Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Gandhi

അ​ടി​യ​ന്ത​രാ​വ​സ്ഥ ഇ​ന്ദി​ര​യു​ടെ സം​ഭാ​വ​ന, അ​രാ​ജ​ക​ത്വം രാ​ഹു​ലി​ന്‍റെ രാ​ഷ്ട്രീ​യം; ആ​ഞ്ഞ​ടി​ച്ച് രാ​ജ്‌​നാ​ഥ് സിം​ഗ്

ല​ക്നോ: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന പോ​ക്ക​റ്റി​ലി​ട്ട് രാ​ഹു​ൽ അ​രാ​ജ​ക​ത്വം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. 

ന​ശീ​ക​ര​ണ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് വി​മ​ർ​ശി​ച്ചു. 1975ലെ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ത്തെ വ​ലി​യ തെ​റ്റാ​യി അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. 1984ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വും 1990ൽ ​രാ​മ​ഭ​ക്ത​രാ​യ ക​ർ​സേ​വ​ക​ർ​ക്കെ​തി​രെ വെ​ടി​വെ​പ്പു​ണ്ടാ​യ സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച​തും മ​റ്റ് ര​ണ്ട് തെ​റ്റു​ക​ളാ​ണെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ര​ണ​ഘ​ട​ന​യെ​യും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ​യും നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ന്ന​തി​ലൂ​ടെ കോ​ൺ​ഗ്ര​സ് നാ​ലാ​മ​ത്തെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 1975ൽ ​ഇ​ന്ദി​രാ​ഗാ​ന്ധി ജ​നാ​ധി​പ​ത്യ​ത്തെ ജ​യി​ലി​ല​ട​ച്ചെ​ങ്കി​ൽ ഇ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ഭ​ര​ണ​ഘ​ട​ന​യെ പോ​ക്ക​റ്റി​ലി​ട്ട് രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത്ത​രം നി​ര​വ​ധി ഇ​രു​ണ്ട അ​ധ്യാ​യ​ങ്ങ​ൾ കാ​ണാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്ന​തു​പോ​ലെ ഇ​ന്ത്യ​യി​ലും ഭ​ര​ണ​മാ​റ്റം കൊ​ണ്ടു​വ​രാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. യു​വാ​ക്ക​ളെ ക​രു​വാ​ക്കി രാ​ജ്യ​ത്ത് കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി ജ​ന​വി​ധി മാ​നി​ക്ക​ണം. സ്വ​ന്തം രാ​ഷ്ട്രീ​യ റോ​ളെ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹം സ്വ​യം ചി​ന്തി​ക്ക​ണ​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

 

National

ഇന്ത്യ ഗേറ്റിന് മുന്നിൽ മി​ന്ന​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും മി​ന്ന​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കൊ​ല്ല​പ്പെ​ട്ട അ​ങ്കി​ത ഭ​ണ്ഡാ​രി എ​ന്ന 19 വ​യ​സു​കാ​രി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യാ​ണ് ഇ​ന്ത്യ ഗേ​റ്റി​ന് മു​ന്നി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്കാ​ഗാ​ന്ധി​യും എ​ത്തി​യ​ത്.

മു​ൻ ബി​ജെ​പി നേ​താ​വ് വി​നോ​ദ് ആ​ര്യ​യു​ടെ മ​ക​ൻ പു​ൾ​കി​ത് ആ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​സോ​ർ​ട്ടി​ൽ 2022 സെ​പ്റ്റം​ബ​ർ 18നാ​ണ് അ​ങ്കി​ത കൊ​ല്ല​പ്പെ​ട്ട​ത്. ആ ​കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന് അ​ങ്കി​ത​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ച ദു​ഷ്യ​ന്ത് ഗൗ​ത​മി​നെ ഇ​പ്പോ​ൾ സി​ക്കിം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​തി​ന് എ​തി​രെ​യാ​ണ് ഇ​പ്പോ​ൾ അ​വ​ർ ഇ​ന്ത്യാ ഗേ​റ്റി​ന് മു​ന്നി​ൽ സ​മ​ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തേ​ക്ക് എ​ത്തു​ന്ന​ത് പൊ​ലി​സ് ത​ട​ഞ്ഞ​തോ​ടെ പൊ​ലി​സു​ദ്യോ​ഗ​സ്ഥ​രും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി.

National

ഒ​രൊ​റ്റ പോ​രാ​ട്ടം, ഒ​രൊ​റ്റ ല​ക്ഷ്യം; പ്ര​തി​പ​ക്ഷ ഐ​ക്യം പ്ര​ഖ്യാ​പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന​യും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യാ സ​ഖ്യ നേ​താ​ക്ക​ൾ. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം ഉ​യ​ർ​ത്തി​യ​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന ചാ​യ​സ​ൽ​ക്കാ​ര​ത്തി​ന് ശേ​ഷ​മാ​ണ് നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്.

ജ​നാ​ധി​പ​ത്യം പു​നഃ​സ്ഥാ​പി​ക്കു​ക​യെ​ന്ന ഒ​രേ​യൊ​രു ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം ഒ​ന്നി​ച്ചു​നി​ൽ​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​വും തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​വും ത​ക​ർ​ക്ക​പ്പെ​ട്ടു​വെ​ന്നും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പോ​രാ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. പ്ര​തി​പ​ക്ഷ​ത്തി​നി​ട​യി​ൽ സ​മാ​ന്ത​ര പോ​രാ​ട്ട​ങ്ങ​ളി​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ഒ​രേ​യൊ​രു പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​ന്ത്യാ സ​ഖ്യം സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ലി​യ പി​ന്തു​ണ ല​ഭി​ച്ച​താ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു. യു​വാ​ക്ക​ളും സാ​ധാ​ര​ണ പൗ​ര​ന്മാ​രും സ്വ​ന്തം മു​ൻ​കൈ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി മു​ന്നോ​ട്ടു​വ​രു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി തേ​ജ​സ്വി യാ​ദ​വും രം​ഗ​ത്തെ​ത്തി. 

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും പ്ര​ത്യേ​കി​ച്ച് ഗ്യാ​നേ​ഷ് കു​മാ​റും ജ​നാ​ധി​പ​ത്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യെ​ന്നാ​ണ് തേ​ജ​സ്വി​യു​ടെ ആ​രോ​പ​ണം. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ച​രി​ത്ര​പ​ര​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്നി​രു​ന്ന ജ​ന്ത​ർ മ​ന്ത​റി​ൽ​നി​ന്ന് സ​മ​ര​വേ​ദി ഡ​ൽ​ഹി​യു​ടെ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി​യും തേ​ജ​സ്വി വി​മ​ർ​ശി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഭ​യ​മാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് തേ​ജ​സ്വി ആ​രോ​പി​ച്ചു.

ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ഒ​രു​മി​ച്ച് നി​ൽ​ക്കു​മെ​ന്നും ആ​വ​ശ്യ​മാ​യ ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ചും ല​ക്ഷ്യം കൈ​വ​രി​ക്കു​മെ​ന്നും ഇ​ന്ത്യാ സ​ഖ്യ നേ​താ​ക്ക​ൾ പ്ര​ഖ്യാ​പി​ച്ചു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​രാ​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

National

ചൗ​ക്കീ​ദാ​ർ ചോ​ർ ഹേ ​പ​രാ​മ​ർ​ശം; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ കേ​സ് സ്റ്റേ ​ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ ചൗ​ക്കി​ദാ​ർ ചോ​ർ ഹേ ​പ​രാ​മ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ആ​ശ്വാ​സം. കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ സു​പ്രീം​കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തു. 

ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, അ​പ​രേ​ഷ് കു​മാ​ർ സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. വി​ഷ​യ​ത്തി​ൽ നാ​ലാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​നും പ​രാ​തി​ക്കാ​ര​നാ​യ എം.​എ​ച്ച്. ശ്രീ​ശ്രീ​മാ​ലി​നും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ക്രി​മി​ന​ൽ അ​പ​കീ​ർ​ത്തി​ക്കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. 

കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹ​ർ​ജി​യി​ൽ ബോം​ബെ ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ന​ട​പ​ടി. രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. 2018 സെ​പ്റ്റം​ബ​ർ 20ന് ​രാ​ജ​സ്ഥാ​നി​ൽ ന​ട​ത്തി​യ പൊ​തു​യോ​ഗ​ത്തി​ലാ​ണ്  രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം.

National

ഇ​ന്ത്യാ സ​ഖ്യം ഇ​ന്ന​ത്തെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു; ഇനി 'കളി' സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യാ സ​ഖ്യം ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഇ​ന്ന​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് കോ​ട​തി പ​രി​സ​ര​ത്തു​നി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ പൊ​ലി​സ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് ത​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രും പൊ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി.

ഇ​തി​നി​ടെ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ളെ​യും പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന ഹ​ർ​ജി അ​ഭി​ഭാ​ഷ​ക​രാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മാ​ർ​ച്ചി​നി​ടെ വൈ​കു​ന്നേ​രം 4.45ഓ​ടെ​യാ​യി​രു​ന്നു ഹ​ർ​ജി ന​ൽ​കി​യ​ത്.

ഹ​ർ​ജി ചൊ​വ്വാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു. നി​ര​വ​ധി പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് വ്യ​ത്യ​സ്ത​മാ​യ സ​മീ​പ​ന​മാ​ണ് പൊ​ലീ​സ് സ്വീ​ക​രി​ച്ച​ത്. വ​ലി​യ ജ​ന​ക്കൂ​ട്ടം പ്ര​തി​ഷേ​ധ​ത്തി​നാ​യി എ​ത്തി​യെ​ങ്കി​ലും ഒ​രാ​ളെ​പ്പോ​ലും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

National

വോ​ട്ട് ചോ​രി ആ​രോ​പ​ണം കോ​ട​തി​യി​ലേ​ക്ക്; ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ഹ​ർ​ജി ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും വോ​ട്ട് ചോ​രി ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ഇ​ന്ത്യാ​സ​ഖ്യം ന​ട​ത്തി​യ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ള്ള ഹ​ർ​ജി അ​ഭി​ഭാ​ഷ​ക​രാ​ണ് കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്.

വൈ​കു​ന്നേ​രം 4.45ഓ​ടെ​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. എ​സ്ഐ​ആ​ർ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​വി​ധ തീ​രു​മാ​ന​ങ്ങ​ളെ ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വും ഹ​ർ​ജി​യി​ലു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ന​ട​ത്തി​യ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച് ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ചു.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ​നി​ന്ന് ബ​സി​ൽ യാ​ത്ര തി​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ബാ​ര​ഖം​ബ ജം​ഗ്ഷ​ന് സ​മീ​പം ഇ​റ​ങ്ങി മാ​ർ​ച്ച് തു​ട​ർ​ന്നു. തു​ട​ക്ക​ത്തി​ൽ കാ​ൽ​ന​ട​യാ​യി നീ​ങ്ങി​യ നേ​താ​ക്ക​ൾ പി​ന്നീ​ട് മ​ണ്ടി ഹൗ​സി​ന് സ​മീ​പ​ത്തു​നി​ന്ന് തു​റ​ന്ന വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് യാ​ത്ര തു​ട​ർ​ന്നു. കോ​ട​തി​ക്ക് ഏ​ക​ദേ​ശം 200 മീ​റ്റ​ർ അ​ക​ലെ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് പൊ​ലി​സ് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​മാ​ണ് പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം. അ​തേ​സ​മ​യം പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത സു​ര​ക്ഷാ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി പൊ​ലി​സി​നെ​യും കേ​ന്ദ്ര​സേ​ന​യെ​യും റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​നെ​യും പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Kerala

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഫ്രോ​ഡ് രാ​ഷ്ട്രീ​യം; വി​മ​ർ​ശ​ന​വു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖർ

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​ർ വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. രാ​ഹു​ൽ​ഗാ​ന്ധി​യു​ടേ​ത് ഫ്രോ​ഡ് രാ​ഷ്ട്രീ​യ​മാ​ണ്. കേ​ര​ള​ത്തി​ൽ ഇ​ത്ര​യും കാ​ലം ഭ​രി​ച്ചി​ട്ടും വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളി​ൽ കേ​ര​ള​ത്തി​ൽ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​ണ്ടെ​ന്നും അ​ങ്ങ​നെ​യെ​ങ്കി​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ അ​വ​ർ​ക്കെ​തി​രെ​യും ഉ​ണ്ടാ​കേ​ണ്ട​ത​ല്ലേ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ അ​തി​ന്‍റെ ഗു​ണ​ഫ​ലം അ​നു​ഭ​വി​ച്ച​വ​രും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്‌​നാ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​രാ​മ​ർ​ശം.

കൊ​ല്ലം സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മി​ത് ഷാ​യ്ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​വും കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് സ​മീ​പ​ത്തേ​ക്ക് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സം​ഭ​വ​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​ങ്കു​വ​ച്ചു.

National

ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച് പ​ര​മ​ശി​വ​ന്‍റെ താ​ണ്ഡ​വ​ത്തി​ന് തു​ല്യം; പോ​ർ​മു​ഖം തു​റ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന സ​മ​ര​ത്തെ പ​ര​മ​ശി​വ​ന്‍റെ താ​ണ്ഡ​വ​ത്തോ​ട് ഉ​പ​മി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ​യാ​ണ് പ്ര​തി​ഷേ​ധം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​ണ​മെ​ന്നാണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി​യി​ലേ​ക്കു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ത് താ​ണ്ഡ​വ​മാ​ണ്, ശി​വ​ന്‍റെ നൃ​ത്തം. ഇ​തി​ന് പ്ര​ത്യേ​ക ആ​സൂ​ത്ര​ണ​മൊ​ന്നു​മി​ല്ല. ഇ​ന്ന് ഞ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് പോ​കു​ന്നു. നാ​ളെ മ​റ്റെ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കാം. എ​ന്നാ​ൽ ഇ​തി​ന്‍റെ​യെ​ല്ലാം ആ​ശ​യം ഒ​ന്നാ​ണ്. ഇ​തി​ന് ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ആ​കാ​ശ​വാ​ണി ഭ​വ​നി​ലേ​ക്ക് പോ​യ​പ്പോ​ഴും കൃ​ത്യ​മാ​യ പ​ദ്ധ​തി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബ​സി​ൽ പോ​കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ൽ പൊ​ലി​സ് ബ​സ് ത​ട​യു​ക​യും യാ​ത്ര അ​നു​വ​ദി​ക്കാ​തെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ എ​ല്ലാ​യ്‌​പ്പോ​ഴും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം വേ​ണ​മെ​ന്നി​ല്ല.

തെ​റ്റാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ശ​ക്ത​മാ​യ വി​കാ​ര​മാ​ണ് പ​ല​പ്പോ​ഴും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പ്രേ​ര​ണ​യാ​കു​ന്ന​ത്. ഇ​ന്ത്യ ചെ​റു​ത്തു​നി​ൽ​ക്കു​ന്ന​ത് ഹൃ​ദ​യം​കൊ​ണ്ടാ​ണെ​ന്നും ആ​സൂ​ത്ര​ണം​കൊ​ണ്ട​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി​ജെ​പി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് പ്ര​തി​ഷേ​ധ​ങ്ങ​ളും ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​വും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന​വ​യോ സ​മാ​ന്ത​ര​മാ​യി പോ​കു​ന്ന​വ​യോ അ​ല്ലെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

National

രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ; ചീ​ഫ് ജ​സ്റ്റീ​സുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഖാ​ർ​ഗെ

ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ൽ ആ​ശ​ങ്ക​യ​റി​യി​ക്കാ​ൻ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് വോ​ട്ട് മോ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണെ​ന്നും രാ​ജ്യം അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി തേ​ടി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും താ​നും ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്ത​യ​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നും അ​ഞ്ചി​നും ഇ​ട​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​സം​ഘം ചീ​ഫ് ജ​സ്റ്റീ​സി​നോ​ട് പ്ര​ത്യേ​ക ന​ട​പ​ടി​ക​ളൊ​ന്നും ആ​വ​ശ്യ​പ്പെ​ടി​ല്ല. പ​ക​രം രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഖാ​ർ​ഗെ വി​ശ​ദീ​ക​രി​ച്ചു.

ന​മു​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് ഒ​ന്നും ആ​വ​ശ്യ​പ്പെ​ടാ​നാ​കി​ല്ല. കൈ​കൂ​പ്പി അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ് ചെ​യ്യു​ക എ​ന്നാ​യി​രു​ന്നു ഖാ​ർ​ഗെ​യു​ടെ പ്ര​തി​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​ണെ​ന്നും സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ അ​തി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​മ്മീ​ഷ​നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഖാ​ർ​ഗെ​യു​ടെ ആ​രോ​പ​ണം.

National

ചെ​ന്നൈ​യി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌‌​യും രാ​ഹു​ൽ ഗാ​ന്ധി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി; രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തെ​ന്ന് സൂ​ച​ന

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്, ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന ‘ഛാത്രോം ​കി ഗൂ​ഞ്ച്’ പ​രി​പാ​ടി​ക്കാ​യി ചെ​ന്നൈ​യി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ നീ​ലാ​ങ്ക​ര​യി​ലെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് സ്വീ​ക​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച മ​തേ​ത​ര സാ​മൂ​ഹി​ക​നീ​തി വി​ജ​യ​സ​ഖ്യം ഇ​ന്ത്യ മു​ന്ന​ണി​യി​ലെ​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​രു​നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ദേ​ശീ​യ​ത​ല​ത്തി​ലെ വി​വി​ധ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തെ​ന്നാ​ണ് സൂ​ച​ന. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ടി​വി​കെ​യു​ടെ വി​ജ​യ​ത്തി​ൽ രാ​ഹു​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ഒ​രു കാ​റി​ൽ ക്രി​ക്ക​റ്റ്താ​രം എം.​എ​സ്. ധോ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ല​വാ​ക്ക​ത്തെ 7 പെ​ഡ​ൽ ക​ഫേ​യി​ലെ​ത്തി കാ​പ്പി കു​ടി​ച്ച ശേ​ഷം രാ​ഹു​ൽ മ​റ്റൊ​രു കാ​റി​ൽ ഹോ​ട്ട​ലി​ലേ​ക്ക് മ​ട​ങ്ങി.

National

രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ ഓ‍​ർ​ത്ത് അ​ഭി​മാ​ന​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി; സ​മ​രം തു​ട​രാ​നും ആ​ഹ്വാ​നം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ ഓ‍​ർ​ത്ത് അ​ഭി​മാ​ന​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​ക്ഷോ​ഭം മു​റു​കു​മ്പോ​ളാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം. സി​ജെ​പി​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. യു​വാ​ക്ക​ളോ​ട് സ​മ​രം തു​ട​രാ​നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്ലാ പൊ​ലീ​സു​കാ​രെ​യും വി​ളി​ച്ച് എ​ല്ലാ നേ​താ​ക്ക​ളെ​യും യു​വാ​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യൂ. എ​ന്നാ​ലും ഞ​ങ്ങ​ൾ പി​ന്നോ​ട്ട് പോ​കി​ല്ലെ​ന്ന് രാ​ഹു​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​നാ​യി ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. മോ​ദി​യും അ​മി​ത്ഷാ​യും ഭീ​രു​ക്ക​ളാ​ണെ​ന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പൊ​ലി​സി​നെ ഇ​റ​ക്കി​യാ​ലും പി​ന്തി​രി​യി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ർ​എ​സ്എ​സി​നു​മെ​തി​രെ ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി ഞാ​ൻ പോ​രാ​ട്ടം ന​ട​ത്തു​ന്നു. കൈ​വെ​ള്ള​യെ​ന്ന പോ​ലെ അ​വ​രു​ടെ ഉ​ള്ളും പു​റ​വും എ​നി​ക്ക​റി​യാം. ഭീ​രു​ത്വ​മാ​ണ് ഇ​വ​രു​ടെ സ്വ​ഭാ​വം. ന​രേ​ന്ദ്ര​മോ​ദി, അ​മി​ത് ഷാ, ​മോ​ഹ​ൻ ഭാ​ഗ​വ​ത്, ഗ്യാ​നേ​ഷ് കു​മാ​ർ, അ​ജി​ത് ഡോ​വ​ൽ എ​ന്നി​വ​രാ​ണ് വി​ല്ല​ന്മാ​ർ. അ​വ​ർ​ക്ക് ചു​റ്റു​മു​ള്ള ഇ​ടം ചു​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ആ ​ഇ​ട​ങ്ങ​ൾ ന​മ്മ​ൾ അ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

National

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധം: രാ​ഹു​ലി​നും പ്രി​യ​ങ്കയ്​ക്കു​മെ​തി​രെ വീ​ണ്ടും കേ​സെ​ടു​ത്തു

ന്യൂ​ഡ​ൽ‌​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഡ​ൽ​ഹി പ്ര​തി​ഷേ​ധ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ വീ​ണ്ടും കേ​സെ​ടു​ത്ത് പൊ​ലി​സ്. രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് വീ​ണ്ടും കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലി​സു​കാ​രു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി എ​ന്നാ​രോ​പി​ച്ചാ​ണ് കേ​സ്. ആ​കെ മൂ​ന്ന് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​മ​ത ബാ​ന​ർ​ജി പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്നും ഉ​ച്ച​ക്ക് ശേ​ഷ​മാ​യി​രി​ക്കും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക. അ​തി​നി​ടെ, രാ​ഷ്‌​ട്ര​പ​തി​യെ കാ​ണാ​നു​ള്ള 10 പേ​രെ നി​ശ്ച​യി​ക്കാ​ൻ രാ​വി​ലെ 11ന് നേ​താ​ക്ക​ൾ ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.

അ​തേ​സ​മ​യം, ഇ​ന്നും പ്ര​തി​ഷേ​ധം ക​ടു​ക്കും എ​ന്ന​റി​ഞ്ഞ​തോ​ടെ 11,000 അ​ധി​ക കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ൾ ഡ​ൽ​ഹി​യി​ലേ​യ്ക്ക് പു​റ​പ്പെ​ട്ടു. ഈ ​മാ​സം 12 വ​രെ 110 സി​എ​പി​എ​ഫ് ക​മ്പ​നി​ക​ൾ​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. ഇ​തോ​ടെ ആ​കെ 26000 കേ​ന്ദ്ര​സേ​നാ അം​ഗ​ങ്ങ​ളാ​ണ് ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ​യ്ക്കെ​ത്തു​ക. പ്ര​തി​ഷേ​ധ​ത്തി​ൽ വ​നി​ത പ​ങ്കാ​ളി​ത്തം ക​ണ​ക്കി​ലെ​ടു​ത്ത് അ​ഞ്ച് വ​നി​താ സി​എ​പി​എ​ഫ് ക​മ്പ​നി​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

രാ​ഹു​ൽ ഗാ​ന്ധി​യെ ത​ട്ടി​പ്പു​കാ​ര​നെ​ന്ന് വി​ളി​ക്കാ​ൻ മ​ടി​യി​ല്ല; സ​തീ​ശ​ന് മ​റു​പ​ടി​യു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി​യെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. രാ​ഹു​ലി​നെ ത​ട്ടി​പ്പു​കാ​ര​നെ​ന്ന് വി​ളി​ക്കാ​ൻ ത​നി​ക്ക് യാ​തൊ​രു മ​ടി​യു​മി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം പൂ​ർ​ണ​മാ​യും വ​ഞ്ച​ന​യി​ലും അ​ഴി​മ​തി​യി​ലും കെ​ട്ടി​പ്പ​ടു​ത്ത​താ​ണെ​ന്നും ഫേ​യ്സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കു​റ്റ​പ്പെ​ടു​ത്തി.

മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്. രാ​ജ്യ​ത്തെ​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ​യും നി​ര​ന്ത​രം ത​ക​ർ​ക്കു​ന്ന പ്ര​ചാ​ര​ണ​മാ​ണ് രാ​ഹു​ൽ ന​ട​ത്തു​ന്ന​തെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ആ​രോ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി.  

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന വാ​യി​ച്ചാ​ൽ രാ​ഹു​ൽ ഗാ​ന്ധി ഒ​രു ഫ്രോ​ഡ് ആ​ണെ​ന്ന് വി​വേ​ക​മു​ള്ള ആ​ർ​ക്കും വ്യ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ഷ്ട്രീ​യ​ത്തി​ൽ ബ​ഹു​മാ​നം ചോ​ദി​ച്ചു വാ​ങ്ങു​ന്ന​ത​ല്ല, മ​റി​ച്ച് രാ​ജ്യ​ത്തി​നാ​യി സേ​വ​നം ചെ​യ്ത് നേ​ടി​യെ​ടു​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രാ​ജ​വം​ശ പ​രി​വേ​ഷ​മു​ള്ള ക​രി​യ​റി​ൽ അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സേ​വ​ന​വു​മി​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വി​മ​ർ​ശി​ച്ചു.

National

രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യ​ല്ല; സ​ഖ്യ​ത്തി​ൽ അ​ക്കാ​ര്യം ആ​ലോ​ചി​ക്കു​ക​യോ തീ​രു​മാ​നി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല: എം.​എ. ബേ​ബി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ഇ​ന്ത്യ സ​ഖ്യം അ​ക്കാ​ര്യം ആ​ലോ​ചി​ക്കു​ക​യോ തീ​രു​മാ​നി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ബേ​ബി വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഷ​യ​ത്തി​ൽ‌ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​ക​ൾ അ​പ​ക്വ​വും അ​നാ​വ​ശ്യ​വു​മാ​ണ്. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഒ​ന്നി​ച്ച് നി​ൽ​ക്കാ​നാ​ണ് ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ ധാ​ര​ണ. പ്ര​ധാ​ന​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​യി​രി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വാ​യ​തു​കൊ​ണ്ട് രാ​ഹു​ൽ ഗാ​ന്ധി​യെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു​വെ​ങ്കി​ൽ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്കും ഇ​തേ സ്ഥാ​ന​മു​ണ്ടെ​ന്ന് എം.​എ. ബേ​ബി പ​റ​ഞ്ഞു.

2029ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച ച​ർ​ച്ച പ്ര​ധാ​ന​മാ​യും ത​മി​ഴ്നാ​ട്ടി​ലാ​ണ് ഉ​യ​ർ​ന്നു വ​ന്ന​ത്. ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി ​ജോ​സ​ഫ് വി​ജ​യ്‍​യെ 2029-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ട​ണ​മെ​ന്ന ടി​വി​കെ നേ​താ​ക്ക​ളു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ മു​ന്ന​റി​യി​പ്പു​മാ​യാ​ണ് കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ഹു​ൽ ഗാ​ന്ധി​യെ സ​ഖ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ത​മി​ഴ്‌​നാ​ട് ടൂ​റി​സം മ​ന്ത്രി എ​സ്. രാ​ജേ​ഷ് കു​മാ​ർ മ​റു​പ​ടി ന​ൽ​കി. ടി​വി​കെ ഇ​തി​ന് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ത​മി​ഴ്‌​നാ​ട് മ​ന്ത്രി​സ​ഭ​യി​ലു​ള്ള ര​ണ്ട് കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​രും സ്ഥാ​നം രാ​ജി​വ​ച്ച് പു​റ​ത്തു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

National

കേ​സു​ക​ളെ മെ​ഡ​ലു​ക​ളാ​യി കാ​ണും; ബി​ജെ​പി സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഹ​ൽ​ദ്വാ​നി ശു​ദ്ധീ​ക​ര​ണ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​നെ പ​രി​ഹ​സി​ച്ച് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ത​നി​ക്കെ​തി​രെ എ​ത്ര കേ​സു​ക​ൾ വേ​ണ​മെ​ങ്കി​ലും എ​ടു​ത്തു​കൊ​ള്ളൂ​വെ​ന്നും അ​വ​യെ നെ​ഞ്ചി​ലെ മെ​ഡ​ലു​ക​ളാ​യി കാ​ണു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. 

ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലാ​യി​രു​ന്നു പ്ര​തി​ക​ര​ണം. മ​ല്ലി​കാ​ർ​ജു​ന്‍ ഖാ​ർ​ഗെ പ​ങ്കെ​ടു​ത്ത രാം​ലീ​ല മൈ​താ​ന​ത്തെ പ​രി​പാ​ടി​ക്ക് പി​ന്നാ​ലെ വേ​ദി ശു​ദ്ധീ​ക​രി​ച്ച​തി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തെ തൊ​ട്ടു​കൂ​ടാ​യ്മ​യു​ടെ തെ​ളി​വാ​യും ദ​ളി​ത് വി​രു​ദ്ധ ന​ട​പ​ടി​യാ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചി​രു​ന്നു.

രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വാ​ൽ​മീ​കി സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട അ​മി​ത് കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ച​ട​ങ്ങി​ന് പ്ര​ത്യേ​ക ജാ​തി​യു​മാ​യോ വ്യ​ക്തി​യു​മാ​യോ ബ​ന്ധ​മു​ണ്ടെ​ന്ന​തി​ന് സ്ഥി​രീ​ക​ര​ണ​മി​ല്ലാ​തെ​യാ​ണ് രാ​ഹു​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം.

അ​തേ​സ​മ​യം ഖാ​ര്‍​ഗ​ക്ക് എ​തി​രാ​യ ജാ​തി​അ​ധി​ക്ഷേ​പ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം. ബി​ജെ​പി​യു​ടെ ഭീ​രു​ത്വം പു​റ​ത്തു​വ​ന്നു​വെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​തി​ക​ര​ണം.

Kerala

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ കേ​സ്; ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന​ത് വ്യാ​മോ​ഹം മാ​ത്രം: വി.​ഡി.സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​ർ കേ​സെ​ടു​ത്ത​തി​നെ വി​മ​ർ​ശി​ച്ച് വി.​ഡി.​സ​തീ​ശ​ൻ. അ​നീ​തി​ക്കും അ​യി​ത്താ​ചാ​ര​ത്തി​നു​മെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ കേ​സെ​ടു​ത്ത് ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന​ത് സം​ഘ​പ​രി​വാ​റി​ന്‍റെ വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ പ​ങ്കെ​ടു​ത്ത ഹ​ൽ​ദ്വാ​നി​യി​ലെ രാം​ലീ​ല മൈ​താ​നം ശു​ദ്ധി​യാ​ക്കി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​നും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്കും എ​തി​രാ​യ വെ​ല്ലു​വി​ളി​യാ​ണ്. ഖാ​ർ​ഗെ​യെ​പ്പോ​ലൊ​രു മു​തി​ർ​ന്ന നേ​താ​വ് പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ സം​ഘ​പ​രി​വാ​ർ ന​ട​ത്തി​യ ന​ട​പ​ടി അ​യി​ത്ത​ത്തി​ന്‍റെ ആ​ധു​നി​ക രൂ​പ​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

സ​മ​ത്വ​ത്തി​നും മ​നു​ഷ്യ​ന്‍റെ അ​ന്ത​സി​നും വേ​ണ്ടി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി സം​സാ​രി​ക്കു​ന്ന​ത്. ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ന് പ​ക​രം പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന​നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് സം​ഘ​പ​രി​വാ​ർ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭീ​രു​ത്വ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

National

ഹ​ല്‍​ദ്വാ​നി​യി​ലെ ശു​ദ്ധീ​ക​ര​ണ വി​വാ​ദം; രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ കേ​സെ​ടു​ത്തു

ഡെ​റാ​ഡൂ​ൺ: ഹ​ല്‍​ദ്വാ​നി​യി​ലെ ശു​ദ്ധീ​ക​ര​ണ വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

മ​ത​പ​ര​മാ​യ ച​ട​ങ്ങി​ന് രാ​ഹു​ല്‍ ഗാ​ന്ധി ജാ​തീ​യ​മാ​യ വ്യാ​ഖ്യാ​നം ന​ല്‍​കി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് കേ​സ്. വാ​ല്‍​മീ​കി സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട അ​മി​ത് കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​ണ് കേ​സ്.

ബി​എ​ൻ​എ​സി​ലെ 196, 299 എ​സ്‌​സി / എ​സ് ടി ​നി​യ​മ​ത്തി​ലെ 3 (1) (Q) എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ വേ​ദി​യി​ല്‍ ശു​ദ്ധീ​ക​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്ക് എ​തി​രെ കേ​സ് എ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന് എ​തി​രാ​യ കേ​സ്.

ശു​ദ്ധീ​ക​ര​ണ വി​വാ​ദ​ത്തെ ചൊ​ല്ലി എ​ന്‍​ഡി​എ​യി​ല്‍ ഭി​ന്ന​ത​യു​ണ്ട്. വി​ഷ​യം ആ​ശ​ങ്ക ഉ​ണ​ര്‍​ത്തു​ന്ന​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ന്‍ ഇ​ന്ന​ലെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ ഇ​പ്പോ​ഴും സാ​മൂ​ഹ്യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മാ​റാ​തി​രി​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​നും ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

National

ഛാത്രോം ​കി ഗൂ​ഞ്ച്; അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി സ്ത്രീ​ക​ൾ പോ​രാ​ട​ണം: രാ​ഹു​ൽ ഗാ​ന്ധി

ന്യൂഡൽഹി: സ്ത്രീ​ക​ൾ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി പോ​രാ​ട​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പെ​ൺ​കു​ട്ടി മോ​ശം വാ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ൽ സം​സ്കാ​ര ശൂ​ന്യ​ത എ​ന്നാ​ണ് പ​റ​യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ന​സിലു​ള്ള ഭ​യം മാ​റ്റ​ണം. പു​രു​ഷ​മേ​ധാ​വി​ത്വം ത​ക​ർ​ക്ക​ണം. ഇ​താ​ണ് ത​ന്‍റെ സ​ന്ദേ​ശ​മെ​ന്നും പൂ​നെ​യി​ൽ ഛാത്രോം ​കി ഗൂ​ഞ്ച് പ​രി​പാ​ടി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. മൂ​ന്ന​ര​യോ​ടെ പൂ​നെ വി​മാ​ന​ത്താ​വ​ണ​ത്തി​ലെ​ത്തി​യ രാ​ഹു​ലി​നെ മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ സ്വീ​ക​രി​ച്ചു. പി​ങ്ക് നി​റ​ത്തി​ൽ 'ഗേ​ൾ പ​വ​ർ' എ​ന്നെ​ഴു​തി​യ ബാ​ഡ്ജ് ധ​രി​ച്ചാ​ണ് രാ​ഹു​ൽ എ​ത്തി​യ​ത്.

ഇ​തി​നി​ടെ പൂ​നെ​യി​ലെ കോ​ളേ​ജി​ൽ എ​ബി​വി​പി എ​ൻ എ​സ് യു ​ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. പ​രി​പാ​ടി​ക്ക് ആ​ദ്യം അ​നു​മ​തി നി​ഷേ​ധി​ച്ച പൂ​നെ പോ​ലീ​സ് പി​ന്നീ​ട് 30 നി​ബ​ന്ധ​ക​ളോ​ടെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. പ​തി​നാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രെ പ​ണം​കൊ​ടു​ത്ത് പ​രി​പാ​ടി​ക്കെ​ത്തി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ ശ​ബ്ദ സ​ന്ദേ​ശ​വും പു​റ​ത്തു​വി​ട്ടു.

National

പെ​ല്ല​റ്റ് ഗ​ൺ ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു, ന​ട​പ​ടി രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ

ന്യൂ​ഡ​ൽ​ഹി: പെ​ല്ല​റ്റ് ഗ​ൺ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി സാ​ഹി​ൽ ലോ​ച്ചാ​ബി​ന്‍റെ പ​രാ​തി​യി​ൽ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ഫ്ഐ​ആ​ർ ഇ​ടാ​ൻ ത​യാ​റാ​കാ​തി​രു​ന്ന പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് ന​ട​പ​ടി.

