കേരള കോണ്ഗ്രസ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി യോഗം സിറിയക് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തൽമണ്ണ : പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച ജില്ലയിലെ വില്ലേജുകളിലെ കർഷകരുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്നും കൃഷി ചെയ്ത് ജീവിക്കാനുള്ള കർഷകരുടെ അവകാശം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കേരള കോണ്ഗ്രസ് പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.വി. വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം രാജുചാക്കോ, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി തേജസ് കറുകയിൽ, സംസ്ഥാന കമ്മിറ്റി അംഗം പി.ടി. തോമസ് പാറത്തറ, ജില്ലാ സെക്രട്ടറി വി.കെ. ഗോവിന്ദൻ ഉണ്ണി, ജില്ലാ ട്രഷറർ തോമസ് കൊക്കപ്പുഴ, വനിത കോണ്ഗ്രസ് ജില്ലാ ട്രഷറർ ലിസമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.