Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Football

ഫൈ​ന​ല്‍ ആക്ട്

ര​ണ്ടു ത​ന്ത്ര​ജ്ഞ​ന്മാ​ര്‍; അ​ർ​ജ​ന്‍റീ​ന​യു​ടെ ലി​യോ​ണ​ല്‍ സ്‌​ക​ലോ​ണി​യും സ്പെ​യി​നി​ന്‍റെ ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ​യും. ഫി​ഫ 2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യും സ്‌​പെ​യി​നും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​മ്പോ​ള്‍ ഇ​വ​രു​ടെ ത​ന്ത്ര​ങ്ങ​ളു​ടെ ഫൈ​ന​ല്‍ ആ​ക്ട് കൂ​ടി​യാ​ണ​ത്. ഭൂ​ഗോ​ള കാ​ല്‍​പ്പ​ന്ത് ക്ലൈ​മാ​ക്‌​സി​ലെ ര​ണ്ട് മാ​ന്ത്രി​ക​രു​ടെ ത​ന്ത്ര​ങ്ങ​ളു​ടെ ക്ലൈ​മാ​ക്‌​സ്...

ലി​യോ​ണ​ൽ സ്ക​ലോ​ണി

2018ൽ ​അ​ർ​ജ​ന്‍റീ​ന​യു​ടെ സ​ഹ​പ​രി​ശീ​ല​ക​ൻ. അ​ന്ന​ത്തെ മു​ഖ്യ​പ​രി​ശീ​ല​ക​ൻ ഹോ​ർ​ഹെ ലൂ​യി​സ് സാം​പോ​ളി ലോ​ക​ക​പ്പി​നു​ശേ​ഷം വി​ര​മി​ച്ച​പ്പോ​ൾ ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​നാ​യി. അ​തേ വ​ർ​ഷം ന​വം​ബ​ർ 29ന് ​സ്ഥി​രം പ​രി​ശീ​ല​ക​ൻ. പി​ന്നെ ലി​യോ​ണ​ൽ സ്ക​ലോ​ണി​യെ​ന്ന അ​ർ​ജ​ന്‍റീ​ന പ​രി​ശീ​ല​ക​ന് നെ​ടു​വീ​ർ​പ്പി​ടേ​ണ്ടി​വ​ന്നി​ട്ടി​ല്ല. സ്ക​ലോ​ണി​യും മെ​സി​യും അ​ർ​ജ​ന്‍റീ​ന​യും ഒ​രു ടീ​മാ​യി.

1978ൽ ​അ​ർ​ജ​ന്‍റീ​ന​യി​ലെ സാ​ന്താ ഫേ ​പ്ര​വി​ശ്യ​യി​ലെ പു​ജാ​റ്റോ​യി​ൽ ജ​ന​നം. ക​ളി​ച്ചു​വ​ള​ർ​ന്ന് രാ​ജ്യ​ത്തി​നാ​യി ഒ​രു ലോ​ക​ക​പ്പി​ല​ട​ക്കം ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞു.

2021ൽ 28 ​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് കോ​പ്പ അ​മേ​രി​ക്ക പി​ടി​ച്ചു. 2022ൽ ​ഇ​റ്റ​ലി​യെ തോ​ൽ​പ്പി​ച്ച് ഫൈ​ന​ലി​സി​മ​യും പോ​ക്ക​റ്റി​ലാ​ക്കി. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ഫ്രാ​ൻ​സി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​ൽ​പ്പി​ച്ച് 36 വ​ർ​ഷ​ത്തി​നു ശേ​ഷം അ​ർ​ജ​ന്‍റീ​ന ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യി. 2024ൽ ​കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം നി​ല​നി​ർ​ത്തി. ഇ​പ്പോ​ഴി​താ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ൽ. എ​ല്ലാം സ്ക​ലോ​ണി​യു​ടെ തൊ​പ്പി​യി​ലെ പൊ​ൻ​തൂ​വ​ലു​ക​ൾ. സ്ഥി​ര​ത​യു​ടെ മ​റു​വാ​ക്കാ​യ പ​രി​ശീ​ല​ക​ൻ.

രാ​ജ്യാ​ന്ത​ര ക​രി​യ​റി​ൽ മെ​സി​യും സ്ക​ലോ​ണി​യും നി​ഴ​ലും നി​ലാ​വും​പോ​ലെ. ശാ​ന്ത​ത​യും എ​ളി​മ​യു​മാ​ണ് സ്ക​ലോ​ണി​യു​ടെ മു​ഖ​മു​ദ്ര. എ​തി​രാ​ളി​യു​ടെ ശ​ക്തി​ക്ക​നു​സ​രി​ച്ച് ത​ന്ത്രം മാ​റ്റാ​ൻ മ​ടി​യി​ല്ല. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പ് വി​ജ​യ​രാ​വി​ലേ​ക്ക് ഉ​റ്റു​നോ​ക്കി കാ​ത്തി​രി​ക്കു​ന്നു.

ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ

ക്ഷ​മ, ക​ഠി​നാ​ധ്വാ​നം, പ്ര​തി​ബ​ദ്ധ​ത. സ്പാ​നി​ഷ് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ​യു​ടെ വി​ജ​യ​ര​ഹ​സ്യം. ത​ള​രാ​ത്ത പോ​രാ​ളി. ഫ്യൂ​ന്‍റെ​യ്ക്ക് എ​ല്ലാം ഒ​രു കാ​ള​പ്പോ​രി​ന് സ​മാ​ന​മാ​ണ്. അ​ദ്ദേ​ഹം സ്വ​യം ഒ​രു ടോ​റി​നോ (കാ​ള​പ്പോ​രി​ന്‍റെ ക​ടു​ത്ത പ്ര​ണ​യി) എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്നു. 2010ലെ ​ജേ​താ​ക്ക​ൾ ഏ​റെ മാ​റി. അ​ന്ന് ഒ​രു ത​ത്വ​ശാ​സ്ത്ര​ത്തി​ന്‍റെ വി​ജ​യ​മാ​യി​രു​ന്നു. ഇ​ന്ന് ത​ന്ത്ര​പ​ര​മാ​യ വ​ഴ​ക്ക​ത്തി​ന്‍റെ ഫ​ല​വും. സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അ​ദ്ദേ​ഹം മെ​ഴു​കി​ലെ​ന്ന​പോ​ലെ ത​ന്ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി.

2015ൽ ​അ​ണ്ട​ർ-19 യൂ​റോ ക​പ്പ് നേ​ടി​യ ഇ​ല​വ​നി​ൽ റോ​ഡ്രി, ഉ​നാ​യ് സി​മോ​ൺ, മെ​റി​നോ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു. നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം ഫാ​ബി​യ​ൻ റൂ​യി​സ്, ഓ​ൾമോ, ഒ​യർ​സ​ബാ​ൽ എ​ന്നി​വ​ർ അ​ണി​നി​ര​ന്ന ഒ​രു ടീ​മി​നെ ന​യി​ച്ച് അ​ണ്ട​ർ-21 യൂ​റോ ക​പ്പും സ്വ​ന്ത​മാ​ക്കി. ഫെ​രാ​ൻ ടോ​റ​സ്, പെ​ഡ്രി, മാ​ർ​ക്ക് കു​ക്ക​റെ​യ്യ എ​ന്നി​വ​രെ​യെ​ല്ലാം അ​ണ്ട​ർ-19 അ​ല്ലെ​ങ്കി​ൽ അ​ണ്ട​ർ-21 ത​ല​ങ്ങ​ളി​ൽ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ ഓ​രോ കു​തി​പ്പും കി​ത​പ്പും അ​ദ്ദേ​ഹം ഹൃ​ദ​യ​ത്തി​ൽ കൊ​ണ്ട​റി​യും. സ്നേ​ഹ​നി​ധി​യാ​യ പി​താ​വി​ന്‍റെ ചി​ത്ര​മാ​ണ് ക​ളി​ക്കാ​രു​ടെ മ​ന​സി​ൽ.

ഹാ​രോ​യി​ൽ ജ​നി​ച്ച ഫ്യൂ​ന്‍റെ അ​ത്‌‌‌ല​റ്റി​ക് ബി​ൽ​ബാ​വോ, സെ​വി​യ്യ, അ​ലാ​വെ​സ് എ​ന്നീ പ്ര​മു​ഖ സ്പാ​നി​ഷ് ക്ല​ബ്ബു​ക​ളു​ടെ പ്ര​തി​രോ​ധ​നി​ര​യി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. സ്പെ​യി​നി​ന്‍റെ അ​ണ്ട​ർ-21, അ​ണ്ട​ർ-23 ടീ​മു​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു.

Sports

അജയ്യരായി അർജന്‍റീന; ആവേശം വാനോളം, ഇനി ഫൈനൽ പോരാട്ടം!

അറ്റ്ലാന്‍റ: ഫുട്ബോൾ മൈതാനത്ത് പോരാട്ടവീര്യത്തിന്‍റെ പുതിയ ചരിത്രമെഴുതി അർജന്‍റീന വീണ്ടുമൊരു ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്! മെസിപ്പടയുടെ ഈ ഫൈനൽ പ്രവേശനം വെറുമൊരു ജയമല്ല; മറിച്ച്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചിലേക്ക് ആവേശം കോരിയിട്ട സമാനതകളില്ലാത്ത ഒരു പടയോട്ടമാണ്.

'ഭാഗ്യം', 'റഫറിയുടെ ആനുകൂല്യം', അല്ലെങ്കിൽ 'എളുപ്പമുള്ള വഴി'.. അർജന്‍റീനയുടെ ജയങ്ങൾക്കൊപ്പം വിവാദങ്ങളും ആരോപണങ്ങളും ഉയരാറുണ്ട്. എന്നാൽ, കടുത്ത യാഥാർഥ്യങ്ങളെയും മൈതാനത്തെ കഠിനാധ്വാനത്തെയും തൊട്ടറിഞ്ഞവർക്ക് വ്യക്തമായി അറിയാം. എതിരാളികൾ പറയുന്നതുപോലെ അത്ര സൂത്രത്തിൽ കടന്നുകൂടിയതല്ല അർജന്‍റീന. ഇത് മൈതാനത്ത് അവർ ഒഴുക്കിയ കണ്ണീരിന്‍റെയും വിയർപ്പിന്‍റെയും ഫലമാണ്.

ടൂർണമെന്‍റിലുടനീളം കടുത്ത വെല്ലുവിളികളും പ്രതിരോധക്കോട്ടകളും തീർത്ത എതിരാളികളെയാണ് അർജന്‍റീനയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ തോൽക്കാൻ മനസില്ലാത്ത 11 സിംഹങ്ങളെപ്പോലെയാണ് സ്കലോണിയുടെ കുട്ടികൾ ഓരോ മത്സരത്തിലും ബൂട്ട് കെട്ടിയത്.

പ്രായത്തെ വെല്ലുന്ന വീര്യവുമായി, മൈതാനത്ത് കാൽപ്പന്തിന്‍റെ മാന്ത്രികത തീർക്കുന്ന സാക്ഷാൽ ലയണൽ മെസിയുടെ സാന്നിധ്യം തന്നെയാണ് ഈ ടീമിന്‍റെ ഊർജം. ഓരോ പാസിലും ഓരോ നീക്കത്തിലും ആ ക്ലാസ് വ്യക്തമായിരുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനത്തിന്‍റെ ഓരോ ഇഞ്ചിലും മെസി നിറയുന്ന കാഴ്ച.

എന്നാൽ, ഇത് മെസിയുടെ മാത്രം ടീമല്ല, മറിച്ച്, മധ്യനിരയുടെ കഠിനാധ്വാനവും, എമിലിയാനോ മാർട്ടിനെസ് എന്ന കാവൽപ്പോരാളിയുടെ അസാധ്യ സേവുകളും ഒത്തുചേർന്ന ഒരു വൻമതിലാണ്.

അവസാന വിസിൽ മുഴങ്ങുന്നതുവരെ നെഞ്ചിടിപ്പോടെ മാത്രം കണ്ടുതീർക്കേണ്ട ഒന്നാണ് അർജന്‍റീനയുടെ മത്സരങ്ങൾ. തോൽവിയുടെ വക്കിൽ നിന്ന്, കളിയുടെ അവസാന നിമിഷങ്ങളിൽ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന അവരുടെ ആ അവിശ്വസനീയമായ തിരിച്ചുവരവ് ഫുട്ബോൾ ലോകത്തെ മറ്റേത് ടീമിനേക്കാളും മനോഹരമാണ്. കഴിഞ്ഞ ലോകകപ്പിലെ കനൽവഴികളും, ഈ ലോകകപ്പിലെ പോരാട്ടങ്ങളും അതിന് അടിവരയിടുന്നു.

കഴിഞ്ഞ ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യക്കെതിരെ അർജന്‍റീന വഴങ്ങിയ ആ അവിശ്വസനീയമായ തോൽവി. അതിനു പിന്നാലെ അവർ നടത്തിയ ഗംഭീര തിരിച്ചുവരവാണ് ലോകകപ്പ് കിരീടം വരെ എത്തിച്ചത്.

ഈ ലോകകപ്പിലും അർജന്‍റീന തങ്ങളുടെ ആ പഴയ 'കംബാക്ക്' ഡിഎൻഎ കൈവിട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരങ്ങൾ. എതിരാളികൾ കടുത്ത പ്രതിരോധം തീർക്കുകയും, നിർണായക മത്സരങ്ങളിൽ ആദ്യം ഗോൾ നേടി അർജന്‍റീനയെ പ്രതിരോധത്തിലാക്കുകയും ചെയ്ത നിമിഷങ്ങൾ ഈ ലോകകപ്പിലുണ്ടായി. തങ്ങൾ ടൂർണമെന്‍റിൽ നിന്ന് പുറത്താകുമെന്ന ഘട്ടത്തിൽ പോലും അവർ പതറിയില്ല.

കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ തന്ത്രങ്ങൾ മാറ്റിമെനഞ്ഞ്, ആക്രമണത്തിന്‍റെ മൂർച്ച കൂട്ടി, അവിശ്വസനീയമായ ഗോളുകളിലൂടെ കളി തിരിച്ചുപിടിക്കുന്ന മെസിപ്പടയെയാണ് ഈ ലോകകപ്പിലും നമ്മൾ കണ്ടത്.

കഴിഞ്ഞ ലോകകപ്പിലെ ഖത്തർ മണ്ണിലായാലും, ഈ ലോകകപ്പിലെ പുൽമൈതാനങ്ങളിലായാലും അർജന്‍റീന തെളിയിക്കുന്നത് ഒന്നുമാത്രം- അവസാന സെക്കൻഡ് വരെ കളി ബാക്കിയുണ്ട്. ആ നീലയും വെള്ളയും ജേഴ്സിക്ക് പിന്നിൽ ഒരു ജനതയുടെ പ്രാർഥനയുള്ളിടത്തോളം കാലം, എത്ര പിന്നിലായാലും അവർ തിരിച്ചുവരിക തന്നെ ചെയ്യും.

ഇനി ലക്ഷ്യം ആ കിരീടം മാത്രമാണ്. കലാശപ്പോരിനായി വിസിൽ മുഴങ്ങട്ടെ, മൈതാനം പ്രകമ്പനം കൊള്ളട്ടെ, ഗാലറികൾ അലറിയാർക്കട്ടെ, കാൽപ്പന്ത് പോരാട്ടത്തിന്‍റെ പുതിയ ചരിത്രമെഴുതട്ടെ. വിമർശനങ്ങൾ ഗാലറിയിൽ ഇരുന്ന് സംസാരിക്കുന്നവർക്കുള്ളതാണ്; കിരീടങ്ങൾ മൈതാനത്ത് പോരാടുന്നവർക്കുള്ളതാണ്.

Sports

ഇം​ഗ്ലീ​ഷ് കോ​ട്ട പൊ​ളി​ച്ചു ഫൈ​ന​ലി​ൽ ക​ട​ന്ന് അ​ർ​ജ​ന്‍റീ​ന

അ​റ്റ്ലാ​ന്‍റ: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ ഫൈ​ന​ലി​ൽ ക​ട​ന്ന് അ​ർ​ജ​ന്‍റീ​ന. അ​റ്റ്ലാ​ന്‍റ​യി​ൽ ന​ട​ന്ന സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് മെ​സി​പ്പ​ട ഫൈ​ന​ലി​ലെ​ത്തി​യ​ത്.

എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സും ലൗ​ത്താ​രോ മാ​ർ​ട്ടി​ന​സു​മാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​ൻ​സോ 85ാം മി​നി​ട്ടി​ലും ലൗ​ത്താ​രോ 90+2ാം മി​നി​ട്ടി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ആ​ന്‍റ​ണി ഗോ​ർ​ഡ​നാ​ണ് ഇം​ഗ്ല​ണ്ടി​നാ​യി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന സ്പെ​യി​നി​നെ നേ​രി​ടും.

Sports

മാസ്മരികം...

ഭൂ​ഗോ​ള​ത്തെ മു​ഴു​വ​നാ​യി ഞെ​ട്ടി​ച്ച്, ഫ്രാ​ന്‍​സി​ന്‍റെ പോ​രാ​ളി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കി സ്‌​പെ​യി​ന്‍ 2026 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ ഫൈ​ന​ലി​ല്‍. സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍ സെ​മി​യി​ല്‍ ഫ​സ്റ്റ് ഹാ​ഫി​ന്‍റെ വി​സി​ല്‍ മു​ഴ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു സ​മ​യം ക​ട​ന്നു​പോ​യ​തു​പോ​ലും ആ​രാ​ധ​ക​ര്‍ അ​റി​ഞ്ഞ​ത്. അ​ത്ര​യ്ക്കും ത്രി​ല്ല​ര്‍ പാ​ക്ക്.

ടെ​ക്‌​സ​സി​ലെ അ​ര്‍​ലിം​ഗ്ട​ണ്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ 70,176 കാ​ണി​ക​ള്‍​ക്ക് മ​നോ​ഹ​ര ഫു​ട്‌​ബോ​ള്‍ സ​മ്മാ​നി​ച്ച സ്‌​പെ​യി​ന്‍ ഫൈ​ന​ലി​ലേ​ക്കു മാ​ര്‍​ച്ച് ചെ​യ്തു. കി​ലി​യ​ന്‍ എം​ബ​പ്പെ, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, മൈ​ക്ക​ല്‍ ഒ​ലി​സ് അ​ട​ക്ക​മു​ള്ള ഫ്രാ​ന്‍​സി​ന്‍റെ പേ​രു​കേ​ട്ട സം​ഘ​ത്തെ വ​രി​ഞ്ഞു​മു​റു​ക്കി​യ സ്‌​പെ​യി​ന്‍ 2-0ന്‍റെ ​ജ​യ​മാ​ണ് സെ​മി​യി​ല്‍ കു​റി​ച്ച​ത്.

ഫ്ര​ഞ്ചു​കാ​ര്‍​പോ​ലും സ​മ്മ​തി​ച്ചു

ഫ്ര​ഞ്ച് ആ​രാ​ധ​ക​ര്‍ തി​ങ്ങി​നി​റ​ഞ്ഞ, ഫ്രാ​ന്‍​സി​ന്‍റെ സ്റ്റാ​ന്‍​ഡി​ല്‍ ഇ​രു​ന്നാ​യി​രു​ന്നു ഞാ​ന്‍ സെ​മി​ക്കു സാ​ക്ഷ്യം​വ​ഹി​ച്ച​ത്. ക​ള​ത്തി​ല്‍ ഫ്ര​ഞ്ച് ടീം ​നി​ഷ്പ്ര​ഭ​മാ​യ​പ്പോ​ള്‍ ഗാ​ല​റി​യി​ലും അ​തി​ന്‍റെ അ​നു​ര​ണ​ന​ങ്ങ​ള്‍. ഫ്രാ​ന്‍​സി​ന്‍റെ നീ​ല​ജ​ഴ്‌​സി​യാ​ല്‍ എ​നി​ക്കു ചു​റ്റും നീ​ല​ത്ത​രം​ഗം. കാ​ല്‍​പ്പ​ന്ത് ക​ളി​യു​ടെ ഭാ​വ​ന​യും സൗ​ന്ദ​ര്യ​വും ടാ​ക്റ്റി​ക്ക​ല്‍ തി​ക​വു​മെ​ല്ലാം സ​മ​ന്വ​യി​പ്പി​ച്ച ക​ളി​യാ​യി​രു​ന്നു ലാ​മി​ന്‍ യ​മാ​ല്‍, ഡാ​നി ഓ​ള്‍​മോ, മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ല്‍, മാ​ര്‍​ക്ക് കു​ക്കു​റെ​യ്യ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ന്ന സ്‌​പെ​യി​ന്‍ കാ​ഴ്ച​വ​ച്ച​ത്.

സ്‌​പെ​യി​നി​ന്‍റെ ഓ​രോ ക​ളി​ക്കാ​രും കോ​ ഓർഡി​നേ​ഷ​നി​ലും കൃ​ത്യ​ത​യി​ലും ടാ​ക്ലിം​ഗി​ലും ഫൈ​ന​ല്‍ തേ​ര്‍​ഡി​ലെ നീ​ക്ക​ങ്ങ​ളി​ലു​മെ​ല്ലാം താ​ള​വും കൃ​ത്യ​മാ​യ പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കി​യ മ​ത്സ​രം. 22-ാം മി​നി​റ്റി​ല്‍ മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ലി​ന്‍റെ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ​യും 58-ാം മി​നി​റ്റി​ല്‍ പെ​ഡ്രൊ പൊ​റോ​യു​ടെ ഉ​ജ്വ​ല ഫി​നി​ഷിം​ഗി​ലൂ​ടെ​യും 2-0ന്‍റെ ​ലീ​ഡ് നേ​ടി​യ​ശേ​ഷ​വും ക​ളി​യു​ടെ ടെം​ബോ നി​ല​നി​ര്‍​ത്താ​ന്‍ സ്‌​പെ​യി​ന്‍ ടീം ​പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചെ​ന്ന​തും സു​പ്ര​ധാ​നം. ഗാ​ല​റി​യി​ല്‍ ഞ​ങ്ങ​ള്‍​ക്കു ചു​റ്റു​മു​ണ്ടാ​യി​രു​ന്ന ഫ്ര​ഞ്ച് ആ​രാ​ധ​ക​ര്‍​പോ​ലും മ​നോ​ഹ​ര ഗെ​യിം (ബ്യൂ​ട്ടി​ഫു​ള്‍ ഗെ​യിം) എ​ന്നാ​ണ് സ്‌​പെ​യി​നി​ന്‍റെ ക​ളി​യെ വി​ശേ​ഷി​പ്പി​ച്ചെ​ന്ന​തും ശ്ര​ദ്ധേ​യം.

സ്‌​പെ​യി​ന്‍ ജ​യി​ച്ച കാ​ര​ണ​ങ്ങ​ള്‍

ഫ്രാ​ന്‍​സി​നെ കീ​ഴ​ട​ക്കാ​ന്‍ സ്‌​പെ​യി​നെ സ​ഹാ​യി​ച്ച പ്ര​ധാ​ന കാ​ര​ണം ലാ​മി​ന്‍ യ​മാ​ലും കി​ലി​യ​ന്‍ എം​ബ​പ്പെ​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യി​രു​ന്നു. എം​ബ​പ്പെ​യ്ക്ക് ഓ​ണ്‍ ടാ​ര്‍​ഗ​റ്റാ​യി ഒ​രു ഷോ​ട്ട് പോ​ലും നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. അ​തേ​സ​മ​യം, ആ​ദ്യ ഗോ​ളി​നു വ​ഴി​വ​ച്ച പെ​നാ​ല്‍​റ്റി​യും, 62-ാം മി​നി​റ്റി​ല്‍ ഓ​ഫ് സൈ​ഡി​ലൂ​ടെ ത​ള്ളി​യെ​ങ്കി​ലും വ​ല​കു​ലു​ക്കാ​നും യ​മാ​ലി​നു സാ​ധി​ച്ചു. വ​ല​ത് വിം​ഗി​ല്‍ ഇ​ടി​മു​ഴ​ക്ക​മാ​യി യ​മാ​ല്‍.

മൈ​താ​ന​ത്തി​ന്‍റെ മി​ഡി​ല്‍ തേ​ര്‍​ഡ് പൂ​ര്‍​ണ​മാ​യി സ്‌​പെ​യി​നി​ന്‍റെ വ​രു​തി​യി​ലാ​യി​രു​ന്നു. റോ​ഡ്രി​യും ഫാ​ബി​യ​ന്‍ റൂ​യി​സു​മാ​യി​ന്നു മ​ധ്യ​നി​ര നി​യ​ന്ത്രി​ച്ച​ത്. മ​റു​വ​ശ​ത്ത് ഫ്രാ​ന്‍​സി​ന്‍റെ അ​ഡ്രി​യ​ന്‍ റാ​ബി​യോ​ട്ടും ഓ​റേ​ലി​യ​ന്‍ ചൗ​മേ​നി​യും വെ​റും കാ​ഴ്ച​ക്കാ​ര്‍ മാ​ത്ര​മാ​യി. സെ​ന്‍​ട്ര​ല്‍ ബാ​ക്കാ​യ വി​ല്യം സാ​ലി​ബ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് മൈ​താ​നം വി​ട്ട​തും ഫ്രാ​ന്‍​സി​നു തി​രി​ച്ച​ടി​യാ​യി.

പെ​ഡ്രൊ പൊ​റോ​യി​ലൂ​ടെ സ്പാ​നി​ഷ് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ​യു​ടെ ടാ​ക്റ്റി​ക്ക​ല്‍ നീ​ക്കം. ഡാ​നി ഓ​ള്‍​മോ​യ്ക്ക് ഒ​പ്പ​മു​ള്ള ഓ​വ​ര്‍​ലാ​പ്പിം​ഗ് ഓ​ട്ടം ഫ്രാ​ന്‍​സി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ ത​ക​ര്‍​ത്തു. ഏ​റ്റ​വും ഒ​ടു​വി​ലാ​യി സ്പാ​നി​ഷ് ഗോ​ള്‍ കീ​പ്പ​ര്‍ ഉ​ന​യ് സി​മോ​ണ്‍ സ്വീ​പ്പ​റാ​യി ബോ​ക്‌​സി​നു പു​റ​ത്തേ​ക്ക് എ​ത്തി. മൈ​ക്ക​ല്‍ ഒ​ലി​സി​നെ പി​ന്‍​വ​ലി​ക്കാ​ന്‍ ഫ്ര​ഞ്ച് പ​രി​ശീ​ല​ക​ന്‍ ദി​ദി​യെ ദേ​ഷാം​പ് നി​ര്‍​ബ​ന്ധി​ത​നാ​യി. പ​ക​ര​മി​റ​ക്കി​യ റ​യാ​ന്‍ ചെ​ര്‍​ക്കി​ക്കും ഓ​ഫ് ദ ​ബോ​ള്‍ നീ​ക്ക​ത്തി​ല്‍ ആ​ധി​പ​ത്യം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല.

Sports

ടി​ക്ക​റ്റ് വി​ല 1.45 ല​ക്ഷം!

സ്‌​പെ​യി​ന്‍ x ഫ്രാ​ന്‍​സ് സെ​മി ഫൈ​ന​ലി​നാ​യി, മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടു​ദി​നം മു​മ്പാ​ണ് ഞ​ങ്ങ​ള്‍​ക്ക് ടി​ക്ക​റ്റ് ല​ഭി​ച്ച​ത്. ഫി​ഫ ര​ണ്ടാ​മ​തും ഓ​പ്പ​ണ്‍ ചെ​യ്ത വി​ന്‍​ഡോ​യി​ലൂ​ടെ ടി​ക്ക​റ്റ് നേ​ടു​ക​യാ​യി​രു​ന്നു. 350 ഡോ​ള​ര്‍ (ഏ​ക​ദേ​ശം 33,700 രൂ​പ) വി​ല​യു​ള്ള ടി​ക്ക​റ്റി​നാ​യാ​ണ് ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍, ടി​ക്ക​റ്റി​ന്‍റെ വി​ല നാ​ല് ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി​രു​ന്നു.

ഒ​രു ടി​ക്ക​റ്റി​ന് 1500 ഡോ​ള​ര്‍ (ഏ​ക​ദേ​ശം 1.45 ല​ക്ഷം രൂ​പ) വീ​തം മു​ട​ക്കി ര​ണ്ട് ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. അ​ങ്ങ​നെ ഞാ​നും മ​ക​ന്‍ നി​ഖി​ല്‍ ര​വീ​ന്ദ്ര​നും ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക്. ഫ്ര​ഞ്ച് സ്റ്റാ​ന്‍​ഡി​ല്‍, ഫ്രാ​ന്‍​സി​ന്‍റെ ആ​രാ​ധ​ക​ര്‍​ക്കൊ​പ്പ​മി​രു​ന്നു ക​ളി​ക​ണ്ടു.

സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്തു​വ​ച്ച്, സ്പാ​നി​ഷ് സൂ​പ്പ​ര്‍ ക്ല​ബ്ബാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ ആ​രാ​ധ​ക​രു​ടെ, സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​റാ​യ സാ​റ സ​ലാ​ഹ്‌​പെ​റി​യെ ക​ണ്ടു​മു​ട്ടി. ബാ​ഴ്‌​സ​ലോ​ണ​യു​ടെ കണ്ട​ന്‍റ് ക്രി​യേ​റ്റ​റും ഹോ​സ്റ്റു​മാ​ണ് സാ​റ. സ്‌​പെ​യി​ന്‍ ജ​യി​ക്കു​മെ​ന്ന നി​രീ​ക്ഷ​ണം പ​ങ്കു​വ​ച്ചാ​യി​രു​ന്നു സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത്.

ഒ​രു ത്രി​ല്ല​ര്‍ പോ​രാ​ട്ടം ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തോ​ടെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​യി.

Sports

സെ​യ്യ​റ​ത് മ​ട്ടും​താ​ന്‍ സൊ​ല്‍​വേ​ന്‍...

“സെ​യ്യ​റ​ത് മ​ട്ടും​താ​ന്‍ സൊ​ല്‍​വേ​ന്‍... സൊ​ന്ന​ത് മ​ട്ടും താ​ന്‍ സെ​യ്‌‌വേ''... എ​ന്ന ത​മി​ഴ് സി​നി​മ ഡ​യ​ലോ​ഗി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഫി​ഫ 2026 ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ഫ്രാ​ന്‍​സി​ന് എ​തി​രേ സ്‌​പെ​യി​നും ലാ​മി​ന്‍ യ​മാ​ലും ന​ട​ത്തി​യ പ്ര​ക​ട​നം. ക്വാ​ര്‍​ട്ട​ര്‍​വ​രെ ബു​ള്ള​റ്റ് ട്രെ​യി​നി​ന്‍റെ കു​തി​പ്പ് ന​ട​ത്തി​യെ​ത്തി​യ ഫ്രാ​ന്‍​സ്, സെ​മി​യി​ല്‍ സ്‌​പെ​യി​നി​ന്‍റെ മാ​ന്ത്രി​ത​ക​യ്ക്കു മു​ന്നി​ല്‍ മ​യ​ങ്ങി​വീ​ണു.

