Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ELECTION

ഡിസിഎൽ ശാ​ഖാ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്

പുതിയ അധ്യയനവർഷത്തിലെ ഡി​സി​എ​ൽ സ്കൂൾതല ശാ​ഖാ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ 26-നു ​മു​ന്പാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.

ശാഖാ ലീ​ഡ​ർ, ഡെ​പ്യൂ​ട്ടി ലീ​ഡ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ (ഒ​രു ആ​ൺ​കു​ട്ടി​യും ഒ​രു പെ​ൺ​കു​ട്ടി​യും), പ്രോ​ജ​ക്ട് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, ര​ണ്ടു കൗ​ൺ​സി​ല​ർ​മാ​ർ (ഒ​രു ആ​ൺ​കു​ട്ടി​യും ഒ​രു പെ​ൺ​കു​ട്ടി​യും) എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്.

ശാ​ഖാ ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. ശാ​ഖ​ക​ളി​ൽ​നി​ന്നു​ള്ള കൗ​ൺ​സി​ല​ർ​മാ​ർ​ക്കാ​ണ് മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യി മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്.

ശാഖാ ഭാരവാഹികളുടെ ലിസ്റ്റ് മേഖല ഓർഗനൈസർമാരെ ഏല്പിക്കേണ്ടതാണ്

Kerala

ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​റെ സെ​ക്ര​ട്ട​റി​യാ​ക്കി​യ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യു​ന്നു: സി​പി​എം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചീ​​​ഫ് ഇ​​​ല​​​ക്ട​​​റ​​​ൽ ഓ​​​ഫീ​​​സ​​​റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത​​​യെ​​ത്ത​​​ന്നെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഉ​​​ദ്ദി​​​ഷ്ട​​​കാ​​​ര്യ​​​ത്തി​​​ന് ഉ​​​പ​​​കാ​​​ര​​​സ്മ​​​ര​​​ണ എ​​​ന്ന​​​തു​​​പോ​​​ലെ ഇ​​​ത്ത​​​രം ഒ​​​രു നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ അ​​​നു​​​ഭ​​​വം കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ന്നോ​​​ളം ഉ​​​ണ്ടാ​​യി​​​ട്ടി​​​ല്ല.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഘ​​​ട്ട​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫി​​​നു വേ​​​ണ്ടി ക​​​മ്മീ​​​ഷ​​​ൻ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​വും ദു​​​രൂ​​​ഹ​​​വു​​​മാ​​​യ പ​​​ല ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് ആ​​​രോ​​​പ​​​ണം ശ​​​രി​​​വ​​​യ്ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ ഉ​​​ണ്ടാ​​യി​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​സ്ഐ​​​ആ​​​റി​​​ന്‍റെ പേ​​​രി​​​ൽ ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വോ​​​ട്ടാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​ത്. യ​​​ഥാ​​​ർ​​​ഥ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ വോ​​​ട്ട് ഡി​​​ലീ​​​റ്റ് ചെ​​​യ്യു​​​ക​​​യും, അ​​​ന​​​ർ​​​ഹ​​​രെ നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്ത ക​​​മ്മീ​​​ഷ​​​ൻ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രെ അ​​​ന്നു​​ത​​​ന്നെ ഇ​​​ട​​​തു​​​പ​​​ക്ഷം രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് ചേ​​​ർ​​​ക്കാ​​​ൻ മു​​​ൻ​​​കൂ​​​ട്ടി പ്ര​​​ഖ്യാ​​​പി​​​ച്ച തീ​​​യ​​​തി​​​ക്ക് ഒ​​​രാ​​​ഴ്ച മു​​​ന്പ് ആ​​​രെ​​​യും അ​​​റി​​​യി​​​ക്കാ​​​തെ പേ​​​രു ചേ​​​ർ​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നും ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധം പി​​​ടി​​​ച്ചി​​​രു​​​ന്നു.

യു​​​ഡി​​​എ​​​ഫി​​​ന്‍റെ വോ​​​ട്ടു​​​ക​​​ളാ​​​കെ ആ​​​ദ്യം​​ത​​​ന്നെ ചേ​​​ർ​​​ത്തു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കി​​​യ ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു പ​​​ട്ടി​​​ക അ​​​ന്തി​​​മ​​​മാ​​​ക്കാ​​​നു​​​ള്ള ഈ ​​​ധൃ​​​തി​​​യെ​​​ന്ന സം​​​ശ​​​യം ഇ​​​പ്പോ​​​ൾ ബ​​​ല​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നു സി​​​പി​​​എം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

Kerala

സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മൂ​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ക്കു​​​ന്നു. 16-ാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ യു​​​ഡി​​​എ​​​ഫ്, എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ കൂ​​​ടാ​​​തെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യും മ​​​ത്സ​​​രരം​​​ഗ​​​ത്തു​​​ണ്ട്.

ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​നും എ​​​ൽ​​​ഡി​​​എ​​​ഫി​​​നുവേ​​​ണ്ടി എ.​​​സി. മൊ​​​യ്തീ​​​നും ബി​​​ജെ​​​പി​​​ക്കാ​​​യി ബി.​​​ബി. ഗോ​​​പ​​​കു​​​മാ​​​റു​​​മാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ.

140 അം​​​ഗ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് ഇ​​​ത്ത​​​വ​​​ണ സ്വ​​​ത​​​ന്ത്ര​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 102 അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ഉ​​​ള്ള​​​ത്. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് 35 പേ​​​രും ബി​​​ജെ​​​പി​​​ക്ക് മൂ​​​ന്നു നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​മു​​​ണ്ട്. ഇ​​​തി​​​നാ​​​ൽ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ സ്പീ​​​ക്ക​​​ർ സ്ഥാ​​​ന​​​ത്തേ​​​ക്ക് എ​​​ത്തു​​​മെ​​​ന്ന​​​തി​​​ൽ ത​​​ർ​​​ക്ക​​​മി​​​ല്ല. പ്രോടെം സ്പീ​​​ക്ക​​​ർ ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ സ്പീ​​​ക്ക​​​റു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.

മൂ​​​ന്നു പേ​​​രു​​​ടെ​​​യും പേ​​​ര് പ്രി​​​ന്‍റ് ചെ​​​യ്ത ര​​​ഹ​​​സ്യബാ​​​ല​​​റ്റ് പേ​​​പ്പ​​​റി​​​ൽ വോ​​​ട്ട് ചെ​​​യ്യേ​​​ണ്ട പേ​​​രി​​​നു മു​​​ന്നി​​​ൽ ഗു​​​ണ​​​ന​​​ചി​​​ഹ്നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി മ​​​ട​​​ക്കി​​​യാ​​​ണ് സ്പീ​​​ക്ക​​​റു​​​ടെ ഇ​​​രു​​​വ​​​ശ​​​ത്തു​​​മാ​​​യി ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന ബാ​​​ല​​​റ്റ് ബോ​​​ക്സി​​​ൽ ഇ​​​ടേ​​​ണ്ട​​​ത്. തു​​​ട​​​ർ​​​ന്ന് പ്രോ​​​ടെം സ്പീ​​​ക്ക​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വോ​​​ട്ടെ​​​ണ്ണി സ്പീ​​​ക്ക​​​റെ പ്ര​​​ഖ്യാ​​​പി​​​ക്കും. പി​​​ന്നീ​​​ട് ഇ​​​ദ്ദേ​​​ഹ​​​ത്തെ സ്പീ​​​ക്ക​​​റു​​​ടെ പോ​​​ഡി​​​യ​​​ത്തി​​​ൽ അ​​​വ​​​രോ​​​ധി​​​ച്ച ശേ​​​ഷം ക​​​ക്ഷി നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​നു​​​മോ​​​ദ​​​ന പ്ര​​​സം​​​ഗ​​​വു​​​മു​​​ണ്ടാ​​​കും.

Kerala

നാളെ ജി. സുധാകരന്‍റെ മറ്റൊരു മധുരപ്രതികാരം; പിണറായിയും ഏറ്റുപറയും

കോട്ടയം: സിപിഎമ്മുമായി ഇടഞ്ഞ് കോൺഗ്രസ് പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച് നിയമസഭയിലേക്കു വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ പ്രോടെം സ്പീക്കറായി ഇന്നു ചുമതലയേറ്റപ്പോൾ വാതിൽ തുറക്കുന്നത് മറ്റൊരു മധുരപ്രതികാരത്തിന്. സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് മത്സരിക്കാൻ ഇറങ്ങിയതാണ് ജി. സുധാകരൻ.

ആദ്യ ഘട്ടത്തിൽ സിപിഎമ്മിന് ഇതിനെക്കുറിച്ചു കാര്യമായ ആശങ്ക ഇല്ലായിരുന്നു. അദ്ദേഹം അനുനയത്തിനു വഴങ്ങുമെന്നും മത്സരിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, അപ്രതീക്ഷിതമായി കെ.സി. വേണുഗോപാൽ സുധാകരനെ വീട്ടിൽ ചെന്നു കാണുകയും കോൺഗ്രസിന്‍റെ ഉറച്ചപിന്തുണ വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇതോടെ പാർട്ടിക്കെതിരേ നിലപാട് കടുപ്പിച്ച സുധാകരൻ മത്സരരംഗത്തിറങ്ങി.

കോൺഗ്രസ് പിന്തുണ നൽകി. ഒടുവിൽ സിപിഎമ്മിന്‍റെ ഉറച്ച മണ്ഡലം എന്നു പറയാവുന്ന അമ്പലപ്പുഴ സിപിഎമ്മിനെ കൈവിട്ടു. മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം സുധാകരൻ പിടിച്ചു. ഇടതു സർക്കാരിനെതിരേ സംസ്ഥാനത്തു വീശിയ തരംഗത്തിൽ അമ്പലപ്പുഴയും വീണു.

മണ്ഡലം സിപിഎമ്മിൽനിന്നു തിരിച്ചുപിടിച്ചതിനു പിന്നാലെ ഇപ്പോൾ പ്രോ ടെം സ്പീക്കറായി അദ്ദേഹത്തെ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചതോടെ മറ്റൊരു മധുരപ്രതികാരത്തിനും സുധാകരനു വഴി തുറക്കുകയാണ്.

പ്രോടെം സ്പീക്കറുടെ മുന്നിൽ വേണം എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യാൻ. സിപിഎമ്മിനെയും ഇടതു സർക്കാരിനെയും വെല്ലുവിളിച്ച് മത്സരിച്ചു ജയിച്ചയാളുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യേണ്ട അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇടത് എംഎൽഎമാരും. ഇടതു വിരുദ്ധർ ഇതു വലിയ ആഘോഷമാക്കിയും മാറ്റിയിട്ടുണ്ട്. ഇന്നു രാവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ പ്രോടെം സ്പീക്കറായി ജി. സുധാകരൻ ചുമതലയേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ സംബന്ധിച്ചു. നാളെ ജി. സുധാകരൻ എംഎൽഎമാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

Kerala

വി. ​ശി​വ​ൻ​കു​ട്ടി തി​രു​ത്ത​ണം; അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി ആ​ര്യാ രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ മു​ന്‍ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​ക്കെ​തി​രെ മു​ന്‍ മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍.

ത​ന്നെ തേ​ജോ​വ​ധം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നും വി. ​ശി​വ​ന്‍​കു​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ പ​റ​ഞ്ഞ​ത് തെ​റ്റാ​യ കാ​ര്യ​മെ​ന്നും ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രെ വി. ​ശി​വ​ന്‍​കു​ട്ടി യോ​ഗ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ര്യ​യു​ടെ മ​റു​പ​ടി.

സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞ​ത് തെ​റ്റാ​യ കാ​ര്യ​മാ​ണ്. തെ​റ്റാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വാ​ര്‍​ത്ത​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ആ​വ​ശ്യം. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പു​തി​യ ആ​ള്‍​ക്കാ​രോ​ട് ഇ​ങ്ങ​നെ പെ​രു​മാ​റി​യാ​ല്‍ എ​ന്തു ചെ​യ്യു​മെ​ന്നും ആ​ര്യ ചോ​ദി​ച്ചു.

ആ​ര്യ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങി​യ​ത് വോ​ട്ടു​കു​റ​ച്ചെ​ന്ന് ശി​വ​ന്‍​കു​ട്ടി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തി​നാ​ണ് ആ​ര്യ​യു​ടെ മ​റു​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​യ​പ്പോ​ള്‍ സ്ത്രീ​ക​ള്‍ അ​ട​ക്കം എ​തി​ര്‍​ത്തു.

കാ​റി തു​പ്പു​ന്ന പോ​ലെ​യാ​യി​രു​ന്നു സ്ത്രീ​ക​ളു​ടെ പ്ര​തി​ക​ര​ണം. 1400 വോ​ട്ടി​ന്‍റെ ലീ​ഡ് പ്ര​തീ​ക്ഷി​ച്ച ആ ​ബൂ​ത്തി​ല്‍ വെ​റും അ​ഞ്ചു വോ​ട്ടി​ന്‍റെ ലീ​ഡ് മാ​ത്ര​മാ​ണ് കി​ട്ടി​യ​തെ​ന്നും വി. ​ശി​വ​ന്‍​കു​ട്ടി വി​മ​ര്‍​ശി​ച്ചു.

Kerala

തെരഞ്ഞെടുപ്പിൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ന്ത്യം കു​റി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ് ഉ​ണ്ടാ​യ​ത്: കെ. ​രാ​ജ​ൻ

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ന്ത്യം കു​റി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​ ശ്ര​മ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മു​ൻ മ​ന്ത്രി കെ. ​രാ​ജ​ൻ. പ​രാ​ജ​യ​ത്തി​ൽ ഒ​രു ഏ​തെ​ങ്കി​ലും ഒ​രു വ്യ​ക്തി​യെ മാ​ത്രം വി​മ​ർ​ശി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു.

"കു​റ​ച്ച് ക​ഠി​ന​മേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ത​ന്നെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്. ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത വി​ധ​ത്തി​ൽ ഇ​ട​തു​പ​ക്ഷം പു​റ​കോ​ട്ട് പോ​യി. പ​ക്ഷെ അ​ങ്ങ​നെ​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഉ​ണ്ടാ​യെ​ന്ന് ക​രു​തി മു​ഴു​വ​ൻ ച​രി​ത്ര​വും അ​ങ്ങ​നെ​യാ​ണെ​ന്ന് ക​രു​തി​യി​രി​ക്ക​ല​ല്ല ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ ചു​മ​ത​ല.​ഇ​ത്ത​ര​ത്തി​ൽ ധാ​രാ​ള​മാ​യ അ​നു​ഭ​വ​ങ്ങ​ൾ നേ​ര​ത്തെ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.'-​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും താ​ഴെ​യു​ള്ള ഘ​ട​കം മു​ത​ൽ സു​ധാ​ര്യ​മാ​യി മു​ൻ​വി​ധി​ക​ളി​ല്ലാ​തെ പ​രി​ശോ​ധി​ച്ച് തി​രു​ത്തും. തെ​റ്റു​ക​ൾ തി​രു​ത്തി മു​ന്നോ​ട്ട് പോ​കു​മെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വാ​കു​ന്ന​ത് പ്ര​തി​പ​ക്ഷ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടി​യ പാ​ർ​ട്ടി​യാ​യ സി​പി​എം ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും അ​തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു.

വി​ശാ​ല​മാ​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. അ​തി​നാ​ലാ​ണ് ഉ​പ​പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കി​യ​ത്. ഇ​നി പാ​ർ​ലി​മെ​ന്‍റ​റി പാ‍​ർ​ട്ടി യോ​ഗം ചേ​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട മ​റ്റു ചു​മ​ത​ല​ക​ൾ തീ​രു​മാ​നി​ക്കും. അ​തി​ൽ ഉ​പ​നേ​തൃ സ്ഥാ​നം സി​പി​ഐ​ക്കാ​ണ് എ​ങ്കി​ൽ അ​പ്പോ​ൾ അ​ഭി​പ്രാ​യെ പ​റ​യു​മെ​ന്നും നി​ല​വി​ൽ താ​ൻ സി​പി​ഐ​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​ണെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു.

Kerala

ജ​ന​വി​ധി പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു; എ​ൽ​ഡി​എ​ഫ് ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും: പി​ണ​റാ​യി വി​ജ​യ​ൻ

കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫി​ന്‍റെ തോ​ൽ​വി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ജ​ന​വി​ധി ഞ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു. ഇ​ത്ത​രം ഘ​ട്ടം എ​ൽ​ഡി​എ​ഫി​ന്‍റെ​യോ സി​പി​എ​മ്മി​ന്‍റെ​യോ അ​വ​സാ​ന​മാ​യി ആ​രും കാ​ണേ​ണ്ട. ത​ങ്ങ​ൾ ശ​ക്ത​മാ​യി തി​രി​ച്ച് വ​രു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

 ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ക്കാ​ലം എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തെ മു​ന്നോ​ട്ട് ന​യി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നും അ​ത് ന​ല്ല നി​ല​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മാ​ലി​ന്യ പ്ര​ശ്‌​നം, വി​ദ്യാ​ഭ്യാ​സ രം​ഗം, ആ​രോ​ഗ്യ രം​ഗം, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടേ​യും സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം മു​ന്നേ​റി. എ​ല്ലാം നാ​ടി​ന്‍റെ അ​ഭി​വൃ​ദ്ധി ല​ക്ഷ്യ​മാ​ക്കി ചെ​യ്ത കാ​ര്യ​ങ്ങ​ളാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

പു​തി​യ സ​ർ​ക്കാ​റി​ന്‍റെ ജ​ന​ക്ഷേ​മ പ​രി​പാ​ടി​ക​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും അ​ങ്ങ​നെ അ​ല്ലെ​ങ്കി​ൽ എ​തി​ർ​ക്കു​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

NRI

ഫൊക്കാന തെരഞ്ഞെടുപ്പ്: ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മത്സരിക്കുന്നു

ഡെ​ല​വെ​യ​ർ: പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഡെ​ല​വേ​ർ മ​ല​യാ​ളി അ​സോ​സി​യേ​ൻ (ഡെ​ൽ​മ) നി​ന്നും ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ ടീം ​ഇ​ന്‍റ​ഗ്രി​റ്റി​യി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു.

സ​മൂ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്ഥി​ര​ത​യാ​ർ​ന്ന സാ​ന്നി​ധ്യ​മാ​യി അ​റി​യ​പ്പെ​ടു​ന്ന ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ, ക​ഴി​ഞ്ഞ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന വ്യ​ക്തി​യാ​ണ്.

പ​ദ​വി​ക​ളേ​ക്കാ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി സ​മൂ​ഹ​ത്തി​നൊ​പ്പം നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ന ശൈ​ലി​യാ​ണ് അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്.

നി​ല​വി​ൽ ഡെ​ൽ​മ​യി​ൽ ക​മ്മി​റ്റി അം​ഗ​മാ​യും ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് ഓ​ർ​ഗ​നൈ​സിം​ഗ് വി​ഭാ​ഗ​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം, സം​ഘ​ട​ന​യു​ടെ വി​വി​ധ ക​മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ൾ, ചാ​രി​റ്റി സം​രം​ഭ​ങ്ങ​ൾ, യു​വ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു.

സ​മൂ​ഹ​ത്തെ കൂ​ട്ടി​യി​ണ​ക്കാ​നും യു​വ​ത​ല​മു​റ​യെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് കൈ​പി​ടി​ച്ചുകൊ​ണ്ടു​വ​രാ​നും അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ബി​രു​ദ​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സി​ൽ മാ​സ്റ്റ​ർ ബി​രു​ദ​വും നേ​ടി​യി​ട്ടു​ള്ള ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ, ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​ലു​മാ​യി 20 വ​ർ​ഷ​ത്തി​ല​ധി​കം ഐ​ടി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​പ​രി​ച​യം നേ​ടി​യി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഫ​ഷ​ണ​ൽ പ​രി​ച​യ​വും സം​ഘാ​ട​ക മി​ക​വും ഫൊക്കാന ഫി​ല​ഡ​ൽ​ഫി​യ റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്.

ക​മ്യൂ​ണി​റ്റി സേ​വ​നം, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, യു​വ​ജ​ന ശാ​ക്തീ​ക​ര​ണം, സാം​സ്കാ​രി​ക സ​ഹ​ക​ര​ണം, വി​വി​ധ സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ പ്ര​ധാ​ന താത്പ​ര്യ മേ​ഖ​ല​ക​ൾ.

ഫി​ല​ഡ​ൽ​ഫി​യ റീ​ജി​യ​ണ​ൽ കോ-​കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്ന നി​ല​യി​ൽ, യു​വ​ജ​ന പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ ന​ല്ല അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ണ്ട്.

ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സി​ന്‍റെ​യും ക​മ്മി​റ്റി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ, ആ​ദ​ർ​ശ് ര​വീ​ന്ദ്ര​നെ ഫൊക്കാന ദേ​ശീ​യ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ​ഡോ​ർ​സ് ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ശ​ബ​രീ​ഷ് ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യി​ച്ചു.

ആ​ദ​ർ​ശി​ന്‍റെ സ്ഥാ​നാ​ർഥിത്വത്തെ ടീം ​ഇ​ന്‍റ​ഗ്രി​റ്റി യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ന്തോ​ഷ് നാ​യ​ർ (സെ​ക്ര​ട്ട​റി), ആന്‍റോ വ​ർ​ക്കി (ട്രഷറർ), ലി​ൻ​ഡോ ജോ​ളി (എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സി കാ​ര​ക്കാ​ട്ടു (വൈ​സ് പ്ര​സി​ഡ​ന്‍റ്), സോ​ണി അ​മ്പൂ​ക്ക​ൻ (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), അ​പ്പു​കു​ട്ട​ൻ നാ​യ​ർ (അ​സോ​സി​യേ​റ്റ് ട്രഷറർ), അ​ജു ഉ​മ്മ​ൻ (അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), ഗ്രേ​സ് മ​രി​യ ജോ​സ​ഫ് (അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്രഷറർ), ഷൈ​നി രാ​ജു(​വി​മ​ൻ​സ് ഫോ​റം ചെ​യ​ർ) തു​ട​ങ്ങി​യ​വ​ർ സ്വാ​ഗ​തം ചെ​യ്‌​തു.

NRI

ഫൊക്കാന തെരഞ്ഞെടുപ്പ്: ലോണ ബാബു ആർവിപി സ്ഥാനത്തേക്ക് മത്സരിക്കുന്നു

അ​റ്റ്ലാ​ന്‍റാ: മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ലും സം​ഘ​ട​നാ മാ​നേ​ജ്‌​മെ​ന്‍റി​ലും ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ പ​രി​ച​യ​മു​ള്ള സ​മ​ർ​പ്പി​ത ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ്ര​ഫ​ഷ​ണ​ലും ക​മ്യൂ​ണി​റ്റി നേ​താ​വു​മാ​യ ലോ​ണ ബാ​ബു ടീം ​ഇ​ന്‍റ​ഗ്രി​റ്റി​യി​ൽ അ​റ്റ്ലാ​ന്‍റ​യി​ൽ നി​ന്നും (റീ​ജി​യ​ൻ ഏഴ്) റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാനത്തേക്ക് മ​ത്സ​രി​ക്കു​ന്നു.

