Kerala
കൊച്ചി: നാലു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഇൻതാജ് ഷെയ്ഖിനെ (36)ആണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്.
പെരുമ്പാവൂർ തണ്ടേക്കാട് ഭാഗത്തുള്ള ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
മൂർഷിദാബാദിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. റൂറൽ ജില്ലയിൽ ഈ വർഷം ഇതുവരെ പോലീസ് 380 കിലോയിലേറെ കഞ്ചാവാണ് പിടികൂടിയത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ വ്യാജരേഖാ വിവാദത്തിൽ രണ്ട് എംഎൽഎമാർക്ക് സസ്പെൻഷൻ. സന്ദീപൻ സാഹ, റിതബ്രത ബാനർജി എന്നീ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് തൃണമൂൽ കോൺഗ്രസ് അടിയന്തരമായി പുറത്താക്കിയത്. പാർട്ടിയിലെ വൻ ക്രമക്കേട് ഇവർ പരസ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് തൃണമൂലിന്റെ ഈ അച്ചടക്ക നടപടി.
സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷ നേതാവായി സോവൻദേബ് ഛത്തോപാധ്യായയെ പിന്തുണച്ചുകൊണ്ട് 70 തൃണമൂൽ എംഎൽഎമാർ ഒപ്പിട്ട ഒരു പ്രമേയത്തിന്റെ പകർപ്പ് പാർട്ടി ഔദ്യോഗികമായി സമർപ്പിച്ചിരുന്നു. എന്നാൽ ഇങ്ങനെയൊരു പ്രമേയം പാർട്ടിയിൽ നടന്നിട്ടില്ലെന്നും കത്തിലുള്ള തങ്ങളുടെ ഒപ്പുകൾ വ്യാജമായി നിർമിച്ചതാണെന്നും ആരോപിച്ച് സന്ദീപൻ സാഹയും റിതബ്രത ബാനർജിയും രംഗത്തെത്തിയതോടെയാണ് നാടകീയ നീക്കങ്ങളുടെ തുടക്കം. മുഖ്യമന്ത്രി സുവേന്ദു അധികാരി നടത്തിയ വാർത്താസമ്മേളനത്തിലാണ് തൃണമൂലിനെ ഞെട്ടിച്ച ഈ വ്യാജ ഒപ്പ് വിവരങ്ങൾ പുറത്തുവിട്ടത്.
സമർപ്പിക്കപ്പെട്ട കത്തിലെ 14 ഒപ്പുകൾ ബ്ലോക്ക് ലെറ്ററുകളിലാണ് എഴുതിയിരിക്കുന്നത്. തങ്ങൾ ഇങ്ങനെയൊരു പ്രമേയത്തിൽ ഒപ്പിട്ടിട്ടേയില്ലെന്ന് മൂന്ന് എംഎൽഎമാർ ഇതിനകം തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കത്ത് പൂർണമായും വ്യാജമാണെന്ന പരാതി ഉയർന്നതോടെ സ്പീക്കറുടെ സെക്രട്ടറി ഹെയർ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കേസ് അന്വേഷണം സിഐഡിക്ക് കൈമാറുകയും ചെയ്തു. സിഐഡി സ്വതന്ത്രമായാണ് കേസ് അന്വേഷിക്കുന്നതെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.
എന്നാൽ സ്വന്തം പാർട്ടി താൽപര്യങ്ങളെ ഹനിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് എംഎൽഎമാർക്കെതിരെ നടപടിയെടുത്തതെന്നാണ് തൃണമൂലിന്റെ വാദം. വ്യാജരേഖാ കേസ് സിഐഡിക്ക് മുന്നിലെത്തിയതോടെ വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ വിസ്ഫോടനങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്.
Kerala
കോഴിക്കോട്: അസം-പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കൽ, മദ്രസകളിലെ വന്ദേമാതരാലാപനം വിഷയങ്ങളില്‍ ആശങ്കകള്‍ അറിയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്ക് ഇതുസംബന്ധിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് കത്തയച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം സന്തുലിതമാക്കണമെന്നാണ് കത്തിലെ ആവശ്യം.
അസമിലെ ഏകീകൃത സിവില്‍ കോഡ് വിഷയങ്ങളില്‍ ഭരണഘടനാ നീതി, സ്വാതന്ത്ര്യം, മൗലികാവകാശങ്ങള്‍ എന്നിവ സംരക്ഷിക്കണം. പശ്ചിമ ബംഗാള്‍ മദ്രസകളില്‍ 'വന്ദേമാതരം' ചൊല്ലാനുള്ള ഉത്തരവ്, കന്നുകാലി കശാപ്പ് നിയന്ത്രണങ്ങള്‍ എന്നിവയിലുടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവയ്ക്കുന്നുവെന്നും കത്തിൽ പറയുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃതമായി താമസിക്കുന്ന വിദേശികളെയും തടവ് കാലാവധി പൂർത്തിയാക്കി നാടുകടത്തൽ കാത്തുനിൽക്കുന്നവരെയും പാർപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും 'ഹോൾഡിംഗ് സെന്ററുകൾ' സ്ഥാപിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി നിർദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ച് അടിയന്തരമായി ഇത്തരം കേന്ദ്രങ്ങൾ ഒരുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ജില്ലാ മജിസ്ട്രേറ്റുമാർക്ക് ഉത്തരവ് കൈമാറി.
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പുതിയ ബിജെപി സർക്കാർ സ്വീകരിക്കുന്നത്. 'കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക' എന്ന നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. എന്നാൽ പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വത്തിന് അർഹതയുള്ള ഹിന്ദു അഭയാർത്ഥികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അനധികൃതമായി അതിർത്തി കടന്നെത്തുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടിയാൽ സാധാരണ നടപടിക്രമങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കുന്നതിന് പകരം, അവർക്ക് ഭക്ഷണവും മറ്റ് പ്രാഥമിക സൗകര്യങ്ങളും നൽകി നേരിട്ട് അതിർത്തി രക്ഷാസേനയ്ക്ക് കൈമാറാൻ മുഖ്യമന്ത്രി പോലീസിനും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനും കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അവശേഷിക്കുന്ന 27 കിലോമീറ്റർ ഭാഗത്ത് കമ്പിവേലി നിർമിക്കുന്നതിനായി 75 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ അടുത്തിടെ ബിഎസ്എഫിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റക്കാർക്കെതിരെയുള്ള പ്രാദേശിക നടപടികളും ശക്തമാക്കിയത്.
അനധികൃത കുടിയേറ്റം തടയുന്നതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനുകൾ അതിർത്തി രക്ഷാസേനയുമായി ചേർന്ന് സംയുക്തമായി പ്രവർത്തിക്കണമെന്നും, പിടികൂടുന്നവരുടെ കൃത്യമായ പ്രതിവാര റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറണമെന്നും സുവേന്ദു അധികാരി നിർദേശിച്ചിട്ടുണ്ട്.
Kerala
ആലുവ: എറണാകുളത്ത് ഹോട്ടലിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ സിൻപൂര് ദിപു ഹജ്റ (26), സിലിഗുരി രാജേഷ് ബുജൽ (26) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് അഞ്ചിനും ഏപ്രിൽ 23നും ഇടയിലാണ് സംഭവം.
കുറുമശേരി കൈതാരൻ ഗോഡൗണിന് സമീപമുള്ള ഹോട്ടലിൽ അതിക്രമിച്ചു കയറി ഇലക്ട്രിക് വയറുകളും, എർത്ത്ലൈൻ കോപ്പറുകൾ, ട്രാൻസ്ഫോർമർ കോപ്പർ എന്നിവയുൾപ്പെടെ 25 ലക്ഷം രൂപ വിലവരുന്ന വസ്തുക്കൾ മോഷ്ടിക്കുകയായിരുന്നു. ദിപു ഹജ്റയ്ക്കെതിരെ ആലുവ, എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്.
ചെങ്ങമനാട് , ആലുവ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.പി. അനിൽകുമാർ, നവനീത്, സിപിഒമാരായ കിഷോർ, അനീഷ്, മിഥുൻ എന്നിവരാണ് ഉണ്ടായിരുന്നത്.
National
കോൽക്കത്ത: ബംഗാളില്‍ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ബിജെപി സര്‍ക്കാര്‍. രാവിലെ നടക്കുന്ന അസംബ്ലികളില്‍ വന്ദേമാതരം ആരംഭിക്കണമെന്ന് നിര്‍ദ്ദേശം. ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ഉത്തരവ്.
പശ്ചിമ ബംഗാളിൽ സ്കൂളുകള്‍ക്ക് പിന്നാലെയാണ് മദ്രസകള്‍ക്കും വന്ദേമാതരം ആലപിക്കണമെന്ന നിര്‍ദേശം.സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന മുഴുവന്‍ എയ്ഡഡ്, അണ് എയ്ഡഡ് മദ്രസകള്‍ക്കും ഉത്തരവ് ബാധകമാണ്.
സംസ്ഥാനത്തെ സ്കൂളുകളില്‍ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ബംഗാളി ബിജെപി അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് വന്ദേമാതരം നിര്‍ബന്ധമാക്കിയുള്ള ഉത്തരവുകള്‍ ഉണ്ടായത്.
National
കോൽക്കത്ത: ബംഗാളിലെ ഫാൾട്ടയിൽ ഇന്നു റീപോളിംഗ് നടക്കും. കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.
വ്യാപക ക്രമക്കേടിനെത്തുടർന്നായിരുന്നു ഫാൾട്ടയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി റീപോളിനു തീരുമാനിച്ചത്.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ ഖാൻ മത്സരത്തിൽനിന്നു പിന്മാറിയിരുന്നു. ഇതോടെ ബിജെപി സ്ഥാനാർഥിയുടെ വിജയം ഉറപ്പായി.
National
കോൽക്കത്ത: കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്നും മമത ആരോപിച്ചു.
തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടികളും പരാമർശിച്ചുകൊണ്ടായിരുന്നു മമതയുടെ പ്രതികരണം.
