Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bahrain

ഇ​റാ​ന്‍ ആ​ക്ര​മ​ണം: കൊ​ച്ചി​യി​ല്‍ നി​ന്നും ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള വി​മാ​നം റ​ദ്ദാ​ക്കി

കൊ​ച്ചി: ഇ​റാ​ന്‍ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ല്‍ നി​ന്നും ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സ് റ​ദ്ദാ​ക്കി. ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​മാ​ണ് സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യ​ത്. ചെ​ക്ക് ഇ​ന്‍ ചെ​യ്ത യാ​ത്ര​ക്കാ​രെ തി​രി​ച്ചി​റ​ക്കി. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പോ​കേ​ണ്ടി​യി​രു​ന്ന വി​മാ​ന​ത്തി​ല്‍ 122 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​വ​ര്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്ത ശേ​ഷ​മാ​ണ് വി​മാ​നം റ​ദ്ദാ​ക്കി​യ അ​റി​യി​പ്പ് എ​ത്തി​യ​ത്. ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ബ​ഹ്‌​റൈ​ന്‍ വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തി​നാ​ലാ​ണ് സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യ​ത്. വ്യോ​മ​പാ​ത അ​ട​ച്ച​തി​നാ​ല്‍ കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യേ​ക്കും.

രാ​ത്രി 9.45ന് ​കു​വൈ​റ്റി​ലേ​ക്കു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​ന​വും സ​ര്‍​വീ​സ് റ​ദ്ദ് ചെ​യ്തി​ട്ടു​ണ്ട്. നാ​ളെ പു​ല​ര്‍​ച്ചെ​യു​മു​ള്ള കു​വൈ​റ്റ് എ​യ​ര്‍​വേ​സി​ന്റെ വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യ​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം, ബ​ഹ്‌​റൈ​നി​ലെ സി​വി​ലി​യ​ന്‍ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ് എ​ന്നാ​ണ് ബ​ഹ്‌​റൈ​ന്‍ ഡി​ഫ​ന്‍​സ് അ​റി​യി​ക്കു​ന്ന​ത്. കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടി 1 ​ടെ​ര്‍​മി​ന​ലി​ന് നേ​രെ​യാ​ണ് ഇ​റാ​ന്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​ദ് ഫെ​സ്റ്റ്: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

മ​നാ​മ: സ​ന്തോ​ഷ​വും സാ​ഹോ​ദ​ര്യ​വും ഐ​ക്യ​വും പ​ങ്കു​വ​യ്ക്കു​ന്ന ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ നി​റം പ​ക​രാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന "ഈ​ദ് ഫെ​സ്റ്റ് 26' ലോ​ഗോ പ്ര​കാ​ശ​നം ആ​വേ​ശ​ക​ര​മാ​യ ച​ട​ങ്ങി​ൽ ന​ട​ന്നു.

ബ​ഹ്റ​നി​ലെ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളേ​യും ഒ​രു​മി​പ്പി​ച്ച് ആ​ഘോ​ഷ​ങ്ങ​ളെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​പു​ല​മാ​യ പ​രി​പ​ടി​ക​ളോ​ടെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​ദ് ഫെ​സ്റ്റ് ഒ​രു​ക്കു​ന്ന​ത്.

പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല​യ്ക്ക് ഈ​ദ് ഫെ​സ്റ്റ് ലോ​ഗോ കൈ​മാ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ബ​ഹ്റ​നി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള സാ​മൂ​ഹി​ക - സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യം ച​ട​ങ്ങി​നെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കി. ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ​വ​രോ​ടു​മാ​ക​ട്ടെ എ​ന്ന സ​ന്ദേ​ശ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കാ​റു​ള്ള സാ​ഹോ​ദ​ര്യ ഒ​ത്തു​ചേ​ര​ലു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ​ദ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കി​നി​ട​യി​ൽ ഒ​രു​മി​ച്ചു ചേ​രാ​നും ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​ന്തോ​ഷം പ​ങ്കു​വയ്ക്കാ​നു​മു​ള്ള വേ​ദി​യാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​ദ് ഫെ​സ്റ്റ് മാ​റും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​ദ് ഫെ​സ്റ്റ് പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ക്ബ​ർ ഷാ ​പ​റ​ഞ്ഞു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം പ്ര​വാ​സി​ക​ളി​ൽ നി​ന്നും 1000 പേ​ർ​ക്ക് ഒ​രു​ക്കു​ന്ന സാ​ഹോ​ദ​ര്യ ഈ​ദ് ല​ഞ്ച് സത്കാ​രം പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​ദ് ഫെ​സ്റ്റി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്.

സം​ഗീ​ത ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​വാ​സി കു​ടും​ബ സം​ഗ​മം എ​ന്നി​വ ഈ​ദ് ഫെ​സ്റ്റ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പു​തു​വൈ​ഭ​വം ന​ൽ​കും. പ്ര​വാ​സി സ​മൂ​ഹ​ത്തെ സ​ഹോ​ദ​ര്യ​ത്തി​ൽ ഒ​രു​മി​പ്പി​ക്കു​ന്ന സ​ന്തോ​ഷ വേ​ദി​യാ​യി ഈ ​പ​രി​പാ​ടി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ഹ്റ​നി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക വ്യ​വ​സാ​യ പ്ര​മു​ഖ​നാ​യ അ​സീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ, ഷൗ​ക്ക​ത്ത​ലി ലൈ​ഫ് കെ​യ​ർ, മു​ൻ ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡന്‍റ് കെ.എം. ചെ​റി​യാ​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ര​ഹാം ജോ​ൺ, റ​ഷീ​ദ് മാ​ഹി, എം.​എം. സു​ബൈ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് പ്ര​സി​ഡന്‍റ് ഡോ. ​ഫൈ​സ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അംഗം ബി​ജു ജോ​ർ​ജ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഫ​സ​ലു​ൽ ഹ​ഖ്, നാ​സ​ർ മ​ഞ്ചേ​രി, അ​ജി​ത് കു​മാ​ർ ക​ണ്ണൂ​ർ, ജ​മാ​ൽ ഇ​രി​ങ്ങ​ൽ, എം.​എം. മു​ഹി​യു​ദ്ദീ​ൻ, ഡോ. ​ജെ​യ്‌​സ് ജോ​യ്, ഡോ. ​ഇ​സ്മാ​ഈ​ൽ, ജേ​ക്ക​ബ് തേ​ക്കു​തോ​ട്, തോ​മ​സ് ഫി​ലി​പ്പ്, മ​നു മാ​ത്യു, ഹു​സൈ​ൻ വ​യ​നാ​ട്, മ​നോ​ജ് വ​ട​ക​ര, രാ​ധാ​കൃ​ഷ്ണ​ൻ തി​ക്കോ​ടി, റ​ഷീ​ദ സു​ബൈ​ർ, വി.​കെ. അ​നീ​സ്, റ​ഊ​ഫ് ക​രൂ​പ്പ​ട​ന്ന, അ​ജ്മ​ൽ മാ​മ്പ, ജാ​ബി​ർ തി​ക്കോ​ടി, നി​സാ​ർ ഉ​സ്മാ​ൻ, ഫ​സ​ൽ റ​ഹ്മാ​ൻ പൊ​ന്നാ​നി, ഷ​രീ​ഫ് കാ​യ​ണ്ണ, യൂ​നു​സ് രാ​ജ്, ഗ​ഫൂ​ർ മൂ​ക്കു​ത​ല, മൊ​യ്‌​ദു തി​രു​വ​ള്ളൂ​ർ, സാ​ജി​ർ ഇ​രി​ക്കൂ​ർ, അ​ജ്മ​ൽ ഹു​സെെ​ൻ, സി.എം. മു​ഹ​മ്മ​ദ​ലി, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, ഇ​ർ​ഷാ​ദ് കോ​ട്ട​യം, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് എ​രു​മേ​ലി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ക്ബ​ർ ഷാ ​ന​ന്ദി​യും പ​റ​ഞ്ഞു.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ് ഫെ​സ്റ്റ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ് ഫെ​സ്റ്റ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ലെ​വ​ൽ വ​ൺ വി​ഭാ​ഗ​ത്തി​ൽ നി​ർ​മ​ൽ ആ​ർ. ജി​നേ​ഷ്, സു​ഷി​ത് ഗു​രും​ഗും ജേ​താ​ക്ക​ളാ​യി. ഇ​ഞ്ചോ​ടി​ഞ്ച് പൊ​രു​തി​ക​ളി​ച്ച റി​ജോ ചാ​ക്കോ​യും സു​ജി​ത് സു​രാ​നും റ​ണ്ണേ​ഴ്സ് അ​പ്പ് ആ​യി.

ആ​വേ​ശ​വും ഉ​ദ്യോ​ഗ​വും ആ​ദ്യാ​വ​സാ​നം വ​രെ നി​ല​നി​ന്ന ലെ​വ​ൽ ടു ​വി​ഭാ​ഗ​ത്തി​ൽ വി.​പി. ഫ​സ്‌​ലു​റ​ഹ്മാ​ൻ, റ​ഹാ​ന​സ് അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​വാ​സി ക​പ്പ് ഉ​യ​ർ​ത്തി​യ​പ്പോ​ൾ അ​വ​സാ​ന ഷ​ട്ടി​ൽ വ​രെ പൊ​രു​തി ക​ളി​ച്ച ബി​ബീ​ഷ് ബാ​ല​കൃ​ഷ്ണ​നും ആ​ന്‍റ​ണി ഫ്രാ​ൻ​സി​സും റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി​ക്ക് അ​ർ​ഹ​രാ​യി.

സി​ഞ്ച് പ്ര​വാ​സി സെ​ന്‍റ​റി​ലെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സി​ന്ത​റ്റി​ക്മാ​റ്റ് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ മു​ൻ ഇ​ന്ത്യ​ൻ ക്ല​ബ് ചെ​യ​ർ​മാ​ൻ കെ.​എം. ചെ​റി​യാ​ൻ ഉ​ൽ​ഘാ​ട​നം ചെ​യ്തു.

കാ​യി​ക മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​വ​ത ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ അ​ദ്യ​ക്ഷ​ത വ​ഹി​ച്ചു.

 

International

ഇറാൻ ബന്ധം; ബഹറിനിൽ 41 പേർ അറസ്റ്റിൽ

മ​​​നാ​​​മ: ​​​ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് സേ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള 41 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ബ​​​ഹറി​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​ർ ഇ​​​റാ​​​നു​​​വേ​​​ണ്ടി ചാ​​​ര​​​പ്പ​​​ണി ന​​​ട​​​ത്തി.

ബ​​​ഹ്റി​​​ന്‍റെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. മ​​​ത, വി​​​ദ്യാ​​​ഭ്യാ​​​സ, മാ​​​ധ്യ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്താ​​​ണ് ഇ​​​വ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും ബ​​​ഹറി​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട ഇ​​​റാ​​​ൻ ബ​​​ഹ്റി​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്ക് മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും തൊ​​​ടു​​​ത്തി​​​രു​​​ന്നു.

NRI

മ​ല​യാ​ളി വി​ദ്യാ​ർ​ഥി ബഹ്റിനിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ചു

മ​നാ​മ: ബ​ഹ്റ​നി​ലെ താ​മ​സ​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ൽ നി​ന്നുവീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​സ്മോ​ന്‍ - അ​ക്സ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ഡെ​റി​ക് ജോ​സ​ഫ് ജി​സ്മോ​ൻ (ഏ​ഴ്) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റി​ൻ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റ്. തു​റ​ന്നു​കി​ട​ന്ന ജ​ന​ലി​ലൂ​ടെ അ​ബ​ദ്ധ​ത്തി​ൽ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​നെ സ​മീ​പ​വാ​സി​ക​ൾ സ​ൽ​മാ​നി​യ ആശുപത്രിയി​ൽ എ​ത്തി​ച്ചി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

International

ബഹ്റിനിൽ കെ​ട്ടി​ട​ത്തി​ൽനി​ന്നു താ​ഴെ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു

മ​നാ​മ: ബ​ഹ്റൈ​നി​ലെ താ​മ​സ​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ൽനി​ന്നു താ​ഴെ വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു.

കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​സ്മോ​ന്‍- അ​ക്സ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ഡെ​റി​ക് ജോ​സ​ഫ് ജി​സ്മോ​ൻ (ഏ​ഴ്) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റൈ​ൻ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റ്. തു​റ​ന്നു​കി​ട​ന്ന ജ​ന​ലി​ലൂ​ടെ അ​ബ​ദ്ധ​ത്തി​ൽ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ സ​മീ​പ​വാ​സി​ക​ൾ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

​മനാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ് ഫെ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച "മീ​റ്റ് യു​വ​ർ ഡോ​ക്‌​ട​ർ' ഹെ​ൽ​ത്ത് കെ​യ​ർ ഇ​നി​ഷ്യേ​റ്റീ​വ് പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി.

കിം​സ് ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​ഞ്ച് പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളു​മ​ട​ക്കം വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ദൃ​ശ്യ​മാ​യ​ത്.

രാ​വി​ലെ എ​ട്ട് മു​ത​ൽ 11.30 വ​രെ നീ​ണ്ടു​നി​ന്ന ക്യാ​മ്പി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ ഡോ​ക്‌‌‌​ട​ർ​മാ​ർ രോ​ഗി​ക​ളെ നേ​രി​ട്ട് ക​ണ്ട് പ​രി​ശോ​ധ​ന​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കി.

ഹൃ​ദ്രോ​ഗം, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ, അ​സ്ഥി-​സ​ന്ധി പ്ര​ശ്ന​ങ്ങ​ൾ, ദ​ന്ത​ൽ, ഇ​എ​ൻ​ടി എ​ന്നി​വ​യ്ക്ക് പു​റ​മേ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലും വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​നും ഹോ​മി​യോ​യി​ലും കൗ​ൺ​സി​ലിം​ഗി​നും ക്യാ​മ്പി​ൽ പ്ര​ത്യേ​ക മു​ൻ​ഗ​ണ​ന ന​ൽ​കി.

ബ​ഹ​റ്നി​ലെ പ്ര​മു​ഖ പ്ര​വാ​സി സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രാ​യ പ്ര​മു​ഖ​രാ​യ ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല, ഡോ. ​ഫൈ​സ​ൽ, ഡോ. ​ജോ​യ്സ് ജോ​യ്, ഡോ. ​ദീ​പ​ക്, ഡോ. ​ടി.​എ. ന​ജീ​ബ്, ഡോ. ​അ​നി​ന, ഡോ. ​ന​മി​ത, ഡോ. ​ഗോ​കു​ൽ, ഡോ ​ഇ​സ്മാ​യി​ൽ കെ. ​ക​ണ്ടി​യി​ൽ തു​ട​ങ്ങി​യ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കിം​സ് ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫ്ലൂ ​വാ​ക്സി​നും സൗ​ജ​ന്യ​മാ​യി ന​ൽ​കി.

 

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലോ​ക തൊ​ഴി​ലാ​ളി ദി​നം വി​പു​ല​മാ​യ ആ​ഘോ​ഷി​ച്ചു

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗ​മാ​യ പ്ര​വാ​സിശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക തൊ​ഴി​ലാ​ളി വി​പു​ല​മാ​യ ആ​ഘോ​ഷി​ച്ചു. ഗു​ദൈ​ബി​യ​യി​ലും ക​മ്മീ​സി​ലും ഉ​ള്ള നൂ​റി​ല​ധി​കം വ​നി​താ തൊ​ഴി​ലാ​ളികൾ താമസിക്കുന്നയിടത് ഇവർ സ​ന്ദ​ർ​ശ​നം നടത്തി.

അ​വ​രു​മാ​യി ലോ​ക തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ക്കു​ക​യും അ​വ​ർ​ക്കു ഭ​ക്ഷ​ണ​വി​ത​ര​ണ​വും ന​ട​ത്തു​ക​യും ചെ​യ്ത ച​ട​ങ്ങ് കെ​പിഎ ​പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

 

 

NRI

പ്ര​വാ​സി ക​രു​ത്തി​ന് ആ​ദ​ര​വ്; മേ​യ് ഫെ​സ്റ്റു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: ഗ​ൾ​ഫ് നാ​ടു​ക​ളു​ടെ പു​രോ​ഗ​തി​യി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ് ദി​നാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് മ​ല്ലി​ട്ട് പ്ര​വാ​സ​ലോ​ക​ത്ത് പ​ണി​യെ​ടു​ക്കു​ന്ന ഓ​രോ തൊ​ഴി​ലാ​ളി​യും ആ​ധു​നി​ക കാ​ല​ത്തെ പോ​രാ​ളി​ക​ളാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പു​റ​ത്തി​റ​ക്കി​യ മേ​യ്ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും അ​ന്ത​സു​ള്ള ജീ​വി​ത​ത്തി​നു​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്ക​ലാ​ണ് മേ​യ് ഒ​ന്ന്.

പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് കേ​വ​ലം ഒ​രു അ​വ​ധി ദി​ന​മ​ല്ല, മ​റി​ച്ച് സ്വ​ന്തം വി​യ​ർ​പ്പി​ന്‍റെ വി​ല തി​രി​ച്ച​റി​യു​ന്ന​തി​നും അ​ന്ത​സു​ള്ള ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​കു​ന്ന​തി​നു​മു​ള്ള ദി​വ​സ​മാ​ണി​ത്.

മ​ണ​ലാ​ര​ണ്യ​ത്തി​ലെ പ്ര​തി​കൂ​ല​ത​യെ അ​തി​ജീ​വി​ച്ച് മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് നി​സ്തു​ല​മാ​ണ്.

ജോ​ലി സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​വാ​സി​ക​ൾ സ്വ​ന്തം ആ​രോ​ഗ്യ​വും മാ​ന​സി​ക ഉ​ല്ലാ​സ​വും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഒ​റ്റ​പ്പെ​ട​ലു​ക​ളി​ൽ പ​ര​സ്പ​രം താ​ങ്ങാ​യി മാ​റാ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ്ദി​ന സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു.

ജാ​തി-​മ​ത-​ലിം​ഗ ഭേ​ദ​മ​ന്യേ അ​ധ്വാ​നി​ക്കു​ന്ന കൈ​ക​ൾ​ക്ക് ആ​ദ​ര​വ് ന​ൽ​കു​ന്ന മേ​യ്ദി​ന​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​യാ​യ മേ​യ് ഫെ​സ്റ്റ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ക്കും.

പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യ മേ​യ് ഫെ​സ്റ്റി​ൽ സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വ്, ബ​ഹ്റ​നി​ലെ പ്ര​മു​ഖ പ്ര​വാ​സി ബാ​ഡ്മി​ന്‍റ​ൺ ഗ്രൂ​പ്പു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ പ​രി​പാ​ടി​ക​ൾ എ​ന്നി​വ മേ​യ് ഫെ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഐ​ക്യ​ത്തി​ലൂ​ടെ​യും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും മാ​ത്ര​മേ മി​ക​ച്ചൊ​രു തൊ​ഴി​ൽ സാ​ഹ​ച​ര്യം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കൂ. എ​ല്ലാ പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ മേ​യ് ദി​നാ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം

സ​ൽ​മാ​നി​യ: ബ​ഹ്റി​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​ത്തു എ​രി​യ​ക​ളു​ടെ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു.

മേ​യ് ഒ​ന്നു മു​ത​ൽ 31 വ​രെ ന​ട​ക്കു​ന്ന സ​ൽ​മാ​നി​യ, സ​ൽ​മാ​ബാ​ദ്, ഗു​ദൈ​ബി​യ, ഹാ​മ​ടൗ​ൺ, റി​ഫ, ബു​ദ​യ, സി​ത്ര, മു​ഹ​റ​ക്ക്, ഹി​ദ് എ​ന്നീ 10 ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍ മേ​യ് അ​വ​സാ​ന​ത്തോ​ടു​കൂ​ടി സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് ജി​ല്ലാ പ്ര​ധി​നി​ധി സ​മ്മേ​ള​ന​വും പൊ​തു​സ​മ്മേ​ള​ന​വും ജൂ​ണ്‍ മാ​സം ന​ട​ക്കും.

ര​ണ്ടു വ​ര്‍​ഷം കാ​ലാ​വ​ധി​യു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് സ​മ്മേ​ള​ന​ങ്ങ​ളു​ടെ മു​ഖ്യ അ​ജ​ണ്ട. ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​മാ​യി ബ​ഹ​റൈ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​പി​എ​യ്ക്ക് 1400-ല​ധി​കം അം​ഗ​ങ്ങ​ള്‍ ആ​ണു​ള്ള​ത്. വ​നി​ത​ക​ള്‍​ക്കാ​യി പ്ര​വാ​സി​ശ്രീ​യും സാ​ഹി​ത്യ വേ​ദി​യാ​യ സൃ​ഷ്ടി​യും കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി ചി​ല്‍​ഡ്ര​ന്‍​സ്‌ പാ​ര്‍​ല​മെ​ന്‍റും പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു.

ഇ​ത് കൂ​ടാ​തെ കാ​യി​ക വി​ഭാ​ഗ​വും ഹോ​സ്പി​റ്റ​ല്‍ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡ​സ്ക്, ഡെ​ത്ത് ആ​ന്‍​ഡ്‌ ചാ​രി​റ്റി വിം​ഗ് എ​ന്നി​വ​യും സം​ഘ​ട​ന​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. നി​ല​വി​ല്‍ അ​നോ​ജ് മാ​സ്റ്റ​ർ പ്ര​സി​ഡ​ന്‍റ്, പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മ​നോ​ജ് ജ​മാ​ൽ ട്രെ​ഷ​റ​റും കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞു വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സെ​ക്ര​ട്ട​റി​മാ​രാ​യി അ​നി​ൽ കു​മാ​റും ര​ജീ​ഷ് പ​ട്ടാ​ഴി​യും കൃ​ഷ്ണ​കു​മാ​ർ അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​റു​മാ​യി​ട്ടു​ള്ള ഏ​ഴം​ഗ സെ​ക്ര​ട്ട​റി​യേ​റ്റ് ആ​ണ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

NRI

എ​സ്.​ജി. എ​ബ്ര​ഹാ​മി​ന് സ്റ്റു​ഡ​ൻ​സ് ഗൈ​ഡ​ൻ​സ് ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: ബ​ഹ്റി​നി​ൽ 50 വ​ർ​ഷം ഒ​രേ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്ത​തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന എ​സ്.​ജി. എ​ബ്ര​ഹാ​മി​നും കു​ടും​ബ​ത്തി​നും സ്റ്റു​ഡ​ൻ​സ് ഗൈ​ഡ​ൻ​സ് ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. നി​ര​വ​ധി​യാ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് എ​സ്.​ജി. എ​ബ്ര​ഹാ​മി​നെ കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു.

എ​ബ്ര​ഹാ​മി​ന്‍റെ വി​ശ്വ​സ്ത​ത​യും ആ​ത്മാ​ർ​ഥ​ത​യും സ്വീ​കാ​ര്യ​ത​യും സ​മ​ന്വ​യി​പ്പി​ച്ചി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​തി​യ ത​ല​മു​റ ഉ​ൾ​ക്കൊ​ള്ളേ​ണ്ട​താ​ണെ​ന്ന് സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ബ്ര​ഹാ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ്റ്റു​ഡ​ൻ​സ് ഗൈ​ഡ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ക അ​ധ്യ​ക്ഷ​ൻ സു​നി​ൽ രാ​ജ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

വ​ർ​ഗീ​സ് കാ​ര​യ്ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ജോ​ൺ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​സ്താ​ദ് ഫ​ക്രു​ദീ​ൻ ത​ങ്ങ​ൾ സ്നേ​ഹ സ​ന്ദേ​ശം നേ​ർ​ന്നു.

ഡോ. ​സു​രേ​ഷ് സു​ബ്ര​ഹ്മ​ണ്യ​ൻ, ഇ.​എ. സ​ലീം, എ​സ്.​വി. ബ​ഷീ​ർ, ഇ.​വി. ര​ജീ​വ​ൻ, എ.​കെ. സു​ഹൈ​ൽ, രാ​ജി, എ​ലി​സ​ബ​ത്ത് ജോ​ൺ, റി​ച്ചാ​ർ​ഡ് കൊ​ന്ന​ക്ക​ൽ മു​ഹ​മ്മ​ദാ​ലി, സു​നി​ൽ തോ​മ​സ് റാ​ന്നി, ജ​വാ​ദ് പാ​ഷാ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ്റ്റു​ഡ​ൻ​സ് ഗൈ​ഡ​ൻ​സ് ഫോ​റം ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വ​ച്ച് പി. ​വി​ജ​യ​കു​മാ​ർ അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സ്ത്രീ ​സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു​കൊ​ണ്ട് റെ​ജീ​ന ഇ​സ്മാ​യി​ൽ, രാ​ജി, എ​ലി​സ​ബ​യ​ത്ത് ജോ​ൺ എ​ന്നി​വ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു.

പൊ​തു​സ​മൂ​ഹ​ത്തി​നു വേ​ണ്ടി സു​നി​ൽ രാ​ജ്, ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ജോ​സ് കെ. ​ജോ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് മെ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. സ​ക്ക​റി​യ ചു​ള്ളി​ക്ക​ലും റ​ജീ​ന ഇ​സ്മാ​യി​ലും പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സ​യ്യി​ദ് ഹ​നീ​ഫ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ്ഫെ​സ്റ്റ് ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്

മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പാ​ക്കാ​റു​ള്ള മേ​യ്ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് 2026 സം​ഘ​ടി​പ്പി​ക്കു​ന്നു.

മേ​യ് ഒന്നിന് ​സി​ന്‍​ജി​ലെ പ്ര​വാ​സി സെന്‍റ​റി​ലെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സി​ന്ത​റ്റി​ക് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ലെ​വ​ൽ-1 (F1 & F2), ലെ​വ​ൽ-2 (F3 & F4) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ബ​ഹ​റ്​നി​ലെ പ്ര​മു​ഖ പ്ര​വാ​സി ബാ​ഡ്മി​ന്‍റൺ ക്ല​ബു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റിൽ യോ​ന​ക്സ് മാ​വി​സ് 350 ഷ​ട്ടി​ൽ കോ​ക്കു​ക​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ കാ​യി​ക​ക്ഷ​മ​ത​യും സൗ​ഹൃ​ദ​വും വ​ള​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മെ​യ്ഫെ​സ്റ്റ് ബാ​ഡ്മി​ന്‍റൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും പ​ണ​പ്പാ​രി​തോ​ഷി​ക​വും ന​ൽ​കുമെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ്ഫെ​സ്റ്റ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് കോ​ഓർഡി​നേ​റ്റ​ർ ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ അ​റി​യി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ്ഫെ​സ്റ്റ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 33215121 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

രാ​ജീ​വ് നാ​വാ​യി​ക്കു​ള​ത്തി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: ഒ​ന്ന​ര പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സ ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​ജീ​വ് നാ​വാ​യി​ക്കു​ള​ത്തി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ രൂ​പീ​ക​ര​ണ കാ​ലം മു​ത​ൽ കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന രാ​ജീ​വ് നാ​വാ​യി​ക്കു​ളം ക​വി​യും നാ​ട​ക ര​ച​യി​താ​വു​മാ​ണ്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ബ​ഹ്റിനി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​സേ​വ​ന മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

രാ​ജീ​വി​ന്‍റെ നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് സൗ​ഹൃ​ദ​ത്തി​ന്‍റെയും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെയും സ്നേ​ഹ​ത്തി​ന്‍റെ​യും നി​മി​ഷ​ങ്ങ​ളാ​ൽ ധ​ന്യ​മാ​യി​രു​ന്നു. പ്ര​വാ​സ ലോ​ക​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് എ​രു​മേ​ലി സ്വാ​ഗ​തം ആ​ശം​സി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, സി.​എം. മു​ഹ​മ്മ​ദ​ലി, ഷ​രീ​ഫ് കാ​യ​ണ്ണ, ഇ​ർ​ഷാ​ദ് കോ​ട്ട​യം, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, ല​ത്തീ​ഫ് ക​ട​മേ​രി, അ​ക്ബ​ർ ഷാ, ​അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ്, സാ​ജി​ർ ഇ​രി​ക്കൂ​ർ, മൊ​യ്തു തി​രു​വ​ള്ളൂ​ർ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, സ​ഞ്ജു സാ​നു, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, ജി​ജി മു​ജീ​ബ്, സ​ബീ​ന ഖാ​ദ​ർ, സു​മ​യ്യ ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ രാ​ജീ​വ് നാ​വാ​യി​ക്കു​ളം ത​ന്‍റെ പ്ര​വാ​സ​കാ​ല അ​നു​ഭ​വ​ങ്ങ​ളും സം​ഘ​ട​ന​യോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടു​മു​ള്ള ന​ന്ദി​യും പ​ങ്കു​വച്ചു.

Kerala

അലിയുന്ന ഈണം, തൊടുന്ന വരികൾ; ശ്രദ്ധേയം ഈ ദിവ്യകാരുണ്യഗീതം

മനാമ: ക്രൈസ്തവ ഭക്തിഗാന രംഗത്തു മറ്റൊരു ശ്രദ്ധേയ ഗാനവുമായി ബഹ്റിൻ മലയാളികൾ. കഴിഞ്ഞ ക്രിസ്മസ് കാലത്തു ബഹ്റിൻ അവാലി കത്തീഡ്രലിലെ മലയാളി ക്വയർ ടീം പുറത്തിറക്കിയ "തൂമഞ്ഞു പെയ്യുന്ന സ്വർഗീയ രാത്രി' ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇതിനു പിന്നിൽ പ്രവർത്തിച്ച ചില സംഗീതപ്രവർത്തകരാണ് പുതിയ ഗാനവുമായി ക്രൈസ്തവ ഭക്തിഗാനരംഗത്ത് ബഹ്റിൻ മലയാളികളുടെ കൈയൊപ്പ് ചാർത്തിയിരിക്കുന്നത്.

ദിവ്യകാരുണ്യം ഹൃത്തിനാനന്ദം എന്ന ഗാനമാണ് ഇപ്പോൾ പള്ളികളിൽ മുഴങ്ങിത്തുടങ്ങിയിരിക്കുന്നത്. ബഹ്റിനിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി അജീഷ് ബോസ് ആണ് ഈ ഗാനത്തിന്‍റെ രചനയും സംഗീതവും ഒരുക്കി ആലപിച്ചിരിക്കുന്നത്. ശാന്തമായി ഒഴുകുന്നതുപോലെയുള്ള സംഗീതവും ആലാപന ശൈലിയും ഏറെപ്പേരെ ആകർഷിച്ചിട്ടുണ്ട്. മനസിൽ തൊടുന്ന കാവ്യഭംഗിയുള്ള വരികളാണ് മറ്റൊരു പ്രത്യേകത. 

അവാലി കത്തീഡ്രൽ ക്വയർ മെംബർ കൂടിയാണ് അജീഷ് ബോസ്. ഒാഡിയോ വിഡിയോ പ്രൊഡക്‌ഷൻ ആന്‍റണി സണ്ണി നിർവഹിച്ചിരിക്കുന്നു. റിക്കാർഡിംഗ്: സിനി വേവ് സ്റ്റുഡിയോ ബഹ്റിൻ. അവതരണം: മ്യൂസിക് ഡ്രീമേഴ്സ്, ബഹ്റിൻ. സപ്പോർട്ട്: എസിഎംസി ക്വയർ, ബഹ്റിൻ.

NRI

ക​രി​യ​ർ ഗൈ​ഡ​ൻ​സ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ

മ​നാ​മ: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത പ​ഠ​ന​മേ​ഖ​ല​ക​ളും ഉ​യ​ർ​ന്ന തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

ക​രി​യ​ർ എ​ന്ന​ത് വെ​റും ജോ​ലി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ​ല്ല; അ​ത് പു​തു​ത​ല​മു​റ​യു​ടെ ജീ​വി​ത ദി​ശ ക​ണ്ടെ​ത്തു​ന്ന​താ​ണ് എ​ന്ന് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ഉദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ച ബ​ഹ്റി​ൻ യൂ​ണി​വേ​ഴ്സി​റ്റി അ​സി. പ്ര​ഫ​സ​ർ ഡോ. ​ഷ​ഹ്‌​നാ​ബി പ​റ​ഞ്ഞു.