“ഫ്രാ​ന്‍​സ് ടീം ​ആ​രെ​യെ​ങ്കി​ലും പേ​ടി​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ അ​ത് ഞ​ങ്ങ​ളെ (സ്‌​പെ​യി​ന്‍) ആ​യി​രി​ക്ക​ണ​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. ഞ​ങ്ങ​ളാ​ണ് അ​വ​രെ നോ​ക്കൗ​ട്ടി​ല്‍ പു​റ​ത്താ​ക്കി​യി​ട്ടു​ള്ള​ത്. ഞ​ങ്ങ​ള്‍​ക്ക് ആ​രെ​യും ഭ​യ​മി​ല്ല”- ബെ​ല്‍​ജി​യ​ത്തി​ന് എ​തി​രാ​യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ ജ​യ​ത്തി​നു​ശേ​ഷം ലാ​മി​ന്‍ യ​മാ​ല്‍ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ഇ​ത്. അ​തെ, പ​റ​ഞ്ഞ​തു​പോ​ലെ യ​മാ​ലും സം​ഘ​വും ചെ​യ്തു. 2025 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി, 2024 യൂ​റോ സെ​മി എ​ന്നീ ജ​യ​ങ്ങ​ള്‍​ക്കു​ശേ​ഷം 2026 ലോ​ക​ക​പ്പ് സെ​മി​യി​ലും ഫ്രാ​ന്‍​സി​നെ സ്‌​പെ​യി​ന്‍ വീ​ഴ്ത്തി. തു​ട​രെ മൂ​ന്ന് സെ​മി​യി​ല്‍ ഫ്രാ​ന്‍​സി​നു​മേ​ല്‍ സ്പാ​നി​ഷ് അ​ര്‍​മാ​ഡ ജ​യം.

യ​മാ​ലി​ന്‍റെ പെ​നാ​ല്‍​റ്റി ജ​യം

 20-ാം മി​നി​റ്റി​ല്‍ ലാ​മി​ന്‍ യ​മാ​ലി​നെ ഫൗ​ള്‍ ചെ​യ്തി​നു ല​ഭി​ച്ച പെ​നാ​ല്‍​റ്റി​യി​ലൂ​ടെ​യാ​ണ് സ്‌​പെ​യി​ന്‍ ലീ​ഡ് നേ​ടി​യ​ത്. ഫ്ര​ഞ്ച് ഡി​ഫെ​ന്‍​ഡ​ര്‍ ലൂ​ക്കാ​സ് ഡി​ഗ്നെ പ​ന്ത് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ, അ​യാ​ളു​ടെ കാ​ലി​ന്‍റെ കീ​ഴി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു യ​മാ​ല്‍ എ​ന്ന​താ​ണ് വാ​സ്ത​വം.

പ​ന്ത് അ​ടി​ച്ച​ക​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഡി​ഗ്നെ, യ​മാ​ല്‍ വ​രു​ന്ന​ത് ക​ണ്ടി​ല്ലെ​ന്ന​തും യാ​ഥാ​ര്‍​ഥ്യം. എ​ന്നാ​ല്‍, യ​മാ​ലി​ന്‍റെ ഇ​ട​ത് തു​ട​യി​ല്‍ ഡി​ഗ്നെ​യു​ടെ തൊ​ഴി ഏ​റ്റു. നി​ല​ത്തു​വീ​ണ യ​മാ​ല്‍ വേ​ദ​ന​യാ​ല്‍ പു​ള​ഞ്ഞു. പെ​നാ​ല്‍​റ്റി വി​ധി​ക്കാ​ന്‍ റ​ഫ​റി​ക്ക് അ​തു​മ​തി​യാ​യി​രു​ന്നു.

19-ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ (ജൂ​ലൈ 13) പി​ന്നാ​ലെ​യാ​ണ് യ​മാ​ല്‍ സെ​മി ക​ളി​ച്ച​ത്. ഫൈ​ന​ല്‍ പ്ര​വേ​ശ​ത്തോ​ടെ ജ​ന്മ​ദി​ന​മാ​ഘോ​ഷി​ക്കാ​ന്‍ യ​മാ​ലി​നു സാ​ധി​ച്ചു.

Sports

വേദനയോടെ മടക്കം; എങ്കിലും തലയുയർത്തിത്തന്നെ, ഫ്രഞ്ച് രാജകുമാരാ!

ഡാളസ്: സ്പെയിനിനോട് തോറ്റ് ഫ്രാൻസ് ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ, നിരാശയിലാണ്ടത് ഫ്രഞ്ച് ആരാധകർ മാത്രമല്ല, ലോകമെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളാണ്. ടൂർണമെന്‍റിലുടനീളം മാന്ത്രിക പ്രകടനങ്ങളുമായി ഫ്രാൻസിനെ മുന്നോട്ട് നയിച്ച കിലിയൻ എംബാപ്പെ എന്ന ക്യാപ്റ്റനും പോരാളിക്കും ഈ ലോകകപ്പ് വേദിയിലെ അവസാന മത്സരമായിരുന്നു ചൊവ്വാഴ്ചത്തേത്.

ഒരു ലോകകപ്പ് കിരീടം കൂടി ഫ്രാൻസിലേക്ക് എത്തിക്കുക എന്ന സ്വപ്നവുമായാണ് എംബാപ്പെ കളത്തിലിറങ്ങിയത്. ടൂർണമെന്‍റിലുടനീളം പ്രതിരോധക്കോട്ടകളെ കീറിമുറിച്ചുള്ള അദ്ദേഹത്തിന്‍റെ കുതിപ്പുകളും, എതിരാളികളുടെ വലകുലുക്കിയ നിമിഷങ്ങളും ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളായിരുന്നു.

സെമിഫൈനലിൽ സ്പെയിന്‍റെ ശക്തമായ പ്രതിരോധം ഭേദിക്കാൻ അവസാന നിമിഷം വരെ പൊരുതാൻ എംബാപ്പെ ശ്രമിച്ചു. എന്നാൽ മുന്നേറ്റങ്ങളൊന്നും ഗോളിലേക്കെത്തിയില്ല. സ്പെയിനിന്‍റെ രണ്ടു ഗോളിന് മറുപടിയില്ലാതെ ഫ്രഞ്ച് പട പുറത്താകുകയും ചെയ്തു.

ഈ ലോകകപ്പിലുടനീളം എട്ടു ഗോളുകളുമായി അർജന്‍റീനൻ ഇതിഹാസ താരം ലയണൽ മെസിയോട് പോരാടി ഗോളടി വീരന്മാരുടെ പട്ടികയിൽ ഒപ്പത്തിനൊപ്പം കുതിച്ച എംബാപ്പെയുടെ പ്രകടനം ഫുട്ബോൾ ചരിത്രത്തിലെ തന്നെ സുവർണ അധ്യായമാണ്.

കളിക്കളത്തിൽ പ്രതിഭയും വേഗവും ഒരേപോലെ സമ്മേളിച്ച നിമിഷങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. പ്രതിരോധ നിരകളെ നിഷ്പ്രഭമാക്കുന്ന വേഗമായിരുന്നു എംബാപ്പെയുടെ പ്രധാന ആയുധം. വിംഗുകളിലൂടെ പന്തുമായി അയാൾ നടത്തിയ കുതിപ്പുകൾ എതിരാളികളുടെ ബോക്സിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

ഫ്രഞ്ച് പടയുടെ നായകനെന്ന നിലയിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടീം പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം തനിയെ കളി തിരിച്ചുവിടാനുള്ള ഉത്തരവാദിത്തം എംബാപ്പെ ഏറ്റെടുത്തു.

കളിക്കളത്തിലെ ജയപരാജയങ്ങൾക്കപ്പുറം, ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടാണ് ഒരാൾ യഥാർഥ നായകനാകുന്നത്. കിരീടം കൈവിട്ടെങ്കിലും, ഈ ലോകകപ്പ് ഓർക്കപ്പെടുക എംബാപ്പെ എന്ന ഫുട്ബോൾ ലോകത്തെ ഈ യുവരാജാവിന്‍റെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളുടെ പേരിൽകൂടിയായിരിക്കും.

ലോകകപ്പ് വേദികളിൽ അദ്ദേഹം അവശേഷിപ്പിച്ച പോരാട്ടത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും അടയാളങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ല. നന്ദി എംബാപ്പെ, മൈതാനത്തെ ആ ആവേശ നിമിഷങ്ങൾക്ക്!

Sports

ഗ്രേ​റ്റ് ഫൈ​റ്റ്..! അ​ര്‍​ജ​ന്‍റീ​ന x ഇം​ഗ്ല​ണ്ട് സെ​മി രാ​ത്രി 12.30ന്

​അ​റ്റ്‌​ലാ​ന്‍റ: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ചി​ത്രം ഈ ​രാ​ത്രി വ്യ​ക്ത​മാ​കും. ര​ണ്ടാം സെ​മി​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന, കാ​ല്‍​പ്പ​ന്ത് ക​ളി​യു​ടെ വ​ക്താ​ക്ക​ളാ​യ ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും.

അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യും ഇം​ഗ്ലീ​ഷ് സ്റ്റാ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ ഹാ​രി കെ​യ്‌​നും നേ​ര്‍​ക്കു​നേ​ര്‍ വ​രു​ന്നു എ​ന്ന​താ​ണ് മ​ത്സ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ന്ത്യ​ന്‍ സ​മ​യം ഈ ​അ​ര്‍​ധ​രാ​ത്രി 12.30ന് ​അ​റ്റ്‌​ലാ​ന്‍റ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​ക്കോ​ഫ്.

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ലാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ ല​ക്ഷ്യം. എ​ന്നാ​ല്‍, 1966ല്‍ ​ക​ന്നി​ക്ക​പ്പു​യ​ര്‍​ത്തി​യ​ശേ​ഷം, മ​റ്റൊ​രു ഫൈ​ന​ലി​നാ​യാ​ണ് ഇം​ഗ്ലീ​ഷ് ടീം ​പ​ന്ത് ത​ട്ടാ​നി​റ​ങ്ങു​ന്ന​ത്. ഫി​ഫ റാ​ങ്കിം​ഗി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യും നാ​ലാ​മ​തു​ള്ള ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള പോ​രാ​ട്ടം തീ​പാ​റു​മെ​ന്നു​റ​പ്പ്. ഫൈ​ന​ലി​നു മു​മ്പു​ള്ള ഫൈ​ന​ലെ​ന്നു വി​ശേ​ഷി​പ്പി​ക്കാം.

ഫു​ട്‌​ബോ​ള്‍ ക​ള​ത്തി​ലെ ചി​ര​വൈ​രി​പ്പോ​രാ​ട്ട​മെ​ന്ന നി​ല​യി​ലും ഇം​ഗ്ല​ണ്ട് x അ​ര്‍​ജ​ന്‍റീ​ന ശ്ര​ദ്ധേ​യം. അ​തു​കൊ​ണ്ടു​ത​ന്നെ ആ​രാ​ധ​ക​രു​ടെ ഏ​റ്റു​മു​ട്ട​ല്‍ അ​ട​ക്കം മു​ന്നി​ല്‍​ക്ക​ണ്ട് അ​റ്റ്‌​ലാ​ന്‍റ പോ​ലീ​സ് അ​തീ​വ സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇം​ഗ്ലീ​ഷ് സം​ഘ​ത്തി​ല്‍ ഹാ​രി കെ​യ്‌​നൊ​പ്പം ജൂ​ഡ് ബെ​ല്ലി​ങ്ഗം, ഡെ​ക്ലാ​ന്‍ റൈ​സ്, ബു​കാ​യൊ സാ​ക്ക തു​ട​ങ്ങി​യ വ​ന്‍​നി​ര​യു​ണ്ട്. അ​ല​ക്‌​സി​സ് മ​ക് അ​ല്ലി​സ്റ്റ​ര്‍, എ​ന്‍​സോ ഫെ​ര്‍​ണാ​ണ്ട​സ്, ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സ് തു​ട​ങ്ങി​യ വ​മ്പ​ന്മാ​രാ​ണ് മെ​സി​ക്കൊ​പ്പം അ​ര്‍​ജ​ന്‍റൈ​ന്‍ ടീ​മി​ലു​ള്ള​ത്.

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഇം​ഗ്ല​ണ്ടും അ​ര്‍​ജ​ന്‍റീ​ന​യും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന ആ​റാം പോ​രാ​ട്ട​മാ​ണി​ത്. ക​ഴി​ഞ്ഞ അ​ഞ്ച് പോ​രാ​ട്ട​ങ്ങ​ളി​ല്‍ മൂ​ന്ന് എ​ണ്ണ​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ജ​യം നേ​ടി​യി​രു​ന്നു.

Sports

​കു​ടി​പ്പ​ക​യു​ടെ നെ​രി​പ്പോ​ടു​മാ​യി ഇം​ഗ്ല​ണ്ടും അ​ര്‍​ജ​ന്‍റീ​ന​യും

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​നു മു​മ്പൊ​രു ഫൈ​ന​ല്‍; അ​താ​ണ് ഇം​ഗ്ല​ണ്ട് x അ​ര്‍​ജ​ന്‍റീ​ന സെ​മി ഫൈ​ന​ല്‍. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്ന് അ​ര്‍​ധ​രാ​ത്രി 12.30ന് ​അ​റ്റ്‌​ലാ​ന്‍റ​യി​ലെ സ്റ്റേ​ഡി​യ​ത്തി​ല്‍ ഈ ​തീ​പ്പൊ​രി പോ​രാ​ട്ട​ത്തി​ന്‍റെ കി​ക്കോ​ഫ് ന​ട​ക്കും.

അ​തോ​ടെ 2026 ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ആ​രൊ​ക്കെ ഏ​റ്റു​മു​ട്ടും എ​ന്ന​തും വ്യ​ക്ത​മാ​കും. ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രു​ടെ നെ​ഞ്ചി​ടി​പ്പു വ​ര്‍​ധി​പ്പി​ക്കു​ന്ന ഹൈ​വോ​ള്‍​ട്ട് പോ​രാ​ട്ട​മാ​യി​രി​ക്കും ഇ​ന്ന​ര​ങ്ങേ​റു​ക. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ളാ​ണ് ഇ​രു​വ​രും എ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല. ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​ണ് അ​ര്‍​ജ​ന്‍റീ​ന, ഇം​ഗ്ല​ണ്ട് നാ​ലാം സ്ഥാ​ന​ക്കാ​രും.

ഇം​ഗ്ല​ണ്ട് ഗം​ഭീ​ര ടീം

ഈ ലോ​ക​ക​പ്പി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യു​ടെ ക​രു​ത്ത് ആ​ദ്യ​മാ​യി അ​ള​ക്ക​പ്പെ​ടു​ന്ന മ​ത്സ​ര​മാ​യി​രി​ക്കും ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ സെ​മി ഫൈ​ന​ല്‍. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലും ഇ​തു​വ​രെ​യു​ള്ള നോ​ക്കൗ​ട്ട് റൗ​ണ്ടു​ക​ളി​ലും ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക​ളെ അ​ര്‍​ജ​ന്‍റീ​ന​യ്ക്കു ല​ഭി​ച്ചി​രു​ന്നി​ല്ല. ഇം​ഗ്ല​ണ്ട് ടീ​മി​നെ കു​റി​ച്ചു​ള്ള നി​രീ​ക്ഷ​ണം:

ഗോ​ള്‍ കീ​പ്പ​ര്‍:

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ള്‍​കീ​പ്പ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യ ജോ​ര്‍​ദാ​ന്‍ പി​ക്‌​ഫോ​ഡാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ വ​ല​കാ​ക്കു​ന്ന​ത്. മി​ക​ച്ച റി​ഫ്‌​ള​ക്ഷ​നു​ള്ള ഗോ​ള്‍ കീ​പ്പ​ര്‍. സ​ഹ​ക​ളി​ക്കാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ന്ന​തി​ലും ലോ​ക​ത്തി​ലെ മ​റ്റ് ഗോ​ള്‍​കീ​പ്പ​ര്‍​മാ​രേ​ക്കാ​ള്‍ മി​ടു​ക്കു​ള്ള താ​രം.

ഡി​ഫെ​ന്‍​സ്:

ജോ​ണ്‍ സ്റ്റോ​ണ്‍​സ്, മാ​ര്‍​ക്ക് ഗു​ഹി, ഡാ​ന്‍ ബേ​ണ്‍, എ​സ്രി കോ​ന്‍​സ, നി​ക്കൊ ഒ​റെ​ല്ലി തു​ട​ങ്ങി​യ​വ​രാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ പ്ര​തി​രോ​ധ​നി​ര​യി​ലെ സൂ​പ്പ​ര്‍ പ​വ​റു​ക​ള്‍. ക​യ​റി​യും ഇ​റ​ങ്ങി​യും വിം​ഗു​ക​ളി​ലൂ​ടെ ക​ട​ന്നാ​ക്ര​മി​ച്ചും ക​ളി​ക്കാ​ന്‍ ക​ഴി​വു​ള്ള​വ​ര്‍. ഗു​ഹി, ജോ​ണ്‍​സ് എ​ന്നി​വ​രാ​യി​രി​ക്കും സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ലെ സെ​ന്‍റ​ര്‍ ഡി​ഫെ​ന്‍​ഡേ​ഴ്‌​സ്. ബാ​ല​ന്‍​സ് ചെ​യ്തു ക​ളി​ക്കു​ന്ന ഡി​ഫെ​ന്‍​ഡേ​ഴ്‌​സാ​ണ് ഇം​ഗ്ല​ണ്ടി​നു​ള്ള​തെ​ന്നു ചു​രു​ക്കം.

മി​ഡ്ഫീ​ല്‍​ഡ്:

ജൂ​ഡ് ബെ​ല്ലി​ങ്ഗം, ഡെ​ക്ലാ​ന്‍ റൈ​സ്, എ​ലി​യ​ട്ട് ആ​ന്‍​ഡേ​ഴ്‌​സ​ണ്‍, നോ​നി മ​ഡു​ക്കെ, ആ​ന്‍റ​ണി ഗോ​ര്‍​ഡ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​ധ്യ​നി​ര​യു​ടെ ക​രു​ത്ത്. പ്ലേ ​മേ​ക്ക​ര്‍ റോ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ബെ​ല്ലി​ങ്ഗം ഈ ​ലോ​ക​ക​പ്പി​ല്‍ ഇ​തി​നോ​ട​കം ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. ആ​റു ഗോ​ളും ഒ​രു അ​സി​സ്റ്റു​മാ​യി ജൂ​ഡ് ബെ​ല്ലി​ങ്ഗം മി​ന്നും പ്ര​ക​ട​ന​മാ​ണ് ഇ​തു​വ​രെ കാ​ഴ്ച​വ​ച്ച​ത്. നോ​ര്‍​വെ​യ്ക്ക് എ​തി​രാ​യ ക്വാ​ര്‍​ട്ട​റി​ല്‍ ഇം​ഗ്ല​ണ്ട് ജ​യം സ്വ​ന്ത​മാ​ക്കി​യ ര​ണ്ട് ഗോ​ളും ബെ​ല്ലി​ങ്ഗ​മി​ന്‍റെ വ​ക​യാ​യി​രു​ന്നു. ഇ​രു​കാ​ലു​കൊ​ണ്ടും ഷോ​ട്ട് പാ​യി​ക്കാ​ന്‍ മി​ടു​ക്ക​നാ​ണ് ബെ​ല്ലി​ങ്ഗം എ​ന്ന​തും അ​യാ​ളെ കൂ​ടു​ത​ല്‍ അ​പ​ക​ട​കാ​രി​യാ​ക്കു​ന്നു. ഡെ​ക്ലാ​ന്‍ റൈ​സ് ഒ​രേ​പോ​ലെ ആ​ക്ര​മ​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും ക​രു​ത്തേ​കു​ന്ന ക​ളി​ക്കാ​ര​നാ​ണ്.

ഫോ​ര്‍​വേ​ഡ്:

ക്യാ​പ്റ്റ​ന്‍ ഹാ​രി കെ​യ്‌​നാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ക്ര​മ​ണം ന​യി​ക്കു​ന്ന​ത്. ഒ​പ്പം മാ​ര്‍​ക്ക​സ് റാ​ഷ്‌​ഫോ​ഡ്, ബു​ക്കാ​യൊ സാ​ക്ക തു​ട​ങ്ങി​യ​വ​രു​മു​ണ്ട്. ഹാ​രി കെ​യ്ന്‍ ആ​റു ഗോ​ളും ഒ​രു അ​സി​സ്റ്റും ഇ​തി​നോ​ട​കം ഈ ​ലോ​ക​ക​പ്പി​ല്‍ സ്വ​ന്ത​മാ​ക്കി. ശ​രി​ക്കും ഇ​ന്‍റ​ലി​ജ​ന്‍റ് പ്ലെ​യ​ര്‍. 120 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 85 ഗോ​ള്‍ ഇം​ഗ്ലീ​ഷ് ജ​ഴ്‌​സി​യി​ല്‍ നേ​ടി​യി​ട്ടു​ണ്ട്. പാ​സിം​ഗി​ലെ കൃ​ത്യ​ത​യും ഷാ​ര്‍​പ്പ് ഷൂ​ട്ടിം​ഗും ഹാ​രി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. അ​ര്‍​ജ​ന്‍റൈ​ന്‍ ടീം ​ശ​രി​ക്കും ഭ​യ​ക്കേ​ണ്ട താ​രം.

എ​തി​ര്‍ ഗോ​ള്‍ കീ​പ്പ​ര്‍​മാ​ര്‍​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന വിം​ഗ​റാ​ണ് റാ​ഷ്‌​ഫോ​ഡ്. ക്രോ​സു​ക​ളും ആ​ക്ര​മ​ണ​വും സ​മ​ന്വ​യി​പ്പി​ച്ച ക​ളി​ക്കാ​ര​നാ​ണ് ബു​കാ​യൊ സാ​ക്ക. ചു​രു​ക്ക​ത്തി​ല്‍ ഈ ​ലോ​ക​ക​പ്പ് ഉ​യ​ര്‍​ത്താ​ന്‍ കെ​ല്‍​പ്പു​ള്ള ടീ​മാ​ണ് തോ​മ​സ് ടൂ​ഹെ​ല്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഇം​ഗ്ല​ണ്ട്.

ചാ​മ്പ്യ​ന്‍ അ​ര്‍​ജ​ന്‍റീ​ന

മൂ​ന്നു ത​വണ ലോ​ക​ക​പ്പു​യ​ര്‍​ത്തി​യ, നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന അ​തി​നൊ​ത്ത പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

ഗോ​ള്‍ കീ​പ്പ​ര്‍:

ലോ​ക​ത്തി​ലെ ന​മ്പ​ര്‍ വ​ണ്‍ ഗോ​ള്‍ കീ​പ്പ​റാ​യ എ​മി​ലി​യാ​നൊ മാ​ര്‍​ട്ടി​നെ​സാ​ണ് അ​ര്‍​ജ​ന്‍റൈ​ന്‍ വ​ല കാ​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ ആ​സ്റ്റ​ണ്‍ വി​ല്ല​യു​ടെ താ​രം. അ​വി​ശ്വ​സ​നീ​മാ​യ സേ​വു​ക​ള്‍ ന​ട​ത്താ​ന്‍ മി​ടു​ക്ക​ന്‍. ഡി​ഫെ​ന്‍​ഡേ​ഴ്‌​സി​നെ പൂ​ര്‍​ണ​മാ​യി വി​ശ്വ​സി​ക്കു​ന്ന ഗോ​ള്‍ കീ​പ്പ​ര്‍. ഇം​ഗ്ല​ണ്ടി​ന് എ​തി​രേ ന​ന്നാ​യി വി​യ​ര്‍​ക്കേ​ണ്ടി​വ​ന്നേ​ക്കാം.
ഡി​ഫെ​ന്‍​സ്: ക്രി​സ്റ്റ്യ​ന്‍ റൊ​മേ​രൊ, ലി​സാ​ന്‍​ഡ്രൊ മാ​ര്‍​ട്ടി​നെ​സ് എ​ന്നി​വ​രാ​ണ് സെ​ന്‍​ട്ര​ല്‍ ഡി​ഫെ​ന്‍​ഡേ​ഴ്‌​സ്. ഇ​വ​രു​ടെ സെ​ന്‍​ട്ര​ല്‍ ഡി​ഫെ​ന്‍​സ് പാ​ര്‍​ട്ണ​ല്‍​ഷി​പ്പ് ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച​ത്. ന​ഹ്വേ​ല്‍ മോ​ളി​ന, നി​ക്കോ​ളാ​സ് താ​ഗ്ലി​യാ​ഫി​ക്കോ, നി​ക്കോ​ളാ​സ് ഓ​ട്ട​മെ​ന്‍​ഡി തു​ട​ങ്ങി​യ​വ​രും ചേ​രു​ന്ന​തോ​ടെ പ്ര​തി​രോ​ധം ഡ​ബി​ള്‍ സ്‌​ട്രോം​ഗ്. മ​ടി​യി​ല്ലാ​തെ ഫൗ​ള്‍ ചെ​യ്തു ക​ളി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​അ​ര്‍​ജ​ന്‍റൈ​ന്‍ ഡി​ഫെ​ന്‍​സി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത.

മി​ഡ്ഫീ​ല്‍​ഡ്:

അ​ല​ക്‌​സി​സ് മ​ക് അ​ല്ലി​സ്റ്റ​ര്‍, എ​ന്‍​സോ ഫെ​ര്‍​ണാ​ണ്ട​സ്, റോ​ഡ്രി​ഗോ ഡി​പോ​ള്‍, ലി​യാ​ന്‍​ഡ്രൊ പ​രേ​ഡ​സ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ര്‍​ജ​ന്‍റൈ​ന്‍ മ​ധ്യ​നി​ര​യു​ടെ ക​രു​ത്ത്. ക​യ​റി​യും ഇ​റ​ങ്ങി​യും ക​ളി​ക്കാ​ന്‍ കെ​ല്‍​പ്പു​ള്ള​വ​ര്‍. ബാ​ല​ന്‍​സ് ചെ​യ്തു ക​ളി​ക്കു​ന്ന​തി​ല്‍ മി​ക​വ് വ്യ​ക്ത​മാ​ക്കി​യ​വ​ര്‍.

ഫോ​ര്‍​വേ​ഡ്:

ആ​റാം ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ല​യ​ണ​ല്‍ മെ​സി​യാ​ണ് അ​ര്‍​ജ​ന്‍റൈ​ന്‍ ആ​ക്ര​മ​ണം ന​യി​ക്കു​ന്ന​ത്. ഈ ​ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ എ​ട്ട് ഗോ​ളും ര​ണ്ട് അ​സി​സ്റ്റും മെ​സി ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ജൂ​ലി​യ​ന്‍ ആ​ല്‍​വ​രെ​സ്, ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സ്, തി​യാ​ഗൊ അ​ല്‍​മാ​ഡ തു​ട​ങ്ങി​യ​വ​രും ചേ​രു​മ്പോ​ള്‍ ഈ ​ലോ​ക​ക​പ്പി​ലെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ആ​ക്ര​മ​ണ സം​ഘ​ങ്ങ​ളി​ലൊ​ന്നാ​യി അ​ര്‍​ജ​ന്‍റീ​ന മാ​റു​ന്നു. ഏ​ത് പൊ​സി​ഷ​നി​ലേ​ക്കും ചു​വ​ടു​മാ​റാ​ന്‍ സാ​ധി​ക്കു​ന്ന​വ​രാ​ണ് ആ​ല്‍​വ​രെ​സ്. ലൗ​താ​രൊ ആ​ക​ട്ടെ എ​തി​ര്‍ പോ​സ്റ്റി​ല്‍ ഏ​തു സ​മ​യ​വും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന താ​രം. 

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പ് ഫൈ​ന​ലാ​ണ് ലി​യോ​ണ​ല്‍ സ്‌​ക​ലോ​നി പ​രി​ശീ​ലി​പ്പി​ക്കു​ന്ന അ​ര്‍​ജ​ന്‍റീ​ന​യു​ടെ ല​ക്ഷ്യം.

Sports

ഫി​ഫ ലോ​ക​ക​പ്പ് 2026: ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ സെ​മി അർധരാ​ത്രി 12.30ന്

ഫി​ഫ ലോ​ക​ക​പ്പ് 2026 എ​ഡി​ഷ​നിലെ ആ​ദ്യ ഫൈ​ന​ലി​സ്റ്റി​ന്‍റെ ചി​ത്രം ഈ ​രാ​ത്രി തെ​ളി​യും. ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ലെ ര​ണ്ടു ടീ​മു​ക​ളി​ൽ ഒ​ന്നാ​കാ​ന്‍ ഫ്രാ​ന്‍​സും സ്‌​പെ​യി​നും ത​മ്മി​ലാ​ണ് ആ​ദ്യ സെ​മി.

ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് അ​ര്‍​ധ​രാ​ത്രി 12.30ന് ​ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ സെ​മി​ക്കു കി​ക്കോ​ഫ്.

യൂ​റോ​പ്പി​ലെ ര​ണ്ട് സൂ​പ്പ​ര്‍ പ​വ​റു​ക​ളാ​ണ് നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന​തെ​ന്ന​ത് പോ​രാ​ട്ട​ത്തി​ന്‍റെ കാ​ഠി​ന്യം വ​ര്‍​ധി​പ്പി​ക്കും. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യും സ്‌​പെ​യി​നി​ന്‍റെ കൗ​മാ​ര താ​രം ലാ​മി​ന്‍ യ​മാ​ലും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്നു എ​ന്ന​തും മ​ത്സ​ര​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.

2024 യൂ​റോ ക​പ്പ് ജേ​താ​ക്ക​ളാ​ണ് സ്‌​പെ​യി​ന്‍. 2024 യൂ​റോ, 2025 നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി പോ​രാ​ട്ട​ങ്ങ​ളി​ല്‍ ഫ്രാ​ന്‍​സി​നെ വീ​ഴ്ത്തി​യ​തി​ന്‍റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ സ്പാ​നി​ഷ് താ​രം ലാ​മി​ന്‍ യ​മാ​ല്‍ ഇ​തി​നോ​ട​കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

നോ​ക്കൗ​ട്ടി​ല്‍ ഫ്രാ​ന്‍​സി​നെ വീ​ഴ്ത്തി​യ ച​രി​ത്രം സ്‌​പെ​യി​നി​നു​ണ്ടെ​ന്നും ഫ്രാ​ന്‍​സ് പേ​ടി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു യ​മാ​ല്‍ ന​ട​ത്തി​യ പ്ര​തി​ക​ര​ണം. 8സ്പോർട്സ് പേജ് കാണുക

Sports

ആ​ദ്യ ഫൈ​ന​ലി​സ്റ്റി​നെ ഈ ​രാ​ത്രി അ​റി​യാം

ഡാ​ള​സ്: ഫി​ഫ 2026 ലോ​ക​ക​പ്പി​ന്‍റെ ആ​ദ്യ ഫൈ​ന​ലി​സ്റ്റി​നെ ഈ ​രാ​ത്രി അ​റി​യാം. ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​മി ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍​സും സ്‌​പെ​യി​നും കൊ​മ്പു​കോ​ര്‍​ക്കും. ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​ണ് ഫ്രാ​ന്‍​സ്. സ്‌​പെ​യി​ന്‍ മൂ​ന്നാം സ്ഥാ​ന​ക്കാ​രും.