ഈ സർക്കാർ നമ്മുടെ ഭരണഘടനാ ആശയങ്ങളെയും മൂല്യങ്ങളെയും തകർക്കുകയാണെന്ന രൂക്ഷ വിമർശനവും സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ മമത ഉന്നയിച്ചു. മമത ബാനർജിയുടെ വസതിയിൽ നടന്ന യോഗത്തിൽ മമത ബാനർജിയുടെ അനന്തരവനും ലോക്സഭാ എംപിയുമായ അഭിഷേക് ബാനർജിയും പങ്കെടുത്തിരുന്നു.
National
കോൽക്കത്ത: തന്റെ തലവെട്ടുന്നവർക്ക് ബിജെപി നേതാവ് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി സായോണി ഘോഷ്. ഒരു സ്ത്രീയെ വധിക്കാൻ പാരിതോഷികം പ്രഖ്യാപിക്കുന്നതാണോ ഭാരതത്തിലെ നാരീശക്തി വന്ദനെന്ന് സായോണി ഘോഷ്.
പശ്ചിമ ബംഗാൾ പോലീസ് എത്രയും വേഗം നടപടിയെടുത്ത് തന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് അവർ പറഞ്ഞു. ബിജെപി നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തർപ്രദേശ് പോലീസിനോടും സായോണി ഘോഷ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെയും ടാഗ് ചെയ്ത് എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആയിരുന്നു തൃണമൂൽ കോൺഗ്രസ് എംപിയുടെ പ്രതികരണം.
ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലുള്ള സിക്കന്ദരാബാദിലെ മുനിസിപ്പൽ ചെയർമാനും ബിജെപി നേതാവുമായ പ്രദീപ് ദീക്ഷിത് ആണ് സായോണി ഘോഷിന്റെ തലവെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
പരമശിവനെയും ശിവലിംഗത്തെയും ആക്ഷേപിച്ച് സായോണി ഘോഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് നടന്ന പ്രതിഷേധത്തിലാണ് വധഭീഷണി ഉയർന്നത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയുടെ സ്പീക്കറായി ബിജെപി എംഎൽഎ രതീന്ദ്ര ബോസിനെ തെരഞ്ഞെടുത്തു. രതീന്ദ്ര ബോസിനെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.
ദക്ഷിണ കൂച്ച്ബെഹാർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രതീന്ദ്ര ബോസ്. തെരഞ്ഞെടുപ്പിൽ 23284 വോട്ടുകൾക്ക് ടിഎംസി സ്ഥാനാർഥി അവിജിത് ഡി ഭൗവ്മിക്കെനെയാണ് പരാജയപ്പെടുത്തിയത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ എല്ലാ സർക്കാർ സ്കൂളുകളിലെയും പ്രഭാത അസംബ്ലികളിൽ ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ ഉത്തരവിറക്കി.
സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപുള്ള പ്രഭാത പ്രാർത്ഥനയ്ക്കൊപ്പം വന്ദേമാതരം പൂർണമായും പാടണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിർദേശപ്രകാരം സർക്കാർ ഉത്തരവിറക്കി.
ബംഗാളി നോവലിസ്റ്റ് ബങ്കിം ചന്ദ്ര ചതോപാധ്യായ എഴുതിയ ഈ ഗാനത്തിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചകൾക്കും കേന്ദ്ര സർക്കാർ ഇതിന് ദേശീയ ഗാനത്തിന് തുല്യമായ പദവി നൽകിയതിനും പിന്നാലെയാണ് ബംഗാൾ സർക്കാരിന്റെ ഈ പുതിയ നടപടി. മുൻ ഉത്തരവുകൾ മറികടന്നുകൊണ്ട്, സ്കൂളുകളിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കാനാണ് പുതിയ നിർദേശം.
1882-ൽ പുറത്തിറങ്ങിയ 'ആനന്ദമഠം' എന്ന നോവലിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ടതാണ് ഈ ഗീതം. 1950-ൽ ഇതിന്റെ ആദ്യ രണ്ട് വരികൾ മാത്രമാണ് ഇന്ത്യയുടെ ദേശീയ ഗീതമായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നത്.
National
കോൽക്കത്ത: സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാർ. സർക്കാർ സ്കൂളുകളിലും സർക്കാർ എയ്ഡഡ് സ്കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
സ്കൂളുകളിൽ വന്ദേമാതരത്തിന്റെ ആദ്യ ആറ് ഖണ്ഡികകളാണ് ആലപിക്കാൻ നിർദേശമുള്ളത്. ദിവസവും രാവിലെയുള്ള ദേശീയഗീതാലാപനത്തിൽ എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിക്കാനും സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും വന്ദേമാതരം പ്രാർഥനാഗാനമായി ആലപിക്കും. താൻ ഇന്ന് നബന്നയിൽ പോയി അവരെ കാര്യം ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കാൻ പശ്ചിമ ബംഗാൾ, ബിഹാർ സർക്കാരുകളുടെ തീരുമാനം. റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് നിഷേധിക്കുക.
ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി നേതൃത്വം നൽകുന്ന സർക്കാർ എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം ബിഹാറിൽ സർക്കാർ ആനുകൂല്യങ്ങൾക്ക് പുറമേ പട്ടികയിൽ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാനാണ് ആലോചനയുണ്ട്. എന്നാൽ ഇതിനെതിരെ ട്രിബ്യൂണലിൽ അപ്പീൽ പോയവർക്ക് താത്കാലികമായി ഇളവ് ലഭിച്ചേക്കും.
District News
തിരുവനന്തപുരം: ബ്ലാക്ക് ഡ്രാഗൺ എന്നു വിളിപ്പേരുള്ള മാരക മയക്കുമരുന്നായ ബ്ലാക്ക് ടാർ ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി തിരുവനന്തപുരം എക്സൈസിന്റെ പിടിയിലായി.
പശ്ചിമ ബംഗാൾ ഇലക്ഷൻ കഴിഞ്ഞു തിരികെ കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ മയക്കുമരുന്നു കൊണ്ടുവന്നു വിൽപ്പന നടത്തുന്നതായി രഹസ്യവിവരം കിട്ടിയതനുസരിച്ച് തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ശ്യാംകുമാറും സംഘവും പാർട്ടിയും എയർപോർട്ട് - കൊച്ചുതോപ്പ് ഭാഗത്തു നടത്തിയ പരിശോധനയിലാണു പശ്ചിമ ബംഗാൾ മാൾട്ട സ്വദേശിയും കൊച്ചുതോപ്പ് നഗറിൽ താമസക്കാരനുമായ പ്രശാന്ത് മണ്ഡൽ (34) അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 19.015 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) നവാസ്, ഷിജി, പ്രിവന്റീവ് ഡ്രൈഡ് ഓഫീസർമാരായ ജ്യോതിലാൽ, ഷൈജു, ബിജു, സിവിൽ എക്സൈസ് ഓഫീസർ അരുൺ മോഹൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ പ്രിജിത, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ രാജേഷ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
National
കോൽക്കത്ത: ബംഗാളിൽ മന്ത്രിമാർക്കു വകുപ്പുകൾ വിഭജിച്ചു നല്കി മുഖ്യമന്ത്രി സുവേന്ദു അധികാരി.
ദിലീപ് ഘോഷിന് പഞ്ചായത്ത്, ഗ്രാമവികസന വകുപ്പുകൾ ലഭിച്ചു. വനിതാ ശിശു ക്ഷേമവും സാമൂഹ്യക്ഷേമവും കൈകാര്യം ചെയ്യുക അഗ്നിമിത്ര പോളാണ്.
ഭക്ഷ്യ-സിവിൽ സപ്ലൈസ്, സഹകരണ വകുപ്പുകൾ അശോക് കിർത്താനിയയ്ക്കു കിട്ടി. ആദിവാസി ക്ഷേമ വകുപ്പ് ക്ഷുദിരം ടുഡുവിനാണ്.
വടക്കൻ ബംഗാൾ വികസനം, കായികം, യുവജനക്ഷേമം വകുപ്പുകൾ നിസിത് പ്രാമാണിക്കിനു ലഭിച്ചു. മറ്റു വകുപ്പുകൾ മുഖ്യമന്ത്രി സുവേന്ദു അധികാരി കൈകാര്യം ചെയ്യും.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണതലപ്പത്ത് അഴിച്ചുപണിയുമായി സുവേന്ദു അധികാരി. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ മനോജ് അഗർവാളിനെ പുതിയ ചീഫ് സെക്രട്ടറിയായി സർക്കാർ നിയമിച്ചു. തിങ്കളാഴ്ച ഗവർണർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് മനോജ് അഗർവാൾ. ബംഗാൾ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മനോജ് അഗർവാൾ. അഗർവാളിന്റെ ചീഫ് സെക്രട്ടറി നിയമനത്തിനു പിന്നാലെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.
നിഷ്പക്ഷനായ ഉദ്യോഗസ്ഥനെന്ന് ബിജെപി വിശേഷിപ്പിച്ചയാൾക്ക് തക്ക പ്രതിഫലം കിട്ടിയെന്ന് ടിഎംസി നേതാവ് സാഗരിക ഘോഷ് പരിഹസിച്ചു. ഇനിയും ബംഗാളിലെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്ന് വിശ്വസിക്കാമോയെന്നും അവർ ചോദിച്ചു.
National
കോൽക്കത്ത: തന്റെ പിഎയുടെ കൊലപാതകം ആസൂത്രിതമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ മമത ബാനർജിയെ തോൽപ്പിച്ചതിനാലാണ് എന്റെ സഹായിയെ അവർ കൊലപ്പെടുത്തിയത്. കഴിഞ്ഞ 15 വർഷമായി ബംഗാളിൽ നിലനിൽക്കുന്ന 'മഹാ ജംഗിൾ രാജിന്റെ' തെളിവാണിത്." - സുവേന്ദു അധികാരി പറഞ്ഞു.
ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടായിസമാണെന്ന് അദ്ദേഹത്തിന്റെ മാതാവ് ഹസിറാണി രഥും ആരോപിച്ചു. പ്രതികളെ ഇന്ന് ബംഗാളിലെ ബരാസത്ത് കോടതിയിൽ ഹാജരാക്കും.
