ച് ആവേശകരമായി നടന്നു.
സംഘടനയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്നേഹബന്ധങ്ങൾ പുതുക്കുന്നതിനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി ഈ ഒത്തുചേരൽ മാറി.
സെക്രട്ടറി ബ്രൂസ് കൊളംബേൽ, ട്രഷറർ സണ്ണി കരിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഡയറക്ടർ ബോർഡിന്റെയും പൂർണ പിന്തുണയോടെ നടന്ന ചടങ്ങിൽ വിവിധ വിനോദപരിപാടികളും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.
കുടുംബസംഗമത്തോട് അനുബന്ധിച്ച് നടന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ സംഘടനയുടെ നിലവിലെ പ്രവർത്തനങ്ങളും ഭാവി വളർച്ചയ്ക്കായുള്ള തന്ത്രപ്രധാനമായ പദ്ധതികളും ചർച്ച ചെയ്തു.
പരിപാടിയുടെ ഭാഗമായുള്ള ഭക്ഷണക്രമീകരണങ്ങൾക്കും ബാർബിക്യൂവിനും ജിജി ഒലിക്കൻ, മോൻസി വർഗീസ്, രഞ്ജിത കൊളംബേൽ, വിജി തോമസ് എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ 15 വർഷമായി ബിസിനസ് മേഖലയിലെ സംരംഭകരെയും വിവിധ താത്പര്യമുള്ള ഗ്രൂപ്പുകളെയും ഒന്നിപ്പിക്കുന്നതിൽ എസ്ഐയുസിസി നിർണായക പങ്കുവഹിക്കുന്നുണ്ട്.
സാമൂഹിക പ്രതിബദ്ധതയോടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും പുതിയ ബിസിനസുകൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പരിഹാരങ്ങളും നൽകാനും സംഘടന എന്നും മുൻപന്തിയിലുണ്ട്.
ശക്തവും ഐക്യമുള്ളതുമായ ഒരു ബിസിനസ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള എസ്ഐയുസിസിയുടെ പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലായി ഈ കുടുംബസംഗമം മാറി.
NRI
ഹൂസ്റ്റൺ: ഡാളസിൽ നിന്നെത്തിയ ലാന പ്രവർത്തകർക്ക് ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള ഇന്ത്യ ഗേറ്റ് റസ്റ്റോറന്റ് ഹാളിൽ ചേർന്ന യോഗത്തിൽ വച്ച് സമുചിതമായ സ്വീകരണം നൽകി.
ആരോഗ്യകാരണങ്ങളാൽ വിശ്രമ ജീവിതം നയിക്കുന്ന ലാനയുടെ മുൻ ഭാരവാഹിയും പ്രസിദ്ധ അമേരിക്കൻ മലയാള ഭാഷാ സാഹിത്യകാരനുമായ ജോർജ് മണ്ണികരോട്ടിനെ സന്ദർശിച്ച് ആദരമർപ്പിക്കാൻ എത്തിയവരായിരുന്നു അവർ.
മുൻ ലാന പ്രസിഡന്റ് ജോൺ മാത്യു അധ്യക്ഷത വഹിച്ച യോഗം ഇപ്പോഴത്തെ ലാന പ്രസിഡന്റ് സാമുവൽ യോഹന്നാൻ ഉദ്ഘാടനം ചെയ്തു. എ.സി. ജോർജ് സ്വാഗത പ്രസംഗം നടത്തി സന്നിഹിതരായവരെ പരിചയപ്പെടുത്തി.
NRI
ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള ക്രൈസ്തവർ പീഡാനുഭവ വാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോൾ, ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഈ വർഷത്തെ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭയുടെ യുഎസ്എ-കാനഡ ഭദ്രാസന അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
ഇടവക വികാരി റവ. ഫാ. ബിന്നി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പാരിഷ് കൗൺസിൽ, വിശ്വാസികൾക്ക് ആത്മീയ ചൈതന്യം പകരുന്ന രീതിയിലാണ് ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത കാൽകഴുകൽ ശുശ്രൂഷ നിർവഹിക്കും. മലങ്കര സഭയുടെ പാരമ്പര്യമനുസരിച്ച് മെത്രാപ്പോലീത്തമാർ മാത്രം നിർവഹിക്കുന്ന ഈ കർമ്മം, യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക കാണിച്ചുകൊടുത്തതിനെ അനുസ്മരിപ്പിക്കുന്നു. ഇടവകയിലെ തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗങ്ങളാണ് ഈ ശുശ്രൂഷയിൽ ശിഷ്യന്മാരെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
യേശുക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്റെയും മരണത്തിന്റെയും ഉയിർപ്പിന്റെയും ഈ പാവനമായ സ്മരണകളിൽ പങ്കുചേരുവാൻ ഏവരെയും ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരിയും പാരിഷ് കൗൺസിലും അറിയിച്ചു.
