28 വര്‍ഷത്തെ സെെനിക സേവനത്തിന് ശേഷം വിരമിച്ച മാനന്തവാടി കോട്ടക്കുന്ന് സ്വദേശി ഇടപ്പാട്ട് കാവുങ്കല്‍ അലക്സിന് നല്കിയ സ്വീകരണം.
മാനന്തവാടി: രാജ്യത്തിന്റെ അതിര്‍ത്തികാത്ത ജവാന് ജന്മനാടിന്റെ സ്വീകരണം.
28 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച മാനന്തവാടി കോട്ടക്കുന്ന് സ്വദേശി ഇടപ്പാട്ട് കാവുങ്കല്‍ അലക്സിനാണ് നാട്ടുകാരും ജനപ്രതിനിധികളും കുടുംബാംഗങ്ങളും ചേര്‍ന്ന് വരവേല്‍പ്പ് നല്‍കിയത്. കോട്ടക്കുന്ന് ജംഗ്ഷനില്‍ നിന്ന് വാദ്യഘോഷങ്ങളോടെയാണ് അലക്സിനെ ആനയിച്ചത്. നഗരസഭ സ്ഥിര സമിതി അധ്യക്ഷന്‍ പി.വി.എസ്. മൂസ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.ജിന്‍സ് ഫാന്റസി, ബിജു അലിയാട്ടുകുടി, കെ.പി. റിന്‍സ്, ദിലീഷ് ദിവാകര്‍, അബ്ദുള്‍ ഷാനവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :