x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയില്‍ നിന്ന് ഗൾഫിലേക്ക് 39 വിമാന സര്‍വീസുകള്‍, കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും എന്‍ട്രിയില്ല

കൊച്ചി ബ്യൂറോ
Published: March 17, 2026 02:19 PM IST | Updated: March 17, 2026 02:19 PM IST

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് കൂടുതല്‍ സര്‍വീസുകള്‍. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് 18 സര്‍വീസുകള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടക്കും. എട്ടു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും 21 വിമാനങ്ങള്‍ കൊച്ചിയിലെത്തും. എട്ടു വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

ഇറാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഷെഡ്യൂള്‍ ചെയ്ത ഫ്‌ളൈറ്റുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട്. കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും നിലവില്‍ സര്‍വീസ് ഇല്ല. ആക്രമണ ഭീഷണിയെ തുടര്‍ന്ന് യുഎഇ വ്യോമപാത താല്‍ക്കാലികമായി അടച്ചു.

ഇറാന്‍റെ ആക്രമണത്തില്‍ അബുദാബി ബനിയാസില്‍ മിസൈല്‍ അവശിഷ്ടം പതിച്ച് പാക് പൗരന്‍ മരിച്ചു. യുഎഇയിലെ എണ്ണപ്പാടങ്ങളും ഇന്ധന സംഭരണികളുമാണ് ഇറാന്‍ ആക്രമിക്കുന്നത്. സൗദിയില്‍ നിരന്തര ആക്രമണ ശ്രമം നടക്കുകയാണ്. കുവൈറ്റിലും ഖത്തറിലും പല തവണ ആക്രമണം പ്രതിരോധിച്ചു.

Tags : Kochi flights Gulf Kuwait Bahrain

Recent News

Corehub Up