തിരുക്കർമ്മങ്ങളുടെ സമയക്രമം:∙ ഓശാന ഞായർ: രാവിലെ 9:00 AM∙ പെസഹാ വ്യാഴം (കാൽകഴുകൽ ശുശ്രൂഷയും കുർബാനയും): വൈകുന്നേരം 6:30 PM∙ ദുഃഖവെള്ളി: രാവിലെ 9:00 AM∙ ഈസ്റ്റർ (ശനിയാഴ്ച): വൈകുന്നേരം 7:00 PM
NRI
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ (2026) വിശുദ്ധവാര തിരുക്കർമങ്ങളുടെ സമയക്രമം അറിയിച്ചു.
യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും തിരുവുഥാനവും അനുസ്മരിക്കുന്ന വിശുദ്ധവാര ചടങ്ങുകളിലേക്ക് വികാരി ഫാ. എബ്രഹാം മുത്തോലത്തും അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിലും വിശ്വാസികളെ സ്വാഗതം ചെയ്തു.
തിരുക്കർമങ്ങളുടെ സമയക്രമം
ഓശാന ഞായർ (മാർച്ച് 29): വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓശാന ഞായറാഴ്ച രാവിലെ 7:30ന് മലയാളത്തിൽ വിശുദ്ധ കുർബാനയും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും.
രാവിലെ 10:30ന് ഇംഗ്ലീഷിലും വൈകുന്നേരം 7.30ന് മലയാളത്തിലും വിശുദ്ധ കുർബാനയും കുരുത്തോല വിതരണവും ഉണ്ടായിരിക്കും.
തിരുക്കർമങ്ങൾക്ക് കോട്ടയം അതിരൂപത വികാരി ജനറാൽ ഫാ. തോമസ് ആനിമൂട്ടിൽ, വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ കാർമികത്വം വഹിക്കും.
പെസഹാ വ്യാഴം (ഏപ്രിൽ 2): വിശുദ്ധ കുർബാനയുടെയും പൗരോഹിത്യത്തിന്റെയും സ്ഥാപനത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഇംഗ്ലീഷിലും ഏഴിന് മലയാളത്തിലും തിരുക്കർമങ്ങൾ നടക്കും. തിരുക്കർമങ്ങളുടെ ഭാഗമായി ക്രിസ്തുവിനെ അനുകരിച്ച് കാലുകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും.
പീഡാനുഭവ വെള്ളി (ഏപ്രിൽ 3): ദുഃഖവെള്ളിയാഴ്ച രാവിലെ 9.30ന് ഇംഗ്ലീഷിൽ പീഡാനുഭവ വായനയും തിരുക്കർമങ്ങളും നടക്കും. വൈകുന്നേരം 5.45ന് മലയാളത്തിൽ കുരിശിന്റെ വഴിയും തുടര്ന്ന് ഏഴിന് പീഡാനുഭവ വെള്ളി ശുശ്രൂഷകളും ഉണ്ടായിരിക്കും.
NRI
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോനാ ഇടവകയുടെയും ഇടവകാംഗങ്ങളായ വിവിധ കുടുംബങ്ങളുടെയും നേതൃത്വത്തിൽ അരുണാചൽ പ്രദേശിലെ മിയാവു രൂപതയിൽ നാല് ദൈവാലയങ്ങളും ഒരു വിദ്യാലയവും നിർമിച്ച് നൽകി.
തിരുസഭയുടെ മഹാജൂബിലി വർഷമായ 2025-ന്റെ ഭാഗമായാണ് മിഷൻ രൂപതയെ സഹായിക്കുന്ന ഈ ബൃഹത്തായ പദ്ധതികൾ പൂർത്തിയാക്കിയത്. ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് വ്യക്തിപരമായി ആറ് ദൈവാലയങ്ങൾ മിയാവു രൂപതയിൽ നിർമിച്ച് നൽകിയത് ഇടവകാംഗങ്ങൾക്ക് വലിയ പ്രചോദനമായി.
ഇതേത്തുടർന്ന് വികാരിയുടെ പ്രോത്സാഹനത്തോടെ ഇടവകയിലെ വിവിധ കുടുംബങ്ങൾ മിഷൻ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ മുന്നോട്ടുവരികയായിരുന്നു.
