x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന് ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ദൈ​വാ​ല​യ​ത്തി​ൽ പ്രൗ​ഢോ​ജ്വ​ല സ്വീ​ക​ര​ണം

ബി​ബി തെ​ക്ക​നാ​ട്ട്
Published: July 22, 2026 11:41 AM IST | Updated: July 22, 2026 11:41 AM IST

മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന് ഒരുക്കിയ സ്വീകരണത്തിൽനിന്ന്

ഹൂ​സ്റ്റ​ൺ: സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്‌​ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദൈ​വാ​ല​യം സ​ന്ദ​ർ​ശി​ച്ച മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന് ഇ​ട​വ​ക സ​മൂ​ഹം ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

തൃ​ശൂ​ർ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തും ഷിക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ദൈ​വാ​ല​യ​ത്തി​ലെ​ത്തി​യ വി​ശി​ഷ്ടാ​തി​ഥി​ക​ളെ വി​കാ​രി ഫാ. ​അ​ബ്രാ​ഹം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, ട്ര​സ്റ്റി ജെ​യിം​സ് വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

 

K-Rail Survey

ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ രൂ​പ​ത​യി​ൽ ദീ​ർ​ഘ​കാ​ല​മാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഫാ. ​അ​ബ്രാ​ഹം മു​ത്തോ​ല​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തെ ഷെ​ക്കീ​ന ഗ്ലോ​ബ​ൽ ന്യൂ​സി​ന്‍റെ ചാ​പ്ലെ​യി​നാ​യി നി​യ​മി​ച്ച​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തു.

സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ ഫാ. ​അ​ബ്രാ​ഹം മു​ത്തോ​ല​ത്ത്, ഹൂ​സ്റ്റ​ണി​ൽ ഷെ​ക്കീ​ന ഗ്ലോ​ബ​ൽ ന്യൂ​സി​നാ​യി ആ​രാ​ധ​നാ ചാ​പ്പ​ൽ, ടെ​ലി​വി​ഷ​ൻ സ്റ്റു​ഡി​യോ, ഓ​ഫീ​സ്, താ​മ​സ​സൗ​ക​ര്യം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന ആ​ധു​നി​ക കേ​ന്ദ്രം ഒ​രു​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം ന​ൽ​കി​യ ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മ​ത്ര​യെ അ​ഭി​ന​ന്ദി​ച്ചു.

വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ​പാ​ര​മ്പ​ര്യ​വും സ​ഭ​യോ​ടു​ള്ള ഐ​ക്യ​വും മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ്ര​ശം​സി​ച്ചു. ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ന്യാ​യ​മാ​യ പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്കും സ​ഭ​യു​ടെ പി​ന്തു​ണ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

K-Rail Survey

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഷെ​ക്കീ​ന ന്യൂ​സ് ചാ​ന​ലി​ന്‍റെ മാ​ധ്യ​മ​ശു​ശ്രൂ​ഷ​യെ അ​ഭി​ന​ന്ദി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ സ​ഭ​യു​ടെ സ​ന്ദേ​ശം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലെ​ത്തി​ക്കാ​ൻ ഷെ​ക്കീ​ന ഗ്ലോ​ബ​ൽ ന്യൂ​സ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ഫാ. ​അ​ബ്രാ​ഹം മു​ത്തോ​ല​ത്തി​ന്‍റെ സ​ഭാ​സേ​വ​ന​ങ്ങ​ളെ ആ​ദ​രി​ച്ച് മേ​ജ​ർ ആ​ർ​ച്ച്‌​ബി​ഷ​പ് ഫ​ല​കം സ​മ്മാ​നി​ച്ചു. സ​ഭ​യ്ക്കു​വേ​ണ്ടി മാ​ധ്യ​മ​രം​ഗ​ത്ത് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മ​ത്ര​യെ മേ​ജ​ർ ആ​ർ​ച്ച്‌​ബി​ഷ​പ്പും മ​റ്റ് പി​താ​ക്ക​ന്മാ​രും ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത പി​താ​ക്ക​ന്മാ​ർ​ക്കും വൈ​ദി​ക​ർ​ക്കും വി​ശ്വാ​സി​ക​ൾ​ക്കും ഫാ. ​അ​ബ്രാ​ഹം മു​ത്തോ​ല​ത്ത് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : MajorArchbishop MarRaphaelThattil Houston Knanaya Church

Recent News

Corehub Up