Kerala
തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജനം സംബന്ധിച്ചു കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇന്നലെ നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നില്ല. കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് ഇന്നലെ തിരുവനന്തപുരത്തു നിന്ന് തൊടുപുഴയ്ക്ക് പോയി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്നലെ രാവിലെ എറണാകുളത്തേക്കു പോയി. ഫോണ്‍ വഴി ആശയ വിനിമയം നടന്നെങ്കിലും സീറ്റ് വിഭജനത്തില്‍ ധാരണയായില്ല.
ജയസാധ്യത മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നു പറയുന്ന സീറ്റുകള്‍ക്കു പകരം സീറ്റുകള്‍ വേണമെന്ന ആവശ്യമാണ് പി.ജെ. ജോസഫ് മുന്നോട്ടുവച്ചത്. നേരത്തെ നാലു സീറ്റുകള്‍ ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസിന്റെ വാദം ഇപ്പോള്‍ മൂന്നു സീറ്റില്‍ ഒതുങ്ങി. എന്നാല്‍, കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന സീറ്റുകള്‍ക്കു പകരം സീറ്റുകള്‍ വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ഉറച്ചു നില്ക്കുന്നു.
ഫോണ്‍ വഴിയുള്ള സീറ്റുവിഭജന ചര്‍ച്ച തുടരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. അടുത്ത ദിവസങ്ങളിലും പി.ജെ. ജോസഫുമായി ചര്‍ച്ച നടത്തും.
കഴിഞ്ഞ ശനിയാഴ്ച കോണ്‍ഗ്രസ് നേതൃത്വവും പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് നേതൃത്വവും അനൗപചാരിക ആശയ വിനിമയം നടത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഫോണ്‍ വഴിയുള്ള സംഭാഷണങ്ങള്‍ നടക്കുന്നത്.കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമാകും മറ്റു ഘടകകക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുക.
District News
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് മത്സരിക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധവുമായി മുസ്ലിംലീഗ്. 2021 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണി കാൽലക്ഷത്തിലധികം വോട്ടിന് പരാജയപ്പെടാൻ കാരണം യുഡിഎഫിന്റെ പ്രതിഷേധ വോട്ടാണെന്ന സൂചന നേതൃത്വം മനസിലാക്കണമെന്ന് മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.
കഴിഞ്ഞതവണ കേരള കോൺഗ്രസ് നേതാവ് എം.പി. ജോസഫായിരുന്നു തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിച്ചത്. ഇത്തവണയും കേരള കോൺഗ്രസ് മത്സരിക്കുമെന്ന ജോസഫ് വിഭാഗം കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപനമാണ് മുസ്ലിംലീഗ് മണ്ഡലം അടിയന്തിര യോഗ പ്രമേയത്തിന് ആധാരമായത്. കോൺഗ്രസോ ലീഗോ തൃക്കരിപ്പൂർ സീറ്റ് ഏറ്റെടുക്കാതെ മറ്റേതെങ്കിലും പാർട്ടിക്ക് നൽകിയാൽ പാർട്ടി അണികൾ പ്രവർത്തനരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ വരെ സാധ്യതയുണ്ടെന്ന് മുസ്ലിം ലീഗ് യോഗത്തിൽ അഭിപ്രായമുയർന്നിരുന്നതായി ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് പറഞ്ഞു. കാസർഗോഡ് ലോക് സഭ മണ്ഡലം പിടിച്ചെടുത്തതു പോലെ തൃക്കരിപ്പൂരിൽ കോൺഗ്രസോ ലീഗോ മത്സരിച്ചാൽ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും മുസ്ലിം ലീഗ് യോഗം വിലയിരുത്തി.
District News
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം 25 ന് ഉച്ചകഴിഞ്ഞ് രണ്ടിനു വെള്ളരിക്കുണ്ട് പേൾ ഇൻ റസിഡൻസിയിൽ നടക്കും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും.
എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, വർക്കിംഗ് ചെയർമാൻ മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്, ഫ്രാൻസിസ് ജോർജ് എംപി, സെക്രട്ടറി ജനറൽ ജോയ് ഏബ്രഹാം, തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ് എന്നിവർ പങ്കെടുക്കും. നേതൃയോഗം വിജയിപ്പിക്കുന്നതിന് വെള്ളരിക്കുണ്ടിൽ ചേർന്ന് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി ജോർജ് പൈനാപള്ളി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസ് ജോസഫ്, നിസാം ഫലാക്ക്, സക്കറിയാസ് വാടാന, ടോമി കുരുവിളാനി, ബാലഗോപാലൻ പെരളത്ത്, ബിനോയ് വെള്ളോപള്ളി, ജയിംസ് കണിപള്ളി, കെ.എ. സാലു, ജോസ് തെക്കുംകാട്ടിൽ, ഷോബി പാറേക്കാട്ടിൽ, ജോസ് ചിത്രകുഴിയിൽ എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: ജനറൽ സീറ്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കോർപറേഷൻ തെരഞ്ഞെടുപ്പിൽ മൂന്നിടങ്ങളിൽ മത്സരിക്കാൻ ഒരുങ്ങി കേരള കോൺഗ്രസ് -എം.
