ലേലം പൊടിച്ചപ്പോള്‍ പൂവന്‍ കോഴിക്കു വില ഒരു ലക്ഷത്തിനു മേല്‍
ലേലക്കാരുടെ ആവേശം വാനോളമുയര്‍ന്നപ്പോള്‍ ഒരു പൂവന്‍ കോഴിയുടെ വില ഒരു ലക്ഷവും കടന്നു. കോട്ടയം നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു ആവേശകരമായ ആ ലേലംവിളി.