വ്യ​ക്തി​ക​ളു​ടെ ക​ഴി​വു​ക​ളെ​യും താ​ത്പര്യ​ങ്ങ​ളെ​യും വി​ല​യി​രു​ത്തി സൂ​ക്ഷ്മ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​താ​ണ് ക​രി​യ​ർ. ശ​രി​യാ​യ ക​രി​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​ണ്. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ഭാ​വി​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന ഗൈ​ഡ​ൻ​സ് സെ​ഷ​ൻ മാ​തൃ​കാ​പ​രം ആ​ണെ​ന്നും ഡോ. ​ഷ​ഹ്‌​നാ​ബി പ​റ​ഞ്ഞു.

ബ​ഹ്റി​നി​ലെ പ്ര​ശ​സ്ത ക​രി​യ​ർ കൗ​ൺ​സി​ല​റും ഗൈ​ഡ​ൻ​സ് പ്രഫ​ഷ​ണ​ലും മി​ക​ച്ച ക്വി​സ​റു​മാ​യ ജോ​സി തോ​മ​സ് സെ​ഷ​നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ കോ​ഴ്സ് തെര​ഞ്ഞെ​ടു​ക്ക​ൽ, തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ, വ്യ​ക്തി​ഗ​ത ക​ഴി​വു​ക​ൾ തി​രി​ച്ച​റി​യ​ൽ എ​ന്നി​വ​യി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കി.

ഓ​ൺ​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഭാ​വി ദി​ശ നി​ർ​ണ​യി​ക്കാ​ൻ സ​ഹ​യ​മാ​യ​താ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ബു​ധ​നാ​ഴ്ച രാത്രി ഏഴിന് ര​ണ്ടാ​മ​തൊ​രു സെ​ഷ​ൻ കൂ​ടി വെ​ബി​നാ​റാ​യി സം​ഘ​ടി​പ്പി​ക്കും എ​ന്ന് പ്ര​വാ​സി വെ​ൽ​ഫ​യ​ർ ക​രി​യ​ർ വിം​ഗ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ് അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പര്യ​മു​ള്ള​വ​ർ ‪66336218‬ എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ് വെ​ബി​നാ​റി​ൽ ക​രി​യ​ർ വിം​ഗ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ് സ്വാ​ഗ​ത​വും ഇ​ർ​ഷാ​ദ് കോ​ട്ട​യം ന​ന്ദി​യൂം രേ​ഖ​പ്പെ​ടു​ത്തി.

International

ബഹ്റിൻ വെടിവച്ചിട്ടത് 453 ഡ്രോണുകളെ

മ​നാ​മ: പ​ശ്ചി​മേ​ഷ്യാ യു​ദ്ധം ആ​രം​ഭി​ച്ച​ശേ​ഷം ഇ​റാ​ൻ തൊ​ടു​ത്ത 453 ഡ്രോ​ണു​ക​ളും 188 മി​സൈ​ലു​ക​ളും വെ​ടി​വ​ച്ചി​ട്ട​താ​യി ബ​ഹ്റി​ൻ ഇ​ന്ന​ലെ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യു​ടെ അ​ഞ്ചാം ക​പ്പ​ൽ​പ്പ​ട​യു​ടെ ആ​സ്ഥാ​നം ബ​ഹ്റി​നി​ലാ​ണ്. ഇ​റേ​നി​യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഇ​വി​ടു​ത്തെ ഏ​ഴു കെ​ട്ടി​ട​ങ്ങ​ളെ​ങ്കി​ലും ന​ശി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​തി​നി​ടെ, ഇ​റാ​ൻ യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ ആ​ഴ്ച ത​ന്നെ 3300 പേ​ർ മ​രി​ച്ചെ​ന്നും 30,000 പേ​ർ​ക്കു പ​രി​ക്കേ​റ്റെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ കി​ഴ​ക്ക​ൻ മെ​ഡി​റ്റ​റേ​നി​യ​ൻ വി​ഭാ​ഗം മേ​ധാ​വി ഹ​ന്ന ബാ​ൾ​ക്കി അ​റി​യി​ച്ചു. 43 ല​ക്ഷം പേ​ർ അ​ഭ​യാ​ർ​ഥി​ക​ളാ​യി.

International

ഗ​ള്‍​ഫി​ലേ​ക്ക് കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍, കൊ​ച്ചി​യി​ല്‍ 49 സ​ര്‍​വീ​സു​ക​ള്‍; കു​വൈ​റ്റി​ലേ​ക്കും ബ​ഹ്‌​റൈ​നി​ലേ​ക്കും സ​ര്‍​വീ​സി​ല്ല

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 49 സ​ര്‍​വീ​സു​ക​ള്‍. കൊ​ച്ചി​യി​ല്‍ നി​ന്നും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ന് 25 സ​ര്‍​വീ​സു​ക​ള്‍ ന​ട​ക്കും. 16 സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദു ചെ​യ്തു. ഗ​ള്‍​ഫി​ല്‍ നി​ന്നും 24 വി​മാ​ന​ങ്ങ​ള്‍ കൊ​ച്ചി​യി​ലെ​ത്തും. 12 സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദു ചെ​യ്തി​ട്ടു​ണ്ട്.

കൊ​ച്ചി​യി​ല്‍ നി​ന്നും അ​ബു​ദാ​ബി​യി​ലേ​ക്കാ​ണ് നി​ല​വി​ല്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ക്കു​ന്ന​ത്. കൊ​ച്ചി​യി​ല്‍ നി​ന്നും അ​ബു​ദാ​ബി​യി​ലേ​ക്കും അ​ബു​ദാ​ബി​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്കും എ​ട്ടു സ​ര്‍​വീ​സു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. സൗ​ദി​യി​ലും കു​വൈ​റ്റി​ലും ഇ​റാ​ന്‍ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നാ​ല്‍ കു​വൈ​റ്റി​ലേ​ക്കും ബ​ഹ്‌​റൈ​നി​ലേ​ക്കും സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.

കു​വൈ​റ്റി​ലേ​ക്ക് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ജ​സീ​റ എ​യ​ര്‍​വേ​സ് അ​റി​യി​ച്ചി​രു​ന്നു. കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ സൗ​ദി​യി​ലെ ഹ​ഫ​ര്‍ അ​ല്‍ ബ​ത്തി​ന്‍ ഖ​യി​സു​മാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​കും സ​ര്‍​വീ​സു​ക​ള്‍. ഖ​യി​സു​മാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് ബ​സി​ലാ​ണ് യാ​ത്ര​ക്കാ​രെ എ​ത്തി​ക്കു​ക.

Kerala

കൊച്ചിയില്‍ നിന്നും 48 വിമാന സര്‍വീസുകള്‍; കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും എന്‍ട്രിയില്ല

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയെങ്കിലും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് 24 വിമാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്. റിയാദ്, ദുബായ്, ദമാം രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ പറന്നു കഴിഞ്ഞു. മസ്‌കറ്റ്, റാസല്‍ഖൈമ, ജിദ്ദ എന്നീ രാജ്യങ്ങളിലേക്കും കൊച്ചിയില്‍ നിന്നും സര്‍വീസ് നടക്കും.

എന്നാല്‍ ബഹ്‌റൈന്‍, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല. ഗള്‍ഫിലേക്കുള്ള 22 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 24 വിമാനങ്ങള്‍ കൊച്ചിയിലെത്തും. ബഹ്‌റൈന്‍, ഷാര്‍ജ, ദുബായി എന്നിവിടങ്ങളില്‍ നിന്നുള്ള ആറു സര്‍വീസുകള്‍ റദ്ദാക്കി.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ, വാതക റിഫൈനറികളില്‍ ഇറാന്‍ ആക്രമണം തുടരുകയാണ്. ഖത്തറിലെ പ്രകൃതിവാതക വ്യവസായ മേഖലയായ റാസ് ലഫാനില്‍ മിസൈല്‍ പതിച്ചു. സൗദി അറേബ്യയുടെ അരാംകോയിലും ആക്രമണമുണ്ടായി.

ചെങ്കടലിലെ യാന്‍ബു തുറമുഖത്തെ സൗദിയുടെ എണ്ണ റിഫൈനറിയും ആക്രമിക്കപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ യുഎഇയിലെ ഹബ്ഷാന്‍ പ്രകൃതിവാതക റിഫൈനറിയിലും ബാബ് എണ്ണപ്പാടത്തും ആക്രമണമുണ്ടായി. ഉച്ചയോടെ കുവൈത്തിലെ മിനാ അല്‍ അഹ്മദി, മിനാ അബ്ദുല്ല റിഫൈനറികളിലും മിസൈല്‍ പതിച്ചു.

International

ബ​ഹ്‌​റി​നി​ൽ ഇ​റാ​ൻ മി​സൈ​ലാ​ക്ര​മ​ണം; പി​ന്നാ​ലെ ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം ആ​ഗോ​ള പ്ര​തി​സ​ന്ധി​യി​ലേ​ക്ക്:

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ മൂ​ന്നാ​ഴ്ച​യാ​യി തു​ട​രു​ന്ന യു​ദ്ധം കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. ബ​ഹ്‌​റൈ​നി​ലെ പ്ര​ധാ​ന എ​ണ്ണ​ക്ക​മ്പ​നി​യാ​യ ബാ​പ്‌​കോ​യു​ടെ എ​ന​ർ​ജി കോം​പ്ല​ക്‌​സി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ലാ​ക്ര​മ​ണം ഗ​ൾ​ഫ് മേ​ഖ​ല​യെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കി. ഇ​സ്ര​യേ​ൽ ത​ങ്ങ​ളു​ടെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ടു​മെ​ന്ന ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സി​ത്ര ദ്വീ​പി​ലെ റി​ഫൈ​ന​റി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ബ​ഹ്‌​റൈ​നി​ലെ എ​ൽ​എ​ൻ​ജി പ്ലാ​ന്‍റു​ക​ളെ​യും റി​ഫൈ​ന​റി യൂ​ണി​റ്റു​ക​ളെ​യും ല​ക്ഷ്യ​മി​ട്ട​തോ​ടെ ബാ​പ്‌​കോ എ​ന​ർ​ജി 'ഫോ​ഴ്‌​സ് മ​ജൂ​ർ' അ​ഥ​വാ അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം ക​രാ​റു​ക​ൾ പാ​ലി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വി​റ​ക്കി. ഇ​തോ​ടെ ബ​ഹ്‌​റൈ​നി​ൽ നി​ന്നു​ള്ള ഗ്യാ​സ്, എ​ണ്ണ ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ടു. സി​ത്ര​യി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും മി​സൈ​ലു​ക​ൾ പ​തി​ച്ച​താ​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യും നി​ർ​ണാ​യ​ക​മാ​യി. ഇ​റാ​ന്‍റെ പ്ര​ധാ​ന വാ​ത​ക​പ്പാ​ട​മാ​യ സൗ​ത്ത് പാ​ഴ്സ് ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണം അ​മേ​രി​ക്ക​യു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്. ഇ​റാ​ൻ ഇ​നി മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ​യോ നി​ര​പ​രാ​ധി​ക​ളെ​യോ ആ​ക്ര​മി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, ഇ​സ്ര​യേ​ൽ ഇ​നി ഇ​റാ​ന്‍റെ സൗ​ത്ത് പാ​ഴ്സ് വാ​ത​ക​പ്പാ​ടം ആ​ക്ര​മി​ക്കി​ല്ലെ​ന്ന് ട്രം​പ് ഇ​റാ​ന് ഉ​റ​പ്പ് ന​ൽ​കി.

