x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ ഏ​ജ​ന്‍റു​ക​ൾ പ​രി​ധി വി​ടു​ന്ന​ത് ത​ട​യാ​ൻ എ​ൻ​വി​ഡി​യ; പു​തി​യ സു​ര​ക്ഷാ പ്ലാ​റ്റ്‌​ഫോം അ​വ​ത​രി​പ്പി​ച്ചു

ടെക് ഡെസ്ക്
Published: September 29, 2026 12:47 PM IST | Updated: September 29, 2026 12:47 PM IST

പ്രതീകാത്മക ചിത്രം

 

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ന്‍റു​ക​ൾ ക​മ്പ്യൂ​ട്ട​ർ സി​സ്റ്റ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന​തും സു​ര​ക്ഷാ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തും ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട് പു​തി​യ സു​ര​ക്ഷാ പ്ലാ​റ്റ്‌​ഫോം അ​വ​ത​രി​പ്പി​ച്ച് എ​ൻ​വി​ഡി​യ (Nvidia). 'എ​ൻ​വി​ഡി​യ ഓ​പ്പ​ൺ ഏ​ജ​ന്‍റ് സേ​ഫ്റ്റി പ്ലാ​റ്റ്‌​ഫോം' (Nvidia Open Agent Safety Platform) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പു​തി​യ സം​വി​ധാ​നം, എ​ഐ ഏ​ജ​ന്‍റു​ക​ൾ​ക്ക് നി​ശ്ചി​ത പ​രി​ധി​ക​ൾ​ക്കു​ള്ളി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സു​ര​ക്ഷാ ച​ട്ട​ക്കൂ​ട് ഒ​രു​ക്കു​ന്നു.

സാ​ധാ​ര​ണ ചാ​റ്റ്‌​ബോ​ട്ടു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി സ്വ​യം തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​നും ശേ​ഷി​യു​ള്ള എ​ഐ ഏ​ജ​ന്‍റു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൻ​വി​ഡി​യ​യു​ടെ ഈ ​നീ​ക്കം. "സു​ര​ക്ഷ​യി​ലൂ​ടെ​യാ​ണ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ന്ന​ത്" എ​ന്ന് എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാ​ങ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​ണ്ട് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ:

1. ഓ​പ്പ​ൺ​ഷെ​ൽ, എ​ഐ ഏ​ജ​ന്‍റു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ ഒ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന ഓ​പ്പ​ൺ സോ​ഴ്‌​സ് സോ​ഫ്റ്റ്‌​വെ​യ​റാ​ണി​ത്. എ​ഐ ഏ​ജ​ന്‍റു​ക​ൾ​ക്ക് ഏ​തെ​ല്ലാം ഫ​യ​ലു​ക​ളും വി​വ​ര​ങ്ങ​ളും ആ​ക്‌​സ​സ് ചെ​യ്യാം എ​ന്ന് ഇ​ത് നി​ർ​ണ​യി​ക്കു​ന്നു.

2. സെ​ൻ​ട്രി (Sentry): ഹാ​ർ​ഡ്‌​വെ​യ​ർ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണി​ത്. എ​ൻ​വി​ഡി​യ​യു​ടെ ബ്ലൂ​ഫീ​ൽ​ഡ്-4 (BlueField-4) പ്രൊ​സ​സ​റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ൻ​ട്രി, എ​ഐ ഏ​ജ​ന്‍റു​ക​ൾ നി​ശ്ചി​ത പ​രി​ധി ലം​ഘി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ മി​ല്ലി​സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ അ​വ​യെ ത​ട​യു​ക​യും വേ​ർ​തി​രി​ക്കു​ക​യും ചെ​യ്യും.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഓ​പ്പ​ൺ​എ​ഐ​യു​ടെ മോ​ഡ​ലു​ക​ൾ സു​ര​ക്ഷി​ത അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് പു​റ​ത്തു​ക​ട​ന്ന് ഇ​ന്‍റ​ർ​നെ​റ്റി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ക​യും ഹ​ഗ്ഗിം​ഗ് ഫേ​സി​ന്‍റെ (Hugging Face) ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ൽ ഇ​ട​പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ൻ​വി​ഡി​യ​യു​ടെ പു​തി​യ സം​വി​ധാ​ന​ത്തി​ന് ഇ​ത്ത​രം സു​ര​ക്ഷാ വീ​ഴ്ച​ക​ൾ പൂ​ർ​ണ​മാ​യും ത​ട​യാ​നാ​കു​മെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

ആ​ന്ത്രോ​പി​ക്, മൈ​ക്രോ​സോ​ഫ്റ്റ്, സി​സ്കോ, സെ​യി​ൽ​സ്ഫോ​ഴ്സ്, ഡെ​ൽ, പാ​ല​ന്തി​ർ തു​ട​ങ്ങി നൂ​റി​ല​ധി​കം ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് എ​ൻ​വി​ഡി​യ ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​വി​ഡി​യ ഡെ​വ​ല​പ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​ലും ഗി​റ്റ്ഹ​ബ്ബി​ലും ല​ഭ്യ​മാ​ണ്.

Tags : technology nvidia tool stopaiagents hacking

Recent News

Corehub Up