ജനറൽ സീറ്റുകളിൽ മൂന്നു സീറ്റ് സിപിഐയും രണ്ടു സീറ്റ് സിപിഎമ്മും പങ്കിട്ടെടുക്കുകയും കേരള കോൺഗ്രസ് -എമ്മിനെ അവഗണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടിനേതാക്കൾ മത്സരിക്കാൻ ഒരുങ്ങുന്നത്. അയ്യന്തോൾ മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. സന്തോഷ്കുമാർ (സിവിൽ സ്റ്റേഷൻ), കേരള കോൺഗ്രസ് -എം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗം വിനോദ് കുറുവത്ത് (പുതൂർക്കര), ജില്ലാ കമ്മിറ്റി അംഗം അഡ്വ. ശ്രീകുമാർ പ്ലാക്കാട്ട് (ഒളരി) എന്നിവരാണ് മത്സരിക്കുന്നത്.
അയ്യന്തോൾ മേഖലയിലെ ഒന്‍പതു സീറ്റിൽ അഞ്ച് ജനറൽ സീറ്റുകളും നാല് വനിതാ സീറ്റുകളും ഉണ്ടായിട്ടും സിറ്റിംഗ് സീറ്റായ എടക്കുന്നി, അയ്യന്തോൾ എന്നീ രണ്ട് വനിതാ വാർഡുകളാണ് കേരള കോൺഗ്രസ് -എമ്മിനു മത്സരിക്കുവാനായി അനുവദിച്ചത്.
ഇതിനെതിരേ പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്കു പരാതി നൽകിയെന്നും നേതാക്കൾ അറിയിച്ചു.
കോൺഗ്രസ്
മണ്ഡലം
പ്രസിഡന്റ്
ബിജെപിയിൽ
പഴയന്നൂർ: കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി. മനോജ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ച മനോജിന് തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യം ബിജെപി അംഗത്വംനൽകി. കോൺഗ്രസ് പ്രവർത്തകയായിരുന്ന കൈതക്കോട് സിജി രാജേഷിനും അംഗത്വംനൽകി. മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ടി.സി. പ്രകാശൻ അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഉമേഷ്, ടി.എച്ച്. അരുൺ, ഏരിയ പ്രസിഡന്റ് പി.വി. വൈദ്യനാഥൻ, ഏരിയ ജനറൽ സെക്രട്ടറി ആർ. മണികണ്ഠൻ, സംസ്ഥാനസമിതി അംഗം ശശി വെന്നൂർ, മണ്ഡലം സെക്രട്ടറി പപ്പ കൃഷ്ണകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.എൻ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
എരുമപ്പെട്ടി പഞ്ചായത്ത്
കോൺഗ്രസ് സ്ഥാനാർഥിക്ക് റിബൽ
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് റിബലായി പ്രമുഖനേതാവ് മത്സര രംഗത്ത്. കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് സെക്രട്ടറിയും എരുമപ്പെട്ടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കെ.ഗോവിന്ദൻകുട്ടിയാണ് പാർട്ടി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.
കെ. ഗോവിന്ദൻകുട്ടി നാമനിർദേശപത്രിക സമർപ്പിച്ചു. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്തംഗവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ എം.എം. സലീമാണ് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി. വാർഡ് കമ്മിറ്റിയുടെയും വാർഡ് പ്രസിഡന്റിന്റെയും
കെപിസിസിയുടെയും മാർഗനിർദേശ ്രകാരം വിജയസാധ്യത പരിശോധിക്കാതെയും സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താതെയും നേതൃത്വം പക്ഷപാതപരമായി നടത്തിയ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതായും കെ. ഗോവിന്ദൻകുട്ടി അറിയിച്ചു.
വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ബാലകൃഷ്ണനും പാർട്ടി അംഗത്വവും ഔദ്യോഗിക സ്ഥാനങ്ങളും രാജിവച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 40 വർഷമായി കോൺഗ്രസ് പാർട്ടിയോടൊപ്പംനിന്ന താൻ വാർഡിലെ ജനങ്ങളുടെ പൊതുവായ അഭിപ്രായം പരിഗണിച്ച് തിപ്പല്ലൂർ ജനകീയവേദിയുടെ പിന്തുണയോടെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതെന്നും കെ. ഗോവിന്ദൻകുട്ടി അറിയിച്ചു. വാർത്താസമ്മേളനത്തിൽ റിബൽ സ്ഥാനാർഥി കെ. ഗോവിന്ദൻകുട്ടി, പി.എസ്. ബാലകൃഷ്ണൻ, ജോസ് തിപ്പല്ലൂർ, കെ.കെ. മുരളി എന്നിവർ പങ്കെടുത്തു.