NRI
ഹൂസ്റ്റൺ: വിശുദ്ധ വാരത്തോടനുബന്ധിച്ച് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ നടത്തപ്പെടുന്ന കുടുംബ നവീകരണ വാർഷിക ധ്യാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.
വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകൻ ബ്രദർ സന്തോഷ് കരുമാത്രയുടെ നേതൃത്വത്തിലുള്ള ടീം ഷെക്കെയ്നയാണ് ഇത്തവണ ധ്യാനത്തിന് നേതൃത്വം നൽകുന്നത്.
വിശ്വാസികൾക്കായി വിപുലമായ ക്രമീകരണങ്ങൾ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനും ആത്മീയ നവീകരണത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ഈ വർഷത്തെ ധ്യാനം വിശ്വാസികൾക്ക് വലിയൊരു അനുഗ്രഹമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ധ്യാനദിവസങ്ങളിൽ വൈദികരുടെ നേതൃത്വത്തിൽ കുമ്പസാരത്തിനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.
ധ്യാന സമയം:
യുവജനങ്ങൾക്കായി ഇംഗ്ലീഷ് ധ്യാനം മുതിർന്നവർക്കൊപ്പം തന്നെ കുട്ടികൾക്കും യുവജനങ്ങൾക്കും ആത്മീയ വളർച്ച ലക്ഷ്യമിട്ട് ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കും യുവാക്കൾക്കുമായി ഇംഗ്ലീഷിലാണ് ഈ സെഷനുകൾ നടക്കുക.
പരിപാവനമായ നോമ്പുകാലത്ത് വചനപ്രഘോഷണം, സ്തുതി ആരാധന, വിശുദ്ധ കുർബാന എന്നിവയിലൂടെ ദാമ്പത്യ ദൃഢതയ്ക്കും കുടുംബ സമാധാനത്തിനും ഊന്നൽ നൽകുന്ന ക്ലാസ്സുകളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു.
NRI
ഹൂസ്റ്റൺ: ഗലേറിയ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് സ്ത്രീകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. ഒരു ടെസ്ല സൈബർട്രക്കും വൈറ്റ് ബ്യൂക്ക് സെഡാനും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഹൂസ്റ്റൺ പോലീസ് വെഹിക്കുലാർ ക്രൈംസ് വിഭാഗം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
NRI
ഹൂസ്റ്റൺ: വാരാന്ത്യത്തിൽ ഹൂസ്റ്റൺ നഗരത്തിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഹൂസ്റ്റണിൽ നടക്കുന്ന ലൈവ്സ്റ്റോക്ക് ഷോ ആൻഡ് റോഡിയോ പരിപാടികളെ ഈ കാലാവസ്ഥ ബാധിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച വരെ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഫോക്സ് 26 സ്റ്റോം അലർട്ട് നിലവിലുണ്ട്.
ഒന്ന് മുതൽ മൂന്ന് ഇഞ്ച് വരെ മഴയ്ക്കും ചിലയിടങ്ങളിൽ നാല് ഇഞ്ചിലധികം മഴയ്ക്കും സാധ്യതയുണ്ട്. എൻആർജി പാർക്കിൽ റോഡിയോ കാണാൻ എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ശക്തമായ കാറ്റും ആലിപ്പഴ വീഴ്ചയും ഉണ്ടായേക്കാം.
കനത്ത മഴ മൂലം റോഡുകളിൽ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുണ്ട്. ഞായറാഴ്ച കാറ്റിന്റെ വേഗത കുറയുമെങ്കിലും മഴ തുടരാനാണ് സാധ്യത. അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മഴ തുടരുമെങ്കിലും ബുധനാഴ്ചയോടെ എത്തുന്ന തണുത്ത കാറ്റ് അന്തരീക്ഷത്തിലെ ഈർപ്പം കുറയ്ക്കുകയും താപനില താഴ്ത്തുകയും ചെയ്യും.
പുറത്തിറങ്ങുന്നവർ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ അഭയം പ്രാപിക്കാൻ തയാറായിരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
NRI
ഹൂസ്റ്റൺ: ഓഗസ്റ്റ് 23ന് രാവിലെ 10ന് ഹൂസ്റ്റണിലെ റോസൻബർഗ് എപിക് സെന്ററിൽ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം നടക്കുമ്പോൾ ടെക്സസിൽ കേരളത്തിന്റെ ഊർജസ്വലമായ ചൈതന്യം ഉണർന്നുവരും.
ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ അനുഗ്രഹത്താൽ സംഘടിപ്പിക്കപ്പെടുന്ന ഈ മഹത്തായ സാംസ്കാരിക ഉത്സവം പാരമ്പര്യത്തിന്റെയും ഭക്തിയുടെയും സംഗീതത്തിന്റെയും സമൂഹത്തിന്റെയും ഒരു മനോഹരമായഒത്തുചേരൽ വാഗ്ദാനം ചെയ്യുന്നു.
കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിളവെടുപ്പ് ഉത്സവമായ ഓണം, സമൃദ്ധി, ഐക്യം, മഹാബലിയുടെഐതിഹാസിക ഭരണം എന്നിവ ആഘോഷിക്കുന്നു. ഹൂസ്റ്റൺ ആഘോഷംകേരളത്തിന്റെ ഉത്സവ പാരമ്പര്യങ്ങളുടെ ഊഷ്മളതയും ഗാംഭീര്യവും പുനഃസൃഷ്ടിക്കും അമേരിക്കയിലുടനീളമുള്ള കുടുംബങ്ങളെയും സാംസ്കാരിക പ്രേമികളെയും ഒരുമിച്ച് കൈ കോർക്കുവാൻ ഈ ഓണം അവസരമൊരുക്കുന്നു.
സാംസ്കാരിക പ്രകടന ങ്ങൾ, ക്ലാസിക്കൽ, നാടോടി നൃത്തങ്ങൾ, ഊർജ്ജസ്വലമായ പുഷ്പാലങ്കാരങ്ങൾ, സമൃദ്ധിയെ യുംഒരുമയെയും പ്രതീക പ്പെടുത്തുന്ന വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ മഹത്തായ ഓണം സദ്യ എന്നിവയുൾപ്പെടെയുള്ളപരമ്പരാഗത ഓണാഘോഷങ്ങളുടെ ഒരു സമ്പന്നമായ ഒരു ശ്രേണി ഈപരിപാടിയിൽ ഉണ്ടായിരിക്കും.
ഹ്യൂസ്റ്റൺ ഓണാഘോഷം വർഷങ്ങളായി ക്രമാനുഗതമായി വളർന്നിട്ടുണ്ടെന്നും വടക്കേ അമേരിക്കയിലെ ഇന്ത്യൻപ്രവാ സികൾ ഏറ്റവും പ്രതീക്ഷി ക്കുന്ന സാംസ്കാരിക ഒത്തുചേരലുകളിൽഒന്നായി പരിണമിച്ചിട്ടുണ്ടെന്നും കമ്യൂണിറ്റി നേതാക്കൾ ശ്രദ്ധിക്കുന്നു. ഈവർഷത്തെ ആഘോഷത്തിൽ ആയിരക്കണക്കിന് പങ്കാളികൾപങ്കെടുക്കുമെന്ന് പ്രതീക്ഷി ക്കുന്നു,
ഇത് അമേരിക്കയിലെ ഏറ്റവും വലിയ ഓണം പരിപാടിയായി മാറുന്നു. ഓണം ഒരു ഉത്സവത്തേക്കാൾകൂടുതലാണ് - അത് സംസ്കാരത്തിന്റെയുംപൈതൃകത്തിന്റെയുംസമൂഹത്തിന്റെയും ആഘോഷമാണ്. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ സംഘാടകർ പറഞ്ഞു.
ഹൂസ്റ്റണിൽ ഈ മഹത്തായ പരിപാടി സംഘടിപ്പിക്കുന്നതിലും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ സമ്പന്നതയെ പ്രതിനിധീകരിക്കുന്ന അത്തരം വിശിഷ്ട കലാകാരന്മാരെ സ്വാഗതം ചെയ്യുന്നതിലും ഞങ്ങൾക്ക് ബഹുമതിയുണ്ട്.
പാരമ്പര്യത്തിന്റെയും സംഗീതത്തിന്റെയും ഐക്യത്തിന്റെയും ഈ അസാധാരണആഘോഷത്തിൽ പങ്കുചേരാൻ അമേരിക്ക യിലുടനീളമുള്ള കുടുംബങ്ങളെയും, സാംസ്കാരിക പ്രേമികളെയും,അഭ്യുദയകാംക്ഷികളെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
മാർച്ച് 7 ശനിയാഴ്ച വിശുദ്ധ പൊങ്കല മഹോൽസവവും ആചരിക്കും,ഇത് കൃതജ്ഞത, സമൃദ്ധി, ആത്മീയ ഭക്തി എന്നിവയുടെ പ്രതീകമായ ഒരുഭക്തി നിർഭരമായ പരിപാടിയാണ്. കേരളത്തിന്റെ ആഴത്തിൽ വേരൂന്നിയ ആത്മീയ പാരമ്പ ര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന, പ്രാർഥനയിലും ഐക്യത്തിലും പരമ്പരാഗത പൊങ്കല ഒരുക്കം അർപ്പിക്കാൻ ഭക്തർ ഒത്തുകൂടും.