ഭ​ര​ണ​നി​ർ​വഹ​ണം, ത​ന്ത്ര​പ​ര​മാ​യ ആ​സൂ​ത്ര​ണം, ക​മ്യൂ​ണി​റ്റി സേ​വ​നം എ​ന്നി​വ​യി​ൽ ശ​ക്ത​മാ​യ ഒ​രു പ​ശ്ചാ​ത്ത​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​മ​ഗ്ര​ത​യോ​ടും കാ​ഴ്ച​പ്പാ​ടോ​ടും കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ണ ക​മ്യൂ​ണി​റ്റി ലീ​ഡ​ർ​ഷി​പ്പ് ആൻഡ് സ​ർ​വീ​സ്, ച​ർ​ച്ച് സെ​ക്ര​ട്ട​റി ഭ​ര​ണ​പ​ര​മാ​യ മേ​ൽ​നോ​ട്ടം, റിക്കാ​ർ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യി​ൽ വി​പു​ല​മാ​യ പ​രി​ച​യം ഉ​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​ണ്.

ഗ്രേ​റ്റ​ർ അ​റ്റ്ലാ​ന്‍റാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും (ഗാ​മ) അ​റ്റ്ലാ​ന്‍റാ മെ​ട്രോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും (അ​മ്മ) സ​ജീ​വ അം​ഗ​മാ​യ ലോ​ണ സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തോ​ടൊ​പ്പം ത​ന്ത്ര​പ​ര​മാ​യ ആ​സൂ​ത്ര​ണ​ത്തി​നും സം​ഘ​ട​നാ ഭ​ര​ണ​ത്തി​നും സം​ഭാ​വ​ന ന​ൽ​കി നേ​തൃ​ത്വ​പ​ര​മാ​യ റോ​ളു​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.

സ​മൂ​ഹ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന വ്യ​ക്തി​ത്വം, സം​ഘ​ട​നാ സു​താ​ര്യ​ത, സാം​സ്കാ​രി​ക ഇ​ട​പെ​ട​ൽ, സ​ഹ​ക​ര​ണ നേ​തൃ​ത്വം എ​ന്നി​വ​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ലോ​ണ​യു​ടെ സ്ഥാ​നാ​ർഥി​ത്വം ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു വ​ലി​യ മു​ത​ൽ​ക്കൂ​ട്ട് ആ​യി​രി​ക്കും എ​ന്നു​ള്ള​തി​നു സം​ശ​യ​മി​ല്ല.

ക​മ്യൂ​ണി​റ്റി ക്ഷേ​മ പ​രി​പാ​ടി​ക​ൾ​ക്കും ചാ​രി​റ്റി ധ​ന​സ​മാ​ഹ​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള ലോ​ണ​യു​ടെ സ്ഥാ​നാ​ർഥിത്വ​ത്തെ ടീം ​ഇ​ന്‍റ​ഗ്രി​റ്റിയു​ടെ പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ന്തോ​ഷ് നാ​യ​ർ (സെ​ക്ര​ട്ട​റി), ആ​ന്‍റോ വ​ർ​ക്കി (ട്രഷ​റ​ർ), ലി​ൻ​ഡോ ജോ​ളി (എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സി കാ​ര​ക്കാ​ട്ടു (വൈ​സ് പ്ര​സി​ഡന്‍റ്), സോ​ണി അ​മ്പൂ​ക്ക​ൻ (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), അ​പ്പു​കു​ട്ട​ൻ നാ​യ​ർ (അ​സോ​സി​യേ​റ്റ് ട്രഷ​റ​ർ), അ​ജു ഉ​മ്മ​ൻ (അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), ഗ്രേ​സ് മ​രി​യ ജോ​സ​ഫ് (അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്രഷ​റ​ർ), ഷൈ​നി രാ​ജു(​വി​മ​ൻ​സ് ഫോ​റം ചെ​യ​ർ) തു​ട​ങ്ങി​യ​വ​ർ സ്വാ​ഗ​തം ചെ​യ്‌​തു.

NRI

യു​എ​സ് പ്ര​സിഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: അ​ല​ക്സാ​ണ്ട്രി​യ ഒ​കാ​സി​യോ-​കോ​ർ​ട്ട​സ് ത​രം​ഗ​മാ​കു​ന്നു

വാ​ഷിം​ഗ്ട​ൺ ഡിസി: 2028-ലെ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ക​രു​ത്തു​റ്റ മു​ഖ​മാ​യി അ​ല​ക്സാ​ണ്ട്രി​യ ഒ​കാ​സി​യോ-​കോ​ർ​ട്ട​സ് ഉ​യ​ർ​ന്നു​വ​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ൽ, വൈ​റ്റ് ഹൗ​സ് മോ​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഡേ​വി​ഡ് ആ​ക്സ​ൽ​റോ​ഡി​ന്‍റെ ചോ​ദ്യ​ത്തി​ന് അ​വ​ർ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ത​ന്‍റെ രാ​ഷ്ട്രീ​യ അ​ഭി​ലാ​ഷം കേ​വ​ലം ഒ​രു പ​ദ​വി​യോ സീ​റ്റോ അ​ല്ലെ​ന്നും, മ​റി​ച്ച് രാ​ജ്യ​ത്തെ മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന​താ​ണെ​ന്നും ഒ​കാ​സി​യോ വ്യ​ക്ത​മാ​ക്കി. പ്ര​സി​ഡ​ന്‍റു​മാ​ർ വ​രും പോ​കും, പ​ക്ഷേ ആ​രോ​ഗ്യ​പ​രി​ര​ക്ഷ പോ​ലു​ള്ള ന​യ​ങ്ങ​ൾ ശാ​ശ്വ​ത​മാ​ണെന്ന് അ​വ​ർ പ​റ​ഞ്ഞു.

സ​ർ​വേക​ൾ പ്ര​കാ​രം 18-34 പ്രാ​യ​പ​രി​ധി​യി​ലു​ള്ള വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ക​മ​ല ഹാ​രി​സി​നേ​ക്കാ​ളും ഗാ​വി​ൻ ന്യൂ​സ​മി​നേ​ക്കാ​ളും ജ​ന​പ്രീ​തി ഒ​കാ​സി​യോ-​കോ​ർ​ട്ട​സി​നാ​ണ്.

ഒ​കാ​സി​യോ-​കോ​ർ​ട്ട​സി​നെ ഒ​രു തീ​വ്ര ഇ​ട​തു​പ​ക്ഷ നേ​താ​വാ​യി കാ​ണു​ന്ന​വ​ർ പാ​ർ​ട്ടി​ക്കു​ള്ളി​ലു​ണ്ടെ​ങ്കി​ലും മി​ക​ച്ച ആ​ശ​യ​വി​നി​മ​യ ശേ​ഷി​യു​ള്ള നേ​താ​വാ​യി പ​ല​രും അ​വ​രെ അം​ഗീ​ക​രി​ക്കു​ന്നു.

20 ശതമാനം ഉ​റ​ച്ച വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ അ​വ​ർ​ക്ക് ഒ​രു ദേ​ശീ​യ പ്ര​ചാ​ര​ണം തു​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു.

നി​ല​വി​ൽ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സാ​ണ് സ​ർ​വേ​ക​ളി​ൽ മു​ന്നി​ലെ​ങ്കി​ലും ഒ​കാ​സി​യോ​യു​ടെ നി​ല​പാ​ടു​ക​ൾ 2028-ലെ ​മ​ത്സ​ര​ത്തെ കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

National

ഹരിയാനയിൽ ബിജെപിക്കു വൻ വിജയം

ച​​​​​​ണ്ഡീ​​​​​​ഗ​​​​​​ഡ്: ഹ​​​​​​രി​​​​​​യാ​​​​​​ന മു​​​​​​നി​​​​​​സി​​​​​​പ്പ​​​​​​ൽ കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​ൻ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ബി​​​​​​ജെ​​​​​​പി​​​​​​ക്കു വ​​​​​​ൻ വി​​​​​​ജ​​​​​​യം. അം​​​​​​ബാ​​​​​​ല, സോ​​​​​​നി​​​​​​പ​​​​​​ത്, പ​​​​​​ഞ്ച്കു​​​​​​ള ന​​​​​​ഗ​​​​​​ര​​​​​​സ​​​​​​ഭ​​​​​​ക​​ളി​​ൽ ബി​​​​​​ജെ​​​​​​പി വ​​​​​​ൻ ലീ​​​​​​ഡി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ച്ചു.

മു​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഭൂ​​​​​​പീ​​​​​​ന്ദ​​​​​​ർ സിം​​​​​​ഗ് ഹൂ​​​​​​ഡ​​​​​​യു​​​​​​ടെ ത​​​​​​ട്ട​​​​​​ക​​​​​​മാ​​​​​​യ സാം​​​​​​പ്ള മു​​​​​​നി​​​​​​സി​​​​​​പ്പ​​​​​​ൽ സ​​​​​​മി​​​​​​തി ബി​​​​​​ജെ​​​​​​പി പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്തു. സാം​​​​​​പ്‌​​​​​​ള​​​​​​യി​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് മ​​​​​​ത്സ​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നി​​​​​​ല്ല.

അം​​​​​​ബാ​​​​​​ല മേ​​​​​​യ​​​​​​റാ​​​​​​യി ബി​​​​​​ജെ​​​​​​പി​​​​​​യി​​​​​​ൽ അ​​​​​​ക്ഷി​​​​​​ത സൈ​​​​​​നി വി​​​​​​ജ​​​​​​യി​​​​​​ച്ചു. പ​​​​​​ഞ്ച്കു​​​​​​ള​​​​​​യി​​​​​​ൽ ശ്യാം​​​​​​ലാ​​​​​​ൽ ബ​​​​​​ൻ​​​​​​സാ​​​​​​ൽ വി​​​​​​ജ​​​​​​യം നേ​​​​​​ടി.

സോ​​​​​​നി​​​​​​പ​​​​​​ത്തി​​​​​​ൽ രാ​​​​​​ജീ​​​​​​വ് ജ​​​​​​യി​​​​​​ൻ മേ​​​​​​യ​​​​​​റാ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. ഉ​​​​ക്‌​​​​ലാ​​​​ന​​​​യി​​​​ൽ ഇ​​​​രു​​​​പ​​​​ത്തി​​​​മൂ​​​​ന്നു​​​​കാ​​​​രി​​​​യാ​​​​യ റി​​​​മ സോ​​​​ണി ബി​​​​ജെ​​​​പി​​​​യി​​​​ലെ നി​​​​കി ഗോ​​​​യ​​​​ലി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. അം​​​​​​ബാ​​​​​​ല, സോ​​​​​​നി​​​​​​പ​​​​​​ത്, പ​​​​​​ഞ്ച്കു​​​​​​ള ന​​​​​​ഗ​​​​​​ര​​​​​​സ​​​​​​ഭ​​​​​​ക​​​​​​ൾ ഭ​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത് ബി​​​​​​ജെ​​​​​​പി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

National

പ​രാ​ജ​യ കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫി​ൽ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല: ടി.​പി രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ കാ​ര​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് എ​ൽ​ഡി​എ​ഫി​ൽ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ച​ർ​ച്ച​യി​ൽ വ​ന്നി​ട്ടി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് പു​തി​യ ആ​ൾ വേ​ണ​മെ​ന്ന് എ​ൽ ഡി ​എ​ഫി​ൽ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ൻ.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം സി​പി​ഐ ചോ​ദി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നാ​ണ​റി​ഞ്ഞ​ത്. പാ​ർ​ട്ടി​യു​ടെ തോ​ൽ​വി സം​ബ​ന്ധി​ച്ച് താ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്ത​തി​നു​ശേ​ഷം ജൂ​ൺ അ​വ​സാ​ന​മേ തീ​രു​മാ​നം​ഉ​ണ്ടാ​കൂ. ആ​ശാ സ​മ​രം ഉ​ദ്ദേ​ശ​ശു​ദ്ധി​യു​ള​ള​താ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​തി​നെ ത​ള്ളി​പ്പ​റ​ഞ്ഞ​ത്.

ഗ​വ​ൺ​മെ​ന്‍റ് വ​ന്നി​ല്ലെ​ങ്കി​ലും സ​പ്ലെ​കോ​യി​ൽ അ​രി​ക്കു വി​ല കൂ​ട്ടി​കൊ​ണ്ട് ജ​ന​ദ്രോ​ഹ​ത്തി​ന് യു ​വി​എ​ഫ് തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ത​ല​ങ്ങും വി​ല​ങ്ങും​മാ​റ്റി തു​ട​ങ്ങി. എ​ന്നി​ട്ടും. മു​ഖ​മ​ന്ത്രി ആ​രെ​ന്ന് പോ​ലും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ന്ന പ​ത്ര​സ​മ്മ​ള​ന​ത്തി​ൽ രാ​മ​ക്യ​ഷ്ണ​ൻ വി​മ​ർ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നെ ചൊ​ല്ലി ച​ർ​ച്ച വേ​ണ്ടെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​റ​ഞ്ഞു.

National

തമിഴ്നാട് സ്പീക്കർ തെരഞ്ഞെടുപ്പ്; മത്സരം ഒഴിവാക്കി ഡിഎംകെയും അണ്ണാ ഡിഎംകെയും

ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി ഡിഎംകെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അണ്ണാ ഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ന് രാവിലെ 9.30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) സ്ഥാനാർഥിയായി മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ നിശ്ചയിച്ചിട്ടുണ്ട്. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി.

വിജയ് സർക്കാരിന്‍റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. എം. രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും.

National

ആ​സാ​മി​ലെ പ​രാ​ജ​യം നി​രാ​ശാ​ജ​ന​കം; ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ഗൗ​ര​വ് ഗൊ​ഗോ​യ്

ന്യൂ​ഡ​ൽ​ഹി: ആ​സാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യി​ൽ പ്ര​തി​ക​രി​ച്ച് പി​സി​സി അ​ധ്യ​ക്ഷ​ൻ ഗൗ​ര​വ് ഗൊ​ഗോ​യ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ങ്ങേ​യ​റ്റം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും ഈ ​പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം താ​ൻ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​യു​ക്ത എം​എ​ൽ​എ​മാ​രു​മാ​യി ന‌​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഗൊ​ഗോ​യ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത​ത്. തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​ന​യെ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​സാ​മി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. 102 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് എ​ൻ​ഡി​എ​യു​ടെ വി​ജ​യം. ബി​ജെ​പി 82 സീ​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ സ​ഖ്യ​ക​ക്ഷി​ക​ളാ​യ എ​ജി​പി, ബി​ഒ​പി​എ​ഫ് എ​ന്നി​വ​ർ​ക്ക് 10 സീ​റ്റു​ക​ൾ വീ​തം ല​ഭി​ച്ചു. അ​തേ​സ​മ​യം കോ​ൺ​ഗ്ര​സി​ന് 19 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

National

മു​ഖ്യ​മ​ന്ത്രി​യാ​ര്? ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ട്ട് ച​ർ​ച്ച തു​ട​രു​ന്നു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സി​ലെ ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്നു സൂ​ച​ന. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ഡ​ൽ​ഹി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. വി.​ഡി.​സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ടു​ള്ള ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം വേ​ണ​മെ​ന്ന നി​ല​യി​ൽ മൂ​ന്നു പേ​രും വി​ട്ടു​കൊ​ടു​ക്കാ​തെ നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ർ​ച്ച​ക​ൾ ഊ​ർ​ജി​ത​മാ​യി​രി​ക്കു​ന്ന​ത്.

നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ഒ​രു സ​മ​വാ​യ​ത്തി​നാ​ണ് നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​ത്. എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലാ​ണ് ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​യും ച​ർ​ച്ച​ക​ളി​ൽ പ​ങ്കു​ചേ​രാ​ൻ ഇ​വി​ടെ​യു​ണ്ട്. ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ഴും ച​ർ​ച്ച തു​ട​രു​ക​യാ​ണ്.

എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം പ്ര​ധാ​ന മാ​ന​ദ​ണ്ഡ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ കെ.​സി. വേ​ണു​ഗോ​പാ​ലി​നു കു​റി​വീ​ഴും. അ​തേ​സ​മ​യം, ജ​ന​വി​കാ​ര​വും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ താ​ത്പ​ര്യ​വും പ​രി​ഗ​ണ​നാ വി​ഷ​യ​മാ​യാ​ൽ വി.​ഡി.​സ​തീ​ശ​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും. അ​തേ​സ​മ​യം, സീ​നി​യോ​രി​റ്റി വി​ഷ​യം മു​ന്നോ​ട്ടു​വ​ച്ചാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ദി​ക്കു​ന്ന​ത്.

നേ​താ​ക്ക​ൾ​ക്ക് ഇ​ട​യി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കി ഇ​ന്നു​ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക എ​ന്ന ദു​ഷ്ക​ര​മാ​യ ദൗ​ത്യ​മാ​ണ് എ​ഐ​സി​സി​ക്കു മു​ന്നി​ലു​ള്ള​ത്. മൂ​ന്നു പ​ക്ഷ​ത്തെ​യും അ​ണി​ക​ൾ ഹൈ​ക്ക​മാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ ക​ണ്ണും​ന​ട്ട് ക​ടു​ത്ത ആ​കാം​ക്ഷ​യി​ലാ​ണ്.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരാളെ നിശ്ചയിച്ചുകഴിഞ്ഞാൽ മറ്റു രണ്ടുപേരെയും അനുനയിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സ്ഥാനം കിട്ടാത്തവർ ഏതെങ്കിലും രീതിയിൽ അനഷ്ടം പ്രകടിപ്പിച്ചാൽ മാധ്യമങ്ങളും എതിരാളികളും അത് ഏറ്റെടുക്കുകയും ഇപ്പോൾ കിട്ടിയ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ തിളക്കം അതിൽത്തട്ടി നഷ്ടമാവുകയുംചെയ്യും എന്ന സാഹചര്യം മുന്നിലുണ്ട്. അതിനാൽ, എല്ലാവിധ അനുനയന സാധ്യതകളും പ്രയോഗിച്ച് നേതാക്കളെ സമാധാനിപ്പിച്ചു മാത്രമേ യോഗം അവസാനിപ്പിക്കൂ എന്നാണ് ലഭിക്കുന്ന സൂചനകൾ. 

Kerala

അ​ണി​ക​ളെ നേ​താ​ക്ക​ൾ നി​യ​ന്ത്രി​ക്ക​ണം; വി​ജ​യം ആ​രു​ടെ​യും ഒ​റ്റ​യ്ക്കു​ള്ള നേ​ട്ടം അ​ല്ല: അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ക​സേ​ര​യെ ചൊ​ല്ലി തെ​രു​വി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. അ​ണി​ക​ളെ നേ​താ​ക്ക​ൾ നി​യ​ന്ത്രി​ക്ക​ണം. ഒ​രി​ക്ക​ലും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ജ​യം കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

വി​ജ​യം ആ​രു​ടെ​യും ഒ​റ്റ​യ്ക്ക് ഉ​ള്ള നേ​ട്ടം അ​ല്ല, കൂ​ട്ടാ​യ നേ​ട്ടം. തെ​രു​വ് യു​ദ്ധ​ത്തി​ൽ ആ​രും പ​ങ്കാ​ളി​ക​ളാ​ക്ക​രു​ത്. നേ​താ​ക്ക​ൾ നി​യ​ന്ത്രി​ക്ക​ണം. ശെ​രി​യോ തെ​റ്റോ എ​ന്ന് നേ​താ​ക്ക​ൾ തീ​രു​മാ​നി​ക്ക​ണം.

വി​ഷ​യ​ത്തി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് അ​ഭി​പ്രാ​യം പ​റ​ഞ്ഞു​കൂ​ടാ എ​ന്നി​ല്ല. ഘ​ട​ക​ക്ഷി​ക​ളി​ൽ നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടും. ഇ​ന്ന ആ​ള് വ​ര​ണ​മെ​ന്നു​ള്ള അ​ഭി​പ്രാ​യം ഘ​ട​ക​ക​ക്ഷി​ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​കി​ല്ല എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

സാ​ധാ​ര​ണ​ക്കാ​രു​ടെ പ​ള്‍​സ് മ​ന​സി​ലാ​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫി​ന് ക​ഴി​ഞ്ഞി​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം

കോ​ട്ട​യം: സി​പി​എ​മ്മി​നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കും കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം. സി​പി​എം അ​ണി​ക​ൾ വ്യാ​പ​ക​മാ​യി ക്രോ​സ് വോ​ട്ട് ചെ​യ്തു.

സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ പ​ള്‍​സ് മ​ന​സി​ലാ​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​ര്‍​ന്ന വി​മ​ര്‍​ശ​നം. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്.

തോ​ൽ​വി​യു​ടെ കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യാ​ണ്. ഇ​നി​യും പി​ണ​റാ​യി ത​ന്നെ ന​യി​ച്ചു മു​ന്നോ​ട്ട് പോ​യാ​ൽ ക​ന​ത്ത തി​രി​ച്ച​ടി ഉ​ണ്ടാ​കും. ബം​ഗാ​ളി​ന് സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് പോ​കും. അ​ത് കൊ​ണ്ട് ത​ന്നെ പു​തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ണ്ടാ​വ​ണ​മെ​ന്ന സി​പി​ഐ​യു​ടെ നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത് ന​ല്ല​താ​വു​മെ​ന്നും അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു.

 

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി: സി​പി​ഐ ന​യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പാ​ളി​ച്ച ഉ​ണ്ടാ​യെ​ന്ന് വി​ല​യി​രു​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ നേ​രി​ട്ട ക​ന​ത്ത തി​രി​ച്ച​ടി​യി​ൽ വി​ല​യി​രു​ത്ത​ലു​മാ​യി സി​പി​ഐ . സി​പി​ഐ ന​യ​ങ്ങ​ൾ കൃ​ത്യ​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പാ​ളി​ച്ച ഉ​ണ്ടാ​യെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ.

ഇ​ട​ത് ന​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വ്യ​തി​യാ​നം തോ​ൽ​വി​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നി​ർ​വാ​ഹ​ക സ​മി​തി​യി​ലും പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

പി​എം ശ്രീ, ​ഇ​ല​പ്പു​ള്ളി ബ്രൂ​വ​റി പ്ര​ശ്ന​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​യെ​ന്നാ​ണ് സി​പി​ഐ​യു​ടെ വി​ല​യി​രു​ത്ത​ൽ. പാ​ർ​ട്ടി പ​ല വി​ഷ​യ​ങ്ങ​ളി​ലും ശ​ക്ത​മാ​യി വി​യോ​ജി​പ്പ​റി​യി​ച്ചെ​ങ്കി​ലും പു​റ​ത്ത് ജ​ന​ങ്ങ​ൾ അ​റി​ഞ്ഞ​ത് പി​എം ശ്രീ​യും, ഇ​ല​പ്പു​ള്ളി​യും മാ​ത്ര​മാ​ണെ​ന്ന് നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം സി​പി​എം പ​ല തീ​രു​മാ​ന​ങ്ങ​ളും ഘ​ട​ക ക​ക്ഷി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി. സം​സ്ഥാ​ന​ത്തെ 24 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച സി​പി​ഐ​യ്ക്ക് എ​ട്ട് സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്.

