ലോകം നമിച്ച പാപ്പയുടെ എളിയ ചുംബനം!
ആഭ്യന്തര കലഹങ്ങളും യുദ്ധവും മൂലം കഷ്ടപ്പെടുന്ന രാജ്യത്തു സമാധാനം സ്ഥാപിക്കണമെന്നും ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്നും സുഡാന്‍ നേതാക്കളോട് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. എളിയവരില്‍ എളിയവനായി സുഡാന്‍ നേതാക്കളുടെ പാദത്തില്‍ ചുംബിച്ചാണ് പാപ്പ ഈ ആവശ്യം ഉന്നയിച്ചത്. പാപ്പയുടെ ഈ പ്രവൃത്തിക്കു മുന്നില്‍ നമിക്കുകയാണ് ലോകം മുഴുവന്‍.