ആഘോഷത്തിന് അസാ ധാരണമായ പ്രൗഢി പകരുന്ന ഈപരി പാടിയിൽ പ്രശസ്ത ഇന്ത്യൻ പിന്നണി ഗായിക ബിന്നി കൃഷ്ണകുമാർ മുഖ്യാതി ഥിയായിരിക്കും. ഇന്ത്യൻ ക്ലാസിക്കൽ, ചലച്ചിത്ര സംഗീത ത്തിലെ പ്രശസ്ത ശബ്ദമായ ബിന്നി കൃഷ്ണകുമാർ തന്റെ ആത്മാർഥമായ ആലാപനങ്ങളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ചു.
അവരുടെ ഭർത്താവും പ്രശസ്ത കർണാട കസം ഗീതജ്ഞനുമായ കൃഷ്ണ കുമാറും അവരുടെ സംഗീത സാന്നിധ്യത്താൽ ചടങ്ങിനെ അലങ്കരിക്കും. ഇത് ഉത്സവത്തെ അവിസ്മരണീയമായ ഒരു മുഹൂർത്തമായി മാറ്റും.
ക്ഷേത്ര ഭാരവാഹികൾ അമേരിക്കൻ മലയാളി സമൂഹത്തെ സഹർഷംസവിനയം ഹര്ഷാരവങ്ങളോടെ എതിരേൽക്കാൻ സ്നേഹപൂർവം ക്ഷണിക്കുന്നു.
NRI
ഹൂസ്റ്റൺ: തൃശൂർ മലയാളി അസോസിയേഷൻ, ഹൂസ്റ്റണിൽ സ്റ്റാഫ്ഫോർഡിലുള്ള ബാൻക്വിറ്റ് ഹാളിൽ നടന്ന സമ്മേളനത്തിൽ തൃശൂർ പൂരം പ്രൗഢഗംഭീരമായി ആഘോഷിക്കുമെന്ന് വിളംബരം ചെയ്തു.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ പൂരം ടെക്സസിന്റെ ഹൃദയഭാഗത്തേക്ക് മേയ് ഒമ്പതിന് ആചാരാനുഷ്ടാനങ്ങളോടെ ആഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
(പരമ്പരാഗത പ്രഖ്യാപന ചടങ്ങ്) ഹൂസ്റ്റണിലെ സ്റ്റാഫോർഡ് ബാങ്ക്വറ്റ് ഹാളിൽ പ്രസിഡന്റ് ധനിഷ ശ്യാം, സെക്രട്ടറി ജോൺ ആന്റണി, മറ്റ് കമ്മിറ്റി അംഗങ്ങളും വിശിഷ്ടാതിഥികളും ചേർന്ന് ഭദ്ര ദീപം തിരി തെളിച്ചതോടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റീബോർഡ് ചെയർമാൻ ഡോ. സതീഷ് പരിപാടികൾക്ക് നേതൃത്വം നൽകി. മഹത്തായ പൂരാഘോഷത്തിന്റെ വിശദാംശങ്ങൾ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ പെരുമ്പാറയുടെ താളാത്മകമായ താളങ്ങൾ ഹാളിലുടനീളം പ്രതിധ്വനിച്ചു, അത് സദസിനെ ആവേശഭരിതരാക്കി.
തൃശൂരിൽ ആഘോഷിക്കപ്പെടുന്ന ഒരു മനോഹരമായ ക്ഷേത്രോത്സവം, ഗംഭീരമായ ആനകളുടെ ഘോഷയാത്രകൾ, ഊർജസ്വലമായ പാരസോൾ പ്രദർശനങ്ങൾ (കുടമറ്റം), ആത്മാവിനെ ഉണർത്തുന്ന താളവാദ്യ വിസ്മയം, നിറഭേദങ്ങളുടെ വർണാഭമായ നീലാകാശത്തിൽ വർണപ്രപഞ്ചവും ശബ്ദഘോഷവും നിറക്കുന്ന വെടിക്കെട്ടുകൾ എന്നിവ മനുഷ്യമനസുകൾക്കു മനംമയക്കുന്ന ദൃശ്യവിരുന്നായിരിക്കും.