അ​ഡ്വ. ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ (കാ​ഞ്ഞ​ങ്ങാ​ട്), മു​ഹ​മ്മ​ദ് മു​ഹ്സി​ൻ (പ​ട്ടാ​മ്പി), കെ. ​രാ​ജ​ൻ (ഒ​ല്ലൂ​ർ), ഗീ​താ ഗോ​പി (നാ​ട്ടി​ക), കെ.​കെ. വ​ത്സ​രാ​ജ് (ക​യ്പ്പ​മം​ഗ​ലം), പി ​പ്ര​സാ​ദ് (ചേ​ർ​ത്ത​ല), സി ​അ​ജ​യ​പ്ര​സാ​ദ് (പു​ന​ലൂ​ർ), ജി ​ആ​ർ അ​നി​ൽ (നെ​ടു​മ​ങ്ങാ​ട്) എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

2021ൽ 17 ​സീ​റ്റു​ക​ളി​ലാ​ണ് പാ​ർ​ട്ടി വി​ജ​യി​ച്ചി​രു​ന്ന​ത്. ഇ​ക്കു​റി ഇ​ട​തു​പ​ക്ഷ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും മ​ത്സ​രി​ച്ച സി​പി​ഐ മ​ന്ത്രി​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ജ​യി​ച്ച​ത് സി​പി​ഐ​യ്ക്ക് ആ​ശ്വാ​സ​മാ​യി. സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്ന ച​ട​യ​മം​ഗ​ല​ത്ത് മ​ത്സ​രി​ച്ച മു​ൻ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി മാ​ത്ര​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

Kerala

കൂ​ത്തു​പ​റ​മ്പിലെ തോ​ല്‍​വി; ന​ട​പ​ടി​യു​മാ​യി മു​സ്‌​ലിം ലീ​ഗ്

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ ന​ട​പ​ടി​യു​മാ​യി മു​സ്‌​ലിം ലീ​ഗ്. മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഷാ​ഹു​ല്‍ ഹ​മീ​ദ്, ഭാ​ര്യ ന​ദീ​റ ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തി.

കൂ​ത്തു​പ​റ​മ്പി​ലെ പ​രാ​ജ​യം പ​ഠി​ക്കാ​ന്‍ പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ചു. ഷാ​ഹു​ല്‍ ഹ​മീ​ദ് വോ​ട്ടു​മ​റി​ച്ചെ​ന്ന ആ​രോ​പ​ണം നേ​ര​ത്തെ ഉ​യ​ര്‍​ന്നി​രു​ന്നു. രാ​ഷ്ട്രീ​യ ജ​ന​താ​ദ​ള്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച പി.​കെ. പ്ര​വീ​ണ്‍ 1,286 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. ലീ​ഗ് സ്ഥാ​നാ​ര്‍​ത്ഥി​യാ​യി മ​ത്സ​രി​ച്ച ജ​യ​ന്തി രാ​ജ​ന് 69,182 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

ജ​യ​ന്തി രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ല്‍ നി​ന്ന് ഷാ​ഹു​ല്‍ വി​ട്ടു നി​ന്നു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ന​ദീ​റ​യു​ടെ വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സി​ൽ പ്ര​വീ​ണി​നാ​യി വോ​ട്ട് തേ​ടി​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. ഷാ​ഹു​ലി​നെ​തി​രെ യൂ​ത്ത് ലീ​ഗി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. ഷാ​ഹു​ലി​ന്‍റെ കോ​ലം ക​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട് സൗ​ത്തി​ലെ പ​രാ​ജ​യം യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ന്‍റെ ഭാ​ഗം: അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് സൗ​ത്ത് മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് കേ​ര​ള​ത്തി​ൽ ആ​ക​മാ​നം ഉ​ണ്ടാ​യ യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് ഐ​എ​ൻ​എ​ൽ നേ​താ​വും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. വൈ​കാ​രി​ക​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഊ​ന്നി​യു​ള്ള യു​ഡി​എ​ഫ് പ്ര​ചാ​ര​ണം ക്ല​ച്ച് പി​ടി​ച്ചു എ​ന്നാ​ണ് വി​ല​യി​രു​ത്തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് സൗ​ത്തി​ൽ ബി​ജെ​പി​യു​ടെ വോ​ട്ട് വ​ർ​ധി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ പ​റ​ഞ്ഞു.

9,422 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് സൗ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ ഫൈ​സ​ൽ ബാ​ബു വി​ജ​യി​ച്ച​ത്. ടി. ​റെ​നീ​ഷാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.

Kerala

എ​ൽ​ഡി​എ​ഫി​ൻ്റെ പ​രാ​ജ​യ​കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മ​ല്ല: കെ. ​രാ​ജ​ൻ

തൃ​ശൂ​ർ: എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ​കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മ​ല്ലെ​ന്ന് സി​പി​ഐ നേ​താ​വും നി​യു​ക്ത ഒ​ല്ലൂ​ർ എം​എ​ൽ​എ​യു​മാ​യ കെ. ​രാ​ജ​ൻ. വി​മോ​ച​ന സ​മ​ര​ത്തി​ന് സ​മാ​ന​മാ​യ പ്ര​വ​ർ​ത്ത​നം പി​ണ​റാ​യി സ​ർ​ക്കാ​രി​ന് എ​തി​രെ ന​ട​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് എ​തി​രാ​യ പ്ര​ചാ​ര​ണം എ​റ്റെ​ടു​ക്കാ​ൻ സി​പി​ഐ ത​യാ​റ​ല്ലെ​ന്നും കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. തി

​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യും പ​ഠി​ച്ചും ഇ​ട​തു​പ​ക്ഷ മു​ന്ന​ണി തി​രി​ച്ചു വ​രു​മെ​ന്നും രാ​ജ​ൻ വ്യ​ക്ത​മാ​ക്കി. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി​യ​ല്ല​ന്ന് സി​പി​ഐ വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു​വെ​ന്ന് രാ​ജ​ൻ പ​റ​ഞ്ഞു.

പ​രാ​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​ങ്ങ​ൾ ത​യ്യാ​റ​ല്ല. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണ് പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ഭി​പ്രാ​യ​വും സി​പി​ഐ​ക്കി​ല്ല. 59ലെ ​വി​മോ​ച​ന സ​മ​ര​ത്തി​ന് തു​ല്യ​മാ​യ നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​നം സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ന്നു. അ​ത് ഏ​ത് നി​ല​യി​ൽ വ​ള​ർ​ന്നു എ​വി​ടം വ​രെ പോ​യി എ​ന്ന് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ആ​ഴ​ത്തി​ൽ പ​ഠി​ക്കും.

മു​ന്ന​ണി​ക്കെ​തി​രെ സം​ഘം ചേ​ർ​ന്ന​വ​രു​ടെ ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വും വി​ശ​ക​ല​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​മെ​ന്നും രാ​ജ​ൻ വ്യ​ക്ത​മാ​ക്കി. രും ​ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക​ൾ​ക്കു​ള്ളി​ലും മു​ന്ന​ണി​ക്ക് ഉ​ള്ളി​ലും പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​റ​യാ​നു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും കേ​ൾ​ക്കും. കേ​വ​ല​മാ​യ വി​ല​യി​രു​ത്തു​ക​ൾ അ​ല്ല തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യും പ​ഠി​ച്ചും ഇ​ട​തു​പ​ക്ഷ മു​ന്ന​ണി തി​രി​ച്ചു വ​രു​മെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു.

 

 

Kerala

പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​തം; ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഇ​ല്ലാ​യി​രു​ന്നു: ഇ.​പി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് ഇ ​പി ജ​യ​രാ​ജ​ൻ. ഇ​ത്ത​ര​മൊ​രു വി​ധി​യു​ണ്ടാ​കു​മെ​ന്ന് ക​ണ​ക്കാ​ക്കി​യി​ല്ല. എ​ല്ലാ രം​ഗ​ങ്ങ​ളി​ലും കേ​ര​ളം വ​ള​ർ​ച്ച ഉ​ണ്ടാ​ക്കി​യ കാ​ല​ഘ​ട്ട​മാ​ണ് ക​ട​ന്നു​പോ​യ​തെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷം കേ​ര​ള​ത്തി​ൽ ദു​ർ​ബ​ല​പ്പെ​ട്ടാ​ൽ അ​ത് കേ​ര​ള​ത്തി​ന്റെ ത​ക​ർ​ച്ച​യാ​യി​രി​ക്കും. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മ​ല്ലെ​ന്നും ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ എ​ന്തെ​ങ്കി​ലും ജ​ന​വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ച്ചോ​യെ​ന്നും ജ​യ​രാ​ജ​ൻ ചോ​ദി​ച്ചു.

കോ​ൺ​ഗ്ര​സ്‌ മു​ഖ്യ​മ​ന്ത്രി​യെ തേ​ടി ന​ട​ക്കു​ക​യാ​ണ്. അ​ത്യ​ന്തം ത​ക​ർ​ച്ച​യി​ലാ​ണ് കോ​ൺ​ഗ്ര​സ്‌. 102 സീ​റ്റ്‌ നേ​ടി​യി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ല. ബി​ജെ​പി മൂ​ന്ന് സീ​റ്റ് നേ​ടി​യ​ത് ദുഃ​ഖ​ത്തി​ന്‍റെ ആ​രം​ഭ​മാ​ണ്.

ഗ്രൂ​പ്പ്‌ തി​രി​ഞ്ഞു മു​ഖ്യ​മ​ന്ത്രി ആ​യാ​ൽ ഒ​രു ഭ​ര​ണം ഉ​ണ്ടാ​കു​മോ. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലും ഗ്രൂ​പ്പ്‌ ഉ​ണ്ടാ​കും. 10 വ​ർ​ഷ​ത്തി​നി​ടെ ഒ​രു പി​ശ​കും ഉ​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്നി​ല്ല. സി​പി​എം മ​നു​ഷ്യ​രു​ടെ പാ​ർ​ട്ടി ആ​ണ്. ഭാ​വി​യി​ൽ തെ​റ്റ് പ​റ്റാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കും. ഇ​ട​തു​പ​ക്ഷം ത​ക​ർ​ന്നു എ​ന്ന് ക​രു​ത​രു​ത്. ചോ​ർ​ന്നു പോ​യ ജ​ന​കീ​യ ശ​ക്തി തി​രി​ച്ചു പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Kerala

വോ​ട്ടു​ചോ​ർ​ച്ച പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യി: പി.​കെ. ശ​ശി

പാ​ല​ക്കാ​ട്: വി​ജ​യ​സാ​ധ്യ​ത ഏ​റെ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തു വോ​ട്ട് ഡീ​ലാ​ണെ​ന്ന് യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യും ഡെ​മോ​ക്രാ​റ്റി​ക് മാ​ർ​ക്സി​സ്റ്റ് ഫ്ര​ണ്ട് (ഡി​എം​എ​ഫ്) നേ​താ​വു​മാ​യ പി.​കെ. ശ​ശി ആ​രോ​പി​ച്ചു. മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന 11,122 വോ​ട്ടു​ക​ൾ ചോ​ർ​ന്ന​താ​യി അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഒ​റ്റ​പ്പാ​ല​ത്തു ബി​ജെ​പി​ക്ക് ഏ​ക​ദേ​ശം 17,000 വോ​ട്ടി​ന്‍റെ വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ ശ​ശി ഇ​തി​നു​പി​ന്നി​ൽ ആ​രാ​ണു​ള്ള​തെ​ന്ന് യു​ഡി​എ​ഫും മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​വും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം യു​ഡി​എ​ഫ് നേ​താ​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ സി​പി​എ​മ്മി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യ​ത്. ഡി​എം​എ​ഫ് യു​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ ഫ​ല​മാ​യി തൃ​ത്താ​ല, കോ​ങ്ങാ​ട്, ചി​റ്റൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു സീ​റ്റ് ന​ഷ്ട​മാ​യി. സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ല​ത്തൂ​ർ, മ​ല​ന്പു​ഴ, ത​രൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ല​ട​ക്കം ഭൂ​രി​പ​ക്ഷം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ജി​ല്ല​യി​ലെ 12 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ഇ​ട​തു​പ​ക്ഷ​ത്തി​ന് 78,499 വോ​ട്ടി​ന്‍റെ കു​റ​വു​ണ്ടാ​യി. ഇ​തി​ൽ ഡി​എം​എ​ഫി​ന്‍റെ സ്വാ​ധീ​ന​ത്തെ ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി നി​ര​ന്ത​രം ത​ന്നെ വി​മ​ർ​ശി​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ പി.​കെ. ശ​ശി, താ​ൻ ഒ​ന്നു​മ​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് ദി​വ​സ​വും ത​ന്നെ​ക്കു​റി​ച്ചു പ​റ​യു​ന്ന​തെ​ന്നു ചോ​ദി​ച്ചു. സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ്പി​രി​റ്റ് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പി.​കെ. ശ​ശി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു; പ്രതികരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിർപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു. മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയിൽ വീണ്ടെടുക്കാനും കൂടുതൽ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ 10 വർഷങ്ങളിലുടനീളം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നത് നിസ്സംശയമാണ്. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടർന്നും ഉണ്ടാകേണ്ടതുണ്ട്.

നവകേരള നിർമാണത്തിനായി എൽഡിഎഫ് മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ വിജ്ഞാന, സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും.

അതിദാരിദ്ര്യ നിർമാർജനവും സ്ത്രീശക്തീകരണവും സാമൂഹ്യസുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ ഞങ്ങൾ മുന്നോട്ടുവച്ച നയങ്ങൾ ജനങ്ങൾക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിനായി പുതിയ സർക്കാരിന്മേൽ ജനാധിപത്യ സമ്മർദ്ദം ചെലുത്തും.

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേസമയം, ജനവിരുദ്ധമായ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുകയാണ് എൽഡിഎഫിന്‍റെ ലക്ഷ്യം.

കേരളത്തിന്‍റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുക എന്നത് എൽഡിഎഫിന്‍റെ അടിസ്ഥാന നിലപാടാണ്. ഈ തെരഞ്ഞെടുപ്പിലെ ചില സൂചനകൾ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമാണ്. ഒരു വർഗീയതയോടും സന്ധി ചെയ്യാതെ വിഭജന രാഷ്ട്രീയത്തിനെതിരെ തങ്ങളുടെ പോരാട്ടം തുടരും.

ഈ തെരഞ്ഞെടുപ്പിനിടയിൽ വ്യാപകമായ വ്യാജപ്രചാരണങ്ങൾ നടന്നുവെന്നത് മുമ്പും പറഞ്ഞതാണ്. അതിൽ ചില മാധ്യമങ്ങൾ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അർദ്ധസത്യങ്ങളെയും അതിശയോക്തികളെയും വസ്തുതാവിരുദ്ധ പ്രചാരണങ്ങളെയും ആശ്രയിച്ച അവതരണങ്ങൾ ജനാധിപത്യത്തിന് ഗുണകരമല്ല. എങ്കിലും, ഈ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുകയാണ് പ്രധാനമെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുവാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങൾ കേൾക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തുറന്ന പരിശോധന ആണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പൊതുസമൂഹത്തിൽ നിന്നും സഖാക്കളിൽ നിന്നും ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും വിമർശനങ്ങളും ഗൗരവബുദ്ധ്യാ പരിശോധിക്കും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട് തീരുമാനങ്ങൾ എടുക്കും.

എൽഡിഎഫിനുവേണ്ടി പതിനായിരക്കണക്കിന് പ്രവർത്തകരാണ് ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അഹോരാത്രം ഏറ്റെടുത്തത്. അവരെ ആകെ അഭിവാദ്യം ചെയ്യുന്നു. ഞങ്ങളെ എതിർത്ത ശക്തികൾ യുഡിഎഫ്, ബിജെപി, ചില മാധ്യമങ്ങളുടെ നിലപാട് — ഇവയെല്ലാം ചേർന്നുണടാക്കിയ രഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായത്.

അരാജക - അരാഷ്ട്രീയ സ്വഭാവം ഉള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തിലും ചിലരെങ്കിലും കുടുങ്ങി പോയിട്ടുണ്ട്. അവരെയൊക്കെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ഗൗരവമായ ശ്രമം ഉണ്ടാകും.

ജനങ്ങൾ നൽകിയ വിധിയെ മാനിച്ച് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. നുണക്കഥകളും കോർപ്പറേറ്റ്-പിആർ ബുദ്ധിശാലകളിൽ ഉരുത്തിരിഞ്ഞ വ്യാജപ്രചാരണങ്ങളും ഞങ്ങളെ പിന്നോട്ടടിപ്പിക്കില്ല. എൽഡിഎഫിന്‍റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകൾ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തും. ജനങ്ങളോടുള്ള ബന്ധം കൂടുതൽ ശക്തമാക്കി, കൂടുതൽ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എൽഡിഎഫ് മുന്നോട്ട് പോകും.

കേരളത്തിന്‍റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും. എൽഡിഎഫിനൊപ്പം നിന്ന എല്ലാവർക്കും വീണ്ടും നന്ദി അറിയിക്കുന്നു. കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കൂടുതൽ ശക്തമായി തിരിച്ചുവരും എന്ന് ഉറപ്പുനൽകുന്നുവെന്നും പിണറായി വിജയൻ‌ കൂട്ടിച്ചേർത്തു.

Kerala

ബേപ്പൂരിൽ യുഡിഎഫിന് വോട്ടുവിഹിതം വർധിച്ചുവെന്ന് പി.വി. അൻവർ

ഫറോക്ക്: ബേപ്പൂർ നിയോജകമണ്ഡലത്തിൽ വോട്ടുവിഹിതത്തിൽ യുഡിഎഫിന് വൻ കുതിപ്പെന്ന് പി.വി. അൻ‌വർ. അതേസമയം എൽഡിഎഫിന് ഇത്തവണ വോട്ടുവിഹിതത്തിൽ വലിയ കുറവുണ്ടായി. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ 53,418 വോട്ടുകൾ മാത്രം ലഭിച്ച യുഡിഎഫ് ഇത്തവണ 74,362 വോട്ടുകൾ നേടി നില മെച്ചപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

പി.വി.അൻവറിന് 20,944 വോട്ടുകൾ അധികം നേടാനായി. 2021ൽ എൽഡിഎഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിനു ലഭിച്ച 28,747ന്‍റെ ഭൂരിപക്ഷം ഇത്തവണ 7,487 ആക്കി കുറയ്ക്കാനായതും യുഡിഎഫിന് നേട്ടമായി.

എൽഡിഎഫിന് ഇത്തവണ വോട്ടുവിഹിതത്തിലും വലിയ കുറവുണ്ടായി. പി.എ.മുഹമ്മദ് റിയാസിന് 81,849 വോട്ടുകളാണ് ലഭിച്ചത്. 2021ൽ 82,165 വോട്ടുകളായിരുന്നു. 316 വോട്ടുകളുടെ കുറവ്. 2021ൽ ആകെ പോൾ ചെയ്തതിന്‍റെ 49.73 ശതമാനം വോട്ടുകൾ നേടിയ റിയാസിന് ഇത്തവണ 44.34 ശതമാനം വോട്ടുകളാണ് ലഭിച്ചതെന്നും അൻവർ പറഞ്ഞു.

National

വിജയ്‌യെ ക്ഷണിക്കാതിരുന്നത് ജനവിധി അപമാനിക്കുന്നതിന് തുല്യം: പിന്തുണച്ച് കമൽഹാസൻ

ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാതിരുന്നത് ജനവിധി അപമാനിക്കുന്നതിന് തുല്യമാണെന്ന് കമൽഹാസൻ.
 
തെരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് സംസ്ഥാനത്തിനു തന്നെ നാണക്കേട് ആണെന്നും ഇതു ജനാധിപത്യത്തിനു ദോഷം വരുത്തുമെന്നും കമൽ പറഞ്ഞു.

ഇനി ഭരണഘടനയുടെ ചുമതലയുള്ളവർ ഇതേ കടമ നിറവേറ്റണം. ഇത് ഒരു അഭ്യർഥനയല്ല, അവരുടെ ഭരണഘടനാപരമായ കടമയെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ മാത്രമാണ്.

വിജയ് നയിക്കുന്ന തമിഴ്‌നാട് വെട്രി കഴകം 108 സീറ്റുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തെ ഭരിക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ്‌ ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കമൽ കൂട്ടിച്ചേർത്തു.

Kerala

മ​ന​സി​ല്‍ ന​ന്മ​യു​ള്ള​വ​ന്‍ നാ​ട് ഭ​രി​ക്ക​ട്ടെ..; കൊ​ച്ചി​യി​ല്‍ വി.​ഡി​ക്കാ​യി വീ​ണ്ടും ഫ്ല​ക്സ്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് വീ​ണ്ടും ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നാ​യി എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ മു​കു​ള്‍ വാ​സ്‌​നി​ക്കും അ​ജ​യ് മാ​ക്കാ​നും എം​എ​ല്‍​എ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നി​ടെ വീ​ണ്ടും പോ​സ്റ്റ​ര്‍ എ​ത്തി​യ​ത് ച​ര്‍​ച്ച​ക​ളി​ല്‍ നി​റ​യു​ക​യാ​ണ്.

മ​ന​സി​ല്‍ ന​ന്മ​യു​ള്ള​വ​ന്‍ നാ​ട് ഭ​രി​ക്ക​ട്ടെ എ​ന്ന വാ​ച​ക​ങ്ങ​ളോ​ടെ​യാ​ണ് ക​ച്ചേ​രി​പ്പ​ടി​യി​ലെ മാ​ധ​വ ഫാ​ര്‍​മ​സി ജം​ഗ്ഷ​നി​ല്‍ ഫ്ല​ക്സ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ് ത​ന്നെ വി.​ഡി. സ​തീ​ശ​നാ​യി ഫ്ല​ക്സു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. സ​തീ​ശ​നെ​തി​രെ​യും ഫ്ല​ക്സു​ക​ള്‍ എ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും കെ.​സി. വേ​ണു​ഗോ​പാ​ലി​നാ​യും ഫ്ല​ക്സു​ക​ള്‍ എ​ത്തി​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലും മൂ​വ​ര്‍​ക്കും വേ​ണ്ടി ഫ്ല​ക്സു​ക​ൾ എ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​ന്ന് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ചേ​രു​ന്ന എം​എ​ല്‍​എ​മാ​രു​ടെ നി​യ​മ​സ​ഭ ക​ക്ഷി യോ​ഗ​ത്തി​ല്‍ എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി ച​ര്‍​ച്ച ന​ട​ത്തും.

Kerala

സി​നി​മ​യും ഷോ​ക​ളും ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ഷാ​ര​ടി തി​രു​ത്ത​ണം: ധ​ര്‍​മ​ജ​ന്‍

കൊ​ച്ചി: സി​നി​മ​ക​ളും സ്റ്റേ​ജ് ഷോ​ക​ളും നി​ര്‍​ത്തി ഇ​നി​യു​ള്ള അ​ഞ്ചു വ​ര്‍​ഷ​ക്കാ​ല​ത്തേ​ക്ക് പാ​ല​ക്കാ​ടി​ന് വേ​ണ്ടി മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി.

അ​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​ണെ​ന്നും പ്ര​സ്താ​വ​ന തി​രു​ത്ത​ണ​മെ​ന്നു​മാ​ണ് ധ​ര്‍​മ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം പി​ഷാ​ര​ടി വി​ളി​ച്ച​പ്പോ​ള്‍ പ​റ​ഞ്ഞു​വെ​ന്നും ധ​ര്‍​മ​ജ​ന്‍ ദീ​പി​ക ഓ​ണ്‍​ലൈ​നി​നോ​ട് പ്ര​തി​ക​രി​ച്ചു.

അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്ക് സി​നി​മ ചെ​യ്യു​ന്നി​ല്ല എ​ന്ന​ത് ഒ​രു തെ​റ്റാ​യ തീ​രു​മാ​ന​മാ​ണ്. സി​നി​മ​ക​ള്‍ അ​ധി​ക​മി​ല്ലെ​ങ്കി​ലും ഒ​രു സ്റ്റേ​ജ് ഷോ​ക​ള്‍ ഒ​രു​പാ​ടു​ണ്ട്. മാ​സ​ത്തി​ല്‍ അ​ഞ്ചു ഷോ​ക​ള്‍ എ​ങ്കി​ലും പി​ഷാ​ര​ടി ചെ​യ്യ​ണം. കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​ദ്ദേ​ഹ​ത്തെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​ര്‍ ഒ​രു​പാ​ടു​ണ്ട്. മി​മി​ക്രി​യി​ല്‍ വ​ര​ണം, നാ​ദ​ര്‍​ഷി​ക്ക​യു​ടെ കാ​സ​റ്റി​ല്‍ വ​ര​ണം, ടി​വി​യി​ല്‍ വ​ര​ണം, സി​നി​മ​യി​ല്‍ വ​ര​ണം എ​ന്നൊ​ക്കെ ആ​ഗ്ര​ഹി​ച്ച ഒ​രു കാ​ല​മു​ണ്ട്.

പെ​ട്ടെ​ന്ന് ഞാ​ന്‍ ഇ​നി സി​നി​മ​യി​ലി​ല്ല, സ്റ്റേ​ജ് ഷോ​യി​ലി​ല്ല എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​ണ്. കു​റ​ച്ച് നേ​രം മു​മ്പ് ഫോ​ണി​ല്‍ സം​സാ​രി​ച്ച​പ്പോ​ള്‍ ആ ​തീ​രു​മാ​നം മാ​റ്റു​ന്ന​ത് ന​ന്നാ​യി​രി​ക്കും എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു.

എ​ന്നെ കു​റേ സു​ഹൃ​ത്തു​ക്ക​ള്‍ വി​ളി​പ്പോ​ള്‍ ചോ​ദി​ച്ചു, എ​ന്തി​നാ അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം പ​റ​ഞ്ഞ​തെ​ന്ന്. ജ​യി​ച്ചി​ല്ലെ​ങ്കി​ല്‍ രാ​ഷ്ട്രീ​യ വ​ന​വാ​സ​ത്തി​ന് പോ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് അ​ത് പ​റ​യാം. അ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ കോ​ണ്‍​ഫി​ഡ​ന്‍​സ് ആ​യി​രു​ന്നു.

പ​ക്ഷെ പി​ഷാ​ര​ടി അ​ങ്ങ​നെ പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ല. പി​ഷാ​ര​ടി വ​ന്ന​ത് ക​ലാ​കാ​ര​ന്‍ ആ​കാ​നും ക​ല​യി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​നും വേ​ണ്ടി​യാ​ണ്. അ​തി​നാ​ല്‍ അ​തൊ​രി​ക്ക​ലും ഉ​പേ​ക്ഷി​ക്കാ​ന്‍ പാ​ടി​ല്ല. കു​റ​ച്ചു നാ​ള്‍ പാ​ല​ക്കാ​ട് പോ​യി നി​ന്ന് സെ​റ്റ് ആ​യി ക​ഴി​ഞ്ഞാ​ല്‍ ആ ​തീ​രു​മാ​നം മാ​റ്റാ​ന്‍ ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും നി​ര്‍​ബ​ന്ധി​ക്കും. ഞാ​ന്‍ മാ​ത്ര​മ​ല്ല, ഞ​ങ്ങ​ള്‍ മി​മി​ക്രി സ​മൂ​ഹ​വും സി​നി​മ​യി​ലു​ള്ള അ​വ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ എ​ല്ലാ​വ​രും പ​റ​യും ആ ​തീ​രു​മാ​നം മാ​റ്റ​ണ​മെ​ന്ന്.

ഇ​ന്ന​സെ​ന്‍റ് ചേ​ട്ട​നും മു​കേ​ഷ് ചേ​ട്ട​നും ഗ​ണേ​ഷ് ചേ​ട്ട​നും ഒ​ക്കെ എം​പി​യും മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യി​രു​ന്നി​ട്ടും അ​വ​ര്‍ ക​ലാ​പ്ര​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മാ​റി നി​ന്നി​ട്ടി​ല്ല​ല്ലോ എ​ന്ന് ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ശോ​ഭ സു​രേ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍ ഒ​ന്നു​മ​ല്ല പി​ഷാ​ര​ടി​യു​ടെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും ധ​ര്‍​മ​ജ​ന്‍ പ്ര​തി​ക​രി​ച്ചു. പി​ഷാ​ര​ടി​യു​ടെ വ്യ​ക്തി പ്ര​ഭാ​വം, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​ക​ള്‍ ഒ​ക്കെ​യാ​ണ് വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

അ​ല്ല​തെ പി​ഷാ​ര​ടി​യെ സ്ത്രീ​ക​ള്‍ ത​ട​ഞ്ഞ​തോ ശോ​ഭ സു​രേ​ന്ദ്ര​ന്‍ പ​ണം കൊ​ടു​ത്തു വോ​ട്ട് വാ​ങ്ങി എ​ന്ന വി​വാ​ദ​ങ്ങ​ളോ അ​ല്ല വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്. യു​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ധ്യ​ത​യു​ള്ള വി​ഐ​പി മ​ണ്ഡ​ല​മാ​ണ് പാ​ല​ക്കാ​ട്. വി​വാ​ദ​ങ്ങ​ള്‍ ഒ​ക്കെ സെ​ക്ക​ന്‍​ഡ​റി​യാ​ണ്. വി​വാ​ദ​ങ്ങ​ള്‍ പി​ഷാ​ര​ടി​ക്ക് കു​റ​ച്ചു വോ​ട്ടു​ക​ള്‍ കൂ​ടി കി​ട്ടി​യി​ട്ടു​ണ്ടാ​കാം. അ​ത് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും പി​ഷാ​ര​ടി വി​ജ​യി​ക്കു​മാ​യി​രു​ന്നു​വെ​ന്നും ധ​ര്‍​മ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

പറവൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് വി.ഡി. സതീശന്‍; ആവേശത്തില്‍ അണികള്‍

കൊച്ചി: തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ നന്ദി പര്യടനവുമായി വി.ഡി. സതീശന്‍. വരാപ്പുഴയില്‍ നിന്നും പറവൂര്‍ ടൗണ്‍ വരെയാണ് വി.ഡി. സതീശന്‍ വാഹന ജാഥ നടത്തിയത്. നിരവധി പ്രവര്‍ത്തകരും ജില്ലാ നേതാക്കളും സതീശനൊപ്പം വാഹനപര്യടന യാത്രയില്‍ പങ്കെടുത്തു.

വരാപ്പുഴ സെന്‍റ് ജോസഫ് പള്ളിയിലെത്തി വികാരിയെ കണ്ട ശേഷമാണ് സതീശന്‍ പറവൂരിലേക്ക് വാഹന പര്യടന യാത്ര തിരിച്ചത്. വാഹന പര്യടനം പൂര്‍ത്തിയാക്കിയ ശേഷം സതീശന്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. അതേസമയം, എറണാകുളത്ത് വന്‍ സ്വീകരണമാണ് വി.ഡി. സതീശന് ലഭിക്കുന്നത്.

ചൊവ്വാഴ്ച സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയ സതീശനെ വി.ഡി.എസ് സിഎം എന്നു വിളിച്ചു കൊണ്ടാണ് അണികള്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വി.ഡി.ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ എറണാകുളത്തും മറ്റു ജില്ലകളിലും നിയുക്ത മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച് സതീശനായി പോസ്റ്ററുകള്‍ എത്തിയിരുന്നു.

ഇന്ന് ആലുവ ദേശത്തെ വി.ഡിയുടെ വീട്ടില്‍ നിയുക്ത എംഎല്‍എമാരായ ടി.ജെ. വിനോദും ദീപക് ജോയിയും എത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മടങ്ങിയ ഇരുവരും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തോടും ഇരുവരും പ്രതികരിച്ചില്ല.

Kerala

പരാജയം അപ്രതീക്ഷിതം; ചോദ്യങ്ങളോട് പ്രതികരിക്കാതെ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തോൽവിയുടെ കാരണങ്ങൾ വിശദമായി വിലയിരുത്തും. മുന്നണിയേയും ജനങ്ങളെയും കേട്ട് തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടത് ചരിത്രത്തിൽ ഇതിന് മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ട്. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് ശേഷം ആദ്യമായാണ് എംവി ​ഗോവിന്ദൻ വാർത്താസമ്മേളനം നടത്തുന്നത്. അതേസമയം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഗോവിന്ദൻ വാർത്താസമ്മേളനം അവസാനിപ്പിക്കുയും ചെയ്തു.

മേയ് ജൂൺ മാസങ്ങളിൽ എല്ലാ ഘടകങ്ങളും വിളിച്ച് ചേർക്കുമെന്നും ഇന്ന് നടന്നത് പ്രാഥമിക പരിശോധനമാത്രമാണെന്നും ഗോവിന്ദൻ പറഞ്ഞു. സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരം ഒരുക്കും. എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനത്തിലെത്തും.

പരാജയത്തിന്‍റെ കാരണം കണ്ടെത്താൻ പാർട്ടി റിവ്യു നടത്തും. ഇടതുപക്ഷം തിരിച്ച് വരും. ഇടതുപക്ഷം എന്നും ജനപക്ഷത്താണ്. നടത്തുന്നത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്. പാലക്കാട് ഡിസിക്ക് നേരെ നടത്തിയ കടന്നാക്രമണത്തെ അപലപിക്കുന്നുവെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Kerala

കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ സി​പി​എം വോ​ട്ടു​ക​ൾ ബി​ജെ​പി​യി​ലേ​യ്ക്ക് മ​റി​ഞ്ഞു: തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ കോ​ഴി​ക്കോ​ട് നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ൽ‌ ബി​ജെ​പി​യു​ടെ മു​ന്നേ​റ്റ​മാ​ണ് ത​ന്‍റെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ. പാ​ർ​ട്ടി വോ​ട്ട് ഉ​ൾ​പ്പെ​ടെ ബി​ജെ​പി​ക്ക് ല​ഭി​ച്ചു. ഈ ​പോ​ക്കാ​ണ് പോ​കു​ന്ന​തെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് ബി​ജെ​പി കൂ​ടു​ത​ൽ മു​ന്നേ​റ്റം ന​ട​ത്താ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും മ​ണ്ഡ​ല​ത്തി​ൽ ന​ന്നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി കു​റ​ച്ചു​കൂ​ടി ക​ട​ന്നു പ്ര​വ​ർ​ത്തി​ച്ചു എ​ന്നു​വേ​ണം ക​രു​താ​ൻ. ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തേ​ക്കാ​ൾ‌ ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ൾ അ​വ​ർ അ​ധി​കം നേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദ​ഹം പ​റ​ഞ്ഞു.

ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ കെ. ​ജ​യ​ന്ത് 1483 വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​നെ വീ​ഴ്ത്തി​യ​തെ​ങ്കി​ലും ബി​ജെ​പി​യു​ടെ കു​തി​പ്പാ​ണ് ത​ന്‍റെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ പ​റ​യു​ന്നു.

2021ൽ ​എം​ടി ര​മേ​ശ് 30952 വോ​ട്ടു​ക​ൾ നേ​ടി​യ സ്ഥാ​ന​ത്ത് ഇ​ക്കു​റി ന​വ്യ ഹ​രി​ദാ​സ് 39899 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. ഇ​തി​ൽ വ​ലി​യൊ​രു പ​ങ്കും പാ​ർ​ട്ടി വോ​ട്ടു​ക​ളാ​ണെ​ന്നും തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ തു​റ​ന്നു പ​റ​യു​ന്നു. മാ​ത്ര​മ​ല്ല കാ​ര്യ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ലാ​ണ് പോ​കു​ന്ന​തെ​ങ്കി​ൽ ബി​ജെ​പി​യു​ടെ സ്വാ​ധീ​നം വ​ർ​ധി​ക്കു​മെ​ന്നാ​ണ് തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Kerala

ആദ്യം സ്വന്തം വീഴ്ച കണ്ടുപിടിക്കട്ടെ!. യു. പ്രതിഭയ്ക്കെതിരെ വെള്ളാപ്പള്ളി

ചേർത്തല: തന്‍റെ പരാജയത്തിനായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടപെടൽ നടത്തിയെന്ന കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയുടെ ആരോപണത്തിനെതിരേ വിമർശനവുമായി വെള്ളാപ്പള്ളി. കായംകുളത്ത് സിപിഎം തന്നെ പല ഗ്രൂപ്പ് ആയിരുന്നെന്നു വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

യു. പ്രതിഭയ്ക്ക് അവിടെ നിൽക്കാനുള്ള അർഹതയില്ലെന്നു ജനം കണ്ടുപിടിച്ചു. ആദ്യം സ്വന്തം വീഴ്ച കണ്ടുപിടിക്കട്ടെ. അവർ തോറ്റതിന് താൻ അല്ല കുറ്റക്കാരൻ. ജയിച്ചതെല്ലാം അവരുടെ ഗുണംകൊണ്ടും തോറ്റതെല്ലാം തന്‍റെ കുറ്റം കൊണ്ടാണെന്നും വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇതിനിടെ, പത്രസമ്മേളനത്തിൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യെ വാനോളം പു​ക​ഴ്ത്താനും വെ​ള്ളാ​പ്പ​ള്ളി മറന്നില്ല. കെ​സി വേ​ണു​ഗോ​പാ​ൽ ഇ​ന്ത്യ​യി​ലെ അ​തി​കാ​യ​നാ​യ നേ​താ​വാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വി​ജ​യ​ത്തിന്‍റെ ശി​ൽ​പ്പി​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.
യുഡിഎഫ് നൂറു സീറ്റ് നേടിയാൽ എസ്എൻഡിപി നേതൃത്വം താൻ ഒഴിയുമെന്ന് വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ചില ദുഷ്ടബുദ്ധികൾ താനാണ് ഇടതിന്‍റെ പരാജയ കാരണമെന്നു പറയുന്നു. അതിനു പിന്നിൽ മുസ്‌ലിം ലീഗ് ആണ്. താൻ മുസ്‌ലിം വിരോധിയല്ല. മുസ്‌ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് പറഞ്ഞത്. പിണറായി വിരുദ്ധരാണ് അങ്ങനെ പറയുന്നതു പി.കെ. കുഞ്ഞാലിക്കുട്ടി മാന്യനാണ്. എന്നാൽ, ലീഗിലെ മറ്റു ചിലർ അങ്ങനെയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Kerala

ഇ​ത്ര​യും വലിയ തോൽവി പ്ര​തീ​ക്ഷി​ച്ചി​ല്ല; തിരുത്തി മു​ന്നോ​ട്ടുപോ​കും: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ര​ത്തോ​ളം വ​ലി​യ തോ​ല്‍​വി പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​തൊ​രു പ​രാ​ജ​യ​മാ​ണെ​ന്നും അ​തി​ന് മ​റ്റൊ​രു പേ​രി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ഈ ​പ​രാ​ജ​യം കൊ​ണ്ട് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യും ഇ​ട​തു​പ​ക്ഷ​വും ക​ള​മൊ​ഴി​യാ​നോ മാ​റ​ത്ത​ടി​ച്ച് നി​ല​വി​ളി​ക്കാ​നോ പോ​കു​ന്നി​ല്ലെ​ന്നും പാ​ഠ​ങ്ങ​ള്‍ പ​ഠി​ച്ച് മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്കും ഇ​ട​തു​പ​ക്ഷ​ത്തി​നും മു​ന്നോ​ട്ട് മാ​ത്ര​മേ പോ​കാ​നാ​വു​ക​യു​ള​ളു എ​ന്നും ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​തൊ​രു പ​രാ​ജ​യ​മാ​ണ്. അ​തി​ന് വേ​റൊ​രു പേ​രി​ല്ല. പേ​രൊ​ന്ന് മാ​ത്രം. പ​രാ​ജ​യം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യും ഇ​ട​തു​പ​ക്ഷ​വും ക​ള​മൊ​ഴി​ഞ്ഞ് പോ​കു​ന്നി​ല്ല. മാ​റ​ത്ത​ടി​ച്ച് നി​ല​വി​ളി​ക്കാ​നും പോ​കു​ന്നി​ല്ല. ഞ​ങ്ങ​ള്‍ അ​തി​ല്‍ നി​ന്ന് പാ​ഠ​ങ്ങ​ള്‍ പ​ഠി​ക്കും.

എ​വി​ടെ​യാ​ണ് വീ​ഴ്ച്ച​യു​ണ്ടാ​യ​തെ​ന്ന് പ​രി​ശോ​ധി​ക്കും. മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തും. തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തും. ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്കും ഇ​ട​തു​പ​ക്ഷ​ത്തി​നും മു​ന്നോ​ട്ടേ പോ​കാ​നാ​വൂ. ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം ഉ​ണ്ടാ​കും'- ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

 

Kerala

എന്‍റെ പാർലമെന്‍ററി ജീവിതം തീർത്തതും പിണറായി! സെബാസ്റ്റ്യൻ പോളിന്‍റെ ദീപിക ലേഖനം ചർച്ചയാകുന്നു

കോട്ടയം: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഏകാധിപത്യ മനോഭാവത്തെയും ധാർഷ്ട്യത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ഇടതു സഹയാത്രികൻ ഡോ. സെബാസ്റ്റ്യൻ പോൾ ദീപികയിൽ എഴുതിയ ലേഖനം ചർച്ചയാകുന്നു. അതിരൂക്ഷ വിമർശനങ്ങളാണ് വികാരം പിണറായി വിരുദ്ധം എന്ന തലക്കക്കെട്ടിൽ ഇന്ന് എഴുതിയ ലേഖനത്തിൽ ഉടനീളം സെബാസ്റ്റ്യൻ പോൾ ഉയർത്തുന്നത്. ഇടതുപക്ഷം ഇപ്പോൾ ഏറ്റുവാങ്ങിയ കടുത്ത പരാജയത്തിന്‍റെ പ്രധാന കാരണം അന്വേഷിച്ച് എങ്ങോട്ടും പോകേണ്ടെന്നാണ് ലേഖനം പറയുന്നത്.

ഏകാധിപതികളെ ജനം വീട്ടിലിരുത്തിയതിന്‍റെ നിരവധി ഉദാഹരണങ്ങളും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. താനും പിണറായിയുടെ ഏകാധിപത്യ മനോഭാവത്തിന്‍റെ ഇരയാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതിന്‍റെ പേരിൽ തന്‍റെ പാർലമെന്‍ററി ജീവിതത്തിന് അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ തിരശീലയിട്ടെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തുന്നു. ലേഖനത്തിന്‍റെ പൂർണരൂപം ഇങ്ങനെ:

തു​​​ട​​​ർ​​​ഭ​​​ര​​​ണം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് ഹാ​​​നി​​​ക​​​ര​​​മാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ട് ച​​​രി​​​ത്ര​​​വീ​​​ക്ഷ​​​ണ​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മു​​​മ്പ് ഞാ​​​ൻ ഒ​​​രു ലേ​​​ഖ​​​നം എ​​​ഴു​​​തി​​​യി​​​രു​​​ന്നു. എ​​​ന്‍റെ വീ​​​ക്ഷ​​​ണ​​​ത്തോ​​​ട് യോ​​​ജി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും ബം​​​ഗാ​​​ളി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​ത്. അ​​​ധി​​​കാ​​​ര​​​ത്തി​​​ന് പ​​​രി​​​ധി​​​യും പ​​​രി​​​മി​​​തി​​​യും ഉ​​​ണ്ടാ​​​ക​​​ണം.

പ​​​ര​​​മ​​​മാ​​​യ അ​​​ധി​​​കാ​​​രം പ​​​ര​​​മ​​​മാ​​​യി ദു​​​ഷി​​​ക്കു​​​മെ​​​ന്ന് ആ​​​ക്ട​​​ൺ പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ അ​​​ർ​​​ഥം മ​​​ന​​​സി​​​ലാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​ണ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​ന്‍റെ കാ​​​ലാ​​​വ​​​ധി പ​​​ര​​​മാ​​​വ​​​ധി എ​​​ട്ടു വ​​​ർ​​​ഷ​​​മാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നാ​​​ലു വ​​​ർ​​​ഷം കൂ​​​ടു​​​മ്പോ​​​ൾ ജ​​​ന​​​വി​​​ധി പു​​​തു​​​ക്ക​​​ണം. ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ഈ ​​​നി​​​യ​​​ന്ത്ര​​​ണം മാ​​​ത്ര​​​മാ​​​ണ് ലോ​​​ക​​​ത്തി​​​ന് സ​​​മാ​​​ശ്വാ​​​സ​​​വും പ്ര​​​തീ​​​ക്ഷ​​​യും ന​​​ൽ​​​കു​​​ന്ന​​​ത്.

ഹി​​​റ്റ്‌ലറെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ ച​​​ർ​​​ച്ചി​​​ലി​​​ന് ബ്രി​​​ട്ടീ​​​ഷ് ജ​​​ന​​​ത വീ​​​ണ്ടു​​​മൊ​​​രു അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​ല്ല. അ​​​ഞ്ചു വ​​​ർ​​​ഷം മാ​​​റ്റി​​​നി​​​ർ​​​ത്തി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് യു​​​ദ്ധ​​​ജേ​​​താ​​​വി​​​നെ അ​​​വ​​​ർ വീ​​​ണ്ടും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ക്കി​​​യ​​​ത്. തു​​​ട​​​ർ​​​ഭ​​​ര​​​ണം ആ​​​രെ​​​യും എ​​​കാ​​​ധി​​​പ​​​തി​​​യാ​​​ക്കും. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​തി​​​ന് അ​​​പ​​​വാ​​​ദ​​​മ​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ഉ​​​ദാ​​​ഹ​​​ര​​​ണംകൂ​​​ടി​​​യാ​​​ണ്. കേ​​​ര​​​ളം ഇ​​​ന്ത്യാ യൂ​​​ണി​​​യ​​​നി​​​ലെ ഒ​​​രു യൂ​​​ണി​​​റ്റ് മാ​​​ത്ര​​​മാ​​​യ​​​തി​​​നാ​​​ലും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യെ​​​ന്ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ രാ​​​ഷ്‌​​ട്ര​​​പ​​​തി ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള​​​തു​​​കൊ​​​ണ്ടും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ത​​​നി​​​സ്വ​​​ഭാ​​​വം പൂ​​​ർ​​​ണ​​​മാ​​​യും എ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല എ​​​ന്നു മാ​​​ത്രം.