ജൂ​ലാ​യ് 20-നു​ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ൽ സാ​ഹി​ൽ ലോ​ച്ചാ​ബി​ന് പെ​ല്ല​റ്റേ​റ്റ് ഗു​രു​ത​ര പ​രി​ക്കു​ണ്ടാ​യ​തി​നു പി​ന്നാ​ലെ ഡ​ൽ​ഹി പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ എ​ഫ്ഐ​ആ​ർ ഇ​ടു​ക​യോ പ​രാ​തി ല​ഭി​ച്ച​താ​യി രേ​ഖ​ന​ൽ​കു​ക​യോ ചെ​യ്തി​ല്ല. തു​ട​ർ​ന്നാ​ണ് രാ​ഹു​ൽ​ഗാ​ന്ധി വി​ഷ​യം ഏ​റ്റെ​ടു​ത്ത​ത്.

പ​രാ​തി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന്യൂ​ഡ​ൽ​ഹി ഡി​സി​പി സ​ച്ചി​ൻ ശ​ർ​മ്മ​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യ രാ​ഹു​ൽ അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യും ഡ​ൽ​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. രേ​ഖാ​മൂ​ലം ഉ​റ​പ്പ് ല​ഭി​ക്കു​ന്ന​ത് വ​രെ സ​മ​രം തു​ട​രു​മെ​ന്ന നി​ല​പാ​ടി​ൽ നേ​താ​ക്ക​ൾ ഉ​റ​ച്ചു​നി​ന്നു.

തു​ട​ർ​ന്ന് വൈ​കി​ട്ടോ​ടെ പേ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​വു​ക​യും സാ​ഹി​ൽ ലോ​ച്ചാ​ബി​ന്‍റെ മൊ​ഴി​യെ​ടു​ത്ത് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. നീ​തി​യി​ലേ​ക്കു​ള്ള ആ​ദ്യ കാ​ൽ​വ​യ്‌​പ്പാ​ണി​തെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും സ​മ്മ​തം ല​ഭി​ച്ച​ശേ​ഷ​മാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യ​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ക​രി​ച്ചു.

Kerala

രാ​ജ്യ​ത്തെ ഓ​രോ വി​ദ്യാ​ർ​ഥി​ക്കു​മൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു; ജാ​ർ​ഖ​ണ്ഡി​ലെ പ്രശ്നം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ച​തി​ൽ സ​ന്തോ​ഷം: രാ​ഹു​ൽ ഗാ​ന്ധി

ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡി​ലെ വി​ദ്യാ​ർ​ഥി സ​മ​രം സ​ർ​ക്കാ​ർ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വി​ദ്യാ​ർ​ഥി​ക​ൾ സം​യ​മ​നം പാ​ലി​ച്ച് ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​പ്പി​ച്ചു. രാ​ജ്യ​ത്തെ ഓ​രോ വി​ദ്യാ​ർ​ഥി​ക്കു​മൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ചൂ​ഷ​ണ സം​വി​ധാ​ന​ത്തെ വേ​രോ​ടെ പി​ഴു​തു​മാ​റ്റം. വി​ദ്യാ​ർ​ഥി​ക​ളെ പി​ന്നോ​ട്ട് വ​ലി​ക്കാ​തെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന സം​വി​ധാ​നം രാ​ജ്യ​ത്ത് വ​രു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ന്ന സി​ജെ​പി സ​മ​ര​ത്തി​ന് ചു​വ​ടു​പി​ടി​ച്ചാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. സ​ർ​ക്കാ​ർ ജോ​ലി​ക്കാ​യു​ള്ള പ​രീ​ക്ഷ​ക​ളി​ൽ സു​താ​ര്യ​ത​യും നീ​തി​യും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മൂ​ന്നാ​ഴ്ച​യി​ല​ധി​കം നീ​ണ്ട പ്ര​തി​ഷേ​ധ​മാ​ണ് അ​വ​സാ​നി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 25 നാ​ണ് റാ​ഞ്ചി​യി​ലെ ജ​യ്പാ​ൽ സിം​ഗ് മു​ണ്ട സ്റ്റേ​ഡി​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും, മു​ൻ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

ച​ർ​ച്ച​ക​ൾ ആ​വ​ർ​ത്തി​ച്ചു ന​ട​ത്തി​യെ​ങ്കി​ലും സി​ജി​എ​ൽ പ​രീ​ക്ഷ റ​ദ്ദാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​യി​രു​ന്നി​ല്ല. വി​ദ്യാ​ർ​ത്ഥി നേ​താ​വാ​യ ദേ​വേ​ന്ദ്ര നാ​ഥ് മ​ഹ്‌​തോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു.

പി​ന്നാ​ലെ സ​മ​രം ക​ടു​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ നി​യ​മ​സ​ഭാ മാ​ർ​ച്ച് ന​ട​ത്തി. ഹേ​മ​ന്ത് സോ​റ​ന്‍റെ​യും, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും കോ​ല​ങ്ങ​ൾ ക​ത്തി​ച്ചു. സ​ഖ്യ​ക​ക്ഷി​ക​ളി​ൽ നി​ന്നു​വ​രെ എ​തി​ർ​പ്പ് ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ.​സ​മ​ര​ത്തി​ന്റെ 24 ആം ​നാ​ൾ സി​ജി​എ​ൽ അ​ട​ക്കം ടി​ഡി​പി​എ​ൽ ഏ​ജ​ൻ​സി ന​ട​ത്തി​യ എ​ല്ലാ പ​രീ​ക്ഷ​ക​ളും സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി.

അ​തി​നി​ടെ, പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ​രീ​ക്ഷ പാ​സാ​യ​വ​രും രം​ഗ​ത്തെ​ത്തി. ഇ​ന്ത്യാ സ​ഖ്യം ഭ​രി​ക്കു​ന്ന ജാ​ർ​ഖ​ണ്ഡി​ലെ സ​മ​രം ബി​ജെ​പി രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്ക​വേ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ണാ​യ​ക തീ​രു​മാ​നം.

National

കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ചു; അ​ര​ങ്ങേ​റി​യ​ത് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ സ​മ​യ​ത്ത് വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്.

മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും സോ​ണി​യ ഗാ​ന്ധി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി​ല​ക്കി​യി​ട്ടും വ​ന്ദേ​മാ​ത​ര ആ​ലാ​പ​നം തു​ട​ർ​ന്നു. സോ​ണി​യ​യും ഖ​ർ​ഗെ​യും അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ക്കു​ന്ന​തും ആ​ലാ​പ​നം വി​ല​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ഖ​ർ​ഗെ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

വ​ന്ദേ​മാ​ത​രം ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ വ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. രാ​ജ്യ​ത്ത് കൂ​ടു​ത​ൽ വി​ഭ​ജ​ന​ത്തി​ന് വ​ന്ദേ​മാ​ത​രം ബി​ൽ കാ​ര​ണ​മാ​കു​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ട്ട​ത്. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ന്ദേ​മാ​ത​രം ആ​ലാ​പ​ന​ത്തി​ൽ നി​ശി​ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നി​ടെ​യാ​ണ് എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ക്കു​ന്ന​ത്.

National

വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് തി​ര​ശീ​ല വീ​ണു; സ്പീ​ക്ക​റു​ടെ ചാ​യ​സ​ത്ക്കാ​രം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക്ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ത​മ്മി​ൽ ക​ടു​ത്ത പോ​ര് തു​ട​രു​ന്ന​തി​നി​ട​യി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും സ​ഭ​യി​ലെ​ത്തി​യ​പ്പോ​ൾ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച് മ​റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് ലോ​ക്സ​ഭ പി​രി​ഞ്ഞ​ത്.

ഇ​തി​നു​പു​റ​മെ സ്പീ​ക്ക​റു​ടെ സ​മാ​പ​ന ചാ​യ​സ​ത്കാ​ര​വും ഡി​എം​കെ ഒ​ഴി​കെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പൂ​ർ​ണ​മാ​യി ബ​ഹി​ഷ്ക​രി​ച്ചു. പ​തി​നേ​ഴ് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും അ​മി​ത് ഷാ​യും ലോ​ക്സ​ഭ​യി​ലെ​ത്തി​യ​ത്. ഭ​ര​ണ​പ​ക്ഷം ഇ​രു​വ​രെ​യും കൈ​യ​ടി​യോ​ടെ സ്വീ​ക​രി​ച്ച​പ്പോ​ൾ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് സ​ഭ​യെ പ്ര​ക്ഷു​ബ്ധ​മാ​ക്കി. 

അ​മി​ത് ഷാ​യെ നേ​രി​ട്ട് പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​മ്മേ​ള​ന സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്പീ​ക്ക​റു​ടെ പ്ര​സ്താ​വ​ന പോ​ലും ഒ​ഴി​വാ​ക്കി ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​തി​വ് ചാ​യ​സ​ത്കാ​ര​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യും അ​മി​ത് ഷാ​യും സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലെ​ത്തി​യെ​ങ്കി​ലും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വി​ട്ടു​നി​ന്നു. 

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും വി​ട്ടു​നി​ന്ന​പ്പോ​ൾ ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി ചാ​യ​സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക നാ​മം മാ​റ്റു​ന്ന​തു​ൾ​പ്പെ​ടെ 12 ബി​ല്ലു​ക​ൾ പാ​സാ​ക്കി​യെ​ങ്കി​ലും പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്ക് ശി​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന ബി​ല്ലി​ൽ മാ​ത്ര​മാ​ണ് ലോ​ക്സ​ഭ​യി​ൽ കാ​ര്യ​മാ​യ ച​ർ​ച്ച ന​ട​ന്ന​ത്. 

Kerala

മ​ന്ത്രി അ​ല്ലാ​ത്ത ഒ​രാ​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ക​ണം; നി​ല​പാ​ട് അ​റി​യി​ച്ച് സ​ണ്ണി ജോ​സ​ഫ്

ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി അ​ല്ലാ​ത്ത ഒ​രാ​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭ്രി​പ്രാ​യ​മെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ അ​റി​യി​ച്ച് മ​ന്ത്രി​യും നി​ല​വി​ലെ കെ​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ സ​ണ്ണി ജോ​സ​ഫ്. കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി ഒ​ഴി​യാ​ൻ സ​ണ്ണി ജോ​സ​ഫ് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.

കെ​പി​സി​സി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​യി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​വു​ക സ്വാ​ഭാ​വി​കം. നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കൂ​ടി​ക്കാ​ഴ്ച​ക​ളി​ൽ ഈ ​വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കും. എം​എ​ൽ​എ ആ​യ താ​ൻ കെ​സി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്ന ചു​മ​ത​ല ന​ല്ല രീ​തി​യി​ൽ നി​ർ​വ​ഹി​ച്ചു എ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം കെ​പി​സി​സി അ​ധ്യ​ക്ഷ​നെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ കോ​ൺ​ഗ്ര​സി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഡ​ൽ​ഹി​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി
മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഷാ​ഫി പ​റ​മ്പി​ൽ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ പേ​രു​ക​ൾ സ​ജീ​വ​മാ​യി ച​ർ​ച്ച​ക​ളി​ലേ​ക്ക് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഡ​ൽ​ഹി​യി​ലെ​ത്തി വേ​ണു​ഗോ​പാ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ വ​സ​തി​യി​ൽ എ​ത്തി​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് പി​രി​ഞ്ഞ​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് താ​ല്പ​ര്യം വീ​ണ്ടും അ​റി​യി​ച്ചു എ​ന്നാ​ണ് സൂ​ച​ന.

കെ.​സി. പ​ക്ഷ​ത്ത് നി​ന്ന് പ​ക്ഷ​ത്ത് നി​ന്ന് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന പ്ര​ധാ​ന നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ. ഷാ​ഫി പ​റ​മ്പി​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ബെ​ന്നി ബ​ഹ​നാ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ അ​ട​ക്ക​മു​ള്ള പേ​രു​ക​ളും സ​ജീ​വ​മാ​യി ച​ർ​ച്ച​ക​ളി​ലു​ണ്ട്.

 

National

ജാ​ർ​ഖ​ണ്ഡി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം; സ​മ​ര​ക്കാ​രു​മാ​യി സം​സാ​രി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

റാ​ഞ്ചി: നി​യ​മ​ന പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജാ​ർ​ഖ​ണ്ഡി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ജെ​പി​എ​സ്‌​സി, ജെ​എ​സ്എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ റാ​ഞ്ചി​യി​ൽ തു​ട​രു​ന്ന സ​മ​രം 14-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ വി​ഷ​യ​ത്തി​ൽ ലോക്സഭാ പ്രതിപക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ഇ​ട​പെ​ട്ടു. സ​മ​ര​ക്കാ​രു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച രാ​ഹു​ൽ ഗാ​ന്ധി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

റാ​ഞ്ചി​യി​ലെ ജ​യ്പാ​ൽ സിം​ഗ് മു​ണ്ട സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ര​ണ്ടാ​ഴ്ച​യാ​യി വി​ദ്യാ​ർ​ഥി​ക​ളും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. 14-ാം ജെ​പി​എ​സ്‌​സി സി​വി​ൽ സ​ർ​വീ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ജെ​പി​എ​സ്‌​സി-​ജെ​എ​സ്എ​സ്‌​സി സം​വി​ധാ​ന​ങ്ങ​ളി​ൽ സ​മ​ഗ്ര പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് സ​മ​ര​ക്കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.

സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് 11 അം​ഗ പ്ര​തി​നി​ധി സം​ഘ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ നി​യോ​ഗി​ച്ചു. എ​ട്ട് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ, ഒ​രു അ​ഭി​ഭാ​ഷ​ക​ൻ, ര​ണ്ട് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ച​ർ​ച്ച​ക​ൾ മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.

വി​ഷ​യം ദേ​ശീ​യ ത​ല​ത്തി​ൽ ഇ​ന്ത്യ സ​ഖ്യ​ത്തി​നെ​തി​രെ ബി​ജെ​പി രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ത്. പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ൽ സ​മ​ഗ്ര പ​രി​ഷ്‌​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ബി​ജെ​പി എം​എ​ൽ​എ​മാ​ർ ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ​യ്ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യം. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ 10ന് ​നി​യ​മ​സ​ഭ വ​ള​യ​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 19 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

National

രാ​ഹു​ൽ​ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ച്ച ബി​ജെ​പി എം​എ​ൽ​എ​യ്ക്കെ​തി​രേ കേ​സ്

 

ഉ​ഡു​പ്പി(​ക​ർ​ണാ​ട​ക): ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​ന് ബി​ജെ​പി എം​എ​ൽ​എ യ​ശ്പാ​ൽ സു​വ​ർ​ണ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

നീ​റ്റ് വി​വാ​ദ​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ യു​വ​ജ​ന​ങ്ങ​ളും പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ ബി​ജെ​പി നേ​തൃ​ത്വം ഉ​ഡു​പ്പി സ​ർ​വീ​സ് ബ​സ് സ്റ്റാ​ൻ​ഡി​നു​ മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ​യ്ക്കി​ടെ​യാ​ണ് ‍രാ​ഹു​ലി​നെ​തി​രേ യ​ശ്പാ​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ അ​ശോ​ക് കൊ​ട​വൂ​രി​ന്‍റെ പ​രാ​തി​യി​ലാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

National

'മ​​​​നു​​​​ഷ്യ​​​​ർ മൂ​​​​ന്നു​​​​ ത​​​​രം; വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​ഡ്ഢി​ക​ള്‍, അ​ന്ധ​ഭ​ക്ത​ര്‍' ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ൽ രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​യു​​​​ടെ പ​​​​രി​​​​ഹാ​​​​സം നി​​​​റ​​​​ഞ്ഞ പ്രസംഗം

ന്യൂ​​​​ഡ​​​​ല്‍​ഹി: വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍, വി​​​​ഡ്ഢി​​​​ക​​​​ള്‍, പി​​​​ന്നെ അ​​​​ന്ധ​​​​ഭ​​​​ക്ത​​​​ര്‍ എ​​​​ന്ന മൂ​​​​ന്നു​​​​ത​​​​രം മ​​​​നു​​​​ഷ്യ​​​​രു​​​​ണ്ടെ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​യു​​​​ടെ വി​​​​വ​​​​ര​​​​ണം പു​​​​തു​​​​മ​​​​യാ​​​​യി. ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച​​​​യ്‌​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ബി​​​​ല്ലി​​​​ന്‍റെ ച​​​​ര്‍​ച്ച​​​​യി​​​​ല്‍ സം​​​​സാ​​​​രി​​​​ക്ക​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​രു​​​​ടെ​​​​യും പേ​​​​രു പ​​​​റ​​​​യാ​​​​തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്കും ആ​​​​ര്‍​എ​​​​സ്എ​​​​സ് നേ​​​​താ​​​​ക്ക​​​​ള്‍​ക്കു​​​​മെ​​​​തി​​​​രേ രാ​​​​ഹു​​​​ലി​​​​ന്‍റെ പ​​​​രി​​​​ഹാ​​​​സം നി​​​​റ​​​​ച്ച ക​​​​ട​​​​ന്നാ​​​​ക്ര​​​​മ​​​​ണം.

ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ര്‍ ചോ​​​​ര്‍​ച്ച​​​​യ്‌​​​​ക്കെ​​​​തി​​​​രേ കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഛാത്രോം ​​​​കി ഗൂ​​​​ഞ്ച് (വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ശ​​​​ബ്‌​​​​ദം) എ​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ ഒ​​​​രു പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു പ്ര​​​​സം​​​​ഗം തു​​​​ട​​​​ങ്ങാ​​​​മെ​​​​ന്ന മു​​​​ഖ​​​​വു​​​​ര​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ല്‍ പ​​​​റ​​​​ഞ്ഞു​​​​തു​​​​ട​​​​ങ്ങി​​​​യ​​​​ത്. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളും അ​​​​ല്ലാ​​​​ത്ത​​​​വ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള വ്യ​​​​ത്യാ​​​​സ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് 18 വ​​​​യ​​​​സു​​​​ള്ള പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ സം​​​​സാ​​​​ര​​​​ത്തി​​​​ലെ വാ​​​​ക്കു​​​​ക​​​​ളും ചി​​​​ന്ത​​​​യും ത​​​​ന്നെ ആ​​​​ക​​​​ര്‍​ഷി​​​​ച്ചെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ​​​​ത്യം മ​​​​ധു​​​​ര​​​​മു​​​​ള്ള​​​​താ​​​​ണ്. ഒ​​​​രു വി​​​​ദ്യാ​​​​ര്‍​ഥി എ​​​​പ്പോ​​​​ഴും സ​​​​ത്യ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്നു. അ​​​​വ​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം സ​​​​ത്യം മ​​​​ധു​​​​ര​​​​മു​​​​ള്ള​​​​താ​​​​ണ്. ഗാ​​​​ന്ധി​​​​ജി പ​​​​റ​​​​ഞ്ഞ​​​​തു​​​​പോ​​​​ലെ, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വീ​​​​ടി​​​​ന്‍റെ ജ​​​​ന​​​​ലു​​​​ക​​​​ള്‍ എ​​​​ല്ലാ​​​​ത്ത​​​​രം കാ​​​​റ്റു​​​​ക​​​​ള്‍​ക്കു​​​​മാ​​​​യി തു​​​​റ​​​​ന്നി​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു.

അ​​​​പ്പോ​​​​ള്‍ ഞാ​​​​ന്‍ അ​​​​വ​​​​ളോ​​​​ട് ചോ​​​​ദി​​​​ച്ചു- വി​​​​ഡ്ഢി​​​​യു​​​​ടെ കാ​​​​ര്യ​​​​മോ? അ​​​​വ​​​​ള്‍ പ​​​​റ​​​​ഞ്ഞു... അ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടെ സ​​​​ത്യ​​​​ത്തെ നെ​​​​ഞ്ചി​​​​ലേ​​​​റ്റു​​​​ന്ന​​​​താ​​​​ണു വി​​​​ദ്യാ​​​​ര്‍​ഥി​​​​യു​​​​ടെ മു​​​​ഖ​​​​മു​​​​ദ്ര. അ​​​​ത് ഓ​​​​രോ വി​​​​ദ്യാ​​​​ര്‍​ഥി​​​​യു​​​​ടെ​​​​യും നെ​​​​ഞ്ചി​​​​ല്‍ എ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ണ്ട്.

ശ​​​​രി, വി​​​​ദ്യാ​​​​ര്‍​ഥി​​​​യ​​​​ല്ലാ​​​​ത്ത മ​​​​റ്റു​​​​ള്ള വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​മോ? എ​​​​ന്ന് അ​​​​വ​​​​ളോ​​​​ടു ചോ​​​​ദി​​​​ച്ചു. അ​​​​വ​​​​ള്‍ പ​​​​റ​​​​ഞ്ഞു- മ​​​​റ്റേ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നൊ​​​​രു പ്ര​​​​തി​​​​ച്ഛാ​​​​യ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ആ ​​​​പ്ര​​​​തി​​​​ച്ഛാ​​​​യ സ​​​​ത്യ​​​​മ​​​​ല്ലാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ടാ​​​​ണി​​​​ത്. കാ​​​​ര​​​​ണം, വി​​​​ഡ്ഢി താ​​​​ന്‍ ദൈ​​​​വ​​​​മാ​​​​ണെ​​​​ന്ന് ന​​​​ടി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​യാ​​​​ള്‍​ക്ക് വ​​​​ലി​​​​യൊ​​​​രു പ്ര​​​​തി​​​​ച്ഛാ​​​​യ സൃ​​​​ഷ്‌​​​​ടി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു.

അ​​​​പ്പോ​​​​ള്‍ ഞാ​​​​ന്‍ മ​​​​റ്റൊ​​​​രു ചോ​​​​ദ്യം ചോ​​​​ദി​​​​ച്ചു. വി​​​​ദ്യാ​​​​ര്‍​ഥി​​​​യു​​​​ണ്ട്, വി​​​​ഡ്ഢി​​​​യു​​​​ണ്ട്, അ​​​​പ്പോ​​​​ള്‍ മൂ​​​​ന്നാ​​​​മ​​​​തൊ​​​​രു വി​​​​ഭാ​​​​ഗം എ​​​​വി​​​​ടെ വ​​​​രും? അ​​​​വ​​​​ള്‍ തി​​​​രി​​​​ച്ചു​​​​ചോ​​​​ദി​​​​ച്ചു. മൂ​​​​ന്നാം വി​​​​ഭാ​​​​ഗം ഏ​​​​താ​​​​ണ്? ഞാ​​​​ന്‍ പ​​​​റ​​​​ഞ്ഞു. അ​​​​ന്ധ​​​​ഭ​​​​ക്തർ.

അ​​​​വ​​​​ള്‍ പ​​​​റ​​​​ഞ്ഞു- വി​​​​ഡ്ഢി ദൈ​​​​വ​​​​മാ​​​​ണെ​​​​ന്നു പൂ​​​​ര്‍​ണ​​​​മാ​​​​യും വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന വ്യ​​​​ക്തി​​​​യാ​​​​ണ് അ​​​​ന്ധ​​​​ഭ​​​​ക്തർ.

അ​​​​ങ്ങ​​​​നെ മൂ​​​​ന്നു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്: വി​​​​ദ്യാ​​​​ര്‍​ഥി, വി​​​​ഡ്ഢി, പി​​​​ന്നെ വി​​​​ഡ്ഢി​​​​യെ പി​​​​ന്തു​​​​ട​​​​രു​​​​ന്ന അ​​​​ന്ധ​​​​ഭ​​​​ക്തർ.

വി​​​​ഡ്ഢി​​​​ക​​​​ള്‍ ത​​​​ങ്ങ​​​​ളെ കേ​​​​ള്‍​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് ത​​​​ന്നോ​​​​ടൊ​​​​രു വി​​​​ദ്യാ​​​​ര്‍​ഥി പ​​​​റ​​​​ഞ്ഞു​​​​വെ​​​​ന്നു​​​​കൂ​​​​ടി രാ​​​​ഹു​​​​ല്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്ത​​​​തോ​​​​ടെ, ഭ​​​​ര​​​​ണ​​​​പ​​​​ക്ഷം ബ​​​​ഹ​​​​ളം വ​​​​ച്ചു. ആ​​​​രു​​​​ടെ​​​​യും പേ​​​​രു പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്ന രാ​​​​ഹു​​​​ലി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ബി​​​​ജെ​​​​പി എം​​​​പി​​​​മാ​​​​ര്‍​ക്കു സ്വീ​​​​കാ​​​​ര്യ​​​​മാ​​​​യി​​​​ല്ല.

National

ഭ​ര​ണ​ഘ​ട​ന​യു​ടെ പ്ര​തി ക​യ്യി​ലേ​ന്തി രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​തി​പ​ക്ഷ എം​പി​മാ​രും ബി​ർ​ള ഹൗ​സി​ൽ, ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ക​ർ​പ്പ് ക​യ്യി​ലേ​ന്തി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​ർ ന്യൂ​ഡ​ൽ​ഹി ബി​ർ​ള ഹൗ​സി​ലെ ഗാ​ന്ധി സ്മൃ​തി​യി​ൽ എ​ത്തി പ്ര​തി​ഷേ​ധി​ച്ചു. നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഈ ​പ്ര​തി​ഷേ​ധം.

എം​പി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, പ്രി​യ​ങ്ക ഗാ​ന്ധി, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, ജോ​ൺ ബ്രി​ട്ടാ​സ്, എ.​എ. റ​ഹീം, ഹാ​രി​സ് ബീ​രാ​ൻ, പി. ​സ​ന്തോ​ഷ് കു​മാ​ർ, വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ തു​ട​ങ്ങി​യ​വ​രും രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഗാ​ന്ധി​ജി​യു​ടെ സ്മൃ​തി കു​ടീ​ര​ത്തി​ന് മു​ൻ​പി​ൽ പ്രാ​ർ​ഥി​ച്ചും മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ച്ചു​മാ​ണ് നേ​താ​ക്ക​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്. കേരളത്തിൽ നിന്നുമുള്ള കോൺഗ്രസ് നേതാക്കളായ എം. ലിജു, അബിൻ വർക്കിഎന്നിവരും പ്രതിഷേധത്തിന്‍റെ ഭാഗമായി. 

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ജീ​വ​ഹാ​നി​ക്കും ഉ​ത്ത​ര​വാ​ദി​യാ​യ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഉ​ട​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ബി​ർ​ള ഹൗ​സി​ൽ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. 

National

ഡ​ൽ​ഹി​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ: പ്ര​തി​പ​ക്ഷ എം.​പി​മാ​രു​ടെ ബ​സ് ബാ​രി​ക്കേ​ഡ് വെ​ച്ച് ത​ട​ഞ്ഞ് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ ഗാ​ന്ധി സ്മൃ​തി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ അ​തീ​വ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ഗാ​ന്ധി സ്മൃ​തി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ ബ​സു​ക​ൾ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എം​പി​മാ​രും പ്ര​തി​ഷേ​ധ​ക്കാ​രും ബാ​രി​ക്കേ​ഡു​ക​ൾ​ക്ക് മു​ക​ളി​ൽ ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ ഒ​ത്തു​കൂ​ടി​യ ശേ​ഷ​മാ​ണ് എം​പി​മാ​ർ മൂ​ന്ന് ബ​സു​ക​ളി​ലാ​യി ഗാ​ന്ധി സ്മൃ​തി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ വ​ഴി​മ​ധ്യേ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വെ​ച്ച് വാ​ഹ​നം ത​ട​ഞ്ഞ​ത് വ​ലി​യ സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കും പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി. വി​ദ്യാ​ർ​ത്ഥി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഈ ​നീ​ക്കം ഡ​ൽ​ഹി​യി​ൽ ക​ന​ത്ത സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

 

National

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​ർ ഗാ​ന്ധി സ്മൃ​തി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​ർ ഡ​ൽ​ഹി​യി​ലെ ഗാ​ന്ധി സ്മൃ​തി​യി​ലേ​ക്ക് തി​രി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ ഒ​ത്തു​കൂ​ടി​യ ശേ​ഷ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​ൻ ഗാ​ന്ധി സ്മൃ​തി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ൽ, വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ ഈ ​നീ​ക്കം. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും പ​രീ​ക്ഷാ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ​യും പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​ലും തെ​രു​വി​ലും ഒ​രു​പോ​ലെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

District News

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം: നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം

മൂ​വാ​റ്റു​പു​ഴ: ഡ​ല്‍​ഹി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും പ്ര​തി​പ​ക്ഷ എം​പി​മാ​രെ​യും പോ​ലീ​സ് മ​ര്‍​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടൗ​ണി​ല്‍ പ്ര​ക​ട​ന​വും ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ​യും ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​എം. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഒ. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ത​മം​ഗ​ലം: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന്ത​ർ​മ​ന്ത​റി​ൽ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ ഥി​ക​ളെ ക്രൂ​ര​മാ​യി ത​ല്ലി ച​ത​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​മ്പി​ൽ പ്ര​തി​ഷേ​ധി​ച്ച ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ തെ​രു​വി​ൽ ആ​ക്ര​മി​ച്ച പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ​യും കോ​ത​മം​ഗ​ലം, ക​വ​ള​ങ്ങാ​ട് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ത​മം​ഗ​ല​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
കോ​ത​മം​ഗ​ലം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി മെ​മ്പ​ർ എ.​ജി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വാ​ഴ​ക്കു​ളം: മ​ഞ്ഞ​ള​ളൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ഴ​ക്കു​ളം ടൗ​ണി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും പോ​സ്‌​റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്തി.
ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പെ​രു​മ്പി​ള​ളി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ക​ട​യ്ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ല​ഞ്ചേ​രി: നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ന് ഉ​ത്ത​ര​വാ​ദി​യാ​യ കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ കൈ​യേ​റ്റം ചെ​യ്ത സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ പൂ​തൃ​ക്ക മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ല​ഞ്ചേ​രി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ന്നു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ കു​പ്ലാ​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഡി​സി​സി​സെ​ക്ര​ട്ട​റി നി​ബു കെ. ​കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു കെ. ​ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് ജോ​ൺ ജോ​സ​ഫ്, ഡി​സി​സി അം​ഗം അ​നി​ബെ​ൻ കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Kerala

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​റ​സ്റ്റ്; ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ​യു​മാ​യെ​ത്തി​യ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കും​തോ​റും ജ​ന​കീ​യ സ​മ​രം കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജ്ജി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​കും സി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ആ​രം​ഭി​ച്ച സ​മ​രം ആ​ഴ്ച​ക​ൾ പി​ന്നി​ടു​മ്പോ​ൾ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ​യും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. സ​മ​രം ആ​രം​ഭി​ച്ച​ത് മു​ത​ൽ ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര നേ​താ​ക്ക​ളും എം​പി​മാ​രും പോ​ലീ​സി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ളെ ചെ​റൂ​ത്ത് സ​മ​ര​ക്കാ​ർ​ക്ക് സം​ര​ക്ഷ​ണ വ​ല​യ​മൊ​രു​ക്കി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​ലീ​സി​നൊ​പ്പം ലാ​ത്തി​യു​മാ​യി ഗു​ണ്ടാ​സം​ഘ​വും സ​മ​ര​ക്കാ​രെ അ​ക്ര​മി​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​രി​ക​യാ​ണ്. ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും സ​മ​ര​ക്കാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി വ​ന്നു. ലോ​ക് സ​ഭ​യി​ലും നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടും മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന സ​മ​ര​വും ഉ​ന്ന​യി​ക്കു​വാ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

 

National

സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ​യേ​റു​ന്നു; പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' ആരംഭിച്ച പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ആളിപ്പടരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ കടുത്ത രാഷ്ട്രീയ പ്രതിരോധത്തിലായി. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പോലീസും സമരക്കാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച സംഭവം പ്രതിഷേധത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ക്രമസമാധാന പാലനത്തിന്‍റെ പേരിൽ നടന്ന പോലീസ് നടപടിയെ ശക്തമായി അപലപിച്ച രാഹുൽ ഗാന്ധി, വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും പ്രതിഷേധക്കാർക്കെതിരായ പോലീസ് അതിക്രമങ്ങളും സഭയിൽ ഉന്നയിച്ച് ഇരുസഭകളും സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. സഭയ്ക്കുള്ളിൽ ചർച്ചയ്ക്ക് സർക്കാർ തയാറായിറായില്ലെങ്കിൽ സമരം പാർലമെന്‍റ് മന്ദിരത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും.

അതേസമയം, വിഷയം കൂടുതൽ സങ്കീർണമായതോടെ അനുനയ നീക്കങ്ങളുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ നിരാഹാര സമരത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സോനം വാംഗ്ചുക്കിനെ സന്ദർശിച്ച് ചർച്ച നടത്തി. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് CJP നേതൃത്വം.

National

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച്: ക​സ്റ്റ​ഡി​യി​ലാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ വി​ട്ട​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ചോ​ർ​ച്ചാ വി​വാ​ദ​ത്തി​ലും വി​ദ്യാ​ർ​ത്ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​രെ ഉ​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ഡ​ൽ​ഹി പോ​ലീ​സ് വി​ട്ട​യ​ച്ചു. ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.   

National

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ലെ​ത്തി രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ചോ​ർ​ച്ചാ വി​വാ​ദ​ങ്ങ​ളി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ ന​ട​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ത്തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത രാ​ഷ്ട്രീ​യ നീ​ക്കം. പ്ര​തി​ഷേ​ധ സ്ഥ​ല​ത്തെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ നീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷാ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. സ​മ​ര​ത്തി​നി​ട​യി​ലേ​ക്ക് എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സ​ഹ​മ​ന്ത്രി​യാ​യ ജി​തേ​ന്ദ്ര സിം​ഗ്, രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കു​റേ നേ​രം സം​സാ​രി​ച്ചു.

പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം പ്ര​ക്ഷു​ബ്ധ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് നി​ർ​ണാ​യ​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വി​ദ്യാ​ർ​ത്ഥി സ​മ​ര​ത്തി​ന് നേ​രെ ഡ​ൽ​ഹി പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​ലും പു​റ​ത്തും ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

 

National

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന വേ​ദി​യി​ൽ അ​പ​ക​ടം; കോ​ൺ​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു

ഡെ​റാ​ഡൂ​ൺ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഡെ​റാ​ഡൂ​ൺ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​യു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി അം​ഗ​മാ​യ അ​മ​ർ മേ​ത്ത​യാ​ണ് ഡെ​റാ​ഡൂ​ണി​ലെ ഒ​രു സ്കൂ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. വേ​ദി നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ മു​ക​ളി​ൽ നി​ന്ന് ഭാ​ര​മേ​റി​യ ഇ​രു​മ്പ് ക​ട്ട​ർ ത​ല​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന 'ഛാത്രോം ​കി ഗൂ​ഞ്ച്' എ​ന്ന പ​രി​പാ​ടി​യു​ടെ പ​ന്ത​ൽ നി​ർ​മാ​ണ​മാ​ണ് സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ന്നി​രു​ന്ന​ത്.