ഹൂസ്റ്റണിലെ ഈ ഗംഭീരമായ ആഘോഷം പുനഃസൃഷ്ടിക്കുന്നതിലൂടെ, പാരമ്പര്യം സംരക്ഷിക്കുകയും മാതൃരാജ്യത്ത് നിന്ന് വളരെ അകലെ വളരുന്ന അടുത്ത തലമുറയ്ക്ക് സാംസ്കാരിക പൈതൃകം കൈമാറുകയും ചെയ്യുക എന്നതാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.
മെഗാ തിരുവാതിര മലയാളി സ്ത്രീകളുടെ ചാരുതയും ഐക്യവും പ്രദർശിപ്പിക്കുന്നു കാവടിയാട്ടം, ഫാഷൻ ഷോ കേരളത്തിന്റെ പരമ്പരാഗതവും സമകാലികവുമായ വേഷ ഭൂഷാദികളുടെ വിസ്മയം, മാസ്മരിക സംഗീത ലഹരി, പ്രശസ്ത കലാ കാരന്മാർ അവതരിപ്പിക്കുന്ന പ്രത്യേക കലാ പ്രദർശനവും ഓൺലൈൻ മത്സരങ്ങളും വൈവിധ്യമാർന്ന കലാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നു.
ഡാളസ്, ഓസ്റ്റിൻ, സാൻ അന്റോണിയോ, അയൽ നഗരങ്ങൾ എന്നിവിടങ്ങളിലെ മലയാളി സമൂഹങ്ങളിൽ നിന്ന് വലിയ പങ്കാളിത്തം ഈ പരിപാടിയിൽ പ്രതീക്ഷിക്കുന്നു.പ്രധാന സംഘടനകളിൽ നിന്നും ഉദാരമതികളായ സ്പോൺസർമാരിൽ നിന്നുമുള്ള അതിശക്തമായ പിന്തുണ ഈ സാംസ്കാരിക സ്വപ്നം ഒരു മഹത്തായ വിജയമാക്കുന്നതിൽ സമൂഹത്തിന്റെ ഐക്യത്തെയും ആവേശത്തെയും പ്രതിഫലിപ്പിക്കുന്നു.
അതിർത്തികൾക്കപ്പുറമുള്ള ഒരു ഉത്സവം തൃശൂർ പൂരം വെറുമൊരു പരിപാടിയല്ല അത് ഓരോ മലയാളിയുടെയും ഹൃദയങ്ങളിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു വികാരമാണ്. ഹൂസ്റ്റണിൽ ഈ മഹത്തായ ആഘോഷം സംഘടിപ്പിക്കുന്നത് ഒരു ചരിത്ര നിമിഷമാണ്, പാരമ്പര്യങ്ങൾ സമുദ്രങ്ങളെയും തലമുറകളെയും എങ്ങനെ മറികടക്കുന്നു എന്നതിന്റെ പ്രതീകമാണിത്.
തൃശൂരിന്റെ താളവും നിറവും ചൈതന്യവും പ്രതിധ്വനിക്കുന്ന ഈ ദിവസം ഈ നാഴികക്കല്ലായ ആഘോഷത്തിന്റെ ഭാഗമാകാൻ ഹൂസ്റ്റൺ തൃശൂർ മലയാളി അസോസിയേഷൻ കുടുംബങ്ങളെയും സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനെ ആദരിച്ച് സംഘടിപ്പിക്കുന്ന കിലുക്കം 25 മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ 2026 ഏപ്രിൽ 17ന് ടെക്സസിലെ ഷുഗർലാൻഡിലുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ വച്ചു നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രീമിയം ലൈവ് സ്റ്റേജ് ഷോ, അമേരിക്കയിലുടനീളമുള്ള ആയിരക്കണക്കിന് ആരാധകരെ ഒരുമിച്ചു കൊണ്ടുവരുന്ന വൻ സാംസ്കാരിക ഉത്സവമായിരിക്കും.
ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന കിലുക്കം 25, വിൻസർ ഹോം ലെൻഡിംഗിന്റെ സഹകരണത്തോടെയാണ് നടക്കുന്നത്. വിൻസർ എന്റർടൈയിൻമെന്റാണ് പരിപാടിയുടെ മാനേജ്മെന്റ്.