Kerala
കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കേരളാ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പാർട്ടി മത്സരിക്കുന്ന ഏഴു സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
അതിരമ്പുഴയിൽ അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ, കുറവിലങ്ങാട് - ജോസ്മോൻ മുണ്ടക്കൽ, കിടങ്ങൂർ - ഡോ.മേഴ്സി ജോൺ മൂലക്കാട്ട്, ഭരണങ്ങാനം - ലൈസമ്മ ജോർജ് പുളിങ്കാട്, കാഞ്ഞിരപ്പള്ളി - തോമസ് കുന്നപ്പള്ളി, കങ്ങഴ - അജിത്ത് മുതിരമല, തൃക്കൊടിത്താനം - വിനു ജോബ് തുടങ്ങിയവരാണ് ജനവിധി തേടുക.
വെള്ളൂർ പട്ടികജാതി വനിതാ സംവരണ സീറ്റൽ അനുയോജ്യമായ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്തതിനാൽ ഇത്തവണ അവിടെ കോൺഗ്രസ് മത്സരിക്കുമെന്ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു. ചർച്ചകൾക്ക് മോൻസ് ജോസഫ് എംഎൽഎ, ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ നേതൃത്വം നൽകി.
District News
പാലക്കാട്: നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ട് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപിറവി ദിനത്തിൽ പാലക്കാട് പാഡികോ ഓഫീസിന് മുന്പിൽ പ്രതിഷേധധർണ നടത്തി. ചാർളി മാത്യുവിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ വി.കെ. വർഗീസ്, ടി.കെ. വത്സലൻ, തോമസ് ജേക്കബ്, എം.വി. രാമചന്ദ്രൻ നായർ, വി.എ. ബെന്നി, മാധവവാര്യർ, ബേബി മുല്ലമംഗലം, എൻ.വി. സാബു, ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, ജോഷി പള്ളിനീരായ്ക്കൽ, എസ്. സുന്ദർരാജൻ, ഉമ്മർ, രവീന്ദ്രനാഥ് പട്ടാന്പി, അഡ്വ.ജയൻ തോമസ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റൈസ്, അജയ് എലപ്പുള്ളി, മോഹൻദാസ് പൊൽപ്പുള്ളി, മണികണ്ഠൻ എലവഞ്ചേരി, വി.എ. ആന്റോ, വി.കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
NRI
ഷിക്കാഗോ: കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫിന് പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഷിക്കാഗോയിൽ സ്വീകരണം നൽകി. കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും വിദേശമലയാളികൾ രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ നട്ടെല്ലായിരുന്ന കാർഷികമേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പ്രവാസികൾ വെൻച്വർ ക്യാപിറ്റലിസ്റ്റുകളായി കേരളത്തിലെ കാർഷികമേഖലയിൽ പുതിയ സംരംഭങ്ങൾക്ക് മുതൽമുടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സണ്ണി വള്ളിക്കളം അധ്യക്ഷത വഹിച്ചു. മാത്യു തട്ടാമറ്റം, രാജു മാനുങ്കൽ, ബെന്നി കോട്ടപ്പുറം, ബിജു കിഴക്കേക്കുറ്റ്, ഷിബു മുളയാനിക്കുന്നേൽ, ജെയ്ബു കുളങ്ങര, ജോർജ് പണിക്കർ, പ്രവീണ്‍ തോമസ്, സൂസൻ ദാനിയേൽ, ബിനു കൈതക്കത്തൊട്ടിയിൽ, സോയി കുഴിപറന്പിൽ എന്നിവർ പ്രസംഗിച്ചു.
District News
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഐക്യജനാധിപത്യ മുന്നണി ചരിത്രവിജയം നേടുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് പറഞ്ഞു.
പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വർണക്കടത്തും അഴിമതി ഭരണവും നടത്തുന്ന പിണറായി സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പെന്നു കൺവൻഷൻ വിലയിരുത്തി. 30ന് മുന്‍പ് മണ്ഡലം, നിയോജകമണ്ഡലം കമ്മിറ്റികൾ വിളിച്ചു ചേർക്കാനും കൺവൻഷൻ തീരുമാനിച്ചു.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.യു. കുരുവിള, എം.പി. ജോസഫ്, അഹമ്മദ് തോട്ടത്തിൽ, സേവി കുരിശുവീട്ടിൽ, ജോണി അരീക്കാട്ടിൽ, ബേബി വി. മുണ്ടാടൻ, ഷൈസൻ പി. മാമ്പുഴ, ജിസൺ ജോർജ്, ബേബി വട്ടക്കുന്നേൽ,
ചന്ദ്രശേഖരൻ നായർ, അലൻ ജോർജ്, ബോബി കുറുപ്പത്ത്, ഉണ്ണി വടുതല, അലിക്കുഞ്ഞ്, രാജു വടക്കേക്കര, ജോബ് പുത്തിരിക്കൽ, ജോഷ്വ തായംകേരി, സന്തോഷ് വർഗീസ്, എംവി ഫ്രാൻസിസ്, റോഷൻ ചാക്കപ്പൻ, ടി.എം. നജീബ്, സെബി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.