ലോ​ക ഫു​ട്‌​ബോ​ളി​ലെ ടോ​പ് ക്ലാ​ഷ് ആ​ണ് ഈ ​രാ​ത്രി​യി​ല്‍ അ​ര​ങ്ങേ​റു​ന്ന​തെ​ന്നു ചു​രു​ക്കം. ഇ​ന്ത്യ​ന്‍ സ​മ​യം അ​ര്‍​ധ​രാ​ത്രി 12.30ന് (​ചൊ​വ്വ പു​ല​ര്‍​ച്ചെ 12.30) ആ​ര്‍​ലിം​ഗ്ട​ണി​ലെ ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ വ​മ്പ​ന്‍ പോ​രാ​ട്ടം. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യും സ്പാ​നി​ഷ് കൗ​മാ​ര സ്റ്റാ​ര്‍ ലാ​മി​ന്‍ യ​മാ​ലും നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന​തും ഈ ​മ​ത്സ​ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റാ​ണ്.

എം​ബ​പ്പെ x യ​മാ​ല്‍

എം​ബ​പ്പെ​യും യ​മാ​ലും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യാ​ണ് സെ​മി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ അ​ടി​ച്ച​തി​ല്‍ അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്ക് ഒ​പ്പം (8) ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​വ​നാ​ണ് കി​ലി​യ​ന്‍ എം​ബ​പ്പെ. മൂ​ന്ന് അ​സി​സ്റ്റും ഉ​ണ്ട്. അ​തേ​സ​മ​യം, ലാ​മി​ന്‍ യ​മാ​ലി​ന് ഇ​തു​വ​രെ ഒ​രു ഗോ​ള്‍ മാ​ത്ര​മാ​ണ് നേ​ടാ​ന്‍ സാ​ധി​ച്ച​ത്. അ​സി​സ്റ്റ് ന​ട​ത്തി​യി​ട്ടു​മി​ല്ല. എ​ന്നാ​ല്‍, ക​ള​ത്തി​ല്‍ ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ക്കാ​ന്‍ യ​മാ​ലി​നു സാ​ധി​ച്ചു. നാ​ല് ഗോ​ള്‍ നേ​ടി​യ മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ലാ​ണ് സ്‌​പെ​യി​നി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ര​ണ്ട് ഗോ​ളു​മാ​യി ഇം​പാ​ക്ട് സ​ബ്ബാ​യ മൈ​ക്ക​ല്‍ മെ​റി​നോ​യാ​ണ് ര​ണ്ടാ​മ​ത്.

സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ലെ ചി​ര​വൈ​രി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നും (എം​ബ​പ്പെ) എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യ്ക്കും (യ​മാ​ല്‍) വേ​ണ്ടി​യാ​ണ് ഇ​രു​വ​രും ക​ളി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​നോ​ട​കം ഇ​രു​വ​രും ത​മ്മി​ല്‍ 11 ത​വ​ണ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, രാ​ജ്യാ​ന്ത​ര പോ​രാ​ട്ട​ത്തി​ല്‍ ഇ​രു​വ​രും ര​ണ്ട് ത​വ​ണ മാ​ത്ര​മാ​ണ് കൊ​മ്പു​കോ​ര്‍​ത്ത​ത്. 2024 യൂ​റോ, 2025 നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി ഫൈ​ന​ലു​ക​ളി​ലാ​യി​രു​ന്നു അ​ത്. ര​ണ്ടു ത​വ​ണ​യും സ്‌​പെ​യി​നി​നാ​യി​രു​ന്നു ജ​യം.

യൂ​റോ​പ്യ​ന്‍ ശ​ത്രു​ത

ഫ്രാ​ന്‍​സും സ്‌​പെ​യി​നും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന​തെ​ല്ലാം സു​പ്ര​ധാ​ന ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലെ നി​ര്‍​ണാ​യ​ക പോ​രാ​ട്ട​ങ്ങ​ളി​ലാ​ണെ​ന്ന​തു ശ്ര​ദ്ധേ​യം. 2026 ഫി​ഫ ലോ​ക​ക​പ്പ് സെ​മി​ക്കു മു​മ്പ് ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​ത് 2025 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി​യി​ല്‍. ഒ​മ്പ​ത് ഗോ​ള്‍ പി​റ​ന്ന ത്രി​ല്ല​ര്‍ പോ​രാ​ട്ട​ത്തി​ല്‍ സ്‌​പെ​യി​ന്‍ 5-4നു ​ഫ്രാ​ന്‍​സി​നെ കീ​ഴ​ട​ക്കി. 2024 യൂ​റോ സെ​മി​യി​ലാ​യി​രു​ന്നു ഇ​രു​ടീ​മും അ​തി​നു മു​മ്പ് ഏ​റ്റു​മു​ട്ടി​യ​ത്. സ്‌​പെ​യി​ന്‍ 2-1നു ​ജ​യി​ച്ച പോ​രാ​ട്ടം. അ​തി​നു മു​മ്പു ന​ട​ന്ന 2021 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫൈ​ന​ലി​ല്‍​ഫ്രാ​ന്‍​സ് 2-1നു ​സ്‌​പെ​യി​നി​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​രാ​യ​ത്.

കി​ലി​യ​ന്‍ എം​ബ​പ്പെ, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, മൈ​ക്ക​ല്‍ ഒ​ലി​സ്, ബ്രാ​ഡ്‌​ലി ബ​ര്‍​കോ​ള, ഡെ​സി​റെ ഡൂ​വേ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന ഫ്രാ​ന്‍​സാ​ണോ; അ​തോ, ലാ​മി​ന്‍ യ​മാ​ല്‍, മാ​ര്‍​ക്ക് കു​ക്കെറെ​യ്യ, ഫാ​ബി​യ​ന്‍ റൂ​യി​സ്, ഗാ​വി, ഡാ​നി ഓ​ള്‍​മോ, റോ​ഡ്രി, പെ​ദ്രി തു​ട​ങ്ങി​യ​വ​രു​ടെ സ്‌​പെ​യി​നാ​ണോ ചി​രി​ക്കു​ക എ​ന്ന​തി​നാ​യാ​ണ് ഫു​ട്‌​ബോ​ള്‍ ലോ​ക​ത്തി​ന്‍റെ കാ​ത്തി​രി​പ്പ്.

02

ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ ഫ്രാ​ന്‍​സും സ്‌​പെ​യി​നും നേ​ര്‍​ക്കു​നേ​ര്‍ വ​രു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ. 2006 ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ലാ​യി​രു​ന്നു ഇ​രു ടീ​മും ആ​ദ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. അ​ന്ന് ഫ്രാ​ന്‍​സ് 2-1ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി.

Sports

ത​ല​യാ​ണ് മെ​യി​ന്‍..!

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ സ​മീ​പ നാ​ളി​ല്‍ ഹെ​ഡ​ര്‍ ഗോ​ളു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​താ​യി സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ അ​നാ​ലി​സി​സ്. 2026 ലോ​ക​ക​പ്പി​ല്‍ 292 ഗോ​ളാ​ണ് ഇ​തു​വ​രെ പി​റ​ന്ന​ത്.

ഓ​രോ മ​ത്സ​ര​ത്തി​ലും ശ​രാ​ശ​രി 2.92 വീ​തം. ഇ​തി​ല്‍ 33 എ​ണ്ണം ഹെ​ഡ​റി​ലൂ​ടെ പി​റ​ന്നു. സെ​റ്റ് പീ​സു​ക​ളി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ല്‍ ഗോ​ള്‍ പി​റ​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഇ​ത്ത​വ​ണ പി​റ​ന്ന ഗോ​ളു​ക​ളി​ല്‍ 60 ശ​ത​മാ​ന​വും കോ​ര്‍​ണ​ര്‍ കി​ക്കു​ക​ളി​ല്‍​നി​ന്നാ​യി​രു​ന്നു.

ഹെ​ഡ​ര്‍ ഗോ​ള്‍ എ​ന്ന​ത് ഫു​ട്‌​ബോ​ളി​ന്‍റെ സൗ​ന്ദ​ര്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്. ഏ​രി​യ​ല്‍ ഡ്വ​ലി​ല്‍ നേ​ടു​ന്ന വി​ജ​യ​മാ​യും പ​ന്തി​നെ നി​ലം​തൊ​ടാ​തെ ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​താ​യു​മെ​ല്ലാം ഹെ​ഡ​റു​ക​ള്‍ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. 2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ 11.3 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഹെ​ഡ​ര്‍ ഗോ​ളി​ന്‍റെ ക​ണ​ക്ക്.

മു​ന്‍ ലോ​ക​ക​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് കു​റ​വ്. 2018 റ​ഷ്യ​ന്‍ ലോ​ക​ക​പ്പി​ല്‍ പി​റ​ന്ന ഗോ​ളു​ക​ലി​ല്‍ 23.7 ശ​ത​മാ​നം ഹെ​ഡ​റി​ലൂ​ടെ ആ​യി​രു​ന്നു. 2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ല്‍ ആ​യ​പ്പോ​ള്‍ ഇ​ത് 18.4 ആ​യി കു​റ​ഞ്ഞു. 2026ല്‍ ​സെ​മി ഫൈ​ന​ല്‍, ലൂ​സേ​ഴ്‌​സ് ഫൈ​ന​ല്‍, ഫൈ​ന​ല്‍ എ​ന്നി​ങ്ങ​നെ നാ​ല് മ​ത്സ​ര​ങ്ങ​ള്‍ ബാ​ക്കി​യു​ണ്ട്. എ​ന്നാ​ല്‍, 11.3 എ​ന്ന​താ​ണ് ഹെ​ഡ​ര്‍ ഗോ​ളി​ന്‍റെ നി​ല​വി​ലെ ക​ണ​ക്ക്.

ഗോ​ളി​ല്ലെ​ങ്കി​ലെ​ന്താ...

ഹെ​ഡ​ര്‍ ഗോ​ള്‍ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​യെ​ങ്കി​ലും മ​ത്സ​ര​ത്തി​ല്‍ ത​ല ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ 2026 ലോ​ക​ക​പ്പ് മു​ന്നി​ലാ​ണ്. ഹെ​ഡ​ര്‍ കൃ​ത്യ​ത​യി​ല്‍ മു​ന്‍ ലോ​ക​ക​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് വ​ര്‍​ധ​ന​യു​ണ്ട്. 11.4 ശ​ത​മാ​ന​മാ​ണ് 2026ല്‍ ​ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട ഹെ​ഡിം​ഗ് റേ​റ്റ്. അ​തി​ല്‍​ത്ത​ന്നെ ടാ​ര്‍​ഗ​റ്റ് ഹെ​ഡ​ര്‍ ഷോ​ട്ടി​ലും വ​ര്‍​ധ​ന​വു​ണ്ട്. 33.5 ശ​ത​മാ​ന​മാ​ണ് ഈ ​ലോ​ക​ക​പ്പി​ല്‍ നി​ല​വി​ലു​ള്ള ഹെ​ഡ​ര്‍ ഓ​ണ്‍ ടാ​ര്‍​ഗ​റ്റ് ഷോ​ട്ടി​ന്‍റെ ക​ണ​ക്ക്. അ​തു​പോ​ലെ ഹെ​ഡിം​ഗ് അ​സി​സ്റ്റി​ലും വ​ര്‍​ധ​ന​വു​ണ്ടാ​യി.

ഹെ​ഡ​ര്‍ സ്‌​ട്രൈ​ക്ക് റേ​റ്റ് ഈ ​ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ലു​ള്ള​ത് മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. അ​താ​യ​ത് 76 മു​ത​ല്‍ 90+ മി​നി​റ്റ് വ​രെ. ഈ ​ഘ​ട്ട​ത്തി​ല്‍ 33 ശ​ത​മാ​ന​മാ​ണ് ഹെ​ഡ​ര്‍ ഗോ​ള്‍ റേ​റ്റ്. ഈ ​ഘോ​ട്ട​ത്തി​ല്‍ അ​ല്ലാ​തെ​യു​ള്ള ഗോ​ള്‍ പി​റ​വി 26 ശ​ത​മാ​നം മാ​ത്രം.

ത​ല​യി​ല്‍ ഇം​ഗ്ല​ണ്ട്

ഹെ​ഡ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ 2026 ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ള്‍ ഇം​ഗ്ല​ണ്ടാ​ണ്. ഹെ​ഡ​ര്‍ ഷോ​ട്ടി​ലൂ​ടെ ഉ​ള്ള ഇം​ഗ്ല​ണ്ടി​ന്‍റെ എ​ക്‌​സ്‌​പെ​റ്റ​ഡ് ഗോ​ള്‍ റേ​റ്റ് (xG) 2.9 ആ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ സെ​മി ഫൈ​ന​ലി​ല്‍ എ​ത്തി​യ ടീ​മു​ക​ളി​ല്‍ ഏ​റ്റ​വും ബ​ല​ഹീ​നം ഫ്രാ​ന്‍​സ്. ലേ ​ബ്ലൂ​സി​ന്‍റെ എ​ക്‌​സ്‌​പെ​റ്റ​ഡ് ഹെ​ഡ​ര്‍ ഗോ​ള്‍ റേ​റ്റ് 1.4 മാ​ത്രം. അ​തേ​സ​മ​യം, മ​റ്റു സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളാ​യ സ്‌​പെ​യി​നും (1.9) അ​ര്‍​ജ​ന്‍റീ​ന​യും (1.8) ഹെ​ഡ​ര്‍ ഗോ​ള്‍ xG റേ​റ്റി​ല്‍ ഭേ​ദ​പ്പെ​ട്ട​വ​രാ​ണ്.

Sports

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ൾ; സെ​മി ഫൈ​ന​ല്‍ ചി​ത്രം തെ​ളി​ഞ്ഞു

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ സെ​മി ഫൈ​ന​ല്‍ ചി​ത്രം തെ​ളി​ഞ്ഞു. ലോ​ക റാ​ങ്കിം​ഗി​ല്‍ ആ​ദ്യ നാ​ലു സ്ഥാ​ന​ക്കാ​രാ​യ ഫ്രാ​ന്‍​സ്, അ​ര്‍​ജ​ന്‍റീ​ന, സ്‌​പെ​യി​ന്‍, ഇം​ഗ്ല​ണ്ട് ടീ​മു​ക​ളാ​ണ് സെ​മി ഫൈ​ന​ലി​ല്‍ കൊ​മ്പു​കോ​ര്‍​ക്കു​ക.

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് റാ​ങ്കിം​ഗി​ലെ ആ​ദ്യ നാ​ലു സ്ഥാ​ന​ക്കാ​ര്‍ സെ​മി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്.

പ​വ​ര്‍ റാ​ങ്കിം​ഗ് അ​നു​സ​രി​ച്ച് ര​ണ്ടു സ്ഥാ​നം മു​ന്നേ​റി​യ ഫ്രാ​ന്‍​സാ​ണ് നി​ല​വി​ല്‍ ഒ​ന്നാ​മ​ത്. അ​തോ​ടെ, ഒ​ന്നും ര​ണ്ടു​മാ​യി​രു​ന്ന അ​ര്‍​ജ​ന്‍റീ​ന​യും സ്‌​പെ​യി​നും ര​ണ്ടും മൂ​ന്നു​മാ​യി. ഇം​ഗ്ല​ണ്ട് നാ​ലി​ല്‍ തു​ട​ര്‍​ന്നു.

അ​വ​സാ​ന ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ങ്ങ​ളി​ല്‍ ഇം​ഗ്ല​ണ്ട് 2-1ന് ​നോ​ര്‍​വെ​യെ​യും അ​ര്‍​ജ​ന്‍റീ​ന 3-1ന് ​സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​നെ​യും കീ​ഴ​ട​ക്കി. ഇ​തോ​ടെ​യാ​ണ് സെ​മി ഫൈ​ന​ല്‍ ചി​ത്രം പൂ​ര്‍​ത്തി​യാ​യ​ത്. ഈ ​ര​ണ്ട് ക്വാ​ര്‍​ട്ട​റും അ​ധി​ക​സ​മ​യ​ത്തേ​ക്കു നീ​ണ്ടു എ​ന്ന​തും ശ്ര​ദ്ധേ​യം.

ഇ​ന്ത്യ​ന്‍ സ​മ​യം ബു​ധ​ന്‍ പു​ല​ര്‍​ച്ചെ 12.30ന് ​ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ല്‍ ര​ണ്ടു ത​വ​ണ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ന്‍​സ് (1998, 2018) ഒ​രു ത​വ​ണ കി​രീ​ടം ഉ​യ​ര്‍​ത്തി​യ സ്‌​പെ​യി​നി​നെ (2010) നേ​രി​ടും. വ്യാ​ഴം പു​ല​ര്‍​ച്ചെ 12.30നു ​ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ല്‍, മൂ​ന്നു ത​വ​ണ ലോ​ക കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട അ​ര്‍​ജ​ന്‍റീ​ന (1978, 1986, 2022) ഒ​രു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ടു​മാ​യി (1966) കൊ​മ്പു​കോ​ര്‍​ക്കും.

Sports

ലോ​ക​ക​പ്പി​ല്‍ അ​ര്‍​ജ​ന്‍റീ​ന x ഇം​ഗ്ല​ണ്ട് കു​ടി​പ്പ​കപ്പോര്

ഇ​ന്ത്യ x പാ​ക് ക്രി​ക്ക​റ്റി​ന്‍റെ തീ​വ്ര​ത​യും പി​രി​മു​റു​ക്ക​വും ന​മു​ക്ക​റി​യാം. ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ട് x ഓ​സ്‌​ട്രേ​ലി​യ ആ​ഷ​സി​ന്‍റെ​യും... എ​ന്നാ​ല്‍, ഇ​ന്ന​ത്തെ കൗ​മാ​രം സാ​ക്ഷ്യം​വ​ഹി​ക്കാ​ത്തൊ​രു കു​ടി​പ്പ​ക​യു​ണ്ട്; ക്രി​ക്ക​റ്റി​ല്‍ അ​ല്ല, ഫു​ട്‌​ബോ​ളി​ല്‍; അ​ര്‍​ജ​ന്‍റീ​ന​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള​ത്. ഐ​സി​സി കൃ​ത്യ​മാ​യി ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് പോ​രാ​ട്ടം വ​ര​ച്ചു​ണ്ടാ​ക്കി പ​ണം​കൊ​യ്യു​ന്ന​തു​പോ​ല​ല്ല അ​ര്‍​ജ​ന്‍റീ​ന x ഇം​ഗ്ല​ണ്ട് ഫു​ട്‌​ബോ​ള്‍ വൈ​രം. ഫി​ഫ ലോ​ക​ക​പ്പി​ല്‍ വ​ല്ല​പ്പോ​ഴും മാ​ത്ര​മെ​ത്തു​ന്ന കോ​ള്‍​ഡ് ബ്ല​ഡ് വാ​ര്‍. അ​തി​നാ​ണ് 2026 ഫി​ഫ ലോ​ക​ക​പ്പ് സെ​മി​യി​ല്‍ വേ​ദി​യൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു മു​മ്പ് ഫി​ഫ ലോ​ക​ക​പ്പി​ല്‍ അ​ര്‍​ജ​ന്‍റീ​ന x ഇം​ഗ്ല​ണ്ട് അ​ര​ങ്ങേ​റി​യ​ത് 2002ല്‍. ​അ​താ​യ​ത് 14

വ​ര്‍​ഷം മു​മ്പ്..!

2026 ലോ​ക​ക​പ്പ് ക്വാ​ര്‍​ട്ട​റി​ല്‍ നോ​ര്‍​വെ​യെ ഇം​ഗ്ല​ണ്ടും (2-1), സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​നെ അ​ര്‍​ജ​ന്‍റീ​ന​യും (3-1) കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ അ​ര്‍​ജ​ന്‍റ് വാ​റി​നു ക​ള​മൊ​രു​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 12.30ന് ​അ​റ്റ്‌​ലാ​ന്‍റ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഹൈ​ടെ​ന്‍​ഷ​ന്‍ ഹൈ​പ്പ​ര്‍ പോ​രാ​ട്ടം. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യോ​മ​യാ​ന അ​ക​ലം 11,100 കി​ലോ​മീ​റ്റ​ര്‍. യൂ​റോ​പ്പി​ല്‍ കി​ട​ക്കു​ന്ന ഇം​ഗ്ല​ണ്ടും തെ​ക്കേ അ​മേ​രി​ക്ക​യു​ടെ തെ​ക്കേ അ​റ്റ​ത്ത് കി​ട​ക്കു​ന്ന അ​ര്‍​ജ​ന്‍റീ​ന​യും ത​മ്മി​ല്‍ എ​ങ്ങ​നെ കു​ടി​പ്പ​ക​യു​ണ്ടാ​യി..?

1982; ഫോ​ക്ക്‌​ലാ​ന്‍​ഡ് യു​ദ്ധം

1982ലെ ​ഫോ​ക്ക്‌​ലാ​ന്‍​ഡ് ദ്വീ​പി​നാ​യു​ള്ള യു​ദ്ധ​ത്തോ​ടെ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യ്ക്കു തു​ട​ക്ക​മാ​യ​ത്. അ​ര്‍​ജ​ന്‍റീ​ന​യി​ല്‍​നി​ന്ന് വെ​റും 450 കി​ലോ മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ദ്വീ​പുസ​മൂ​ഹ​മാ​ണ് ഫോ​ക്ക്‌​ലാ​ന്‍​ഡ്. സ്‌​പെ​യി​നി​ല്‍​നി​ന്ന് സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ല്‍ അ​ര്‍​ജ​ന്‍റീ​ന​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നി​ടം. എ​ന്നാ​ല്‍, യു​കെ അ​തൊ​ട്ട് അം​ഗീ​ക​രി​ച്ച​തു​മി​ല്ല. 1982ല്‍ ​അ​ര്‍​ജ​ന്‍റീ​ന​യി​ലെ സൈ​നി​ക ഭ​ര​ണ​കൂ​ടം ദേ​ശീ​യ വി​കാ​രം തി​ള​പ്പി​ക്കാ​നാ​യി ഫോ​ക്ക്‌​ലാ​ന്‍​ഡ് പി​ടി​ച്ചെ​ടു​ത്തു.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളും വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ത​ന്ത്ര​മാ​യി​രു​ന്നു അ​ത്. 11,100 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള യു​കെ ഇ​ട​പെ​ടി​ല്ലെ​ന്ന​താ​യി​രു​ന്നു അ​ര്‍​ജ​ന്‍റൈ​ന്‍ സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. എ​ന്നാ​ല്‍, അ​ന്ന​ത്തെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യ മാ​ര്‍​ഗ​ര​റ്റ് താ​ച്ച​ര്‍ ക​പ്പ​ല്‍ വ്യൂ​ഹ​ത്തെ അ​യ​ച്ചു. 74 ദി​നം നീ​ണ്ട യു​ദ്ധം. ബ്രി​ട്ട​ന്‍ ജ​യി​ച്ചു. 649 അ​ര്‍​ജ​ന്‍റൈ​ന്‍ സൈ​നി​ക​രും 255 ബ്രി​ട്ടീ​ഷു​കാ​രും മൂ​ന്ന് ഫോ​ക്ക്‌​ലാ​ന്‍​ഡു​കാ​രും കൊ​ല്ല​പ്പെ​ട്ടു.

1986; മാ​റ​ഡോ​ണ​യു​ടെ യു​ദ്ധം!

ഫോ​ക്ക്‌​ലാ​ന്‍​ഡ് യു​ദ്ധ​ത്തി​നു​ശേ​ഷം ന​ട​ന്ന 1986 ഫി​ഫ ലോ​ക​ക​പ്പ്. ഇം​ഗ്ല​ണ്ടും അ​ര്‍​ജ​ന്‍റീ​ന​യും യു​ദ്ധ​ഭൂ​മി​ക്കു പു​റ​ത്ത് വീ​ണ്ടും നേ​ര്‍​ക്കു​നേ​ര്‍. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ലാ​യി​രു​ന്നു ഇ​രു​ടീ​മും കൊ​മ്പു​കോ​ര്‍​ക്കാ​ര്‍ ഇ​റ​ങ്ങി​യ​ത്. ഇം​ഗ്ല​ണ്ടി​നോ​ടു​ള്ള പ​ക​മു​ഴു​വ​നുമാ​യി ഡി​യേ​ഗോ മാ​റ​ഡോ​ണ​യു​ടെ അ​ര്‍​ജ​ന്‍റീ​ന ക​ള​ത്തി​ല്‍. ആ ​മ​ത്സ​രം ര​ണ്ടു കാ​ര്യ​ങ്ങ​ളാ​ല്‍ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടു.

ഒ​ന്ന്; മാ​റ​ഡോ​ണ​യു​ടെ ദൈ​വ​ത്തി​ന്‍റെ കൈ ​ഗോ​ള്‍. ര​ണ്ട്; മാ​റ​ഡോ​ണ​യു​ടെ നൂ​റ്റാ​ണ്ടി​ന്‍റെ ഗോ​ള്‍. ആ​റ് ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച്, 10.6 സെ​ക്ക​ന്‍​ഡി​ല്‍ 60 മീ​റ്റ​ര്‍ ഓ​ടി​ക്ക​യ​റി​യു​ള്ള അ​തി​മ​നോ​ഹ​ര ഗോ​ളാ​യി​രു​ന്നു നൂ​റ്റാ​ണ്ടി​ന്‍റെ ഗോ​ള്‍. മ​ത്സ​രം അ​ര്‍​ജ​ന്‍റീ​ന 2-1നു ​ജ​യി​ച്ചു. മ​ത്സ​ര​ശേ​ഷം മാ​റ​ഡോ​ണ പൊ​ളി​റ്റി​ക്ക​ല്‍ അ​ല്ലാ​ത്തൊ​രു പൊ​ളി​റ്റി​ക്ക​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തി. “ഞ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന്‍റെ പ​താ​ക​യെ​യാ​ണ് ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യ​ത്”. അ​തെ, മാ​റ​ഡോ​ണ​യു​ടെ യു​ദ്ധം..!

1998, 2002; ബെ​ക്കാം

1986നു​ശേ​ഷം 1998 ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ലാ​ണ് പി​ന്നീ​ട് അ​ര്‍​ജ​ന്‍റീ​ന​യും ഇം​ഗ്ല​ണ്ടും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങി​യ​ത്. അ​ഞ്ചാം മി​നി​റ്റി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി ഗ​ബ്രി​യേ​ല്‍ ബാ​റ്റി​സ്റ്റൂ​ട്ട​യും ഒ​മ്പ​താം മി​നി​റ്റി​ല്‍ ഇം​ഗ്ല​ണ്ടി​നാ​യി അ​ല​ന്‍ ഷി​യ​റെ​റും പെ​നാ​ല്‍​റ്റി ഗോ​ള്‍ നേ​ടി. 16-ാം മി​നി​റ്റി​ല്‍ മൈ​ക്ക​ല്‍ ഓ​വ​നി​ലൂ​ടെ ഇം​ഗ്ല​ണ്ട് മു​ന്നി​ല്‍. സാ​നെ​റ്റി​യി​ലൂ​ടെ 45+1-ാം മി​നി​റ്റി​ല്‍ അ​ര്‍​ജ​ന്‍റീ​ന ഒ​പ്പം. എ​ന്നാ​ല്‍, 47-ാം മി​നി​റ്റി​ല്‍ ഡേ​വി​ഡ് ബെ​ക്കാം ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട് പു​റ​ത്ത്.

ഒ​ടു​വി​ല്‍ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ 4-3ന് ​അ​ര്‍​ജ​ന്‍റൈ​ന്‍ ജ​യം. ഡി​യേ​ഗൊ സി​മ​യോ​ണി​യു​മാ​യു​ള്ള ഡ്വ​ലി​നി​ടെ നി​ല​ത്തു​വീ​ണ ഡേ​വി​ഡ് ബെ​ക്കാം, കി​ട​ന്ന​കി​ട​പ്പി​ല്‍ സി​മ​യോ​ണി​യെ പി​ന്‍​കാ​ലു​കൊ​ണ്ട് ഫൗ​ൾ ചെ​യ്ത​തി​നാ​യി​രു​ന്നു ചു​വ​പ്പ്. തോ​ല്‍​വി​യി​ല്‍ ഇം​ഗ്ലീ​ഷ് പ​ത്ര​ങ്ങ​ള്‍ 22കാ​ര​നാ​യ ബെ​ക്കാ​മി​നെ കു​റ്റ​പ്പെ​ടു​ത്തി.

2002ല്‍ ​വീ​ണ്ടും അ​ര്‍​ജ​ന്‍റീ​ന x ഇം​ഗ്ല​ണ്ട്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഈ ​മ​ത്സ​ര​ത്തി​ല്‍ ബെ​ക്കാ​മി​ന്‍റെ പെ​നാ​ല്‍​റ്റി ഗോ​ളി​ല്‍ ഇം​ഗ്ല​ണ്ട് 1-0നു ​ജ​യി​ച്ചു. അ​ര്‍​ജ​ന്‍റീ​ന ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ പു​റ​ത്ത്.

 

Sports

ജൂ​ഡ് ജാ​ഡ..!

മ​യാ​മി: ജൂ​ഡ് ബെ​ല്ലി​ങ്ഗ​മി​ന്‍റെ ജാ​ഡ​ക്ക​ളി​യി​ലൂ​ടെ ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ സെ​മി ഫൈ​ന​ലി​ല്‍. ഗാ​ല​റി​യി​ല്‍ അ​ണി​നി​ര​ന്ന നോ​ര്‍​വീ​ജി​യ​ന്‍ താ​ര​ങ്ങ​ളു​ടെ വൈ​ക്കിം​ഗ് റോ​വിം​ഗ് ക​ട​ന്ന് ഹാ​രി കെ​യ്‌​നും സം​ഘ​വും ക്വാ​ര്‍​ട്ട​റി​ല്‍ ജ​യ​മാ​ഘോ​ഷി​ച്ചു. ഒ​ന്നി​ന് എ​തി​രേ ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യം. ര​ണ്ട് ഗോ​ളും ജൂ​ഡ് ബെ​ല്ലി​ങ്ഗ​മി​ന്‍റെ വ​ക​യാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍റെ നാ​ലാം സെ​മി ഫൈ​ന​ല്‍ പ്ര​വേ​ശ​മാ​ണ്.

ഗോ​ള്‍ 1; ഇം​ഗ്ല​ണ്ട് ഞെ​ട്ടി

ഇം​ഗ്ലീ​ഷ് സൂ​പ്പ​ര്‍ താ​രം ഹാ​രി കെ​യ്‌​നും നോ​ര്‍​വീ​ജി​യ​ന്‍ താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടും മ​ത്സ​ര​ത്തി​ല്‍ ശോ​ഭി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. 36-ാം മി​നി​റ്റി​ല്‍ കി​ടി​ല​ന്‍ ആം​ഗി​ള്‍ ഷോ​ട്ടി​ലൂ​ടെ ആ​ന്‍​ഡ്രി​യാ​സ് ഷെ​ല്‍​ഡ​റ​പ്പ് ഇം​ഗ്ലീ​ഷ് വ​ല കു​ലു​ക്കി. ഷെ​ല്‍​ഡ​റ​പ്പി​ന്‍റെ ഷോ​ട്ട് സെ​ക്ക​ന്‍​ഡ് പോ​സ്റ്റി​ന്‍റെ ഉ​ള്ളി​ലി​ടി​ച്ച് അ​ക​ത്തു​ക​യ​റു​ക​യാ​യി​രു​ന്നു.