ഇ​തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നാ​ണ് അ​മ​ർ മേ​ത്ത ഇ​വി​ടെ​യെ​ത്തി​യ​ത്. വേ​ദി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സ്റ്റേ​ജി​ന് സ​മീ​പം നി​ൽ​ക്കു​മ്പോ​ൾ മു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​യു​ടെ കൈ​യി​ൽ നി​ന്നും ഇ​രു​മ്പ് മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന യ​ന്ത്രം അ​ബ​ദ്ധ​ത്തി​ൽ താ​ഴേ​ക്ക് വീ​ഴുകയായിരുന്നു.

 

National

രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് ഡൽഹിയിൽ ഫ്ളക്സ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രി​ഹാ​സ​ത്തോ​ടെ ഡ​ൽ​ഹി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ.

വി​ദേ​ശ യാ​ത്ര​യു​ടെ പേ​രി​ൽ ബി​ജെ​പി രാ​ഹു​ലി​നെ നി​ര​ന്ത​രം വി​മ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ​പ്പോ​ഴും വി​ദേ​ശ​ത്ത് കാ​ണ​പ്പെ​ടു​ന്നു, ഏ​തെ​ങ്കി​ലും പ​ബ്ബി​ൽ ഉ​ണ്ടാ​യി​രി​ക്കാം, ബീ​ച്ചി​ൽ കാ​ണാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്നി​ങ്ങ​നെ​യു​ള്ള അ​ട​യാ​ള​ങ്ങ​ൾ വി​വ​രി​ച്ചു​കൊ​ണ്ട് രാ​ഹു​ലി​ന്‍റെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യാ​ണ് ബോ​ർ​ഡി​ലു​ള്ള​ത്. ആ​രാ​ണ് ബോ​ർ​ഡ് വ​ച്ച​തെ​ന്ന് വ‍്യ​ക്ത​മ​ല്ല.

ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ രാ​ഹു​ലി​നെ ലീ​ഡ​ർ ഓ​ഫ് ഒ​പ്പോ​സി​ഷ​ൻ (പ്ര​തി​പ​ക്ഷ നേ​താ​വ്) എ​ന്ന​തി​ന് പ​ക​രം ലീ​ഡ​ർ ഓ​ഫ് പ​ര്യ​ട​ൻ (വി​നോ​ദ​സ​ഞ്ചാ​ര നേ​താ​വ്) എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ട് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് ഷെ​ഹ്‌​സാ​ദ് പൂ​നാ​വാ​ല രം​ഗ​ത്തെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ദി​വ​സം പോ​ലും അ​വ​ധി​യെ​ടു​ക്കാ​തെ രാ​ജ്യം ഒ​ന്നാ​മ​ത് എ​ന്ന രീ​തി​യി​ൽ ജോ​ലി ചെ​യ്യു​മ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി എ​ല്ലാ വ​ർ​ഷ​വും കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് വി​നോ​ദ​യാ​ത്ര​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് പൂ​നാ​വാ​ല ആ​രോ​പി​ച്ചു.

പാ​ർ​ല​മെ​ന്‍റും പാ​ർ​ട്ടി​യും ജ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ ആ​വ​ശ്യ​പ്പെ​ടു​ന്ന നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം രാ​ഹു​ൽ വി​ദേ​ശ​ത്തേ​ക്ക് പോ​വു​ക​യാ​ണെ​ന്നും പൂ​നാ​വാ​ല കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

National

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​ നേ​താ​വാ​യി ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി രാ​ഹു​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ര​​​​ണ്ടു വ​​​​ർ​​​​ഷം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി.

നി​​​​ർ​​​​ണാ​​​​യ​​​​ക പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി പ​​​​ദ​​​​വി​​​​യി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും താ​​​​നു​​​യ​​​​ർ​​​​ത്തി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ലഘു വീ​​​​ഡി​​​​യോ എ​​​​ക്സി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

എ​​​​ല്ലാ ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ​​​​യും ശ​​​​ബ്‌​​​​ദം അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​നാ​​​​ഴി​​​​ക​​​​ളി​​​​ലേ​​​​ക്കെ​​​​ത്തി​​​​ക്കു​​​​ക​​​​യെ​​​​ന്ന ഒ​​​​രൊ​​​​റ്റ ക​​​​ട​​​​മ​​​​യ്ക്കു​​​​വേ​​​​ണ്ടി ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലെ ഓ​​​​രോ ദി​​​​വ​​​​സ​​​​വും അ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് വീ​​​​ഡി​​​​യോ​​​​യ്ക്കൊ​​​​പ്പം പ​​​​ങ്കു​​​​വ​​​​ച്ച കു​​​​റി​​​​പ്പി​​​​ൽ രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.

നീ​​​​റ്റ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​മാ​​​​ണെ​​​​ങ്കി​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ത​​​​ട്ടി​​​​പ്പ് തു​​​​റ​​​​ന്നു​​​​കാ​​​​ട്ടു​​​​ന്ന​​​​താ​​​​യാ​​​​ലും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ങ്കി​​​​ലും നി​​​​ങ്ങ​​​​ളോ​​​​ടൊ​​​​പ്പം എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും ഞാ​​​​ൻ നി​​​​ല​​​​കൊ​​​​ണ്ടു​. ഇ​​​​ന്നും നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു. ​ഇ​​​​നി എ​​​​ല്ലാ​​​​യ്പ്പോ​​​​ഴും നി​​​​ല​​​​നി​​​​ൽ​​​​ക്കും. ​തെ​​​​രു​​​​വു​​​​ക​​​​ൾ മു​​​​ത​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് വ​​​​രെ​​​​യും നി​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ​​​​മാ​​​​ണ് എ​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ശ​​​​ക്തി. ​-​​​​രാ​​​​ഹു​​​​ൽ കു​​​​റി​​​​ച്ചു.

National

മാ​പ്പ് പ​റ​യു​ന്ന​തി​ൽ മ​ത്സ​രം, രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് കി​ര​ൺ റി​ജി​ജു

ന്യൂ​ഡ​ൽ​ഹി: അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും പി​ന്നീ​ട് നി​യ​മ​ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ കോ​ട​തി​ക​ളി​ൽ മാ​പ്പ് പ​റ​യു​ക​യും ചെ​യ്യു​ന്ന​ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​തി​വാ​ണെ​ന്ന് റി​ജി​ജു കു​റ്റ​പ്പെ​ടു​ത്തി.

രാ​ഹു​ൽ ഗാ​ന്ധി​യും എ​എ​പി ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളും ത​മ്മി​ൽ ആ​രാ​ണ് കോ​ട​തി​ക​ളി​ൽ കൂ​ടു​ത​ൽ ത​വ​ണ മാ​പ്പ് പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ഒ​രു മ​ത്സ​രം ത​ന്നെ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. വ​സ്തു​ത​ക​ളി​ല്ലാ​തെ മ​റ്റു​ള്ള​വ​ർ​ക്കെ​തി​രെ എ​ന്തും വി​ളി​ച്ചു​പ​റ​യു​ക, തു​ട​ർ​ന്ന് കോ​ട​തി​ക​ൾ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ പ​തു​ക്കെ ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി വ​രി​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.

കെ​ജ്‌​രി​വാ​ളും രാ​ഹു​ലും ത​മ്മി​ൽ ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ​ലി​യ സാ​മ്യ​മു​ണ്ട്. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ കോ​ട​തി​ക​ളി​ൽ മാ​പ്പ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ത് ആ​രാ​ണെ​ന്ന് പ​രി​ശോ​ധി​ച്ചാ​ൽ ഇ​വ​ർ ര​ണ്ടു​പേ​രു​മാ​യി​രി​ക്കും മു​ന്നി​ല​ന്നും റി​ജി​ജു പ​റ​ഞ്ഞു.

 

National

ഉ​ദ്ദേ​ശി​ച്ച​ത് കാ​ർ​ത്തി​കേ​യ​നെ​യ​ല്ല; പാ​ന​മ വി​വാ​ദ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: മാ​ന​ന​ഷ്ട​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി കോ​ട​തി​യി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ മ​ക​ൻ കാ​ർ​ത്തി​കേ​യ സിം​ഗ് ചൗ​ഹാ​ൻ ഫ​യ​ൽ ചെ​യ്ത കേ​സി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഭോ​പ്പാ​ൽ കോ​ട​തി​യി​ൽ മാ​പ്പ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്

2018 ൽ ​മ​ധ്യ​പ്ര​ദേ​ശി​ലെ ജാ​ബു​വ​യി​ൽ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ പാ​ന​മ പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ​ത്. പാ​ന​മ പേ​പ്പ​ർ ലീ​ക്കി​ൽ കാ​ർ​ത്തി​കേ​യ സിം​ഗി​ന്‍റെ പേ​രു​ണ്ടെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം.

ത​നി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് കാ​ർ​ത്തി​കേ​യ സിം​ഗ് ഭോ​പ്പാ​ലി​ലെ എം​പി-​എം​എ​ൽ​എ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ത​ന്‍റെ പ്ര​സ്താ​വ​ന കാ​ർ​ത്തി​കേ​യ സിം​ഗി​നെ ഉ​ദ്ധ​രി​ച്ചു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി കോ​ട​തി​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

നീ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഇ​പ്പോ​ൾ കോ​ട​തി​യി​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് കാ​ർ​ത്തി​കേ​യ സിം​ഗ് ചൗ​ഹാ​ൻ പ്ര​തി​ക​രി​ച്ചി​ല്ല.

National

രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ട് ത​ക​ർ​ന്നു, സൗ​ഹൃ​ദം ത​ക​ർ​ന്നി​ല്ല; രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി സ്റ്റാ​ലി​ൻ

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ടെ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ. രാ​ഹു​ലി​ന് ന​ല്ല ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും നേ​രു​ന്നു​വെ​ന്ന് സ്റ്റാ​ലി​ൻ എ​ക്സി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം ആ​ശം​സ​ക​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ച് സ്റ്റാ​ലി​ന്‍റെ പോ​സ്റ്റ് പ​ങ്കു​വെ​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യും രം​ഗ​ത്തെ​ത്തി. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ആ​ത്മാ​വി​നു​വേ​ണ്ടി ഒ​രു​മി​ച്ച് പോ​രാ​ടാ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ സ​ഖ്യം വി​ട്ട് കോ​ൺ​ഗ്ര​സ് ടി​വി​കെ​യ്ക്കൊ​പ്പം ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കു​മി​ട​യി​ൽ വി​ള്ള​ൽ വീ​ണ​ത്.

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ഡി​എം​കെ വി​മ​ർ​ശ​നം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ്റ്റാ​ലി​ൻ ജ​ന്മ​ദി​നാ​ശം​സ നേ​ർ​ന്ന​ത്. ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി​യും രാ​ഹു​ൽ ഗാ​ന്ധി​ക്ക് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി.

National

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല ആ​രോ​ഗ്യ​വും ദീ​ർ​ഘാ​യു​സും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​ക്ക് 56 വ​യ​സാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

'ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ശ്രീ ​രാ​ഹു​ൽ ഗാ​ന്ധി ജി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ. അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല ആ​രോ​ഗ്യ​വും ദീ​ർ​ഘാ​യു​സ്സും ഉ​ണ്ടാ​കാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു'- എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

Kerala

രാ​ഹു​ലി​ന്‍റെ ഉ​ള്ളി​ൽ ജാ​തി​ബോ​ധം ഉ​ണ്ട്; അ​താ​ണ് പി​ണ​റാ​യി​യെ കെ​ട്ടി​പ്പി​ടി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തെ​ന്ന് എ.​കെ.​ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​നെ കെ​ട്ടി​പ്പി​ടി​ക്കി​ല്ലെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ൻ. രാ​ഹു​ൽ ഗാ​ന്ധി​ക്ക് സ​വ​ർ​ണ്ണ ബോ​ധ​മാ​ണെ​ന്നും ജാ​തി​ബോ​ധം ഉ​ള്ള​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം പി​ണ​റാ​യി വി​ജ​യ​നെ കെ​ട്ടി​പ്പി​ടി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തെ​ന്നും എ.​കെ. ബാ​ല​ൻ ആ​രോ​പി​ച്ചു.

മോ​ദി​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ല. എ​ന്നാ​ൽ പി​ണ​റാ​യി വി​ജ​യ​നെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തി​ൽ പ്ര​ശ്ന​മാ​ണെ​ന്നും എ.​കെ. ബാ​ല​ൻ വി​മ​ർ​ശി​ച്ചു.

ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ജൂ​ൺ എ​ട്ടി​ന് ന​ട​ന്ന നി​ർ​ണാ​യ​ക യോ​ഗ​ത്തി​ലാ​ണ് മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കെ​ട്ടി​പ്പി​ടി​ച്ച് ആ​ലിം​ഗ​നം ചെ​യ്യാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞ​ത്. പി​ണ​റാ​യി​യു​മാ​യി ത​നി​ക്ക് വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ പോ​രാ​ട്ട​മു​ണ്ട്. ഇ​ത്ത​രം പ്രാ​ദേ​ശി​ക​മാ​യ രാ​ഷ്ട്രീ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​ക്കൊ​ണ്ട് വേ​ണം ഇ​ന്ത്യ സ​ഖ്യം ഒ​ന്നി​ച്ച് മു​ന്നോ​ട്ട് പോ​കാ​നെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞി​രു​ന്നു.

National

ബിജെപിക്കെതിരേ ഒറ്റക്കെട്ടായി പോരാടണം: രാഹുൾ ഗാന്ധി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്രാ​​​​ദേ​​​​ശി​​​​ക​​​​ത​​​​ല​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പോ​​​​രാ​​​​ട്ടം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും ബി​​​​ജെ​​​​പി​​​​ക്കും ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നു​​​​മെ​​​​തി​​​​രേ ഒ​​​​ന്നി​​​​ച്ചു​​​പോ​​​​രാ​​​​ടാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളോ​​​​ടു ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ആ​​​​ഹ്വാ​​​​നം.

തി​​​​ങ്ക​​​​ളാ​​​​ഴ്ച ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​ന്‍റെ ആ​​​​ഹ്വാ​​​​നം. യോ​​​​ഗ​​​​ത്തി​​​​ൽ രാ​​​​ഹു​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ന്‍റെ പൂ​​​​ർ​​​​ണ​​​​രൂ​​​​പം ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണ് കോ​​​​ണ്‍ഗ്ര​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ പോ​​​​യി കെ​​​​ട്ടി​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ പ​​​​റ​​​​ഞ്ഞാ​​​​ൽ എ​​​​നി​​​​ക്കു പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ട്. പ്രാ​​​​ദേ​​​​ശി​​​ക​​​ത​​​​ല​​​​ത്തി​​​​ൽ സി​​​​പി​​​​എ​​​​മ്മു​​​​മാ​​​​യി രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പോ​​​​രാ​​​​ട്ടം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​നി​​​​ക്ക​​​​തി​​​​നു സാ​​​​ധി​​​​ക്കി​​​​ല്ല. എ​​​​ന്നാ​​​​ൽ ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ന്ത്യ എ​​​​ന്ന മു​​​​ന്ന​​​​ണി ആ​​​​ശ​​​​യ​​​​ത്തെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഒ​​​​ന്നി​​​​ച്ചു​​​​നി​​​​ൽ​​​​ക്ക​​​​ണം.

കോ​​​​ണ്‍ഗ്ര​​​​സി​​​​നും എ​​​നി​​​​ക്കു​​​​മെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ സ​​​​ഖ്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​യ​​​​രു​​​​ന്ന എ​​​​ല്ലാ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളെ​​​​യും പു​​​​ഞ്ചി​​​​രി​​​​യോ​​​​ടെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഞാ​​​​ൻ ത​​​​യാ​​​​റാ​​​​ണ്. എ​​​​ല്ലാ​​​​വ​​​​രെ​​​​യും സ്നേ​​​​ഹ​​​​ത്തോ​​​​ടെ ഒ​​​​ന്നി​​​​പ്പി​​​​ച്ചു​​​​നി​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ് എ​​​​ന്‍റെ ല​​​​ക്ഷ്യം-​​​​രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി വ്യ​​​​ക്ത​​​​മാ​​​​ക്കി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം ബി​​​​ജെ​​​​പി​​​​യു​​​​ടെ പൂ​​​​ർ​​​​ണ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ണ്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യം പ്ര​​​​തി​​​​പ​​​​ക്ഷ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം. തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍ഗ്ര​​​​സ്, സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി, രാ​​​​ഷ്‌​​​​ട്രീ​​​​യ ജ​​​​ന​​​​താ​​​​ദ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ക​​​​ക്ഷി​​​​ക​​​​ൾ പ​​​​ഴ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ൾ ഫ​​​​ലി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​നി​​​​യും ക​​​​രു​​​​തി വ​​​​ഞ്ചി​​​​ത​​​​രാ​​​​ക​​​​രു​​​​ത്. രാ​​​​ജ്യ​​​​ത്ത് തു​​​​ല്യ​​​​വും സു​​​​താ​​​​ര്യ​​​​വു​​​​മാ​​​​യ ഒ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​സാ​​​​ഹ​​​​ച​​​​ര്യം നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​തു ഫ​​​​ലി​​​​ച്ച​​​​ത്.

ഗു​​​​ജ​​​​റാ​​​​ത്ത്, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, ഹ​​​​രി​​​​യാ​​​​ന, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി ന​​​​ട​​​​ത്തു​​​​ന്ന കൃ​​​​ത്രി​​​​മ​​​​ങ്ങ​​​​ൾ ഞാ​​​​ൻ നേ​​​​രി​​​​ട്ടു ക​​​​ണ്ട​​​​താ​​​​ണ്. മ​​​​മ​​​​താ ബാ​​​​ന​​​​ർ​​​​ജി, ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ, തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ് തു​​​​ട​​​​ങ്ങി​​​​യ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ല​​​​ങ്ങ​​​​ൾ മോ​​​​ഷ്‌​​​​ടി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ൽ ഇ​​​​പ്പോ​​​​ഴും നേ​​​​രി​​​​യ സം​​​​ശ​​​​യ​​​​മേ ഉ​​​​ള്ളൂ​​​​വെ​​​​ങ്കി​​​​ൽ രാ​​​​ജ്യ​​​​ത്ത് 100 ശ​​​​ത​​​​മാ​​​​ന​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ച്ചു​​​​പ​​​​റ​​​​യാ​​​​ൻ എ​​​​നി​​​​ക്ക് ക​​​​ഴി​​​​യും-​​​​രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.