കിലുക്കം 25 - മോഹൻലാൽ ലൈവ് സ്റ്റേജ് ഷോയിൽ ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനൊപ്പം മനോജ് കെ. ജയൻ, സ്റ്റീഫൻ ദേവസി, ജ്യോത്സ്ന, ഭാമ, നോബി, കുട്ടി അഖിൽ, അപർണ മൾബറി, രമ്യ, ബ്രൂസ് ലീ, ബാല മുരളി, ശ്യാം പ്രസാദ് എന്നിവരടങ്ങുന്ന താരനിര അണിനിരക്കും. സംഗീതം, നൃത്തം, കോമഡി, അഭിനയവൈഭവം എന്നിവ ഒരുമിച്ചു ചേർന്ന ഒരു ഗ്രാൻഡ് ലൈവ് സ്റ്റേജ് ഷോ ആയിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസി, മനോജ് കെ. ജയൻ ഉൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാരുടെ പങ്കാളിത്തത്തോടെയും നടക്കുന്ന ഈ പരിപാടി, 2026 ഏപ്രിൽ 17 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ആരംഭിക്കും. അമേരിക്കയിലെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സാംസ്കാരിക ആഘോഷമായി ഈ വേദി മാറുമെന്ന് സംഘാടകർ അറിയിച്ചു.
മലയാള സിനിമയുടെ അഭിമാനതാരമായ മോഹൻലാലിന്റെ കലാജീവിതം ആഘോഷിക്കുന്ന ഈ പരിപാടി, വിനോദം, സംസ്കാരം, സമൂഹസൗഹൃദം എന്നിവയുടെ മനോഹരമായ സംഗമമായി മാറും. ടെക്സസും സമീപ സംസ്ഥാനങ്ങളും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സമൂഹത്തെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന പരിപാടിയായി ഇത് മാറുമെന്ന് സംഘാടകർ വ്യക്തമാക്കി.
ആധുനിക സൗകര്യങ്ങളോടുകൂടിയ, മികച്ച ശബ്ദ-ദൃശ്യ സംവിധാനങ്ങളുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ ഏകദേശം 6,000-ത്തിലധികം പ്രേക്ഷകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബങ്ങൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, സമൂഹനേതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരടങ്ങുന്ന വൈവിധ്യമാർന്ന പ്രേക്ഷകസമൂഹം ഈ പരിപാടിയുടെ പ്രത്യേകതയായിരിക്കും.
ഈ മഹത്തായ പരിപാടിയോടനുബന്ധിച്ച് വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.
ടൈറ്റിൽ സ്പോൺസർ, പ്രെസന്റിംഗ് സ്പോൺസർ, മെഗ, പ്ലാറ്റിനം, ഗോൾഡ്, സിൽവർ തുടങ്ങിയ വിഭാഗങ്ങളിലായി വിവിധ ബജറ്റുകൾക്ക് അനുയോജ്യമായ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേജ് ബ്രാൻഡിംഗ്, എൽഇഡി സ്ക്രീൻ പരസ്യങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, ബാനറുകൾ, സ്റ്റാളുകൾ, സുവിനിയർ പരസ്യങ്ങൾ, ടിക്കറ്റ് ബ്രാൻഡിംഗ്, സ്റ്റേജ് പരാമർശങ്ങൾ എന്നിവയിലൂടെ സ്പോൺസർമാർക്ക് വലിയ ദൃശ്യപ്രചാരവും ബ്രാൻഡ് അംഗീകാരവും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിക്ക് മുൻപും ശേഷവും ഡിജിറ്റൽ മീഡിയയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായ പ്രചാരണം നടത്തുമെന്നും, ഇതുവഴി സ്പോൺസർമാർക്ക് ദീർഘകാല ബ്രാൻഡ് ദൃശ്യത ഉറപ്പാക്കുമെന്നും സംഘാടക സമിതി വ്യക്തമാക്കി. സ്പോൺസർ ബൂത്തുകൾ, ഉൽപ്പന്ന പ്രദർശനങ്ങൾ, കോ-ബ്രാൻഡഡ് ഉള്ളടക്കങ്ങൾ തുടങ്ങിയവയിലൂടെ പ്രത്യേക ബ്രാൻഡ് ആക്ടിവേഷൻ അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്പോൺസർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും പങ്കാളിത്തത്തിനുമായി താൽപ്പര്യമുള്ളവർ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഹൂസ്റ്റൺ, സ്പോൺസർഷിപ്പ് കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ബന്ധപ്പെടേണ്ടവർ:
ഫാ. ഡോ. ഐസക് ബി. പ്രകാശ് (വികാരി) - (832) 997-9788ഫാ. ജോൺസൺ പുഞ്ചക്കോണം (അസിസ്റ്റന്റ് വികാരി) - (346) 332-8889
ഫാ. ടെജി എബ്രഹാം (അസിസ്റ്റന്റ് വികാരി) - (469) 644-2800
തോമസ് പണിക്കർ (ട്രഷറർ) - (832) 539-3843
മനോജ് മാത്യു (സെക്രട്ടറി) - (281) 226-0499
ഡോ. സക്കറിയ തോമസ് (ഷാജു) - (832) 643-9942 (ജനറൽ കൺവീനർ)
NRI
ടെക്സസ്: മാർച്ച് ഏഴിന് രാവിലെ 10ന് ആരംഭിക്കുന്ന പൊങ്കാലയാഘോഷത്തിനായി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണം ഒരുങ്ങിക്കഴിഞ്ഞു.