ഗോ​ള്‍ 2, 3; ബെ​ല്ലി​ങ്ഗം

45+2-ാം മി​നി​റ്റി​ല്‍ ജൂ​ഡ് ബെ​ല്ലി​ങ്ഗ​മി​ലൂ​ടെ ഇം​ഗ്ല​ണ്ട് ഗോ​ള്‍ മ​ട​ക്കി. ആ​ന്‍റ​ണി ജോ​ര്‍​ഡ​ന്‍ ന​ല്‍​കി​യ പാ​സ് സ്വീ​ക​രി​ച്ച്, ബെ​ല്ലി​ങ്ഗം ന​ട​ത്തി​യ മ​നോ​ഹ​ര നീ​ക്ക​ത്തി​ലൂ​ടാ​യി​രു​ന്നു ഗോ​ള്‍ പി​റ​ന്ന​ത്. ര​ണ്ട് നോ​ര്‍​വീ​ജി​യ​ന്‍ ഡി​ഫെ​ന്‍​ഡേ​ഴ്‌​സി​നെ ക​ബ​ളി​പ്പി​ച്ച് ബെ​ല്ലി​ങ്ഗം പ​ന്ത് വ​ല​യി​ലാ​ക്കി. നി​ശ്ചി​ത സ​മ​യ​ത്ത് ഗോ​ള്‍ പി​റ​ന്നി​ല്ല. അ​തോ​ടെ അ​ധി​ക സ​മ​യം.

93-ാം മി​നി​റ്റി​ല്‍ ജൂ​ഡ് ബെ​ല്ലി​ങ്ഗ​മി​ന്‍റെ ര​ണ്ടാം ഗോ​ള്‍. 25 വാ​ര അ​ക​ലെ​നി​ന്ന് മോ​ര്‍​ഗ​ന്‍ റോ​ജേ​ഴ്‌​സ് തൊ​ടു​ത്ത ലോം​ഗ് റേ​ഞ്ച് ഷോ​ട്ട് നോ​ര്‍​വീ​ജി​യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഓ​ര്‍​ജ​ന്‍ നൈ​ലാ​ന്‍​ഡ് ത​ട്ടി​ത്തെ​റി​പ്പി​ച്ചു. എ​ന്നാ​ല്‍, റീ​ബൗ​ണ്ട് ബെ​ല്ലി​ങ്ഗം ഗോ​ളാ​ക്കി. ഈ ​ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന്‍റെ ആ​റാം ഗോ​ള്‍.

റ​ഫ​റി​യു​ടെ ക​ള്ള​ക്ക​ളി!

ഈ​ജി​പ്തി​നു പി​ന്നാ​ലെ റ​ഫ​റി ക​ള്ള​ക്ക​ളി ന​ട​ത്തു​ന്ന​താ​യു​ള്ള ആ​രോ​പ​ണ​വു​മാ​യി നോ​ര്‍​വെ​യും രം​ഗ​ത്ത്. മ​ത്സ​ര​ത്തി​ന്‍റെ 55-ാം മി​നി​റ്റി​ല്‍ നോ​ര്‍​വെ 2-1നു ​മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍, ഗോ​ളി​ലേ​ക്കു​ള്ള ബി​ല്‍​ഡ​പ്പി​നി​ടെ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് ഫൗ​ള്‍ ചെ​യ്‌​തെ​ന്നു വി​എ​ആ​റി​ലൂ​ടെ ക​ണ്ടെ​ത്തി. റ​ഫ​റി ഗോ​ള്‍ റ​ദ്ദാ​ക്കി. അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് എ​തി​രേ ഈ​ജി​പ്തി​ന്‍റെ ഗോ​ള്‍ റ​ദ്ദാ​ക്കി​യ​തും ഇ​തേ കാ​ര​ണ​ത്തി​ലൂ​ടെ ആ​യി​രു​ന്നു.

Sports

അ​ഭി​ന​യം; എംബോളൊയ്ക്ക് ചുവപ്പ് കാർഡ്

അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് എ​തി​രാ​യ ക്വാ​ര്‍​ട്ട​റി​ന്‍റെ 72-ാം മി​നി​റ്റി​ല്‍ അ​ഭി​ന​യം പി​ഴ​ച്ച് ര​ണ്ടാം മ​ഞ്ഞ​ക്കാ​ര്‍​ഡി​ലൂ​ടെ ബ്രീ​ല്‍ എം​ബോ​ളോ​യ്ക്കു മൈ​താ​നം വി​ടേ​ണ്ടി​വ​ന്നു. സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ന്‍റെ അം​ഗ​ബ​ലം പ​ത്തി​ലേ​ക്കു ചു​രു​ങ്ങി​യ നി​മി​ഷം.

അ​ര്‍​ജ​ന്‍റൈ​ന്‍ ഡി​ഫെ​ന്‍​സീ​വ് മി​ഡ്ഫീ​ല്‍​ഡ​ര്‍ ലി​സാ​ന്‍​ഡ്രൊ പ​രേ​ഡ​സ് കാ​ല്‍​വ​ച്ച് വീ​ഴ്ത്തി​യ​താ​യി എം​ബോ​ളോ അ​ഭി​ന​യ​ച്ചു വീ​ണു. പ​രേ​ഡ​സി​ന് മ​ഞ്ഞ.

അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി റ​ഫ​റി​യു​മാ​യി വാ​ക്കേ​റ്റം. തു​ട​ര്‍​ന്ന് വി​എ​ആ​ര്‍ പ​രി​ശോ​ധ​ന. അ​തോ​ടെ പ​രേ​ഡ​സ് എം​ബോ​ളൊ​യെ ട​ച്ച് ചെ​യ്തി​ല്ലെ​ന്നു തെ​ളി​ഞ്ഞു. മ​ന​പൂ​ര്‍​വ​മു​ള്ള അ​ഭി​ന​യ​ത്തി​ന് എം​ബോ​ളൊ​യ്ക്ക് മ​ഞ്ഞ​ക്കാ​ര്‍​ഡ്.

മ​ത്സ​ര​ത്തി​ന്‍റെ 44-ാം മി​നി​റ്റി​ല്‍ മ​ഞ്ഞ ക​ണ്ട എം​ബോ​ളൊ അ​തോ​ടെ ക​ണ്ണീ​ര്‍​വാ​ര്‍​ത്തു. സ​ഹ​താ​ര​ങ്ങ​ള്‍ ആ​ശ്വ​സി​പ്പി​ച്ചെ​ങ്കി​ലും തോ​രാ​ക്ക​ണ്ണീ​രു​മാ​യി എം​ബോ​ളൊ മൈതാനം വിട്ടു.

Sports

നാലാം തോൽവി; പരമ്പരയിൽ ഇന്ത്യ നാണംകെട്ടു

സ​താം​പ്ട​ണ്‍: ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ അ​ഞ്ചാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ന്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ സ​ഞ്ജു സാം​സ​ണ്‍ ഇ​ടം​പി​ടി​ച്ചു.

കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ ഒ​ഴി​വാ​ക്കി​യാ​ണ് സ​ഞ്ജു​വി​നെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. അ​യ​ര്‍​ല​ന്‍​ഡ് പ​ര്യ​ട​ന​ത്തി​ലും ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ലും (5, 0, 1) ര​ണ്ട​ക്കം പോ​ലും കാ​ണാ​തി​രു​ന്ന​തോ​ടെ​യാ​ണ് സ​ഞ്ജു​വി​നു പു​റ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ ഇം​ഗ്ല​ണ്ട്, 20 ഓ​വ​റി​ല്‍ ത​ല്ലി​ക്കൂ​ട്ടി​യ​ത് മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 257 റ​ണ്‍​സ്. 64 പ​ന്തി​ല്‍ എ​ട്ട് സി​ക്‌​സും 12 ഫോ​റും അ​ട​ക്കം 131 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത ജോ​സ് ബ​ട്‌‌​ല​റി​ന്‍റെ സെ​ഞ്ചു​റി​യാ​ണ് ഇം​ഗ്ലീ​ഷ് ഇ​ന്നിം​ഗ്‌​സി​നു ക​രു​ത്തേ​കി​യ​ത്. ക്യാ​പ്റ്റ​ന്‍ ഹാ​രി ബ്രൂ​ക്ക് 45 പ​ന്തി​ല്‍ 95 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഇ​ന്ത്യ​ക്കെ​തി​രേ ഇം​ഗ്ല​ണ്ടി​ന്‍റെ റി​ക്കാ​ര്‍​ഡ് ട്വ​ന്‍റി-20 സ്‌​കോ​റാ​ണ് 257/3.

മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 56 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ട്ടു. 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ണ്‍​സ് എ​ടു​ക്കാ​നേ ഇ​ന്ത്യ​ക്കു സാ​ധി​ച്ചു​ള്ളൂ. ഓ​പ്പ​ണിം​ഗ് ഇ​റ​ങ്ങി​യ സ​ഞ്ജു സാം​സ​ണ്‍ 14 പ​ന്തി​ൽ 27 റ​ണ്‍​സ് നേ​ടി. ഇ​ഷാ​ൻ കി​ഷ​നാ​ണ് (35 പ​ന്തി​ൽ 56) ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

തി​ല​ക് വ​ർ​മ​യും (25 പ​ന്തി​ൽ 53) അ​ർ​ധ​സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ 28 റ​ണ്‍​സ് നേ​ടി. അ​ഭി​ഷേ​ക് ശ​ർ​മ (3) തു​ട​ക്ക​ത്തി​ലേ പു​റ​ത്താ​യി. ഇ​തോ​ടെ ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ലെ ആ​ദ്യ ര​ണ്ട് പ​ര​ന്പ​ര​യും ഇ​ന്ത്യ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു.

Sports

എ​സ്പാ​ന...

ടി​ക്കി ടാ​ക്ക​യു​ടെ ഉ​പ​ജ്ഞാ​താ​ക്ക​ളാ​യ, എ​സ്പാ​ന​ക്കാ​ര്‍ ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി. 2010ല്‍ ​ക​ന്നി ലോ​ക​ക​പ്പ് നേ​ടി​യ​ശേ​ഷം സ്‌​പെ​യി​നി​ന്‍റെ ആ​ദ്യസെ​മി.

നീ​ണ്ട 16 വ​ര്‍​ഷ​ത്തി​നു​ ശേ​ഷ​മാ​ണ് സ്‌​പെ​യി​ന്‍ കാ​ല്‍​പ്പ​ന്ത് പോ​രാ​ട്ട​ത്തി​ന്‍റെ ഭൂ​ഗോ​ള​പ്പോ​രി​ല്‍ അ​വ​സാ​ന നാ​ലി​ല്‍ ഇ​ടം നേ​ടു​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ബെ​ല്‍​ജി​യ​ത്തെ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് സ്‌​പെ​യി​ന്‍ സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ക​ലി​ഫോ​ര്‍​ണി​യ​യി​ലെ ഇം​ഗി​ള്‍​വു​ഡി​ലെ സോ​ഫി സ്റ്റേ​ഡി​യ​ത്തി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ​ത് 70,492 കാ​ണി​ക​ള്‍. സ്‌​പെ​യി​ന്‍ ആ​രാ​ധ​ക​ര്‍​ക്ക് ആ​വേ​ശം വി​ത​റി​യ മ​ത്സ​ര​മാ​യി​രു​ന്നു അ​ര​ങ്ങേ​റി​യ​ത്. ടി​ക്കി ടാ​ക്ക​യു​ടെ മ​നോ​ഹ​ര നീ​ക്ക​ങ്ങ​ളു​മാ​യി സ്പാ​നി​ഷ് ടീം ​ക​ള​ത്തി​ല്‍ നി​റ​ഞ്ഞു. അ​വ​രു​ടെ ടീ​നേ​ജ് സെ​ന്‍​സേ​ഷ​നാ​യ ലാ​മി​ന്‍ യ​മാ​ല്‍ ര​ണ്ടു പേ​ര്‍ മാ​ര്‍​ക്ക് ചെ​യ്തി​ട്ടു​പോ​ലും ബെ​ല്‍​ജി​യം പെ​നാ​ല്‍​റ്റി ബോ​ക്‌​സി​ല്‍ ച​ല​നം സൃ​ഷ്ടി​ച്ചു.

ഗോൾ 1:  ഫാ​ബി​യ​ന്‍ റൂ​യി​സ്

സ്പാ​നി​ഷ് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ ഞെ​ട്ടി​ക്കു​ന്ന മാ​റ്റ​ത്തോ​ടെ​യാ​ണ് സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​താ​ദ്യ​മാ​യി പെ​ദ്രി​യെ സ​ബ്സ്റ്റി​റ്റ്യൂ​ഷ​ന്‍ ബെ​ഞ്ചി​ല്‍ ഇ​രു​ത്തി. പ​ക​രം സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ടം​ നേ​ടി​യ​ത് ഫാ​ബി​യ​ന്‍ റൂ​യി​സ്. ഫ്യൂ​ന്‍റെ​യു​ടെ ആ ​നീ​ക്ക​ത്തി​നു 30-ാം മി​നി​റ്റി​ല്‍ ഫ​ല​മെ​ത്തി. ഫാ​ബി​യ​ന്‍ റൂ​യി​സി​ന്‍റെ ഗോ​ളി​ല്‍ സ്‌​പെ​യി​ന്‍ 1-0ന്‍റെ ​ലീ​ഡ് നേ​ടി. പോ​റൊ​യും യ​മാ​ലും വ​ണ്‍-​ടു പ്ലേ​യു​മാ​യി ബെ​ല്‍​ജി​യം ഗോ​ള്‍മു​ഖ​ത്തേ​ക്ക്. പ​ന്തി​ന്‍റെ നി​യ​ന്ത്ര​ണം ല​ഭി​ച്ച ഡാ​നി ഓ​ള്‍​മോ​യു​ടെ ലോം​ഗ്‌ഷോ​ട്ട്. എ​ന്നാ​ല്‍, ബെ​ല്‍​ജി​യം ഗോ​ള്‍ കീ​പ്പ​ര്‍ തി​ബൊ കോ​ര്‍​ട്വ പ​ന്ത് ത​ട്ടി​ത്തെ​റി​പ്പി​ച്ചു. റീ​ബൗ​ണ്ടാ​യി പ​ന്ത് എ​ത്തി​യ​ത് ഫാ​ബി​യ​ന്‍ റൂ​യി​സി​ന്‍റെ പാ​ക​ത്തി​ന്. റൂ​യി​സി​ന്‍റെ ക്ലോ​സ് റേ​ഞ്ച് ഷോ​ട്ട് വ​ല​യി​ല്‍.

ഗോൾ 2: സ്‌​പെ​യി​ൻ ഗോ​ള്‍ വ​ഴ​ങ്ങി 

2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ സ്‌​പെ​യി​ന്‍ വ​ഴ​ങ്ങു​ന്ന ആ​ദ്യ ഗോ​ളി​നാ​യി​രു​ന്നു 41-ാം മി​നി​റ്റ് സാ​ക്ഷ്യം​ വ​ഹി​ച്ച​ത്. ബെ​ല്‍​ജി​യ​ത്തി​ന്‍റെ ചാ​ള്‍​സ് ഡി ​കെ​റ്റ​ലെ​യ​റി​ന്‍റെ ഹെ​ഡ​ര്‍ സ്പാ​നി​ഷ് ഗോ​ള്‍ കീ​പ്പ​ര്‍ ഉ​ന​യ് സി​മോ​ണി​നെ ക​ട​ന്ന് വ​ല​യി​ല്‍. അ​തോ​ടെ 1-1 എ​ന്ന നി​ല​യി​ല്‍ ബെ​ല്‍​ജി​യം ത​ല​യു​യ​ര്‍​ത്തി ആ​ദ്യപ​കു​തി​ക്കു പി​രി​ഞ്ഞു. സ്‌​പെ​യി​നി​ന്‍റെ ആ​ക്ര​മ​ണ​ത്തോ​ടെ​യാ​ണ് ര​ണ്ടാം പ​കു​തി​ക്കു തു​ട​ക്ക​മാ​യ​ത്. 1958നു​ശേ​ഷം ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ക്വാ​ര്‍​ട്ട​റി​ല്‍ ര​ണ്ട് കൗ​മാ​ര​ക്കാ​രു​മാ​യി മ​ത്സ​രം തു​ട​ങ്ങി​യ ടീ​മാ​യി​രു​ന്നു സ്‌​പെ​യി​ന്‍. പൗ ​കു​ബാ​ര്‍​സി​യും യ​മാ​ലു​മാ​യി​രു​ന്നു ലാ ​റോ​ജ​യു​ടെ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ലെ കൗ​മാ​ര​ക്കാ​ര്‍.

ഗോൾ 3: മെ​റി​നോ 

71-ാം മി​നി​റ്റി​ല്‍ ബെ​ല്‍​ജി​യം ഗോ​ള്‍ കീ​പ്പ​ര്‍ തി​ബൊ കോ​ര്‍​ട്വ പ​രി​ക്കേ​റ്റു പു​റ​ത്താ​യി. റെ​ഡ് ഡെ​വി​ള്‍​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ബെ​ല്‍​ജി​യ​ത്തി​നേ​റ്റ പ്ര​ഹ​ര​മാ​യി​രു​ന്നു അ​ത്. ര​ണ്ടാം ന​മ്പ​ര്‍ ഗോ​ള്‍ കീ​പ്പ​റാ​യ സെ​നെ ലാ​മ​ന്‍​സ് അ​തോ​ടെ വ​ല​യ്ക്കു മു​ന്നി​ലെ​ത്തി. 86-ാം മി​നി​റ്റി​ല്‍ ഡാ​നി ഓ​ള്‍​മോ​യെ പി​ന്‍​വ​ലി​ച്ച് സ്പാ​നി​ഷ് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ ത​ന്‍റെ വ​ജ്രാ​യു​ധ​മാ​യ മൈ​ക്ക​ല്‍ മെ​റി​നോ​യെ ഇ​റ​ക്കി. ക​ള​ത്തി​ലെ​ത്തി ര​ണ്ടാം മി​നി​റ്റി​ല്‍ മെ​റി​നോ​യു​ടെ ഗോ​ള്‍.

88-ാം മി​നി​റ്റ്. ലാ​മി​ന്‍ യ​മാ​ലും നി​ക്കൊ വി​ല്യം​സും ന​ട​ത്തി​യ ശ്ര​മം ഫ​ലം ക​ണ്ടി​ല്ല. തു​ട​ര്‍​ന്ന് കു​ബാ​ര്‍​സി​യു​ടെ ലോം​ഗ് റേ​ഞ്ച്. ബെ​ല്‍​ജി​യം ഗോ​ളി സെ​നെ ലാ​മ​ന്‍​സ് അ​ത് ത​ട്ടി​ത്തെ​റി​പ്പി​ച്ചു. എ​ന്നാ​ല്‍, പ​ന്ത് എ​ത്തി​യ​ത് മെ​റി​നോ​യു​ടെ പ​ക്ക​ലേ​ക്ക്. റീ​ബൗ​ണ്ട് വ​ല​യി​ലാ​ക്കി മെ​റി​നോ സ്‌​പെ​യി​നി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു.

Sports

സീനിയര്‍ റാങ്കിംഗ് ബാഡ്മിന്‍റണ്‍: മലയാളി താരങ്ങൾക്കു ജയം

കൊ​​​ച്ചി: യോ​​​നെ​​​ക്സ് സ​​​ണ്‍റൈ​​​സ് ഓ​​​ള്‍ ഇ​​​ന്ത്യ സീ​​​നി​​​യ​​​ര്‍ റാ​​​ങ്കിം​​​ഗ് ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ടൂ​​​ര്‍ണ​​​മെ​​​ന്‍റി​​​ലെ പു​​​രു​​​ഷ സിം​​​ഗി​​​ള്‍സി​​​ല്‍ മ​​​ല​​​യാ​​​ളി​​​താ​​​രം ജേ​​​ക്ക​​​ബ് തോ​​​മ​​​സ് സി​​​ദ്ധാ​​​ര്‍ഥ മി​​​ശ്ര​​​യെ (15-12, 11-15, 15- 09) പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

വ​​​നി​​​താ ഡ​​​ബി​​​ള്‍സി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​പ​​​ര്‍ണ ബാ​​​ല​​​ന്‍- ആ​​​ര​​​തി സാ​​​റ സു​​​നി​​​ല്‍ സ​​​ഖ്യം ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശി​​​ന്‍റെ റി​​​ദ്ദി ഭ​​​ര​​​ദ്വാ​​​ജ് - ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ന്‍റെ സാം​​​ഭ​​​വി റൗ​​​താ​​​ന്‍ സ​​​ഖ്യ​​​ത്തെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി പ്രീ​​​ക്വ​​​ർ​​​ട്ട​​​റി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു.

Sports

അ​ര്‍​ജ​ന്‍റീ​ന x സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് ക്വാ​ര്‍​ട്ട​ര്‍ രാ​വി​ലെ 6.30ന്

​കാ​ന്‍​സ​സ് സി​റ്റി: ഈ​ജി​പ്ഷ്യ​ന്‍ മാ​ന്ത്രി​ക​ര്‍ ഇ​ള​ക്കി​വി​ട്ട 'ഫി​ഫ​യു​ടെ അ​ര്‍​ജ​ന്‍റൈ​ന്‍ സ്‌​നേ​ഹം' എ​ന്ന ഭൂ​ത​ത്തി​നി​ടെ, ല​യ​ണ​ല്‍ മെ​സി​യും സം​ഘ​വും ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​നിറ​ങ്ങു​ന്നു. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു രാ​വി​ലെ 6.30ന് ​കാ​ന്‍​സ​സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി​ക​ള്‍.

ഈ​ജി​പ്തി​ന് എ​തി​രാ​യ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഫി​ഫ​യും റ​ഫ​റി​യും അ​ര്‍​ജ​ന്‍റീ​ന​യ്ക്കു​വേ​ണ്ടി ക​ളി​ച്ചെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നു​ശേ​ഷം ഈ​ജി​പ്ഷ്യ​ന്‍ കോ​ച്ചാ​ണ് ഈ ​ആ​രോ​പ​ണം പ്ര​ത്യ​ക്ഷ​ത്തി​ല്‍ ഉ​യ​ര്‍​ത്തി​യ​ത്. തു​ട​ര്‍​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യി​ല​ട​ക്കം ഫി​ഫ​യ്ക്കും അ​ര്‍​ജ​ന്‍റീ​ന​യ്ക്കും എ​തി​രാ​യ പ്ര​ച​ര​ണം ശ​ക്ത​മാ​യി​രു​ന്നു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 2026 ഫി​ഫ ലോ​ക​ക​പ്പി​ലെ അ​വ​സാ​ന ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​നാ​യി മെ​സി​യും സം​ഘ​വും ഇ​ന്നിറ​ങ്ങു​ന്ന​ത്. ഈ ​പോ​രാ​ട്ട​ത്തോ​ടെ 2026 എ​ഡി​ഷ​ന്‍റെ സെ​മി ഫൈ​ന​ല്‍ ലൈ​ന​പ്പ് പൂ​ര്‍​ത്തി​യാ​കും. ഈ​ജി​പ്തി​ന് എ​തി​രാ​യ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ര​ണ്ട് ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം മൂ​ന്നു ഗോ​ള്‍ തി​രി​ച്ച​ടി​ച്ചാ​യി​രു​ന്നു അ​ര്‍​ജ​ന്‍റീ​ന ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. മ​ത്സ​ര​ത്തി​ല്‍ ഒ​രു ഗോ​ള്‍ നേ​ടി​യ​തും ഒ​രു ഗോ​ളി​ന് അ​സി​സ്റ്റ് ന​ട​ത്തി​യ​തും മെ​സി​യാ​യി​രു​ന്നു.

ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ, എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് എ​ന്നി​വ​ര്‍​ക്കൊ​പ്പം ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടു​ന്ന​വ​ര്‍​ക്കു​ള്ള ഗോ​ള്‍​ഡ​ന്‍ ബൂ​ട്ട് പോ​രാ​ട്ട​ത്തി​ലും മെ​സി​യു​ണ്ട്. എം​ബ​പ്പെ​യു​ടെ ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ടം ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​ട്ട് ഗോ​ളും മൂ​ന്ന് അ​സി​സ്റ്റു​മാ​യി അ​ദ്ദേ​ഹ​മാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്.

എ​ട്ട് ഗോ​ളും ഒ​രു അ​സി​സ്റ്റു​മു​ള്ള മെ​സി​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. നോ​ര്‍​വെ​യു​ടെ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന് ഏ​ഴ് ഗോ​ളു​ണ്ട്. അ​ര്‍​ജ​ന്‍റീ​ന x സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് പോ​രാ​ട്ടം തു​ട​ങ്ങു​ന്ന​തി​നു മു​മ്പാ​യി ഹാ​ല​ണ്ടി​ന്‍റെ നോ​ര്‍​വെ​യും ഹാ​രി കെ​യ്‌​ന്‍റെ ഇം​ഗ്ല​ണ്ടും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങും. അ​ര്‍​ജ​ന്‍റീ​ന x സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് വി​ജ​യി​ക​ളും നോ​ര്‍​വെ x ഇം​ഗ്ല​ണ്ട് വി​ജ​യി​ക​ളു​മാ​ണ് സെ​മി​യി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്.

Sports

ഫി​ഫ ലോ​ക​ക​പ്പ് ആ​ദ്യസെ​മി​യി​ല്‍ യൂ​റോ​പ്യ​ന്‍ പോ​രാ​ട്ടം

ഡാ​ള​സ്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ സെ​മി​യി​ല്‍ യൂ​റോ​പ്യ​ന്‍ പോ​രാ​ട്ട​ത്തി​നു ക​ള​മൊ​രു​ങ്ങി. ആ​ദ്യസെ​മി ഫൈ​ന​ലി​ല്‍ കാ​ല്‍​പ്പ​ന്ത് ലോ​ക​ത്തി​ലെ ക​രു​ത്ത​രാ​യ സ്‌​പെ​യി​നും ഫ്രാ​ന്‍​സും കൊ​മ്പു​കോ​ര്‍​ക്കും. ഇ​ന്ത്യ​ന്‍ സ​മ​യം ബു​ധ​ന്‍ പു​ല​ര്‍​ച്ചെ 12.30ന് ​ആ​ര്‍​ലിം​ഗ്ട​ണി​ലെ ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​ക്കോ​ഫ്.

ഈ ​ലോ​ക​ക​പ്പി​ലെ ര​ണ്ടാം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ 2-1ന് ​ബെ​ല്‍​ജി​യ​ത്തെ കീ​ഴ​ട​ക്കി​യാ​ണ് സ്‌​പെ​യി​ന്‍ സെ​മി ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​ദ്യ ക്വാ​ര്‍​ട്ട​റി​ല്‍ ആ​ഫ്രി​ക്ക​ന്‍ ക​രു​ത്തു​മാ​യെ​ത്തി​യ മൊ​റോ​ക്കോ​യെ കീ​ഴ​ട​ക്കി​യാ​ണ് (2-0) ഫ്രാ​ന്‍​സി​ന്‍റെ സെ​മി പ്ര​വേ​ശം.

സ്പാ​നി​ഷ് ലാ ​ലി​ഗ ടീ​മു​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ കി​ലി​യ​ന്‍ എം​ബ​പ്പെ​യും എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ ലാ​മി​ന്‍ യ​മാ​ലും ത​മ്മി​ല്‍ ലോ​ക​വേ​ദി​യി​ല്‍ ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന​തും ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ പോ​രാ​ട്ട​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ലാ ​ലി​ഗ​യി​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ പ​ല​ത​വ​ണ ഏ​റ്റ​മു​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തു​ക്കും മേലെയാ​ണ് ഭൂ​ഗോ​ള​ പോ​രാ​ട്ട​ത്തി​ലെ കൊ​മ്പു​കോ​ര്‍​ക്ക​ല്‍.

തീ​രാ​പ്പ​ക​യു​ടെ പോ​രാ​ട്ടം

ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ ഫു​ട്‌​ബോ​ള്‍ ശ​ത്രു​ത​യ്ക്ക് നൂ​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. ഒ​രി​ക്ക​ലും തീ​ര്‍​ത്താ​ല്‍​ തീ​രാത്ത വൈ​രി​പോരാ​ട്ട​ത്തി​ന്‍റെ ക​ഥ​ക​ളും. 1922ല്‍ ​സ്പാ​നി​ഷ് ടീം ​ഫ്രാ​ന്‍​സി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് ഇ​രു​ടീ​മും ത​മ്മി​ലു​ള്ള കാ​ല്‍​പ്പ​ന്ത് ശ​ത്രു​ത​യ്ക്കു കി​ക്കോ​ഫ് ന​ട​ന്ന​ത്. അ​ന്ന​ത്തെ പോ​രാ​ട്ട​ത്തി​ല്‍ 4-0ന് ​സ്‌​പെ​യി​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍, 1938 ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച് ഫ്രാ​ന്‍​സ് അ​തി​വേ​ഗം ലോ​ക​വേ​ദി​യി​ലേ​ക്കെ​ത്തി. പ​ക്ഷേ, ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ന്‍റെ (1936-39) പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്‌​പെ​യി​ന്‍ സ്തം​ഭി​ച്ചു. പി​ന്നാ​ലെ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം. നാ​സി​ക​ള്‍​ക്ക് താ​വ​ളം ന​ല്‍​കി​യ​തോ​ടെ ഫ്രാ​ന്‍​സും സ്‌​പെ​യി​നും ത​മ്മി​ലു​ള്ള ശ​ത്രു​ത വ​ര്‍​ധി​ച്ചു.

രാ​ജ്യാ​ന്ത​ര വേ​ദി​യി​ല്‍ ആ​ദ്യ ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ​ത് സ്‌​പെ​യി​നാ​യി​രു​ന്നു. 1964 യൂ​റോ​പ്യ​ന്‍ നേ​ഷ​ന്‍​സ് ക​പ്പ് (യൂ​റോ) സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ആ​യി​രു​ന്നത്. എ​ന്നാ​ല്‍, 1984ല്‍ ​ഫ്രാ​ന്‍​സും യൂ​റോ ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി. ഫി​ഫ ലോ​ക​ക​പ്പ് ആ​ദ്യം സ്വ​ന്ത​മാ​ക്കി​യ​ത് ഫ്രാ​ന്‍​സ് ആ​യി​രു​ന്നു; 1998ല്‍ ​സി​ന​ദീ​ന്‍ സി​ദ്ദാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍.

2010ല്‍ ​ആ​ന്ദ്രെ ഇ​നി​യെ​സ്റ്റ​യ​ട​ക്ക​മു​ള്ള​വ​രു​ടെ സ്‌​പെ​യി​നും ഫി​ഫ ലോ​ക​ക​പ്പ് ട്രോ​ഫി​യി​ല്‍ ചും​ബി​ച്ചു. 2018ല്‍ ​ര​ണ്ടാം ത​വ​ണ​യും ഫ്രാ​ന്‍​സ് ലോ​ക​ക​പ്പ് ഉ​യ​ര്‍​ത്തി. രാ​ജ്യാ​ന്ത​ര വേ​ദി​യി​ലെ ട്രോ​ഫി നേ​ട്ട​ത്തി​ല്‍ ഫ്രാ​ന്‍​സി​നാ​ണ് (8) സ്‌​പെ​യി​നി​നേ​ക്കാ​ള്‍ (6) മു​ന്‍​തൂ​ക്കം.

