കേരള കോണ്‍ഗ്രസ് ചവറ നിയോജക മണ്ഡല സമ്മേളനം
കൊല്ലം : കേരള കോണ്‍ഗ്രസ് ചവറ നിയോജക മണ്ഡല സമ്മേളനം മാത്യൂ ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
നീണ്ടകര, ശക്തികുളങ്ങര അഴിമുഖത്തിലെ ഡ്രഡ്ജിംഗ് നടത്തി മണല്ക്കട്ടകള് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് സേവ്യര്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ കെടിയുസി സംസ്ഥാന പ്രസിഡനന്റ് റോയി ഉമ്മന്‍, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുളത്തൂര്‍ രവി, നിയോജക മണ്ഡലം ഭാരവാഹികള്‍ അരിനല്ലൂര്‍ ജോസ്, ഇസ്മായില്‍ കുഞ്ഞ്, തോമസ് വൈദ്യന്, അര്‍തര്‍ ലോറന്‍സ്, സത്യന് റൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.