ജനം മതി എന്നു പറയുമ്പോൾ

തു​​​ട​​​ർ​​​ഭ​​​ര​​​ണം ഇ​​​ന്ദി​​​രാഗാ​​​ന്ധി​​​യെ ഏ​​​കാ​​​ധി​​​പ​​​തി​​​യാ​​​ക്കി. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ എ​​​ന്ന പേ​​​രി​​​ലു​​​ള്ള തേ​​​ർ​​​വാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ക്കാ​​​ലം. ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​യു​​​ടെ മൂ​​​ന്നാ​​​മൂ​​​ഴ​​​മാ​​​യി​​​രു​​​ന്നു അ​​​ത്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലെ ഈ ​​​സ​​​ത്യം കേ​​​ര​​​ള​​​ത്തി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ മാ​​​ത്ര​​​മ​​​ല്ല ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും ബം​​​ഗാ​​​ളി​​​ലെ​​​യും വോ​​​ട്ട​​​ർ​​​മാ​​​രും മ​​​ന​​​​സി​​​ലാ​​​ക്കി. അ​​​തു​​​കൊ​​​ണ്ട് അ​​​വ​​​ർ സ്റ്റാ​​​ലി​​​നെ മാ​​​റ്റി​​​നി​​​ർ​​​ത്തി.

ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള മാ​​​റ്റി​​​നി​​​ർ​​​ത്ത​​​ലാ​​​വാം അ​​​ത്. മൂ​​​ന്ന് വ്യാ​​​ഴ​​​വ​​​ട്ട​​​ക്കാ​​​ലം നീ​​​ണ്ടു​​​നി​​​ന്ന സി​​​പി​​​എം ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ബം​​​ഗാ​​​ളി​​​ൽ അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച മ​​​മ​​​ത ബാ​​​ന​​​ർ​​​ജി മൂ​​​ന്നു വ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​പ്പോ​​​ൾ മ​​​തി എ​​​ന്നു ജ​​​നം പ​​​റ​​​ഞ്ഞു. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഒ​​​രു വ​​​ട്ടം​​​കൂ​​​ടി അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ബം​​​ഗാ​​​ളി​​​ലെ സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എം നി​​​പ​​​തി​​​ക്കു​​​മാ​​​യി​​​രു​​​ന്നു.

ബം​​​ഗാ​​​ളി​​​ൽ മ​​​മ​​​ത നി​​​ഷ്കാ​​​സി​​​ത​​​യാ​​​യ​​​പ്പോ​​​ൾ ക​​​ട​​​ന്നു​​​വ​​​ന്ന​​​ത് ബി​​​ജെ​​​പി​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ങ്ങ​​​നെ​​​യൊ​​​രു അ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​ന് സി​​​പി​​​എം വീ​​​ണേ​​​ടം വി​​​ഷ്ണു​​​ലോ​​​ക​​​മാ​​​ക്കാ​​​തെ വീ​​​ഴ്ച​​​യി​​​ൽ​​​നി​​​ന്ന് എ​​​ഴു​​​ന്നേ​​​റ്റ് ക​​​രു​​​ത്താ​​​ർ​​​ജി​​​ക്ക​​​ണം. എ​​​ങ്കി​​​ൽ അ​​​ടു​​​ത്ത അ​​​ഞ്ചാ​​​ണ്ട് എ​​​ൽ​​​ഡി​​​എ​​​ഫി​​​നു​​​ള്ള​​​താ​​​യി​​​രി​​​ക്കും. 2021ൽ ​​​ക്രോ​​​ധ​​​ത്തോ​​​ടെ ച​​​വി​​​ട്ടി​​​പ്പു​​​റ​​​ത്താ​​​ക്കി​​​യ യു​​​ഡി​​​എ​​​ഫി​​​നെ​​​യാ​​​ണ് കൊ​​​ട്ടും കു​​​ര​​​വ​​​യും ആ​​​ർ​​​പ്പു​​​വി​​​ളി​​​ക​​​ളു​​​മാ​​​യി ജ​​​നം 2026ൽ ​​​എ​​​തി​​​രേ​​​റ്റ​​​ത്. എ​​​ല്ലാം സ​​​ഹി​​​ക്കു​​​ക​​​യും അ​​​വ​​​സ​​​രം കി​​​ട്ടു​​​മ്പോ​​​ൾ പ്ര​​​ത​​​ക​​​രി​​​ക്കു​​​ക​​​യും പി​​​ന്നെ ഒ​​​രു ത​​​രം മ​​​ന​​​സ്താ​​​പ​​​ത്തോ​​​ടെ എ​​​ല്ലാം ക്ഷ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ദൈ​​​വി​​​ക​​​ഭാ​​​വ​​​മാ​​​ണ് സ​​​മ്മ​​​തി​​​ദാ​​​യ​​​ക​​​രു​​​ടേ​​​ത്.

പിണറായി വിരോധം

ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ​​​ വി​​​കാ​​​ര​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​തെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ൽ ശ​​​രി​​​യാ​​​യ കാ​​​ര​​​ണം ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വൈ​​​മ​​​ന​​​സ്യ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ്. എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ ച​​​വി​​​ട്ടി​​​ക്കൂ​​​ട്ടി ഷെ​​​ഡ്ഡി​​​ലാ​​​ക്കാ​​​ൻ മാ​​​ത്ര​​​മു​​​ള്ള ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ​​​ വി​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​ക​​​ട​​​മാ​​​യി​​​രു​​​ന്നി​​​ല്ല. വി​​​രോ​​​ധം പി​​​ണ​​​റാ​​​യി​​​യോ​​​ടാ​​​യി​​​രു​​​ന്നു. ധാ​​​ർ​​​ഷ്ട്യം എ​​​ന്ന ഒ​​​റ്റ വാ​​​ക്കി​​​ൽ എ​​​തി​​​രാ​​​ളി​​​ക​​​ൾ പി​​​ണ​​​റാ​​​യി​​​യു​​​ടെ വ്യ​​​ക്തി​​​ത്വ​​​ത്തെ ഒ​​​തു​​​ക്കി.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കു ചേ​​​ർ​​​ന്ന പ​​​ദ​​​സൃ​​​ഷ്ടി​​​യ​​​ല്ല പി​​​ണ​​​റാ​​​യി ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. ‘നി​​​കൃ​​​ഷ്ട​​​ജീ​​​വി’ മു​​​ത​​​ൽ ‘ഡാ​​​ഷ്മോ​​​ൻ’ വ​​​രെ പൊ​​​തു​​​വെ അ​​​സ്വീ​​​കാ​​​ര്യ​​​മാ​​​യ നി​​​ര​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ൾ പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രേ വോ​​​ട്ട് ചെ​​​യ്യാ​​​ൻ എ​​​ന്നെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ച​​​ങ്കെ​​​ത്ര​​​യെ​​​ന്ന് വോ​​​ട്ട് ചെ​​​യ്യാ​​​ൻ പോ​​​കു​​​ന്ന പൗ​​​ര​​​ൻ ആ​​​ലോ​​​ചി​​​ക്കി​​​ല്ല. ആ​​​ശ്ര​​​യി​​​ക്കാ​​​വു​​​ന്ന ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണോ താ​​​ൻ വോ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത് എ​​​ന്നു മാ​​​ത്ര​​​മാ​​​ണ് അ​​​യാ​​​ൾ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

2021ലെ ​​​പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ദീ​​​നാ​​​നു​​​ക​​​മ്പ​​​യു​​​ള്ള ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു. മ​​​ഹാ​​​മാ​​​രി​​​യും പേ​​​മാ​​​രി​​​യും ഒ​​​രു​​​മി​​​ച്ചു വ​​​ന്ന്, മ​​​ണ്ണാ​​​ങ്ക​​​ട്ട​​​യു​​​ടെ​​​യും ക​​​രി​​​യി​​​ല​​​യു​​​ടെ​​​യും അ​​​വ​​​സ്ഥ​​​യി​​​ലാ​​​യ ജ​​​ന​​​ത്തി​​​നു മു​​​ന്നി​​​ൽ പി​​​ണ​​​റാ​​​യി അ​​​പ്ര​​​കാ​​​രം അ​​​വ​​​ത​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ ര​​​ക്ഷ​​​ക​​​നെ ത​​​ള്ളി​​​പ്പ​​​റ​​​യു​​​ന്ന​​​തി​​​ന് അ​​​ധി​​​കം സ​​​മ​​​യം വേ​​​ണ്ട. വി​​​മോ​​​ച​​​ക​​​നാ​​​യ മോ​​​ശ പു​​​റ​​​പ്പാ​​​ടി​​​ന്‍റെ പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലും അ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്നു​​​ണ്ട്. വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു പ​​​റ​​​ഞ്ഞ് ജ​​​ന​​​ത്തെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ല. കി​​​ട്ടാ​​​നു​​​ള്ള​​​ത് കി​​​ട്ടി​​​യ​​​വ​​​ർ​​​ക്ക് ഇ​​​നി​​​യും എ​​​ന്തു കി​​​ട്ടു​​​മെ​​​ന്നാ​​​ണ് ആ​​​ലോ​​​ച​​​ന. പെ​​​ൻ​​​ഷ​​​ൻ ആ​​​നു​​​കൂ​​​ല്യ​​​മ​​​ല്ലെ​​​ന്ന് സു​​​പ്രീം​​കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത് അ​​​ങ്ങ​​​നെ​​​യാ​​​ണ്. അ​​​താ​​​ണ് അ​​​തി​​​ന്‍റെ ശ​​​രി.

ദയാലുവായ മുഖ്യമന്ത്രി

ന​​​ല്ല​​​വ​​​നും ദ​​​യാ​​​ലു​​​വു​​​മാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ആ​​​ണ് ജ​​​നം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ന​​​മ്പ​​​ർ വ​​​ൺ എ​​​ന്ന സി​​​നി​​​മ​​​യി​​​ൽ മ​​​മ്മൂ​​​ട്ടി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ണ്ട്. ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ പി​​​ണ​​​റാ​​​യി ഏ​​​തെ​​​ങ്കി​​​ലും പോലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഒ​​​ന്നു ക​​​യ​​​റി​​​പ്പോ​​​കു​​​ന്ന​​​ത് ന​​​ല്ല​​​താ​​​ണെ​​​ന്നു ഞാ​​​ൻ എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്. രാ​​​ത്രി​​​യി​​​ൽ ലോ​​​ക്ക​​​പ്പു​​​ക​​​ളി​​​ൽ എ​​​ന്താ​​​ണ് സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്ന് ആ​​​ഭ്യ​​​ന്തര ​​​മ​​​ന്ത്രി അ​​​റി​​​ഞ്ഞി​​​രി​​​ക്ക​​​ണം. ഇ​​​നി വ​​​രു​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​കൂ​​​ടി ശ്ര​​​ദ്ധി​​​ക്കാ​​​നാ​​​ണ് ഇ​​​തെ​​​ഴു​​​തു​​​ന്ന​​​ത്. ക​​​ഥാ​​​പാ​​​ത്ര​​​മെ​​​ന്ന നി​​​ല​​​യി​​​ൽ മ​​​മ്മൂ​​​ട്ടി​​​യു​​​ടെ മു​​​ഖം പ്ര​​​സ​​​ന്ന​​​മാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ പി​​​ണ​​​റാ​​​യി സ​​​ദാ ദു​​​ർ​​​മു​​​ഖം കാ​​​ണി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ്.

മൈ​​​ക്ക് ഓ​​​പ്പ​​​റേ​​​റ്റ​​​റോ​​​ടും സ്വാ​​​ഗ​​​ത​​​പ്ര​​​സം​​​ഗക​​​യോ​​​ടും അ​​​ദ്ദേ​​​ഹം ത​​​ട്ടി​​​ക്ക​​​യ​​​റും. ആ​​​രാ​​​ധ​​​ന​​​യോ​​​ടെ ചോ​​​ദ്യം ചോ​​​ദി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ സ​​​ഖാ​​​വി​​​നോ​​​ട് ചോ​​​ദ്യം വീ​​​ട്ടി​​​ൽ ചെ​​​ന്ന് ചോ​​​ദി​​​ക്കാ​​​നാ​​​ണ് പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞ​​​ത്. നി​​​കൃ​​​ഷ്ട​​​ജീ​​​വി മു​​​ത​​​ൽ ഡാ​​​ഷ്മോ​​​ൻ വ​​​രെ പി​​​ണ​​​റാ​​​യി ന​​​ട​​​ത്തി​​​യ ആ​​​ക്ഷേ​​​പ​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും അ​​​ശ്ലീല​​​മാ​​​യ​​​ത് ഈ ​​​ശ​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു. പൊ​​​തു​​​മ​​​ണ്ഡ​​​ലം ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്കാ​​​നു​​​ള്ള​​​താ​​​ണ്. ​ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ചേ​​​രാ​​​ത്ത രോ​​​ഷ​​​മാ​​​യി​​​രു​​​ന്നു പി​​​ണ​​​റാ​​​യി​​​യു​​​ടേ​​​ത്. സ​​​ദ​​​​സി​​​ലെ ചോ​​​ദ്യം ത​​​ട​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ദ്ദേ​​​ശി​​​ച്ച വീ​​​ട് ഏ​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യി​​​ല്ല. പി​​​ണ​​​റാ​​​യി​​​യി​​​ലെ വീ​​​ടാ​​​ണെ​​​ങ്കി​​​ൽ എ​​​ല്ലാ ചോ​​​ദ്യ​​​ങ്ങ​​​ളും കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​ന് ജ​​​നം ഒ​​​രാ​​​ളെ അ​​​വി​​​ടെ ഇ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സ്റ്റാ​​​ലിന്‍റെ മ​​​ര​​​ണ​​​ശേ​​​ഷം ന​​​ട​​​ന്ന വി​​​പു​​​ല​​​മാ​​​യ പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ്റ്റാ​​​ലി​​​നെ നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ട് ക്രൂ​​​ഷ്ചേ​​​വ് സം​​​സാ​​​രി​​​ച്ച​​​പ്പോ​​​ൾ ഇ​​​തൊ​​​ക്കെ സ​​​ഖാ​​​വി​​​ന് അ​​​ന്നു പ​​​റ​​​യാ​​​മാ​​​യി​​​രു​​​ന്നി​​​ല്ലേ എ​​​ന്ന് സ​​​ദ​​​സി​​​ൽനി​​​ന്നു ചോ​​​ദ്യ​​​മു​​​ണ്ടാ​​​യി. ക്രൂ​​​ഷ്ചേ​​​വ് പ്ര​​​സം​​​ഗം നി​​​ർ​​​ത്തി ചോ​​​ദ്യം ചോ​​​ദി​​​ച്ച​​​യാ​​​ളി​​​നോ​​​ട് എ​​​ഴു​​​ന്നേ​​​റ്റു നി​​​ൽ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ആ​​​രും എ​​​ഴു​​​ന്നേ​​​റ്റി​​​ല്ല. ക്രൂ​​​ഷ്ചേ​​​വ് പ​​​റ​​​ഞ്ഞു: ഇ​​​തു​​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ന് എ​​ന്‍റെ​​യും പ്ര​​​ശ്നം. ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​തി​​ന്‍റെ പേ​​​രി​​​ൽ പി​​​ണ​​​റാ​​​യി​​​ക്ക് അ​​​ന​​​ഭി​​​മ​​​ത​​​നാ​​​യ ആ​​​ളാ​​​ണ് ഞാ​​​ൻ. പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രി​​​ക്കേ അ​​​ദ്ദേ​​​ഹം എ​​​ന്‍റെ പാ​​​ർ​​​ല​​​മെ​​ന്‍റ​​റി ജീ​​​വി​​​ത​​​ത്തി​​​നു തി​​​ര​​​ശീ​​​ല​​​യി​​​ട്ടു.

ര​​​ണ്ടാം പി​​​ണ​​​റാ​​​യി ഭ​​​ര​​​ണ​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി ഓ​​​രോ വോ​​​ട്ട​​​ർ​​​ക്കും അ​​​ന​​​ഭി​​​മ​​​ത​​​നാ​​​യി​​​ത്തീ​​​ർ​​​ന്നു. പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രേ വോ​​​ട്ട് ചെ​​​യ്യാ​​​ൻ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും ഓ​​​രോ കാ​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പി​​​ണ​​​റാ​​​യി ക്യാ​​​പ്റ്റ​​​നാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ക​​​പ്പ​​​ൽ​​​ത​​​ന്നെ മു​​​ക്കു​​​ന്ന​​​തി​​​ന് വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു ന്യാ​​​യ​​​മാ​​​യ കാ​​​ര​​​ണ​​​മാ​​​യി.

ബെ​​​ർ​​​മു​​​ഡ​​​യിലെ ചു​​​ഴി​​പോ​​​ലെ ജ​​​ന​​​രോ​​​ഷ​​​ത്തി​​​ൽ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​കാ​​​നു​​​ള്ള​​​ത​​​ല്ല എ​​​ൽ​​​ഡി​​​എ​​​ഫ് എ​​​ന്ന ക​​​പ്പ​​​ൽ. ബം​​​ഗാ​​​ളി​​​ൽ തു​​​ട​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യി​​​ൽ സി​​​പി​​​എം ക​​​ല്ലി​​​ന്മേ​​​ൽ ക​​​ല്ലു ശേ​​​ഷി​​​പ്പി​​​ക്കാ​​​തെ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി. പി​​​ന്നീ​​​ട് മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ തു​​​ട​​​ർ​​​ഭ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു. നാ​​​ട​​​കാ​​​ന്ത​​​ത്തി​​​ൽ അ​​​ധി​​​കാ​​​രം ബി​​​ജെ​​​പി​​​യു​​​ടെ കൈ​​​യി​​​ലെ​​​ത്തി. കേ​​​ര​​​ള​​​ത്തി​​​ലും മൂ​​​ന്നു പേ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ക​​​ട​​​ന്നു​​​കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്. അ​​​റ​​​ബി​​​യു​​​ടെ​​​യും ഒ​​​ട്ട​​​ക​​​ത്തി​​​ന്‍റെ​​​യും ക​​​ഥ ഓ​​​ർ​​​ക്കു​​​ന്ന​​​ത് ന​​​ല്ല​​​താ​​​ണ്. കൂ​​​ടാ​​​ര​​​ത്തി​​​ന​​​ക​​​ത്തേ​​​ക്ക് ത​​​ല​​​യി​​​ടാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച ഒ​​​ട്ട​​​കം പ​​​യ്യെ​​​പ്പ​​​യ്യെ അ​​​റ​​​ബി​​​യെ പു​​​റ​​​ത്താ​​​ക്കി കൂ​​​ടാ​​​രം സ്വ​​​ന്ത​​​മാ​​​ക്കി.

അ​​​തു​​​കൊ​​​ണ്ട് ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​വും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ​​​യും ച​​​രി​​​ത്ര​​​ബോ​​​ധ​​​ത്തോ​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട സ​​​ന്ദ​​​ർ​​​ഭ​​​മാ​​​ണി​​​ത്. പാ​​​ർ​​​ട്ടി​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണ് ക​​​മ്യൂ​​​ണി​​​സ്റ്റ് മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ പ്ര​​​ത്യേ​​​ക​​​ത. അ​​​തു​​​ണ്ടാ​​​യി​​​ല്ല എ​​​ന്ന​​​ത് പാ​​​ർ​​​ട്ടി​​​യു​​​ടെ വീ​​​ഴ്ച​​​യാ​​​ണ്. സം​​​ഹാ​​​ര​​​ദൂ​​​ത​​​ൻ ക​​​ട​​​ന്നു​​​പോ​​​യ രാ​​​ത്രി​​​യി​​​ൽ കു​​​ഞ്ഞാ​​​ടി​​ന്‍റെ ര​​​ക്ത​​​ത്താ​​​ൽ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ വീ​​​ടു​​​ക​​​ൾ കു​​​റ​​​വാ​​​യി​​​രു​​​ന്നു.

Kerala

ഇ​ത്ത​വ​ണ കൂ​ടി തോ​റ്റി​രു​ന്നെ​ങ്കി​ൽ ആ​ർ​എ​സ്‌​പി ഇ​ല്ലാ​താ​കു​മാ​യി​രു​ന്നു: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

കൊ​ല്ലം: ഇ​ത്ത​വ​ണ കൂ​ടി തോ​റ്റി​രു​ന്നെ​ങ്കി​ൽ ആ​ർ​എ​സ്‌​പി ഇ​ല്ലാ​താ​കു​മാ​യി​രു​ന്നു​വെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി. പ​രാ​ജ​യ​ത്തി​ന്‍റെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്തം ത​ന്‍റെ ചു​മ​ലി​ൽ വ​രു​മാ​യി​രു​ന്നു​വെ​ന്നും പാ​ർ​ട്ടി പ​ഴ​യ പ്ര​താ​പ​കാ​ല​ത്തേ​ക്ക് തി​രി​ച്ചു​വ​ന്നു എ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഇ​ല്ലാ​ത്ത ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സി​പി​എം അ​ത്ര പ്രാ​ധാ​ന്യം ന​ൽ​കി​യി​ല്ല. വി​എ​സി​നെ പാ​ർ​ശ്വ​വ​ത്ക്ക​രി​ച്ച​തി​നു​ള്ള തി​ക്ത​ഫ​ല​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി എ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Kerala

വെ​ള്ളാ​പ്പ​ള്ളി എ​നി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചു, പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് കു​റ​ഞ്ഞു: യു. ​പ്ര​തി​ഭ

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ കാ​യം​കു​ള​ത്തെ തോ​ൽ​വി​യി​ൽ അ​തൃ​പ്‌​തി പ​ര​സ്യ​മാ​ക്കി എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ. കാ​യം​കു​ള​ത്ത് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ത​നി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചെ​ന്നും എ​സ്എ​ന്‍​ഡി​പി വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു.

പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് കു​റ​ഞ്ഞെ​ന്നും പ​ത്തി​യൂ​രും ചെ​ട്ടി​കു​ള​ങ്ങ​ര​യും ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​ത് അ​മ്പ​ര​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്നും പ്ര​തി​ഭ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ത് പോ​ലെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജ​സ്വ​ല​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ്ര​തി​ഭ​യു​ടെ വി​മ​ര്‍​ശ​നം.

സ്ഥി​ര​മാ​യി ഒ​ന്നാ​മ​ത് എ​ത്തി​യി​രു​ന്ന ബൂ​ത്തി​ൽ പോ​ലും മു​ന്നേ​റാ​ൻ ആ​യി​ല്ലെ​ന്നാ​ണ് പ്ര​തി​ക​രി​ച്ച പ്ര​തി​ഭ, ആ​ധി​കാ​രി​ക​മാ​യി പാ​ർ​ട്ടി പ​റ​യ​ട്ടെ​യെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ ശ​ക്ത​മാ​യ ആ​രോ​പ​ണ​മാ​ണ് പ്ര​തി​ഭ ഉ​ന്ന​യി​ക്കു​ന്ന​ത്.

കാ​യം​കു​ള​ത്ത് ത​നി​ക്കെ​തി​രെ വെ​ള്ളാ​പ്പ​ള്ളി പ്ര​വ​ർ​ത്തി​ച്ചു എ​ന്നാ​ണ് പ്ര​തി​ഭ​യു​ടെ ആ​രോ​പ​ണം. ഇ​ത് എ​സ്എ​ൻ​ഡി​പി വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യി. കേ​ര​ള​ത്തി​ൽ മൊ​ത്തം ഇ​ത്ത​ര​ത്തി​ൽ പ്ര​തി പ്ര​വ​ർ​ത്ത​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്നും പ്ര​തി​ഭ പ്ര​തി​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ അ​ഡ്വ. യു ​പ്ര​തി​ഭ 77,348 വോ​ട്ടു​ക​ളായിരുന്നു 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേടിയത്. യു​ഡി​എ​ഫി​ന്‍റെ അ​രി​ത ബാ​ബു 71,050 വോ​ട്ടു​ക​ൾ (44.06%) നേ​ടി മി​ക​ച്ച പ്ര​ക​ട​നം മത്സരം നൽകിയിരുന്നു.

ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ത​ന്നെ​യാ​യി​രു​ന്നു 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ന്ന​ത്. 6,298 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഭ അന്നു ​ജ​യിച്ചുകയറിയത്. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ 15,572 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തിൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു മ​ണ്ഡ​ലം പി​ടി​ച്ചു.

76,651 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു വി​ജ​യി​ച്ച​ത്. യു. ​പ്ര​തി​ഭ​യ്ക്ക് 61079 വോ​ട്ടു​ക​ളും ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി ത​മ്പി മേ​ട്ടു​ത​റ​യ്ക്ക് 16,973 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.

Kerala

ഞ​ങ്ങ​ൾ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കും; വൈ​കാ​രി​ക കു​റി​പ്പു​മാ​യി നി​ഷ ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തോ​ൽ​വി​ക്കു പി​ന്നാ​ലെ വൈ​കാ​രി​ക കു​റി​പ്പു​മാ​യി നി​ഷ ജോ​സ് കെ. ​മാ​ണി. പാ​ർ​ട്ടി മ​ത്സ​രി​ച്ച 12 സീ​റ്റു​ക​ളി​ലും തോ​ൽ​വി സം​ഭ​വി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ജോ​സ് കെ. ​മാ​ണി​യു​ടെ ഭാ​ര്യ രം​ഗ​ത്തെ​ത്തി​യ​ത്.

പ്ര​യ​ത്നി​ച്ച​തോ പ്രാ​ർ​ഥി​ച്ച​തോ ആ​യി​രു​ന്നി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. കൂ​ടു​ത​ൽ ശ​ക്തി​യോ​ടെ ഞ​ങ്ങ​ൾ വീ​ണ്ടും ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​മെ​ന്നും നി​ഷ ഫേ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. ഞാ​ൻ ജോ​യു​ടെ കൂ​ടെ ചേ​ർ​ന്ന് നി​ൽ​ക്കു​ന്നു. വെ​റു​മൊ​രു ഭാ​ര്യ​യെ​ന്ന നി​ല​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ൽ വി​ശ്വാ​സ​മു​ള്ള ഒ​രാ​ളാ​യി. ജോ​യി​ൽ ഞാ​ൻ ധൈ​ര്യം ക​ണ്ടു, ഇ​ത് തോ​ൽ​വി​യ​ല്ലെ​ന്നും നി​ഷ പ​റ​ഞ്ഞു.

ഹൃ​ദ​യ​ത്തി​ൽ വി​ശ്വാ​സ​വും ഓ​രോ ചു​വ​ടി​ലും പ്ര​തീ​ക്ഷ​യു​മാ​യാ​ണ് ഒ​രു​മി​ച്ച് ഈ ​യാ​ത്ര ന​ട​ന്നെ​ത്തി​യ​ത്. ഞ​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യ കു​ട്ടി​യ​മ്മ​യു​ടെ​യും കെ.​എം. മാ​ണി​യു​ടെ​യും സേ​വ​ന​വും വി​ശ്വാ​സ​വും ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​വും കെ​ട്ടി​പ്പ​ടു​ത്ത പൈ​തൃ​ക​വു​മെ​ല്ലാം ഞ​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി.

വീ​ടും ഹൃ​ദ​യ​വും ഞ​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ത​ന്ന എ​ണ്ണ​മ​റ്റ ആ​ളു​ക​ളെ ക​ണ്ടു​മു​ട്ടി​യി​ട്ടു​ണ്ട്. അ​വ​ർ​ക്ക് ഞ​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സം വി​ല​മ​തി​ക്കാ​ത്ത ഒ​ന്നാ​ണ്. നി​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​ക​ളും പി​ന്തു​ണ​യും ഞ​ങ്ങ​ൾ​ക്ക് വ​ലി​യ ശ​ക്തി​യാ​ണ്. ഇ​ത് അ​വ​സാ​ന​മ​ല്ല. ഒ​രു പു​തി​യ തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും നി​ഷ ജോ​സ് കെ. ​മാ​ണി ഫേ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

Kerala

യു​ഡി​എ​ഫ് കൊ​ടു​ങ്കാ​റ്റി​ലും ഞ​ങ്ങ​ള്‍ പി​ടി​ച്ചു നി​ന്നു: സാ​ബു ജേ​ക്ക​ബ്

കൊ​ച്ചി: തോ​റ്റ പാ​ര്‍​ട്ടി​ക​ള്‍ പി​രി​ച്ചു വി​ടു​ക​യാ​ണെ​ങ്കി​ല്‍ പ​ണ്ടേ കോ​ണ്‍​ഗ്ര​സ് പി​രി​ച്ചു വി​ടേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ട്വ​ന്‍റി 20 അ​ധ്യ​ക്ഷ​ൻ സാ​ബു എം.​ജേ​ക്ക​ബ്. കു​ന്ന​ത്തു​നാ​ട്ടി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം ട്വ​ന്‍റി 20 പി​രി​ച്ചു​വി​ട​ണ​മെ​ന്ന് വി.​പി.​സ​ജീ​ന്ദ്ര​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് സാ​ബു എം. ​ജേ​ക്ക​ബ് രം​ഗ​ത്തെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി.​പി.​സ​ജീ​ന്ദ്ര​ന്‍ തോ​റ്റ​പ്പോ​ള്‍ എ​ന്തു​കൊ​ണ്ട് പാ​ര്‍​ട്ടി പി​രി​ച്ചു വി​ട്ടി​ല്ലെ​ന്ന് സാ​ബു ജേ​ക്ക​ബ് ചോ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ത്ര​യോ മ​ന്ത്രി​മാ​ര്‍ തോ​റ്റി​രി​ക്കു​ന്നു. ഇ​തി​ന് മു​മ്പ് എ​ത്ര​യോ കോ​ണ്‍​ഗ്ര​സു​കാ​ര്‍ തോ​റ്റു. ക​ഴി​ഞ്ഞ ത​വ​ണ അ​വ​ര്‍​ക്ക് 40 സീ​റ്റ് അ​ല്ലേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. എ​ന്തു​കൊ​ണ്ട് അ​ന്ന് പാ​ര്‍​ട്ടി പി​രി​ച്ചു വി​ട്ടി​ല്ല.

ഏ​തെ​ങ്കി​ലും പാ​ര്‍​ട്ടി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച് തോ​റ്റാ​ല്‍ ആ ​പാ​ര്‍​ട്ടി പി​രി​ച്ചു വി​ട്ടാ​ല്‍ ഇ​വി​ടെ മ​ത്സ​രി​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഉ​ണ്ടാ​വി​ല്ല. യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ലും ത​ങ്ങ​ൾ പി​ടി​ച്ചു നി​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കി. അ​തി​ന്‍റെ അ​ന്തി​മ​മാ​യ ക​ണ​ക്കു​ക​ള്‍ കൂ​ട്ടി വ​രു​ന്ന​തേ​യു​ള്ളു. ട്വ​ന്‍റി 20 സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന പാ​ര്‍​ട്ടി​യാ​ണ്.

അ​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഒ​രു മു​ന്ന​ണ​യു​ടെ ഭ​ഗ​മാ​യി വ​ന്ന​പ്പോ​ള്‍ അ​തി​നെ പ​ല രീ​തി​യി​ലും എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ചി​ത്രീ​ക​രി​ച്ചു. ഒ​രു വ​ര്‍​ഗ​യ പാ​ര്‍​ട്ടി​ക്കൊ​പ്പം കൂ​ടി​യെ​ന്ന് പ​റ​ഞ്ഞ് ചി​ത്രീ​ക​രി​ച്ചു. സം​ഘി​ക​ളാ​ക്കി മാ​റ്റി. പ്ര​ത്യേ​കി​ച്ച് കു​ന്ന​ത്തു​നാ​ട് പോ​ലു​ള്ള ക്രി​സ്ത്യ​ന്‍ മേ​ഖ​ല​ക​ളി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി. ആ ​ആ​ശ​യ​ക്കു​ഴ​പ്പം മാ​റ്റി എ​ടു​ക്കാ​നു​ള്ള സ​മ​യം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ണ്ടാ​യി​ല്ല.

സ​ഖ്യം ഉ​ണ്ടാ​യി ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ മ​ത്സ​ര രം​ഗ​ത്തേ​ക്ക് പോ​യി. കോ​ണ്‍​ഗ്ര​സും എ​ല്‍​ഡി​എ​ഫും ന​ല്ല രീ​തി​യി​ല്‍ അ​ത് ഉ​പ​യോ​ഗി​ച്ചു. അ​തി​ന്‍റെ ന​ഷ്ടം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഞ​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും​സാ​ബു ജേ​ക്ക​ബ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Kerala

ഇത് അസ്തമയം അല്ല. പ്രഭാത സന്ധ്യയാണ്! മാധ്യമപ്രവർത്തകന്‍റെ കുറിപ്പ് വൈറൽ

കോട്ടയം: മത്സരിച്ച 12 സീറ്റിലും പരാജയം ഏറ്റുവാങ്ങിയ കേരള കോൺഗ്രസ്-എമ്മിന്‍റെ രാഷ്‌ട്രീയ ഭാവി ഭീഷണിയിലാണെന്നും പിളരുമെന്നുമൊക്കെ പലരും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ ഇത് അസ്തമയം അല്ല. പ്രഭാത സന്ധ്യയാണെന്ന് മാണി ഗ്രൂപ്പിനെ ഉപദേശിച്ചുകൊണ്ട് പ്രമുഖ മാധ്യമപ്രവർത്തകൻ ടി. ദേവപ്രസാദ് എഴുതിയ കുറിപ്പ് വൈറലാകുന്നു. കുറിപ്പിന്‍റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: 

തെരെഞ്ഞെടുപ്പ് വിജയം മാത്രമല്ല ജനപിന്തുണയാണ് ഒരു പാർട്ടിയുടെ ശക്തി എങ്കിൽ കേരള കോൺഗ്രസ് മാണിയും രണ്ടിലയും ജോസ് കെ. മാണിയും ഇന്നും കേരളത്തിലെ ശക്തമായ രാഷ്‌ട്രീയ പ്രസ്ഥാനമാണ്. കോൺഗ്രസ് സിപിഎം മുസ്‌ലിം ലീഗ് സിപിഐ പാർട്ടികൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും വോട്ട് ലഭിച്ചത് അവർക്കാണ് 5.61,157 പേർ അവർക്ക് വോട്ട് ചെയ്തു. മൊത്തം വോട്ടിന്‍റെ 2.47 ശതമാനം.
 
ഇക്കുറി തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ ജയിച്ച കേരള കോൺഗ്രസിനു ലഭിച്ചത് 471391 വോട്ട്. മൊത്തം വോട്ടിന്റെ 2.17 ശതമാനം വോട്ട്. അതുകൊണ്ട് യഥാർത്ഥ കേരള കോൺഗ്രസ് ഏതെന്ന കാര്യത്തിൽ ആർക്കും സംശയം ഒന്നും ഇല്ല. പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോൾ ഉണ്ടായ ദുരന്തം. ഏത് ഏകാധി പതിക്കും ഉണ്ടാവേണ്ട ദുരന്തം.
 
2021 ൽ ഉണ്ടായ പിണറായി തരംഗത്തിന്‍റെ ഗുണം കിട്ടിയവർ ദുരന്തത്തിന്‍റെ ഫലം പങ്കു പറ്റണം.
പിണറായി വിരുദ്ധ വികാരം ഉണ്ടായിരുന്നു ഇന്ന് എല്ലാവരും സമ്മതിക്കുന്നു. അതായത് 2021 ൽ പിണറായി യെ പിന്താങ്ങിയവര്ക്കും പോക്ക് നല്ലതല്ല എന്നു തോന്നി. ഇനി അവർ മാറി ചിന്തിക്കില്ല എന്നു കരുതുന്നതാണ് മൗഢ്യം

കേരള കോൺഗ്രസ് മാണി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് നേരിട്ടത്. അവർക്ക് നിയമ സഭയിലും ലോകസഭയിലും പ്രതി നിധി ഇല്ല. വളരെ ദയനീയമായ സ്ഥിതിയാണ്.
1991 ൽ ജോസഫ് ഗ്രൂപ്പ് നേരിട്ടത് പോലെ ഒരു തോൽവി. അന്ന് തൊടുപുഴ അടക്കം ജോസഫ് തോറ്റു. ആകെ ജയിച്ചത് കുട്ടനാട്ടിൽ കെ സി ജോസഫ്. ആ കെസി ഇന്ന് ജോസഫിന് ഒപ്പം ഇല്ല.
2010 ൽ ജോസഫ് തന്ത്രപൂർവം മാണിയിൽ ലയിച്ചു . ആ ശക്തികൊണ്ട് ജനാധിപത്യ മുന്നണിയിൽ കടന്നു.
 
1964 ൽ കോൺഗ്രസ് വിരുദ്ധ പാർട്ടിയായി രൂപം കൊണ്ട കേരള കോൺഗ്രസ് 1969ൽ ഭരണത്തിൽ ചേർന്നപ്പോൾ മുതൽ പാർട്ടിയുടെ പതനം ആരംഭിച്ചു. അധികാരം പിടിക്കുന്നതാണ് വലിയ കാര്യം എന്നു കരുതി. അതിനു വേണ്ടി ഗ്രൂപ്പ് ഉണ്ടാക്കി പിളർന്നു. ഇടത് മുന്നണിയിൽതന്നെ മാണി അടക്കം നാല് കേരള കോൺഗ്രസ് ഉണ്ടായിരുന്നു. നാലും ഒരുപോലായി. നിയമ സഭയിൽ പ്രാധിനിത്യം ഇല്ലാത്തവരായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ഉണ്ടായിരുന്ന മാണിക്ക് അതുപോലും നഷ്ടം ആകാം
 
 
വരുന്നതെല്ലാം സ്വീകരിച്ച് ഒന്നിച്ചു നിൽക്കാനാവുന്നവർ ധാരാളം ബാക്കി ഉണ്ടാവും. അവരെ തിരിച്ചറിയുക. കൂട്ടി നിർത്തുക. പിണങ്ങി പോകുന്നവറെയും പോയവറെയും തിരികെ കൊണ്ടുവരിക. മുഖസ്തുതി കാർ ഇപ്പോൾ സ്ഥലം വിടും. അതു നല്ലതാണ്.അവർ തിരിച്ചു വരും. എന്നാൽ, സങ്കടപ്പെട്ടും അവഗണിക്കപ്പെട്ടു എന്ന് തോന്നിയും വിട്ടുപോയവർ ഉണ്ട്. അവരുടെ പിണക്കം മാറ്റണം സംസാരിക്കണം. ഒരാൾ പോലും പാർട്ടി വിട്ടാൽ ചെയർമാന് വേദനിക്കണം. അവൻ പോട്ടെ എന്നു പറയുന്നവൻ അവൻ പോയാൽ എനിക്ക് പദവി കിട്ടും എന്ന് കരുതുന്നവനാണ് അത് മനസിലാക്കണം.
 
തോൽവിക്ക് കാരണക്കാർ എന്ന് ആരെയും ബ്രാൻഡ് ചെയ്തു ഓടിക്കരുത്. കൂടുതൽ സ്നേഹത്തോടെ ഒന്നിച്ചു നിൽക്കുക. ഇടതു ചേർന്നു നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലതും ഉണ്ട്. അത് സൂക്ഷിക്കാത്തത് ആപത്താകും. മുന്നണിയിലെ ഘടകകഷി യാണ്. ദാസനല്ല.
പിണറായിയുടെ ഏകാധിപത്യത്തിനെതിരെ ആർജെഡി കാണിച്ച ധൈര്യം പോലും പലപ്പോഴും മണിക്കാർ കാണിച്ചില്ല.
 
ദാസൻമാരെ പോലെ നിന്നു. അതുകൊണ്ട് രാജ്യ സഭ സീറ്റ് ബുദ്ധിമുട്ടില്ലാതെ കിട്ടി. പക്ഷേ, ഏറെ ദോഷം ഉണ്ടായി. പിണറായിയുടെ മരുമകൻ വിജയരാഘവന്‍റെ ഭാര്യ എല്ലാം മന്ത്രിമാരായി. പാർട്ടി ചോദിച്ചില്ല. സഖാക്കൾക്കു പോലും പിടിച്ചില്ല. തൊഴിലാളി സംകടനകൾ നിർജീവമായി. സഖാക്കൾ അഴിഞ്ഞാടി. ജനസദാസിനുള്ള ബസിൽ ലിഫ്റ്റ് വച്ചു. എന്തെല്ലാമാണ് ജനം മൻസിൽ കുറിച്ചത്. പാർടിയും കടഖ കഷികളും മിണ്ടിയില്ല. ജനം മനസ്സിൽ കുറിച്ചു. കരിങ്കൊടി കാണിക്കുന്നവരെ ഹെൽമെറ്റ് കൊണ്ട് അടിക്കുന്നത് രക്ഷാപ്രവർത്തനം ആയി. തീക്കാറ്റ് വീശിയത്തിൽ എന്ത് അദ്ഭുതം

കാബിനറ്റിൽ വരുന്ന വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് അംഗീകരിപ്പിക്കാൻ കഴിഞ്ഞില്ല. വനം നിയമവും മറ്റും പ്രതിഷേധം ഉണ്ടാക്കി മാറ്റിക്കേണ്ടി വന്നത് അതുകൊണ്ടാണ്.
വേറെയും പലതും ഉണ്ട്. പഠിക്കണം സമൂല മാറ്റം വരുത്തണം. ഇതു ശക്തമാകാനുള്ള കാലമാണ്. പദവി കിട്ടാൻ ആരും വരില്ല. കിട്ടാത്തതു കൊണ്ട് ആരും പാർട്ടി വിടുകയും ഇല്ല.
ഇനിയും തെരഞ്ഞെടുപ്പ് വരും. സഹകരണ സംഘങ്ങൾ മുതൽ പലയിടത്തും. ജയിക്കാനാവും.
പുതിയ സാധ്യതകൾ വരാം. പൊളിറ്റിക്സ് ഇസ് ദ ആർട്ട് ഓഫ് ടിജി പോസിബിൾ. അതിന് തയാറാവുക.
 
സാധ്യതകൾ അനുകൂലമാക്കുക വലിയ പദവികളും സാധ്യത കളും ഉയർന്നു വരും. വോട്ടർമാരിൽ ഉണ്ടാകുന്ന കാഴ്ച പ്പാടിലെ മാറ്റങ്ങൾ തിരിച്ചറിയുക. 1964 ൽ ഉണ്ടായ പാർട്ടിക്ക് ഒരു പുത്തൻ ദിശ ബോധവും കർമപരിപാടിയും ഉണ്ടാക്കുക. എന്താ നിങ്ങളുടെ പരിപാടി എന്ന് ചോദിക്കുന്നവർക്ക് കൃത്യം ഉത്തരം കൊടുക്കാനാവണം.
ഇതു അസ്തമയമല്ല പ്രഭാത സന്ധ്യ ആണ് ഉണരുക..

 https://www.facebook.com/share/18rHMBGJvH/

Kerala

വി​ജ​യി​ച്ച​ശേ​ഷം പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ൾ ര​ഹ​സ്യ​മാ​യി വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: സി​പി​എം തി​രു​ത്ത​ലി​ന് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കേ​ര​ളം ബം​ഗാ​ൾ ആ​കു​മെ​ന്ന് പ​യ്യ​ന്നൂ​ർ നി​യു​ക്ത എം​എ​ൽ​എ വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ. ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​നി​ക്ക് വോ​ട്ട് ചെ​യ്തെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

വി​ജ​യി​ച്ച​ശേ​ഷം പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ൾ ര​ഹ​സ്യ​മാ​യി വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു. അ​ര​ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മ​റി​ക​ട​ക്കു​ക അ​സാ​ധ്യ​മാ​യി​രു​ന്നു. ഞാ​ൻ ഉ​ന്ന​യി​ച്ച വി​ഷ​യം ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​മാ​യി​രു​ന്നു വോ​ട്ട​ർ​മാ​ർ​ക്കെ​ന്നും വി ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

 അ​ടി​യൊ​ഴു​ക്ക് ഇ​ത്ര​ത്തോ​ളം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ല. ഒ​ന്നാം റൗ​ണ്ട് എ​ണ്ണി​യ​പ്പോ​ൾ ത​ന്നെ സൂ​ച​ന കി​ട്ടി​യി​രു​ന്നു. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും പ്ര​തീ​ക്ഷി​ച്ച​തി​ലും വോ​ട്ട് കി​ട്ടി. ധ​ന​രാ​ജി​ന്‍റെ നാ​ട്ടി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന് ലീ​ഡ് കി​ട്ടി​യെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Kerala

യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്ത​വ​ര്‍ വി​ഡ്ഢി​ക​ൾ: എം.​എം. മ​ണി

ഇ​ടു​ക്കി: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്ത​വ​ര്‍ വി​ഡ്ഢി​ക​ളാ​ണെ​ന്ന് സി​പി​എം നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ എം.​എം. മ​ണി.

പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ത​ള​രി​ല്ലെ​ന്നും മു​ണ്ടും മ​ട​ക്കി​ക്കു​ത്തി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്ക് വീ​ണ്ടും സ​ജീ​വ​മാ​യി ഇ​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തി​ന് മു​ന്‍​പേ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്ത പാ​ര്‍​ട്ടി​യെ കു​റി​ച്ച് എ​ന്തു​പ​റ​യാ​നാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ ത​ന്നെ യു​ഡി​എ​ഫി​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി അ​ടി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. അ​ധി​കാ​ര വ​ടം​വ​ലി​യാ​ണ് ഇ​പ്പോ​ള്‍ അ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.‌

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ശ​ക​ല​നം ചെ​യ്യു​മ്പോ​ള്‍ ജ​ന​ങ്ങ​ളു​ടെ നി​ല​പാ​ടി​ല്‍ മാ​റ്റം വ​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ജ​ന​ങ്ങ​ള്‍ വി​ഡ്ഢി​ക​ളാ​യ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്.

ജ​ന​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ചി​ന്തി​ക്കു​ന്ന​തി​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും പി​ന്നി​ല്‍ എ​ന്തെ​ങ്കി​ലും അ​ടി​സ്ഥാ​ന​മു​ണ്ടോ എ​ന്ന് പാ​ര്‍​ട്ടി ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​യു​ടെ ന​യ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​ല്‍ എ​വി​ടെ​യാ​ണ് പാ​ളി​ച്ച സം​ഭ​വി​ച്ച​തെ​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ സു​വേ​ന്ദു അ​ധി​കാ​രി മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കും, സ​ത്യ​പ്ര​തി​ജ്ഞ ശ​നി​യാ​ഴ്ച

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി സു​വേ​ന്ദു അ​ധി​കാ​രി സ്ഥാ​ന​മേ​റ്റേ​ക്കും. സ​ത്യ​പ്ര​തി​ജ്ഞ കോ​ൽ​ക്ക​ത്ത​യി​ലെ ബ്രി​ഗേ​ഡ് ഗ്രൗ​ണ്ടി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കും.

ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. സു​വേ​ന്ദു അ​ധി​കാ​രി ഉ​ട​ൻ ഡ​ൽ​ഹി​യി​ലെ​ത്തു​മെ​ന്നും ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​ത്തി​നാ​യി ഇ​ന്ന് ബി​ജെ​പി യോ​ഗം ചേ​രു​മെ​ന്നും വി​വ​ര​മു​ണ്ട്.

അ​തേ​സ​മ​യം, ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തു​ന്ന സ്വ​ന്തം പാ​ർ​ട്ടി​യി​ലെ​യും മ​റ്റ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ലെ​യും നേ​താ​ക്ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി.

മ​മ​ത ബാ​ന​ർ​ജി​യു​ടെ തോ​ൽ​വി​യി​ൽ സ​ന്തോ​ഷി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണെ​ന്നും ബി​ജെ​പി​യു​ടെ വി​ജ​യം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലെ വ​ലി​യ ചു​വ​ടു​വെ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Movies

ഇ​ത് ന​മ്മു​ടെ ന​ഷ്ടം; കെ.​കെ. ശൈ​ല​ജ​യു​ടെ പ​രാ​ജ​യ​ത്തി​ൽ റി​മ ക​ല്ലി​ങ്ക​ൽ

കേ​ര​ള​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ പ​രാ​ജ​യ​മാ​ണ് എ​ൽ​ഡി​എ​ഫ് ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​പ്പോ​ഴി​താ പേ​രാ​വൂ​രി​ൽ പ​രാ​ജ​യ​പ്പെ​ട്ട കെ.​കെ. ശൈ​ല​ജ​യെ​ക്കു​റി​ച്ച് ന​ടി റി​മ ക​ല്ലി​ങ്ക​ൽ പ​ങ്കു​വ​ച്ചൊ​രു കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

‘ഇ​ത് ന​മ്മു​ടെ ന​ഷ്ടം’ എ​ന്നു കു​റി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു റി​മ​യു​ടെ പ്ര​തി​ക​ര​ണം. പേ​രാ​വൂ​രി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നെ​തി​രെ​യാ​ണ് കെ.​കെ.​ശൈ​ല​ജ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​ത്. 14453 വോ​ട്ടി​നാ​ണ് ശൈ​ല​ജ തോ​റ്റു​പോ​യ​ത്.

അ​തേ​സ​മ​യം നി​ര​വ​ധി പേ​രാ​ണ് റി​മ​യു​ടെ പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്.

Kerala

അ​ലം​ഭാ​വ​വും അ​മി​ത ആ​ത്മ​വി​ശ്വാ​സ​വും തി​രി​ച്ച​ടി​യാ​യി; എ​ല്‍​ഡി​എ​ഫി​നേ​റ്റ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു: സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: എ​ല്‍​ഡി​എ​ഫി​നേ​റ്റ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് സ​ജി ചെ​റി​യാ​ന്‍. പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും തി​രു​ത്ത​ലി​ലൂ​ടെ തി​രി​ച്ചു​വ​രു​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

"ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്നും അ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഞാ​നും തോ​ല്‍​ക്കു​മാ​യി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​നം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ബി​ജെ​പി ധാ​ര​ണ ഉ​ണ്ടാ​യി​ട്ടു​ണ്ട്.'-​സ​ജി ചെ​റി​യാ​ൻ.

അ​മ്പ​ല​പ്പു​ഴ​യും ചെ​ങ്ങ​ന്നൂ​രും ബി​ജെ​പി​യു​ടെ വോ​ട്ട് കു​റ​ഞ്ഞു. ബി​ജെ​പി ജ​യി​ച്ചി​ട​ത്ത് യു​ഡി​എ​ഫി​നും വോ​ട്ടും കു​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​മാ​ണെ​ന്ന പ്ര​ചാ​ര​ണം ഫ​ലം ക​ണ്ടു. മൈ​ല്‍​ക്കു​റ്റി​ക്ക് പോ​ലും പ​ണം കൊ​ടു​ത്തു എ​ന്ന​താ​ണ് സാ​ഹ​ച​ര്യം എ​ന്നും സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.

വോ​ട്ട് ചെ​യ്ത ജ​ന​ങ്ങ​ള്‍ ആ​റു​മാ​സ​ത്തി​ന​കം യു​ഡി​എ​ഫി​നെ ത​ള്ളി​പ്പ​റ​യും. ബി​ജെ​പി വി​ജ​യം ആ​ശ​ങ്ക​യു​ണ്ടാ​കു​ന്നു. വ​ര്‍​ഗീ​യ വി​ഭ​ജ​നം ഉ​ണ്ടാ​ക്കാ​ന്‍ ലീ​ഗും ബി​ജെ​പി​യും ശ്ര​മി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വി​നെ നാ​ളെ തീ​രു​മാ​നി​ക്കും. അ​മ്പ​ല​പ്പു​ഴ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രാ​ജ​യം പ​രി​ശോ​ധി​ക്കു​മെ​ന്നും സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.

National

തമിഴ്നാട്ടിൽ തിരിച്ചടിയേറ്റ് ബിജെപി; കിട്ടിയത് ഒറ്റ സീറ്റിൽ കഷ്ടിച്ച് ജയം

ചെന്നൈ: ബംഗാളിലും ആസാമിലും ഭരണം പിടിക്കുകയും കേരളത്തിൽ മൂന്നു സീറ്റുകൾ നേടി സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തതിനിടയിലും തമിഴ്നാട്ടിൽ ബിജെപിക്കു കനത്ത പ്രഹരം. 2021 തെരഞ്ഞെടുപ്പിൽ നാലു സീറ്റ് നേടിയിരുന്ന ബിജെപി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി. അതും നേരിയ ഭൂരിപക്ഷത്തിന്.

എം. ഭോജരാജൻ ഉദഗമണ്ഡലം സീറ്റിൽ 976 വോട്ടിന് ജയിച്ചതാണ് ഇത്തവണത്തെ ഏക ആശ്വാസം. തമിഴ്നാട്ടിൽ എഐഎഡിഎംകെ നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്‍റെ (എൻഡിഎ) ഘടകകക്ഷിയായി മത്സരിച്ച ഭാരതീയ ജനതാ പാർട്ടി 27 സീറ്റിൽ മത്സരിച്ചിട്ടാണ് ഒറ്റ സീറ്റ് വിജയത്തിലേക്ക് ഒതുങ്ങിയത്.

കോയമ്പത്തൂർ, മോഡക്കുറിച്ചി, നാഗർകോവിൽ, തിരുനൽവേലി എന്നിവടങ്ങളിലാണ് നിലവിൽ ബിജെപിക്ക് എംഎംഎമാർ ഉണ്ടായിരുന്നത്. എന്നാൽ, പാർട്ടിയിലെ പ്രമുഖരെല്ലാം ഇത്തവണ പരാജയപ്പെട്ടു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ.മുരുകൻ (അവനാഷി), പാർട്ടി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ (സത്തൂർ), മുൻ തെലങ്കാന ഗവർണർ തമിഴ്സൈ സൗന്ദരരാജൻ (മൈലാപ്പൂർ), ബിജെപി മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ (കോയമ്പത്തൂർ നോർത്ത്), നിലവിലെ എംഎൽഎ എം.ആർ. ഗാന്ധി (നാഗർകോവിൽ), എസ്.വി.വിജയധരാണി എന്നിവരെല്ലാം തോൽവി ഏറ്റുവാങ്ങി.

സി.ഉദയകുമാർ (ഗന്ധർവകോട്ടൈ), എൻ.രാമചന്ദ്രൻ (പുതുക്കോട്ട), ബിജെപി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് കവിത ശ്രീകാന്ത് (അറന്തങ്കി), ദക്ഷിണേന്ത്യൻ ഫോർവേഡ് ബ്ലോക്ക് നേതാവ് കെ.സി. തിരുമാരൻ (തിരുപ്പത്തൂർ), പൊൻ. വി.ബാലഗണപതി (മാനാമധുര), രാമ ശ്രീനിവാസൻ (മധുര സൗത്ത്), ജിബിഎസ് കെ.നാഗേന്ദ്രൻ (രാമനാഥപുരം), അനന്തൻ അയ്യസ്വാമി (വാസുദേവനല്ലൂർ), കെ.ആർ.എം. രാധാകൃഷ്ണൻ (തിരുച്ചെന്തൂർ), എസ്.പി.ബാലകൃഷ്ണൻ (രാധാപുരം), ടി.ശിവകുമാർ (കോളച്ചൽ), പി.രമേശ് (പത്മനാഭപുരം) എന്നിവരും തോറ്റു.

എൻഡിഎയുടെ മറ്റൊരു ഘടകകക്ഷിയായ തമിഴ് മനില കോൺഗ്രസ് (മൂപ്പനാർ) അഞ്ച് സീറ്റുകളിൽ ബിജെപിയുടെ ‘താമര’ ചിഹ്നത്തിൽ മത്സരിച്ചപ്പോൾ എല്ലായിടത്തും തോറ്റു. വിടിയൽ എസ്.ശേഖർ (ഒട്ടഞ്ചത്തിരം), എം.കെ.ആർ. അശോക് കുമാർ (കുംഭകോണം), എം. യുവരാജ (ഈറോഡ് വെസ്റ്റ്), വി.എം. കാർത്തികേയൻ (റാണിപേട്ട്), ജെ. നിവിൻ സൈമൺ (കില്ലിയൂർ) എന്നിവരാണ് തോറ്റത്. രാജപാളയത്ത് ബിജെപി ചിഹ്നത്തിൽ മത്സരിച്ച തമിഴക മക്കൾ മുന്നേറ്റ കഴകം നേതാവ് ബി. ജോൺ പാണ്ഡ്യന്‍റെ ഭാര്യ പ്രിസില്ല പാണ്ഡ്യനും പരാജയപ്പെട്ടു.

എഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ ഭാഗമായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 2.62% വോട്ടാണ് ബിജെപി നേടിയിരുന്നത്. അതേസമയം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രമുഖ ദ്രാവിഡ കക്ഷികളുമായി സഖ്യമുണ്ടാക്കാതെയും മുന്നണിയില്ലാതെയും മത്സരിച്ച് 11.24 ശതമാനം വോട്ട് നേടിയിരുന്നു.

അവിടെനിന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വളരെ താഴേക്കു പോയത്. ഇത്തവണ പാർട്ടിക്ക് കഷ്ടിച്ച് മൂന്നു ശതമാനമാണ് പാർട്ടിക്കു കിട്ടിയ വോട്ട് വിഹിതം. സംസ്ഥാന ബിജെപി ഘടകത്തിലെ ഗ്രൂപ്പു പോരും മറ്റുമാണ് പാർട്ടിക്കു തിരിച്ചടിയുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. അണ്ണാമലൈ അടക്കമുള്ള നേതാക്കൾ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് അണ്ണാമലൈയെ പാർട്ടി അനുനയിപ്പിച്ചത്. മാത്രമല്ല, ടിവികെ തരംഗവും ബാധിച്ചു.

Kerala

കാ​ലി​ട​റി​യ​ത് എ​വി​ടെ? സ്വീ​കാ​ര്യ​ത​യി​ല്ലാ​ത്ത​വ​രെ വി​ശ്വ​സ്ത​രാ​ക്കി, പ്ര​ദേ​ശി​ക ഇ​ട​പെ​ട​ലു​ക​ളി​ല്ല; പി. ​രാ​ജീ​വ് കീ​ഴ​ട​ങ്ങു​മ്പോ​ള്‍

കൊ​ച്ചി: ജ​ന​വി​ധി പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ആ​യു​ധം വ​ച്ച് കീ​ഴ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് പി. ​രാ​ജീ​വ്. എ​ന്നാ​ല്‍ മാ​ള​ത്തി​ല്‍ ഒ​ളി​ക്കാ​നി​ല്ല. ജ​ന​വി​ശ്വാ​സം ആ​ര്‍​ജ്ജി​ച്ച് ശ​ക്ത​മാ​യി തി​രി​ച്ചു വ​രാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രും എ​ന്നു പ​റ​ഞ്ഞു കൊ​ണ്ടാ​ണ് തി​രി​കെ പോ​ക്ക്. സം​സ്ഥാ​ന ത​ല​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന നേ​താ​വാ​യി ഖ്യാ​തി നേ​ടി​യ പി. ​രാ​ജീ​വി​ന് അ​ടി​പ​ത​റി​യ​ത് എ​വി​ടെ​യാ​ണ്?

വ്യ​വ​സാ​യ മ​ന്ത്രി​യാ​യി കൊ​ണ്ടു​വ​ന്ന വി​ക​സ​ന​ങ്ങ​ള്‍ എ​ണ്ണി പ​റ​യു​മ്പോ​ഴും താ​ന്‍ നി​ല്‍​ക്കു​ന്ന ഭൂ​മി​യി​ലെ മ​ണ്ണൊ​ലി​ച്ചു പോ​കു​ന്ന​ത് രാ​ജീ​വ് അ​റി​ഞ്ഞി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ലെ മി​ക​ച്ച മ​ന്ത്രി​മാ​രി​ല്‍ ഒ​രാ​ള്‍, ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ലെ ഏ​റെ ജ​ന​കീ​യ​നാ​യ വ്യ​ക്തി എ​ന്ന നി​ല​ക​ളി​ല്‍ പേ​രെ​ടു​ത്ത ആ​ളാ​ണ് പി. ​രാ​ജീ​വ്. എ​ന്നാ​ല്‍ യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ല്‍ രാ​ജീ​വി​ന് കാ​ലി​ട​റി.

അ​ഡ്വ. വി.​ഇ. അ​ബ്ദു​ല്‍ ഗ​ഫൂ​റി​ലൂ​ടെ മു​സ്ലീം ലീ​ഗ് ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ തി​രി​ച്ചെ​ത്തി. പി. ​രാ​ജീ​വി​നെ 16,312 വോ​ട്ടു​ക​ള്‍​ക്കാ​ണ് ഗ​ഫൂ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2021ല്‍ ​നേ​രി​ട്ട തോ​ല്‍​വി​ക്ക് എ​ല്‍​ഡി​എ​ഫി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ ത​ന്നെ യു​ഡി​എ​ഫ് മ​റു​പ​ടി ന​ല്‍​കി.

സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ദേ​ശി​ക​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ കു​റ​ഞ്ഞ​ത് രാ​ജീ​വി​ന് വി​ന​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ഒ​പ്പം എ​ന്ന പേ​രി​ല്‍ വി​ക​സ​ന പ​ദ്ധി​ക​ള്‍ ന​ട​പ്പാ​ക്കി മു​ന്നേ​റി​യെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യോ താ​ഴേ​ത്ത​ട്ടി​ല്‍ ഇ​റ​ങ്ങി പ്ര​വ​ര്‍​ത്തി​ക്കു​ക​യോ രാ​ജീ​വ് ചെ​യ്തി​രു​ന്നി​ല്ല എ​ന്നാ​ണ് നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ല്‍.

പാ​ര്‍​ട്ടി അ​ണി​ക​ളു​മാ​യും പ്ര​ദേ​ശി​ക പ്ര​വ​ര്‍​ത്ത​ക​രു​മാ​യും രാ​ജീ​വ് വ​ലി​യ ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്നി​ല്ല. ഉ​ന്ന​ത ബ​ന്ധ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും താ​ഴേ​ക്കി​ട​യി​ല്‍ ബ​ന്ധ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ രാ​ജീ​വി​നാ​യി​ല്ല. പാ​ര്‍​ട്ടി​ക്ക​ക​ത്തും രാ​ജീ​വി​നോ​ട് വി​രോ​ധ​മു​ള്ള​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. വി​യോ​ജി​പ്പു​ള്ള പാ​ര്‍​ട്ടി അ​ണി​ക​ളെ കൂ​ടെ എ​ത്തി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ച​തു​മി​ല്ല.

ക​ള​മ​ശേ​രി​യി​ല്‍ ത​ന്റെ വി​ശ്വ​സ്ത​രാ​യി രാ​ജീ​വ് കൂ​ടെ കൂ​ട്ടി​യ​വ​ര്‍ പാ​ര്‍​ട്ടി​യി​ല്‍ സ്വീ​കാ​ര്യ​ത​യി​ല്ലാ​ത്ത ആ​ളു​ക​ളാ​യി​രു​ന്നു എ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട, പി​ന്നീ​ട് തി​രി​ച്ചു​വ​ന്ന ചി​ല​ര്‍ ആ​യി​രു​ന്നു രാ​ജീ​വി​ന്റെ വി​ശ്വ​സ്ത​ര്‍. സ്വീ​കാ​ര്യ​ത കു​റ​ഞ്ഞ ആ​ളു​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് ന​യി​ച്ചു എ​ന്ന​തും രാ​ജീ​വി​ന്റെ വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യി.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ജീ​വും ഗ​ഫൂ​റും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ 15,336 വോ​ട്ടി​നാ​യി​രു​ന്നു പി. ​രാ​ജീ​വ് വി​ജ​യി​ച്ച​ത്. 2011ല്‍ ​മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ ശേ​ഷം ലീ​ഗി​നെ മാ​ത്രം ജ​യി​പ്പി​ച്ച ക​ള​മ​ശേ​രിി​ല്‍ അ​പ്ര​തീ​ക്ഷി​ത വി​ജ​യം ആ​യി​രു​ന്നു രാ​ജീ​വി​ന്റെ​ത്. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യാ​യി.

വ്യ​വ​സാ​യ ന​ഗ​ര​മാ​യ ക​ള​മ​ശേ​രി​യി​ല്‍ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു രാ​ജീ​വ്. എ​ന്നാ​ല്‍ ആ ​വി​ശ്വാ​സം ത​ക​ര്‍​ന്നു. വോ​ട്ടെ​ണ്ണി തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ ലീ​ഡ് നേ​ടി​യ​ത് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ ആ​യി​രു​ന്നു. ഇ​തോ​ടെ ജി​ല്ല​യി​ലെ ആ​കെ​യു​ള്ള ഒ​രു മ​ന്ത്രി ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു.

2008ല്‍ ​രൂ​പീ​ക​രി​ച്ച ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ 2011ല്‍ ​ആ​യി​രു​ന്നു ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 2011ലും 2016​ലും വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞാ​ണ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​ത്. എ​ന്നാ​ല്‍ പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി ആ​രോ​പ​ണ​വും വി​ക​സ​ന വി​രു​ദ്ധ വി​കാ​ര​വും രാ​ഷ്ട്രീ​യ ചി​ത്രം മാ​റ്റി​യെ​ഴു​തി. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്റെ മ​ക​ന്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ സ്ഥാ​നാ​ര്‍​ഥി ആ​യ​പ്പോ​ള്‍ പി. ​രാ​ജീ​വ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തു. ഒ​ടു​വി​ല്‍ ക​ള​മ​ശേ​രി വീ​ണ്ടും ലീ​ഗ് എ​ടു​ത്തു.

National

ജ​യ​വും പ​രാ​ജ​യ​വും ഡി​എം​കെ​യ്ക്ക് പു​ത്ത​രി​യ​ല്ല; ആ​ദ്യ പ്ര​തി​ക​ര​ണ​വു​മാ​യി എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ. ഡി​എം​കെ ആ​റ് ത​വ​ണ അ​ധി​കാ​ര​ത്തി​ലി​രു​ന്നി​ട്ടു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ച അ​ദ്ദേ​ഹം ജ​യ​വും പ​രാ​ജ​യ​വും ഡി​എം​കെ​യ്ക്ക് പു​ത്ത​രി​യ​ല്ലെ​ന്നും പ​റ​ഞ്ഞു.

ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്ന​പ്പോ​ൾ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​തു​പോ​ലെ ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​രാ​ടു​മെ​ന്ന് സ്റ്റാ​ലി​ൻ പ്ര​ഖ്യാ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ സ​ഖ്യ​ത്തി​ന് 1,54,82,782 വോ​ട്ടു​ക​ൾ കി​ട്ടി. ടി​വി​കെ​യേ​ക്കാ​ൾ 17.43 ല​ക്ഷം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ഡി​എം​കെ​യ്ക്ക് കു​റ​വു​ള്ള​ത്. വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ്യ​ത്യാ​സം വെ​റും 3.52 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഇ​ത് ജ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ഡി​എം​കെ​യി​ൽ അ​ർ​പ്പി​ക്കു​ന്ന വ​ലി​യ വി​ശ്വാ​സ​ത്തി​ന്‍റെ തെ​ളി​വാ​ണ്.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ കൂ​ടെ​യു​ള്ള​പ്പോ​ൾ താ​ൻ എ​ന്തി​നെ പേ​ടി​ക്ക​ണം. ഒ​ന്ന​ര കോ​ടി​യി​ല​ധി​കം വ​രു​ന്ന വോ​ട്ടു​ക​ൾ സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ്. ജ​യി​ച്ച എ​ല്ലാ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ട​ൻ ത​ന്നെ മ​ണ്ഡ​ല​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി വോ​ട്ട​ർ​മാ​രോ​ട് ന​ന്ദി അ​റി​യി​ക്ക​ണം. ജ​നാ​ധി​പ​ത്യ​ത്തി​ൽ ജ​ന​ങ്ങ​ളാ​ണ് പ​ര​മാ​ധി​കാ​രി​ക​ൾ എ​ന്നും അ​ദ്ദേ​ഹം കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പെ​രി​യാ​ർ, അ​ണ്ണാ, ക​ലൈ​ഞ്ജ​ർ ക​രു​ണാ​നി​ധി എ​ന്നി​വ​രു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് ഭാ​ഷ​യ്ക്കും നാ​ടി​നും സം​സ്കാ​ര​ത്തി​നും വേ​ണ്ടി​യു​ള്ള ദ്രാ​വി​ഡ രാ​ഷ്ട്രീ​യ നി​ല​പാ​ട് തു​ട​രു​മെ​ന്നും ജ​ന​ത്തെ പി​ന്നി​ലാ​ക്കാ​തെ വീ​ണ്ടും ജ​യി​ക്കു​മെ​ന്നും പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്.

 

Kerala

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളി​ലേ​യ്ക്ക് ക​ട​ന്ന് കോ​ൺ​ഗ്ര​സ്; വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ൽ നി​ർ​ണാ​യ​ക യോ​ഗം

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളി​ലേ​യ്ക്ക് ക​ട​ന്ന് കോ​ൺ​ഗ്ര​സ്. മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ​ക്കാ​യി ദി​ല്ലി​യി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക യോ​ഗം ചേ​രും.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് യോ​ഗം. രാ​ഹു​ൽ ഗാ​ന്ധി​യും കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന കെ.​സി. വേ​ണു​ഗോ​പാ​ലും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് വി​വ​രം.

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി എ​ഐ​സി​സി നേ​താ​ക്ക​ൾ ഇ​ന്ന് കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തും. ഒ​രാ​ഴ്ച​ക്ക​കം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ് ശ്ര​മം. അ​തേ​സ​യ​മം, മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നാ​യി പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​യി​ട്ടു​ണ്ട്.

എം​എ​ല്‍​എ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നാ​ണ് കെ​സി പ​ക്ഷം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കൂ​ടു​ത​ൽ എം​പി​മാ​രും മു​തി​ർ​ന്ന നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും ഇ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം മാ​ത്ര​മ​ല്ല പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നാ​ണ് സ​തീ​ശ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്. ഘ​ട​ക​ക​ക്ഷി​ക​ളെ കൂ​ടെ​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കാ​ണ് സ​തീ​ശ​ൻ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. പ​ദ​വി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം ക​ടു​ത്ത നി​ല​പാ​ടു​ക​ളി​ലേ​യ്ക്ക് നീ​ങ്ങി​യേ​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ട്. ഇ​തി​നെ​ല്ലാം പു​റ​മെ, സീ​നി​യോ​റി​റ്റി​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന് ചെ​ന്നി​ത്ത​ല വി​ഭാ​ഗം വാ​ദി​ക്കു​ന്ന​ത്.