എ​ന്നാ​ൽ ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ഇ​നി​യും ആ​ക്ര​മി​ക്ക​പ്പെ​ട്ടാ​ൽ, ഇ​റാ​ന്‍റെ മു​ഴു​വ​ൻ എ​ന​ർ​ജി പ്ലാ​ന്‍റു​ക​ളും അ​മേ​രി​ക്ക ത​ക​ർ​ക്കു​മെ​ന്ന ക​ടു​ത്ത മു​ന്ന​റി​യി​പ്പും ട്രം​പ് ന​ൽ​കി. "ഭ്രാ​ന്ത് അ​വ​സാ​നി​പ്പി​ക്കൂ" എ​ന്നാ​ണ് ട്രം​പ് ഇ​റാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. യു​ദ്ധം മൂ​ന്നാം ആ​ഴ്ച​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴും ഇ​രു​പ​ക്ഷ​വും വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യ്യാ​റാ​യി​ട്ടി​ല്ല. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ അ​ട​ച്ച​തും സൗ​ദി, യു​എ​ഇ, ഖ​ത്ത​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ എ​ണ്ണ-​വാ​ത​ക നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളും ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യി. ഒ​രു ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ലി​ന്റെ വി​ല 112 ഡോ​ള​ർ ക​ട​ന്നു.

ഇ​സ്ര​യേ​ൽ ഇ​റാ​ന്‍റെ ആ​ണ​വ-​സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യം വെ​ക്കു​ന്ന​ത് തു​ട​രു​ന്ന​തും, ഇ​റാ​ൻ പ​ക​ര​മാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും പ​ശ്ചി​മേ​ഷ്യ​യെ ഒ​രു മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. യു​ദ്ധ​ത്തി​ന്‍റെ അ​നു​ര​ണ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ സൃ​ഷ്ടി​ച്ച​തും വ​ലി​യ ന​ഷ്ട​മാ​ണ്. വ്യാ​പാ​രം ആ​രം​ഭി​ച്ച് ആ​ദ്യ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ ഏ​ഴ് ല​ക്ഷം കോ​ടി രൂ​പ​യു​ടെ ന​ഷ്ട‌​മാ​ണ് സം​ഭ​വി​ച്ച​ത്.

Kerala

ആകാശത്തെ പ്രതിസന്ധി തുടരുന്നു; കൊച്ചിയിൽ നിന്ന് ഗൾഫിലേയ്ക്കുള്ള 34 സർവീസുകൾ റദ്ദാക്കി

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​വൈ​റ്റി​ലേ​ക്കും ബ​ഹ്‌​റിനിലേയ്ക്കും വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഇ​ല്ല. കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള 23 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള 11 സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ദോ​ഹ​യി​ലേ​ക്ക് നി​ല​വി​ല്‍ ഒ​രു സ​ര്‍​വീ​സ് മാ​ത്രം ന​ട​ക്കു​ന്നു​ണ്ട്. ദു​ബാ​യ്, അ​ബു​ദാ​ബി, മ​സ്‌​ക​റ്റ്, ജി​ദ്ദ, ഷാ​ര്‍​ജ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ര്‍​വീ​സ് ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ചി​ല സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. 22 സ​ര്‍​വീ​സു​ക​ളാ​ണ് ഇ​ന്ന് കൊ​ച്ചി​യി​ല്‍ നി​ന്നും ന​ട​ക്കു​ന്ന​ത്.

ഗ​ള്‍​ഫി​ല്‍ നി​ന്നു​ള്ള 21 വി​മാ​ന​ങ്ങ​ള്‍ കൊ​ച്ചി​യി​ലേ​ക്ക് എ​ത്തും. അ​തേ​സ​മ​യം, ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ന്‍ നി​ര്‍​ത്തി ഈ ​വ​ര്‍​ഷ​ത്തെ പെ​രു​ന്നാ​ള്‍ ന​മ​സ്‌​കാ​രം യു​എ​ഇ​യി​ല്‍ പ​ള്ളി​ക​ള്‍​ക്കു​ള്ളി​ലാ​യി മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്തി. പൊ​തു​വാ​യ ഈ​ദ് ഗാ​ഹു​ക​ളി​ലോ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലോ ഇ​ത്ത​വ​ണ ന​മ​സ്‌​കാ​രം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

Kerala

കൊച്ചിയില്‍ നിന്ന് ഗൾഫിലേക്ക് 39 വിമാന സര്‍വീസുകള്‍, കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും എന്‍ട്രിയില്ല

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് കൂടുതല്‍ സര്‍വീസുകള്‍. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് 18 സര്‍വീസുകള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടക്കും. എട്ടു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും 21 വിമാനങ്ങള്‍ കൊച്ചിയിലെത്തും. എട്ടു വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

ഇറാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഷെഡ്യൂള്‍ ചെയ്ത ഫ്‌ളൈറ്റുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട്. കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും നിലവില്‍ സര്‍വീസ് ഇല്ല. ആക്രമണ ഭീഷണിയെ തുടര്‍ന്ന് യുഎഇ വ്യോമപാത താല്‍ക്കാലികമായി അടച്ചു.

ഇറാന്‍റെ ആക്രമണത്തില്‍ അബുദാബി ബനിയാസില്‍ മിസൈല്‍ അവശിഷ്ടം പതിച്ച് പാക് പൗരന്‍ മരിച്ചു. യുഎഇയിലെ എണ്ണപ്പാടങ്ങളും ഇന്ധന സംഭരണികളുമാണ് ഇറാന്‍ ആക്രമിക്കുന്നത്. സൗദിയില്‍ നിരന്തര ആക്രമണ ശ്രമം നടക്കുകയാണ്. കുവൈറ്റിലും ഖത്തറിലും പല തവണ ആക്രമണം പ്രതിരോധിച്ചു.

Kerala

ആക്രമണം കടുപ്പിച്ച് ഇറാന്‍; ഖത്തർ, കുവൈറ്റ്, ബഹ്‌റൈന്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നിര്‍ത്തി

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ അടക്കം ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ വീണ്ടും കുറയുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 31 സര്‍വീസുകള്‍ മാത്രമാണ് നടക്കുക. 50 സര്‍വീസുകളാണ് ഇന്ന് റദ്ദു ചെയ്തത്.

കൊച്ചിയില്‍ നിന്നും ദോഹയിലേക്കും കുവൈറ്റിലേക്കും സര്‍വീസ് നടക്കില്ല. ഒമ്പതു സര്‍വീസുകളും റദ്ദു ചെയ്തു. ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള ആറു സര്‍വീസുകളും റദ്ദാക്കി. എന്നാല്‍ ഖത്തര്‍ എയര്‍വേസിന്റെ ഒരു വിമാനം വൈകിട്ട് 5.40ന് കൊച്ചിയിലെത്തും.

കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള മൂന്നു സര്‍വീസുകളും റദ്ദു ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്കുള്ള മൂന്നു സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ദുബായി, അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, റാസല്‍ഖൈമ, റിയാദ് എന്നീ രാജ്യങ്ങളിലേക്കുള്ള ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്.

ബഹ്‌റൈനിലേക്കും ബഹ്‌റൈനില്‍ നിന്നും ഒറ്റ വിമാനം പോലും ചാര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളെയും എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണം ഇറാന്‍ തുടരുകയാണ്. ദുബായിയിലെ ആഡംബര ഹോട്ടലുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചു.

International

ബഹ്റൈനിലും ആക്രമണം നടത്തി ഇറാൻ; ആളപായമില്ല

ടെഹ്റാൻ: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ ബഹ്റൈനിലും ആക്രമണം നടത്തി ഇറാൻ. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാർട്ട്മെന്‍റുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, ബ​ഹ്‌​റൈ​നി​ലെ പ്ര​ധാ​ന എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്ക് നേ​രെയും ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം നടന്നിരുന്നു. ബ​ഹ്റൈ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല ല​ക്ഷ്യ​മാ​ക്കി ഇ​റാ​ൻ ഒ​ന്നി​ല​ധി​കം മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കുവൈറ്റിലും ഇറേനിയൻ ആക്രമണം നടന്നെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ഉണ്ടായ മിസൈൽ ആക്രമണം സൗദി തടയുകയും ചെയ്തു.

International

ബ​ഹ്‌​റൈ​നി​ലെ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്ക് നേ​രെ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം

മ​നാ​മ: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ ബ​ഹ്‌​റൈ​നി​ലെ പ്ര​ധാ​ന എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്ക് നേ​രെ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി മേ​ഖ​ല​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​ആ​ക്ര​മ​ണം. ബ​ഹ്റൈ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല ല​ക്ഷ്യ​മാ​ക്കി ഇ​റാ​ൻ ഒ​ന്നി​ല​ധി​കം മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ബ​ഹ്‌​റൈ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ശു​ദ്ധീ​ക​ര​ണ കേ​ന്ദ്ര​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മി​സൈ​ൽ പ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ വ​ൻ തീ​പി​ടു​ത്ത​മു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ പൂ​ർ​ണ​രൂ​പം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. എ​ങ്കി​ലും മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് എ​ണ്ണ ഉ​ത്പാ​ദ​ന​ത്തെ ഇ​ത് ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലാ​യ 'ഐ​ആ​ർ​ഐ​എ​സ് ദേ​ന' അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​തി​ന് പി​ന്നാ​ലെ മേ​ഖ​ല​യി​ൽ തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബ​ഹ്‌​റൈ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യം വെ​ച്ചു​ള്ള നീ​ക്കം. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ബ​ഹ്‌​റൈ​നി​ലും അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലും അ​തീ​വ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. വ്യോ​മാ​തി​ർ​ത്തി​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

 

Kerala

കൊച്ചിയില്‍ നിന്നും 24 വിമാന സര്‍വീസുകള്‍; കുവൈറ്റിലേക്കും ബഹ്റൈനിലേക്കും സർവീസില്ല

കൊച്ചി: കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്.

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 24 സര്‍വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലേക്ക് 14 സര്‍വീസുകളും കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളുമാണ് ഇന്ന് നടക്കുക.

പുലര്‍ച്ചെ 1.15ന് ആണ് ഇന്ന് ജിദ്ദയില്‍ നിന്നുള്ള ആദ്യ ഫ്‌ളൈറ്റ് കൊച്ചിയില്‍ എത്തിയത്. പുലര്‍ച്ചെ 2.45ന് ആണ് കൊച്ചിയില്‍ നിന്നും ആദ്യ ഫ്‌ളൈറ്റ് പുറപ്പെട്ടത്. ദുബായ്, ഷാര്‍ജ, അബുദാബി, ഫുജൈറ, മസ്‌കറ്റ്, റിയാദ്, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കാണ് മിക്ക സര്‍വീസുകളും.

എന്നാല്‍ കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. സൗദി എയര്‍വേസ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ അറേബ്യ അബുദാബി, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഒമാന്‍ എയര്‍ തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

International

ബഹ്റിനിൽ സ്ഥിതി രൂക്ഷം

ആ​ല​പ്പു​ഴ: യു​എ​സ്- ഇ​റാ​ന്‍ യു​ദ്ധ​ത്തി​ന്‍റെ ഭീ​തി മ​ല​യാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍ക്കു​ന്ന ബ​ഹ്റിനി​ലും രൂ​ക്ഷ​മാ​കു​ക​യാ​ണെ​ന്ന് ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യും ബ​ഹ്റിന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഐ​ടി എ​ന്‍ജി​നി​യ​റു​മാ​യ സ​ജി ജോ​ര്‍ജ്. യു​എ​സി​ന്‍റെ അ​ഞ്ചാം ക​പ്പ​ല്‍പ്പ​ട സ്ഥി​തി​ചെ​യ്യു​ന്നി​ട​ത്ത് ഇ​റാ​ന്‍ തൊ​ടു​ത്ത ഒ​രു മി​സൈ​ല്‍ പ​തി​ച്ചു.

നി​ര​വ​ധി മി​സൈ​ലു​ക​ള്‍ ഇ​ങ്ങോ​ട്ടെ​ത്തി​യെ​ങ്കി​ലും ബാ​ക്കി​യെ​ല്ലാം യു​എ​സ് ത​ട​ഞ്ഞു. യു​എ​സ് എ​യ​ര്‍ ബേ​സും ഇ​തി​നു സ​മീ​പ​ത്താ​ണെ​ന്നും ബ​ഹ്​റി​നി​ലെ റി​ഫ​യി​ല്‍ താ​മ​സി​ക്കു​ന്ന സ​ജി പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11 വ​രെ ആ​കാ​ശ​ത്ത് ഇ​റാ​ന്‍റെ മി​സൈ​ലു​ക​ള്‍ ചീ​റി​പ്പാ​യു​ക​യാ​യി​രു​ന്നു. മി​സൈ​ലു​ക​ള്‍ വ​രു​മ്പോ​ള്‍ പൊ​തു​വി​ല്‍ സൈ​റൺ മു​ഴ​ങ്ങും. മൊ​ബൈ​ലി​ല്‍ അ​ല​ര്‍ട്ടും വ​രും. സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലി​രി​ക്കാ​നാ​ണ് സ​ന്ദേ​ശം.

പ്ര​ധാ​ന ഹൈ​വേ​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള റോ​ഡു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങ​രു​തെ​ന്നാ​ണ് നി​ര്‍ദേ​ശം. യു​ദ്ധ​ഭീ​തി​ കാ​ര​ണം സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍നി​ന്ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ആ​ളു​ക​ള്‍ മൊ​ത്ത​മാ​യി വാ​ങ്ങി. ഇ​തു കാ​ര​ണം ഭ​ക്ഷ്യ​ക്ഷാ​മ​മു​ണ്ട്. പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍ഗ​ങ്ങ​ളു​മെ​ല്ലാം തീ​ര്‍ന്നു. പു​തി​യ സ്റ്റോ​ക്ക് എ​ത്തു​ന്നു​മി​ല്ല. വി​മാ​ന സ​ര്‍വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

റോ​ഡു​ക​ള്‍ വി​ജ​ന​മാ​ണ്. ഒ​മാ​ന്‍ വ​ഴി പോ​കാ​നു​ള്ള ഒ​രു റോ​ഡു മാ​ത്ര​മാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്‍റ​ര്‍നെ​റ്റും വൈ​ദ്യു​തി​യും ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളും ആ​ശു​പ​ത്രി​ക​ളും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ന്നും സ​ജി പ​റ​ഞ്ഞു.

International

ബ​ഹ്റൈ​നി​ൽ ഇ​റാ​ന്‍ ആക്രമണം; സ​ൽ​മാ​ൻ തു​റ​മു​ഖ​ത്തി​ന് സ​മീ​പം തീ​പി​ടി​ത്തം

മ​നാ​മ: ഇ​റാ​ന്‍ ബ​ഹ്റൈ​നി​ൽ നടത്തിയ ആ​ക്ര​മ​ണത്തിൽ സ​ൽ​മാ​ൻ തു​റ​മു​ഖ​ത്തി​ന് സ​മീ​പം തീ​പി​ടി​ത്തം. ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ​മു​ദ്ര കേ​ന്ദ്ര​മാ​ണ് ഇ​റാ​ൻ ആ​ക്ര​മി​ച്ച​തെ​ന്ന് ബ​ഹ്റൈ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മു​ക​ളെ ഉ​ട​ൻ വി​ന്യ​സി​ച്ചു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി സു​ര​ക്ഷാ, സാ​ങ്കേ​തി​ക ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക, സു​ര​ക്ഷാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഡ്രോ​ണു​ക​ളോ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളോ ആ​വാം തൊ​ടു​ത്ത​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ​മാ​യ വ്യാ​പാ​ര തു​റ​മു​ഖ​ത്തി​ന​രി​കെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും അ​ടു​ത്തു​ള്ള വെ​യ​ർ​ഹൗ​സു​ക​ളി​ലേ​ക്കും മ​റ്റും തീ ​പ​ട​രു​ന്ന​ത് ത​ട​യു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മാ​യി സു​ര​ക്ഷാ സേ​ന ഊ​ർ​ജ്ജി​ത​മാ​യി ഇ​ട​പെ​ട്ടു.

അ​തേ​സ​മ​യം സാ​ങ്കേ​തി​ക സ​മി​തി​ക​ൾ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വ്യാ​പ്തി വി​ല​യി​രു​ത്ത​ൽ ആ​രം​ഭി​ച്ചു. ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ദേ​ശീ​യ സു​ര​ക്ഷ​യ്ക്കും സ്ഥി​ര​ത​യ്ക്കും നേ​രെ​യു​ള്ള ഭീ​ഷ​ണി​യാ​ണെ​ന്നും ബ​ഹ്‌​റൈ​ൻ മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു. അ​തേ​സ​മ​യം പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്ന​തോ സ്പ​ർ​ദ്ധ​യു​ണ്ടാ​ക്കു​ന്ന​തോ ആ​യ വീ​ഡി​യോ​ക​ളോ ചി​ത്ര​ങ്ങ​ളോ പ​ങ്കി​ട​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

International

ഫ്ളാ​റ്റി​ൽ മി​സൈ​ൽ പ​തി​ച്ചു; ബ​ഹ്റി​നി​ൽ ഇ​റാ​ന്‍റെ ആ​ക്ര​മ​ണം

മ​നാ​മ: ബ​ഹ്റി​നി​ലും ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ. ഫ്ലാ​റ്റി​ലേ​ക്ക് മി​സൈ​ൽ പ​തി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ൽ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു. ആ​ളു​ക​ൾ​ക്ക് ജീ​വ​ഹാ​നി​യോ പ​രി​ക്കോ സം​ഭ​വി​ച്ചോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ക്ര​മ​ണം ബ​ഹ്റി​ൻ ഭ​ര​ണ​കൂ​ടം സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ‍​യം, കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലും ദു​ബാ​യി​ലും ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി. കു​വൈ​റ്റി​ൽ അ​ഞ്ച് പേ​ർ​ക്കും ദു​ബാ​യി​ൽ നാ​ലു​പേ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

International

ബ​ഹ്‌​റൈ​നി​ലെ യു​എ​സ് താ​വ​ള​ത്തി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം; ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​യു​ടെ ആ​സ്ഥാ​ന​മാ​യ ഫി​ഫ്ത്ത് ഫ്ലീ​റ്റ് ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ബ​ഹ്‌​റൈ​ൻ ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലും അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ത്തി​ന് സ​മീ​പ​വും ശ​ക്ത​മാ​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ബ​ഹ്‌​റൈ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി. എ​ത്ര​യും വേ​ഗം വീ​ടു​ക​ൾ​ക്കു​ള്ളി​ലോ അ​ടു​ത്തു​ള്ള സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലോ അ​ഭ​യം പ്രാ​പി​ക്കാ​ൻ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

യു​എ​സ് പ്ര​തി​രോ​ധ കേ​ന്ദ്ര​ങ്ങ​ളു​ള്ള ബ​ഹ്‌​റൈ​ൻ, അ​ബു​ദാ​ബി, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഒ​രേ​സ​മ​യം ആ​ക്ര​മ​ണം ന​ട​ന്ന​താ​യാ​ണ് സൂ​ച​ന. ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് ട‌െ​ഹ്‌​റാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു​ള്ള ഇ​റാ​ന്‍റെ നേ​രി​ട്ടു​ള്ള മ​റു​പ​ടി​യാ​ണി​ത്. ഖ​ത്ത​റി​ന് മു​ക​ളി​ലെ​ത്തി​യ ര​ണ്ട് ഇ​റാ​നി​യ​ൻ മി​സൈ​ലു​ക​ൾ ത​ങ്ങ​ൾ ആ​കാ​ശ​ത്തു​വെ​ച്ച് ത​ന്നെ ത​ക​ർ​ത്ത​താ​യി ഖ​ത്ത​ർ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു.

 

 

 

 

NRI

"മീ​റ്റ് യു​വ​ർ ഡോ​ക്‌​ട​ർ' മെ​ഡ്കെ​യ​ർ ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വ് വെ​ള്ളി​യാ​ഴ്ച

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ ആ​രോ​ഗ്യ സേ​വ​ന വി​ഭാ​ഗ​മാ​യ മെ​ഡ്കെ​യ​ർ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള "മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ' ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വ് പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ 11 വ​രെ സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ലാ​ണ് മീ​റ്റ് യു​വ​ർ ഡോ​ക്‌ടർ ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വ് ന​ട​ക്കു​ക.

പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​ക​ൾ, ആ​രോ​ഗ്യ ബോ​ധ​വ​ത്കര​ണം, കൗ​ൺ​സ​ലിം​ഗ്, ജീ​വി​ത​ശൈ​ലി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യി മീ​റ്റ് യു​വ​ർ ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വി​ൽ ഒ​രു​ക്കു​ന്ന​ത്.

ബ​ഹ്റ​നി​ലെ ആ​രോ​ഗ്യ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ക്യാ​മ്പ് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.   

ജ​ന​റ​ൽ വി​ഭാ​ഗം, കാ​ർ​ഡി​യോ​ള​ജി, ഇ.​എ​ൻ.​ടി, ദ​ന്ത​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രാ​യ ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല, ഡോ. ​ഫൈ​സ​ൽ, ഡോ. ​ജ​യ്സ് ജോ​യ്, ഡോ. ​നി​ദ ഫെ​ലി​ക്സ്, ഡോ ​ശ​ഹീ​ർ ഇ​ബ്രാ​ഹിം, ഡോ. ​ജാ​സ്മി​ൻ മൊ​യ്തു തു​ട​ങ്ങി​യ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​മാ​യി നേ​രി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്താ​നും സം​ശ​യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ ഹെ​ൽ​ത്ത് ഇ​നി​ഷ്യേ​റ്റീ​വി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത് എ​ന്ന് മെ​ഡ്കെ​യ​ർ കോഓർ​ഡി​നേ​റ്റ​ർ അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി അ​റി​യി​ച്ചു.

NRI

പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യു​ടെ തു​ട​ർ​ച്ച; കേ​ന്ദ്ര ബ​ഡ​ജ​റ്റി​നെ വി​മ​ർ​ശി​ച്ച് പ്ര​വാ​സി വെ​ൽ​ഫ​യ​ർ

മ​നാ​മ: കേ​ര​ള​ത്തോ​ടും ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടും നി​ല​നി​ർ​ത്തി പോ​രു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യു​ടെ തു​ട​ർ​ച്ച മാ​ത്ര​മാ​ണ് കേ​ന്ദ്ര ബ​ജ​റ്റ് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു. 

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​കു​ന്ന ഒ​രു പ്ര​ഖ്യാ​പ​ന​വും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന പ്ര​വാ​സി​ക​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച ബ​ജ​റ്റാ​ണ് ഇ​ത്ത​വ​ണ​യും അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​വാ​സി​ക്ഷേ​മം, പ്ര​വാ​സി പു​ന​ര​ധി​വാ​സം, സാ​മൂ​ഹി​ക സു​ര​ക്ഷ, പെ​ൻ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്, തൊ​ഴി​ൽ ന​ഷ്ട​പ​രി​ഹാ​രം തു​ട​ങ്ങി പ്ര​വാ​സി സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന ദൈ​നം​ദി​ന വി​ഷ​യ​ങ്ങ​ളി​ൽ ഗൗ​ര​വ​ത്തി​ലു​ള​ള യാ​തൊ​രു ന​ട​പ​ടി​ക​ളും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​ത് പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള ഗു​രു​ത​ര​മാ​യ അ​നീ​തി​യാ​യി മാ​ത്ര​മേ വി​ല​യി​രു​ത്താ​ൻ ക​ഴി​യൂ​വെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

NRI

വ​ഞ്ച​നാ​പ​ര​മാ​യ ബ​ജ​റ്റ്: പ്ര​വാ​സി വെ​ൽ​ഫ​യ​ർ

മ​നാ​മ: കേ​ര​ള ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച 2026 - 27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ലു​ള്ള​ത് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വ​ച്ചു​ള്ള അ​പ്രാ​യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി​യേ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു

വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ന് വ്യ​ക്ത​മാ​യ വ​ഴി​ക​ളി​ല്ലാ​തെ​യാ​ണ് പ​ല പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തു കൊ​ണ്ട് ത​ന്നെ പ​ദ്ധ​തി​ക​ളു​ടെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണ്. ക​ട​ത്തി​ൽ മാ​ത്രം കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ട്ട ബ​ജ​റ്റാ​ണി​ത്.

സം​സ്ഥാ​ന​ത്ത് നി​ല​നി​ൽ​ക്കു​ന്ന സാ​മ്പ​ത്തി​കാ​വ​സ്ഥ​യെ​യും സാ​മ്പ​ത്തി​ക​രം​ഗം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​യും യാ​ഥാ​ർ​ഥ്യ ബോ​ധ​ത്തോ​ടെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ൽ ബ​ജ​റ്റ് പ​രാ​ജ​യ​മാ​ണ്. എ​വി​ടെ നി​ന്ന് പ​ണം എ​ന്ന അ​ടി​സ്ഥാ​ന ചോ​ദ്യ​ത്തി​ന് യു​ക്തി​സ​ഹ​മോ ന​വീ​ന​മോ ആ​യ ഉ​ത്ത​രം ക​ണ്ടെ​ത്തു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യം തു​റ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് ധ​ന​മ​ന്ത്രി ചെ​യ്‌​തി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും കേ​ന്ദ്രം ക​ട​മെ​ടു​പ്പ് പ​രി​ധി വെ​ട്ടി​ക്കു​റ​ച്ചു​വെ​ന്നും ധ​ന​മ​ന്ത്രി സ​മ്മ​തി​ക്കു​ന്നു. ഈ ​വ​ർ​ഷം മാ​ത്രം 17,000 കോ​ടി രൂ​പ​യു​ടെ കു​റ​വ് വ​രു​മാ​ന​ത്തി​ലു​ണ്ടാ​യി​ട്ടും ക​ട​മെ​ടു​പ്പി​നെ ആ​ശ്ര​യി​ച്ച് മാ​ത്രം വീ​ണ്ടും വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ വി​ശ്വാ​സ്യ​ത​യെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

കി​ഫ്ബി വ​ഴി 96,554 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ച്ചു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും 24,734 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ത് തെ​ളി​യി​ക്കു​ന്ന​ത് വാ​ഗ്ദാ​ന​ങ്ങ​ളി​ലെ​യും അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ലെ​യും കാ​പ​ട്യ​മാ​ണ്. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ന്നും പ്ര​വാ​സി വെ​ൽ​ഫ​യ​ർ അ​റി​യി​ച്ചു.

ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യും അ​ടി​സ്ഥാ​ന ജ​ന​ത​യു​ടെ വി​ക​സ​ന​ത്തെ അ​വ​ഗ​ണി​ച്ചും ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന വെ​റും പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​യി ഫ​ല​ത്തി​ൽ ബ​ജ​റ്റ് മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി​യേ​റ്റ് ഇ​റ​ക്കി​യ പ​ത്ര​കു​റി​പ്പി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന് പു​തി​യ നേ​തൃ​ത്വം

മ​നാ​മ: ബ​ഹ്റ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ 2026–27 കാ​ല​ഘ​ട്ട​ത്തേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റാ​യി മ​ജീ​ദ് ത​ണ​ലി​നെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്തു.

ബ​ഹ്റനി​ലെ പ്ര​മു​ഖ ബി​സി​ന​സു​കാ​ര​നും സാ​മൂ​ഹി​ക സാം​സ്കാ​രി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ മ​ജീ​ദ് ത​ണ​ൽ കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി​യാ​ണ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ട്ട​യം എ​രു​മേ​ലി സ്വ​ദേ​ശി ആ​ഷി​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി ജോ​ഷി ജോ​സ​ഫ് അ​ടൂ​ർ, സി.എം. മു​ഹ​മ്മ​ദ് അ​ലി, ഇ​ർ​ഷാ​ദ് കോ​ട്ട​യം, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി​യാ​ണ് ട്ര​ഷ​റ​ർ.

2026 - 27 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി അ​ബ്ദു​ള്ള കു​റ്റ്യാ​ടി, രാ​ജീ​വ് നാ​വാ​യി​ക്കു​ളം, ജ​മാ​ൽ  ഇ​രി​ങ്ങ​ൽ, അ​ജ്മ​ൽ ഹു​സൈ​ൻ, ഷി​ജി​ന ആ​ഷി​ക്, അ​ഡ്വ. ഷ​ഫ്ന ത്വ​യ്യി​ബ്, സാ​ജി​ർ ഇ​രി​ക്കൂ​ർ, അ​നി​ൽ കു​മാ​ർ, സി​റാ​ജ് പ​ള്ളി​ക്ക​ര എ​ന്നി​വ​രെ​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ ബോ​ഡി​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​വാ​സി സെ​ന്‍ററി​ൽ ന​ട​ന്ന ​പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പി​നും റ​സാ​ക്ക് പാ​ലേ​രി നേ​തൃ​ത്വം ന​ൽ​കി. ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ​പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ​പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ സി. ​എം. മു​ഹ​മ്മ​ദ​ലി സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ഇ​ർ​ഷാ​ദ് കോ​ട്ട​യം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

എ​സ്‌ഐ​ആ​ർ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം: ജ​നാ​ധി​പ​ത്യ​ന് മേ​ലു​ള്ള ഭീ​ഷ​ണി എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള പ്ര​മേ​യം ജോ​ഷി ജോ​സ​ഫ് അ​വ​ത​രി​പ്പി​ച്ചു.

NRI

കെ​പി​എ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു

മനാമ: 10, 12 ക്ലാ​സു​ക​ളി​ൽ വി​ജ​യം നേ​ടു​ന്ന കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റി​ൻ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി എ​ല്ലാ വ​ര്‍​ഷ​വും ന​ല്‍​കി​വ​രു​ന്ന കെപി​എ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.  

ബ​ഹ്‌​റ​നി​ലും കേ​ര​ള​ത്തി​ലും പ​ഠി​ച്ച 32 കു​ട്ടി​ക​ളാ​ണ് 2025ലെ കെപിഎ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. ബ​ഹ്‌​റ​നി​ൽ പ​ഠി​ച്ച കു​ട്ടി​ക​ൾ നേ​രി​ട്ടും നാ​ട്ടി​ൽ പ​ഠി​ച്ച കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും ബ​ഹ്‌​റി​ൻ ക്രി​സ്റ്റ​ൽ പാ​ല​സ് ഹോ​ട്ട​ലി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ വ​ച്ച് വി​ശി​ഷ്‌ടാതിഥി​ക​ളി​ൽ നി​ന്നും അ​വാ​ർ​ഡു​ക​ൾ ഏ​റ്റുവാ​ങ്ങി.

കെ​പിഎ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങ് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ് കെ.ജി. ബാ​ബു​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്‌​റിൻ പ്രി​ൻ​സി​പ്പാൾ പ​ള​നി​സ്വാ​മി, ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഗോ​പി​നാ​ഥ​ൻ മേ​നോ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യും പ​ങ്കെ​ടു​ത്തു.

NRI

മാ​ധ​വ് ഗാ​ഡ്ഗി​ലിനെ അനുസ്മരിച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി​യേ​റ്റ്

മ​നാ​മ: ക​ഴി​ഞ്ഞ ദി​വ​സം വി​ട​പ​റ​ഞ്ഞ പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ പ​രി​സ്ഥി​തി ബോ​ധ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി​യേ​റ്റ് അ​നു​സ്മ​രി​ച്ചു.

പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലെ പാ​രി​സ്ഥി​തി​ക ദു​ർ​ബ​ല മേ​ഖ​ല​ക​ളെ പ​റ്റി​യു​ള്ള മു​ന്ന​റി​യി​പ്പി​ലൂ​ടെ​യാ​ണ് പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നാ​യ ഗാ​ഡ്ഗി​ൽ കേ​ര​ള​ത്തി​ന് സു​പ​രി​ചി​ത​നാ​യ​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​ത്തി​ലൂ​ന്നി​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ടാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ട് വ​ച്ച​ത്.

പ്ര​കൃ​തി​യു​ടെ അ​വ​കാ​ശ​വും മ​നു​ഷ്യ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​വു​മെ​ന്ന ആ​ശ​യ​ത്തെ ആ​ധാ​ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം പ​രി​സ്ഥി​തി ബോ​ധ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ മ​ഹാ​നാ​യ മ​നു​ഷ്യ​സ്നേ​ഹി ആ​യി​രു​ന്നു എ​ന്ന് അ​നു​സ്മ​ര​ണ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ പ​രി​സ്ഥി​തി ന​യ​ങ്ങ​ളി​ലും ഗ​വേ​ഷ​ണ​ങ്ങ​ളി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച അ​ദ്ദേ​ഹം പ്ര​കൃ​തി സം​ര​ക്ഷ​ണ ചി​ന്ത​യു​ടെ പ്ര​ച​ര​ണ​ത്തി​ന് സ​മൂ​ഹ​ത്തെ ഉ​ണ​ർ​ത്തു​ക​യാ​യി​രു​ന്നു.

മ​നു​ഷ്യ​വി​ക​സ​ന​വും പ്ര​കൃ​തി സം​ര​ക്ഷ​ണ​വും ത​മ്മി​ലു​ള്ള സ​മ​ത്വം മു​ന്നോ​ട്ടു​വ​ച്ച​തി​ലൂ​ടെ ഗാ​ഡ്ഗി​ൽ ശാ​സ്ത്രീ​യ ലോ​ക​ത്ത് വി​ശ്വാ​സ്യ​ത നേ​ടി​യി​രു​ന്നു. വെ​സ്റ്റേ​ൺ​ഘ​ട്ട പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ടു​ക​ളും പൊ​തു​ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​തെ​ളി​ച്ചു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗാ​ഡ്ഗി​ലി​ന്‍റെ നി​ര്യാ​ണം പ​രി​സ്ഥി​തി ശാ​സ്ത്ര​ത്തി​നും പ​രി​സ്ഥി​തി പോ​രാ​ട്ട​ങ്ങ​ൾ​ക്കും വ​ലി​യ ന​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളും പാ​ഠ​ങ്ങ​ളും വ​രും​ത​ല​മു​റ​ക​ളി​ലെ ഗ​വേ​ഷ​ക​രെ​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്ന് തു​ട​ർ​ന്ന് സം​സാ​രി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി അ​നു​സ്മ​രി​ച്ചു.

ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, ഇ​ർ​ഷാ​ദ് കോ​ട്ട​യം, സി ​എം മു​ഹ​മ്മ​ദ​ലി ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

NRI

വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച് കെ​പി​എ പ്ര​വാ​സി​ശ്രീ

മനാമ: ബ​ഹ്റി​ൻ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ വ​നി​താ വി​ഭാ​ഗ​മാ​യ പ്ര​വാ​സി​ശ്രീ സ്ത്രീ​ക​ൾ​ക്കാ​യി എ​ക​ദി​ന വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

50 ഓ​ളം പ്ര​വാ​സി​ശ്രീ അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു. പ്ര​വാ​സ ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും സൗ​ഹൃ​ദം പു​തു​ക്കു​ന്ന​തി​നു​മാ​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

രാ​വി​ലെ 9.30ന് ​അ​ൻ​ഡ​ലൂ​സ് ഗാ​ർ​ഡ​ൻ​സി​ന് സ​മീ​പ​ത്തു​നി​ന്ന് പ്ര​വാ​സി​ശ്രീ കോ​ഓ​ർ​ഡി​നേ​റ്റ​റും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ ര​ഞ്ജി​ത് ആ​ർ. പി​ള്ള, കെ​പി​എ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞു, സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു ആ​രം​ഭി​ച്ച യാ​ത്ര അ​ൽ ഫ​ത്തേ​ഹ് ഗ്രാ​ൻ​ഡ് മോ​സ്‌​ക് സ​ന്ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്.

 

NRI

ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷം; മ​ധു​രം വി​ത​ര​ണം ചെ​യ്ത് കെ​പി​എ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി

മ​നാ​മ: ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹി​ദ്ദ് പ്ര​ദേ​ശ​ത്തെ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ മ​ധു​ര​വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി ആ​ഘോ​ഷ​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കി​ടു​ക​യും സ​ഹ​ജീ​വി​ത​ത്തി​ന്‍റെ ക​രു​ത​ലും ഐ​ക്യ​വും പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​പ​രി​പാ​ടി കെ​പി​എ​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​യി മാ​റി.

 

NRI

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു മ​നാ​മ അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​മ്പും ശ്ര​ദ്ധേ​യ​മാ​യി.

140-ൽ ​പ​രം പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​യ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സി​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ ഡോ​ക്‌​ട​ർ നൗ​ഫ​ൽ നാ​സ​റു​ദ്ദീ​ൻ കാ​ർ​ഡി​യാ​ക് & ലൈ​ഫ് സ്റ്റൈ​ൽ രോ​ഗ​സം​ബ​ന്ധ​മാ​യി സം​സാ​രി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ഉ​ണ്ടാ​യി.

 

International

ബ​ഹ്റ​നി​ൽ മ​യ​ക്കു​മ​രു​ന്ന് സം​ഘം പി​ടി​യി​ൽ

മ​നാ​മ: ബ​ഹ്റ​നി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച 15 പേ​ര്‍ അ​റ​സ്റ്റി​ൽ. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 15 പേ​രെ​യാ​ണ് കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 1,35,000 ബ​ഹ്‌​റി​ൻ ദി​നാ​റി​ല​ധി​കം മൂ​ല്യം വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് എ​വി​ഡ​ൻ​സി​ലെ മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണ വി​ഭാ​ഗം, ക​സ്റ്റം​സ് അ​ഫ​യേ​ഴ്‌​സ്, എ​യ​ർ കാ​ർ​ഗോ വി​ഭാ​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ വി​വി​ധ ഓ​പ്പ​റേ​ഷ​നു​ക​ളി​ലാ​ണ് ഇ​വ‍​ർ പി​ടി​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ​ത് 21നും 33​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യും ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച ഉ​ട​ൻ​ത​ന്നെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

NRI

അ​ക്ഷ​ര​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച് ബ​ഹ്റി​ൻ എ​കെ​സി​സി

മ​നാ​മ: ബ​ഹ്റി​ൻ എ​കെ​സി​സി​യു​ടെ അ​ക്ഷ​ര​ക്കൂ​ട്ടം ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​സി​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യും ബ​ഹ്റി​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ചാ​ൾ​സ് ആ​ലു​ക്ക അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മ​രി​ച്ചാ​ലും മ​രി​ക്കാ​ത്ത ച​ങ്ങ​മ്പു​ഴ​യെ കു​റി​ച്ച്, അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​വ്യ ഭാ​വ​ങ്ങ​ളെ​ക്കു​റി​ച്ചും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ് പു​റ​വ​ങ്ക​ര സം​സാ​രി​ച്ചു. എ​കെ​സി​സി ന​ട​ത്തു​ന്ന ഇ​ത്ത​രം സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ ആ​ധി​ക​ളും വ്യാ​ധി​ക​ളും നി​റ​ഞ്ഞ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ൽ​കി​യ ആ​ദ​ർ​ശ് മാ​ധ​വ​നെ​യും എ​ഴു​ത്തി​നെ​യും യാ​ത്ര​ക​ളെ​യും സ്നേ​ഹി​ക്കു​ന്ന സു​നി​ൽ തോ​മ​സ് റാ​ന്നി​യെ​യും എ​കെ​സി​സി അ​ക്ഷ​ര​ക്കൂ​ട്ടം ആ​ദ​രി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ് പു​റ​വ​ങ്ക​ര, ക്രി​സ്തു​ജ​യ​ന്തി കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജെ​യ്സ്, ഫ​സീ​ല, ദീ​പ ടീ​ച്ച​ർ, വി.​എം. ജോ​സ​ഫ്, ഹ​രീ​ഷ് നാ​യ​ർ, മെ​യ്മോ​ൾ ചാ​ൾ​സ്, ലി​വി​ൻ ജി​ബി, സി​ന്ധു ബൈ​ജു, ജി​ൻ​സി ജീ​വ​ൻ, ജോ​ളി ജോ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

NRI

മു​ഖ്യ​മ​ന്ത്രി ബ​ഹ്റി​നി​ൽ; പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മം ഇ​ന്ന്

മ​നാ​മ: ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബ​ഹ്റി​നി​ൽ എ​ത്തി. ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി 12.40ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ബ​ഹ്റി​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് ജേ​ക്ക​ബ്, പ്ര​വാ​സി വ്യ​വ​സാ​യി വ​ർ​ഗീ​സ് കു​ര്യ​ൻ, പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മം സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി. ​ശ്രീ​ജി​ത്ത്, ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ പി​ള്ള, ലോ​ക കേ​ര​ള സ​ഭാ അം​ഗ​ങ്ങ​ളാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, ഷാ​ന​വാ​സ്, ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ലു​ലു ക​ണ്‍​ട്രി മാ​നേ​ജ​ർ ജൂ​സ​ർ രു​പ​വാ​ല തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

എ​ട്ടു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി ബ​ഹ്റി​നി​ൽ എ​ത്തി​യ​ത്. മ​ല​യാ​ളം മി​ഷ​നും ലോ​ക കേ​ര​ള സ​ഭ​യും ചേ​ർ​ന്നാ​ണ് പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മം ഒ​രു​ക്കു​ന്ന​ത്.

NRI

ന​ട​ന്‍ ദി​ലീ​പി​ന് ബ​ഹ​റി​ൻ ലാ​ൽ കെ​യേ​ഴ്‌​സി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം

മ​നാ​മ: ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബ​ഹ​റ​നി​ലെ​ത്തി​യ പ്ര​ശ​സ്ത സി​നി​മാ താ​രം ദി​ലീ​പി​ന് ബ​ഹ​റി​ൻ ലാ​ൽ കെ​യേ​ഴ്സ് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.

ലാ​ൽ കെ​യേ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി ഷൈ​ജു ക​മ്പ്ര​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ദി​ലീ​പി​ന് മൊ​മ​ന്‍റോ സ​മ്മാ​നി​ച്ചു. മോ​ഹ​ൻ​ലാ​ലു​മൊ​ത്തു​ള്ള ത​ന്‍റെ പു​തി​യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് വി​ശേ​ഷ​ങ്ങ​ൾ ദി​ലീ​പ് പ​ങ്കു​വ​ച്ചു.

ക​ഴി​ഞ്ഞ 12 വ​ർ​ഷ​ങ്ങ​ളാ​യി ബ​ഹ​റി​ൻ ലാ​ൽ കെ​യേ​ഴ്സ് ന​ട​ത്തു​ന്ന സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദി​ലീ​പ് അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​ർ​ന്നു.

Latest News

Corehub Up