ചേര്‍ത്തല: ജനജീവിതം ദുഃസഹകമാക്കുന്ന പാചകവാതക വിലവർധന പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. മൂന്നുമാസം കൊണ്ട് 89 രൂപ വർധിപ്പിച്ചത് കടുത്ത ജനദ്രോഹമാണെന്നും ഇതിനെതിരേ ശക്തമായ സംരംഭങ്ങൾ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതി അംഗം സിറിയക് കാവിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സീനിയർ ജനറൽ സെക്രട്ടറി ജോസ് കുന്നുമ്മല്പറമ്പിൽ അധ്യക്ഷത വഹിച്ചു. തമ്പി ചക്കുങ്കൽ, ജോർജുകുട്ടി കോളുതറ, കെ.ജെ. എബിമോൻ, ഇമ്മാനുവൽ സക്കറിയ, ജീവൻ ജോസ് കുന്നുംപുറം, തോമസ് പേരേമഠം, ജോസഫ് ജെ. ഉപാസന, പി.വി. ജോണ്‍, പി.പി. പ്രസാദ്, ജോസ് ആലുങ്കൽ, വി.കെ. വിനോദ്, സി.എ. ജസ്മോൻ, ജോൺസൺ ജോൺ കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Local news cooking gas Kerala Congress