കേരള കോണ്ഗ്രസ് ജില്ലാ നേതൃസംഗമം കൽപ്പറ്റയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി ഇഎസ്എ വിജ്ഞാപനം ചെയ്യണമെന്ന് കേരള കോണ്ഗ്രസ് ജില്ലാ നേതൃസംഗമം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സർക്കാരിനെതിരേ എൽഡിഎഫ് നടത്തുന്ന സമരങ്ങൾ അവർക്കെതിരായ ജനവികാരത്തിൽനിന്നു ശ്രദ്ധതിരിക്കുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുര അധ്യക്ഷത വഹിച്ചു. ജോസ് തലച്ചിറ, സാജു സ്റ്റീഫൻ, ബിജു ഏലിയാസ്, കെ.ടി. ജോർജ്, ജോണി കൈതമറ്റം, ലിന്േറാ കുര്യാക്കോസ്, പി.വി. ബിജു, കെ.വി. കുര്യാക്കോസ്, സുലഭി മോസസ്, കെ.എ. മാത്യു, ലിയോ ടോം, സി.പി. അഷ്റഫ്, പി. രാമചന്ദ്രൻ, കെ.എം. പൗലോസ്, കെ.വി. പൗലോസ് എന്നിവർ പ്രസംഗിച്ചു.