ഗ്രേ​റ്റ് നോ​ക്കൗ​ട്ട് ഫൈ​റ്റ്

ഫ്രാ​ന്‍​സും സ്‌​പെ​യി​നും കാ​ല്‍​പ്പ​ന്ത് വേ​ദി​യി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തെ​ല്ലാം സു​പ്ര​ധാ​ന ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലെ നി​ര്‍​ണാ​യ​ക പോ​രാ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കു​മെ​ന്ന​താ​ണ് സ​മീ​പനാ​ളി​ല്‍ ക​ണ്ടു​വ​രു​ന്ന​ത്. 2026 ഫി​ഫ ലോ​ക​ക​പ്പ് സെ​മി ഇ​ക്കാ​ര്യ​ത്തി​ല്‍ ഏ​റ്റ​വും അ​വ​സാ​ന​ത്തേ​ത്. ഇ​തി​നു മു​മ്പ് ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​ത് 2025 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി​യി​ല്‍. ഒ​മ്പ​ത് ഗോ​ള്‍ പി​റ​ന്ന സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍ പോ​രാ​ട്ട​ത്തി​ല്‍, ഫ്രാ​ന്‍​സി​നെ സ്‌​പെ​യി​ന്‍ 5-4നു ​കീ​ഴ​ട​ക്കി. അ​തി​നു മു​മ്പ് 2024 യൂ​റോ സെ​മി​യി​ലാ​യി​രു​ന്നു ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​ത്. അ​തി​ലും സ്‌​പെ​യി​ന്‍ (2-1) ജ​യം സ്വ​ന്ത​മാ​ക്കി. 2021 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫൈ​ന​ലി​ല്‍ സ്‌​പെ​യി​നി​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഫ്രാ​ന്‍​സ് (2-1) ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ഇ​തി​ന്‍റെ​യെ​ല്ലാം ബാ​ക്കിപ​ത്ര​മാ​യി​രി​ക്കും ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച ന​ട​ക്കു​ക. കി​ലി​യ​ന്‍ എം​ബ​പ്പെ, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, മൈ​ക്ക​ല്‍ ഒ​ലി​സ്, ഡെ​സി​റെ ഡൂ​വേ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന ഫ്രാ​ന്‍​സി​നാ​ണ് സെ​മി​ക്കു മു​മ്പു​ള്ള ക​ണ​ക്കു​ക​ളി​ല്‍ മു​ന്‍​തൂ​ക്കം. ലാ​മി​ന്‍ യ​മാ​ല്‍, മാ​ര്‍​ക്ക് കു​ര്‍​ക്കെ​യ്യ, ഫാ​ബി​യ​ന്‍ റൂ​യി​സ്, ഗാ​വി, ഡാ​നി ഓ​ള്‍​മോ, റോ​ഡ്രി, പെ​ദ്രി തു​ട​ങ്ങി​യ​വ​രു​ടെ സ്‌​പെ​യി​ന്‍ വെ​റും​കൈ​യോ​ടെ മ​ട​ങ്ങാ​ന്‍ ത​യാ​റാ​കി​ല്ലെ​ന്ന് ഉ​റ​ച്ചുതന്നെയാണ്.

Sports

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ക്കു ലീ​ഡ്

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് വ​നി​ത​ക​ള്‍​ക്ക് എ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്ക് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്.

285 റ​ണ്‍​സി​ന് ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് അ​വ​സാ​നി​ച്ചി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 170ല്‍ ​ഒ​തു​ക്കി​യാ​ണ് ഇ​ന്ത്യ ലീ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

37 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ കാ​ന്തി ഗൗ​ഡി​ന്‍റെ ബൗ​ളിം​ഗ് മി​ക​വി​ല്‍ ഇ​ന്ത്യ ലീ​ഡ് നേ​ടി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നാ​യി ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ ആ​ദ്യ 13 ഓ​വ​ര്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 51 റ​ണ്‍​സ് എ​ടു​ത്തു. അ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ ലീ​ഡ് 166 റ​ണ്‍​സാ​യി.

Sports

ബെ​ല്‍​ജി​യ​ത്തെ 2 -1 ന് ​കീ​ഴ​ട​ക്കി സ്‌​പെ​യ്ന്‍; സെ​മി​യി​ൽ ഫ്രാ​ൻ​സി​നെ നേ​രി​ടും

ലോ​സ് ആഞ്ചലസ്‌: ബെ​ല്‍​ജി​യ​ത്തെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച് സ്‌​പെ​യ്ന്‍ സെ​മി​യി​ലേ​ക്ക്. ലോ​ക​ക​പ്പി​ന്‍റെ ആ​ദ്യ സെ​മി ഫൈ​നലി​ല്‍ സ്‌​പെ​യ്നും ഫ്രാ​ന്‍​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. ഫാ​ബി​യ​ന്‍ റൂ​യി​സ്, മി​കേ​ല്‍ മെ​റീ​നോ എ​ന്നി​വ​രാ​ണ് സ്‌​പെ​യ്‌​നി​നാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ചാ​ര്‍​ള​സ് ഡി ​കെ​റ്റെ​ലെ​യ​റു​ടെ വ​ക​യാ​യി​രു​ന്നു ബെ​ല്‍​ജി​യ​ത്തി​ന്‍റെ ഏ​ക ഗോ​ള്‍. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി​യി​രു​ന്നു.

30-ാം മി​നി​റ്റി​ല്‍ മി​ഡ്ഫീ​ല്‍​ഡ​ര്‍ ഫാ​ബി​യ​ന്‍ റൂ​യി​സി​ലൂ​ടെ​യാ​ണ് സ്‌​പെ​യി​ന്‍ ലീ​ഡ് നേ​ടി​യ​ത്. പെ​ഡ്രി​ക്ക് പ​ക​രം ആ​ദ്യ ഇ​ല​വ​നി​ല്‍ ഇ​ടം​പി​ടി​ച്ച റൂ​യി​സ് ത​നി​ക്ക് ല​ഭി​ച്ച അ​വ​സ​രം കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. 40-ാം മി​നി​റ്റി​ല്‍ ടി​മോ​ത്തി കാ​സ്റ്റ​ഗ്‌​നെ ന​ല്‍​കി​യ മ​നോ​ഹ​ര​മാ​യ ക്രോ​സി​ന് ത​ല​വെ​ച്ചു​കൊ​ണ്ട് ചാ​ള്‍​സ് ഡി ​കെ​റ്റെ​ലെ​യ​ര്‍ ബെ​ല്‍​ജി​യ​ത്തി​നാ​യി സ​മ​നി​ല ഗോ​ള്‍ നേ​ടി. ഇ​തോ​ടെ, ലോ​ക​ക​പ്പു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​ത്ത് മ​ണി​ക്കൂ​റി​ല​ധി​കം ഗോ​ളു​ക​ള്‍ വ​ഴ​ങ്ങാ​തെ സ്‌​പെ​യി​ന്‍ കാ​ത്തു​സൂ​ക്ഷി​ച്ച ഗി​ന്ന​സ് ലോ​ക റി​ക്കാ​ര്‍​ഡി​നാ​ണ് ബെ​ല്‍​ജി​യം വി​രാ​മ​മി​ട്ട​ത്. ആ​ദ്യ പ​കു​തി ഇ​തോ​ടെ 1-1 എ​ന്ന നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു.

മ​ത്സ​രം എ​ക്‌​സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ളു​മെ​ന്ന് ക​രു​തി​യ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ സ്‌​പെ​യി​നി​ന്‍റെ പാ​വ് കു​ബാ​ര്‍​സി തൊ​ടു​ത്ത ലോം​ഗ് റേ​ഞ്ച് ഷോ​ട്ട് ബെ​ല്‍​ജി​യ​ത്തി​ന്‍റെ ഗോ​ള്‍​കീ​പ്പ​ര്‍ സെ​ന്നെ ലാ​മെ​ന്‍​സ് ത​ടു​ത്തെ​ങ്കി​ലും വ​ഴു​തി​മാ​റി​യ പ​ന്ത് കൃ​ത്യ​സ​മ​യ​ത്ത് ഓ​ടി​യെ​ത്തി​യ മെ​റീ​നോ അ​നാ​യാ​സം വ​ല​യി​ലാ​ക്കി. പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ല്‍ ഇ​റ​ങ്ങി ര​ണ്ട് മി​നി​റ്റ് തി​ക​യും മു​ന്‍​പേ​യാ​ണ് മൈ​ക്ക​ല്‍ മെ​റീ​നോ സ്‌​പെ​യി​നി​നാ​യി ഈ ​അ​തി​നി​ര്‍​ണാ​യ​ക ഗോ​ള്‍ സ്വ​ന്ത​മാ​ക്കു​ന്ന​ത്.

Sports

നോ​ര്‍​വെ x ഇം​ഗ്ല​ണ്ട് മത്സരം ഞാ​യ​ര്‍, 2.30 am

ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ നോ​ര്‍​വീ​ജി​യ​ന്‍ വൈ​ക്കിം​ഗ്‌​സും ഇം​ഗ്ലീ​ഷ് നൈ​റ്റു​ക​ളും ത​മ്മി​ലു​ള്ള യു​ദ്ധം. ച​രി​ത്ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യു​ള്ള വൈ​ക്കിം​ഗ് x നൈ​റ്റ്‌​സ് പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​ന്‍ സ​മ​യം ഞാ​യ​ര്‍ പു​ല​ര്‍​ച്ചെ 2.30ന് ​മ​യാ​മി​യി​ലെ ഹാ​ര്‍​ഡ് റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. ലോ​ക​ക​പ്പ് സെ​മി മോ​ഹ​വു​മാ​യി എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് ന​യി​ക്കു​ന്ന നോ​ര്‍​വെ​യും ഹാ​രി കെ​യ്‌​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ ഇ​റ​ങ്ങു​ന്ന ഇം​ഗ്ല​ണ്ടും കൊ​മ്പു​കോ​ര്‍​ക്കും.

ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കു​വേ​ണ്ടി ക​ളി​ക്കു​ന്ന നോ​ര്‍​വീ​ജി​യ​ന്‍ സൂ​പ്പ​ര്‍ താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട്, ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​റ​ങ്ങു​ന്ന​താ​ണ് ഈ ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. ജൂ​ഡ് ബെ​ല്ലി​ങ്ഗം, ബു​കാ​യൊ സാ​ക്ക, മാ​ര്‍​ക്ക​സ് റാ​ഷ്‌​ഫോ​ഡ് തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന ഇം​ഗ്ല​ണ്ട് ലോ​ക​കി​രീ​ടം നേ​ടാ​ന്‍ ക​രു​ത്തു​ള്ള​വ​രാ​ണ്.
2026 ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​യാ​ണ് റൗ​ണ്ട് ഓ​ഫ് 32ല്‍ ​എ​ത്തി​യ​ത്. റൗ​ണ്ട് ഓ​ഫ് 32ല്‍ ​കോം​ഗോ​യെ (2-1) മ​റി​ക​ട​ന്നു. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ സ​ഹ​ആ​തി​ഥേ​യ​രാ​യ മെ​ക്‌​സി​ക്കോ​യെ​യും (3-2) തോ​ല്‍​പ്പി​ച്ചു. 1966 ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​ണ്.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​തി​പ്പി​ലൂ​ടെ​യാ​ണ് നോ​ര്‍​വെ ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്ന​ത്. എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട്, ക്യാ​പ്റ്റ​ന്‍ മാ​ര്‍​ട്ടി​ന്‍ ഒ​ഡെ​ഗാ​ഡ്, അ​ല​ക്‌​സാ​ണ്ട​ര്‍ സോ​ര്‍​ലോ​ത്ത് എ​ന്നി​ങ്ങ​നെ നീ​ളു​ന്ന താ​ര​ങ്ങ​ള്‍. ക​ന്നി ലോ​ക​ക​പ്പി​ല്‍​ത്ത​ന്നെ ത​രം​ഗം സൃ​ഷ്ടി​ച്ച എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ക്ലി​നി​ക്ക​ല്‍ ഫി​നി​ഷിം​ഗ് മി​ക​വാ​ണ് നോ​ര്‍​വെ​യു​ടെ ക​രു​ത്ത്.

2026 ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഐ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി റൗ​ണ്ട് ഓ​ഫ് 32ല്‍. ​റൗ​ണ്ട് ഓ​ഫ് 32ല്‍ ​ഐ​വ​റി​കോ​സ്റ്റി​നെ (2-1) കീ​ഴ​ട​ക്കി. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ നെ​യ്മ​ര്‍, വി​നി​സ്യൂ​സ് ജൂ​ണി​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ന്ന ബ്ര​സീ​ലി​നെ (2-1) വീ​ഴ്ത്തി. അ​തേ​പ്ര​ക​ട​നം ഇം​ഗ്ല​ണ്ടി​ന് എ​തി​രേ​യും കാ​ഴ്ച​വ​യ്ക്കാ​ന്‍ ഹാ​ല​ണ്ടി​നും സം​ഘ​ത്തി​നും സാ​ധി​ക്കു​മോ എ​ന്ന​താ​ണ് ക​ണ്ട​റി​യേ​ണ്ട​ത്.

Sports

അ​ര്‍​ജ​ന്‍റീ​ന Vs സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്

ഇം​ഗ്ല​ണ്ട് x നോ​ര്‍​വെ ക്വാ​ര്‍​ട്ട​റി​നു പി​ന്നാ​ലെ അ​ര്‍​ജ​ന്‍റീ​ന​യും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡും കാ​ന്‍​സ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ കൊ​മ്പു​കോ​ര്‍​ക്കും. 2026 ഫി​ഫ ലോ​ക​ക​പ്പ് നേ​ടാ​ന്‍ ഏ​റ്റ​വും സാ​ധ്യ​ത ക​ല്‍​പ്പി​ക്ക​പ്പെ​ടു​ന്ന ടീ​മാ​ണ് അ​ര്‍​ജ​ന്‍റീ​ന.

ഫി​ഫ ലോ​ക​ക​പ്പി​ല്‍ കി​രീ​ടം നി​ല​നി​ര്‍​ത്തു​ന്ന മൂ​ന്നാ​മ​ത് ടീം ​എ​ന്ന ച​രി​ത്ര നേ​ട്ട​ത്തി​നാ​യാ​ണ് ല​യ​ണ​ല്‍ മെ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ര്‍​ജ​ന്‍റീ​ന ശ്ര​മി​ക്കു​ന്ന​ത്. ഇ​റ്റ​ലി (1934, 38), ബ്ര​സീ​ല്‍ (1958, 62) ടീ​മു​ക​ള്‍ മാ​ത്ര​മാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഏ​ഴ് ഗോ​ള്‍ നേ​ടി​യ ല​യ​ണ​ല്‍ മെ​സി അ​ര്‍​ജ​ന്‍റൈ​ന്‍ പോ​രാ​ട്ടം മു​ന്നി​ല്‍​നി​ന്നു ന​യി​ക്കു​ന്നു.

2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ജെ ​ചാ​മ്പ്യ​ന്മാ​രാ​യാ​ണ് റൗ​ണ്ട് ഓ​ഫ് 32ല്‍ ​എ​ത്തി​യ​ത്. റൗ​ണ്ട് ഓ​ഫ് 32ല്‍ ​അ​ധി​ക സ​മ​യ​ത്തേ​ക്കു നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ കേ​പ് വെ​ര്‍​ദെ​യെ (3-2) മ​റി​ക​ട​ന്നു. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഈ​ജി​പ്തി​നെ (3-2) തോ​ല്‍​പ്പി​ച്ചു. 1978, 1986, 2022 ചാ​മ്പ്യ​ന്മാ​രാ​ണ്.

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ത്തി​നൊ​പ്പ​മാ​ണ് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്. ഗ്രാ​നി​ത് സാ​ക്ക​യാ​ണ് ടീ​മി​ന്‍റെ നാ​യ​ക​ന്‍. ബ്രീ​ല്‍ എം​ബോ​ളൊ, റൂ​ബ​ന്‍ വ​ര്‍​ഗ​സ് തു​ട​ങ്ങി​യ​വ​രാ​ണ് ക​രു​ത്ത്. അ​ര്‍​ജ​ന്‍റൈ​ന്‍ ക​രു​ത്തി​നെ ക്വാ​ര്‍​ട്ട​റി​ല്‍ കീ​ഴ​ട​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്ന​താ​ണ് ക​ണ്ട​റി​യേ​ണ്ട​ത്.

2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ബി ​ചാ​മ്പ്യ​ന്മാ​രാ​യി റൗ​ണ്ട് ഓ​ഫ് 32ല്‍. ​ആ​ഫ്രി​ക്ക​ന്‍ ക​രു​ത്തു​മാ​യെ​ത്തി​യ അ​ള്‍​ജീ​രി​യ​യെ (2-0) റൗ​ണ്ട് ഓ​ഫ് 32ല്‍ ​മ​റി​ക​ട​ന്നു. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ കൊ​ളം​ബി​യ​യെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ (4-3) കീ​ഴ​ട​ക്കി.

Sports

ഫ്രാ​ന്‍​സ് എ​ന്ന അ​തി​ശ​യം

മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ പോ​ലെ ആ​ക്ര​മ​ണം. എ​തി​ര്‍ ടീ​മി​ന്‍റെ ഗോ​ള്‍ ഏ​രി​യ​യി​ല്‍ തൊ​ടു​ത്ത​ത് 22 ഷോ​ട്ട്. അ​തി​ല്‍ ഒ​മ്പ​ത് എ​ണ്ണം ഓ​ണ്‍ ടാ​ര്‍​ഗ​റ്റ്. എ​ന്തൊ​രു ടീ​മാ​ണ് ഫ്രാ​ന്‍​സ് എ​ന്ന അ​തി​ശ​യം ഓ​രോ മ​ത്സ​രം ക​ഴി​യു​ന്തോ​റും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്നു.

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലെ ആ​ദ്യ ക്വാ​ര്‍​ട്ട​റി​ല്‍ ആ​ഫ്രി​ക്ക​ന്‍ ക​രു​ത്തു​മാ​യെ​ത്തി​യ മൊ​റോ​ക്കോ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നു കീ​ഴ​ട​ക്കി ഫ്രാ​ന്‍​സ് സെ​മി​യി​ല്‍. ലേ ​ബ്ലൂ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫ്ര​ഞ്ച് ടീ​മി​ന്‍റെ ഹാ​ട്രി​ക് ലോ​ക​ക​പ്പ് സെ​മി പ്ര​വേ​ശം.

സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ കി​ലി​യ​ന്‍ എം​ബ​പ്പെ, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ എ​ന്നി​വ​രാ​യി​രു​ന്നു ഫ്രാ​ന്‍​സി​നാ​യി ര​ണ്ടാം പ​കു​തി​യി​ല്‍ ഗോ​ള്‍ നേ​ടി​യ​ത്. ആ​റു മി​നി​റ്റി​നി​ടെ​യാ​യി​രു​ന്നു ര​ണ്ട് ഗോ​ളും എ​ന്ന​തും ശ്ര​ദ്ധേ​യം. എ​തി​ർ പോ​സ്റ്റി​ൽ ഗോ​ൾ ബോം​ബ് വ​ർ​ഷി​ച്ചു​ള്ള ഫ്രാ​ൻ​സി​ന്‍റെ ആ​ധി​കാ​രി​ക​ത ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലും.

കി​ക്കോ​ഫ് വി​സി​ലി​നു പി​ന്നാ​ലെ ഫ്രാ​ന്‍​സി​ന്‍റെ ആ​ക്ര​മണം തു​ട​ങ്ങി. ആ​ദ്യ 10 മി​നി​റ്റി​നു​ള്ളി​ല്‍ ര​ണ്ട് ഷോ​ട്ടു​ക​ള്‍ മൊ​റോ​ക്ക​ന്‍ ഗോ​ള്‍ മു​ഖ​ത്തേ​ക്കു പാ​ഞ്ഞു. എ​ന്നാ​ല്‍, മൊ​റോ​ക്കോ​യു​ടെ ഗോ​ള്‍ കീ​പ്പ​ര്‍ യാ​സി​ന്‍ ബോ​നു ര​ണ്ടും ര​ക്ഷ​പ്പെ​ടു​ത്തി. അ​തോ​ടെ​യാ​ണ് മൊ​റോ​ക്കോ ഒ​ന്ന് ഉ​ണ​ര്‍​ന്നു ക​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

മൊ​റോ​ക്കോ​യെ സം​ബ​ന്ധി​ച്ച് സ്‌​ട്രൈ​ക്ക​ര്‍​മാ​ര്‍ ഫ്ര​ഞ്ച് ബോ​ക്‌​സി​ലേ​ക്കു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും മ​ധ്യ​നി​ര​യി​ല്‍​നി​ന്ന് പ​രി​പൂ​ര്‍​ണ പി​ന്തു​ണ ല​ഭി​ച്ചി​ല്ല. അ​തേ​സ​മ​യം, ഫ്രാ​ന്‍​സി​ന്‍റെ കൗ​ണ്ട​ര്‍ അ​റ്റാ​ക്ക് മൊ​റോ​ക്ക​ന്‍ ഗോ​ള്‍ മു​ഖം വി​റ​പ്പി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. യാ​സി​ന്‍ ബോ​നു​വി​ന്‍റെ മി​ന്ന​ല്‍ സേ​വു​ക​ള്‍ ഫ്രാ​ന്‍​സി​നെ ഗോ​ളി​ല്‍​നി​ന്ന​ക​റ്റി.

പെ​നാ​ല്‍​റ്റി ക​ള​ഞ്ഞ് എം​ബ​പ്പെ

25-ാം മി​നി​റ്റി​ല്‍ ബോ​ക്‌​സി​നു​ള്ളി​ല്‍ പ​ന്തു​മാ​യി ക​ട​ന്ന കി​ലി​യ​ന്‍ എം​ബ​പ്പെ​യെ മൊ​റോ​ക്ക​ന്‍ സെ​ന്‍​ട്ര​ല്‍ ഡി​ഫെ​ന്‍​ഡ​ര്‍ നൗ​സൈ​ര്‍ മ​സ്‌​റൗ​യി വീ​ഴ്ത്തി. വി​എ​ആ​ര്‍ പ​രി​ശോ​ധി​ച്ച റ​ഫ​റി ഫ്രാ​ന്‍​സി​ന് അ​നു​കൂ​ല​മാ​യി പെ​നാ​ല്‍​റ്റി വി​ധി​ച്ചു.

കി​ക്കെ​ടു​ത്ത എം​ബ​പ്പെ​യ്ക്കു പി​ഴ​ച്ചു. ഇ​ട​ത്തേ​ക്കു​ള്ള നെ​ടു​നീ​ള​ന്‍ ഡൈ​വി​ലൂ​ടെ യാ​സി​ന്‍ ബോ​നു സ്‌​പോ​ട്ട്കി​ക്ക് സേ​വ് ചെ​യ്തു. ഫൗ​ളി​നും കി​ക്കി​നും ഇ​ട​യി​ല്‍ മൂ​ന്നു മി​നി​റ്റ് താ​മ​സം നേ​രി​ട്ടെ​ന്ന​തും ശ്ര​ദ്ധേ​യം. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഈ​ജി​പ്തി​ന് എ​തി​രേ അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം ല​യ​ണ​ല്‍ മെ​സി ന​ഷ്ട​പ്പെ​ടു​ത്തി​യ പെ​നാ​ല്‍​റ്റി​ക്ക് സ​മാ​ന​മാ​യി​രു​ന്നു എം​ബ​പ്പെ​യെ​ടേ​തും.

ര​ണ്ട് പെ​നാ​ല്‍​റ്റി ന​ഷ്ട​ത്തി​നും ഒ​രേ ഛാ​യ. പ​ന്ത് നി​യ​ന്ത്ര​ണം ഫ്രാ​ന്‍​സി​ന്‍റെ വ​രു​തി​യി​ലാ​യി​രു​ന്ന​തി​നാ​ലും മൊ​റോ​ക്ക​ന്‍ ഹാ​ഫി​ലാ​യി​രു​ന്നു ക​ളി​യെ​ന്ന​തി​നാ​ലും ഫ്ര​ഞ്ച് ഗോ​ള്‍ കീ​പ്പ​ര്‍ മൈ​ക്ക് മൈ​ഗ്ന​നു കാ​ര്യ​മാ​യ ഭീ​ഷ​ണി നേ​രി​ട്ടി​ല്ല.

Sports

എം​ബ​പ്പെ​യു​ടെ പ​രി​ക്ക് ഗൗ​ര​വ​മു​ള്ള​ത​ല്ല

ഫോ​ക്‌​സ്ബ​റോ: ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ പ​രി​ക്ക് ഗൗ​ര​വ​മു​ള്ള​ത​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ട്.

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലെ ആ​ദ്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ മൊ​റോ​ക്കോ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ എം​ബ​പ്പെ​യു​ടെ ക​ണ​ങ്കാ​ലി​നു പ​രി​ക്കേ​റ്റി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ 76-ാം മി​നി​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. പി​ന്നാ​ലെ എം​ബ​പ്പെ മൈ​താ​നം വി​ട്ടു. പി​ന്നീ​ട് കാ​ലി​ല്‍ ഐ​സ്പാ​ക്കു​ക​ളു​മാ​യി ആ​യി​രു​ന്നു എം​ബ​പ്പെ ഡ​ഗൗ​ട്ടി​ല്‍ ഇ​രു​ന്ന​ത്.

പ​രി​ക്ക് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ള്‍ ഫ്രാ​ന്‍​സ് ടീം ​വൃ​ത്ത​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍, പ​രി​ക്ക് ഗൗ​ര​വ​മു​ള്ള​ത​ല്ലെ​ന്ന് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ദി​ദി​യെ ദേ​ഷാം​പ് അ​റി​യി​ച്ചു. കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ പ​രി​ക്ക് പ്ര​ശ്‌​ന​മു​ള്ള​ത​ല്ലെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മ​ത്സ​ര​ശേ​ഷം എം​ബ​പ്പെ മൈ​താ​ന​ത്തി​ലൂ​ടെ യ​ഥേ​ഷ്ടം ന​ട​ന്നി​രു​ന്നു.

സെ​മി ഫൈ​ന​ലി​ല്‍ എം​ബ​പ്പെ ഫ്ര​ഞ്ച് ടീ​മി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ബു​ധ​നാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 12.30നാ​ണ് ഫ്രാ​ന്‍​സി​ന്‍റെ സെ​മി ഫൈ​ന​ല്‍ പോ​രാ​ട്ടം. സ്‌​പെ​യി​ന്‍ x ബെ​ല്‍​ജി​യം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ ജേ​താ​ക്ക​ളാ​ണ് സെ​മി​യി​ല്‍ ഫ്രാ​ന്‍​സി​നെ നേ​രി​ടു​ക.

2026 ലോ​ക​ക​പ്പി​ല്‍ കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ ഗോ​ള്‍ സ​മ്പാ​ദ്യം എ​ട്ട് ആ​യി. അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്കും എ​ട്ട് ഗോ​ളു​ണ്ട്. എ​ന്നാ​ല്‍, ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടു​ന്ന താ​ര​ത്തി​നു​ള്ള ഗോ​ള്‍​ഡ​ന്‍ ബൂ​ട്ട് പോ​രാ​ട്ട​ത്തി​ല്‍ എം​ബ​പ്പെ​യ്ക്കാ​ണ് മു​ന്‍​തൂ​ക്കം. കാ​ര​ണം, എ​ട്ട് ഗോ​ളി​നൊ​പ്പം മൂ​ന്ന് അ​സി​സ്റ്റും എം​ബ​പ്പെ ന​ട​ത്തി. മെ​സി​ക്ക് ഒ​രു അ​സി​സ്റ്റ് മാ​ത്ര​മാ​ണു​ള്ള​ത്.

Sports

ഒ​ളി​വി​ത​റും മൈ​ക്ക​ല്‍ ഒ​ലി​സ്

എ​തി​രാ​ളി​ക​ളെ നി​ര്‍​ദ​യം ത​ക​ര്‍​ത്തെ​റി​ഞ്ഞു മു​ന്നേ​റു​ന്ന ഫ്രാ​ന്‍​സി​ന്‍റെ പ​ട​യോ​ട്ട​ത്തി​ല്‍ നി​ര്‍​ണാ​യ​കം വൈ​ഡ് പ്ലേ​മേ​ക്ക​റാ​യ മൈ​ക്ക​ല്‍ ഒ​ലി​സി​ന്‍റെ നീ​ക്ക​ങ്ങ​ളാ​ണ്. ഫി​ഫ 2026 ലോ​ക​ക​പ്പ് ക്വാ​ര്‍​ട്ട​റി​ല്‍ മൊ​റോ​ക്കോ​യു​ടെ മ​ധ്യ​നി​ര​യെ​യും പ്ര​തി​രോ​ധ​ത്തെ​യും കീ​റി​മു​റി​ച്ചു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കു ചു​ക്കാ​ന്‍ പി​ടി​ച്ച​തും 24കാ​ര​നാ​യ ഈ ​മ​ധ്യ​നി​ര താ​രം.

മൊ​റോ​ക്കോ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഫ്ര​ഞ്ച് നി​ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ​യം ക​ള​ത്തി​ല്‍ ചെല​വി​ട്ട​തും ഒ​ലി​സാ​യി​രു​ന്നു. ഇ​ഞ്ചു​റി ടൈ​മു​ക​ള്‍ അ​ട​ക്കം 102 മി​നി​റ്റാ​ണ് ഒ​ലി​സ് മൊ​റോ​ക്കോ​യ്ക്ക് എ​തി​രേ ക​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​ത്സ​ര​ത്തി​ല്‍ ഒ​ലി​സി​ന്‍റെ ഓ​വ​റോ​ള്‍ ഇ​ട​പെ​ട​ല്‍ 12 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്നു. മ​റ്റെ​ല്ലാ ഫ്ര​ഞ്ച് താ​ര​ങ്ങ​ളേ​ക്കാ​ളും മു​ന്നി​ല്‍. ഗോ​ള്‍ നേ​ടി​യ കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ ഇ​ട​പെ​ട​ല്‍ ഏ​ഴ് ശ​ത​മാ​ന​വും ഉ​സ്മാ​ന്‍ ഡെം​ബെ​ലെ​യു​ടേ​ത് ഒ​മ്പ​ത് ശ​ത​മാ​ന​വു​മാ​യി​രു​ന്നു എ​ന്ന​തും ഇ​തോ​ടു ചേ​ര്‍​ത്തു​വാ​യി​ക്ക​ണം.

മൂ​ന്ന് ഷോ​ട്ട് എ​ടു​ക്കാ​നും ഒ​ലി​സി​നു സാ​ധി​ച്ചു. ര​ണ്ട് ഷോ​ട്ടി​ന് അ​സി​സ്റ്റും ന​ട​ത്തി. മൊ​റോ​ക്ക​ന്‍ പെ​നാ​ല്‍​റ്റി ഏ​രി​യ​യി​ല്‍ ഒ​ലി​സ് ന​ട​ത്തി​യ​ത് നാ​ല് പാ​സ്. പെ​നാ​ല്‍​റ്റി ഏ​രി​യ​യി​ലെ ട​ച്ചു​ക​ള്‍ 10ഉം. ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ഫ്ര​ഞ്ച് നി​ര​യി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന റേ​റ്റിം​ഗ് ഉ​ള്ള ക​ളി​ക്കാ​ര​നും ഒ​ലി​സ് ത​ന്നെ.

