x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​മി​നി​യി​ൽ നേ​രി​ട്ട് ഷോ​പ്പിം​ഗ് ന​ട​ത്താം; ഇ​ന്ത്യ​യി​ൽ ഫ്ലി​പ്പ്കാ​ർ​ട്ടു​മാ​യി ചേ​ർ​ന്ന് 'Buy' ബ​ട്ട​ൺ പ​രീ​ക്ഷി​ച്ച് ഗൂ​ഗി​ൾ

ടെക് ഡെസ്ക്
Published: September 29, 2026 12:36 PM IST | Updated: September 29, 2026 12:36 PM IST

ഇ-​കൊ​മേ​ഴ്സ് രം​ഗ​ത്ത് പു​തി​യ വി​പ്ല​വ​ത്തി​ന് വ​ഴി​യൊ​രു​ക്കി ഗൂ​ഗി​ൾ. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ജെ​മി​നി​യി​ൽ നി​ന്നോ എ​ഐ മോ​ഡി​ൽ നി​ന്നോ പു​റ​ത്തു​ക​ട​ക്കാ​തെ ത​ന്നെ ഫ്ലി​പ്പ്കാ​ർ​ട്ടി​ൽ നി​ന്ന് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ സ​ഹാ​യി​ക്കു​ന്ന 'Buy' ബ​ട്ട​ൺ ഗൂ​ഗി​ൾ ഇ​ന്ത്യ​യി​ൽ പ​രീ​ക്ഷി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ടെ​ക് വെ​ബ്‌​സൈ​റ്റാ​യ ടെ​ക് ക്ര​ഞ്ചാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്‌​സ്, മൊ​ബൈ​ൽ അ​ക്‌​സ​സ​റി​ക​ൾ എ​ന്നി​വ​യു​ടെ തെ​ര​ച്ചി​ൽ ഫ​ല​ങ്ങ​ളി​ൽ ഫ്ലി​പ്പ്കാ​ർ​ട്ടി​ന്‍റെ 'Buy' ബ​ട്ട​ൺ കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. ഈ ​ബ​ട്ട​ണി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തി​ലൂ​ടെ ആ​പ്പ് മാ​റാ​ണ്ട് ത​ന്നെ ഫ്ലി​പ്പ്കാ​ർ​ട്ടി​ന്‍റെ ചെ​ക്ക്ഔ​ട്ട് പേ​ജി​ലെ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സാ​ധി​ക്കും. ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​ത്സ​വ​കാ​ല വി​ൽ​പ്പ​ന മു​ന്നി​ൽ ക​ണ്ടാ​ണ് ഗൂ​ഗി​ളി​ന്‍റെ ഈ ​പു​തി​യ പ​രീ​ക്ഷ​ണം.

എ​ഐ ഏ​ജ​ന്റു​ക​ൾ വ​ഴി ല​ളി​ത​മാ​യി ബി​സി​ന​സ്സ് ന​ട​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന 'യൂ​ണി​വേ​ഴ്സ​ൽ കോ​മേ​ഴ്സ് പ്രോ​ട്ടോ​ക്കോ​ൾ' അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ൽ ഗൂ​ഗി​ളി​ന്‍റെ ഈ ​നീ​ക്കം ആ​മ​സോ​ണി​നും വ​ൻ തി​രി​ച്ച​ടി​യാ​യേ​ക്കാം. ആ​മ​സോ​ൺ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ഐ ഫ​ല​ങ്ങ​ളി​ൽ കാ​ണാ​മെ​ങ്കി​ലും അ​തി​ൽ നേ​രി​ട്ട് വാ​ങ്ങാ​നു​ള്ള ബ​ട്ട​ണു​ക​ൾ ല​ഭ്യ​മ​ല്ല.

ഈ ​പു​തി​യ ഫീ​ച്ച​ർ അ​ഫി​ലി​യേ​റ്റ് മാ​ർ​ക്ക​റ്റിം​ഗി​നെ​യും പ്രൊ​ഡ​ക്റ്റ് റി​വ്യൂ വെ​ബ്‌​സൈ​റ്റു​ക​ളെ​യും ബാ​ധി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. സാ​ധാ​ര​ണ​യാ​യി ആ​ളു​ക​ൾ റി​വ്യൂ​ക​ൾ വാ​യി​ച്ച് അ​തി​ലെ ലി​ങ്കു​ക​ൾ വ​ഴി​യാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​റു​ള്ള​ത്. എ​ന്നാ​ൽ എ​ഐ ത​ന്നെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്യു​ക​യും അ​വി​ടെ​ത്ത​ന്നെ 'Buy' ബ​ട്ട​ൺ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തോ​ടെ ആ​ളു​ക​ൾ മ​റ്റ് വെ​ബ്‌​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് കു​റ​ഞ്ഞേ​ക്കാം. ഇ​ത് അ​ഫി​ലി​യേ​റ്റ് വ​രു​മാ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചേ​ക്കാം.

എ​ങ്കി​ലും, നി​ല​വി​ൽ വ​ള​രെ കു​റ​ഞ്ഞ ഉ​ൽ​പ്പ​ന്ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഈ ​ഫീ​ച്ച​ർ പ​രീ​ക്ഷി​ക്കു​ന്ന​ത്. ഗൂ​ഗി​ളോ ഫ്ലി​പ്പ്കാ​ർ​ട്ടോ ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ന​ട​ത്തി​യി​ട്ടി​ല്ല.

Tags : technology google buybutton flipkart gemini aimode india

Recent News

Corehub Up