വയനാടിനു ഞാന്‍ മകന്‍, സഹോദരന്‍; ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് രാഹുല്‍
ദക്ഷിണ ഭാരതത്തില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ തന്റെയുള്ളില്‍ വന്ന ഏക മണ്ഡലം വയനാട് ആണെന്നും വയനാടുമായി ഏതാനും മാസങ്ങള്‍ മാത്രം നീളുന്ന ബന്ധമല്ല താന്‍ ആഗ്രഹിക്കുന്നതെന്നും മറിച്ച് ജീവിതാവസാനം വരെ നീളുന്ന ബന്ധമാണെന്നും രാഹുല്‍ ഗാന്ധി. വര്‍ഗീയതക്ക് അതീതമായി സഹോദര്യം പുലര്‍ത്തുന്ന കേരളജനതയെ വാനോളം പുകഴ്ത്താനും രാഹുല്‍ മറന്നില്ല. ഇന്ത്യയ്ക്കാകെ അഭിമാനമാണു കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.