കി​ലി​യ​ന്‍ എം​ബ​പ്പെ, ബ്രാ​ഡ്‌​ലി ബ​ര്‍​കോ​ള എ​ന്നി​വ​രാ​ണ് മൊ​റോ​ക്കോ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ലെ റേ​റ്റിം​ഗി​ല്‍ ഒ​ലി​സി​നു പി​ന്നി​ലു​ള്ള​ത്. മ​ത്സ​ര​ത്തി​ല്‍ ആ​കെ ഒ​ലി​സ് ന​ട​ത്തി​യ​ത് 77 ട​ച്ചു​ക​ള്‍. 0.17 ആ​യി​രു​ന്നു എ​ക്‌​സ്‌​പെ​റ്റ​ഡ് ഗോ​ള്‍ റേ​റ്റ്. എ​ക്‌​സ്‌​പെ​റ്റ​ഡ് അ​സി​സ്റ്റ് റേ​റ്റ് 0.13ഉം. 2026 ​ലോ​ക​ക​പ്പി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ ഡ​ബി​ള്‍ എ​ന്‍​ജി​നാ​ണ് ഒ​ലി​സ്.ഇ​തു​വ​രെ അ​ഞ്ച് ഗോ​ളി​ന് അ​സി​സ്റ്റ് ന​ട​ത്തി. 283 പാ​സു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.

Sports

മൊറോക്കൻ പ്രതിരോധക്കോട്ട തകർത്ത മിന്നൽപ്പിണർ; എംബാപ്പെ തുടരും

ബോസ്റ്റൺ: മസാച്യുസെറ്റ്സിലെ ബോസ്റ്റൺ സ്റ്റേഡിയം. ഫ്രാൻസ്- മൊറോക്കോ മത്സരത്തിന്‍റെ 60-ാം മിനിറ്റ്. ബോക്സിന് തൊട്ടുപുറത്തുനിന്ന് ഒരു മാന്ത്രിക നിമിഷം പിറന്നു. മൊറോക്കൻ ഡിഫെൻഡർമാരെ തന്‍റെ ശരീരചലനം കൊണ്ട് അമ്പരപ്പിച്ച കിലിയൻ എംബാപ്പെ, വളരെ പെട്ടെന്ന് തന്നെ പന്ത് തന്‍റെ വരുതിയിലാക്കി. തൊട്ടടുത്ത നിമിഷം, ഗോൾകീപ്പർ യാസിൻ ബോണോയ്ക്കും പ്രതിരോധ നിരയ്ക്കും ഒരവസരവും നൽകാതെ അളന്നുകുറിച്ച് ഒരു ഷോട്ട്. പന്ത് വില്ലുപോലെ വളഞ്ഞ് പോസ്റ്റിന്‍റെ വലതുമൂലയിലേക്ക്. ഗാലറിയിൽ നീലക്കടൽ ഇളകിയാർത്തു.

ഈ ഗോൾ ഫ്രാൻസിന് വെറുമൊരു ലീഡ് മാത്രമല്ല നൽകിയത്, മറിച്ച് മത്സരത്തിലുടനീളം മൊറോക്കോ കാത്തുസൂക്ഷിച്ച ആത്മവിശ്വാസത്തെ തകർക്കുക കൂടിയാണ് ചെയ്തത്.

ഈ ഗോളോടുകൂടി ടൂർണമെന്‍റിൽ തന്‍റെ എട്ടാം ഗോൾ തികച്ച എംബാപ്പെ, ലോകകപ്പ് ഗോൾവേട്ടയിൽ സാക്ഷാൽ ലയണൽ മെസിക്കൊപ്പമെത്തുകയും ചെയ്തു. തന്‍റെ ഇരുപതാം ലോകകപ്പ് മത്സരത്തിൽ ഇരുപതാം ഗോൾ എന്ന ചരിത്ര നേട്ടവും ഈ ഗോളിലൂടെ എംബാപ്പെ സ്വന്തമാക്കി.

ഫ്രാൻസിനെ തുടർച്ചയായ മൂന്നാം ലോകകപ്പ് സെമിഫൈനലിലേക്ക് നയിച്ചതിൽ ഈ ഗോളിന്‍റെ പങ്ക് വലുതാണ്. കളിയിലുടനീളം ഉറച്ചുനിന്ന മൊറോക്കൻ പ്രതിരോധത്തിന്‍റെ പൂട്ടുപൊളിച്ച ആ ഗോൾ മത്സരത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ചു.

 

Sports

എം​ബാ​പ്പെ​യും ഡെം​ബ​ല്ലെ​യും തി​ള​ങ്ങി, മൊ​റോ​ക്കോ​യെ ത​ക​ർ​ത്ത് ഫ്രാ​ൻ​സ് സെ​മി​ഫൈ​ന​ലി​ൽ

ബോ​സ്റ്റ​ൺ: 2026 ഫി​ഫ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മൊ​റോ​ക്കോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫ്രാ​ൻ​സ് സെ​മി​ഫൈ​ന​ലി​ലേ​ക്ക്. ബോ​സ്റ്റ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഫ്രാ​ൻ​സ് വി​ജ​യി​ച്ച​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി മു​ത​ലാ​ക്കാ​ൻ എം​ബാ​പ്പെ​യ്ക്ക് സാ​ധി​ച്ചി​ല്ല. മൊ​റോ​ക്ക​ൻ ഗോ​ൾ​കീ​പ്പ​ർ യാ​സി​ൻ ബോ​ണോ​യു​ടെ മി​ക​ച്ച സേ​വു​ക​ളും ആ​ദ്യ പ​കു​തി​യി​ൽ ശ്ര​ദ്ധ നേ​ടി.

എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ പൂ​ർ​ണ​മാ​യും ഫ്രാ​ൻ​സ് ക​ളം നി​റ​ഞ്ഞു ക​ളി​ച്ചു. 60-ാം മി​നി​റ്റി​ൽ കി​ലി​യ​ൻ എം​ബാ​പ്പെ ഫ്രാ​ൻ​സി​നാ​യി ആ​ദ്യ ഗോ​ൾ നേ​ടി. 66-ാം മി​നി​റ്റി​ൽ ഉ​സ്മാ​ൻ ഡെം​ബെ​ലെ അ​ടി​ച്ച മ​നോ​ഹ​ര​മാ​യ ഒ​രു ലോ-​ഷോ​ട്ട് ഗോ​ൾ കൂ​ടി പി​റ​ന്ന​തോ​ടെ ഫ്രാ​ൻ​സ് വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു.

 

Sports

എം​ബപ്പെ​യ്‌​ക്കെ​തി​രേ വീ​ണ്ടും കടുത്ത അ​ധി​ക്ഷേ​പ​വു​മാ​യി പ​രാ​ഗ്വേ​ൻ സെ​ന​റ്റ​ർ

അസുൻസിയോൺ (പരാഗ്വേ): ഫി​ഫ ലോ​ക​ക​പ്പി​ൽ ഫ്രാ​ൻ​സും പ​രാ​ഗ്വേ​യും ത​മ്മി​ൽ ന​ട​ന്ന കടുത്ത മ​ത്സ​ര​ത്തിനു പി​ന്നാ​ലെ​യു​ണ്ടാ​യ സംഭവങ്ങൾ പു​തി​യ ത​ല​ത്തി​ലേ​ക്ക്. ഫ്ര​ഞ്ച് സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബ​പ്പെ​യ്‌​ക്കെ​തി​രേ അ​തി​രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വീ​ണ്ടും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് പ​രാ​ഗ്വേ​ൻ സെ​ന​റ്റ​റാ​യ സെ​ല​സ്റ്റെ അ​മ​രി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം സെ​ന​റ്റ് സ​മ്മേ​ള​ന​ത്തി​നി​ടെ പ​ര​സ്യ​മാ​യി എം​ബ​പ്പെ​യെ മോ​ശം വാ​ക്കു​ക​ളു​പ​യോ​ഗി​ച്ച് അ​ധി​ക്ഷേ​പി​ച്ച​താ​ണ് ഇ​പ്പോ​ൾ പു​തി​യ വി​വാ​ദ​ങ്ങ​ളുയർത്തിയത്. തന്ത‍യില്ലാത്തവനെന്ന് അർഥം വരുന്ന മോശം വാക്കുകളാണ് അമരില്ല ഉപയോഗിച്ചത്.

മ​ത്സ​ര​ശേ​ഷം പ​രാ​ഗ്വേ​ൻ ഗോ​ൾ​കീ​പ്പ​ർ ഒ​ർ​ലാ​ൻ​ഡോ ഗി​ല്ലി​ന് കൈ​കൊ​ടു​ക്കാ​ൻ എം​ബ​പ്പെ വി​സ​മ്മ​തി​ച്ച​താ​ണ് സെ​ന​റ്റ​റെ ചൊ​ടി​പ്പി​ച്ച​ത്. ലോ​ക​ക​പ്പി​ൽ ആ​ദ്യ​മാ​യി ക​ളി​ക്കാ​നി​റ​ങ്ങി​യ യു​വ​താ​രം പ്ര​ക​ടി​പ്പി​ച്ച വി​ന​യ​ത്തെ എം​ബ​പ്പെ മാ​നി​ച്ചി​ല്ലെ​ന്നും, കൈ​കൊ​ടു​ക്കാ​തെ മു​ഖ​ത്തു​നോ​ക്കി ആ​ക്രോ​ശി​ച്ചെ​ന്നും സെ​ല​സ്റ്റെ അ​മ​രി​ല്ല ആ​രോ​പി​ച്ചു. എം​ബപ്പെ​യു​ടെ പെ​രു​മാ​റ്റം ഫ്ര​ഞ്ച് സം​സ്കാ​ര​ത്തി​നു ചേ​ർ​ന്ന​ത​ല്ലെ​ന്നും സെനറ്റർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നേരത്തെ, സെ​ന​റ്റ​ർ പ​ദ​വി​യിലിരിക്കാൻ യോ​ഗ്യ​മ​ല്ലാ​ത്ത സ്ത്രീ​യാ​ണ് അ​മ​രി​ല്ല എ​ന്ന് എം​ബ​പ്പെ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നുപി​ന്നാ​ലെ​യാ​ണ് സെ​ന​റ്റി​ൽ വ​ച്ചു​ള്ള അ​മ​രി​ല്ല​യു​ടെ പു​തി​യ പ്ര​തി​ക​ര​ണം. മു​ൻ​പ് എം​ബ​പ്പെ മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും, ബ്ര​സീ​ൽ താ​രം റൊ​ണാ​ൾ​ഡീ​ഞ്ഞോ​യെ പ​രാ​ഗ്വേ​യി​ൽ ജ​യി​ലി​ല​ട​ച്ച കാ​ര്യം ഓ​ർ​ക്ക​ണ​മെ​ന്നും അ​വ​ർ എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം, ക​ളി​ക്ക​ള​ത്തി​നു പു​റ​ത്തെ വി​വാ​ദ​ങ്ങ​ളൊ​ന്നും എം​ബാ​പ്പെ​യെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ഫ്രാ​ൻ​സ് പ​രി​ശീ​ല​ക​ൻ ദി​ദി​യ​ർ ദെ​ഷാം​പ്സ് വ്യ​ക്ത​മാ​ക്കി. താ​രം പൂ​ർ​ണ മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും വ​രാ​നി​രി​ക്കു​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കോച്ച് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Sports

'മെസിയെ ടൂർണമെന്‍റിൽ നിലനിർത്താൻ ഒത്തുകളിച്ചു': ഫിഫയ്ക്കും റഫറിക്കുമെതിരേ തുറന്നടിച്ച് ഈജിപ്ത് കോച്ച്

അറ്റ്‌ലാന്‍റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ അർജന്‍റീനയോട് തോറ്റ് ഈജിപ്ത് പുറത്തായതിന് പിന്നാലെ ഫിഫയ്ക്കും മാച്ച് ഒഫീഷ്യൽസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് കോച്ച് ഹൊസാം ഹസൻ. മത്സരം പൂർണമായും ഒത്തുകളിയായിരുന്നുവെന്നും നിലവിലെ ലോകചാമ്പ്യന്മാരായ അർജന്‍റീനയെയും ലയണൽ മെസിയെയും ടൂർണമെന്‍റിൽ നിലനിർത്താൻ അധികൃതർ ആഗ്രഹിച്ചിരുന്നതായും ഹസൻ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

അറ്റ്‌ലാന്‍റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്ന ശേഷമാണ് അവസാന മിനിറ്റുകളിൽ മൂന്ന് ഗോളുകൾ വഴങ്ങി 3-2 ന് പരാജയപ്പെട്ടത്. മത്സരത്തിലെ മോശം റഫറിയിംഗും വാർ തീരുമാനങ്ങളുമാണ് ഈജിപ്തിന്‍റെ പരാജയത്തിന് കാരണമായതെന്ന് ഹസൻ തുറന്നടിച്ചു.

നിലവിലെ ലോക ചാമ്പ്യന്മാരേക്കാൾ എല്ലാ അർഥത്തിലും മികച്ച കളിയാണ് ഞങ്ങൾ പുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെ ചില തീരുമാനങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളുമാണ് കളി മാറ്റിയത്. ഒരുപക്ഷേ വലിയ ബിസിനസ്-മാർക്കറ്റിംഗ് താത്പര്യങ്ങൾ ഇതിന് പിന്നിലുണ്ടാകാം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ ടൂർണമെന്‍റിൽ വേണമെന്നും, മെസി ലോകകപ്പിൽ തുടരണമെന്നും അവർ ആഗ്രഹിച്ചിട്ടുണ്ടാകും. ഫുട്ബോളിൽ ചിലപ്പോഴൊക്കെ കളിക്കളത്തിന് പുറത്തുള്ള ബാഹ്യശക്തികളുടെ ഇടപെടലുകൾ നടക്കാറുണ്ട്. ലോക ചാമ്പ്യന്മാർക്ക് എല്ലാ തലത്തിൽ നിന്നും പിന്തുണ ലഭിച്ചെന്നും ഹൊസാം ഹസൻ കൂട്ടിച്ചേർത്തു.

മത്സരത്തിനിടെ റഫറിയുടെ വിവാദ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഫിഫയുടെ വംശീയവിരുദ്ധ ആംഗ്യം കാണിച്ച് പ്രതിഷേധിച്ചതിന് ഹൊസാം ഹസന് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു.

Sports

കൈപ്പിടിയിലൊതുങ്ങിയ വിജയം കൈവിട്ടുപോയപ്പോൾ; ഈജിപ്തിന്‍റെ നെഞ്ചുതകർന്നൊരു രാത്രി!

അറ്റ്ലാന്‍റ: ഫുട്ബോൾ എന്ന കളിയുടെ ഏറ്റവും മനോഹരവും എന്നാൽ ഏറ്റവും ക്രൂരവുമായ മുഖമാണ് അർജന്‍റീന - ഈജിപ്ത് പോരാട്ടത്തിൽ കണ്ടത്. രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്ന്, വിജയത്തിന്‍റെ തൊട്ടടുത്തെത്തിയിട്ടും അവസാന നിമിഷങ്ങളിൽ കളി കൈവിട്ടുപോകേണ്ടി വന്ന ഈജിപ്ഷ്യൻ താരങ്ങളുടെ അവസ്ഥയെ നിർഭാഗ്യമെന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാനാകും.

മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തി, ലോകചാമ്പ്യന്മാരെ അക്ഷരാർഥത്തിൽ നിഷ്പ്രഭരാക്കിക്കൊണ്ടാണ് ഈജിപ്ത് രണ്ടു ഗോളുകളുടെ ലീഡ് നേടിയത്. ചരിത്രവിജയം സ്വന്തമാക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, മെസിപ്പട നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവ് ഈജിപ്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്ന ഡഗ് ഔട്ടിലും ഗാലറിയിലും പെട്ടെന്നാണ് നിശബ്ദത പടർന്നത്. ഫുട്ബോളിൽ അവസാന വിസിൽ മുഴങ്ങുന്നത് വരെ ഒന്നും ഉറപ്പിക്കാൻ കഴിയില്ലെന്ന കഠിനമായ യാഥാർഥ്യമാണ് ഈജിപ്തിന് നേരിടേണ്ടി വന്നത്.

80 മിനിറ്റിലധികം കാത്തുസൂക്ഷിച്ച അച്ചടക്കവും ശ്രദ്ധയും അവസാന നിമിഷങ്ങളിൽ അല്പമൊന്ന് പാളിയപ്പോൾ, പരിചയസമ്പന്നനായ മെസി അത് മുതലെടുത്തു. അവസാന മിനിറ്റുകളിൽ ഈജിപ്ഷ്യൻ ഗോൾപോസ്റ്റിലേക്ക് അവർ അടിച്ചുകയറ്റിയ മൂന്നു ഗോളുകൾ ആ രാജ്യത്തിന്‍റെ ലോകകപ്പ് പ്രതീക്ഷകൾ തച്ചുടച്ചു.

ഈ തോൽവി ഈജിപ്ഷ്യൻ ഫുട്ബോളിന് ഏൽപ്പിച്ച മുറിവ് വലുതാണ്. എങ്കിലും, രണ്ട് ഗോളിന് അർജന്‍റീനയെപ്പോലൊരു വമ്പൻ ടീമിനെതിരേ മുന്നിലെത്താൻ കഴിഞ്ഞ സിംഹഭാഗം പ്രകടനത്തെ അവർക്ക് അഭിമാനത്തോടെ ഓർക്കാം.

കളി അവസാനിച്ചപ്പോൾ ചില കളിക്കാരുടെ കണ്ണുകളിൽ കണ്ട നനവ്, അവർ ഈ വിജയത്തെ എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്നതിന്‍റെ തെളിവാണ്. പക്ഷെ, ആ കണ്ണീരിൽ നിരാശയല്ല, വരും നാളുകളിലേക്കുള്ള പ്രതീക്ഷയുടെ വെളിച്ചമാണ് ഉള്ളത്.

കളി ജയിച്ചത് അർജന്‍റീനയാണെങ്കിലും, കളി കഴിഞ്ഞ് മൈതാനം വിടുമ്പോൾ ഗാലറിയിലെ മുഴുവൻ കാണികളുടെയും കൈയടി നേടാൻ ഈജിപ്തിന് കഴിഞ്ഞു. എതിരാളികളുടെ പോലും ബഹുമാനം പിടിച്ചുപറ്റിയ പ്രകടനമായിരുന്നു അത്.

ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നിനോട്, വിശ്വവിഖ്യാത താരങ്ങളോട് പൊരുതുമ്പോൾ ഭയന്നുപോകാത്ത ഒരു നെഞ്ചുറപ്പ് ഈജിപ്ഷ്യൻ നിരയിൽ നമ്മൾ കണ്ടു. ഓരോ സെക്കൻഡിലും ചോരയും നീരും നൽകി, മൈതാനത്ത് അവർ ഒഴുക്കിയ വിയർപ്പ് കേവലം ഒരു മത്സരത്തിന് വേണ്ടിയായിരുന്നില്ല, മറിച്ച് തങ്ങളുടെ രാജ്യത്തിന്‍റെ അഭിമാനത്തിന് വേണ്ടിയായിരുന്നു.

തലതാഴ്ത്തേണ്ടതില്ല ഈജിപ്തിന്. നിങ്ങൾ തോറ്റത് ലോകചാമ്പ്യന്മാരോടാണ്, അതും അവസാന നിമിഷം വരെ സിംഹങ്ങളെപ്പോലെ പൊരുതി നോക്കിയിട്ട് തന്നെയാണ്. ഈ പോരാട്ടവീര്യം ഫുട്ബോൾ ലോകം എന്നും ഓർക്കും. വരും പോരാട്ടങ്ങളിൽ ഇതിലും ശക്തമായി നിങ്ങൾ തിരിച്ചുവരുമെന്ന് ഉറപ്പാണ്.

District News

ഓ​ക്സി​ജ​ൻ ക​പ്പ് ഫു​ട്ബോൾ: ഇന്ന് എം​എ​ൽ​എ​മാ​രും മ​ന്ത്രി​മാ​രും ബൂ​ട്ടു​കെട്ടും

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും ഇ​ന്ന് ബൂ​ട്ടു​കെ​ട്ടി അ​ർ​ജ​ന്‍റീന​യു​ടെ ജേ​ഴ്സി​യ​ണി​ഞ്ഞു ക​ള​ത്തി​ലി​റ​ങ്ങും.

പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ക്സി​ജ​ൻ ക​പ്പ് ഫു​ട്ബോൾ പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ ജ​ഴ് സി​യി​ലെ​ത്തു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​ണ് എ​തി​രാ​ളി​ക​ൾ. ഇന്നു വൈകുന്നേരം ആറിനു ​ബൈ​പ്പാ​സ് റോ​ഡി​ലു​ള്ള കോ​വ​ളം ഇ​ൻ​ഡോ​ർ ട​ർ​ഫി​ലാ​ണ് മ​ത്സ​രം. ആ​ഭ്യ​ന്ത​ര വ​കു​പ്പിന്‍റെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് "കി​ക്ക് ഔ​ട്ട് ഡ്ര​ഗ്സ്' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ന്‍റെ കി​ക്കോ​ഫ് സ്‌​പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ചേ​ർ​ന്നു നി​ർ​വ​ഹി​ക്കും. കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ന​യി​ക്കു​ന്ന സ്‌​പീ​ക്കേ​ഴ്സ് ഇ​ല​വ​നി​ൽ മ​ന്ത്രി​മാ​രാ​യ ടി.​ സി​ദ്ദി​ഖ്, റോ​ജിഎം.​ജോ​ൺ, ചീ​ഫ് വി​പ്പ് അ​പു​ ജോ​ൺ ജോ​സ​ഫ് എ​ന്നി​വ​രും ക​ള​ത്തി​ലി​റ​ങ്ങും.

എം​എ​ൽ​എ​മാ​രാ​യ വി.​ടി.​ബ​ൽ​റാം, എം.​വി​ജി​ൻ, പി.​കെ.​ ഫി​റോ​സ്, കെ.​വി.​ സു​മേ​ഷ്, വി.​കെ.​ സ​നോ​ജ്, കെ.​ പ്രേം​കു​മാ​ർ, എം.​എ​സ്. അ​രു​ൺ​കു​മാ​ർ, ടി.​പി അ​ഷ്റ​ഫ​ലി, കെ.​എം.​ അ​ഭി​ജി​ത്, വി.​എ​സ്.​ജോ​യ്, പി.​കെ.​ ന​വാ​സ് എ​ന്നി​വ​രും സ്‌​പീ​ക്കേ​ഴ്സ് ഇ​ല​വ​നാ​യി ബൂ​ട്ടു​കെ​ട്ടും.പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​വ​ളം സ​തീ​ഷ്‌​കു​മാ​ർ മാ​ധ്യമ​പ്ര​വ​ർ​ത്ത​ക​രു​ടെ ടീ​മി​നെ ന​യി​ക്കും. സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക​ൻ എ​ബി​ൻ റോ​സ് മത്സരം നി​യ​ന്ത്രി​ക്കും.

District News

വീ​ടി​ന്‍റെ മ​തി​ൽ​മു​ഴു​വ​ൻ ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ

മു​ല്ല​ശേ​രി: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ആ​വേ​ശം നെ​ഞ്ചേ​റ്റു​ക​യാ​ണ് അ​ന്ന​ക​ര​യി​ലെ ഒ​രു കു​ടും​ബം. വ്യ​വ​സാ​യ​പ്ര​മു​ഖ​നും വാ​ഫി ഗ്രൂ​പ്പ് ഓ​ഫ് മി​ഡി​ൽ ഈ​സ്റ്റി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സ​ജീ​വ് മാ​ധ​വ​ൻ ക​ള​ത്തി​പ്പ​റ​മ്പി​ലും കു​ടും​ബ​വു​മാ​ണു ത​ന്‍റെ വീ​ടി​ന്‍റെ മ​തി​ൽ പൂ​ർ​ണ​മാ​യും ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലെ ഇ​ഷ്ട​ടീ​മു​ക​ളു​ടെ​യും താ​ര​ങ്ങ​ളു​ടെ​യും വ​ലി​യ ഫ്ല​ക്സ‌് ബോ​ർ​ഡു​ക​ൾ കൊ​ണ്ടു​നി​റ​ച്ച​ത്.

ബ്ര​സീ​ൽ, പോ​ർ​ച്ചു​ഗ​ൽ, അ​ർ​ജ​ന്‍റീ​ന, ഇ​റാ​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഖ​ത്ത​ർ എ​ന്നീ ടി​മു​ക​ളു​ടെ ഫ്ലെ​ക്‌​സ് ബോ​ർ​ഡു​ക​ളാ​ണ് ഇ​വി​ടെ ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്. ഈ ​ടീ​മു​ക​ൾ​ക്കെ​ല്ലാം കു​ടും​ബ​ത്തി​ലും സു​ഹൃ​ത്ത് വ​ല​യ​ത്തി​നു​ള്ളി​ലും ഒ​ട്ടേ​റെ ആ​രാ​ധ​ക​രു​ണ്ട്. ഇ​വ​രെ​ല്ലാം ഒ​ന്നി​ച്ചി​രു​ന്ന് ക​ളി​ക​ണ്ടും മ​ത്സ​ര​ങ്ങ​ൾ വി​ല​യി​രു​ത്തി​യും പ​ര​സ്പ​രം ക​മ​ന്‍റി​ട്ടും ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​സ്വ​ദി​ക്കു​ക​യാ​ണ്. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മു​ത​ൽ ക​ളി​യാ​വേ​ശം ഒ​ന്നു​കൂ​ടി കൊ​ഴു​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​വ​രു​ന്ന​താ​യി സ​ജീ​വ് മാ​ധ​വ​ൻ പ​റ​ഞ്ഞു.

District News

വേ​ൾ​ഡ്ക​പ്പിന് ഫു​ട്ബോ​ൾ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ത​ത്തം​പ​ള്ളി സെന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ൾ

ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ളി​ൽ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഫു​ട്ബോ​ൾ പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ട് അ​ര​ങ്ങേ​റി. അ​ർ​ജ​ന്‍റീന, ബ്ര​സീ​ൽ, പോ​ർ​ച്ചു​ഗ​ൽ, ഫ്രാ​ൻ​സ് എ​ന്നീ നാ​ലു ടീ​മു​ക​ളാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​ണി​നി​ര​ന്നാ​യി​രു​ന്നു പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ട് സം​ഘ​ടി​പ്പി​ച്ച​ത്.


ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വി​ദ്യ​ാഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എം. നൗ​ഫ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ ജോ​സ് മു​ക​ളേ​ൽ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​സ​ഫ്‌ ചാ​ക്കോ, ഫാ.​ ജേ​ക്ക​ബ് പൂ​മ​റ്റം, ഫാ.​ ബി​നു കൂ​ട്ടു​മ്മേ​ൽ, ജോ​സു​കു​ട്ടി പൂ​ണി​യി​ൽ, ജ​യി​ൻ ജോ​സ്, എ​മി​ൽ കെ.​ സ​ജി​ത്ത്, ലി​നി എം.​ ജോ​ർ​ജ്, ലി​ബി​ൻ കു​ര്യ​ൻ, ഡ്യൂ ​മോ​ൾ ജോ​ർ​ജ്, ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​


ഷൂ​ട്ട് ഔ​ട്ടി​നെത്തുട​ർ​ന്ന് ന​ട​ത്തി​യ വേ​ൾ​ഡ് ക​പ്പ് മാ​തൃ​ക നി​ർ​മാ​ണം കു​ട്ടി​ക​ളി​ൽ ആ​വേ​ശം ഉ​ണ​ർ​ത്തി. കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ വേ​ൾ​ഡ് ക​പ്പ് മാ​തൃ​ക​ക​ൾ നി​ർ​മി​ച്ച് പ്ര​ദ​ർ​ശി​പ്പി​ച്ചു. ഷൂ​ട്ട് ഔ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ത​ങ്ങ​ൾ ആ​രാ​ധി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ ജേ​ഴ്സി​ക​ൾ അ​ണി​ഞ്ഞ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഹ​ർ​ഷാ​ര​വം മു​ഴ​ക്കി.

Sports

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല ഫൈ​ന​ലി​ൽ

ബി​ർ​മിം​ഗ്ഹാം: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​സ്റ്റ​ൺ വി​ല്ല ഫൈ​ന​ലി​ൽ. സെ​മി ഫൈ​ന​ലി​ന്‍റെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി നോ​ട്ടിം​ഗ് ഹാം ​ഫോ​റ​സ്റ്റി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ആ​സ്റ്റ​ൺ വി​ല്ല ഫൈ​ന​ലി​ലെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് വി​ജ​യി​ച്ചാ​ണ് ആ​സ്റ്റ​ൺ വി​ല്ല ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. ആ​സ്റ്റ​ൺ വി​ല്ല‍​യ്ക്ക് വേ​ണ്ടി ജോ​ൺ മ​ക്ഗി​ൻ ര​ണ്ട് ഗോ​ളു​ക​ളും ഒ​ല്ലി വാ​ട്കി​ൻ​സും എ​മി ബ്യൂ​ണ്ടി​യ​യും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി.

ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വി​ജ​യി​ച്ചി​രു​ന്നു. ഈ ​മാ​സം 20ന് ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ആ​സ്റ്റ​ൺ വി​ല്ല ഫ്രെ​യ്ബ​ർ​ഗി​നെ നേ​രി​ടും.

Sports

ഇ​​റ്റ​​ലി​​യി​​ല്‍ ഇ​​ന്‍റ​​ര്‍ മിലാൻ

മി​​ലാ​​ന്‍: ഇ​​റ്റാ​​ലി​​യ​​ന്‍ സീ​​രി എ ​​ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍റെ ആ​​ധി​​പ​​ത്യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ 5-2ന് ​​എ​​എ​​സ് റോ​​മ​​യെ കീ​​ഴ​​ട​​ക്കി.

ഇ​​ന്‍റ​​റി​​നാ​​യി ലൗ​​താ​​രൊ മാ​​ര്‍​ട്ടി​​നെ​​സ് (1, 52) ഇ​​ര​​ട്ട​​ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ഹ​​കാ​​ന്‍ ചാ​​ല്‍​ഹാ​​നോ​​ഗ്ലു (45+2), മാ​​ര്‍​ക്ക​​സ് തു​​റാം (55), നി​​ക്കോ​​ളോ ബ​​രെ​​ല്ല (63) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്‍റ​​റിന്‍റെ മ​​റ്റു​​ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര്‍.

72 പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 63 പോ​​യി​​ന്‍റു​​മാ​​യി എ​​സി മി​​ലാ​​നാ​​ണ് ര​​ണ്ടാമത്.