Kerala
പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. ഞായറാഴ്ച രാത്രിയോടെയാണ് കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമയുടെ വീട്ടിൽ മോഷണ ശ്രമം നടന്നത്.
സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിലായത്. കള്ളനെ സിസിടിവിയിലൂടെ കണ്ട ദീപാ വർമ ബഹളം വച്ചപ്പോൾ സമീപത്ത് ഉള്ള ബന്ധു എത്തിയാണ് കള്ളനെ പിടികൂടിയത്. ഉടൻ പന്തളം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ മുതിർന്ന നേതാവ് ശോഭൻ ദേബ് ചതോപാധ്യായ് പ്രതിപക്ഷ നേതാവായി ചുമതലയേൽക്കും.
ബാലിഗഞ്ച് നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ശോഭൻ ദേബ്. 1991 മുതൽ ബംഗാൾ നിയമസഭയുടെ ഭാഗമാണ് ശോഭൻ ദേബ്. കോൺഗ്രസ് കാലത്ത് മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന ശോഭൻ ടിഎംസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.
സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ ആയിരുന്നു തൃണമൂൽ കോൺഗ്രസ് ശോബൻ ദേബിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. അതേസമയം തെരഞ്ഞെടുപ്പിലെ പരാജയത്തോടെ മമത ബാനർജി നിയമസഭയിലുണ്ടാകില്ല.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിലവിൽ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസിന്റെ സ്വാധീനം സംസ്ഥാനത്ത് കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് മമത ഇപ്പോൾ മറ്റുള്ളവരുടെ പിന്തുണ തേടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മമത ബാനർജിയുടെ രാഷ്ട്രീയ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ കാണിച്ചിരുന്ന ആത്മവിശ്വാസം ഇപ്പോൾ അവർക്കില്ലെന്നും, നിലനിൽപ്പിനായി സഖ്യങ്ങളെയും പിന്തുണയെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
ഭരണരംഗത്തും രാഷ്ട്രീയത്തിലും നേരിടുന്ന വെല്ലുവിളികൾ മറികടക്കാൻ മമത ബാനർജി നടത്തുന്ന നീക്കങ്ങൾ അവരുടെ ബലഹീനതയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ സംസ്ഥാന ഭരണത്തിൽ തൃണമൂൽ കോൺഗ്രസ് വലിയ സമ്മർദത്തിലാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വിമർശനം ശക്തമാക്കുന്നത്.
ബംഗാൾ രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള ഭിന്നത ഈ പ്രസ്താവനയിലൂടെ വീണ്ടും പ്രകടമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ വാക്പോരുകൾക്ക് ഇത് വഴിവെച്ചേക്കാം.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് അധികാരം നഷ്ടമായതിന് പിന്നാലെ സിപിഎം മുഖപത്രമായ ഗണശക്തിക്ക് സർക്കാർ പരസ്യം. 15 വർഷങ്ങൾക്ക് ശേഷമാണ് ഗണശക്തിക്ക് സർക്കാർ പരസ്യം ലഭിക്കുന്നത്.
പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയ സുവേന്ദു അധികാരിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രം ഉൾപ്പെടെയുള്ള പരസ്യവുമായിട്ടാണ് ഗണശക്തി പുറത്തിറങ്ങിയിരിക്കുന്നത്. സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഴുവൻപേജ് പരസ്യമാണ് പത്രത്തിലുള്ളത്.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷമാണ് ഗണശക്തിക്ക് സർക്കാർ പരസ്യം നിഷേധിച്ചത്. സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലുള്ള വായനശാലകളിൽ നിന്നും ഗണശക്തി ഒഴിവാക്കിയിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ കാണാതായ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുരുലിയ ജില്ലയിൽ ബിജെപി നേതാവായ ഹാബുലാൽ ഗോപി(45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കനാലി ഗ്രാമത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഹാബുലാൽ ഗോപിയെ കാണാതായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഹാബുലാൽ ഗോപി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ വൈരാഗ്യം മൂലം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുരുലിയ ഗവൺമെന്റ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. ടിഎംസി പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിക്കുന്നു.
National
കോൽക്കത്ത: ബിജെപി ചരിത്ര വിജയം നേടിയ പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി. കോൽക്കത്ത ബ്രിഗേഡ് മൈതാനത്ത് നടത്തിയ ചടങ്ങിലാണ് സുവേന്ദു സത്യപ്രതിജ്ഞ ചെയ്തത്.
ഗവർണർ ആർ.എൻ. രവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാർ എന്നിവർ വേദിയിലുണ്ടായിരുന്നു.
ബംഗാളിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു. ഭവാനിപുർ, നന്ദിഗ്രാം എന്നീ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചാണ് സുവേന്ദു നിയമസഭയിലെത്തിയത്. ഭവാനിപുരിൽ മുഖ്യമന്ത്രിയായിരുന്നു ബാനർജിയെ ആണ് സുവേന്ദു പരാജയപ്പെടുത്തിയത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്ര വിജയം നേടിയ ബിജെപി സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തീരുമാനിച്ചത്.
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു ഭവാനിപുർ, നന്ദിഗ്രാം എന്നീ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്. ഭവാനിപുരിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ ആണ് സുവേന്ദു പരാജയപ്പെടുത്തിയത്.
മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന സുവേന്ദു മമതാ മന്ത്രിസഭയിൽ മന്ത്രിയും ആയിരുന്നു. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയായി സുവേന്ദു സത്യപ്രതിജ്ഞ ചെയ്യും.
Editorial
“സന്തോഷം കഷ്ടപ്പാടില്ലാത്ത അവസ്ഥയല്ല, ദൈവത്തിന്റെ സാന്നിധ്യമാണ്.” -സിറ്റി ഓഫ് ജോയ്, ഡൊമിനിക് ലാപിയർ. പട്ടിണിക്കൊപ്പം സാഹോദര്യവും സന്തോഷവും നിലനിർത്തിയിരുന്ന കോൽക്കത്തയുടെ ആ കഥ കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും ബിജെപിയും വായിച്ചിട്ടുണ്ടാകും, തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾക്കുവേണ്ടി.
പക്ഷേ, അവർ കോൽക്കത്തയെ സിറ്റി ഓഫ് സോറോ അഥവാ ദുഃഖനഗരമാക്കി; ബംഗാളിനെ സ്റ്റേറ്റ് ഓഫ് സോറോ അഥവാ നരകവും. ഇപ്പോഴതിന്റെ ചുമതലയേറ്റിരിക്കുന്നത് ബിജെപിയാണ്. വോട്ടെണ്ണലിനിടെ തുടങ്ങിയ അക്രമങ്ങൾ തുടരുകയാണ്. മുൻകാല രാഷ്ട്രീയ ഗുണ്ടകളിൽനിന്നു ചെറിയൊരു വ്യത്യാസമുണ്ട്. ഈ അക്രമികൾ ദൈവനാമവും ആക്രോശമാക്കിയിരിക്കുന്നു!
അക്രമങ്ങളിൽ ബിജെപി, തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു. കോൽക്കത്തയിൽ ഉൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ നിരവധി ഓഫീസുകൾ അടിച്ചുതകർക്കുകയും കത്തിക്കുകയും ചെയ്തു. ഹോഗ് മാർക്കറ്റിലെ ഓഫീസ് ബുൾഡോസറിനാണ് ഇടിച്ചുനിരത്തിയത്.
പരിസരത്തെ കടകളും തകർത്തു. അക്രമികൾ കടകൾ കൊള്ളയടിക്കുന്നതും പതിവായി. കൊല്ലപ്പെട്ടവരിൽ, ബിജെപി മുഖ്യമന്ത്രിയാക്കുമെന്നു കരുതുന്ന മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയുടെ പിഎയുമുണ്ട്. പ്രമുഖ സ്കൂളിലെ ബസ് ജീവനക്കാരൻ കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്.
അക്രമം നടക്കുന്നിടത്ത് പോലീസും കേന്ദ്രസേനയും കാഴ്ചക്കാരായി നിൽക്കുകയാണെന്ന് ടിഎംസി ആരോപിച്ചു. 433 പേരെ അറസ്റ്റ് ചെയ്യുകയും 1,100 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. ഈ അക്രമരാഷ്ട്രീയം ബിജെപി തുടങ്ങിയതല്ല. പല കാലങ്ങളിലായി കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും തുടങ്ങിയത് ബിജെപി തുടരുകയാണ്. ഒരു മാറ്റവും ബംഗാളികൾക്കു വിധിച്ചിട്ടില്ല. പട്ടിണിക്കൊപ്പം ജീവിക്കാമെന്നു വച്ചാലും രാഷ്ട്രീയം അവരെ അതിനനുവദിക്കില്ല. അക്രമികളും ദരിദ്രരാണ്. അതു മറക്കാനാവാം രാഷ്ട്രീയം അവരെ അണികളാക്കിയത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയുടെ കാര്യാലയവും ഇപ്പോൾ സെക്രട്ടേറിയറ്റുമായ റൈറ്റേഴ്സ് ബിൽഡിംഗിന്റെ രണ്ടാം നില പുതിയ മുഖ്യമന്ത്രിക്കായി ഒരുങ്ങുകയാണ്. പക്ഷേ, തങ്ങൾക്ക് ഒരുങ്ങാനോ പ്രതീക്ഷിക്കാനോ ഒന്നുമുണ്ടാകില്ലെന്ന യാഥാർഥ്യമാണ് ബംഗാളികൾ പരിശീലിച്ചിരിക്കുന്ന രാഷ്ട്രീയം. കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും കൊടുത്തതിൽ കൂടുതലെന്തെങ്കിലും ബിജെപി കൊടുക്കുമെന്നു കരുതാൻ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉദാഹരണങ്ങളുമില്ല.
