x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫുട്‌ബോള്‍ ഫൈനല്‍ ആവേശം ബിഗ്‌സ്‌ക്രീനില്‍ കാണാം

വെബ് ഡെസ്ക്
Published: July 16, 2026 03:09 PM IST | Updated: July 16, 2026 03:09 PM IST

Image for representation

കളത്തൂര്‍: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകരാന്‍ കളത്തൂര്‍ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ലോകകപ്പ് ഫൈനല്‍ മത്സരം തത്സമയ പ്രദര്‍ശനത്തിന് ബിഗ് സ്‌ക്രീന്‍ ഒരുക്കുന്നു.

കളത്തൂര്‍ പള്ളി ജംഗ്ഷനില്‍ സ്ഥാപിക്കുന്ന 100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എൽഇഡി വാളിലാണ് മത്സരം പ്രദര്‍ശിപ്പിക്കുക.

ഞായറാഴ്ച രാത്രി എട്ടു മുതല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കുവേണ്ടി പെനാല്‍റ്റി ഷൂട്ട് ഔട്ട് ഉൾപ്പെടെ വിവിധതരം കായികമത്സരങ്ങള്‍ 12.30 വരെ സംഘടിപ്പിച്ചിട്ടുണ്ടെന്ന് പൗരസമിതി കണ്‍വീനര്‍ രാജേഷ് മാത്യു അറിയിച്ചു. വിജയികള്‍ക്കു സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

Tags : FIFAWorldCup Football Soccer WorldCup2026 Sports

Recent News

Corehub Up