Kerala

തരംഗത്തിനു പിന്നിൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രംത​ന്നെ​; മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍​ക്കെ​തി​രെ​യാ​ണ് ജ​നം വി​ധി​യെ​ഴു​തി​യ​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ന് കാ​ര​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും വ​ലി​യ വി​ജ​യം ക​ണ്ണൂ​രി​ലാ​ണ്. പ​യ്യ​ന്നൂ​രി​ല്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വി​ജ​യി​ച്ച​ത് യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ വ​ലി​പ്പം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും പ​യ്യ​ന്നൂ​രി​ല്‍ മെ​റി​റ്റ് മ​റ​ന്ന് സി​പി​ഐ​എം പ്ര​തി​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യ​ത് എ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് സ​ണ്ണി ജോ​സ​ഫി​നെ പ്ര​തീ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​രി​ക്ക​ലും ഉ​ണ്ടാ​കി​ല്ല. മു​ഖ്യ​മ​ന്ത്രി ആ​രാ​കും എ​ന്ന​തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. അ​തേ​സ​മ​യം പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ക്കാ​തി​രി​ക്കു​ന്ന​താ​ണ് എ​ല്‍​ഡി​എ​ഫി​ന് ന​ല്ല​തെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​രി​ഹ​സി​ച്ചു.

Kerala

ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫ് വോ​ട്ടു​ക​ൾ ചോ​ർ​ന്നു; ബി​ജെ​പി​യു​ടെ വോ​ട്ട് ഉ​യ​ർ​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ട്: പി.​കെ. ശ​ശി

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫ് വോ​ട്ടു​ക​ൾ ചോ​ർ​ന്നു എ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ശ​ശി. യു​ഡി​എ​ഫി​ന് കി​ട്ടേ​ണ്ട വോ​ട്ടു​ക​ൾ ബി​ജെ​പി​യി​ലേ​ക്ക് ഒ​ഴു​കി. ബി​ജെ​പി​യു​ടെ വോ​ട്ട് ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും ശ​ശി പ​റ​ഞ്ഞു.

ആ​യി​ര​ക്ക​ണ​ക്കി​ന് വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ പോ​ൾ ചെ​യ്തി​ട്ടും സി​പി​എം വോ​ട്ടു​ക​ളി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​ല്ല. ഇ​തി​ലൊ​ക്കെ ഗൗ​ര​വ​ത​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പി ​കെ ശ​ശി ആ​വ​ശ്യ​പ്പെ​ട്ടു.

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ടി.​കെ. ഗോ​വി​ന്ദ​ൻ, ജി. ​സു​ധാ​ക​ര​ൻ എ​ന്നി​വ​രെ പോ​ലെ താ​നും വി​മ​ത​ൻ അ​ല്ല ക​മ്മ്യൂ​ണി​സ്റ്റാ​ണ്. പാ​ല​ക്കാ​ട്‌ യു​ഡി​എ​ഫ് വി​ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ, സി​പി​എ​മ്മി​ൽ നി​ന്ന് ത​നി​ക്കൊ​പ്പം വ​ന്ന​വ​ർ നി​ർ​ണാ​യ​ക ഘ​ട​ക​മാ​യി. ടീം ​യു​ഡി​എ​ഫ് ആ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും പി.​കെ. ശ​ശി പ​റ​ഞ്ഞു.

 

Kerala

സി​പി​എ​മ്മി​ൽ ക​ന്നു​കാ​ലി​ക​ളെ​പ്പോ​ലെ ചി​ല​രെ അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ക​യാ​ണ്: ജി. ​സു​ധാ​ക​ര​ൻ

അ​മ്പ​ല​പ്പു​ഴ: സി​പി​എ​മ്മി​ൽ ക​ന്നു​കാ​ലി​ക​ളെ​പ്പോ​ലെ ചി​ല​രെ അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ജി. ​സു​ധാ​ക​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം വ​സ​തി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ.

"മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ത​നി​ക്ക് ആ​ഗ്ര​ഹ​മി​ല്ല. ത​നി​ക്ക് അ​ത് വ​ലി​യ കാ​ര്യ​വു​മ​ല്ല.​താ​ൻ മ​ന്ത്രി​യാ​യി​രു​ന്ന​തി​ന്‍റെ ഗു​ണം ഈ ​മ​ന്ത്രി​സ​ഭ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് വ​ർ​ഷം ജ​ന​കീ​യ സ്വ​ത​ന്ത്ര എം​എ​ൽ​എ​യാ​യി തു​ട​രും.'-​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

82 വ​യ​സാ​യ പി​ണ​റാ​യി​യു​ടെ അ​നു​യാ​യി​ക​ളാ​ണ് ത​ന്‍റെ പ്രാ​യം പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത്. സി​പി എം ​ശി​ഖ​ണ്ഡി​യാ​യി മാ​റി. രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​യു​ടെ വ്യ​ക്തി​ത്വം സി​പി​എ​മ്മി​നി​ല്ല. സി​പി​എ​മ്മി​ൽ നി​യ​ന്ത്രി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; ബി​നോ​യ് വി​ശ്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​ക്ക് പി​ന്നാ​ലെ സി​പി​ഐ​യി​ലും ക​ലാ​പം. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​നെ​തി​രെ പാ​ര്‍​ട്ടി​യി​ല്‍ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്.

സെ​ക്ര​ട്ട​റി മാ​റ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നേ​ക്കും. എ​ക്സി​ക്യൂ​ട്ടീ​വ്, സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ങ്ങ​ൾ ബു​ധ​നാ​ഴ്ച ചേ​രും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പാ​ളി​യെ​ന്നും വി​മ​ര്‍​ശ​നം ഉ​യ​രു​ന്നു​ണ്ട്.

നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​വാ​ശി പ​രാ​ജ​യ കാ​ര​ണ​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നാ​ദാ​പു​രം, തൃ​ശൂ​ർ, അ​ടൂ​ർ, പീ​രു​മേ​ട്, ചാ​ത്ത​ന്നൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം തി​രി​ച്ച​ടി​യാ​യി. സെ​ക്ര​ട്ട​റി​യു​ടെ ക​ടും​പി​ടു​ത്തം തോ​ൽ​വി​ക്ക് ആ​ക്കം കൂ​ട്ടിയെന്നും വിലയിരുത്തലുണ്ട്.

Kerala

ബേ​പ്പൂ​രി​ലെ തോ​ൽ​വി: ബി​ജെ​പി-​സി​പി​എം ധാ​ര​ണ മൂ​ല​മാ​ണ് തോ​റ്റ​തെ​ന്ന് പി.വി. അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: ബി​ജെ​പി-​സി​പി​എം ധാ​ര​ണ മൂ​ല​മാ​ണ് ബേ​പ്പൂ​രി​ൽ തോ​റ്റ​തെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി. അ​ൻ​വ​ർ. മു​ഖ്യ​മ​ന്ത്രി​ക്ക് എ​ത്ര​ത്തോ​ളം ശ​ത്രു​വാ​ണോ താ​ന്‍ അ​ത്ര ത​ന്നെ ബി​ജെ​പി​ക്കും ശ​ത്രു​വാ​ണെ​ന്നും അ​ൻ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​യാ​സി​നെ ബേ​പ്പൂ​രി​ല്‍ ത​ള​ച്ചി​ടാ​നാ​ണ് താ​ന്‍ റി​സ്കെ​ടു​ത്ത് മ​ത്സ​രി​ച്ച​ത്. പ​രാ​ജ​യ​പ്പെ​ട്ടാ​ലും വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​യാ​ളാ​ണ് വി.​ഡി.​സ​തീ​ശ​ന്‍.

ഇ​ത്ര ത്രാ​ണി കാ​ണി​ച്ച ക്യാ​പ്റ്റ​ന്‍റെ നി​ല​പാ​ട് മ​തേ​ത​ര കേ​ര​ളം ഏ​റ്റെ​ടു​ത്തു. സി​പി​എം വി​ട്ട​വ​രും വി​ടാ​ന്‍ നി​ല്‍​ക്കു​ന്ന​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും യു​ഡി​എ​ഫ് അ​നു​മ​തി​യോ​ടെ ഇ​വ​ര്‍​ക്കാ​യി പു​തി​യ പ്ലാ​റ്റ് ഫോം ​ഒ​രു​ക്കു​മെ​ന്നും അ​ന്‍​വ​ര്‍.

Kerala

കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​പി​ള​ര്‍​പ്പി​ലേ​ക്കെ​ന്ന് സൂ​ച​ന, ഒ​രു വി​ഭാ​ഗം എ​ൽ​ഡി​എ​ഫ് വി​ട്ടേ​ക്കും

പാ​ലാ: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​പൂ​ജ്യ​രാ​യ​തോ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​പി​ള​ര്‍​പ്പി​ലേ​ക്കെ​ന്ന് സൂ​ച​ന. 12 സീ​റ്റു​ക​ളി​ലും തോ​റ്റ​തോ​ടെ അ​ണി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. മു​ന്ന​ണി മാ​റ്റം എ​തി​ര്‍​ത്ത ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

യു​ഡി​എ​ഫി​ല്‍ പോ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ജോ​സ് കെ ​മാ​ണി അ​നു​കൂ​ല വി​ഭാ​ഗം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു വി​ഭാ​ഗം എ​ല്‍​ഡി​എ​ഫ് വി​ട്ടേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗം നേ​രി​ട്ട​ത്. യു​ഡി​എ​ഫി​ന്‍റെ തേ​രോ​ട്ട​ത്തി​ല്‍ പാ​ർ​ട്ടി​ക്ക് മ​ധ്യ​കേ​ര​ള​ത്തി​ല്‍ നി​ലം തൊ​ടാ​നാ​യി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​താ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി.

National

മ​മ​ത​യു​ടെ വ​സ​തി​ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു

കോ​ൽ​ക്ക​ത്ത: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ വ​സ​തി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ ക​ലി​ഘ​ട്ടി​ലു​ള്ള വ​സ​തി​ക്കു സ​മീ​പം ജ​യ് ശ്രീ​റാം വി​ളി​ക​ളു​മാ​യി ഒ​രു കൂ​ട്ടം ആ​ളു​ക​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു ചു​റ്റും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് കേ​ന്ദ്ര സേ​ന​യെ വി​ന്യ​സി​ച്ചു.

Kerala

ര​ണ്ട​ക്ക​ത്തി​ലൊ​തു​ങ്ങി സി​പി​എം; രാ​ജ്യ​ത്താ​കെ 44 എം​എ​ൽ​എ​മാ​ർ മാ​ത്രം

ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന് സി​​​​പി​​​​എം കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ സി​​​​പി​​​​എം എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം ര​​​​ണ്ട​​​​ക്ക​​​​ത്തി​​​​ൽ ഒ​​​​തു​​​​ങ്ങി. ഒ​​​​രു​​​​കാ​​​​ല​​​​ത്ത് 200-ന് ​​​​മു​​​​ക​​​​ളി​​​​ൽ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ണ്ടാ​​​​യ സി​​​​പി​​​​എ​​​​മ്മി​​​​ന് നാ​​​​ലു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ അ​​​​ന്തി​​​​മ​​​​ഫ​​​​ലം കൂ​​​​ടി വ​​​​ന്ന​​​​തോ​​​​ടെ 44 ആ​​​​യി ഒ​​​​തു​​​​ങ്ങി. ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് സി​​​​പി​​​​എ​​​​മ്മി​​​​ന് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ഇ​​​​ത്ര​​​​യ​​​​ധി​​​​കം കു​​​​റ​​​​വു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്.

2026-നി​​​​യ​​​​മ​​​​സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ഫ​​​​ലം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ നി​​​​ല​​​​വി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ സി​​​​പി​​​​എം എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം 26-ആ​​​​യി ചു​​​​രു​​​​ങ്ങി. 1977, 2001 നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ​​​​ക്ക് ശേ​​​​ഷം സി​​​​പി​​​​എം ഏ​​​​റ്റ​​​​വും പി​​​​ന്നി​​​​ലാ​​​​കു​​​​ന്ന​​​​ത് ഇ​​​​ത്ത​​​​വ​​​​ണ​​​​യാ​​​​ണ്. 2021-ൽ 61 ​​​​എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​ണ് സി​​​​പി​​​​എ​​​​മ്മി​​​​ന് കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

സി​​​​പി​​​​എം രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നു ശേ​​​​ഷം കേ​​​​ര​​​​ള​​​​രാഷ്‌ട്രീയ​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ വി​​​​ജ​​​​യി​​​​പ്പി​​​​ക്കാ​​​​നാ​​​​യ​​​​ത് 1977-ലാ​​​​ണ്. അ​​​​ന്ന് യൂ​​​​ഡി​​​​എ​​​​ഫ് ത​​​​രം​​​​ഗ​​​​ത്തി​​​​ൽ 24 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ മാ​​​​ത്ര​​​​മാ​​​​ണ് സി​​​​പി​​​​മ്മി​​​​ന് വി​​​​ജ​​​​യ​​​​പ്പി​​​​ക്കാ​​​​നാ​​​​യ​​​​ത്. 1977-ന് ​​​​ശേ​​​​ഷം സി​​​​പി​​​​എം ദ​​​​യ​​​​നീ​​​​യ​​​​പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത് 2001-ലാ​​​​ണ്. അ​​​​ന്ന് 24 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ​​​​യാ​​​​ണ് വി​​​​ജ​​​​യി​​​​പ്പി​​​​ക്കാ​​​​നാ​​​​യ​​​​ത്. 1982, 1991 എ​​​​ന്നീ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ കേ​​​​വ​​​​ലം 28 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ മാ​​​​ത്ര​​​​മാ​​​​ണ് സി​​​​പി​​​​എ​​​​മ്മി​​​​ന് വി​​​​ജ​​​​യി​​​​പ്പി​​​​ക്കാ​​​​നാ​​​​യ​​​​ത്.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളോ​​​​ളം ത്രി​​​​പു​​​​ര ഭ​​​​രി​​​​ച്ചി​​​​രു​​​​ന്ന സി​​​​പി​​​​എ​​​​മ്മി​​​​ന് നി​​​​ല​​​​വി​​​​ൽ പ​​​​ത്ത് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ ര​​​​ണ്ട് അം​​​​ഗ​​​​ങ്ങ​​​​ൾ സി​​​​പി​​​​എ​​​​മ്മി​​​​നു​​​​ണ്ട്. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ ബിഹാ​​​​ർ, മ​​​​ഹാ​​​​രാ​​​​ഷ്ട്ര, ഒ​​​​ഡീ​​​​ഷ എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​രോ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ വീ​​​​ത​​​​വും സി​​​​പി​​​​എ​​​​മ്മി​​​​നു​​​​ണ്ട്.

ഒ​​​​രു​​​​കാ​​​​ല​​​​ത്ത് സി​​​​പി​​​​എ​​​​മ്മി​​​​ന് ഏ​​​​റെ വ​​​​ള​​​​ക്കൂ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ആ​​​​ന്ധ്രാ പ്ര​​​​ദേ​​​​ശ്, തെ​​​​ല​​​​ങ്കാ​​​​ന പോ​​​​ലു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ളു​​​​ക​​​​ളാ​​​​യി സി​​​​പി​​​​എ​​​​മ്മി​​​​ന് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രി​​​​ല്ലാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​ണ്.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ ഉ​ട​ൻ അ​ധി​കാ​ര​മേ​ൽ​ക്കാ​ൻ ബി​ജെ​പി നീ​ക്കം

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽനിന്ന് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ​ശ്ചി​മ ബം​ഗാ​ളി​ൽ ഉ​ട​ൻ അ​ധി​കാ​ര​മേ​ൽ​ക്കാ​ൻ ബി​ജെ​പിയുടെ നീ​ക്കം. ആ​കെ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 293 സീ​റ്റു​ക​ളി​ൽ 208 സീ​റ്റു​ക​ളി​ൽ ബി​ജെ​പി മു​ന്നേ​റു​ക​യാ​ണ്. വി​ജ​യ​ത്തി​ന് പി​ന്നാ​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​ണ് ബി​ജെ​പി. ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ ജ​ന്മ​ദി​ന​മാ​യ മേ​യ് ഒൻപതിന് ​പു​തി​യ സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് ഇ​ര​ട്ടി പ്ര​ഹ​ര​മേ​കി​ക്കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി സ്വ​ന്തം മ​ണ്ഡ​ല​മാ​യ ഭ​വാ​നി​പൂ​രി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യാ​ണ് മ​മ​ത​യെ അ​വ​രു​ടെ സ്വ​ന്തം കോ​ട്ട​യി​ൽ ത​ക​ർ​ത്തത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ സു​വേ​ന്ദു​വി​ന് മു​ൻ​തൂ​ക്കം ല​ഭി​ച്ചെ​ങ്കി​ലും ഏ​ഴാം റൗ​ണ്ടി​ൽ മ​മ​ത 19,000 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ മ​മ​ത​യു​ടെ ലീ​ഡ് കു​റ​യു​ക​യും 18 റൗ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സു​വേ​ന്ദു 11,000 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലെ​ത്തു​ക​യും ചെ​യ്തു. 15,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സു​വേ​ന്ദു അ​ധി​കാ​രി മ​മ​ത​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​ഞ്ച് വ​ർ​ഷം മു​മ്പ് ന​ന്ദി​ഗ്രാ​മി​ൽ മ​മ​ത​യെ വീ​ഴ്ത്തി​യ സു​വേ​ന്ദു ഇ​ത്ത​വ​ണ ഭ​വാ​നി​പൂ​രി​ലും ന​ന്ദി​ഗ്രാ​മി​ലും വി​ജ​യം ഉ​റ​പ്പി​ച്ചു. ആ​ർ ജി ​ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ജ​ന​രോ​ഷം മ​മ​ത​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ച​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചു.

Kerala

ഭൂ​രി​പ​ക്ഷ​ത്തി​ൽ സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡി​ട്ട മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു ചോ​ർ​ച്ച

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടി ശ്ര​ദ്ധേ​യ​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ക്കു​റി എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു ചോ​ർ​ച്ച. 2021ലെ ‌​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ങ്ങ​ൾ യ​ഥാ​ക്ര​മം ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ട്ട​ന്നൂ​ർ, ധ​ർ​മ​ടം, ക​ല്യാ​ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഇ​വി​ട​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്താ​നാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല കു​ത്ത​നെ ഇ​ടി​യു​ക​യും ചെ​യ്തു.

മ​ട്ട​ന്നൂ​രി​ലാ​യി​രു​ന്നു 2021ൽ ​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം നേ​ടി​യ​ത്. സി​പി​എ​മ്മി​ലെ കെ.​കെ. ശൈ​ല​ജ യു​ഡി​എ​ഫി​ലെ ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി​യെ 60,963 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​വ​ണ മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം 14,168 വോ​ട്ടു​ക​ളാ​യാ​ണ് ചു​രു​ങ്ങി​യ​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​യി​രു​ന്നു ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടി​യ ഭൂ​രി​പ​ക്ഷം നേ​ടി വി​ജ​യി​ച്ച മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി. അ​ന്ന് പി​ണ​റാ​യി 50,123 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന് ജ​യി​ച്ചി​ട​ത്ത് ഇ​ക്കു​റി ഭൂ​രി​പ​ക്ഷം 19,247ൽ ​ഒ​തു​ങ്ങി.

44,393 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ എം. ​വി​ജി​ൻ മ​ത്സ​രി​ച്ചു ജ​യി​ച്ച ക​ല്യാ​ശേ​രി​യാ​യി​രു​ന്നു ഭൂ​രി​പ​ക്ഷ​ത്തി​ന്‍റ കാ​ര്യ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഇ​വി​ടെ ഇ​ക്കു​റി ഭൂ​രി​പ​ക്ഷം 18,433ലേ​ക്കാ​ണ് കൂ​പ്പു​കു​ത്തി​യ​ത്. പാ​ർ​ട്ടി​ക്കോ​ട്ട​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്താ​ൻ ക​ഴി​യാ​തെ കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് സി​പി​എം നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സി​പി​എം മാ​ത്ര​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പോ​ലും ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് വോ​ട്ടു​ക​ൾ കു​റ​ഞ്ഞി​ട്ടു​ണ്ട്.

Kerala

രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ഗാ​ര​ന്‍റി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ജ​ന​വി​ധി​യെ ആ​ദ​ര​വോ​ടെ കാ​ണു​ന്നു​വെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ഗാ​ര​ന്‍റി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​രു പോ​സി​റ്റീ​വ് അ​ജ​ണ്ട മു​ന്നോ​ട്ടു​വ​ച്ചു​കൊ​ണ്ടാ​ണ് ത​ങ്ങ​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ആ ​പോ​സി​റ്റീ​വ് അ​ജ​ൻ​ഡ​യെ​യും ഗാ​ര​ന്‍റി​യെ​യും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു.

ഈ ​വി​ജ​യ​ത്തി​ൽ അ​ഹ​ങ്ക​രി​ക്കു​ക​യ​ല്ല, ഈ ​വി​ജ​യ​ത്തി​ൽ കൂ​ടു​ത​ൽ ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

Kerala

പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു, പോ​രാ​യ്മ​ക​ൾ തി​രു​ത്തും: സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്കു​ണ്ടാ​യ പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്നും പ​രാ​ജ​യ​ത്തെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് പോ​രാ​യ്മ​ക​ൾ തി​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ്.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നാ​ണു ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യ തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യ​ത്. ഉ​യ​ർ​ന്നു​വ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളേ​യും പോ​രാ​യ്മ​ക​ളേ​യും പ​രി​ശോ​ധി​ച്ച് അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​വി​ഷ്ക്ക​രി​ക്കു​മെ​ന്നും സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി.

Kerala

എല്‍ഡിഎഫ് ചുരുങ്ങി യുഡിഎഫ് വളര്‍ന്നു

കോട്ടയം: സംസ്ഥാന നിയമസഭയിലെ എല്‍ഡിഎഫ് പ്രാതിനിധ്യം സിപിഎമ്മിലും സിപിഐയിലും ആര്‍ജെഡിയിലും ഒതുങ്ങി. സീറ്റ് ബലത്തില്‍ രണ്ടക്കം കടക്കാന്‍ സിപിഎമ്മിന് മാത്രമാണ് സാധിച്ചത്.

കൂത്തുപറമ്പില്‍ വിജയിച്ച ആര്‍ജെഡിയിലെ പി.കെ. പ്രവീണ്‍ ഒഴികെ മറ്റ് ഘടകകക്ഷികള്‍ക്കൊന്നും പ്രാതിനിധ്യമില്ല. കേരള കോണ്‍ഗ്രസ്-എം, ജനതാദള്‍ എസ്, എന്‍സിപി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, ആര്‍ജെഡി, തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ഇനി പ്രാതിനിധ്യമില്ല.

അതേ സമയം യുഡിഎഫില്‍ പ്രാതിനിധ്യമില്ലാതെ പോയ ആര്‍എസ്പി മൂന്നു സീറ്റുകളുമായി നിയമസഭയില്‍ ഇടം തേടി. സിഎംപിയും ഒരു സീറ്റില്‍ വിജയിച്ചു. ആര്‍എംപി ഏക സീറ്റ് നിലനിറുത്തുകയും ചെയ്തു.

Latest News

Corehub Up