1977 വരെ കോൺഗ്രസും തുടർന്ന് 34 വർഷം സിപിഎമ്മും 15 വർഷം തൃണമൂൽ കോൺഗ്രസും ഭരിച്ചിട്ടും കാര്യമായ പ്രയോജനമൊന്നുമുണ്ടായിട്ടില്ലാത്ത ജനങ്ങൾക്ക് ബിജെപിയോടും പരാതിയുണ്ടാകാനിടയില്ല. ബിജെപിയുടെ ആജ്ഞാനുവർത്തിയെന്ന വിമർശനം നേരിടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര വോട്ടർപട്ടികാ പരിഷ്കരണം (എസ്ഐആർ) നടത്തിയ ഈ തെരഞ്ഞെടുപ്പിനുമുന്പ് ബിജെപിക്കു ബംഗാളിൽ ഒരിക്കൽപോലും അധികാരം കിട്ടിയിരുന്നില്ല.
എസ്ഐആറിലൂടെ 91 ലക്ഷത്തോളം വോട്ടർമാരെയാണ് വെട്ടിനീക്കിയതായി പരാതി ഉയർന്നിരിക്കുന്നത്. ബിജെപി ജയിച്ച 105 മണ്ഡലങ്ങളിൽ, ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ എണ്ണത്തേക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണു ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എസ്ഐആർ ബിജെപിക്കു ഗുണകരമായെന്നതിൽ സംശയമില്ല. തൃണമൂലിന്റേതായിരുന്ന 129 സീറ്റുകൾ ഒറ്റയടിക്ക് ബിജെപിയുടേതായി. പരാതികൾക്കൊന്നും പ്രസക്തിയില്ല!
സത്യജിത് റേയുടെ ‘പഥേർ പാഞ്ചാലി’ സിനിമ, പശ്ചിമബംഗാളിന്റെ ദാരിദ്ര്യവും പാവങ്ങളുടെ നിസഹായാവസ്ഥയുമാണ് ചിത്രീകരിച്ചത്. ഹരിഹർ റായ് എന്ന കഥാപാത്രം പറയുന്നുണ്ട്, “ഉത്കണ്ഠയുടെ കാര്യമൊന്നുമില്ല. ദൈവം വിധിക്കുന്നതെല്ലാം നല്ലതിനാണ്.” ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ നോവൽ സത്യതിജ് റേ സിനിമയാക്കിയത് 1955ലാണ്. 71 വർഷം. ഇന്നും ബംഗാളിലെ ഗ്രാമങ്ങളിൽ കാര്യമായൊരു മാറ്റവും ഉണ്ടായിട്ടില്ല.
എന്തിന്, റൈറ്റേഴ്സ് ബിൽഡിംഗിനു ചുവട്ടിലെ കാഴ്ചകൾക്കുപോലും മാറ്റമില്ല. ലോകത്തുതന്നെ അപൂർവമായ ട്രാം എന്ന റോഡ് ട്രെയിനുകൾ പുളയുന്ന, അതിനിടയിലൂടെ ചുമച്ചും കിതച്ചും സൈക്കിൾറിക്ഷാവാലകൾ ഇഴയുന്ന, ഭരണകേന്ദ്രത്തിന്റെ വിളിപ്പാടകലെ സോനാഗാച്ചിയെന്ന ഒരു വേശ്യാനഗരത്തെ നിലനിർത്തുന്ന, ബ്രിട്ടീഷ് ഭരണകാലത്തെ പഴങ്കെട്ടിടങ്ങൾക്കിടയിൽ രാഷ്ട്രീയ കെടുകാര്യസ്ഥതകൾ ഒളിപ്പിക്കുന്ന കോൽക്കത്ത!
രാഷ്ട്രീയക്കാർ വിധിക്കുന്നതെല്ലാം നല്ലതാണെന്ന വിശ്വാസത്തിൽ മരിച്ചുകൊണ്ടിരിക്കുന്ന ബംഗാളിൽ ബിജെപി അദ്ഭുതങ്ങൾ സൃഷ്ടിക്കട്ടെ. പക്ഷേ, എതിരാളികൾക്കുമേൽ ബുൾഡോസറുകൾ കയറ്റിയും ദൈവനാമത്തിൽ അപരനെ അടിച്ചുവീഴ്ത്തിയുമല്ല അതു സാധിക്കേണ്ടതെന്ന് ഇന്നലെയും അവർക്കു മനസിലായിട്ടില്ല!
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.
തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്നും വളരെ പ്രശംസനീയമായ പോരാട്ടമാണ് നടത്തിയതെന്നും മമതയെ പ്രകീർത്തിച്ച് അഖിലേഷ് യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ സാഹചര്യവും ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിനുള്ള പിന്തുണ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.
കോൽക്കത്തയിലെ മമതയുടെ വസതിയിൽവച്ചാണ് കൂടിക്കാഴ്ച നടന്നത്. മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ മമത ബാനർജി തയാറായിട്ടില്ല.
പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മമത ബാനർജി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ബിജെപി ബംഗാളിലെ തെരെഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചാണ് മമത കോടതിയെ സമീപിക്കുന്നത്.
National
കോൽക്കത്ത: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ വിസമ്മതിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. "അവർ എന്നെ പുറത്താക്കട്ടെ, അതൊരു കറുത്ത ദിനമായി മാറട്ടെ" എന്ന് മമത ബാനർജി കോൽക്കത്തയിൽ പറഞ്ഞു. നിലവിലെ നിയമസഭയുടെ കാലാവധി മേയ് ഏഴിന് അവസാനിക്കാനിരിക്കെയാണ് ബംഗാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നത്.
തോൽവിക്ക് പിന്നാലെ രാജിവെക്കണമെന്ന ആവശ്യം മമത തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി കളിക്കുകയാണെന്നും മഹാരാഷ്ട്ര, ഹരിയാന, ബീഹാർ എന്നിവിടങ്ങളിലേതിന് സമാനമായ അട്ടിമറിയാണ് ബംഗാളിലും നടന്നതെന്ന് അവർ ആരോപിച്ചു.
നിയമസഭ ചേരുന്ന ദിവസം കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കാൻ എംഎൽഎമാർക്ക് മമത നിർദേശം നൽകി. പാർട്ടി വിരുദ്ധമായി സംസാരിക്കുന്നവർക്കെതിരെ അച്ചടക്ക സമിതിയെയും നിയോഗിച്ചു. ഏപ്രിൽ 29 മുതൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനും തൃണമൂൽ തീരുമാനിച്ചു.
മമതയെ പുറത്താക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവെക്കാൻ വിസമ്മതിക്കുന്നത് ഭരണഘടനാപരമായ സങ്കീർണ്ണതയുണ്ടാക്കുന്നുണ്ട്. ഗവർണറുടെ താൽപര്യപ്രകാരമാണ് മുഖ്യമന്ത്രി അധികാരത്തിൽ തുടരുന്നത് എന്നതിനാൽ ഗവർണർക്ക് മമതയെ പുറത്താക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തുടർന്ന് ഭൂരിപക്ഷമുള്ള കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാം.
ബംഗാൾ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ഗവർണറുടെ അടുത്ത നീക്കം നിർണായകമാകും.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി സുപ്രീംകോടതിയിലേക്ക്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മമത സുപ്രീംകോടതിയെ സമീപിക്കുക.
ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഹർജി നൽകാനാണ് മമത ബാനർജിയുടെ നീക്കം. കാളിഘട്ടിലെ സ്വവസതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം.
തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് മമത അറിയിച്ചിരുന്നു. മമത ബാനര്‍ജിക്ക് പുറമേ ആരോഗ്യ കുടുംബക്ഷേമകാര്യ മന്ത്രിയായിരുന്ന ചന്ദ്രിമ ഭട്ടാചാര്യയും നിലവിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ബിജെപി ഗുരുതര ക്രമക്കേടുകൾ നടത്തിയെന്നായിരുന്നു മമതയുടെ ആരോപണം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും മമത ബാനർജി ആരോപണം ഉന്നയിച്ചിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി പ്രവർത്തകർ ലെനിൻ പ്രതിമ തകർത്തതായി സിപിഎമ്മിന്റെ ആരോപണം. പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ ആണ് സംഭവം.
ഇതേ തുടർന്ന് സിപിഎം പ്രവർത്തകർ നൽകിയ പരാതിയിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിവുമായി രംഗത്തെത്തിയിരുന്നു. മൂർഷിദാബാദിലെ ജിയാഗഞ്ച് മേഖലയിൽ മെയ് അഞ്ചിന് രാത്രിയാണ് അക്രമം നടന്നത്.
ആക്രമണത്തിൽ തകർന്ന പ്രതിമ മെയ് എട്ടിന് പുനർനിർമിക്കുമെന്ന് സിപിഎം അറിയിച്ചു. ലെനിൻ പ്രതിമ സ്ഥിതിചെയ്യുന്ന മൂർഷിദാബാദ് മണ്ഡലത്തിൽ ബിജെപി ആണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 2018ൽ ത്രിപുര ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ രണ്ട് ലെനിൻ പ്രതിമകൾ ആക്രമിക്കപ്പെട്ടിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി പദവി ഒഴിയാൻ തയ്യാറാകാത്ത മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി. മമതയുടെ ഈ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഗവർണർ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം കമ്മീഷൻ സാക്ഷ്യപ്പെടുത്തിയ നിമിഷം മുതൽ മമത ബാനർജി മുഖ്യമന്ത്രി അല്ലാതായി മാറിയെന്ന് ജഠ്മലാനി പറഞ്ഞു. ഇപ്പോൾ അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്നത് ഒരു 'അതിക്രമിച്ചു കയറിയ ആളെപ്പോലെ' ആണെന്നും അദ്ദേഹം പരിഹസിച്ചു.
മമത അന്തസ്സോടെ രാജിവെക്കാൻ തയ്യാറല്ലെങ്കിൽ ഗവർണർക്ക് അവരെ പുറത്താക്കാൻ അധികാരമുണ്ട്. ആവശ്യമെങ്കിൽ പോലീസിനെ ഉപയോഗിച്ച് ഓഫീസിൽ നിന്ന് ഒഴിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അവർ കസേരയിൽ ഒട്ടിപ്പിടിച്ചിരിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, അവരെ ചവിട്ടി പുറത്താക്കുകയാണ് വേണ്ടത്" എന്നാണ് ജഠ്മലാനി പ്രതികരിച്ചത്.
