കോതമംഗലം: കേരള കോൺഗ്രസ്-എം എറണാകുളം ജില്ലാ പ്രസിഡന്റ് ടോമി ജോസഫും കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എൻ.സി. ചെറിയാനും ഉൾപ്പെടെയുള്ള ഏതാനും നേതാക്കൾ രാജിവച്ച് പി.ജെ. ജോസഫ് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസിൽ ചേർന്നു.
പാർട്ടിയിലേക്കു വന്ന നേതാക്കളെ ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഷാൾ അണിയിച്ച് സ്വീകരിച്ചു.
ജില്ലയിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ടോമി ജോസഫും എൻ.സി. ചെറിയാനും പറഞ്ഞു.
കോതമംഗലത്ത് കഴിഞ്ഞ 10 വർഷം വികസനങ്ങളില്ലാത്ത നാളുകളായിരുന്നു. അതിന് മാറ്റം വരണമെങ്കിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ എംഎൽഎ വിജയിച്ചു വരേണ്ടത് നാടിന്റെ ആവശ്യമാണെന്ന കാഴ്ചപ്പാടിലാണ് കേരള കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് പാർട്ടിയിലേക്ക് പുതിയതായി വന്ന നേതാക്കൾ വ്യക്തമാക്കി.
Tags : Kerala Congress-M Kerala Congress resigns joins