ഈ ​​​​ഫാ​​​​സി​​​​സ്റ്റ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ നേ​​​​രി​​​​ടാ​​​​ൻ സാ​​​​ധാ​​​​ര​​​​ണ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക​​​​പ്പു​​​​റം ഒ​​​​രു ക​​​​ടു​​​​ത്ത ‘പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​സ്ഥാ​​​​ന’​​​​മാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷം മാ​​​​റ​​​​ണ​​​​മെ​​​​ന്ന് രാ​​​​ഹു​​​​ൽ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. 1927ൽ ​​​​ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കോ​​​​ണ്‍ഗ്ര​​​​സ് ഒ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​യി മാ​​​​റി​​​​യ ച​​​​രി​​​​ത്രം രാ​​​​ഹു​​​​ൽ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

സി​​​​ബി​​​​എ​​​​സ്ഇ, നീ​​​​റ്റ് പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​വും ഗ്രേ​​​​റ്റ് നി​​​​ക്കോ​​​​ബാ​​​​ർ വി​​​​ഷ​​​​യ​​​​വും ഭാ​​​​ര​​​​ത് ജോ​​​​ഡോ യാ​​​​ത്ര​​​​യു​​​​മെ​​​​ല്ലാം ഈ ​​​​പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. രാ​​​​ജ്യം ഇ​​​​പ്പോ​​​​ൾ വ​​​​ലി​​​​യൊ​​​​രു ജ​​​​ന​​​​രോ​​​​ഷ​​​​ത്തി​​​​ന് സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​ണ്. ജ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നൊ​​​​പ്പ​​​​മാ​​​​ണ്.

പ്ര​​​​തി​​​​പ​​​​ക്ഷം ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​ണെ​​​​ന്നു വ​​​​രു​​​​ത്തി​​​​ത്തീ​​​​ർ​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും പ​​​​ര​​​​സ്പ​​​​രം പോ​​​​ര​​​​ടി​​​​ക്കാ​​​​തെ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നി​​​​ന്നു പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​മെ​​​​ന്നും രാ​​​​ഹു​​​​ൽ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

National

പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ല, അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ല. അത് താൻ ചെയ്യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ടിഎംസി സ്വപ്നലോകത്താണെന്ന് താൻ പറഞ്ഞിരുന്നു, പക്ഷേ അത് അംഗീകരിക്കാൻ അവർ തയാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും രാഹുൽ ഗാന്ധി പറയുന്നു.

വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയാറാണ്. ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിന്‍റെ പങ്ക് വലുതാണ്. ആർഎസ്എസിന്‍റെ കാഴ്ചപ്പാടിന് അടിസ്ഥാനപരമായ എതിർക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ല. പ്രതിപക്ഷം ദുർബലമാണെന്ന് തെളിയിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് നാം മനസിലാക്കണം എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

National

ഡ​ൽ​ഹി​യി​ൽ രാ​ഹു​ലി​നെ​യും സോ​ണി​യ ഗാ​ന്ധി​യെ​യും ക​ണ്ട് വി​ജ​യ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ സോ​ണി​യ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ടി​വി​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി സി. ​ജോ​സ​ഫ് വി​ജ​യ്. മൂ​ന്ന് ദി​വ​സ​ത്തെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൂ‌​ടി​ക്കാ​ഴ്ച. സോ​ണി​യ ഗാ​ന്ധി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ 10 ജ​ൻ​പ​ഥി​ൽ നേ​രി​ട്ടെ​ത്തി​യാ​യി​രു​ന്നു കൂ​ട‌ി​ക്കാ​ഴ്ച. വ്യാ​ഴാ​ഴ്ച ന​ട‌​ക്കു​ന്ന നീ​തി ആ​യോ​ഗ് ഗ​വേ​ർ​ണിം​ഗ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് വി​ജ​യ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷ​മു​ള്ള വി​ജ​യ്‌​യു​ടെ ര​ണ്ടാ​മ​ത് ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ത​മി​ഴ്നാ​ട്ടി​ൽ 59 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് വി​ജ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്ക് മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​ത്. സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യു​മാ​യും വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

National

കു​തി​ര​ക്ക​ച്ച​വ​ട ഭീ​തി​യി​ൽ കോ​ൺ​ഗ്ര​സ്; മ​ധ്യ​പ്ര​ദേ​ശി​ലെ എം​എ​ൽ​എ​മാ​രെ ക​ർ​ണാ​ട​ക​യി​ലേ​ക്കും തെ​ല​ങ്കാ​ന​യി​ലേ​ക്കും മാ​റ്റു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി മൂ​ന്നാ​മ​തൊ​രു സ്ഥാ​നാ​ർ​ത്ഥി​യെ​ക്കൂ​ടി അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ട്ടി​മ​റി ഭീ​തി​യി​ൽ കോ​ൺ​ഗ്ര​സ്. എം​എ​ൽ​എ​മാ​രെ ബി​ജെ​പി ചാ​ക്കി​ട്ടു​പി​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ മ​ധ്യ​പ്ര​ദേ​ശി​ലെ ത​ങ്ങ​ളു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളെ കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ർ​ണാ​ട​ക​യി​ലേ​ക്കും തെ​ല​ങ്കാ​ന​യി​ലേ​ക്കും മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​രം​ഭി​ച്ചു.

നി​ല​വി​ലെ നി​യ​മ​സ​ഭാ ക​ക്ഷി​ബ​ലം അ​നു​സ​രി​ച്ച് ബി​ജെ​പി​ക്ക് ര​ണ്ട് സ്ഥാ​നാ​ർ​ത്ഥി​ക​ളെ മാ​ത്ര​മേ സു​ഗ​മ​മാ​യി വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​യൂ. എ​ന്നാ​ൽ ആ​ർ​എ​സ്എ​സ് പ​ശ്ചാ​ത്ത​ല​മു​ള്ള മ​ഹേ​ഷ് കേ​വ​തി​നെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നാ​മ​തൊ​രു സ്ഥാ​നാ​ർ​ത്ഥി​യെ​ക്കൂ​ടി ബി​ജെ​പി ഗോ​ദ​യി​ലി​റ​ക്കി​യ​താ​ണ് കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്. മീ​നാ​ക്ഷി ന​ട​രാ​ജ​നെ​യാ​ണ് കോ​ൺ​ഗ്ര​സ് ഇ​വി​ടെ ത​ങ്ങ​ളു​ടെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ക്രോ​സ് വോ​ട്ടിം​ഗി​ലൂ​ടെ കോ​ൺ​ഗ്ര​സ് വോ​ട്ടു​ക​ൾ ഭി​ന്നി​പ്പി​ച്ച് മൂ​ന്ന് സീ​റ്റും പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ നീ​ക്കം.

അ​തേ​സ​മ​യം, ജാ​ർ​ഖ​ണ്ഡി​ലെ ര​ണ്ട് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലൊ​ന്നി​ൽ സ​ഖ്യ​ക​ക്ഷി​ക​ളോ​ട് ആ​ലോ​ചി​ക്കാ​തെ കോ​ൺ​ഗ്ര​സ് ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥാ​നാ​ർ​ത്ഥി​യെ പ്ര​ഖ്യാ​പി​ച്ച​തി​ൽ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ സോ​റ​ൻ നേ​രി​ട്ട് അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ച​ർ​ച്ച​ക​ളി​ലൂ​ടെ വി​ഷ​യം പ​രി​ഹ​രി​ച്ചു​വെ​ന്ന് കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, ഇ​ന്ന് ന​ട​ന്ന സു​പ്ര​ധാ​ന​മാ​യ 'ഇ​ന്ത്യ' സ​ഖ്യ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ പ​ക​രം പ്ര​തി​നി​ധി​യെ അ​യ​ച്ച സോ​റ​ന്‍റെ നീ​ക്കം സ​ഖ്യ​ത്തി​ലെ വി​ള്ള​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​വി​ടെ സ്വ​ത​ന്ത്ര​നാ​യി പ​ത്രി​ക സ​മ​ർ​പ്പി​ച്ച പ്ര​മു​ഖ വ്യ​വ​സാ​യി പ​രി​മ​ൾ നാ​ഥ്‌​വാ​നി​യെ​യാ​ണ് ബി​ജെ​പി പി​ന്തു​ണ​യ്ക്കു​ന്ന​ത്. ജ​യ​മു​റ​പ്പി​ക്കാ​ൻ നാ​ല് എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ കൂ​ടി വേ​ണ​മെ​ന്നി​രി​ക്കെ, ജാ​ർ​ഖ​ണ്ഡി​ലും അ​ട്ടി​മ​റി ഒ​ഴി​വാ​ക്കാ​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ സ​ഖ്യം.

 

National

സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ നി​ന്ന് ഒ​റ്റ​മു​റി​യി​ലെ​ത്തി; ഇ​ന്ത്യ സ​ഖ്യം ചേ​ർ​ന്ന യോ​ഗ​ത്തെ പ​രി​ഹ​സി​ച്ച് സം​ബി​ത് പ​ത്ര

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ചേ​ർ‌​ന്ന ഇ​ന്ത്യ സ​ഖ്യ യോ​ഗ​ത്തെ പ​രി​ഹ​സി​ച്ച് ബി​ജെ​പി എം​പി സം​ബി​ത് പ​ത്ര. ഡി​എം​കെ, എ​എ​പി പാ​ർ​ട്ടി​ക​ൾ സ​ഖ്യ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രി​ഹാ​സം. യോ​ഗം ഇ​പ്പോ​ൾ ശു​ഷ്കി​ച്ച് ഒ​റ്റ​മു​റി​യി​ലേ​ക്ക് മാ​റി​യെ​ന്ന് സം​ബി​ത് പ​ത്ര പ​രി​ഹ​സി​ച്ചു.

മു​ൻ​പ് ഈ ​യോ​ഗ​ങ്ങ​ൾ സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ എ​ല്ലാ​വ​രും കൈ​കോ​ർ​ത്തു​നി​ന്നു. ക്ര​മേ​ണ ഈ ​യോ​ഗ​ങ്ങ​ൾ കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ലെ ഒ​രു ചെ​റി​യ മു​റി​യി​ലേ​ക്ക് ഒ​തു​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​മി​ഴ്‌​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് പെ​ട്ടെ​ന്നു​ത​ന്നെ മ​റ്റൊ​രു പാ​ർ​ട്ടി​യു​മാ​യി സ​ഖ്യം ചേ​ർ​ന്ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചു. എ​ന്നാ​ൽ ബം​ഗാ​ളി​ൽ തോ​റ്റ​പ്പോ​ൾ അ​വ​ർ മു​റ​വി​ളി കൂ​ട്ടു​ക​യാ​ണ്. രാ​ജ്യം മു​ഴു​വ​ൻ ഈ ​കാ​പ​ട്യം കാ​ണു​ന്നു​ണ്ടെ​ന്നും സം​ബി​ത് പ​ത്ര ആ​രോ​പി​ച്ചു.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് താ​ഴെ​ത്ത​ട്ടി​ൽ യ​ഥാ​ർ​ഥ സാ​ന്നി​ധ്യ​മി​ല്ല. അ​വ​രു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടു. അ​തു​കൊ​ണ്ടാ​ണ് ജ​ന​ങ്ങ​ൾ അ​വ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ത്ത​ത്. രാ​ഹു​ൽ ഗാ​ന്ധി എ​വി​ടെ​യു​ണ്ടോ, അ​വി​ടെ ആ​രു​ടെ​യും രാ​ഷ്ട്രീ​യ ഭാ​ഗ്യം തെ​ളി​യാ​റി​ല്ലെ​ന്നും സം​ബി​ത് പ​ത്ര പ​രി​ഹ​സി​ച്ചു.

ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ൽ യോ​ഗം ചേ​രാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​പോ​ക്കാ​ണെ​ങ്കി​ൽ, മൂ​ന്നാ​മ​ത്തെ​യോ നാ​ലാ​മ​ത്തെ​യോ യോ​ഗം ഒ​രു കാ​റി​നു​ള്ളി​ലാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്നും സം​ബി​ത് പ​ത്ര കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Movies

ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് നി​ക​ത്ത​നാ​കാ​ത്ത ന​ഷ്ടം; അ​നു​ശോ​ചി​ച്ച് മോ​ദി​യും രാ​ഹു​ലും

വൈ​വി​ധ്യ​മാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും അ​വി​സ്മ​ര​ണീ​യ​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​യി​രു​ന്നു സ​ലിം​കു​മാ​റെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

ദു​ഖ​ത്തി​ന്‍റെ ഈ ​വേ​ള​യി​ൽ ത​ന്‍റെ ചി​ന്ത​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടും എ​ണ്ണ​മ​റ്റ ആ​രാ​ധ​ക​രോ​ടു​മൊ​പ്പ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്‌​ട​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​യി​ലെ അ​തി​കാ​യ​നാ​യി​രു​ന്നു സ​ലിം​കു​മാ​റെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

Kerala

പി​ണ​റാ​യി​ക്കെ​തി​രാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം; ഖ​ർ​ഗെ​യ്ക്ക് ക​ത്ത​യ​ച്ച് എം.​എ. ബേ​ബി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ക​ടു​ത്ത അ​തൃ​പ്തി​യും പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യ്ക്ക് ക​ത്ത​യ​ച്ചു. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നെ കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ ഇ​ഡി എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന ചോ​ദ്യം രാ​ഹു​ൽ ഗാ​ന്ധി നി​ര​ന്ത​രം ഉ​ന്ന​യി​ച്ചി​രു​ന്നു.

ന​രേ​ന്ദ്ര മോ​ദി​യും പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ൽ ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടെ​ന്ന ‘മോ​ദി - പി​ണ​റാ​യി ഡീ​ൽ' പ്ര​ചാ​ര​ണം കോ​ൺ​ഗ്ര​സ് അ​ഴി​ച്ചു​വി​ട്ടു​വെ​ന്നും ഖ​ർ​ഗെ​യും പ്രി​യ​ങ്കാ ഗാ​ന്ധി​യും അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഈ ​പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്തു​വെ​ന്നും ബേ​ബി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളെ കേ​വ​ലം രാ​ഷ്ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളാ​യി മാ​ത്രം കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​ത് തി​ക​ച്ചും ആ​സൂ​ത്രി​ത​മാ​യ പ്ര​ചാ​ര​ണ​മാ​യി​രു​ന്നു​വെ​ന്നും ബേ​ബി വി​മ​ർ​ശി​ച്ചു.

ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രെ രൂ​പീ​ക​രി​ച്ച പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വി​ള്ള​ലു​ണ്ടാ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​നി​ല​പാ​ട് കാ​ര​ണ​മാ​യ​താ​യും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. വ​രാ​നി​രി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച​ത്തെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ സി​പി​എം ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം നേ​രി​ട്ട് അ​റി​യി​ക്കു​മെ​ന്നും എം.​എ. ബേ​ബി ക​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഗ്രേറ്റ് നിക്കോബാർ പദ്ധതി ബിസിനസുകാരനുവേണ്ടി: രാഹുൽ ഗാന്ധി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗ്രേ​​​​റ്റ് നി​​​​ക്കോ​​​​ബാ​​​​ർ പ​​​​ദ്ധ​​​​തി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ​​​മേ​​​​ഖ​​​​ല​​​​യ്ക്കും തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നും വേ​​​​ണ്ടി​​​​യു​​​​ള്ള​​​​താ​​​​ണെ​​​​ന്ന കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വാ​​​​ദം നു​​​​ണ​​​​യാ​​​​ണെ​​​​ന്ന് ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി.

ഒ​​​​രു ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര​​​​ന് ഹോ​​​​ട്ട​​​​ലു​​​​ക​​​​ളും കാ​​​​സി​​​​നോ​​​​ക​​​​ളും നി​​​​ർ​​​​മി​​​​ക്കാ​​​​നാ​​​​ണു പ​​​​ദ്ധ​​​​തി​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ നി​​​​ക്കോ​​​​ബാ​​​​ർ ദ്വീ​​​​പു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ 15 മി​​​​നി​​​​റ്റു​​​​ള്ള വീ​​​​ഡി​​​​യോ ഇ​​​​ന്ന​​​​ലെ രാ​​​​ഹു​​​​ൽ പു​​​​റ​​​​ത്തു​​​​വി​​​​ട്ടു.

“ലോ​​​​ക പ​​​​രി​​​​സ്ഥി​​​​തി​​​ദി​​​​ന​​​​ത്തി​​​​ൽ ഓ​​​​രോ യു​​​​വ ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ​​​​യും മു​​​​ന്നി​​​​ൽ ഞാ​​​​ൻ ഒ​​​​രു ചോ​​​​ദ്യം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്നു. ഏ​​​​തു ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​യാ​​​​ണ് നി​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ട​​​​ത്? കാ​​​​സി​​​​നോ​​​​ക​​​​ൾ​​​​ക്കാ​​​​യി മ​​​​ഴ​​​​ക്കാ​​​​ടു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന, ഗോ​​​​ത്ര​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രെ അ​​​​വ​​​​രു​​​​ടെ ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​ട്ടി​​​​യോ​​​​ടി​​​​ക്കു​​​​ന്ന, നാം ​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന വാ​​​​യു വി​​​​ഷ​​​​മ​​​​യ​​​​മാ​​​​ക്കു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​ണോ വേ​​​​ണ്ട​​​​ത്‍? അ​​​​തോ ന​​​​മ്മു​​​​ടെ പാ​​​​ര​​​​ന്പ​​​​ര്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന, ന​​​​മ്മു​​​​ടെ ഗോ​​​​ത്ര​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഇ​​​​ന്ത്യ​​​​യാ​​​​ണോ വേ​​​​ണ്ട​​​​ത്?” -രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു.

ഗ്രേ​​​​റ്റ് നി​​​​ക്കോ​​​​ബാ​​​​ർ ദ്വീ​​​​പ് കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ശി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് രാ​​​​ഹു​​​​ൽ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. “ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി​​​​യി​​​​ലേ​​​​റെ മ​​​​ര​​​​ങ്ങ​​​​ൾ, പൗ​​​​രാ​​​​ണി​​​​ക​​​​മാ​​​​യ പ​​​​വി​​​​ഴ​​​​പ്പാ​​​​റ​​​​ക​​​​ൾ, മ​​​​ഴ​​​​ക്കാ​​​​ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഒ​​​​രു ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര​​​​ന് ലാ​​​​ഭ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ന​​​​ശി​​​​പ്പി​​​​ച്ചു’’-​​​​രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പ​​​​റ​​​​ഞ്ഞു.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച; മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ഭ്യാസ​​​ സ​​​ന്പ്ര​​​ദാ​​​യ​​​ത്തെ ന​​​ശി​​​പ്പി​​​ച്ചു​​​വെ​​​ന്ന് രാ​​​ഹു​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ഴി​​​ഞ്ഞ 12 വ​​​ർ​​​ഷ​​​മാ​​​യി മോ​​​ദി​​​ സ​​​ർ​​​ക്കാ​​​ർ രാ​​​ജ്യ​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ സം​​​വി​​​ധാ​​​ന​​​ത്തെ ന​​​ശി​​​പ്പി​​​ച്ച​​​തി​​​ന്‍റെ വി​​​ല ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രി​​​ക രാ​​​ജ്യ​​​ത്തെ യു​​​വ​​​ത​​​ല​​​മു​​​റ​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

നീ​​​റ്റ് യു​​​ജി പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കും പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ലി​​​നും പി​​​ന്നാ​​​ലെ നാ​​​ഗ്പു​​​രി​​​ൽ നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​കാ​​​ൻ​​​ഷ ച​​​തു​​​ർ​​​വേ​​​ദി എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി രാ​​​ഹു​​​ൽ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ആ​​​കാ​​​ൻ​​​ഷ​​​യു​​​ടെ മ​​​ര​​​ണം ആ​​​ത്മ​​​ഹ​​​ത്യ​​​യ​​​ല്ലെ​​​ന്നും, മോ​​​ദി​​​യു​​​ടെ കീ​​​ഴി​​​ൽ അ​​​ഴി​​​മ​​​തി നി​​​റ​​​ഞ്ഞ ത​​​ക​​​ർ​​​ന്ന വ്യ​​​വ​​​സ്ഥ​​​യു​​​ടെ അ​​​ന​​​ന്ത​​​ര​​​ഫ​​​ല​​​മാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ആ​​​കാ​​​ൻ​​​ഷ​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പ് പു​​​സ്ത​​​ക​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് കു​​​ടും​​​ബ​​​ത്തി​​​നു ല​​​ഭി​​​ച്ച​​​ത്. “ന​​​ല്ല മാ​​​ർ​​​ക്ക് വാ​​​ങ്ങാ​​​മെ​​​ന്നു വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു, എ​​​ന്നാ​​​ൽ പ​​​രീ​​​ക്ഷ വീ​​​ണ്ടും എ​​​ഴു​​​തേ​​​ണ്ടി​​​വ​​​ന്നാ​​​ൽ എ​​​നി​​​ക്ക് പ​​​ഴ​​​യ​​​തു​​​പോ​​​ലെ മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടാ​​​നാ​​​കു​​​മെ​​​ന്ന് യാ​​​തൊ​​​രു ഉ​​​റ​​​പ്പു​​​മി​​​ല്ല. എ​​​ന്നോ​​​ട് ക്ഷ​​​മി​​​ക്കൂ” എ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ഒ​​​രു ഡോ​​​ക്‌​​​ട​​​റാ​​​കാ​​​നും ത​​​ന്‍റെ രാ​​​ജ്യ​​​ത്തെ​​​യും സ​​​മൂ​​​ഹ​​​ത്തെ​​​യും സേ​​​വി​​​ക്കാ​​​നു​​​മാ​​​ണ് ആ ​​​പെ​​​ണ്‍കു​​​ട്ടി ആ​​​ഗ്ര​​​ഹി​​​ച്ച​​​ത്. അ​​​വ​​​ളു​​​ടെ അ​​​ച്ഛ​​​ൻ ക​​​ർ​​​ഷ​​​ക​​​നാ​​​ണ്. മ​​​ക​​​ളു​​​ടെ ഡോ​​​ക്‌​​​ട​​​റാ​​​കാ​​​നു​​​ള്ള സ്വ​​​പ്ന​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ അ​​​ദ്ദേ​​​ഹം മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വാ​​​യ്പ​​​യെ​​​ടു​​​ത്തു. മ​​​ക​​​ളെ നാ​​​ഗ്പു​​​രി​​​ൽ കോ​​​ച്ചിം​​​ഗ് ക്ലാ​​​സി​​​ൽ വി​​​ടാ​​​നാ​​​യി അ​​​ദ്ദേ​​​ഹം അ​​​വി​​​ടെ പാ​​​ച​​​ക​​​ക്കാ​​​ര​​​നാ​​​യി ജോ​​​ലി ചെ​​​യ്തു.

ആ അ​​​ച്ഛ​​​ൻ ത​​​ന്നാ​​​ൽ ക​​​ഴി​​​യു​​​ന്ന​​​തെ​​​ല്ലാം ചെ​​​യ്തു. എ​​​ന്നാ​​​ൽ നീ​​​റ്റ് പ​​​രീ​​​ക്ഷാ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്നു. തു​​​ട​​​ർ​​​ന്ന് പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്കി. ആ ​​​അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​ണ് ആ​​​കാ​​​ൻ​​​ഷ ന​​​മ്മെ വി​​​ട്ടു​​​പി​​​രി​​​ഞ്ഞ​​​ത്- രാ​​​ഹു​​​ൽ ത​​​ന്‍റെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ലെ പോ​​​സ്റ്റി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ​​​രീ​​​ക്ഷ വീ​​​ണ്ടും ന​​​ട​​​ത്തു​​​ന്ന​​​തു​​​കൊ​​​ണ്ടു മാ​​​ത്രം കു​​​ട്ടി​​​ക​​​ൾ​​​ക്കു നീ​​​തി ല​​​ഭി​​​ക്കി​​​ല്ലെ​​​ന്നും രാ​​​ജ്യ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​​​മാ​​​ഫി​​​യ​​​യെ പൂ​​​ർ​​​ണ​​​മാ​​​യി തു​​​ട​​​ച്ചു​​​നീ​​​ക്ക​​​ണ​​​മെ​​​ന്നും ആം​​​ആ​​​ദ്മി പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ കേ​​​ജ​​​രി​​​വാ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ​​​പ​​​രീ​​​ക്ഷാ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ എ​​​ത്ര​​​യോ കു​​​ട്ടി​​​ക​​​ളാ​​​ണ് ഇ​​​തി​​​ന​​​കം ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​ന് എ​​​പ്പോ​​​ഴാ​​​ണു നീ​​​തി ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്നും കേ​​​ജ​​​രി​​​വാ​​​ൾ ചോ​​​ദി​​​ച്ചു.

രാ​​​ജ്യ​​​ത്തെ പ​​​രീ​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ സു​​​താ​​​ര്യ​​​ത കൊ​​​ണ്ടു​​​വ​​​രാ​​​ൻ ക​​​ഴി​​​യാ​​​ത്ത മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ രാ​​​ജ്യ​​​ത്തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വ​​​ഞ്ചി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് ഔ​​​ദ്യോ​​​ഗി​​​ക എ​​​ക്സ് അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

National

കോ​ൺ​ഗ്ര​സ് പി​ന്നി​ൽ നി​ന്ന് കു​ത്തി, വ​ഞ്ചി​ച്ചു; ത​മി​ഴ്‌​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഭി​ന്ന​ത​യ്ക്ക് പി​ന്നാ​ലെ 'ഇ​ന്ത്യ' മു​ന്ന​ണി യോ​ഗം ബ​ഹി​ഷ്ക​രി​ക്കാ​ൻ ഡി​എം​കെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ച രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ 'ഇ​ന്ത്യ' മു​ന്ന​ണി​യു​ടെ നി​ർ​ണാ​യ​ക യോ​ഗം ബ​ഹി​ഷ്ക​രി​ക്കാ​ൻ ഡി​എം​കെ തീ​രു​മാ​നി​ച്ചു. കോ​ൺ​ഗ്ര​സ് ത​ങ്ങ​ളെ പി​ന്നി​ൽ നി​ന്ന് കു​ത്തു​ക​യും വ​ഞ്ചി​ക്കു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്ന് ഡി​എം​കെ നേ​തൃ​ത്വം ക​ടു​ത്ത ഭാ​ഷ​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ത​മി​ഴ്‌​നാ​ട്ടി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നാ​യി ന​ട​ൻ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തെ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​ച്ച​താ​ണ് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഡി​എം​കെ-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ൽ വ​ലി​യ വി​ള്ള​ലു​ണ്ടാ​ക്കി​യ​ത്. കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​അ​പ്ര​തീ​ക്ഷി​ത നീ​ക്കം രാ​ഷ്ട്രീ​യ വ​ഞ്ച​ന​യാ​ണെ​ന്നാ​ണ് ഡി​എം​കെ ആ​രോ​പി​ക്കു​ന്ന​ത്. 20 വ​ർ​ഷ​ത്തോ​ളം ത​ങ്ങ​ളു​ടെ തോ​ളി​ലേ​റി ന​ട​ന്ന ശേ​ഷം കോ​ൺ​ഗ്ര​സ് ച​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡി​എം​കെ വ​ക്താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.

സ​ഖ്യ​ത്തി​ലെ ഈ ​ക​ടു​ത്ത ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ് വ​രാ​നി​രി​ക്കു​ന്ന 'ഇ​ന്ത്യ' മു​ന്ന​ണി യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ ഡി​എം​കെ തീ​രു​മാ​നി​ച്ച​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ ഈ ​രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

National

മോ​​​ദി​​​ക്കെ​​​തി​​​രേ രാ​​​ഹു​​​ൽ; ‘വി​​​ശ്വ​​​ഗു​​​രു’ എ​​​ന്ന് അ​​​വ​​​കാ​​​ശ​​​വാ​​​ദം, ഒ​​​രു പ​​​രീ​​​ക്ഷ​​​പോ​​​ലും ന​​​ട​​​ത്താ​​​നാ​​​കു​​​ന്നി​​​ല്ല

ന്യൂഡൽഹി: നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യ്ക്കു​​​ പി​​​ന്നാ​​​ലെ സി​​​യു​​​ഇ​​​ടി പ​​​രീ​​​ക്ഷ​​​യി​​​ലും പാ​​​ളി​​​ച്ച​​​ക​​​ളു​​​ണ്ടാ​​​യ​​​തോ​​​ടെ ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​ൻ​​​ടി​​​എ​​​യ്ക്കെ​​​തി​​​രേ വീ​​​ണ്ടും പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യി.

"വി​​​​​ശ്വ​​​​​ഗു​​​​​രു’​​​​​വെ​​​​​ന്ന് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും രാ​​​​​ജ്യ​​​​​ത്തെ ഒ​​​​​രു പ​​​​​രീ​​​​​ക്ഷ​​​​​പോ​​​​​ലും ന​​​​​ട​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ലെ​​​​​ന്നും മു​​​​​ഴു​​​​​വ​​​​​ൻ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​സ​​​​​ന്പ്ര​​​​​ദാ​​​​​യ​​​​​ത്തെ​​​​​യും മോ​​​​​ദി​​​​​ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ന​​​​​ശി​​​​​പ്പി​​​​​ച്ചെ​​​​​ന്നും ലോ​​​​​ക്സ​​​​​ഭാ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി എ​​​​​ക്സി​​​​​ൽ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി. നി​​​​​ങ്ങ​​​​​ൾ ഭാ​​​​​വി ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്ന അ​​​​​തേ ത​​​​​ല​​​​​മു​​​​​റ​​​​​ത​​​​​ന്നെ നി​​​​​ങ്ങ​​​​​ളെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​യാക്കു​​​​​മെ​​​​​ന്നും രാ​​​​​ഹു​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക്കെ​​​തി​​​രേ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​ണ്. സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ​​​ലം മൂ​​​ന്ന്-​​​നാ​​​ല് മ​​​ണി​​​ക്കൂ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക​​​ന​​​ത്ത വെ​​​യി​​​ലി​​​ൽ കാ​​​ത്തി​​​രി​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യെ​​​ന്നാ​​​ണ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

Kerala

രാജിക്കു പിന്നാലെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ

ന്യൂ​ഡ​ൽ​ഹി: രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ ആ​വ​ശ്യ​ങ്ങ​ൾ നി​ര​ത്തി ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.

കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി​യ​വ​രു​മാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സി​ദ്ധ​രാ​മ​യ്യ ആ​വ​ശ്യ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച​ത്. മ​ക​ൻ യ​തീ​ന്ദ്ര​യ്ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ മ​ക​ൻ യ​തീ​ന്ദ്ര​യ്ക്കും ഒ​പ്പ​മു​ള്ള​വ​ർ​ക്കും പ്ര​ധാ​ന വ​കു​പ്പു​ക​ൾ ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു​ വ​ച്ച​താ​യാ​ണ് സൂ​ച​ന. മ​ക​ന് ഉ​പ​മു​ഖ്യ​മ​ന്ത്രിസ്ഥാ​നം ന​ൽ​ക​ണ​മെ​ന്നതുൾ​പ്പെ​ടെ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യേ​ക്കു​മെ​ന്നും വി​വ​ര​മു​ണ്ട്.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടി​ല്ല. ഹൈ​ക്ക​മാ​ൻ​ഡ് മു​ന്നോ​ട്ടു​വ​ച്ച രാ​ജ്യ​സ​ഭാ സീ​റ്റ് സി​ദ്ധ​രാ​മ​യ്യ നേ​ര​ത്തേ നി​ഷേ​ധി​ച്ചി​രു​ന്നു. സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ​ത്തി​ൽ​ത്ത​ന്നെ തു​ട​രാ​നാ​ണ് ത​ന്‍റെ തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം നേ​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ത​ന്‍റെ ഒ​പ്പ​മു​ള്ള​വ​രെ പ​രി​ഗ​ണി​ക്ക​ണം എ​ന്ന​തട​ക്ക​മു​ള്ള ആവശ്യങ്ങൾ സി​ദ്ധ​രാ​മ​യ്യ ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ വ​ച്ചി​ട്ടു​ണ്ട്.

സി​ദ്ധ​രാ​മ​യ്യ​യും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്ത കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ണ്‍ദീ​പ് സു​ർ​ജേ​വാ​ല ച​ർ​ച്ച സൗ​ഹാ​ർ​ദ​പ​ര​മാ​യി​രു​ന്നു​വെ​ന്നും പ​ല പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളും സം​സാ​രി​ച്ചു​വെ​ന്നും വ്യ​ക്ത​മാ​ക്കി. ക​ർ​ണാ​ട​ക​യി​ലെ ഭ​ര​ണ​മാ​റ്റം സു​ഗ​മ​മാ​യി ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

 

National

വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു; സി​ദ്ധ​രാ​മ​യ്യ - രാ​ഹു​ൽ ഗാ​ന്ധി​ കൂ​ടി​ക്കാ​ഴ്ച നടന്നില്ല

ന്യൂ​ഡ​ൽ​ഹി: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ട​തി​നാൽ സി​ദ്ധ​രാ​മ​യ്യ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ൽ തീ​രു​മാ​നി​ച്ച കൂ​ടി​ക്കാ​ഴ്ച നടന്നില്ല. നാ​ളെ രാ​വി​ലെ ഒൻപതിന് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നാ​ണ് വി​വ​രം. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തോ​ടെ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം ജ​യ്പൂ​രി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

രാ​ജ്യ​സ​ഭാ സീ​റ്റി​നാ​യി സി​ദ്ധ​രാ​മ​യ്യ​യെ രാ​ഹു​ൽ ഗാ​ന്ധി നി​ർ​ബ​ന്ധി​ച്ചേ​ക്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ എട്ടാ​ണ്. അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​ൻ സി​ദ്ധ​രാ​മ​യ്യ​യ്ക്ക് നേ​തൃ​ത്വം സ​മ​യം ന​ൽ​കും. ഡ​ൽ​ഹി​യി​ൽ വ​ലി​യൊ​രു പ​ദ​വി​യും സി​ദ്ധ​രാ​മ​യ്ക്ക് മു​ന്നി​ൽ വ​ച്ചേ​ക്കും.

ഏ​റെ നാ​ള​ത്തെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് സി​ദ്ധ​രാ​മ​യ്യ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി പ​ദം രാ​ജി​വ​ച്ച​ത്. ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ തു​ട​രു​മെ​ന്നും ദേ​ശീ​യ പ​ദ​വി വ​ഹി​ക്കാ​ൻ തീ​രെ താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​ന്ത്രി പ​ദ​വി രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞി​രു​ന്നു. രാ​ജ്യ​സ​ഭാ സീ​റ്റ് നേ​തൃ​ത്വം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ന്നും എ​ന്നാ​ൽ താ​ന​ത് നി​ര​സി​ച്ചെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

National

പണപ്പെരുപ്പ മനുഷ്യൻ മോദി വീണ്ടും ആഞ്ഞടിക്കുന്നു: രാഹുൽ

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാ​ഴ്ച​യ്ക്കി​ട​യി​ൽ ഇ​ന്ധ​ന​വി​ല എ​ട്ടു രൂ​പ​യ്ക്ക​ടു​ത്ത് വ​ർ​ധി​പ്പി​ച്ച​തി​ൽ മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ​ണ​പ്പെ​രു​പ്പ മ​നു​ഷ്യ​ൻ മോ​ദി വീ​ണ്ടും ആ​ഞ്ഞ​ടി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

നി​ങ്ങ​ളു​ടെ പോ​ക്ക​റ്റു​ക​ൾ നി​ശ​ബ്‌​ദ​മാ​യി കൊ​ള്ള​ടി​ക്കാ​ൻ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റു​ക​ളാ​യി വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ എ​ക്സി​ൽ പ​റ​ഞ്ഞു.