തുടർച്ചയായ മൂന്ന് ടേമുകൾക്ക് ശേഷം ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും, 100 സീറ്റുകൾ ബിജെപി 'മോഷ്ടിച്ചതാണ്' എന്നാണ് മമത ആരോപിക്കുന്നത്. സ്വന്തം മണ്ഡലമായ ഭബാനിപൂരിൽ തോറ്റ മമത, രാജ്ഭവനിലേക്ക് പോകില്ലെന്നും രാജിക്കത്ത് നൽകില്ലെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
National
കോൽക്കത്ത: സിപിഎം വോട്ടർമാർക്ക് നന്ദി അറിയിച്ച് ഭവാനിപുരിലെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി. ഭവാനിപുരിൽ തന്നെ വിജയിപ്പിച്ചത് സിപിഎം വോട്ടർമാരാണെന്നും സുവേന്ദു അധികാരി പറഞ്ഞു.
സിപിഎം അണികളുടെ വോട്ടുകളും തനിക്ക് കിട്ടി. ഇത് ഹിന്ദുത്വയുടെ വിജയമാണ്. സിപിഎമ്മിന് 13,000 വോട്ട് ഭവാനിപുരിലുണ്ടെന്നും അതാണ് തനിക്ക് നിർണായകമായതെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.
സിപിഎം വോട്ടർമാരോട് താൻ നന്ദി പറയുന്നു. മമത ബാനർജിക്കിത് രാഷ്ട്രീയത്തിൽ നിന്നുമുള്ള വിരമിക്കലാകുമെന്നും സുവേന്ദു അധികാരി അഭിപ്രായപ്പെട്ടു. അതേസമയം ബംഗാളിലെ ബിജെപി മുന്നേറ്റത്തിനൊപ്പം മമതയുടെ പരാജയം തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമായി.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിൽനിന്ന് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഉടൻ അധികാരമേൽക്കാൻ ബിജെപിയുടെ നീക്കം. ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 208 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാക്കുകയാണ് ബിജെപി. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മേയ് ഒൻപതിന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.
തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമേകിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ പരാജയപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് മമതയെ അവരുടെ സ്വന്തം കോട്ടയിൽ തകർത്തത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ സുവേന്ദുവിന് മുൻതൂക്കം ലഭിച്ചെങ്കിലും ഏഴാം റൗണ്ടിൽ മമത 19,000 വോട്ടുകൾക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ മമതയുടെ ലീഡ് കുറയുകയും 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ സുവേന്ദു 11,000 വോട്ടുകൾക്ക് മുന്നിലെത്തുകയും ചെയ്തു. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്.
അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമതയെ വീഴ്ത്തിയ സുവേന്ദു ഇത്തവണ ഭവാനിപൂരിലും നന്ദിഗ്രാമിലും വിജയം ഉറപ്പിച്ചു. ആർ ജി കർ മെഡിക്കൽ കോളജ് സംഭവത്തെത്തുടർന്നുണ്ടായ ജനരോഷം മമതയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
National
കോൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിൽ കനൽ ഒരു തരിയായി സിപിഎം. ദോംകലിൽ സിപിഎം സ്ഥാനാർഥി മുഹമ്മദ് മുസ്തഫിജുർ റഹ്മാൻ വിജയിച്ചു. 34 വർഷം സിപിഎം ഭരിച്ച പശ്ചിമ ബംഗാളിലാണ് കനൽ ഒരു തരിയായി സിപിഎം മാറിയിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ ഹുമയൂൺ കബീറിനെ 16296 വോട്ടുകൾക്കാണ് മുഹമ്മദ് പരാജയപ്പെടുത്തിയത്. ദോംകലിൽ കോൺഗ്രസിന്റെ ബീഗം സഹനാജ് മൂന്നാം സ്ഥാനത്ത് വന്നപ്പോൾ ബിജെപിയുടെ നന്ദദുലാൽ പാൽ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 138 മണ്ഡലങ്ങളിൽ മത്സരിച്ചിട്ടും ഒരു സീറ്റും നേടാൻ കഴിയാത്ത സിപിഎമ്മിന് മുഹമ്മദിന്റെ ജയം വലിയ ആശ്വാസമാണ്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കിയ പാനിഹാട്ടി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രത്ന ദേബ്നാഥ് വിജയത്തിലേക്ക്. ആർജി കർ മെഡിക്കൽ കോളേജിൽ ക്രൂരമായി കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയായ രത്ന ദേബ്നാഥ്, വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ ലീഡ് നിലനിർത്തിക്കൊണ്ടാണ് അട്ടിമറി വിജയത്തിലേക്ക് നീങ്ങുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പാനിഹാട്ടിയിൽ, സിറ്റിംഗ് എംഎൽഎ നിർമൽ ഘോഷിന്റെ മകൻ തീർത്ഥങ്കർ ഘോഷിനെ 20,000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്
രത്ന ദേബ്നാഥ് പിന്നിലാക്കിയത്. മകളുടെ നീതിക്കായി തെരുവിൽ പോരാടിയ ഒരമ്മയ്ക്ക് ലഭിച്ച ജനകീയ അംഗീകാരമായാണ് ബിജെപി നേതാക്കൾ ഈ വിജയത്തെ വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി രത്ന ദേബ്നാഥുമായി വേദി പങ്കിട്ടിരുന്നു.
രത്ന ദേബ്നാഥിന്റെ മുന്നേറ്റത്തിനൊപ്പം പശ്ചിമ ബംഗാളിൽ ബിജെപി വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലേക്ക് അടുക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് വരുന്നത്.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഒരു മണ്ഡലത്തിൽ കൂടി റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് സംഘർഷം ഉണ്ടായ ഫാൽത മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും മേയ് 21ന് റീപോളിംഗ് നടത്തുമെന്ന് അറിയിച്ചു. മേയ് 24ന് വോട്ടെണ്ണും. മറ്റന്നാൾ ഇവിടെ ഒഴികെ ബാക്കി 293 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിക്കും. ടിഎംസി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് വനിതകളടക്കം പരാതി പറഞ്ഞ സാഹചര്യത്തിലാണ് നടപടി.
National
കോൽക്കത്ത : ഇവിഎമ്മിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് തുടങ്ങി. സൗത്ത് 24 പർഗനാസ് ജില്ലയിലെ 15 ബൂത്തുകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മഗ്രാഹട്ട് പശ്ചിം മണ്ഡലത്തിലെ 11 ബൂത്തുകളും ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ നാലു ബൂത്തുകളിലുമാണ് റീപോളിംഗ്.
വോട്ടെടുപ്പ് രാവിലെ ഏഴിന് തുടങ്ങി വൈകുന്നേരം ആറിന് അവസാനിക്കും. കഴിഞ്ഞ 29ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള നിരവധി പരാതികളുയർന്നിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തി വോട്ടെടുപ്പ് അസാധുവാക്കുകയായിരുന്നു.
അതേസമയം സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ 77 ഇവിഎം അട്ടിമറി കേസുകൾ റിപ്പോർട്ട് ചെയ്തതായി പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ പറഞ്ഞു.
23 പരാതികളിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിനിടെ വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നിയമപോരാട്ടം സുപ്രീംകോടതിയിലെത്തി.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരെ പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ സൂപ്പർ വൈസർമാരായി നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ. മേയ് നാലിന് നടക്കുന്ന വോട്ടെണ്ണലിലേക്കാണ് കേന്ദ്ര സർക്കാർ ജീവനക്കാരെ സൂപ്പർ വൈസർമാരായി നിയമിച്ചത്.
തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി, ഹർജി ശനിയാഴ്ച പരിഗണിക്കും. ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്ര ഉദ്യോഗസ്ഥരെയോ സംസ്ഥാന ഉദ്യോഗസ്ഥരെയോ നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷാധികാരമാണെന്നായിരുന്നു നേരത്തെ ഹൈക്കോടതിയെടുത്ത നിലപാട്.
കേന്ദ്ര ഉദ്യോഗസ്ഥർ വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചെന്നോ ബിജെപിയെ സഹായിച്ചെന്നോ കണ്ടെത്തിയാൽ പാർട്ടിക്കിന് തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ശനിയാഴ്ച വിഷയം അടിയന്തരമായി പരിഗണിക്കുക.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്ന് വരെ 61.11 ശതമാനം പോളിംഗാണ് നടന്നത്.
രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. 142 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത് നടക്കുന്നത്. കോൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനസ്, സൗത്ത് 24 പർഗാനസ്, നാദിയ, ഹൂഗ്ലി, പൂർബ ബർധമാൻ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണിവ.
2021ൽ തൃണമൂൽ കോൺഗ്രസ് 123 മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ ബിജെപിക്കു കിട്ടിയത് വെറും 18 സീറ്റ് മാത്രമായിരുന്നു. ഒരു സീറ്റ് ഐഎസ്എഫ് വിജയിച്ചു. ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഒമ്പത് വരെ 18.4 ശതമാനം പോളിംഗാണ് നടന്നത്.
മണിക്തല മണ്ഡലത്തിലാണ് ഇതുവരെ ഉയർന്ന പോളിംഗ് രേഖപ്പെടുത്തയിരിക്കുന്നത്. 18.41 ശതമാനം പോളിംഗാണ് അവിടെ നടന്നത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപുരിൽ 17.08 ശതമാണ് പോളിംഗാണ് ഇതുവരെ നടന്നത്.
രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. 142 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത് നടക്കുന്നത്. കോൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനസ്, സൗത്ത് 24 പർഗാനസ്, നാദിയ, ഹൂഗ്ലി, പൂർബ ബർധമാൻ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണിവ.