ഹൂസ്റ്റണിലും അതിനപ്പുറത്തുമുള്ള എല്ലാ ഭക്തരെയും ഈ ശുഭ മുഹൂർത്തത്തിൽ പങ്കുചേരാനും ഇത് ശരിക്കും അനുഗ്രഹീതവും വിജയകരവുമായ ഒരു പരിപാടിയാക്കാനും ക്ഷണിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷൻ: സീറ്റ് റിസർവേഷൻ ഇപ്പോൾ തുറന്നിരിക്കുന്നു. പരിമിതമായ സീറ്റുകൾ ലഭ്യമാണ്. ഈ പുണ്യ അവസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് സീറ്റുകൾ ഉറപ്പാക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
ധാരാളം ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, നേരത്തെയുള്ള രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ഭക്തരെ ഉൾക്കൊള്ളുന്നതിനായി, പൊങ്കാല ആഘോഷത്തിൽ വിദൂരമായി പങ്കെടുക്കാൻ ക്ഷേത്രം ഒരു ഓൺലൈൻ സൗകര്യം വാഗ്ദാനം ചെയ്യുന്നു.
സമൂഹത്തിന്റെ കൂട്ടായ ഊർജം ഈ പുണ്യ ആചാരത്തിന്റെ ആത്മീയ അനുഭവം വർധിപ്പിക്കുമെന്നതിനാൽ, ഭക്തിയും പ്രാർഥനയും നിറഞ്ഞ ഹൃദയങ്ങൾ കൊണ്ടുവരാൻ എല്ലാ പങ്കാളികളെയും ക്ഷേത്രം പ്രോത്സാഹിപ്പിക്കുന്നു.
ഭക്തർക്ക് നന്ദി പ്രകടിപ്പിക്കാനും ദിവ്യാനുഗ്രഹങ്ങൾ തേടാനും ക്ഷേത്ര സമൂഹത്തിനുള്ളിൽ സേവനത്തിലും സ്നേഹത്തിലും ഏർപ്പെടാനുമുള്ള ഒരു അവസരമാണിത്.
കൂടുതൽ വിവരങ്ങൾക്കും റിസർവേഷനുകൾക്കും അല്ലെങ്കിൽ ഓൺലൈനിൽ പങ്കെടുക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെടുക.
NRI
ഹൂസ്റ്റൺ: റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് (ജോർജ് - 101) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 12.30ന് കണ്ടൻപേരൂർ സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ.
അയിരൂർ അയ്യക്കാവിൽ കുടുംബാംഗമാണ്. ഭാര്യ കല്ലൂപ്പാറ മേലേക്കൂറ്റ് പരേതയായ ഏലിയാമ്മ. മക്കൾ: തോമസ് പി. തോമസ് (തമ്പി, ഹൂസ്റ്റൺ), മാത്തുക്കുട്ടി (റാന്നി കണ്ടൻപേരൂർ), സാലി (ഓച്ചിറ), വത്സൻ (ഡാളസ്), ലീലാമ്മ (ഡാളസ്), മോളമ്മ (ഡാളസ്), സുജ (ഹൂസ്റ്റൺ).
മരുമക്കൾ: വത്സമ്മ (ഹൂസ്റ്റൺ), സിസിലി (കണ്ടൻപേരൂർ), തമ്പികുഞ്ഞു (ഓച്ചിറ), ബീന (ഡാളസ്), ബേബി (ഡാളസ്), മോനിച്ചൻ (ഡാളസ്), പരേതനായ സാബു.
കൂടുതൽ വിവരങ്ങൾക്ക്: തമ്പി (ഹൂസ്റ്റൺ) - 281 253 1014 (വാട്സ്ആപ്).