Sports

റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ചാന്പ്യൻസ് ലീഗ് ക്വാ​​ര്‍​ട്ട​​റി​​ല്‍

ല​​ണ്ട​​ന്‍/​​മാ​​ഡ്രി​​ഡ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​യെ കീ​​ഴ​​ട​​ക്കി റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ക്വാ​​ര്‍​ട്ട​​റി​​ല്‍. പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യെ ഇ​​രു​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലു​​മാ​​യി 5-1നാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ത​​ക​​ര്‍​ത്തെ​​റി​​ഞ്ഞ​​ത്.

സി​​റ്റി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ എ​​ത്തി​​ഹാ​​ദ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന ര​​ണ്ടാം പാ​​ദ​​ത്തി​​ല്‍ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ളി​​ലൂ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 2-1ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ല്‍​ന​​ട​​ന്ന ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ ഫെ​​ഡെ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ​​യു​​ടെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ റ​​യ​​ല്‍ 3-0ന്‍റെ ​​ജ​​യം നേ​​ടി​​യി​​രു​​ന്നു.

20-ാം മി​​നി​​റ്റി​​ല്‍ ബെ​​ര്‍​ണാ​​ഡൊ സി​​ല്‍​വ ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ സ്വ​​ന്തം കാ​​ണി​​ക​​ള്‍​ക്കു മു​​ന്നി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ അം​​ഗ​​ബ​​ലം പ​​ത്താ​​യി ചു​​രു​​ങ്ങി. പെ​​നാ​​ല്‍​റ്റി ബോ​​ക്‌​​സി​​നു​​ള്ളി​​ല്‍ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ ഷോ​​ട്ട് ‘കൈ​​കാ​​ര്യം’ ചെ​​യ്ത​​തി​​നാ​​യി​​രു​​ന്നു ചു​​വ​​പ്പ് കാ​​ര്‍​ഡ്. തു​​ട​​ര്‍​ന്നു ല​​ഭി​​ച്ച പെ​​നാ​​ല്‍​റ്റി കി​​ക്ക് 22-ാം മി​​നി​​റ്റി​​ല്‍ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ര്‍ വ​​ല​​യി​​ലാ​​ക്കി. എ​​ന്നാ​​ല്‍, 41-ാം മി​​നി​​റ്റി​​ല്‍ എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടി​​ന്‍റെ ഗോ​​ളി​​ലൂ​​ടെ സി​​റ്റി ഒ​​പ്പ​​മെ​​ത്തി. സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ലാ​​യി​​രു​​ന്നു (90+3) വി​​നീ​​ഷ്യ​​സി​​ന്‍റെ ര​​ണ്ടാം ഗോ​​ള്‍.

ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ റ​​യ​​ലി​​നാ​​യി പ​​ക​​ര​​ക്കാ​​രു​​ടെ ബെ​​ഞ്ചി​​ല്‍​നി​​ന്ന് കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ ക​​ള​​ത്തി​​ലെ​​ത്തി. പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ഒ​​രു മാ​​സ​​ത്തോ​​ളം പു​​റ​​ത്തി​​രു​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു എം​​ബ​​പ്പെ മൈ​​താ​​ന​​ത്തെ​​ത്തി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ 22 ഷോ​​ട്ട് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി പാ​​യി​​ച്ചു. എ​​ന്നാ​​ല്‍, പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ കു​​ട്ടി​​ക​​ള്‍ക്ക് ഉ​​ദ്ദേ​​ശി​​ച്ച ഫ​​ലം കി​​ട്ടി​​യി​​ല്ല.

► പി​​എ​​സ്ജി 8-2 ചെ​​ല്‍​സി

ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി​​യെ ത​​റ​​പ​​റ്റി​​ച്ച് നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍. ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ 5-2നു ​​സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ല്‍ ജ​​യം നേ​​ടി​​യ പി​​എ​​സ്ജി, ചെ​​ല്‍​സി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ സ്റ്റാം​​ഫോ​​ര്‍​ഡ് ബ്രി​​ഡ്ജി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ 3-0ന്‍റെ ​​ജ​​യ​​മാ​​ഘോ​​ഷി​​ച്ചു. ഇ​​തോ​​ടെ​​യാ​​ണ് ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 8-2ന്‍റെ ​​ഏ​​ക​​പ​​ക്ഷീ​​യ ജ​​യ​​ത്തോ​​ടെ പി​​എ​​സ്ജി ക്വാ​​ര്‍​ട്ട​​ര്‍ ബു​​ക്ക് ചെ​​യ്ത​​ത്. ഖ്വി​​ച ക്വ​​രാ​​റ്റ്‌​​സ്‌​​ഖേ​​ലി​​യ (6), ബ്രാ​​ഡ് ലി ​​ബ​​ര്‍​കോ​​ള (14), സെ​​ന്നി മ​​യു​​ലു (62) എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു സ്റ്റാം​​ഫോ​​ര്‍​ഡ് ബ്രി​​ഡ്ജി​​ല്‍ പി​​എ​​സ്ജി​​യു​​ടെ ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര്‍.

ആ​​ഭ്യ​​ന്ത​​ര, യൂ​​റോ​​പ്യ​​ന്‍ പോ​​രാ​​ട്ട​​ങ്ങ​​ളി​​ലെ ഇ​​രു​​പാ​​ദ പോ​​രാ​​ട്ട​​ങ്ങ​​ളി​​ല്‍ ചെ​​ല്‍​സി എ​​ട്ട് ഗോ​​ള്‍ വ​​ഴ​​ങ്ങു​​ന്ന​​ത് ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​താ​​ദ്യം. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തോ​​ല്‍​വി​​ക്ക് ഒ​​പ്പ​​വും ചെ​​ല്‍​സി എ​​ത്തി.

► ആ​​ഴ്‌​​സ​​ണ​​ല്‍ 3-1 ലെ​​വ​​ര്‍​കൂ​​സെ​​ന്‍

ര​​ണ്ടാം​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ 2-0ന് ​​ജ​​ര്‍​മ​​ന്‍ ക്ല​​ബ്ബാ​​യ ബ​​യേ​​ര്‍ ലെ​​വ​​ര്‍​കൂ​​സെ​​നെ തോ​​ല്‍​പ്പി​​ച്ചു. സ്വ​​ന്തം മൈ​​താ​​ന​​മാ​​യ എ​​മി​​റേ​​റ്റ്‌​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ എ​​ബെ​​റെ​​ച്ചി ഈ​​സെ (36), ഡെ​​ക്ലാ​​ന്‍ റൈ​​സ് (63) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഗ​​ണ്ണേ​​ഴ്‌​​സി​​നാ​​യി വ​​ല കു​​ലു​​ക്കി​​യ​​ത്. ലെ​​വ​​ര്‍​കൂ​​സെ​​ന്‍റെ ത​​ട്ട​​ക​​ത്തി​​ല്‍​ന​​ട​​ന്ന ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ ഇ​​രു​​ടീ​​മും 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞി​​രു​​ന്നു.
ക്വാ​​ര്‍​ട്ട​​റി​​ല്‍ സ്‌​​പോ​​ര്‍​ട്ടിം​​ഗ് ആ​​ണ് ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍.

Sports

റ​​യ​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യെ വീ​​ഴ്ത്തി

മാ​​ഡ്രി​​ഡ്: ഉ​​റു​​ഗ്വെ​​ക്കാ​​ര​​ന്‍ ഫെ​​ഡെ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ​​യു​​ടെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 3-0ന് ​​മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യെ മ​​റി​​ച്ചു. യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ന്‍റെ ആ​​ദ്യ​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലാ​​യി​​രു​​ന്നു റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ മി​​ന്നും ജ​​യം.

എ​​ല്‍ ഫാ​​ല്‍​ക്ക​​ണ്‍ എ​​ന്ന വി​​ളി​​പ്പേ​​രു​​ള്ള വാ​​ല്‍​വെ​​ര്‍​ഡെ 20, 27, 42 മി​​നി​​റ്റു​​ക​​ളി​​ല്‍ പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ വ​​ല കു​​ലു​​ക്കി. ഫെ​​ഡെ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ​​യു​​ടെ ക​​രി​​യ​​റി​​ലെ ആ​​ദ്യ ഹാ​​ട്രി​​ക്കാ​​ണ്.

» മെ​​സി​​ക്ക് ഒ​​പ്പം വാൽവെർഡെ «

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് നോ​​ക്കൗ​​ട്ടി​​ല്‍ ഹാ​​ട്രി​​ക്ക് നേ​​ടു​​ന്ന ആ​​ദ്യ ഉ​​റു​​ഗ്വെ​​ന്‍ താ​​ര​​മെ​​ന്ന നേ​​ട്ട​​വും വാ​​ല്‍​വെ​​ര്‍​ഡെ സ്വ​​ന്ത​​മാ​​ക്കി. എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ മു​​ന്‍​താ​​ര​​മാ​​യ ല​​യ​​ണ​​ല്‍ മെ​​സി​​ക്കു​​ശേ​​ഷം ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍, ഒ​​രു ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബി​​നെ​​തി​​രേ ആ​​ദ്യ പ​​കു​​തി​​യി​​ല്‍ ഹാ​​ട്രി​​ക്ക് നേ​​ടു​​ന്ന ക​​ളി​​ക്കാ​​ര​​നാ​​ണ് വാ​​ല്‍​വെ​​ര്‍​ഡെ. 2010ല്‍ ​​ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​ക്ക് എ​​തി​​രേ​​യാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ആ​​ദ്യ​​പ​​കു​​തി​​യി​​ലെ ഹാ​​ട്രി​​ക്ക്.

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് നോ​​ക്കൗ​​ട്ടി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി ഹാ​​ട്രി​​ക്ക് സ്വ​​ന്ത​​മാ​​ക്കു​​ന്ന അ​​ഞ്ചാ​​മ​​നാ​​ണ് വാ​​ല്‍​വെ​​ര്‍​ഡെ. ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ (3), ക​​രിം ബെ​​ന്‍​സെ​​മ (2), റൊ​​ണാ​​ള്‍​ഡോ, കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ എ​​ന്നി​​വ​​രാ​​ണ് മു​​മ്പ് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​ര്‍.

» പി​​എ​​സ്ജി 5-2 ചെ​​ല്‍​സി «

അ​​വ​​സാ​​ന മി​​നി​​റ്റു​​ക​​ളി​​ലെ ഗോ​​ളി​​ലൂ​​ടെ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പി​​എ​​സ്ജി ഹോം ​​ഗ്രൗ​​ണ്ടി​​ല്‍​വ​​ച്ച് 5-2ന് ​​ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി എ​​ഫ്‌​​സി​​യെ കീ​​ഴ​​ട​​ക്കി ക്വാ​​ര്‍​ട്ട​​ര്‍ സാ​​ധ്യ​​ത സ​​ജീ​​വ​​മാ​​ക്കി. ഖ്വി​​ച ക്വാ​​ര​​ത്സ്‌​​ഖേ​​ലി​​യ (86, 90+4), വി​​റ്റി​​ഞ്ഞ (74) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു അ​​വ​​സാ​​ന 25 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ഫ്ര​​ഞ്ച് ക്ല​​ബ്ബി​​ന് ആ​​ധി​​കാ​​രി​​ക ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ബ്രാ​​ഡ്‌​ലി ​ബ​ര്‍​കോ​​ള (10), ഉ​​സ്മാ​​ന്‍ ഡെം​​ബെ​​ലെ (40) എ​​ന്നി​​വ​​ര്‍ ആ​​ദ്യ​​പ​​കു​​തി​​യി​​ല്‍ പി​​എ​​സ്ജി​​ക്കാ​​യി ഗോ​​ള്‍ നേ​​ടി. മാ​​ലൊ ഗ​​സ്റ്റോ (28), എ​​ന്‍​സോ ഫെ​​ര്‍​ണാ​​ണ്ട​​സ് (57) എ​​ന്നി​​വ​​ര്‍ ചെ​​ല്‍​സി​​ക്കാ​​യും വ​​ല​​കു​​ലു​​ക്കി.

» മിന്നിത്തിളങ്ങി ബോ​​ഡോ «

നോ​​ര്‍​വീ​​ജി​​യ​​ന്‍ ക്ല​​ബ്ബാ​​യ ബോ​​ഡോ ഗ്ലിം​​ന്‍റി​​ന്‍റെ അ​​ത്യു​​ജ്വ​​ല യാ​​ത്ര തു​​ട​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യെ​​യും ഇ​​ന്‍റ​​ര്‍ മി​​ലാ​​നെ​​യു​​മെ​​ല്ലാം ഈ ​​സീ​​സ​​ണി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ഗ്ലിം​​ന്‍റ്, ആ​​ദ്യ​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ 3-0നു ​​പോ​​ര്‍​ച്ചു​​ഗ​​ലി​​ല്‍​നി​​ന്നു​​ള്ള സ്‌​​പോ​​ര്‍​ട്ടിം​​ഗി​​നെ തോ​​ല്‍​പ്പി​​ച്ചു.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ജ​​ര്‍​മ​​നി​​യി​​ല്‍​നി​​ന്നു​​ള്ള ബ​​യേ​​ര്‍ ലെ​​വ​​ര്‍​കൂ​​സെ​​നും ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യും 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യു​​ടെ മു​​ന്നേ​​റ്റം

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കാ​​നു​​റ​​ച്ച് ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യു​​ടെ മു​​ന്നേ​​റ്റം. 30-ാം റൗ​​ണ്ടി​​ല്‍ ബ്രൈ​​റ്റ​​ണി​​നെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 1-0ന് ​​ആ​​ഴ്‌​​സ​​ണ​​ല്‍ കീ​​ഴ​​ട​​ക്കി.

ഒ​​മ്പ​​താം മി​​നി​​റ്റി​​ല്‍ ബു​​കാ​​യൊ സാ​​ക നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു പീ​​ര​​ങ്കി​​പ്പ​​ട​​യു​​ടെ ജ​​യം. മൈ​​ക്ക​​ല്‍ ആ​​ര്‍​ടെ​​റ്റ​​യു​​ടെ ശി​​ക്ഷ്യ​​ന്മാ​​ര്‍ ഇ​​തോ​​ടെ 2025-26 സീ​​സ​​ണി​​ല്‍ 30 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 67 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. സീ​​സ​​ണി​​ല്‍ ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ 20-ാം ജ​​യ​​മാ​​ണ്.

ജ​​യ​​ത്തോ​​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​യു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം ആ​​ഴ്‌​​സ​​ണ​​ല്‍ ഏ​​ഴാ​​ക്കി ഉ​​യ​​ര്‍​ത്തി.

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി, യുണൈറ്റഡ്

ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​ക്കു കു​​ടു​​ക്ക്. ത​​രം​​താ​​ഴ്ത്ത​​ല്‍ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റി​​നോ​​ട് 2-2നു ​​മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 60 പോ​​യി​​ന്‍റാ​​ണ് ലീ​​ഗ് ടേ​​ബി​​ളി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്ക്.

പത്തു പേ​​രു​​മാ​​യി ര​​ണ്ടാം പ​​കു​​തി മു​​ഴു​​വ​​ന്‍ പോ​​രാ​​ടി​​യ ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡ് 2-1ന് ​​മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​യെ കീ​​ഴ​​ട​​ക്കി. 45+1-ാം മി​​നി​​റ്റി​​ല്‍ ജേ​​ക്ക​​ബ് റാം​​സി ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ന്യൂ​​കാ​​സി​​ലി​​ന്‍റെ ര​​ണ്ട് ഗോ​​ളും.

ജ​​യ​​ത്തോ​​ടെ 29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 51 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് ടേ​​ബി​​ളി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി.

പെ​​ഡ്രോ ഹാ​​ട്രി​​ക്

ജാ​​വൊ പെ​​ഡ്രോ​​യു​​ടെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ ചെ​​ല്‍​സി എ​​ഫ്‌​​സി എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 4-1ന് ​​ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ ത​​ക​​ര്‍​ത്തു. 29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 51 പോ​​യി​​ന്‍റു​​മാ​​യി ആ​​സ്റ്റ​​ണ്‍ വി​​ല്ല നാ​​ലാം സ്ഥാ​​ന​​ത്തും 48 പോ​​യി​​ന്‍റു​​മാ​​യി ചെ​​ല്‍​സി അ​​ഞ്ചാം സ്ഥാ​​ന​​ത്തു​​മാ​​ണ്.

Sports

ഇ​​ന്ത്യ​​ക്ക് ഇ​​ഞ്ചു​​റി

പെ​​ര്‍​ത്ത്: എ​​എ​​ഫ്‌​​സി 2026 വ​​നി​​താ ഏ​​ഷ്യ​​ന്‍ ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ ഗ്രൂ​​പ്പ് സി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ഞ്ചു​​റി ടൈം ​​ഗോ​​ളി​​ല്‍ ഇ​​ന്ത്യ​​ക്കു തോ​​ല്‍​വി. വി​​യ​​റ്റ്‌​​നാ​​മി​​നോ​​ട് 2-1നാ​​ണ് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

90+4-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു വി​​യ​​റ്റ്‌​​നാ​​മി​​ന്‍റെ വി​​ജ​​യ ഗോ​​ള്‍. എ​​ന്‍​ഗാ​​ന്‍ തോ ​​വാ​​ന്‍​സു​​വി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു (30, 90+4) വി​​യ​​റ്റ്‌​​നാ​​മി​​ന്‍റെ ര​​ണ്ടു ഗോ​​ളു​​ക​​ളും. ഇ​​ന്ത്യ​​ക്കാ​​യി സാ​​ന്‍​ഫി​​ഡ നോ​​ങ്ഗ്രം (52) ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി.

ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ജ​​പ്പാ​​ന്‍ 2-0ന് ​​ചൈ​​നീ​​സ് താ​​യ്‌​​പേ​​യി​​യെ കീഴടക്കി.

Sports

ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പി​ൽ നി​ന്ന് ഇ​റാ​ൻ പി​ൻ​മാ​റി​യേ​ക്കും

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യി​ലും മെ​ക്‌​സി​ക്കോ​യി​ലും കാ​ന​ഡ​യി​ലു​മാ​യി ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ൽ നി​ന്ന് ഇ​റാ​ൻ പി​ൻ​മാ​റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക ന‌​ട​ത്തു​ന്ന സൈ​നി​ക നീ​ക്ക‌​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ഇ​റാ​നി​ല്‍ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തോ​ടെ രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര ഫു​ട്ബോ​ൾ ലീ​ഗു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഗ്രൂ​പ്പ് ജി​യി​ൽ ന്യൂ​സി​ല​ൻ​ഡ്, ബെ​ൽ​ജി​യം, ഈ​ജി​പ്ത് എ​ന്നി​വ​ർ​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ലെ ലോ​സ് ഏ​ഞ്ച​ൽ​സി​ലും സി​യാ​റ്റി​ലി​ലു​മാ​യി​രു​ന്നു ഇ​റാ​ന്‍റെ മ​ത്സ​ര​ങ്ങ​ൾ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ജൂ​ൺ 15ന് ​ലോ​സ് ഏ​ഞ്ച​ൽ​സി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യും 21ന് ​ബെ​ൽ​ജി​യ​ത്തി​നെ​തി​രെ​യും 26ന് ​സി​യാ​റ്റി​ലി​ൽ ഈ​ജി​പ്തി​നെ​തി​രെ​യു​മാ​ണ് ഇ​റാ​ന്‍റെ മ​ത്സ​ര​ങ്ങ​ൾ.

Sports

സി​​ആ​​ര്‍7 x ഹാ​​ല​​ണ്ട്

സൂ​​റി​​ച്ച്: യു​​വേ​​ഫ നേ​​ഷ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ 2026-27 സീ​​സ​​ണി​​ന്‍റെ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ലി​​ന്‍റെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യും നോ​​ര്‍​വെ​​യു​​ടെ എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടും നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങും.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ടീം ​​ന​​റു​​ക്കെ​​ടു​​പ്പ് ന​​ട​​ന്ന​​തോ​​ടെ​​യാ​​ണി​​ത്. ലീ​​ഗ് എ ​​ഗ്രൂ​​പ്പ് നാ​​ലി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍, നോ​​ര്‍​വെ ടീ​​മു​​ക​​ള്‍​ക്കൊ​​പ്പം ഡെ​​ന്മാ​​ര്‍​ക്കും വെ​​യ്‌ല്‍​സും ഉ​​ണ്ട്.

ഗ്രൂ​​പ്പ് എ ​​1‍: ഫ്രാ​​ന്‍​സ്, ഇ​​റ്റ​​ലി, ബെ​​ല്‍​ജി​​യം, തു​​ര്‍​ക്കി

ഗ്രൂ​​പ്പ് എ ​​2: ജ​​ര്‍​മ​​നി, നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ്, സെ​​ര്‍​ബി​​യ, ഗ്രീ​​സ്

ഗ്രൂ​​പ്പ് എ ​​3: സ്‌​​പെ​​യി​​ന്‍, ക്രൊ​​യേ​​ഷ്യ, ഇം​​ഗ്ല​​ണ്ട്, ചെ​​ക് റി​​പ്പ​​ബ്ലി​​ക്

Sports

കാ​ത്തി​രു​ന്ന പ്ര​ഖ്യാ​പ​ന​മെ​ത്തി; ഐ​എ​സ്എ​ൽ കി​ക്കോ​ഫ് ഫെ​ബ്രു​വ​രി 14 ന്

ന്യൂ​ഡ​ൽ​ഹി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ( ഐ​എ​സ്എ​ൽ) പു​തി​യ സീ​സ​ൺ പ്ര​ഖ്യാ​പി​ച്ചു. ഫെ​ബ്രു​വ​രി 14ന് ​ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ 14 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

ആ​കെ 91 മ​ത്സ​ര​ങ്ങ​ളാ​ണ് ഈ ​സീ​സ​ണി​ൽ ഉ​ണ്ടാ​വു​ക. നേ​ര​ത്തെ ടൂ​ർ​ണ​മെ​ന്‍റ് ഗോ​വ​യി​ൽ മാ​ത്ര​മാ​യി ന​ട​ത്താ​നാ​യി​രു​ന്നു ആ​ലോ​ച​ന​. എന്നാൽ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം വി​വി​ധ ടീ​മു​ക​ളു​ടെ ഹോം ​ഗ്രൗ​ണ്ടു​ക​ളി​ല​ട​ക്കം ഐ​എ​സ്എ​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ക്ല​ബു​ക​ൾ മ​ത്സ​ര​ത്തി​ന് ത​യാ​റാ​യ​തെ​ന്നാ​ണ് സൂ​ച​ന. താ​ര​ങ്ങ​ൾ​ക്ക് മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​ക​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ർ​ശ​ന നി​ർ​ദ്ദേ​ശ​മാ​ണ് ലീ​ഗ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

ഐ​എ​സ്എ​ൽ ന​ട​ത്തി​പ്പി​നാ​യി അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​ഐ​എ​ഫ്എ​ഫ്) 14 കോ​ടി രൂ​പ ന​ൽ​കും. അ​തേ​സ​മ​യം മ​ത്സ​ര​ക്ര​മം ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ടും.

NRI

ഫു​ട്ബോ​ൾ ലോ​ക​ക​പ്പ്: ഹെ​ൽ​പ്പ് ഡെ​സ്ക് തുറന്ന് യു​എ​സ്എ കെ​എം​സി​സി

ന്യൂ​യോ​ർ​ക്ക്: 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നെ​ത്തു​ന്ന മ​ല​യാ​ളി ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്കാ​യി വി​പു​ല​മാ​യ രീ​തി​യി​ൽ വി​രു​ന്നൊ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് യു​എ​സ്എ & കാ​ന​ഡ കെ​എം​സി​സി.

48 രാ​ജ്യ​ങ്ങ​ൾ മാ​റ്റു​ര​യ്ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പ് അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലും എ​ത്തു​ന്ന ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്ക് ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ രൂ​പ​ത്തി​ൽ കെ​എം​സി​സി സ​ഹാ​യ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​ദി​വ​സം മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ഷിഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. സാ​ദി​ഖ​ലി ഷിഹാ​ബ് ത​ങ്ങ​ളു​ടെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​രെ കൂ​ടാ​തെ മ​റ്റ് പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു.

 

Sports

ഏ​ഷ്യാ​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ട്; ഇ​ന്ത്യ​ക്ക് തോ​ൽ​വി  

 

ധാ​ക്ക: ഏ​ഷ്യാ​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​ന്ത്യ​യെ ത​ക​ർ​ത്ത് ബം​ഗ്ലാ​ദേ​ശ്. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ബം​ഗ്ലാ ക​ടു​വ​ക​ളു​ടെ വി​ജ​യം. മ​ത്സ​രം ആ​രം​ഭി​ച്ച് 11-ാം മി​നി​റ്റി​ൽ ത​ന്നെ ബം​ഗ്ലാ​ദേ​ശ് മു​ന്നി​ലെ​ത്തി. മൊ​ർ​സാ​ലി​നാ​ണ് സ്കോ​റ​ർ. ‌

ഗോ​ൾ വ​ഴ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ മു​ന്നേ​റ്റ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ബം​ഗ്ലാ​ദേ​ശ് പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ക്കാ​നാ​യി​ല്ല. ആ​ദ്യ പ​കു​തി ഒ​രു​ഗോ​ളി​ന് ബം​ഗ്ലാ​ദേ​ശ് മു​ന്നി​ട്ടു​നി​ന്നു. ര​ണ്ടാം പ​കു​തി​യി​ലും സ​മാ​ന​മാ​യി​രു​ന്നു സ്ഥി​തി.

തി​രി​ച്ച​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ല്ലാം ബം​ഗ്ലാ​ദേ​ശ് പ്ര​തി​രോ​ധി​ച്ച​തോ​ടെ ഇ​ന്ത്യ തോ​ൽ​വി​യോ​ടെ മ​ട​ങ്ങി. ഇ​രു​ടീ​മു​ക​ളും ഏ​ഷ്യാ​ക​പ്പി​ന് യോ​ഗ്യ​ത​നേ​ടാ​തെ നേ​ര​ത്തേ പു​റ​ത്താ​യി​രു​ന്നു.

 

Sports

ഞ​​ങ്ങ​​ള്‍​ക്കു ഫു​​ട്‌​​ബോ​​ള്‍ ക​​ളി​​ക്ക​​ണം

മ​​ഡ്ഗാ​​വ്: “പ​​ത്ര​​ക്കു​​റി​​പ്പു​​ക​​ളും പ്ര​​സ്താ​​വ​​ന​​ക​​ളും ഞ​​ങ്ങ​​ള്‍​ക്കു വേ​​ണ്ട. ന​​ട​​പ​​ടി​​യാ​​ണ് ആ​​വ​​ശ്യം. ഞ​​ങ്ങ​​ള്‍​ക്കു ഫു​​ട്‌​​ബോ​​ള്‍ ക​​ളി​​ക്ക​​ണം.

നി​​ങ്ങ​​ള്‍ ഒ​​രു ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യെ മു​​ഴു​​വ​​ന്‍ സ്തം​​ഭി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്’’- ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ക്ല​​ബ്ബാ​​യ ഒ​​ഡീ​​ഷ എ​​ഫ്‌​​സി​​യു​​ടെ ക്യാ​​പ്റ്റ​​ന്‍ കാ​​ര്‍​ലോ​​സ് ഡെ​​ല്‍​ഗാ​​ഡോ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ കു​​റി​​ച്ച വാ​​ക്കു​​ക​​ളാ​​ണി​​ത്. സു​​നി​​ല്‍ ഛേത്രി ​​അ​​ട​​ക്ക​​മു​​ള്ള ഇ​​ന്ത്യ​​ന്‍ മു​​ന്‍​നി​​ര താ​​ര​​ങ്ങ​​ളും ഫു​​ട്‌​​ബോ​​ള്‍ ക​​ളി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മു​​ള്‍​ക്കൊ​​ള്ളു​​ന്ന സം​​യു​​ക്ത പ്ര​​സ്താ​​വ​​ന സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ ഇ​​ന്ന​​ലെ പ​​ങ്കു​​വ​​ച്ചു.

ഛേത്രി​​യും ഡെ​​ല്‍​ഗാ​​ഡോ​​യു​​മെ​​ല്ലാം രൂ​​ക്ഷ​​മാ​​യി പ്ര​​തി​​ക​​രി​​ക്കാ​​നു​​ള്ള കാ​​ര​​ണം ഒ​​ന്നു​​മാ​​ത്രം, 2025-26 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ല്‍ എ​​ന്നു തു​​ട​​ങ്ങു​​മെ​​ന്ന​​തി​​ല്‍ അ​​നി​​ശ്ചി​​ത​​ത്വം അ​​വ​​സാ​​നി​​ക്കു​​ന്നി​​ല്ല. സു​​പ്രീം​​കോ​​ട​​തി ഇ​​ട​​പെ​​ട്ട​​ശേ​​ഷം പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​ര​​ത്തി​​നു ന​​ട​​ത്തി​​യ ആ​​ദ്യ​​ശ്ര​​മം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണ്‍ വാ​​ണി​​ജ്യ പ​​ങ്കാ​​ളി​​യെ ക​​ണ്ടെ​​ത്താ​​ന്‍ ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (എ​​ഐ​​എ​​ഫ്എ​​ഫ്) പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​ണ് നി​​ല​​വി​​ലെ പ്ര​​ശ്‌​​നം.

2025-26 സീ​​സ​​ണ്‍ മു​​ട​​ങ്ങാ​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണം റി​​ല​​യ​​ന്‍​സി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഫു​​ട്‌​​ബോ​​ള്‍ സ്‌​​പോ​​ര്‍​ട്‌​​സ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ലി​​മി​​റ്റ​​ഡും (എ​​ഫ്എ​​സ്ഡി​​എ​​ല്‍) എ​​ഐ​​എ​​ഫ്എ​​ഫും ത​​മ്മി​​ലു​​ള്ള മാ​​സ്റ്റ​​ര്‍ റൈ​​റ്റ് എ​​ഗ്രി​​മെ​​ന്‍റ് പു​​തു​​ക്കാ​​ത്ത​​താ​​യി​​രു​​ന്നു.

എ​​ഐ​​എ​​ഫ്എ​​ഫ് പ്ര​​സ്താ​​വ​​ന

ഐ​​എ​​സ്എ​​ല്‍ ബി​​ഡ് ഇ​​വാ​​ലു​​വേ​​ഷ​​ന്‍ ക​​മ്മി​​റ്റി​​യു​​ടെ ഞാ​​യ​​റാ​​ഴ്ച​​ത്തെ യോ​​ഗ​​ത്തി​​നു​​ശേ​​ഷം, ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ (റി​​ട്ട. ജ​​സ്റ്റീസ് നാ​​ഗേ​​ശ്വ​​ര റാ​​വു) സു​​പ്രീം​​കോ​​ട​​തി​​യി​​ല്‍ റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​​ക്കും. അ​​ടു​​ത്ത ന​​ട​​പ​​ടി അ​​തി​​നു​​ശേ​​ഷം തീ​​രു​​മാ​​നി​​ക്കും- എ​​ഐ​​എ​​ഫ്എ​​ഫ് പു​​റ​​ത്തു​​വി​​ട്ട ഈ ​​പ്ര​​സ്താ​​വ​​ന​​യാ​​ണ് കാ​​ര്‍​ലോ​​സ് ഡെ​​ല്‍​ഗാ​​ഡോ​​യെ ചൊ​​ടി​​പ്പി​​ച്ച​​ത്.