2021ൽ തൃണമൂൽ കോൺഗ്രസ് 123 മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ ബിജെപിക്കു കിട്ടിയത് വെറും 18 സീറ്റ് മാത്രമായിരുന്നു. ഒരു സീറ്റ് ഐഎസ്എഫ് വിജയിച്ചു. ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.
Kerala
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് മഹുവ മൊയ്ത്ര എംപി. തൃണമൂലിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്തുള്ളതെന്നും മഹുവ അവകാശപ്പെട്ടു.
ഒന്നാം ഘട്ടത്തിലെ മികച്ച പോളിംഗ് മമതയുടെ ഭരണം തുടരാൻ ജനങ്ങൾ അംഗീകാരം നൽകിയതിന്റെ തെളിവാണെന്നും അഭിഷേക് അവകാശപ്പെട്ടു. ഇന്നും അത് തുടരും. നദിയയിലെ കരിംപുരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മഹുവ.
"തൃണമൂൽ മികച്ച രീതിയിൽ മുന്നേറിയിരിക്കുകയാണ്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ജനം കൂടെനിന്നു. രണ്ടാം ഘട്ടത്തിലും അത് ആവർത്തിക്കും. സംസ്ഥാനത്തെ വൻ പുരോഗതിയിലേക്ക് നയിച്ച മമതയെ ജനം കൈവിടില്ലെന്നുറപ്പാണ്.'-അഭിഷേക് പറഞ്ഞു.
"ബിജെപിക്ക് സംസ്ഥാനത്ത് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ അവർ തകർന്നടിയുമെന്ന സൂചനകളാണ് വരുന്നത്. അവർക്ക് നിലവിലുള്ള സീറ്റുകൾ പോലും ലഭിക്കില്ല.'-അഭിഷേക് കൂട്ടിച്ചേർത്തു.
"എസ്ഐആറിലൂടെ സംസ്ഥാനത്തെ നിരവധി വോട്ടർമാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന നീക്കിയത്. പക്ഷെ ബാക്കിയുള്ളവർ ഇതിനെതിരെ വിധിയെഴുതും.'- മഹുവ പറഞ്ഞു.
ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടപ്പിന്റെ പോളിംഗ് രാവിലെ ഏഴിന് ആരംഭിച്ചു. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ആകെ 1,448 സ്ഥാനാർഥികളാണ് രണ്ടാംഘട്ടത്തിൽ മത്സരരംഗത്തുള്ളത്.
രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മത്സരിക്കുന്ന ഭവാനിപുർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
കൊൽക്കത്ത ഉൾപ്പെടെ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസിനായിരുന്നു ആധിപത്യം. 142 ൽ 123 മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങളുടെ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 152 മണ്ഡലങ്ങളിലായി നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 93.19 ശതമാനമെന്ന രാജ്യത്തെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ഒന്നാം ഘട്ടത്തിലെ മികച്ച പോളിംഗ് മമതയുടെ ഭരണം തുടരാൻ ജനങ്ങൾ അംഗീകാരം നൽകിയതിന്റെ തെളിവാണെന്നും അഭിഷേക് അവകാശപ്പെട്ടു.
"തൃണമൂൽ മികച്ച രീതിയിൽ മുന്നേറിയിരിക്കുകയാണ്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ജനം കൂടെനിന്നു. രണ്ടാം ഘട്ടത്തിലും അത് ആവർത്തിക്കും. സംസ്ഥാനത്തെ വൻ പുരോഗതിയിലേക്ക് നയിച്ച മമതയെ ജനം കൈവിടില്ലെന്നുറപ്പാണ്.'-അഭിഷേക് പറഞ്ഞു.
"ബിജെപിക്ക് സംസ്ഥാനത്ത് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ അവർ തകർന്നടിയുമെന്ന സൂചനകളാണ് വരുന്നത്. അവർക്ക് നിലവിലുള്ള സീറ്റുകൾ പോലും ലഭിക്കില്ല.'-അഭിഷേക് കൂട്ടിച്ചേർത്തു.
ബംഗാളിൽ ബുധനാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. മെയ് നാലിലാണ് വോട്ടെണ്ണൽ.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ഭരണം നേടുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്ത് മെയ് നാല് വരെ മാത്രമെ തൃണമൂലിന്റെ ഭരണം അവേശേഷിക്കുകയുള്ളുവെന്നും ഹിമന്ത പറഞ്ഞു.
"ബംഗാളിൽ ഭരണമാറ്റം ഉറപ്പായി കഴിഞ്ഞു. അതിന്റെ തെളിവാണ് ആദ്യ ഘട്ടത്തിലെ ഉയർന്ന പോളിംഗ്. തൃണമൂലിനെ പറഞ്ഞ് വിടാൻ ജനങ്ങൾ വോട്ട് ചെയ്തു. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കും.'-
ഹിമന്ത കൂട്ടിച്ചേർത്തു.
"സംസ്ഥാനത്തെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ബിജെപി തന്നെ അധികാരത്തിൽ എത്തേണ്ടതുണ്ടെന്ന് അവർക്കറിയാം.അതിനാണവർ വോട്ട് ചെയ്തിരിക്കുന്നത്.'- ഹിമന്ത അവകാശപ്പെട്ടു.
ബംഗാളിൽ ബുധനാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. മെയ് നാലിലാണ് വോട്ടെണ്ണൽ.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സൗത്ത് 24 പർഗാനയിലെ ഫാൽറ്റയിൽ നാടകീയമായ പ്രതിഷേധ പ്രകടനങ്ങൾ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉത്തർപ്രദേശ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ അജയ് പാൽ ശർമ തങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.
ഉത്തർപ്രദേശിൽ 'സിങ്കം' എന്ന പേരിൽ അറിയപ്പെടുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് അജയ് പാൽ ശർമ. ഇതിനെതിരെയാണ് ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ സിനിമാ സ്റ്റൈലിൽ മറുപടി നൽകിയത്. "ഇത് ബംഗാളാണ്; അദ്ദേഹം സിങ്കമാണെങ്കിൽ ഞാൻ പുഷ്പയാണ്. ബിജെപി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് മുൻപിൽ ഞങ്ങൾ വഴങ്ങില്ല," എന്ന് അദ്ദേഹം പറഞ്ഞു.
വോട്ടർമാരുടെ ഐഡന്റിറ്റി കാർഡുകൾ ജഹാംഗീർ ഖാന്റെ ആളുകൾ പിടിച്ചെടുക്കുന്നു എന്ന പരാതിയെത്തുടർന്നാണ് അജയ് പാൽ ശർമ അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും എത്തിയത്. ഇതോടെ ടിഎംസി പ്രവർത്തകർ 'ജയ് ബംഗ്ലാ' വിളികളുമായി ഉദ്യോഗസ്ഥനെ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു.
National
ന്യൂഡൽഹി: പശ്ചിമബംഗാളില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് പശ്ചിമബംഗാളില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ്. 142 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടം തെരഞ്ഞെടുപ്പ്.
രണ്ടാംഘട്ടത്തിൽ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അതേസമയം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ പരിശോധനകള്‍ക്കിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നാടൻ ബോംബുകൾ കണ്ടെത്തിയിരുന്നു. പോലീസും കേന്ദ്ര സേനയും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ കോൺഗ്രസ് പ്രവർത്തകൻ ദേബ്ദീപ് ചാറ്റർജി കൊല്ലപ്പെട്ട സംഭവത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരേ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബംഗാളിൽ നിലനിൽക്കുന്നത് ജനാധിപത്യമല്ലെന്നും മറിച്ച് തൃണമൂൽ കോൺഗ്രസിന്റ് ഭീകരവാഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പിനു പിന്നാലെ തൃണമൂൽ ഗുണ്ടകൾ ദേബ്ദീപ് ചാറ്റർജിയെ കൊലപ്പെടുത്തിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കൊല്ലപ്പെട്ട ദേബ്ദീപ് ചാറ്റർജിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കുറിച്ചു.
വോട്ടെടുപ്പിനുശേഷം വിരുദ്ധ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുകയെന്നത് തൃണമൂലിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. കോൺഗ്രസ് രാഷ്ട്രീയം ഒരിക്കലും ആക്രമണത്തിൽ അധിഷ്ഠിതമല്ല. ഭരണഘടന മൂല്യങ്ങളിലും അംഹിസയിലുമാണ് പാർട്ടി വിശ്വസിക്കുന്നതെന്ന് രാഹുൽ ഗാന്ധി കൂട്ടിചേർത്തു. സംഭവത്തിലെ കുറ്റക്കാരായ മുഴുവൻ പേരെയും ഉടൻ അറസ്റ്റുചെയ്യണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അസൻസോളിലെ കോൺഗ്രസ് പ്രവർത്തകനായ ദേബ്ദീപ് ചാറ്റർജി തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
അസൻസോൾ നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പ്രസേൻജിത്തിന്റെ അടുത്ത അനുയായിയായിരുന്നു കൊല്ലപ്പെട്ട ദേബ്ദീപ്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ദേബ്ദീപിന്റെ കൊലപാതകത്തിനു പിന്നിലെന്ന് ആരോപണവുമായി പശ്ചിമബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി നേരത്തേ രംഗത്തെത്തിയിരുന്നു.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ അതിർത്തി വഴിയുള്ള അനധികൃത നുഴഞ്ഞുകയറ്റം പൂർണമായും തടയുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സംസ്ഥാനത്ത് ബിജെപി ഭരണത്തിലെത്തിയാൽ അന്താരാഷ്ട്ര അതിർത്തികൾ വേലി കെട്ടി സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെ മുർഷിദാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ക്രമസമാധാന നിലയെയും നുഴഞ്ഞുകയറ്റത്തെയും കുറിച്ച് മമതാ ബാനർജി സർക്കാരിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
നുഴഞ്ഞുകയറ്റം ബംഗാളിന്റെ ജനസംഖ്യാപരമായ ഘടനയെ മാറ്റുകയാണ്. ബിജെപി അധികാരത്തിൽ വന്നാൽ അതിർത്തികൾ വേലി കെട്ടി അടയ്ക്കും. നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. നുഴഞ്ഞുകയറ്റം തടയാൻ തൃണമൂൽ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അവർ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെയുണ്ടായ അക്രമങ്ങളെ പരാമർശിച്ച അദ്ദേഹം, ബംഗാളിലെ സ്ത്രീകളുടെ മാനം സംരക്ഷിക്കാൻ മമതാ സർക്കാരിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. പശ്ചിമബംഗാളും ബംഗ്ലാദേശും തമ്മിൽ 2,217 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. ഇതിൽ വലിയൊരു ഭാഗം ഇപ്പോഴും തുറന്നുകിടക്കുകയാണ്.
