കേരള കോണ്‍ഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം നിര്‍വഹിക്കുന്നു
എടത്വ: കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ വ്യക്തിപരമായി നടത്തുന്ന പരാമര്‍ശങ്ങളും പ്രസ്താവനകളും അടിയന്തരമായി നിര്‍ത്തണമെന്ന് കേരള കോണ്‍ഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് യോഗം പ്രമേയം പാസാക്കി.
ജില്ലയിലെ പാര്‍ട്ടിക്കുള്ള ഏക സീറ്റായ കുട്ടനാട്ടില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും യോഗത്തില്‍ ധാരണയായി. കുട്ടനാട് നിയോജകമണ്ഡലത്തില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുള്ള സ്വീകരണവും യോഗത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. വിജയികളായ മെംബര്‍മാരെ സംസ്ഥാന വൈസ് ചെയര്മാന് റെജി ചെറിയാന് ഹാരമണിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റും ഉന്നതാധികാര സമിതി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
Tags : Kerala Congress nattuvishesham local news