കേരള കോൺഗ്രസ് നേതൃയോഗം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: തട്ടേക്കാട് - നേര്യമംഗലം റിവർ റോഡ് യാഥാർഥ്യമാക്കണമെന്ന് കേരള കോൺഗ്രസ് കീരംപാറ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. യോഗം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു.കീരംപാറ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനുള്ള നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു.
വന്യമൃഗശല്യത്തിന് എത്രയും വേഗം പരിഹാരം കാണുക, ടൂറിസത്തിന് അനന്ത സാധ്യതകൾ ഉള്ള കീരംപാറയിൽ തട്ടേക്കാട് മുതൽ നേര്യമംഗലം വരെ പുഴയുടെ തീരത്തിലൂടെ റിവർ റോഡ് നിർമിക്കുക, 611 മുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ടൂറിസം പദ്ധതികൾ വിഭാവനം ചെയ്യുക, വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ സോളാർ വിളക്കുകളും മിനി മാക്സ് വിളക്കുകളും സ്ഥാപിക്കുക, കുടിവെള്ളപദ്ധതികളും ഗ്രാമീണ റോഡുകളുടെ നവീകരണവും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ എംഎൽഎ മുമ്പാകെ സമർപ്പിച്ചു.
ചർച്ച ചെയ്യപ്പെട്ട എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ യോഗത്തെ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ജോജി സ്കറിയ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി.പൗലോസ്, സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ജോമി തെക്കേക്കര,റാണിക്കുട്ടി ജോർജ്,നേതാക്കളായ ആന്റണി ഓലിയപ്പുറം, ബിജു വെട്ടിക്കുഴ, എൽദോസ് വർഗീസ്,വി. ജെ.മത്തായിക്കുഞ്ഞ്, റോയി ഓടക്കൽ, എ.കെ.കൊച്ചുകുറു, പഞ്ചായത്ത് മെമ്പർമാരായ ശ്രീജ ബിജു,ടെസി മോനിച്ചൻ, ആനി ചെറിയാൻ, ജോസ് പീച്ചാട്ടുകുടി, ബേസിൽ ബേബി,മോൻസി അവരാപ്പാട്ട്, ജോണി നെടുങ്കല്ലേൽ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ ഷിബു തെക്കുംപുറത്തിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Kerala Congress