ഇത് നുഴഞ്ഞുകയറ്റത്തിനും കള്ളക്കടത്തിനും വഴിയൊരുക്കുന്നു എന്നാണ് ബിജെപിയുടെ വാദം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതിർത്തി സുരക്ഷയും നുഴഞ്ഞുകയറ്റവും പ്രധാന പ്രചാരണ ആയുധമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രിയുടെ ഈ സുപ്രധാന പ്രഖ്യാപനം
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണം തുടരുമെന്ന് മുതിർന്ന കോൺഗ്രസ് ഉത്തരാഖണ്ഡിന്റെ മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ഒന്നാം ഘട്ടത്തിലെ മികച്ച പോളിംഗ് മമതയുടെ ഭരണം തുടരാൻ ജനങ്ങൾ അംഗീകാരം നൽകിയതിന്റെ തെളിവാണെന്നും ഹരീഷ് പറഞ്ഞു.
"ബംഗാളിൽ തൃണമൂൽ മികച്ച രീതിയിൽ മുന്നേറിയിരിക്കുകയാണ്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ജനം അവരുടെ കൂടെനിന്നു. രണ്ടാം ഘട്ടത്തിലും അത് ആവർത്തിക്കും.'-ഹരീഷ് റാവത്ത് പറഞ്ഞു.
"ബിജെപിക്ക് ബംഗാളിൽ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ അവർ തകർന്നടിയുമെന്ന സൂചനകളാണ് വരുന്നത്. അവർക്ക് നിലവിലുള്ള സീറ്റുകൾ പോലും ലഭിക്കില്ല.'-ഹരീഷ് റാവത്ത് കൂട്ടിച്ചേർത്തു.
"ബംഗാളിൽ ഇത്തവണ കോൺഗ്രസ് മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. നിരവധി സീറ്റുകൾ കോൺഗ്രസിന് ലഭിക്കും. ആവശ്യമെങ്കിൽ തൃണമൂലിനെ പിന്തുണയ്ക്കാനും കോൺഗ്രസ് തയാറാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുകയാണ് ലക്ഷ്യം.'-ഹരീഷ് പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ഭരണം നേടുമെന്ന് ബിജെപി നേതാവ് മനോജ് തിവാരി എംപി. സംസ്ഥാന് മെയ് നാല് വരെ മാത്രമെ തൃണമൂലിന്റെ ഭരണം അവേശേഷിക്കുകയുള്ളുവെന്നും തിവാരി പറഞ്ഞു.
"ബംഗാളിൽ ഭരണമാറ്റം ഉറപ്പായി കഴിഞ്ഞു. അതിന്റെ തെളിവാണ് ആദ്യ ഘട്ടത്തിലെ ഉയർന്ന പോളിംഗ്. തൃണമൂലിനെ പറഞ്ഞ് വിടാൻ ജനങ്ങൾ വോട്ട് ചെയ്തു. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കും.'- മനോജ് തിവാരി കൂട്ടിച്ചേർത്തു.
"സംസ്ഥാനത്തെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ബിജെപി തന്നെ അധികാരത്തിൽ എത്തേണ്ടതുണ്ടെന്ന് അവർക്കറിയാം.അതിനാണവർ വോട്ട് ചെയ്തിരിക്കുന്നത്.'-മനോജ് തിവാരി അവകാശപ്പെട്ടു.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ബംഗാളിലെത്തിയപ്പോഴായിരുന്നു തിവാരിയുടെ പ്രതികരണം. ബംഗാളിൽ ബുധനാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. മെയ് നാലിലാണ് വോട്ടെണ്ണൽ.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ യഥാർഥ പരിവർത്തനം സംഭവിക്കാൻ പോകുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ടത്തിനായുള്ള പ്രചാരണത്തിന് ചൂടേറുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ രണ്ടാം ഘട്ടത്തിന് മുന്നോടിയായി പ്രചാരണ രംഗത്ത് സജീവമാണ്.
ഇതിനിടെയാണ് ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ് ബിജെപിക്ക് അനുകൂലമായിരുന്നതായി അമിത് ഷാ അഭിപ്രായപ്പെട്ടത്. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 152 സീറ്റുകളിൽ 110 എണ്ണവും ബിജെപി നേടുമെന്നാണ് അമിത് ഷായുടെ അവകാശവാദം.
രണ്ടാം ഘട്ടത്തിലും ഇതേ രീതിയിലുള്ള മികച്ച പ്രതികരണം പാർട്ടിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാലുടൻ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് മുതിർന്ന ടിഎംസി നേതാവ് കുനാൽ ഘോഷ്. ഒന്നാം ഘട്ടത്തിലെ മികച്ച പോളിംഗ് മമതയുടെ ഭരണം തുടരാൻ ജനങ്ങൾ അംഗീകാരം നൽകിയതിന്റെ തെളിവാണെന്നും കുനാൽ അവകാശപ്പെട്ടു.
"തൃണമൂൽ മികച്ച രീതിയിൽ മുന്നേറിയിരിക്കുകയാണ്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ജനം കൂടെനിന്നു. രണ്ടാം ഘട്ടത്തിലും അത് ആവർത്തിക്കും. സംസ്ഥാനത്തെ വൻ പുരോഗതിയിലേക്ക് നയിച്ച മമതയെ ജനം കൈവിടില്ലെന്നുറപ്പാണ്.'-കുനാൽ പറഞ്ഞു.
"ബിജെപിക്ക് സംസ്ഥാനത്ത് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ അവർ തകർന്നടിയുമെന്ന സൂചനകളാണ് വരുന്നത്. അവർക്ക് നിലവിലുള്ള സീറ്റുകൾ പോലും ലഭിക്കില്ല. സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും ബിജെപിയെ സ്വീകരിക്കില്ല.'-കുനാൽ കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ചരിത്ര ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തമെന്ന് നിയമസഭാ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസ് തകർന്നടിയുമെന്നും സുവേന്ദു പറഞ്ഞു.
"ബംഗാളിൽ ഭരണമാറ്റം ഉറപ്പായി കഴിഞ്ഞു. അതിന്റെ തെളിവാണ് ആദ്യ ഘട്ടത്തിലെ ഉയർന്ന പോളിംഗ്. തൃണമൂലിനെ പറഞ്ഞ് വിടാൻ ജനങ്ങൾ വോട്ട് ചെയ്തു. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കും.'- സുവേന്ദു കൂട്ടിച്ചേർത്തു.
"ഭവാനിപുരിൽ മമത പരാജയപ്പെടും. കഴിഞ്ഞ തവണ നന്ദിഗ്രാമിൽ സംഭവിച്ചത് ഇത്തവണ അവിടെ നടക്കും. മമത തന്നെ പരാജയ ഭീതിയിലാണ്. മമതയുടെ ശക്തിയായ കള്ളവോട്ടുകൾ നീക്കം ചെയ്തതോടെ അവർ ഭയന്നിരിക്കുകയാണ്.'-സുവേന്ദു പരിഹസിച്ചു.
"സംസ്ഥാനത്തെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ബിജെപി തന്നെ അധികാരത്തിൽ എത്തേണ്ടതുണ്ടെന്ന് അവർക്കറിയാം.അതിനാണവർ വോട്ട് ചെയ്തിരിക്കുന്നത്.'-സുവേന്ദു അവകാശപ്പെട്ടു.
National
കോൽക്കത്ത: ബംഗാൾ തെരഞ്ഞെടുപ്പിനുശേഷം തന്റെ ശ്രദ്ധ ഡൽഹിയിലേക്ക് മാറ്റുമെന്ന് മമത ബാനർജി. കേന്ദ്രത്തിൽ നിന്ന് ബിജെപിയെ താഴെയിറക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിച്ച് നിർത്തുമെന്നും മമത പ്രഖ്യാപിച്ചു.
കോൽക്കത്തയിലെ ചൗരംഗിയിൽ നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ഇത് ഓർത്തുകൊള്ളൂ, നിങ്ങൾക്ക് ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല. ഞങ്ങൾ അനീതിക്കെതിരെ പോരാടുന്നവരാണ്. ഞങ്ങളുടെ അവകാശങ്ങൾക്കായി ഞങ്ങൾ പോരാടും.
ഞാൻ ജനിച്ചത് ബംഗാളിലാണ്, എന്റെ അവസാന ശ്വാസവും ഈ ബംഗാളിലായിരിക്കും. ബംഗാളിൽ വിജയം ഉറപ്പിച്ചുകഴിഞ്ഞാൽ ഞാൻ ഡൽഹി പിടിച്ചെടുക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളെയും അണിനിരത്തിക്കൊണ്ട് ഞാൻ അത് ചെയ്യും.
തനിക്ക് അധികാരക്കസേര വേണ്ട. ഡൽഹിയിൽ ബിജെപി പൂർണമായും ഇല്ലാതാകണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ബംഗാളിൽ അവരുടെ തകർച്ച അനിവാര്യമാണ്. ഡൽഹിയിൽ നിന്നും ബിജെപിയെ പുറത്താക്കണം.