സാ​ന്പ​ത്തി​ക കൊ​ടു​ങ്കാ​റ്റ് വ​രു​ന്നു​ണ്ടെ​ന്ന് താ​ൻ മാ​സ​ങ്ങ​ളാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മൂ​ലം മോ​ദി​ജി എ​പ്പോ​ഴ​ത്തെ​യു​മെ​ന്ന​പോ​ലെ തി​ര​ക്കി​ലാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​വ​സാ​നി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല എ​ട്ടു രൂ​പ വ​ർ​ധി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ, ശേ​ഷി​ക്കു​ന്ന സ​മ​യം സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പോ​ക്ക​റ്റു​ക​ൾ ആ​ക്ര​മി​ക്കു​ക എ​ന്ന​താ​ണ് പ​ണ​പ്പെ​രു​പ്പ മ​നു​ഷ്യ​ന്‍റെ ഒ​രേ​യൊ​രു ജോ​ലി​യെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.

 

National

സിബിഎസ്ഇ ഓണ്‍ സ്ക്രീൻ മാർക്കിംഗ് ക്രമക്കേട്: കേന്ദ്രത്തെ വിമർശിച്ച് രാഹുൽ

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ (ഒ​​​എ​​​സ്എം) ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ൽ മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

സി​​​ബി​​​എ​​​സ്ഇ ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ച് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി ഗു​​​രു​​​ത​​​ര​​​മാ​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നെ​​​ന്നും ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ കേ​​​ൾ​​​ക്കാ​​​തെ പോ​​​കു​​​ന്പോ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ ത​​​ന്‍റെ ക​​​സേ​​​ര​​​യി​​​ൽ മു​​​റു​​​കെ​​​പ്പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ത​​​ന്‍റെ ഉ​​​ത്ത​​​ര​​​പേ​​​പ്പ​​​ർ തെ​​​റ്റാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ട്ട ഒ​​​രു പ​​​തി​​​നേ​​​ഴു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ നീ​​​തി​​​ക്കാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ സ​​​മീ​​​പി​​​ച്ച​​​പ്പോ​​​ൾ ബി​​​ജെ​​​പി​​​യു​​​ടെ ഐ​​​ടി സെ​​​ൽ അ​​​വ​​​നെ"രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​ൻ’ എ​​​ന്നു മു​​​ദ്ര​​​കു​​​ത്തു​​​ക​​​യും "സോ​​​റോ​​​സ് ഏ​​​ജ​​​ന്‍റ്’ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്ന് രാ​​​ഹു​​​ൽ എ​​​ക്സി​​​ലെ പോ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​രു പ​​​തി​​​നേ​​​ഴു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ ത​​​ന്‍റെ ഭാ​​​വി​​​ക്കു​​​വേ​​​ണ്ടി ശ​​​ബ്‌​​​ദ​​​മു​​​യ​​​ർ​​​ത്തു​​​ന്പോ​​​ൾ ബി​​​ജെ​​​പി അ​​​വ​​​നെ ച​​​തി​​​യ​​​നാ​​​ക്കി മാ​​​റ്റു​​​ക​​​യാ​​​ണ്. ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ന്ന ആ​​​രെ​​​യും സ​​​ർ​​​ക്കാ​​​ർ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ത​​​ക​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

എ​​​ന്നാ​​​ൽ മി​​​സ്റ്റ​​​ർ മോ​​​ദി ശ്ര​​​ദ്ധി​​​ച്ചു കേ​​​ട്ടു​​​കൊ​​​ള്ളൂ! ഈ ​​​യു​​​വ​​​ത്വം, ഈ ​​​ജെ​​​ൻസി ​​​നി​​​ങ്ങ​​​ളു​​​ടെ അ​​​ഹ​​​ങ്കാ​​​രം ത​​​ക​​​ർ​​​ക്കും-​​​രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 88 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 85 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ എ​​​ന്തു​​​കൊ​​​ണ്ട് മു​​​ൻ​​​കൂ​​​ട്ടി കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും ഒ​​​എ​​​സ്എം സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് സി​​​ബി​​​എ​​​സ്ഇ​​​യും മ​​​ന്ത്രാ​​​ല​​​യ​​​വും എ​​​ന്തു​​​കൊ​​​ണ്ട് ശ്ര​​​ദ്ധാ​​​പൂ​​​ർ​​​വ​​​മാ​​​യ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​ല്ലെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ചോ​​​ദി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് എ​​​ക്സ് പോ​​​സ്റ്റി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 

 

 

National

വ്യ​വ​സാ​യി​ക​ൾ​ക്ക് രാജ്യം വിറ്റുതുലച്ചു; മോദിയും അമിത്ഷായും രാ​ജ്യ​ദ്രോ​ഹി​ക​ളെന്ന് രാഹുൽഗാന്ധി

അ​മേ​ഠി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു​മെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. ഭ​ര​ണ​ഘ​ട​ന​യെ ആ​ക്ര​മി​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ചി​ല വ്യ​വ​സാ​യി​ക​ൾ​ക്ക് വി​റ്റു​തു​ല​യ്ക്കു​ക​യും ചെ​യ്ത ഇ​വ​ർ രാ​ജ്യ​ദ്രോ​ഹി​ക​ൾ ആ​ണെ​ന്ന് രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.

ബി.​ആ​ർ.​അം​ബേ​ദ്ക​ർ, മ​ഹാ​ത്മ ഗാ​ന്ധി, നാ​രാ​യ​ണ​ഗു​രു, ക​ബീ​ർ, ഗു​രു​നാ​നാ​ക്ക്, വീ​ര പാ​സി തു​ട​ങ്ങി​യ സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ർ​ത്താ​ക്ക​ളു​ടെ കൂ​ട്ടാ​യ ശ​ബ്ദ​വും പ്ര​ത്യ​യ​ശാ​സ്ത്ര​വു​മാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ​ന്ന് രാ​ഹു​ൽ ഓ​ർ​മ്മി​പ്പി​ച്ചു.

മോ​ദി​യും അ​മി​ത് ഷാ​യും ഇ​ന്ത്യ​യെ വി​ൽ​ക്കു​ക​യും ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യെ ആ​ക്ര​മി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. ന​രേ​ന്ദ്ര​മോ​ദി ഹി​ന്ദു​സ്ഥാ​ന്‍റെ സ​മ്പ​ത്ത് മു​ഴു​വ​ൻ നി​ങ്ങ​ളു​ടെ പോ​ക്ക​റ്റു​ക​ളി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത് അ​ദാ​നി​ക്കും അം​ബാ​നി​ക്കും കൈ​മാ​റി. ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രാ​ളെ രാ​ജ്യ​ദ്രോ​ഹി​യെ​ന്ന​ല്ലാ​തെ മ​റ്റെ​ന്താ​ണ് വി​ളി​ക്കേ​ണ്ട​തെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

National

രാ​ജ്യം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ, പ്ര​ധാ​ന​മ​ന്ത്രി ഇ​റ്റ​ലി​യി​ൽ മി​ഠാ​യി വി​ത​ര​ണം ചെ​യ്യു​ന്നു: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​റ്റ​ലി​യി​ൽ മി​ഠാ​യി വി​ത​ര​ണം ചെ​യ്യു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി​ക്ക് പ്ര​ധാ​ന​മ​ന്ത്രി മോ​ദി 'മെ​ല​ഡി' മി​ഠാ​യി സ​മ്മാ​നി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ത് യ​ഥാ​ർ​ത്ഥ നേ​തൃ​ത്വ​മ​ല്ലെ​ന്നും കേ​വ​ലം നാ​ട​ക​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ കു​റ്റ​പ്പെ​ടു​ത്തി. "രാ​ജ്യ​ത്തി​ന് മേ​ൽ ക​ന​ത്ത സാ​മ്പ​ത്തി​ക കൊ​ടു​ങ്കാ​റ്റ് വീ​ശി​യ​ടി​ക്കു​മ്പോ​ഴാ​ണ് ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി ഇ​റ്റ​ലി​യി​ൽ പോ​യി ചോ​ക്ലേ​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ക​ർ​ഷ​ക​രും യു​വാ​ക്ക​ളും സ്ത്രീ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ചെ​റു​കി​ട വ്യാ​പാ​രി​ക​ളും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി റീ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന തി​ര​ക്കി​ലും ബി​ജെ​പി നേ​താ​ക്ക​ൾ അ​തി​ന് കൈ​യ്യ​ടി​ക്കു​ന്ന തി​ര​ക്കി​ലു​മാ​ണ്. ഇ​തൊ​രു നാ​യ​ക​ന്‍റെ ല​ക്ഷ​ണ​മ​ല്ല, വെ​റും നാ​ട​ക​മാ​ണ്," രാ​ഹു​ൽ ഗാ​ന്ധി കു​റി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ ഇ​റ്റ​ലി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ജോ​ർ​ജി​യ മെ​ലോ​നി ത​ന്നെ​യാ​ണ് ത​ങ്ങ​ളു​ടെ എ​ക്സ് പേ​ജി​ൽ 12 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഒ​രു വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മി​ക​ച്ചൊ​രു സ​മ്മാ​ന​മാ​ണി​തെ​ന്ന് പ​റ​ഞ്ഞ് മെ​ലോ​നി ഒ​രു പാ​ക്ക​റ്റ് 'മെ​ല​ഡി' മി​ഠാ​യി ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ കാ​ണി​ക്കു​ക​യും, പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ത് ചൂ​ണ്ടി​ക്കാ​ണി​ച്ച് ചി​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു വീ​ഡി​യോ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത് വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷം ഇ​തി​നെ​തി​രെ രാ​ഷ്ട്രീ​യ ആ​യു​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

National

എ​ൽ​ടി​ടി​ഇ സ്ഥാ​പ​ക​ന് ആ​ദ​ര​മ​ർ​പ്പി​ച്ച് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്; രാ​ഹു​ൽ ഗാ​ന്ധി​യെ ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി, വി​ശ​ദീ​ക​ര​ണ​വു​മാ​യി ടി​വി​കെ

ചെ​ന്നൈ: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ എ​ൽ​ടി​ടി​ഇ സ്ഥാ​പ​ക​ൻ വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും സൂ​പ്പ​ർ​താ​ര​വു​മാ​യ വി​ജ​യ് ആ​ദ​ര​മ​ർ​പ്പി​ച്ച​തി​നെ​ച്ചൊ​ല്ലി വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദം. ത​മി​ഴ്‌​നാ​ട്ടി​ൽ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന ക​ക്ഷി​ക​ൾ സാ​ധാ​ര​ണ​യാ​യി പ്ര​ഭാ​ക​ര​നെ പ​ര​സ്യ​മാ​യി പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​റു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ജ​യ്‌​യു‌​ടെ ഈ ​ന​ട​പ​ടി വ​ലി​യ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഈ ​വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​യും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ വ​ധ​ത്തി​ന് കാ​ര​ണ​ക്കാ​ർ എ​ൽ​ടി​ടി​ഇ ആ​ണെ​ന്ന കാ​ര്യം രാ​ഹു​ൽ ഗാ​ന്ധി​യെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ബി​ജെ​പി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

"മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ വ​ധി​ച്ച എ​ൽ​ടി​ടി​ഇ ത​ല​വ​ൻ വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​ന് ത​മി​ഴ്‌​നാ​ട്ടി​ലെ പു​തി​യ മു​ഖ്യ​മ​ന്ത്രി ആ​ദ​ര​മ​ർ​പ്പി​ച്ചി​രി​ക്കു​ന്നു. കോ​ൺ​ഗ്ര​സി​ന് അ​ധി​കാ​ര​ത്തി​ൽ ഒ​രു പ​ങ്ക് കി​ട്ടു​ന്ന​തു​വ​രെ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​തി​ൽ ഒ​രു പ്ര​ശ്ന​വു​മു​ണ്ടാ​കി​ല്ല. ഡി​എം​കെ​യും എ​ൽ​ടി​ടി​ഇ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​വ​രാ​ണ്, എ​ന്നി​ട്ടും അ​വ​രു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​യി​രു​ന്നി​ല്ല," ബി​ജെ​പി നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

1991ലെ ​രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ൽ പ്ര​ഭാ​ക​ര​നെ​യാ​ണ് പ്ര​ധാ​ന പ്ര​തി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഈ ​കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​യി​ൽ എ​ൽ​ടി​ടി.​ഇ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വി​വാ​ദ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍​യെ പ്ര​തി​രോ​ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​കം രം​ഗ​ത്തെ​ത്തി. വി​ജ​യ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ പ്ര​ഭാ​ക​ര​ന്‍റെ പേ​ര് എ​വി​ടെ​യും നേ​രി​ട്ട് പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ത​മി​ഴ് വം​ശ​ജ​ർ കൂ​ട്ട​ക്കൊ​ല ചെ​യ്യ​പ്പെ​ട്ട 'മു​ള്ളി​വൈ​ക്ക​ൽ' ദു​ര​ന്ത​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ച​തെ​ന്ന് പാ​ർ​ട്ടി വി​ശ​ദീ​ക​രി​ച്ചു. നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തി​നെ ഓ​ർ​മി​ക്കു​ക എ​ന്ന​ത് ഏ​തൊ​രു മ​നു​ഷ്യ​ത്വ​മു​ള്ള നേ​താ​വി​ന്‍റെ​യും ക​ട​മ​യാ​ണെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ്രീ​ല​ങ്ക​ൻ ത​മി​ഴ​രും ഇ​ന്ത്യ​യി​ലെ ഒ​രു വി​ഭാ​ഗം ത​മി​ഴ് ജ​ന​ത​യും മേ​യ് 18 'മു​ള്ളി​വൈ​ക്ക​ൽ അ​നു​സ്മ​ര​ണ ദി​ന​മാ​യി' (ത​മി​ഴ് വം​ശ​ഹ​ത്യ അ​നു​സ്മ​ര​ണ ദി​നം) ആ​ച​രി​ച്ചു​വ​രു​ന്നു​ണ്ട്. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​യാ​യി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​ർ ഇ​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ് ചെ​യ്യാ​റ്. എ​ന്നാ​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‍‌​യു​ടെ ഈ ​നീ​ക്കം ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

International

നോ​ർ​വേ​യി​ൽ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി; വീ​ഡി​യോ പ​ങ്കു​വെ​ച്ച് രാ​ഹു​ൽ ഗാ​ന്ധി, പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ടു​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ഓ​സ്‌​ലോ: നോ​ർ​വേ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ന്നു​നീ​ങ്ങി​യ​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലും വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ നോ​ർ​വീ​ജി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും, ഇ​ത് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​ങ്കു​വെ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം രാ​ഷ്ട്രീ​യ ആ​യു​ധ​മാ​യി മാ​റി​യ​ത്.

ഓ​സ്‌​ലോ​യി​ൽ നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി ജൊ​നാ​സ് ഗ​ർ സ്റ്റോ​റു​മാ​യി ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യ്ക്ക് ശേ​ഷം ഇ​രു​നേ​താ​ക്ക​ളും സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ചി​ല ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്ക​ണ​മെ​ന്ന് നോ​ർ​വീ​ജി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഹെ​ല്ലെ ലിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ചോ​ദ്യ​ങ്ങ​ളെ ഗൗ​നി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി ന​ട​ന്നു​നീ​ങ്ങു​ക​യാ​യി​രു​ന്നു.

"പ്ര​ധാ​ന​മ​ന്ത്രി മോ​ദി, ലോ​ക​ത്ത് ഏ​റ്റ​വും സ്വ​ത​ന്ത്ര​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന രാ​ജ്യ​ത്തു​നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളെ നേ​രി​ടാ​ൻ നി​ങ്ങ​ളെ​ന്തു​കൊ​ണ്ട് ത​യ്യാ​റാ​കു​ന്നി​ല്ല?"​എ​ന്ന് ഹെ​ല്ലെ ലിം​ഗ് ചോ​ദി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

പി​ന്നീ​ട് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ, "ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി​ല്ലെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു, ഞാ​ൻ അ​ത് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​മി​ല്ല" എ​ന്ന് ഹെ​ല്ലെ ലിം​ഗ് എ​ഴു​തി. ലോ​ക പ​ത്ര​സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ നോ​ർ​വേ ഒ​ന്നാം സ്ഥാ​ന​ത്തും ഇ​ന്ത്യ 157-ാം സ്ഥാ​ന​ത്തു​മാ​ണെ​ന്ന കാ​ര്യ​വും അ​വ​ർ പോ​സ്റ്റി​ൽ ഓ​ർ​മി​പ്പി​ച്ചു. നെ​ത​ർ​ല​ൻ​ഡ്സ് സ​ന്ദ​ർ​ശ​ന വേ​ള​യി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​മു​ഖീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്."​ഒ​ന്നും മ​റ​ച്ചു​വെ​ക്കാ​നി​ല്ലാ​ത്ത​പ്പോ​ൾ ഒ​ന്നും പേ​ടി​ക്കേ​ണ്ട​തി​ല്ല" എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി കു​റി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഭ​യ​ന്നോ​ടു​മ്പോ​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ അ​ന്താ​രാ​ഷ്ട്ര പ്ര​തി​ച്ഛാ​യ​യ്ക്ക് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ചോ​ദി​ച്ചു.

 

Latest News

Corehub Up