വാ​​ണി​​ജ്യ പ​​ങ്കാ​​ളി​​ത്ത​​പ്ര​​ശ്‌​​നം

റി​​ല​​യ​​ന്‍​സ് പി​​ന്‍​വാ​​ങ്ങി​​യെ​​ങ്കി​​ലും വാ​​ണി​​ജ്യ പ​​ങ്കാ​​ളി​​ക​​ളാ​​ന്‍ ത​​യാ​​റാ​​യി അ​​ഞ്ച് ക​​മ്പ​​നി​​ക​​ള്‍ എ​​ഐ​​എ​​ഫ്എ​​ഫി​​നെ സ​​മീ​​പി​​ച്ച​​താ​​യാ​​ണ് വി​​വ​​രം. എ​​ന്നാ​​ല്‍, ഗ​​വേ​​ണിം​​ഗ് കൗ​​ണ്‍​സി​​ലി​​ലെ ആ​​റി​​ല്‍ ഒ​​രു സീ​​റ്റ് മാ​​ത്ര​​മേ ഇ​​ന്‍​വെ​​സ്റ്റേ​​ഴ്‌​​സി​​നു ല​​ഭി​​ക്കൂ എ​​ന്ന​​തി​​നാ​​ല്‍ (അ​​താ​​യ​​ത് 17 ശ​​ത​​മ​​നാം പ​​ങ്കാ​​ളി​​ത്തം) ബി​​ഡ് സ​​മ​​ര്‍​പ്പി​​ക്കാ​​ന്‍ ആ​​രും ത​​യാ​​റാ​​യി​​ല്ല. വാ​​ണി​​ജ്യ പ​​ങ്കാ​​ളി​​കൾക്കോ ക്ല​​ബ്ബു​​ക​​ള്‍​ക്കോ കാ​​ര്യ​​മാ​​യ വ​​രു​​മാ​​നം ല​​ഭി​​ക്കു​​ന്നി​​ല്ല. ഫെ​​ഡ​​റേ​​ഷ​​നി​​ലാ​​ണ് (എ​​ഐ​​എ​​ഫ്എ​​ഫ്) ലീ​​ഗി​​ന്‍റെ പൂ​​ര്‍​ണ ചു​​മ​​ത​​ല നി​​ക്ഷി​​പ്ത​​മാ​​യി​​രി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, ഫെ​​ഡ​​റേ​​ഷ​​ന്‍ പ​​ണം മു​​ട​​ക്കു​​ന്നി​​ല്ല.

Sports

കു​ടും​ബ​ത്തി​നൊ​പ്പം കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കും; വി​ര​മി​ക്ക​ല്‍ സൂ​ച​ന ന​ല്‍​കി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ

ലി​സ്ബ​ണ്‍: അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ളി​ൽ നി​ന്ന് വി​ര​മി​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കി പോ​ര്‍​ച്ചു​ഗ​ലി​ൽ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ. ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ഗോ​ള്‍​വേ​ട്ട​ക്കാ​ര​നാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ആ​റാം ലോ​ക​ക​പ്പി​ല്‍ പ​ന്തു ത​ട്ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

ഇ​തി​നു​ശേ​ഷം അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ളി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് പോ​ച്ചു​ഗീ​സ് ഇ​തി​ഹാ​സം. ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങി​യാ​ല്‍ കു​ടും​ബ​ത്തി​നൊ​പ്പം കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് റൊ​ണാ​ള്‍​ഡോ​യു​ടെ തീ​രു​മാ​നം. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ഇ​ത്ത​വ​യും കി​രീ​ട​ത്തി​ലേ​ക്ക് എ​ത്തി​ല്ലെ​ന്നും റൊ​ണാ​ള്‍​ഡോ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ലി​യോ​ണ​ല്‍ മെ​സി​യു​മാ​യി സ്വ​യം താ​ര​ത​മ്യം ചെ​യ്തി​രു​ന്നു ക്രി​സ്റ്റി​യാ​നോ. മെ​സി​യേ​ക്കാ​ള്‍ മി​ക​ച്ച​വ​ന്‍ താ​ന്‍ ത​ന്നെ​യാ​ണെ​ന്ന് പി​യേ​ഴ്‌​സ് മോ​ര്‍​ഗ​നു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ല്‍ ക്രി​സ്റ്റി​യാ​നോ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

 

 

District News

ഫു​ട്‌​ബോ​ള്‍ ല​ഹ​രി​യി​ൽ ക​ണ്ണൂ​ർ

ക​ണ്ണൂ​ർ: ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ദേ​ശീ​യ നിലവാരമുള്ള ഫു​ട്‌​ബോ​ള്‍ മ​ത്സ​രം മ​ട​ങ്ങി​യെ​ത്തു​ന്ന ആ​വേ​ശ​ത്തി​ലാ​ണ് ക​ണ്ണൂ​രു​കാ​ർ. ന​ഗ​ര-ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ ഇ​തി​ന​കം സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യും ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി​യും ഇ​ടം​പി​ടി​ച്ചു ക​ഴി​ഞ്ഞു. ഇ​ന്ന് ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്‌​സി​യെ നേ​രി​ടും. രാ​ത്രി 7.30ന് ​ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.


സ്റ്റേ​ഡി​യത്തിൽ 15,000 ആ​രാ​ധ​ക​ര്‍​ക്ക് ക​ളി കാ​ണാം


ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ്, ഇ.​കെ. നാ​യ​നാ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ്, ശ്രീ​നാ​രാ​യ​ണ ട്രോ​ഫി, സി​സേ​ര്‍​സ് ക​പ്പ്, കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് തു​ട​ങ്ങി​യ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ള്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യം സാ​ക്ഷി​യാ​യി​ട്ടു​ണ്ട്. അ​വ​സാ​ന​മാ​യി 2008ല്‍ ​ന​ട​ന്ന ഇ.​കെ.​ നാ​യ​നാ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫു​ട്ബോ​ള്‍ മ​ത്സ​രം കാ​ണാ​ന്‍ ഗാ​ല​റി നി​റ​ഞ്ഞു ക​വി​ഞ്ഞ​ത്.

2012 ​ഒ​ക്ടോ​ബ​റി​ല്‍ മ​റ​ഡോ​ണ ക​ണ്ണൂ​രി​ലെ​ത്തി​യ​പ്പോ​ള്‍ 50,000 ത്തി​ല​ധി​കം പേ​രാ​ണ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ​ത്. 35,000 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​രുവ​ശം നി​ല​വി​ല്‍ ബ​ല​ക്ഷ​യം കാ​ര​ണം ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. അ​തി​നാ​ല്‍ 15,000 ത്തി​ല​ധി​കം പേ​ര്‍​ക്കാ​യി​രി​ക്കും മ​ത്സ​രം കാ​ണാ​ന്‍ സാ​ധി​ക്കു​ക.


ടീ​മി​ല്‍ ഒ​മ്പ​ത്ക​ണ്ണൂ​രു​കാ​ര്‍


സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ലെ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് എ​ഫ്‌​സി​യി​ല്‍ ഒ​മ്പ​ത് ക​ണ്ണൂ​ര്‍ താ​ര​ങ്ങ​ളാ​ണ് ബൂ​ട്ടു കെ​ട്ടു​ന്ന​ത്. ആ​ദ്യ സീ​സ​ണി​ല്‍ ക​ളി​ച്ച അ​ശ്വി​ന്‍ കു​മാ​ര്‍ ര​ണ്ടാം സീ​സ​ണി​ലും വാ​രി​യേ​ഴ്സി​ന് വേ​ണ്ടി ബൂ​ട്ടു​കെ​ട്ടും.

ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​നി​ല്‍ ഡൈ​മ​ണ്ട് ഹാ​ര്‍​ബ​റി​ന് വേ​ണ്ടി കി​രീ​ടം നേ​ടി​യ താ​ര​മാ​ണ്. ഗോ​ള്‍​പോ​സ്റ്റി​ല്‍ വാ​രി​യേ​ഴ്സി​ന്‍റെ കാ​വ​ല്‍​ക്കാ​രാ​യി ര​ണ്ട് ക​ണ്ണൂ​ര്‍​കാ​രു​ണ്ട്. 2021 ഐ ​ലീ​ഗ് സീ​സ​ണി​ലെ മി​ക​ച്ച ഗോ​ള്‍​കീ​പ്പ​റും ഐ ​ലീ​ഗ് ഡ്യൂ​റ​ന്‍​ഡ് ക​പ്പ് നേ​ടി​യ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഗോ​ള്‍​കീ​പ്പ​ര്‍ സി.​കെ. ഉ​ബൈ​ദ്, കേ​ര​ള​ത്തി​ന് വേ​ണ്ടി ര​ണ്ട് സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേ​ടി​യ മു​ന്‍ കേ​ര​ള ക്യാ​പ്റ്റ​ന്‍ വി. ​മി​ഥു​ന്‍ എ​ന്നി​വ​രാ​ണ് ഗോ​ള്‍​കീ​പ്പ​ര്‍​മാ​ര്‍.


പ്ര​തി​രോ​ധ​നി​ര​യി​ലു​മു​ണ്ട് ക​ണ്ണൂ​രു​കാ​ര്‍. 38 ാമ​ത് ഉ​ത്ത​രാ​ഖ​ണ്ഡ് ദേ​ശീ​യ ഗെ​യിം​സി​ല്‍ സ്വ​ര്‍​ണം നേ​ടി​യ 21 വ​യ​സു​കാ​ര​ന്‍ സ​ച്ചി​ന്‍ സു​നി, സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യു​ടെ ഗെ​യിം​സ് ചേ​ഞ്ച​ര്‍ പ്രൊ​ജ​ക്ടി​ല്‍ നി​ന്ന് സീ​നി​യ​ര്‍ ടീ​മി​ലെ​ത്തി​യ പി.​പി. ബാ​സി​ത്ത്, കേ​ര​ള യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി 2023-2024 സീ​സ​ണി​ല്‍ കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് നേ​ടി​യ ഷി​ബി​ന്‍ ഷാ​ദ് എ​ന്നി​വ​ര്‍ ടീ​മി​ന്‍റെ പ്ര​തി​രോ​ധം കാ​ക്കും. മ​ധ്യ​നി​ര​ക്ക് ക​രു​ത്ത് പ​ക​രാ​ന്‍ ഐ ​ലീ​ഗ് ക്ല​ബ് ശ്രീ​നി​ധി ഡ​ക്കാ​നി​ല്‍ നി​ന്ന് മു​ഹ​മ്മ​ദ് സ​നാ​ദ്, ജി​ല്ലാ ലീ​ഗി​ല്‍ നി​ന്ന് മു​ഹ​മ്മ​ദ് നാ​സി​ഫ്, യേ​ന​പ്പോ​യ സ​ര്‍​വ​ക​ലാ​ശാ​ല താ​രം മു​ഹ​മ്മ​ദ് സി​നാ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് ക​ണ്ണൂ​ര്‍​ക്കാ​ർ.
സ്റ്റേ​ഡി​യ​ത്തി​ൽ
നി​രോ​ധി​ച്ച വ​സ്തു​ക്ക​ള്‍
പ​വ​ര്‍ ബാ​ങ്ക്, സി​ഗ​ര​റ്റ് ആ​ൻ​ഡ് ലൈ​റ്റ​ര്‍,സെ​ല്‍​ഫി സ്റ്റി​ക്ക്, കോ​യി​ന്‍​സ്, വി​സി​ല്‍, ഗ്ലാ​സ് കു​പ്പി​ക​ള്‍, കു​ട, ഹെ​ല്‍​മ​റ്റ്, ഡി​എ​സ്എ​ല്‍​ആ​ര്‍ കാ​മ​റ, ആ​യു​ധ​ങ്ങ​ള്‍, വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍, ലേ​സ​ർ, ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍, മ​ദ്യം, വീ​ഡി​യോ കാ​മ​റ, ഡ്രോ​ണ്‍​സ്, ടി​ന്‍ ആ​ൻ​ഡ് ക്യാ​ന്‍​സ്, സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍, ക​ത്തു​ന്ന വ​സ്തു​ക്ക​ള്‍, അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ള്‍, മൂ​ര്‍​ച്ച​യു​ള്ള വ​സ്തു​ക്ക​ള്‍, പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍, പ​ട​ക്ക​ങ്ങ​ള്‍.

District News

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റ​ർ​സോ​ണ്‍ ഫു​ട്ബോ​ൾ നാ​ളെ മു​ത​ൽ

തേ​ഞ്ഞി​പ്പ​ലം:​ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ട് മു​ത​ൽ 14 വ​രെ ഇ​ന്‍റ​ർ​സോ​ണ്‍ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ക്കും. 350 കോ​ള​ജു​ക​ൾ പ​ങ്കെ​ടു​ത്ത നാ​ല് സോ​ണ്‍ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 16 കോ​ള​ജ് ടീ​മു​ക​ളാ​ണ് ഇ​ന്‍റ​ർ​സോ​ണ്‍ ഫു​ട്ബോ​ളി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി ചാ​ന്പ്യ​ൻ​മാ​രാ​യ വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​എം​ഇ​എ കോ​ള​ജ്, കൊ​ണ്ടോ​ട്ടി, എം​ഐ​സി കോ​ള​ജ്, മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ്, ഫാ​റൂ​ഖ് കോ​ള​ജ്, ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ്, സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ദേ​വ​ഗി​രി, ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട, കേ​ര​ള​വ​ർ​മ കോ​ള​ജ്, എം​ഡി കോ​ള​ജ്, എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ്, എ​സ്എ​ൻ കോ​ള​ജ് ഷൊ​ർ​ണൂ​ർ, എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ്,

വി​ടി​ബി കോ​ള​ജ്, ന​ജാ​ത്ത് കോ​ള​ജ് തു​ട​ങ്ങി​യ ്ര ​ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഫു​ട്ബോ​ൾ ടീ​മി​നെ ചാ​ന്പ്യ​ൻഷി​പ്പി​ൽനി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ എ ​സോ​ണ്‍ ജേ​താ​ക്ക​ളാ​യ ഫാ​റൂ​ഖ് കോ​ള​ജ് എം​ഇ​എ​സ് മ​ന്പാ​ട് കോ​ള​ജി​നെ നേ​രി​ടും. ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ​സ​ർ ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ക്കും.

NRI

ഖി​ഫ് സൂ​പ്പ​ര്‍ ക​പ്പ്: ലോ​ഞ്ചിം​ഗ് ച​ട​ങ്ങ് ശ്ര​ദ്ധേ​യ​മാ​യി

ദോ​ഹ: ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ഫോ​റ​ത്തി​ന്‍റെ ഖി​ഫ് സീ​സ​ണ്‍ 16 സൂ​പ്പ​ര്‍ ക​പ്പ് 2025 ലോ​ഞ്ചിം​ഗ് ച​ട​ങ്ങ് ശ്ര​ദ്ധേ​യ​മാ​യി. നി​ര​വ​ധി ഖ​ത്ത​രി പ്ര​മു​ഖ​രു​ടെ​യും ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ദോ​ഹ ഷെ​റോ​ട്ട​ന്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖി​ഫ് സീ​സ​ണ്‍ 16 സൂ​പ്പ​ര്‍ ക​പ്പ് 2025 ലോ​ഞ്ചിം​ഗ് ഫി​ഫ ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി മു​ന്‍ ചെ​യ​ര്‍​മാ​നും ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ (എ​എ​ഫ്സി) മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ മു​ഹ​മ്മ​ദ് ബി​ന്‍ ഹ​മാം നി​ര്‍​വ​ഹി​ച്ചു.

ഖ​ത്ത​ര്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (ക്യു​എ​ഫ്എ) ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ന്‍​സൂ​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ അ​ന്‍​സാ​രി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു കൊ​ണ്ട് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​പു​ല്‍ സൂ​പ്പ​ര്‍ ക​പ്പ് ട്രോ​ഫി സ​ദ​സി​നു മു​ന്നി​ല്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ഖി​ഫ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ സം​ഘാ​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ടും എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി​യി​ച്ചു കൊ​ണ്ടു​മാ​ണ് ക്യു​എ​ഫ്എ സെ​ക്ര​ട്ട​റി​യും ഇ​ന്ത്യ​ന്‍ അം​ബാ​സി​ഡ​റും ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​ത്. ഖി​ഫ് മു​ന്‍ പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ കെ. ​മു​ഹ​മ്മ​ദ് ഈ​സ​യ്ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു​കൊ​ണ്ടും പ്രാ​ര്‍​ഥി​ച്ചു കൊ​ണ്ടു​മാ​ണ് ലോ​ഞ്ചിം​ഗ് ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ഖ​ത്ത​ര്‍ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് അ​ലി ബൂ​ക​ഷീ​ഷ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സീ​നി​യ​ര്‍ ഓ​ഫീ​സ​ര്‍ ഹ​സ്സ​ന്‍ അ​ല്‍ ഖ​ലീ​ഫ, ഖ​ത്ത​ര്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (ക്യു​എ​ഫ്എ) മാ​ര്‍​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ ഖാ​ലി​ദ് മു​ബാ​റ​ക് അ​ല്‍ കു​വാ​രി തു​ട​ങ്ങി​യ വി​ശി​ഷ്ട വ്യ​ക്തി​ക​ള്‍ ഖി​ഫ് ലോ​ഞ്ചിം​ഗ് വേ​ദി​യെ ധ​ന്യ​മാ​ക്കി.

ഖി​ഫ് പ്ര​സി​ഡ​ന്‍റ് ഷ​റ​ഫ് ഹ​മീ​ദ് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖി​ഫി​ന്‍റെ എ​ല്ലാ പ​ങ്കാ​ളി​ക​ള്‍​ക്കും സ​ഹ​കാ​രി​ക​ള്‍​ക്കും അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു. അ​തി​ഥി​ക​ള്‍​ക്കും സ​ദ​സി​നും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു കൊ​ണ്ട് ഖി​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ഷി​ഖ് അ​ഹ്‌​മ​ദ് സം​സാ​രി​ച്ചു.

ച​ട​ങ്ങി​ന്‍റെ ര​ണ്ടാം സെ​ഷ​നി​ല്‍ ടീ​മു​ക​ളു​ടെ മ​ത്സ​ര ഷെ​ഡ്യൂ​ള്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തീ​രു​മാ​നി​ച്ചു. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ലാ ടീ​മു​ക​ളും തെ​ക്ക​ന്‍ ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ട്രാ​വ​ന്‍​കൂ​ര്‍ എ​ഫ്സി​യു​മാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന ടീ​മു​ക​ള്‍.

ഖി​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീ​ന്‍ മു​ഹ​മ്മ​ദ് ടീം ​ന​റു​ക്കെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കി. നി​ര​വ​ധി ഖ​ത്ത​രി പ്ര​മു​ഖ​ര്‍​ക്ക് പു​റ​മെ ഇ​ന്ത്യ​ന്‍ സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ള്‍, ഫു​ട്‌​ബോ​ള്‍ ടീം ​മാ​നേ​ജ​ര്‍​മാ​ര്‍, ടൂ​ര്‍​ണ​മെ​ന്‍റ് സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ​യും സാ​ന്നി​ധ്യം ച​ട​ങ്ങി​നെ ഗം​ഭീ​ര​വും അ​വി​സ്മ​ര​ണീ​യ​വു​മാ​ക്കി മാ​റ്റി.

ച​ട​ങ്ങി​ല്‍ ലു​ലു ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ല്‍​താ​ഫി​നെ ഖി​ഫ് സീ​സ​ണ്‍ 16ന്‍റെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ഫോ​റം ര​ണ്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി ദോ​ഹ​യി​ല്‍ പ്ര​വാ​സി​ക​ള്‍​ക്കാ​യു​ള്ള ഫു​ട്‌​ബോ​ള്‍ കാ​യി​ക മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ട് സ​ജീ​വ​മാ​യി നി​ല​കൊ​ള്ളു​ന്നു.

സം​ഘ​ട​ന​ക​ള്‍ ത​മ്മി​ല്‍ മ​ത്സ​രി​ക്കു​ന്ന ഫു​ട്‌​ബോ​ള്‍ മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ കാ​യി​ക​ക്ഷ​മ​ത, സാം​സ്‌​കാ​രി​ക ഐ​ക്യം, സം​ഘ​ട​നാ സൗ​ഹൃ​ദം തു​ട​ങ്ങി​യ​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വേ​ദി​യാ​യി ഖി​ഫ് ഇ​തി​ന​കം മാ​റി​ക്ക​ഴി​ഞ്ഞു.

ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും ഖ​ത്ത​ര്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ പി​ന്തു​ണ​യോ​ടെ​യു​മാ​ണ് ക​ഴി​ഞ്ഞ 15 സീ​സ​ണു​ക​ള്‍ ഖി​ഫ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​ത്.

ഫു​ട്‌​ബോ​ള്‍ അ​ഭി​നി​വേ​ശ​ത്തി​ന്‍റെ​യും സാം​സ്‌​കാ​രി​ക സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശം ഉ​ദ്‌​ഘോ​ഷി​ച്ചു​കൊ​ണ്ട് സീ​സ​ണ്‍ 16 ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റാ​ന്‍ ഇ​നി ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി.

District News

ഫു​ട്ബോ​ൾ ടീ​മി​നു സ്വീ​ക​ര​ണം ന​ൽ​കി

പാ​ല​ക്കാ​ട്: എ​റ​ണാ​കു​ള​ത്തു ന​ട​ന്ന അ​ണ്ട​ർ- 13 ഗേ​ൾ​സ് റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ യൂ​ത്ത് സ്പോ​ർ​ട്സ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ പാ​ല​ക്കാ​ട് ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ ടീ​മി​നും പ​രി​ശീ​ല​ക​ർ​ക്കും ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ കൊ​ടി​യ​ത്തൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം. അ​ക്കാ​ഡ​മി​യു​ടെ കോ​ച്ചിം​ഗ് ഡ​യ​റ​ക്ട​ർ പി.​കെ. രാ​ജീ​വ്, സെ​ക്ര​ട്ട​റി സി.​സി. പ​യ​സ്, പ​രി​ശീ​ല​ക​രാ​യ ദേ​വ​ദാ​സ്, ഉ​മേ​ഷ്, വ​ർ​ഷ, വി​വേ​ക്, ശ്രീ​ജി​ത്ത്, അ​രു​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Sports

ഫി​ഫ അ​ണ്ട​ർ 20 ലോ​ക​ക​പ്പ്: അ​ർ​ജ​ന്‍റീ​ന​യെ വീ​ഴ്ത്തി; മൊ​റോ​ക്കോ ചാ​മ്പ്യ​ന്മാ​ർ

സാ​ന്തി​യാ​ഗോ: ഫി​ഫ അ​ണ്ട​ർ 20 ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്‍റീ​ന​യെ ത​ക​ർ​ത്ത് മൊ​റോ​ക്ക​യ്ക്ക് കി​രീ​ടം. ക​ലാ​ശ​പ്പോ​രി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​ർ അ​ർ​ജ​ന്‍റീ​ന​യെ മു​ട്ടു​കു​ത്തി​ച്ച​ത്.

12-ാം മി​നി​റ്റി​ൽ നി​ർ​ണാ​യ​ക​മാ​യ പെ​നാ​ൽ​റ്റി​യി​ലൂ​ടെ യാ​സി​ർ സാ​ബി​രി​യാ​ണ് മൊ​റോ​ക്കോ​യ്ക്ക് ആ​ദ്യം ലീ​ഡ് ന​ൽ​കി​യ​ത്. 29-ാം മി​നി​റ്റി​ൽ ഒ​ത്മാ​ൻ മാ​മ​യി​ൽ നി​ന്ന് ല​ഭി​ച്ച പാ​സ് ഗോ​ളാ​ക്കി മാ​റ്റി സ​ബി​രി വീ​ണ്ടും അ​ർ​ജ​ന്‍റീ​ന​യെ ഞെ‌​ട്ടി​ച്ചു.

ര​ണ്ടാം പ​കു​തി​യി​ൽ സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യി അ​ർ​ജ​ന്‍റീ​ൻ താ​ര​ങ്ങ​ൾ മൊ​റോ​ക്ക​ൻ ഗോ​ൾ മു​ഖ​ത്തേ​ക്ക് ഇ​ര​ച്ചെ​ത്തി​യെ​ങ്കി​ലും ഗോ​ൾ​മാ​ത്രം പി​റ​ന്നി​ല്ല. ഇ​തോ​ടെ മൊ​റോ​ക്കോ ച​രി​ത്ര​വി​ജ​യം നേ​ടു​ക​യാ​യി​രു​ന്നു.

ഏ​ഴാം കി​രീ​ടം ല​ക്ഷ്യ​മി​ട്ട് ഇ​റ​ങ്ങി​യ അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഏ​ല്‍​ക്കു​ന്ന ആ​ദ്യ തോ​ല്‍​വി കൂ​ടി​യാ​ണി​ത്. 1983ല്‍ ​ബ്ര​സീ​ലി​നോ​ട് തോ​റ്റ ശേ​ഷം ഫൈ​ന​ലി​ല്‍ അ​ര്‍​ജ​ന്‍റീ​ന പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ്.

Sports

ക​രാ​ർ ലം​ഘി​ക്കു​ന്നു; അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ കേ​ര​ളാ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം

ബ്യൂ​ന​സ് ഐ​റി​സ്: സം​ഘാ​ട​ക​ർ തു​ട​ർ​ച്ച​യാ​യി ക​രാ​ർ ലം​ഘി​ക്കു​ന്ന​തി​നാ​ൽ അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ കേ​ര​ളാ സ​ന്ദ​ര്‍​ശ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ന​വം​ബ​റി​ൽ ന​ട​ത്താ​നി​രു​ന്ന പ​ര്യ​ട​നം ഉ​പേ​ക്ഷി​ച്ചെ​ന്ന് അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എ​എ​ഫ്എ) പ്ര​തി​നി​ധി​ക​ളെ ഉ​ദ്ധ​രി​ച്ച് അ​ർ​ജ​ന്‍റീ​ന​യി​ലെ മാ​ധ്യ​മ​മാ​യ ലാ ​നാ​സി​യോ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ​ര്യ​ട​നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ച്ചു. ഞ​ങ്ങ​ളു​ടെ പ്ര​തി​നി​ധി കേ​ര​ള​ത്തി​ലെ​ത്തി. സ്‌​റ്റേ​ഡി​യ​വും ഹോ​ട്ട​ലും സ​ന്ദ​ർ​ശി​ച്ചു. പ​ക്ഷേ ആ​വ​ശ്യ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജ​മാ​ക്കാ​ൻ അ​വ​ർ​ക്കു സാ​ധി​ച്ചി​ട്ടി​ല്ല. ന​വം​ബ​റി​നു പ​ക​രം മാ​ർ​ച്ചി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന കാ​ര്യം ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കേ​ര​ളാ സ​ന്ദ​ർ​ശ​ന​ത്തി​ൽ നി​ന്നും അ​ർ​ജ​ന്‍റീ​ന ടീം ​പി​ൻ​മാ​റി​യെ​ന്ന ത​ര​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യ ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കാ​യി​ക മ​ന്ത്രി വി.​അ​ബ്‌​ദു റ​ഹി​മാ​ൻ പ​റ​ഞ്ഞു. ന​വം​ബ​ര്‍ 17 ന് ​കൊ​ച്ചി​യി​ല്‍ അ​ര്‍​ജ​ന്‍റീ​ന ടീം ​ക​ളി​ക്കു​മെ​ന്നാ​യി​രു​ന്നു സ്പോ​ണ്‍​സ​ര്‍ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Sports

ഐ​എ​സ്എ​ലി​ന്‍റെ ഭാ​വി എ​ന്ത്? ടീം ​യോ​ഗം ഇ​ന്ന്

മും​ബൈ: 2025-26 സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ (ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്) ന​ട​ക്കി​ല്ലെ​ന്ന ആ​ശ​ങ്ക​ക​ള്‍​ക്കി​ടെ ക്ല​ബ് പ്ര​തി​നി​ധി​ക​ളും എ​ഐ​എ​ഫ്എ​ഫു​മാ​യി ഇ​ന്നു നി​ര്‍​ണാ​യ​ക യോ​ഗം ന​ട​ക്കും.

ജൂ​ലൈ 11നാ​ണ് 2025-26 ഐ​എ​സ്എ​ല്‍ സീ​സ​ണ്‍ ന​ട​ന്നേ​ക്കി​ല്ലെ​ന്ന സൂ​ച​ന, ലീ​ഗി​ന്‍റെ സം​ഘാ​ട​ക​രാ​യ ഫു​ട്‌​ബോ​ള്‍ സ്‌​പോ​ര്‍​ട്‌​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ലി​മി​റ്റ​ഡ് (എ​ഫ്എ​സ്ഡി​എ​ല്‍) ന​ല്‍​കി​യ​ത്. എ​ഫ്എ​സ്ഡി​എ​ല്ലും ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നും (എ​ഐ​എ​ഫ്എ​ഫ്) ത​മ്മി​ലു​ള്ള മാ​സ്റ്റ​ര്‍ റൈ​റ്റ് എ​ഗ്രി​മെ​ന്‍റ് (എം​ആ​ര്‍​എ) ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ത്ത​താ​ണ് പ്ര​ശ്‌​ന​കാ​ര​ണം.

അ​തേ​സ​മ​യം, ഇ​ന്ന​ത്തെ യോ​ഗ​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത​ന്‍ വ​മ്പ​ന്മാ​രാ​യ മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സ് പ​ങ്കെ​ടു​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ല്‍ കോ​ട​തി​യു​ടെ മു​ന്നി​ലു​ള്ള വി​ഷ​യ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നി​ട്ടു കാ​ര്യ​മി​ല്ലെ​ന്നാ​ണ് ബ​ഗാ​ന്‍റെ നി​ല​പാ​ട്.

ഒ​ഡീ​ഷ എ​ഫ്‌​സി, ബം​ഗ​ളൂ​രു എ​ഫ്‌​സി തു​ട​ങ്ങി​യ ടീ​മു​ക​ള്‍​ക്കു പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യും പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ഫ​സ്റ്റ് ടീ​മി​ന്‍റെ​യും സ്റ്റാ​ഫു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​മാ​ണ് ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി നി​ര്‍​ത്തി​വ​ച്ച​ത്. യൂ​ത്ത് ടീ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ചെ​ന്നൈ​യി​ന്‍ നേ​ര​ത്തേ​ത​ന്നെ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യ സു​നി​ല്‍ ഛേത്രി​യു​ടെ ക്ല​ബ്ബാ​യ ബം​ഗ​ളൂ​രു എ​ഫ്‌​സി, ഫ​സ്റ്റ് ടീ​മി​ന്‍റെ​യും സ്റ്റാ​ഫു​ക​ളു​ടെ​യും സാ​ല​റി മ​ര​വി​പ്പി​ച്ച​തി​ന്‍റെ പി​റ്റേ​ദി​ന​മാ​ണ് ചെ​ന്നൈ​യി​ന്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം.

അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി, ഫ​സ്റ്റ് ടീ​മി​നു​ള്ള സാ​ല​റി ജൂ​ണി​ല്‍ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, ജൂ​ലൈ​യി​ലെ പ്ര​തി​ഫ​ലം ഇ​തു​വ​രെ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Latest News

Corehub Up