ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ഐസ് ഏജന്റിന്റെ വാഹനമിടിച്ച് പരിക്കേറ്റയാളുടെ കുടുംബം പ്രതിഷേധവുമായി രംഗത്ത്. ഹൂസ്റ്റണിലെ വെസ്റ്റ് ഹാരിസ് കൗണ്ടിയിൽ മറ്റൊരു പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഐസ് ഏജന്റിന്റെ എസ്യുവി വാഹനം ഇടിച്ച് മിഗ്വൽ പാറാ-ഹെർണാണ്ടസ് എന്നയാൾക്ക് പരിക്കേറ്റത്.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന പാറാ-ഹെർണാണ്ടസ് നിലവിൽ ഫെഡറൽ കസ്റ്റഡിയിലാണ്. ഇദ്ദേഹം നിയമവിരുദ്ധമായി യുഎസിൽ കഴിഞ്ഞയാളാണെന്ന് അധികൃതർ അറിയിച്ചു.
34 വർഷമായി യുഎസിലുള്ള അദ്ദേഹം ഒരു കുറ്റകൃത്യങ്ങളുടെ പശ്ചാത്തലവുമില്ലാത്ത, കഠിനാധ്വാനിയായ വ്യക്തിയാണെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. മനുഷ്യജീവനാണ് വലുതെന്നും കുടിയേറ്റ പ്രശ്നത്തിനപ്പുറം സമൂഹത്തിൽ മനുഷ്യത്വപരമായ ഇടപെടലുകൾ വേണമെന്നും ആവശ്യപ്പെട്ട് ഞായറാഴ്ച നിരവധി പേർ പ്രതിഷേധവുമായി ഒത്തുകൂടി.
ഈ സംഭവത്തിൽ ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസും ജില്ലാ അറ്റോർണി ഓഫീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനാപകടത്തിൽ ഏജന്റ് പുതിയ മാർഗനിർദേശങ്ങൾ പാലിച്ചിരുന്നോ എന്ന് വ്യക്തമല്ല.
Tags : ICEAgent Houston FamilyProtest NRINews