അതിനായി എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണം. ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരുടെയും പേരുകൾ താൻ കുറിച്ചുവെച്ചിട്ടുണ്ടെന്നും മമത പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ദംദമ്മിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർജി കർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയെ വേദിയിൽ സാക്ഷിയാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ബംഗാളിലെ പെൺമക്കളുടെ സ്വപ്നങ്ങൾ തകർക്കാൻ ബിജെപി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ മകളെ ഡോക്ടറാക്കാൻ ആ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. എന്നാൽ തൃണമൂലിന്റെ 'ജംഗിൾ രാജ്' ആ മകളെ അവരിൽ നിന്ന് തട്ടിയെടുത്തു. നീതിക്ക് വേണ്ടിയുള്ള സ്ത്രീകളുടെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ആർജി കർ ഇരയുടെ അമ്മ രത്ന ദേബ്നാഥിനെ അവരുടെ ജന്മനാടായ പാനിഹാട്ടിയിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരോടൊപ്പമാണ് മോദി വേദി പങ്കിട്ടത്.
സന്ദേശ്ഖാലിയിലെ സ്ത്രീപീഡനങ്ങളും ഭൂമി കൈയേറ്റവും ചൂണ്ടിക്കാട്ടിയ മോദി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ടിഎംസി പ്രോത്സാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി. സ്ത്രീകൾ സ്വപ്നം കാണുന്നത് ടിഎംസി ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മേയ് നാലിന് ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ സ്ത്രീകൾക്കെതിരെ നടന്ന എല്ലാ അതിക്രമങ്ങളുടെയും ഫയലുകൾ വീണ്ടും തുറക്കും. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും - ഇതൊരു 'മോദി ഗ്യാരന്റി'യാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മമത ബാനർജിയുടെ പ്രധാന വോട്ട് ബാങ്കായ വനിതാ വോട്ടർമാരെ ലക്ഷ്യം വെച്ചാണ് ബിജെപി സ്ത്രീ സുരക്ഷാ വിഷയം ഉയർത്തിക്കാട്ടുന്നത്. സന്ദേശ്ഖാലി ഇരയായ രേഖാ പത്രയെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിച്ചിരുന്നുവെങ്കിലും അവർ പരാജയപ്പെടുകയായിരുന്നു. ഇത്തവണ ആർജി കർ വിഷയം ഉയർത്തിക്കാട്ടി തൃണമൂലിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപി നീക്കം.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ആദ്യഘട്ട പോളിംഗ് ശതമാനം വ്യക്തമാക്കുന്നത് ഭരണ മാറ്റത്തിന്റെ ശക്തമായ സൂചനയാണെന്ന് അമിത് ഷാ പറഞ്ഞു.
ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്കുള്ള മാറ്റമാണ് കണ്ടത്. ബിജെപിയെ അധികാരത്തിലെത്തിക്കാൻ ജനം വലിയ ഉത്സാഹമാണ് കാട്ടിയത്. നല്ല ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വരും. മമത ബാനർജിക്ക് ഇനി നിലനിൽപില്ല.
രണ്ടാം ഘട്ടത്തിലും മികച്ച പോളിംഗ് രേഖപ്പെടുത്തും ആദ്യഘട്ടത്തിൽ 152 ൽ 110 സീറ്റുകളിലധികം ബിജെപിക്ക് കിട്ടും മമതയുടെ നുണകൾക്ക് ഇനി ആയുസില്ലെന്നും അദ്ദേഹം പറഞ്ഞു
സ്ത്രീസുരക്ഷ എന്തെന്ന് ഇനി ബംഗാൾ തിരിച്ചറിയും. മണ്ണിന്റെ മകൻ ബംഗാളിൽ മുഖ്യമന്ത്രിയാകും ബംഗാളി സംസാരിക്കുന്ന ബംഗാളിൽ നിന്നുള്ളയാളാകും മുഖ്യമന്ത്രി. പതിനായിരം കോടിരൂപയുടെ അഴിമതിയാണ് മമതയുടെ കാലത്ത് നടന്നത്.
അഴിമതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടും നുഴഞ്ഞു കയറ്റക്കാരെ തടയും ഭൂമി കൈയേറ്റം തടയും കടന്നു ചെല്ലാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ ഉണ്ടാക്കി ആ ആത്മവിശ്വാസമാണ് ബംഗാളിലുമുള്ളത് പോളിംഗ് ശതമാനത്തിലെ വർധന ഭരണ വിരുദ്ധ വികാരമെന്ന് വ്യക്തമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായകമായ ഒന്നാം ഘട്ട വോട്ടെടുപ്പിൽ റിക്കോർഡ് പോളിംഗ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 90 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വടക്കൻ ബംഗാളിലെ എട്ട് ജില്ലകളിലെ 54 സീറ്റുകൾ ഉൾപ്പെടെ ആകെ 152 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.
മുഖ്യമന്ത്രി മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെയും ഭാവി നിർണയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുമ്പോൾ, സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി.
വടക്കൻ ബംഗാളിന് പുറമേ മുർഷിദാബാദ്, നാദിയ, ബിർഭും, ഹൂഗ്ലി ജില്ലകളിലെ മണ്ഡലങ്ങളും ഒന്നാം ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തി. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി 2,450 കമ്പനി കേന്ദ്ര സേനയെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിരുന്നത്. 8,000-ത്തിലധികം പോളിംഗ് സ്റ്റേഷനുകളെ അതീവ ജാഗ്രതയുള്ളവയായി തിരിച്ചറിഞ്ഞിരുന്നു.
1.75 കോടി സ്ത്രീകളുൾപ്പെടെ ആകെ 3.60 കോടി വോട്ടർമാരാണ് ഒന്നാം ഘട്ടത്തിൽ വോട്ട് ചെയ്യാൻ അർഹരായിരുന്നത്. വടക്കൻ ബംഗാളിലെ തങ്ങളുടെ സ്വാധീനം നിലനിർത്താൻ ബിജെപിക്ക് ഈ ഘട്ടം അതിനിർണായകമാണ്. 2021ലെ തെരഞ്ഞെടുപ്പിൽ ഈ 152 സീറ്റുകളിൽ 59 എണ്ണം ബിജെപി നേടിയിരുന്നു. മറുവശത്ത്, കേന്ദ്ര നേതാക്കളെയും ബിജെപിയെയും 'പുറത്തുനിന്നുള്ളവർ' എന്ന് വിശേഷിപ്പിച്ചാണ് മമത ബാനർജി പ്രചാരണം നയിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്.
National
ചെന്നൈ/കോൽക്കത്ത: നിയസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ, 234 നിയമസഭാ മണ്ഡലങ്ങളിൽ 4023 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഭരണത്തുടർച്ചയാണ് ഡിഎംകെയുടെ ലക്ഷ്യം. അധികാരത്തിൽ തിരിച്ചെത്താനാണ് എൻഡിഎയ്ക്കു നേതൃത്വം നല്കുന്ന അണ്ണാ ഡിഎംകെ ലക്ഷ്യമിടുന്നത്. ഇരു മുന്നണികൾക്കു പുറമേ നടൻ വിജയ് നേതൃത്വം നല്കുന്ന ടിവികെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നു.
ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുക. വടക്കൻ ബംഗാളിലെ 54 സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ബിജെപിക്കു ശക്തിയുള്ള മണ്ഡലങ്ങളാണ് ആദ്യ ഘട്ടം വോട്ടെടുപ്പ് നടക്കുന്നതെന്നാണ് സവിശേഷത. 2021ൽ ബിജെപി 59ഉം തൃണമൂൽ കോൺഗ്രസ് 93ഉം സീറ്റുകളിലാണ് വിജയിച്ചത്.
ആകെ 3.6 കോടി വോട്ടർമാർ. സുഗമമായ വോട്ടെടുപ്പിനായി 2450 കന്പനി കേന്ദ്ര സേനയെയാണ് ബംഗാളിൽ വിന്യസിച്ചിരിക്കുന്നത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർന്നടിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യ. ബിജെപി ആണ് ഇത്തവണ ഭരണം നേടാൻ പോകുന്നതെന്നും സാമിക് അവകാശപ്പെട്ടു.
"ബംഗാളിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ഭരണം മാറുമെന്ന കാര്യം ഉറപ്പാണ്. മമതയുടെ ഭുർഭരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.'-സാമിക് പറഞ്ഞു.
"മുഖ്യമന്ത്രി മമത ബാനർജി പരാജയഭീതിയിലാണ്. തൃണമൂൽ പരാജയപ്പെടുമെന്ന് അവർക്കറിയാം. മമതയുടെ ശക്തിയായിരുന്ന കള്ളവോട്ടുകൾ ഇത്തവണ ഇല്ലാത്തത് കൊണ്ട് തന്നെ വൻ പരാജയമാണ് അവരും പാർട്ടിയും നേരിടാൻ പോകുന്നത്. അതിശക്തമായ ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് ഉണ്ട്. ജനങ്ങൾ തൃണമൂലിനെതിരെ വിധിയെഴുതാൻ കാത്തിരിക്കുകയാണ്.'- ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളിൽ കടുത്ത നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യഘട്ട തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 22 , 23 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 23ന് ആണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിൽ മാത്രമാണ് നിയന്ത്രണം ബാധകമാവുക. രാത്രി 6 മുതൽ രാവിലെ 6 വരെയാണ് ഇരുചക്രവാഹനങ്ങൾക്ക് വിലക്കുള്ളത്. നിലവിൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയുള്ളത്.
പോളിംഗ് ദിനത്തിൽ കുടുംബത്തിലെ അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ മാത്രമേ പിൻസീറ്റ് യാത്ര അനുവദിക്കൂ. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 29ന് ആണ് നടക്കുക.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 152 മണ്ഡലങ്ങളിൽ ആണ് വ്യാഴാഴ്ച വോട്ടെടുപ്പ്. ഇത്രയും മണ്ഡലങ്ങളിൽ എസ്ഐആർ നടപടികൾക്ക് ശേഷം 3.22 ലക്ഷം വോട്ടർമാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി.
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണവും ഇന്ന് അവസാനിക്കും. തമിഴ്നാട്ടിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിൽ ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.
23നാണ് ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും തമിഴ്നാട്ടിലെ വോട്ടെടുപ്പും നടക്കുന്നത്. 29നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്.
ആസാമിലും പുതുച്ചേരിയിലും കേരളത്തിലും ഏപ്രിൽ ഒന്‍പതിന് വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു.