x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌‌‌‌കോ​ട്ട​യ​ത്ത് ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ സം​ഘ​ർ​ഷം; ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: December 13, 2025 05:56 PM IST | Updated: December 13, 2025 05:56 PM IST

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ന​ട​ന്ന ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി ജോ​ൺ പി. ​തോ​മ​സ് ആ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

പ​ള്ളി​ക്ക​ത്തോ​ടി​ൽ കോ​ൺ​ഗ്ര​സും, കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ജോ​ൺ പി. ​തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ൻ സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ഇ​തു​ക​ണ്ട് പി​ടി​ച്ചു​മാ​റ്റാ​നെ​ത്തി​യ​താ​യി​രു​ന്നു ജോ​ൺ.

ജോ​ൺ പി. ​തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന ആ​ളാ​ണ് മ​രി​ച്ച ജോ​ൺ പി. ​തോ​മ​സ്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : kottayam kerala congress congress death

Recent News

Corehub Up