നാട്ടിക ടോൾ പ്ലാസയിലെ പിരിവു നിർത്തണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലിനു സമര സമിതി ചെയർമാൻ ജോസ് വള്ളൂർ നിവേദ
തൃശൂർ: ദേശീയപാത 66ന്റെ ഭാഗമായുള്ള നാട്ടിക ടോൾ പ്ലാസയിലെ പിരിവു നിർത്തണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലിനു സമര സമിതി ചെയർമാൻ ജോസ് വള്ളൂർ നിവേദനം നൽകി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ചനടത്തി പിരിവു നിർത്താനുള്ള ഇടപെടൽ നടത്തുമെന്നു കെ.സി. വേണുഗോപാൽ ഉറപ്പുനൽകി.
ടോൾ പിരിവിനെതിരേ യുഡിഎഫിന്റെ നേതൃത്വത്തിൽ ഇന്നു വൈകീട്ടു മുതൽ രാപ്പകൽ സമരം ആരംഭിക്കും. മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുമെന്നും പൂർത്തിയാക്കാത്ത പാതയിലെ ടോൾ പിരിവിലൂടെ പ്രതിദിനം 30 ലക്ഷം രൂപയാണു കൊള്ളയടിക്കുന്നതെന്നും ജോസ് വള്ളൂർ പറഞ്ഞു.
Tags :